Showing posts with label ShajeeKannur. Show all posts
Showing posts with label ShajeeKannur. Show all posts

പാവം പ്രവാസി


അഞ്ചാം ക്ലാസിൽ പഠിക്കുംമ്പോ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹം മറ്റുള്ളവർ ഡോക്റ്റർ കളക്റ്റർ എഞ്ചിനിയർ പൈലറ്റ് എല്ലാം പറഞ്ഞെങ്കിലും എനിക്ക് സിൽമാനടനാകാനാണ് മോഹന്ന് പറഞ്ഞപ്പോ കുട്ടികളെലാരും ചിരിച്ചു ടീച്ചർ വീണ്ടും ചോദിച്ചു സിനിമ നടനായിലെങ്കിൽ പിന്നെ എന്താകാനാണ് ആഗ്രഹം ഒര് മടിയും കുടാതേ ഞാൻ പറഞ്ഞു കമ്മീഷണർ, ഇൻസ്പെകറ്റർ ബലറാമിനേപ്പോലുള്ള നട്ടെല്ലുള്ള പോലിസോഫിസറാകണമെന്ന് അത് കേട്ട് വീണ്ടും കുട്ടികൾ ചിരിച്ചു സിനിമ വിടാനുള്ള പരിപാടിയില്ലാ അല്ലേ ടീച്ചറുടെ വക കമന്റ് വേറേയും
പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ സർക്കാർ വക റേഷനെടുക്കം ഇരുനൂറ്റി പത്ത് മാർക്ക് കൃത്യം അതോടെ ഭരത് ചന്ദ്രർ IPS ഉം ബലറാമും അവിടെ തന്നെ കിടന്നു പിന്നെയുള്ളത് സിൽമാ നടൻ ഒര്നാടകത്തിൽപ്പോലും അഭിനയിക്കാത്ത എന്നെ ആരാണറിയുക ആ വെള്ളവും വാങ്ങി വച്ചു പിന്നേ കോളേജ് എന്നും പറഞ്ഞ് രണ്ട് വർഷം ബസിന് പാസ് കാണിച്ച് കണ്ടക്ടർ സാറിന്റെ വകയും കിട്ടി കുറേ അതും മതിയാക്കി നാട്ടുകാർക്കും വീട്ടുകാർക്കും ഒര് ഗുണവുമില്ലാതേ വെറുതേ നടക്കുംമ്പോ ചെറിയച്ചന്റെ വക പാസ്പ്പോട്ടെടുക്കാൻ പറഞ്ഞത് അക്കരെയുള്ള പോക്കർക്ക ഗൾഫിൽപ്പോയി രണ്ട് നില വീട് വച്ചു ഇക്കരേയുള്ള ഗണേശൻ ഗൾഫിൽപ്പോയി സ്വർണ്ണ ചങ്ങല ഒന്ന് കഴുത്തിലും മറ്റൊന്ന് കൈയിലും കൊണ്ട് നടക്കുന്നത് കണ്ട് അവരെ രണ്ട് പേരെയും ഹീറോ ആക്കി ഗൾഫിൽ പോകാൻ തീരുമാനിച്ചു . കാര്യമായ വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് വിസ താരാമെന്ന് പറഞ്ഞ് രണ്ട് വർഷം ചെറിയച്ഛനും പറ്റിച്ചു.
അങ്ങനേ ഒരിസം അയൽവക്കത്ത് പുതിയ താമസക്കാർ വന്നു അവര് മെഴുകുതിരി വച്ച് പ്രാർത്ഥിക്കുന്നത് കൊണ്ട് നിലവിളക്കു കത്തിച്ച് പ്രാർത്ഥിക്കുന്ന ഞാൻ അവരെ മൈന്റ് ചെയ്തില്ല. എന്റെ വീട്ടിൽ ചങ്ങായിമാരുടെ എണ്ണം ദിവസം കഴിയുന്തോറും കൂടി വരുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ദിവസങ്ങൾ കഴിഞ്ഞ് കവലയിൽ ചങ്ങായിമാരോട് കുശലം പറഞ്ഞു കൊണ്ടിരിക്കുംമ്പോഴതാ ഒര് സുന്ദരി പെണ്ണ്
ഇതേതാടാ പുതിയ പീസ് എന്ന് ഞാൻ നിന്റെ അയൽക്കാരി പീസാണെന്ന് അവര് ഒന്നര മാസായിട്ടും അവിടെ ഇങ്ങനേ ഒര് സാധനത്തേ കണ്ടില്ലെന്ന് ഞാനും നിന്റെ വീട്ടിൽ എല്ലാവരും വന്നടിഞ്ഞത് ഇതിനെ കാണാനാണെന്ന് ചങ്ങായിമാരും .
ഒരിസം അവളേ ഒറ്റക്ക് കണ്ടപ്പോൾ അവളൊരു ചോദ്യം ഉണ്ണിയേട്ടന്റെ കൂട്ടുകാരെല്ലാം
വായ് നോക്കികളാണല്ലേ ഹേയ് അല്ലേന്ന് ഞാൻ പിന്നെ എനിക്കും തോന്നി പ്രത്യേകിച്ച് പണി ഒന്നുമില്ലാതേ നടക്കുന്നതല്ലേ ഇവളേ ഒന്ന് വളച്ചാലോ എന്താ പറയേണ്ടത് എവിടെ തുടങ്ങണം ഒര് പിടിയും കിട്ടുനില്ല വരുംമ്പോലെ വരട്ടേന്ന് പറഞ്ഞ് ഒര് നമ്പറിട്ടു
അതേ എനിക്ക് ശ്രുതിയോട് ഒര്കാര്യം പറയാനുണ്ട്.
പറയണ്ട സമ്മതമാണെന്ന് ശ്രുതി പറഞ്ഞപ്പോ ഞാനാകെ തരിച്ചു ഈശ്വരാന്താണ് ഈ പെണ്ണ് പറയണത് എന്റെ മനസ്സ് ഇവൾ വായിച്ചെടുത്തോ
അതേ ചേട്ടൻ കൂട്ടുകാരെക്കാളും സ്മാർട്ടാ ഞാനിത്രയം ദിവസം അവിടെ ഉണ്ടായിട്ടും ചേട്ടൻ എന്നേ മൈൻറ് ചെയ്തില്ലല്ലോ അതാ എനിക്കിഷ്ട്ടായത് ചേട്ടൻ ആ വായിനോക്കി കളേപ്പോലെയല്ലാ സ്നേഹമുള്ളവനാ
അവളെനെ കുറിച്ച് വർണ്ണിച്ചപ്പോ ഞാൻ തന്നെ ചിന്തിച്ച് പോയി ഇത്രയും സ്മാർട്ടാണോ ഞാൻ ഉം സാരമില്ലാ ടൈം പാസല്ലേ.
ഞാനവളേ വളച്ചു നറിഞ്ഞപ്പോ കൂട്ടുകാരുടേ വക ട്രീറ്റ് വേറേ. എന്നാലും ഇത്രയും സുന്ദരിയായ ആ പെണ്ണ് എങ്ങിനാ ഈ പൊട്ടനേ പ്രേമിച്ചത് കൂട്ടുകാർകതിശയം എനിക്കും ഇത് ഒര്മാതിരി പൊട്ടന് ലോട്ടറി അടിച്ചവസ്ഥയായി.
ഒര് മാസത്തേ പ്രണയം പൂക്കുംമ്പോഴതാ എവിടേയോ കിടക്കുന്ന പാസ്പോട്ടെടുത്ത് പൊടിതട്ടിവെക്കാൻ ചെറിയച്ഛൻ ഞാൻ തലയൂരാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല അവസാനം അവളോട് യാത്ര പോലും പറയാതേ വിട്ടിൽ നിന്നിറങ്ങി. ഈശ്വരാ കാറ് വഴിക്ക് വച്ച് ആക്സിഡന്റ് ആകണേ എന്നാൽ ദുബായി പോണ്ടല്ലോ അപകടമൊന്നും സംഭവിക്കാതേ എയർപോട്ടിലെത്തി ശ്വാസം മുട്ടുന്നത് പോലേ തോന്നി ഒന്ന് ടോയ്‌ലെറ്റിൽ പോയാലോ വേണ്ട കുറച്ച് വെള്ളം കുടിക്കാൻ കിട്ടുമോ ഹേയ് അതും വേണ്ട വിമാനത്തി കേറി പറ്റി ഭഗവാനേ ഇതാരെങ്കിലും റാഞ്ചി കൊണ്ട് പോണേ അലെങ്കിൽ എന്തെങ്കില്ലും അപകടം പറ്റി എന്നാ മാത്രം രക്ഷിക്കണേ എന്നാ അവളേയം കണ്ട് വീട്ടിലിരിക്കാമല്ലോ അതും നടന്നില്ല
ദേ അംബരചുബികളായ കെട്ടിടങ്ങൾ അങ്ങനേ ചെറിയച്ഛന്റെ റൂമിലെത്തി എന്ന കണ്ടപ്പോൾ തന്നേ ചെറിയച്ഛൻ വിട്ടിലേക്ക് വിളിച്ച് പറഞ്ഞു അവൻ ഇവിടെ എത്തിന്ന്. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ച എനിക്ക് അവർ തന്ന ഭക്ഷണമൊന്നും പിടിക്കാതേയായി . സൂപ്പർ മാർക്കറ്റിൽ സേയിൽസ് മേനായി ജോലി കിട്ടി ആഴ്ച്ചയിലൊരിക്കൽ വിട്ടിലേക്ക് വിളിക്കും ന്നാലും അവളോടൊന്ന് സംസാരിക്കാൻ ഒര്
വഴിയും മില്ലാ അവൾ ഇപ്പോ എന്നേ മറന്ന് കാണും
കൗണ്ടറിലിരിക്കുന്ന ഫിലിപേനി കാരി എന്നേശ്രദ്ധിക്കുന്നത് ഞാൻ കണ്ടു ശ്രുതിയിലെങ്കിൽ പോട്ടെ തൽക്കാലം ഒരാശ്വാസത്തിന് ഇത് മതി ടൈം പാസല്ലേ പക്ഷേ അവള് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. എനിക്കാണേ മലയാളം മാത്രമേ അറിയു അങ്ങനേയിരിക്കേ ഒര് ദിവസം ഒര് തടിയൻ വന്നു അത് അവളുടേ ഭർത്താവാണത്രേ അതോടെ ആ പ്രതീക്ഷയും പോയി ഒര് വെളിയാഴ്ച്ച വീട്ടിലേക്ക് വിളിച്ചപ്പോ അമ്മ പറഞ്ഞു മോനേ ശ്രുതി ഇവിടെ ഉണ്ട് അവൾക്ക് നിന്നോട് എന്തോ പറയാന്നുണ്ടെന്ന് സന്തോഷം കൊണ്ട് അമിട്ട് പൊട്ടുന്നപ്പോലെ ലഡു കുറേപ്പെട്ടി
സുഖമാണോ ഉണ്ണിയേട്ടാ ഭക്ഷണം കഴിച്ചോ?
സുഖം ഫോണും കട്ടായിപ്പോയി വീണ്ടും അവൾ മനസിലേക്ക് ഓടി കയറി രണ്ട് വർഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അമ്മയുടെ ചോദ്യം
കല്ല്യാണം കഴിക്കണം എനിക്കിവിടെ ഒറ്റക്ക് നിക്കാൻ പേടിയാ
എവിടെ പെണ്ണിനെ തപ്പാ നാണമ്മേ ബ്രോക്കർമാരൊക്കെ വലിയ പൈസയാ
നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ നീ പറഞ്ഞോ അമ്മയ്ക്കിഷ്ട്ടാ
ആരുല്ലമ്മേ എന്റെ മനസ്സ് ശൂന്യമാ
എടാ നമ്മുക്ക് അപ്പുറത്തേ മാത്യുസേട്ടന്റെ മകളില്ലേ ശ്രുതി അവളേ അന്വേഷിച്ചാലോ
അയ്യോ വേണ്ടമ്മേ അവര് ജാതിമാറ്റമല്ലേ പിന്നേ അയൽപക്കത്തുള്ളവരും നാട്ട് കാര് പലതും പറഞ്ഞുണ്ടാക്കും ഞാനും അവളും ലൗ ആണ് എന്നൊക്കേ അത് വേണ്ട വേറേതെങ്കിലും നോക്ക്
ശരിയാമോനേ നീ പറഞ്ഞത് അത് ഞാനാലോജിച്ചില്ല അത് വേണ്ടാ നമ്മുക്ക് വടക്കേലേ വിലാസിനിന്റെ മോളേ നോക്കിയാലോ
അതൊന്നും വേണ്ട അവര് കുറേ ദുരേയല്ലേ ഞാനിലെങ്കിഅമ്മയ്ക്ക് ഒറ്റക്ക് പോകാനൊന്നും പറ്റില്ല പിന്നേ അമ്മയ്കിഷ്ട്ടമാണെങ്കിൽ അപ്പുറത്തേശ്രുതിയേ ഞാൻ കെട്ടാം
അപ്പോ നാട്ടുകാര് പലതും പറയില്ലേ
അതിപ്പം വടക്കേലേ വിലാസിനി ന്റെ മോളേ കെട്ടിയാലും നട്ട് കാര് പറയും ഇതാകുമ്പോ അമ്മയ്ക്ക് ഒര് പറമ്പിന്റെ ദൂരുല്ലേയുള്ളു
അപ്പോ എന്റെ മോന് അവളെ ഇഷ്ട്ടമാണല്ലേ എടാ നീ ഫോൺ ചെയ്യുന്ന എല്ലാ വെള്ളിയാഴ്ച്ചയും അവളിവിടെ ഉണ്ടാകാറുണ്ട് അവൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു അവളുടേ അപ്പനും അമ്മയ്ക്കും സമ്മതമാ പിന്നേ എനിക്കെന്താ
അവൾക്ക് കൊണ്ടുവന്ന സമ്മാനം എങ്ങിനെ കൊടുക്കണം എന്നാലോജിച്ചിരിക്കുമ്പോഴാ അമ്മയുടെ സസ്പെൻസ്
കല്യാണം കഴിഞ്ഞ് പുതുമോടി മാറുംമുമ്പേ ഞാൻ വീണ്ടും സൂപ്പർ മാർക്കറ്റിലേ സേൽസ് മേനായി കൗണ്ടറിലേ ഫിലിപ്പിനിക്കാരി മാറി അവിടെ പുതിയ നൈജീരിയക്കാരി വന്നു ഞാൻ ആ ഭാഗം നോക്കിയില്ല
വീട്ടിലെത്തുണ്ട് വിശേഷറിയാൻ വിളിച്ചപ്പോ അവള് പറയാ പച്ച മാങ്ങ വേണന്ന് ഗൾഫിലുള്ള ഞാനെവിടാ പച്ച മാങ്ങയ്ക്ക് പോണ്ടേ
മാസം കഴിയുതോറും എനിക്ക് ആദിയായി പ്രഷറ് ,ഷുഗറ് ,സിസേറിയൻ ബ്ലീഡിഗ്, കുട്ടികെന്തെങ്കിലും ദൈവാതിനം ഒന്നും സംഭവിച്ചില്ല ഒരാൺകുഞ്ഞ് അമ്മയ്ക്ക് സന്തോഷമായി എനിക്ക് സങ്കടവും എനിക്കൊന്ന് കാണാൾപോലുമായില്ലല്ലോ .
വീണ്ടും രണ്ട് വർഷം കഴിഞ്ഞ് നാട്ടിലേക്ക്
കുഞ്ഞുട്ടന്റെ കളിയും ചിരിയും കൊഞ്ചലും മാറുന്നതിന് മുമ്പേ വീണ്ടും ഗൾഫിലേക്ക് സങ്കടത്തോടെയാണെങ്കിലും പോകാതേ പറ്റില്ലല്ലോ.
വർഷങ്ങൾ കഴിഞ്ഞ് അവൾ വീണ്ടും പച്ച മാങ്ങ വേണെന്ന് പറഞ്ഞപ്പോൾ വീണ്ടും ആദിയായി കാരണം പഴയത് തന്നേ
ഹോ ഓരോരാളും എന്തെല്ലാം അനുഭവിക്കുന്നുണ്ട് വിചാരിക്കുംമ്പോൾ തന്നെ സങ്കടം വരുന്നു വീണ്ടും ഞാനൊരു പെൺകുട്ടിയുടേ അച്ഛനായി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്ക്കണം കല്യാണം നടത്തണം സ്വർണ്ണം വേണം ഹോ ചെലവു തന്നേ
രണ്ട് വർഷത്തേ ഇടവേളക്ക് ശേഷം വീട്ടിലെത്തി
പുതിയ വീട് കെട്ടണം അതും രണ്ട് നില അവളുടേ ആഗ്രഹം
അമ്മയ്ക്കെന്താ ആഗ്രഹം
അത് മോനേ അവള് പറഞ്ഞത് തന്നേ
അതേ ഞാൻ കാൻസൽ ചെയ്താ വന്നത്
അവളുടേ മുഖം കടന്നൽ കുത്തിയത് പോലെയായി
ദേ മനുഷ്യാ ഒര് പെണ്ണാ എല്ലാരെ പോലെ നല്ല രീതിയിൽ കെട്ടിച്ച് വിടണ്ടതാ
അപ്പോ ആണിന് വിലയില്ലേ ടി
ദേ എന്നേ കൊണ്ടൊന്നും പറയികേണ്ട
മനസമാധാനത്തോടേ പ്രേമിക്കാൻ ചെറിയച്ഛൻ സമ്മതിച്ചില്ല
കല്യാണം കഴിഞ്ഞ് ഭാര്യയോടും മക്കളേയും കൊഞ്ചിച്ച് ലാളിച്ച് ജീവിക്കാൻ പ്രാരാഭ്ദ്ധങ്ങളും സമ്മതിച്ചില്ല.

Shajee Kannur

ഒരു മഴയോർമ്മ

Image may contain: 1 person
അന്ന് ഞാൻ മുന്നാം ക്ലാസിൽ പഠിക്കുന്ന കാലം
ഞങ്ങളുടേ ക്ലാസിൽ ഒര് റഷീദ് ഉണ്ടായിരുന്നു ആരേയും പേടിയില്ലാത്ത ബേക്ക് ബേഞ്ചിൽ ഒറ്റക്കിരിക്കുന്ന ഉഴപ്പൻ എന്നു പറയാം അവൻ പഠിക്കത്തുമില്ല അതുകൊണ്ട് തന്നേ ടിച്ചർമാർ അവനേശ്രദ്ധിക്കാറുമില്ല ഞങ്ങൾ കുട്ടികൾക്കും അവനേ ഭയങ്കര പേടി ആയിരുന്നു അവന് ഞങ്ങളേക്കാൾ പൊക്കമുണ്ടായിരുന്നു
അങ്ങനേ ഒരു ദിവസം ക്ലാസ് ടീച്ചർ കണക്ക് ക്ലാസ് പരീക്ഷ വച്ചു ടീച്ചർ വരുന്നതിന് മുമ്പേഞങ്ങളെല്ലാം പേടിച്ചിരിക്കുകയായിരുന്നു സ്കൂൾ തുറന്ന് ഒര് മാസം ആയതേയുള്ളു പരീക്ഷക്ക് ആരും ഒന്നും പഠിച്ചിരുന്നില്ല ഞാൻ ഇരുന്ന് പരുങ്ങുന്നത് എന്റെ പുറകിലിരിക്കുന്ന റഷീദ് കണ്ടു എന്റെ തലയിൽ ഒന്ന് തട്ടി അവൻ ചോദിച്ചു
എന്താടാ തപ്പുന്നത്
പേടിയോടേ ഞാൻ പറഞ്ഞു റഷീദ് എന്റെ പെൻസിൽ കാണുന്നില്ല
അന്ന് ഞങ്ങൾ കടലാസ് പെൻസിൽ കൊണ്ടാണ് എഴുതിയിരുന്നത്
ദാ എന്റെ പെൻസിൽ നീ എടുത്തോ. അവന്റെ പെൻസിൽ എനിക്ക് നേരേ നീട്ടി
വേണ്ട നിനക്ക് പരീക്ഷ എഴുതേണ്ടേ
വേണ്ട നീ പഠിച്ചോ ഞാൻ പഠിച്ച് ടീച്ചറോ മാഷോ ആകാനൊന്നും പോന്നില്ല
അവൻ നിർബന്ധിച്ച് പെൻസിൽ എനിക്ക് തന്നു. ആ പെൻസിൽ വാങ്ങിയ മുതൽ എനിക്ക് അവനോടുള്ള ദേഷ്യവും പേടിയും കുറഞ്ഞ് വന്നു
ടീച്ചർ ക്ലാസിലെത്തി ഞങ്ങളെല്ലാരും അരപ്പായ വെള്ള കടലാസ് എടുത്തു വച്ചു ടീച്ചർ ബോർഡിൽ പത്ത് കണക്ക് ചോദ്യം എഴുതി ഞങ്ങളോട് ഉത്തരമെഴുതാൻ പറഞ്ഞു. റഷീദ് ഒഴികേ എല്ലാവരും എഴുതുന്നത് ടീച്ചർ കണ്ടു അവന്റെ അടുത്ത് ചെന്ന് ടീച്ചർ പറഞ്ഞു
എഴുന്നേൽക്ക് നീ എന്താപരീക്ഷാ
എഴുതാത്തത്
പെൻസിൽ ഇല്ലാ
നിനക്ക് ഞാൻ പെൻസിൽ കൊണ്ട് തരാന്ന് പറഞ്ഞ് ടീച്ചർ അവന്റെ കൈയ്യിൽ വടികൊണ്ട് രണ്ടടി കൊടുത്തു
ഞാൻ എഴുന്നേറ്റ് പറഞ്ഞു ടീച്ചർ റഷീദ് അവന്റെ പെൻസിൽ എനിക്ക് തന്നതാ എന്റെ പെൻസിൽ കാണുന്നില്ല
ടീച്ചറേ അവൻ പരീക്ഷ എഴുതട്ടേ എനിക്ക് ഇതിന്റെ ഒക്കേ ഉത്തരം അറിയാം.
റഷീദ് പറഞ്ഞത് കേട്ട് ടീച്ചർക്ക് ദേഷ്യം വന്നു ടീച്ചർ അവനേ ക്ലാസ് മുറിയുടേ മുന്നിൽ ബോർഡിന്റെ അടുത്ത് കൊണ്ട് നിർത്തി. എല്ലാവരും പരീക്ഷ എഴുതി കഴിഞ്ഞ് ടീച്ചർ ഉത്തരപേപ്പർ വാങ്ങി മേശ പുറത്ത് വച്ചു. ഒര് ചോക്കെടുത്ത് റഷീദിന്റെ കൈവശം കൊടുത്തിട്ട് അതിന്റെ ഉത്തരം എഴുതാൻ പറഞ്ഞു
അവൻ കൈവിരലുകൾ കൊണ്ട് കുട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും പത്ത് ചോദ്യത്തിന്റെ ഉത്തരവും ബോർഡിലെഴുതി ഞങ്ങളെല്ലാം അന്തം വിട്ട് നിന്നു ടീച്ചർ വളരേ വിഷമത്തോടേ അവനേ തലോടി
നിന്നേ യാണോ മോനേ ഞാൻ തല്ലിയത്
സോറി ടാ
ടീച്ചറു ടേ കണ്ണു നിറഞ്ഞു ടീച്ചർ അവന് സമ്മാനമായി ഒര് ഹീറോ പേന കൊടുത്തു
ഇന്ന് മുതൽ റഷീദ് നല്ല കുട്ടിയായിട്ട് പഠിച്ച് വളരണം
അങ്ങനെ റഷീദിനോടുള്ള ദേഷ്യവും പേടിയും എല്ലർക്കും മാറി എല്ലാവരോടും അവൻ സൗമ്യമായി പെരുമാറാൻ തുടങ്ങി. ആ ക്ലാസ് പരീക്ഷയിൽ പത്തിൽ പത്ത് മാർക്ക് ആർക്കും കിട്ടിയില്ല അഞ്ചും ആറും എട്ടും.
അങ്ങിനേ ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഞാനും അവനും ഒര് കശുമാവിൻ ചോട്ടിലിരുന്നു. അന്ന് സ്കുളിൽ ഭക്ഷണമുണ്ടായിരുന്നില്ല വീട്ടിൽ നിന്ന് കൊണ്ട് വരണം എനിക്ക് അന്ന് സാമ്പാർ കറി ആയിരുന്നു അവന് തോട്ടിൽ നിന് പിടിച്ച മീൻ കറിയും എനിക്ക് അവൻ മീനിന്റെ ക്ഷണം നീട്ടി
നീ തിന്നോടാ എന്റെ ഉമ്മ ഉണ്ടാക്കിയതാ ഞാൻ തന്നെ ഇന്നലേ വലയിട്ട് പിടിച്ചതാ

ഇപ്പോ വേണ്ടാ റഷീദ്
എനി സ്ക്കൂൾ ലീവുള്ള ദിവസം നിനക്ക് ഞാൻ പിടിച്ച പിടക്കണ മീൻ കൊണ്ട് തരാം
അയ്യോ വേണ്ട എന്റെ വീട് ദുരെയാ
ഓ അതൊന്നും സാരമില്ലാ അതൊക്കെ ഞാൻ കണ്ട് പിടിച്ചോളാം
അങ്ങനെ ഭക്ഷണം കഴിച്ച് പാറ കുളത്തിലേ തെളിഞ്ഞ വെള്ളത്തിൽ ഞങ്ങൾ കൈയും പാത്രവും കഴുകി പെട്ടെന്ന് അവൻ ട്രൗസർ വലിച്ച് കെട്ടുന്നത് കണ്ടു
എന്താ റഷീദ് ട്രൗസറിന്റെ ബട്ടൻ പൊട്ടിയോ
അതിന് ബട്ടൻസിലാടാ
പിന്നേ എങ്ങിനേയാ അത് നിൽക്കുന്നത്
ഞാൻ നോക്കും ബോൾ അവൻ ഒര് വാഴകയറ് കൊണ്ട് കെട്ടിയതാ ആ കയർപൊട്ടി പോയതാ എനിക്ക് എന്തോ സങ്കടം വന്നു പാവം
നിനക്ക് ഞാൻ നാളെ എന്റെ പുതിയ ട്രൗസർ കൊണ്ട് തരാ ട്ടോ
വേണ്ടാ നിന്റെ ചെറിയ ട്രൗസറൊന്നും എനിക്ക് ശരിയാവില്ല അതൊന്നും വേണ്ട
ഡാ റഷീദേ ഞാൻ നിന്നോട് ഒര് സംശ്യം ചോദിച്ചോട്ടേ
എന്താടാ നീ വലിയ പഠിപ്പുകാരന്നല്ലേ എന്നോട് സംശ്യം ചോദിക്കാൻ
അതേ അന്നത്തേ കണക്ക് ക്ലാസ് പരീക്ഷയുടെ ഉത്തരം നിനക്ക് എവിടേന്നാ കിട്ടിയത്
ഓ അതോ എന്റെ വിട്ടില് ഞാനും ഉമ്മയും എന്റെ അനിയത്തി കുട്ടിം മാത്രേള്ളു
ഉപ്പാ ഇല്ലേ
ഇല്ലാ ഉപ്പാ മുന്നാല് കൊല്ലം മുമ്പ് ദുബായി പോയതാ പിന്നേ വിവരമൊന്നുമില്ലാ ജീവികേണ്ടേ അതു കൊണ്ട് പാടത്തു നിന്ന് വീണ് കിട്ടണ അടക്കയും തേങ്ങയും പൊറുക്കി വിക്കും പിന്നേ മഴക്കാലത്ത് തോട്ടില്ലും കുളത്തില്ലുള്ള മീനേ പിടിച്ച് വിക്കും പശുക്കളുള്ള വീട്ടുകാർക്ക് പുല്ല് അരിഞ്ഞ് കൊടുക്കും ഞാനും ഉമ്മയും അങ്ങനേ പൈസ കൊടുത്തും വാങ്ങിയും പടിച്ചതാ മോനേ കണക്ക് ഇപ്പാ മനസ്സിലായാ
ഉം മനസിലായേ
അങ്ങിനേ ഒര് ദിവസംസ്ക്കൂൾ വിട്ട് ഞങ്ങളെല്ലാരും പുറത്തിറങ്ങി റഷീദ് എന്റെ അരികിലേക്ക് ഓടി വന്നു
ടാ നാളേ സ്കൂൾ അവധിയല്ലേ
അതേ നാള ഒരിസം അവധിയാ എന്താടാ
ഞാൻ നാളേ രാവിലേ മീൻ പിടിക്കാൻ പോകും കുറച്ച് അധികം പിടിക്കണം കുറച്ച് നിനക്ക് കൊണ്ട് തരാം കുറച്ച് വിൽക്കുകയും ചെയ്യാലോ
വേണ്ടാ ടാ എന്റെ വീട് ദുരേയല്ലേ
ടാ ഈ റഷീദ് ഒര്കാര്യം പറഞ്ഞാ അത് നടത്തിയിരിക്കും മോഹിപ്പിക്കില്ല
എന്നാ ശരി ടാ റ്റാ റ്റാ
അങ്ങിനേ ഞങ്ങൾ റ്റാ റ്റാ പറഞ്ഞ് പിരിഞ്ഞു
പിറ്റേന്ന് സ്ക്കൂൾ അവധി അയതിനാലും നല്ല മഴയായതിനാലും ഞാൻ വളരെ വൈകിയാണ് എഴുന്നേറ്റത്
വൈകുന്നേരം ആയപ്പോൾ എന്റെ അടുത്ത വീട്ടിലേ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രീജേച്ചി സ്പെഷൽ ക്ലാസ് കഴിഞ്ഞ് വരുന്ന വഴി എന്റെ വീട്ടിലേക്ക് വന്നു
ടാ നിന്റെ ക്ലാസിലാണോ മുന്നാം ക്ലാസിൽ പഠിക്കുന്ന ഒര് റഷീദ്ന്ന് പറയുന്ന ചെക്കൻ
ആ എന്തേ
അവൻ തോട്ടിലേവെള്ളത്തിൽ വീണ് മരിച്ചു
ഞാൻ അറിയാതേ അമ്മേ എന്നുറക്കേ വിളിച്ചു
എന്താ അവന് പറ്റിയത്
രാവിലേ മീൻ പിടിക്കാൻ പോയതാ
അവനി നിന്താനറിയാമല്ലോ
തോട്ടിൽ വീണപ്പോൾ അവന്റെ കാല് ഏതോ വള്ളി കെട്ടിൽ കുടുങ്ങിയതാന്ന് അവന്റെ ഏതോ കൂട്ടുക്കാരന് വേണ്ടിയാണ് പോലും മീൻ പിടിക്കാൻ പോയത് അതും പറഞ്ഞ് അവന്റെ ഉമ്മ അവിടേന്ന് നിലവിളിക്കുന്നുണ്ട് ഞങ്ങൾ പോയിരുന്നു അവന്റെ വീട്ടില്
എനിക്ക് ഭൂമി തിരിയുന്നതാണോ അതോ ഞാൻ തിരിയുന്നതാണോ എന്റെ കൈയും കാലും വിറക്കാനും തലചുറ്റുന്നോ എനിക്കൊന്നും മനസ്സിലാകുന്നില്ല ഭക്ഷണും വേണ്ട വെളളും വേണ്ട നെഞ്ചിൽ കുടിൽ ഒര് കരിങ്കല്ല് എടുത്ത് വച്ചത് പോലേ തോന്നി. രാത്രി എനിക്ക് ഉറക്കം വരുന്നില്ല എന്റെ പേടിക്കു പരിഭ്രമവും കണ്ട് അമ്മ ചോദിച്ചു
നിനക്കെന്താ പറ്റിയത് പനി വരുന്നുണ്ടല്ലോ എന്താ
എന്റെ വായിൽ വെള്ളം പോലും ഇല്ലാത്ത വസ്ത എന്റെ നെഞ്ചിലേ കനം കൂടി വന്നു ഞാൻ അമ്മയോട് കരഞ്ഞുപറഞ്ഞു
അമ്മേ എനിക്ക് വേണ്ടിയാ അവൻ മീൻ പിടിക്കാൻ പോയത്
സാരൂല്ലാ ഓരോരാൾക്കും ദൈവം ഒര് സമയം കൊടുത്തിട്ടുണ്ട് ആ സമയമാകുംബോൾ ദൈവം അവരേ തിരിച്ച് വിളിക്കും കരയണ്ട മോൻ ഉറങ്ങിക്കോ
എന്നാലും എന്റെ റഷീദേ നീ എനിക്ക് വേണ്ടിയല്ലേ ടാ
പിറ്റേന്ന് ക്ലാസിലെത്തി റഷീദിന്റെ മൃത്ദേഹം സ്റ്റേജിൽ വച്ചിട്ടുണ്ട് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാണാൻ ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വരിവരിയായി പുറത്തേക്ക് പോകുന്നു ഞങ്ങളുടേ ക്ലാസ് ടീച്ചർ വരിവരിയായി ഒച്ചയുണ്ടാകാതേ ഞങ്ങളോടും പുറത്തേക്കിറങ്ങാൻ പറഞ്ഞു ഞാൻ അവിടേ തന്നെയിരുന്നു വിഷമത്തോടേ ടീച്ചർ ചോദിച്ചു
നീ വരുന്നില്ലേ
ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു
ഇല്ലാ ടീച്ചർ എനിക്ക് വേണ്ടിയാ അവൻ മീൻ പിടിക്കാൻ പോയത് അവൻ വരുന്നത് വരേ ഞാൻ കാത്തിരുന്നോളാം
കുട്ടികൾ എല്ലാവരും നിശ്ചലരായി '
ടീച്ചർ കരഞ്ഞുകൊണ്ട് എന്നേ നെഞ്ചോട് ചേർത്ത് തലോടി
സാരമില്ലാ നീ അവനേ ഒന്നും ചെയ്തതല്ലല്ലോ അവന് അബദ്ധത്തിൽ സംഭവിച്ചതല്ലേ കരയേണ്ട

എന്റെ പേന വാങ്ങാൻ വേണ്ടിയാണോ കുട്ടി നീ...
ബാക്കി പറയാൻ ടീച്ചർക്ക് കഴിഞ്ഞില്ല.
മുപ്പത് വർഷം കഴിഞ്ഞു അവന്റെ ഉമ്മയും പെങ്ങളും എവിടെയാണ് അറിയില്ല അവന്റെ വീട് ഇടിഞ്ഞ് പൊളിഞ്ഞ് വീണിരിക്കുന്നു അത് വഴി പോകുംമ്പോൾ ഞാൻ മനസ്സിൽ പറയും
ടാ റഷിദേ ഞാൻ ഇത് വഴി പോകുന്നുണ്ടേ
ഇന്നും മഴ പെയ്ത് തോടും കുളങ്ങളും നിറഞ്ഞൊഴുകുന്നത് കാണുംമ്പോൾ അവന്റെ മുഖം എന്റെ മനസ്സിൽ ഓടി എത്തും
റഷീദ് നീ എവിടെയാ

അവർ എന്റെ ഉപ്പാന്റെ മക്കൾ



അവർ എന്റെ ഉപ്പാന്റെ മക്കൾ
രാവിലെ ഉറക്കപ്പായയിൽ നിന്നും വിളിച്ചുണർത്തി അവൾ തുടങ്ങി
ദേ ഇക്കാ എനിക്കിപ്പറിയണം അപ്പുറത്തേ വിട്ടിലേ അനുവും സിനിയും ആരാണെന്ന്
എന്തോന്നാടി രാവിലെ തന്നെ
പാതി ഉറക്കത്തിൽ ഞാൻ ചോദിച്ചു
നമ്മടെ നിക്കാഹ് കഴിഞ്ഞിട്ട് ഒര് കൊല്ലം കഴിഞ്ഞു അന്നു മുതൽ കാണുന്നതാ അവർ രണ്ട് പേരും ഈ പുരയിൽ എല്ലാ കാര്യത്തിലും അവർക്കുള്ള സ്വാതന്ത്ര്യം
എടി ഒന്ന് പതുക്കേ പറ അവര് കേൾക്കും ഇപ്പോ എന്താ പ്രശ്നം ഉറങ്ങാനും സമ്മതിക്കൂല
എന്റെ പുതപ്പ് വലിച്ച് ദൂരെയെറിഞ്ഞ് അവൾ പിന്നെയും പലതും പറഞ്ഞക്കൊണ്ടേയിരുന്നു
അവര് കേൾക്കട്ടേ ഇപ്പോ ദേ ദോശക്ക് അരച്ച് വച്ച മാവ് എടുത്തോണ്ട് പോയി അവരിവിടെ വന്നാൽ നിങ്ങടെ ശർട്ടും പേൻറും ഇസ്തിരിടുന്നു ശെൽഫ് തുറക്കുന്നു ഉമ്മാനെ സഹായിക്കുന്നു ഇവിടെ വന്ന് ഭക്ഷണം എടുത്ത് കഴിക്കുന്നു ഇതിനൊക്കെ അവർക്ക് എന്തതികാരമാണ് ഉള്ളത് അവര് അന്യ മതക്കാരല്ലേ
എടി അവര് പാവങ്ങളാ ഈ പുരേന്ന് കളിച്ച് വളർന്നവരാ ആസ്വാതന്ത്ര്യം ഇന്നും കൊടുക്കുന്നു
ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട അവറ്റകളേ ചെറിയക്കുട്ടി കള്ളല്ല ഒന്ന് പ്ലസ് റ്റു മറ്റേത് പത്താ ക്ലാസാ
അവരുടെ അമ്മ കേൻസറായി മയ്യത്തായിട്ട് അഞ്ചാറ് മാസേ ആയുള്ളു ഞങ്ങളും ഈ നാട്ടുകാരും ഒര്പാട് സഹായിച്ചതാ അവരെ അവർക്ക് അച്ഛനില്ല അടുത്തൊരു അയൽപക്കം എന്ന് പറയാൻ ഞങ്ങളല്ലേ ഉള്ളു
അതൊക്കെ എനക്കറിയ ഇപ്പോ അവരെ ചെറിയമ്മഅവിടെ താമസിക്കുന്നില്ലേ
നബീസു നീ ഒച്ച കുറച്ച് സംസാരിക്ക് പുറത്ത് കേട്ടാ നാണകേടാ രാവിലെ തന്നെ വഴക്ക്
കേക്കട്ടേ എല്ലാരും അറിയട്ടേ നിങ്ങടെ സ്വഭാവം അവര് നിങ്ങടെ വെപ്പാട്ടികളാണോ
അവൾ ആത് പറഞ്ഞതേ എനിക്കോർമ്മയുള്ളു
ട്ടപ്പേ
എന്നൊരു ശംബദവും പിന്നെ എന്താണ് സംഭവിച്ചത്
അവൾ താഴെ കിടക്കുന്നു മുഖത്ത് അഞ്ച് വിരലടയാളവും മുണ്ട്
ഇതെല്ലാം കണ്ടു കൊണ്ടും കേട്ട് കൊണ്ടും ഉമ്മ ഒന്നും മിണ്ടാതെ അവിടെ നിൽപ്പുണ്ടായിരുന്നു
ഇങ്ങളെന്നെ തല്ലി അല്ലേ കണ്ട തേവടിശികൾക്ക് വേണ്ടി ഞാൻ പോവ്വാ എന്റെ ഉപ്പാനോട് എല്ലാം തൊറന്ന് പറയാൻ പോവ്വാ ഇങ്ങളെ പ്രേമിച്ച് കെട്ടിയതിനുള്ള ശിക്ഷ എനിക്ക് കിട്ടി
മോളേ നബീസു പ്പോല ഉമ്മാക്ക് നീയും ഓനേ ഉള്ളു
വേണ്ടുമ്മ' തടയണ്ട അവൾ പോട്ടേ
ങ്ങടെ കൂടെ ഞാൻ പൊറുക്കുല മ്മക്ക് മൊഴിച്ചൊല്ലാം
ദേഷ്യത്തോടെയും പകുതി കരഞ്ഞുകൊണ്ടും അവൾ ഒര് ബാഗിൽ അവളുടെ ട്രസുകൾ എടുത്ത് അവൾ ഇറങ്ങിപ്പോയി ഉമ്മ അവളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മോനേ നക്ക് ഓളോട് സത്യം തൊറന്ന് പറഞ്ഞുടേ
വേണ്ടുമ്മ മരണപായി കിടക്കുംമ്പോ ഉപ്പാക്ക് കൊടുത്ത ഒര് വാക്കുണ്ട് അത് തെറ്റി കേണ്ട ഈ സംഭവങ്ങളൊന്നും അനുവും സിനിയും അറിയരുത്
ഇല്ല മോനെ ഞാം പറയില്ല
അവർ നബി സുനേ ചോദിച്ചാ പെട്ടെന്ന് ഒരാത്യവശായിട്ട് ഓള പുരക്കേക്ക് പോയതാ പറഞ്ഞാ മതി
ഉം നക്ക് സുലൈമാനി വേണ്ടേ
വേണ്ടുമ്മ സമയമെത്രയായി
ആറേമുക്കാല്
പുറത്ത് നല്ല മഴയുള്ളത് കൊണ്ട് ആരും ഒന്നു കേട്ടു കാണില്ല
നീ ഇന്ന് കടയിപ്പോണില്ലേ
പോണം ഛായ ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം ഉമ്മക്ക് ആവശ്യമുള്ളത് ഉണ്ടാക്കി കഴിച്ചോ ആരാ രാവിലെ വന്നത്
അനുമോളാ അവരെ ലൈനില് ഇന്നലെ കരണ്ടിലാത്തത് കൊണ്ട് അരി അരച്ചിലാന്ന് പറഞ്ഞു കോളേജി പോണ്ട പിള്ളേരല്ലേ അപ്പേ ഞാനാ പറഞ്ഞത് ഇവിടെ അരച്ച അരിമാവ് എടുത്തോളാൻ അതിനാ നബിസു വഴക്കുണ്ടാക്കിയത്
സാരമില്ലുമ്മേ ഉപ്പ പറഞ്ഞട്ടുണ്ട് നീ ഒര് നേരം ഉണ്ടിലെങ്കിലും അവരെ പട്ടിണി കിടത്തരുതെന്ന്
ങാ
അവരുടെ ചെറിയമ്മയുള്ളത് കൊണ്ട് കുറച്ച് ആശ്വാസം ഇലെങ്കി ആ പെൺകുട്ടികൾ തനിച്ച് കഴിയേണ്ടേ പടച്ചോനേ എന്തെങ്കിലും വഴി കണ്ടെത്തണേ
ദിവസങ്ങൾ പോയി ഒര് ദിവസം രാത്രി
അബ്ദു നക്ക് ചപ്പാത്തി വേണ്ടേ
ഉമ്മ വളരെ സൗമ്യതയോടേ ചോദിച്ചു.
വേണ്ടുമ്മ എന്റെ ഫ്രണ്ടിന്റെ പെങ്ങളെ നിക്കാഹുണ്ടയിരുന്നു ഞാനവിടേന്ന് ഭക്ഷണം കഴിച്ചതാ ഉമ്മപ്പോയി കിടന്നോ എനക്ക്
കടലേ കണക്കൊക്കേന്നേക്കാനുണ്ട് കുറച്ച് ചൂട് വെള്ളം കുടിക്കാൻ ഈട വച്ചേ
നീ നബിസാനേ വിളിച്ച ഓള് പോയിട്ട് പത്തിരുസായില്ലേ
ഇല്ല ഓളേ ഉപ്പയും ആങ്ങളമാരും ദുബായിന് വന്നിട്ടുണ്ടെന്നാറിഞ്ഞത്
മൊഴിച്ചെല്ലാനാണോ
അറീല അവൾ എല്ലാം അവരോടു പറഞ്ഞു ത്രേ
നക്ക് സത്യം തുറന്ന് പറഞ്ഞു ടേ അബ്ദു
എന്താ ഉമ്മാ ഞാൻ പറയേണ്ടത് അവര് എന്റെ ഉപ്പാന്റെ മക്കളാണേന്നോ അവളെ വിട്ടുക്കാർ അത് അംഗികരിക്കുമോ ഉപ്പ പറഞ്ഞതല്ലേ കുറേ പണവും സ്വത്തൊക്കെയുള്ള പെണ്ണിനെയാ നിക്കാഹ് ചെയ്യുന്നതെങ്കിൽ അവരിതൊന്നും അറിയരുതെന്ന് അവർക്ക് അത് അംഗീകരിക്കാൻ കഴിയില്ലന്ന് പിന്നെ അന്യ മതക്കാരും ഇവിടെ വർഗ്ഗിയ കലാപമുണ്ടാക്കാൻ എന്തെങ്കിലും കാരണം അന്വേഷിച്ച് നടക്കുന്നവരാ എല്ലാവരും വേണ്ടുമ്മ
ഈ നാട്ടുകാർക്കെല്ലാം സത്യം അറിയാവുന്നതല്ലേ മോനേ
നാട്ടുകാർക്കറിയാം അവക്കും വിട്ട് കാർക്കും ഉൾക്കൊളാൻ കഴിയില്ല അവളാണേ ഒറ്റ മോളും അതൊക്കേ സമൂഹത്തിൽ അവളുടെ ഉപ്പാക്ക് കൊറച്ചിലാ പള്ളി തന്നെ അവളുടെ ഉപ്പ എന്തെങ്കിലും പറഞ്ഞാൽ ആരും എതിർക്കില്ല മുസ്ലിയാര് പോലും ഒരക്ഷരം മിണ്ടില്ല ഓള ഉപ്പാക്ക് ആൺമക്കൾ തന്നേ നാലെണ്ണമുണ്ട് അവളുടെ ഉമ്മാക്ക് ആങ്ങളമാര് അഞ്ചെണ്ണം വേറേയും മോളേ പുയ്യാപ്ലാന്റെ ഉപ്പക്ക് അന്യജാതിയിൽ രണ്ട് മക്കളുണ്ടെന്നറിഞ്ഞാ അത് മതി
മൊഴിച്ചൊലുണാങ്കിൽ ച്ചൊല്ലട്ടേ
എല്ലാം അവര് തീരുമാനിക്കട്ടേ
നബിസാനേ മൊയിച്ചൊലിയാ നീ വീണ്ടും നിക്കാഹ് കഴികേണ്ടേ
ഉമ്മ വളരെ സങ്കടത്തോടേയാണ് അത് പറഞ്ഞത്
ഒര് ദീർഘ ശ്വാസത്തോടെ ഞാൻ പറഞ്ഞു
ഉമ്മ എനിക്ക് നിക്കാഹ് ചെയ്യാൻ മൊഞ്ചത്തികള് എനിയ്യം കിട്ടും പ്രത്യേകിച്ച് നമ്മുടെ മതത്തിൽ പക്ഷേ എന്റെ ഉപ്പാന്റെ രക്തത്തിൽ പിറന്ന സഹോദരികളേ എനിക്ക് കിട്ടില്ല എനിക്ക് അവരെയാ വേണ്ടതുമ്മാ
ഇത് കേട്ട് ഉമ്മ കരഞ്ഞു
എന്റെ വയറ്റിൽ പിറന്നതല്ലെങ്കില്ലും ഞാനവരെ സ്വന്തം മക്കളേ പ്പോലെയാ കണ്ടത് എന്റെ കാദർക്കാന്റെ മക്കൾ
ഞാനിലെങ്കിൽ പിന്നെ ആരാ അവർക്കുള്ള തുമ്മാ അവര് വരാറില്ലേ ഇവിടേക്ക്
ഉം അവര് നബിസാ നേച്ചോയിച്ചിന് പിന്നേ അനൂന് കോളേജിലേക്ക് എന്തോ പൈസ വേണന്ന് പറഞ്ഞിന് നിന്റെ കൈയ്യിലുണ്ടോന്ന് ചോദിക്കാൻ പറഞ്ഞിന്
അവൾക്കിപ്പോഴും പൈസയുടേ കാര്യം വരുമ്പോ എന്റെ മുന്നിൽ നിൽക്കാൻ പേടിയാണല്ലുമ്മാ അതിനവൾക്ക് ഉമ്മാന്റെ സഹായം വേണം ഞാൻ രാവിലേ തരാം നേരം കുറേ ആയില്ലേ ഉമ്മപ്പോയി കിടന്നോ
ഉമ്മ കരഞ്ഞ് കൊണ്ട് പ്പോയി
എവിടെയാണ് എന്റെ ഉപ്പാക്ക് തെറ്റ് പറ്റിയത് വർഷങ്ങൾക്ക് മുമ്പ് ഉപ്പയും ഉമ്മയും ചെറിയ പിണക്കത്തിലായിരുന്നു ഉപ്പാനെ മൊഴിച്ചൊല്ലാൻ ഉമ്മയുടെ വീട്ടുകാര് പറഞ്ഞതാ പക്ഷേ ഉമ്മ സമ്മതിച്ചില്ല എന്റെ മോന്റെ ഉപ്പാനേ എനിക്ക് വേണം ഉമ്മ വിട്ടു ക്കാരോട് എതിർത്ത് നിന്നു. ഉപ്പ ഇങ്ങോട്ട് വരട്ടേന്ന് ഉമ്മയും ഉമ്മ അങ്ങോട് വരട്ടേന്ന് ഉപ്പയും അങ്ങനെ ആറേഴ് വർഷം കഴിഞ്ഞ് ഒര് ദിവസം ഉമ്മ എന്നേയും കൂട്ടി ഉപ്പാന്റെ പുരയിലേക്ക് പോയി അവിടെ കണ്ട കാഴ്ച്ച ഉമ്മാനെയും എന്നെയും ഞെട്ടിക്കുന്നതായിരുന്നു ഉമ്മാനോടുള്ള വാശിക്ക് ഉപ്പ മറ്റൊരു മതത്തിൽ പെട്ട ആരോരും ഇല്ലാത്ത പെൺക്കുട്ടിയേകൂടെ നിർത്തിയിരിക്കുന്നു അതിൽ രണ്ട് പെൺമക്കളും ഇതെല്ലാം കണ്ട ഉമ്മ ബോധംകെട്ട് വീണു ഉപ്പയും രണ്ടാമത്തേ ബീവിയും ഉമ്മാനെ എടുത്ത് പുരക്കുള്ളിലേക്ക് പോയി കൂടെ ഞാനും ഉമ്മാന്റെ മുഖത്ത് വെള്ളം തെളിച്ച് ബോധം വന്നു സങ്കടങ്ങൾ പറഞ്ഞ് ഉപ്പയും ഉമ്മയും വഴക്കും കരച്ചിലുമായി ഉപ്പ പറഞ്ഞു
എനിക്ക് നീയും വേണം നിന്റെ മോനും വേണo ഇവളും വേണം ഈ രണ്ട് പെൺകുട്ടികളും വേണം രണ്ടും എന്റെ ചോരയാ ഉമ്മ കുറ്റം സ്വയം ഏറ്റെടുത്തു തെറ്റ് എന്റെ ഭാഗത്തും ഉണ്ട് ഞാൻ വാശി കാണിച്ചത് കൊണ്ടല്ലേ ഇതെല്ലം സംഭവിച്ചത് പിന്നെ ഒരാണ് എത്ര കാലം ഒറ്റക്ക് കഴിയും ഉമ്മാന്റെ സമ്മതത്തോടെ എന്നെയുo ഉമ്മാനേയും പുതിയപുര വാങ്ങി കുറച്ച് ദുരേക്ക് മാറ്റി ഉപ്പ കുറച്ച് കാലം ദുബായിലും പോയി അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു ഉപ്പാന് സുഖമിലാതേ കിടപ്പിലായി പെൺകുട്ടികളേ കാണാതെ വലിയ വിഷമമായി അങ്ങിനെ ഞങ്ങടെവിടിന്റെടുത്ത് ഒര് ചെറിയ പുര കെട്ടി അവരെ അവിടെ താമസിപ്പിച്ചു മരണപായിന് ഉപ്പാ ഉമ്മാനോട് ച്ചോദിച്ചു
നക്കനോട് വെറുപ്പുണ്ടോ ഞാനിലെങ്കിലും എന്റെ ആ രണ്ട് മക്കളേ കൂടി നീ നോക്കണം
കരഞ്ഞ് കൊണ്ട് ഉമ്മ പറഞ്ഞു എന്റെ കാദർക്കാന്റെ മക്കളേ ഞാൻ നോക്കിക്കോളാം അബ്ദു ന്റെ പെങ്ങമാരല്ലേ ന്റ മക്കളലേ
ഈക്കാര്യം അബ്ദു നിക്കാഹ് ചെയ്യണ കുട്ടി അറിയേണ്ട അവർക്കത് മനസിലാവില്ല
വൈകാതെ ഉപ്പ മയ്യത്തായി ഉപ്പ അദ്വാനിച്ചുണ്ടാക്കിയ സ്വത്തും സൂപ്പർ മാർക്കറ്റും അതിൽ നിന് ഒര് വിഹിതം അവർക്കും കൊടുക്കുന്നു പിന്നേയും എന്താലാമോ ആലോജിച്ച് ഞാനുറങ്ങി
പിറ്റേന്ന് ഒര് വണ്ടിയുടെ ഹോണടി ശബ്ദം കേട്ടാ ഞാനുണർന്നത് സമയം രാവിലെ 6:45 നല്ല മഴയും ജനൽ പാളി തുറന്ന് പുറത്തേക്ക് നോക്കി ആരാ രാവിലെ തന്നെ
അള്ളാ ഇത് നബിസാന്റെ വീട്ടിലേ വണ്ടിയണല്ലോ ആരൊക്കെയാ വണ്ടില് അവളുടേ ഉപ്പ , ആങ്ങളമാര് കാർന്നോ മാര് എന്റെ മനസ്സിൽ ഇടിയും മിന്നലും ഉണ്ടായി ഇന്ന് ഒരങ്കഠ കുറിക്കേണ്ടി വരും
ചന്തു ചേകവരേ കാത്തോളണേ കാല് മുട്ട് വിറയ്ക്കാൻ തുടങ്ങി പെട്ടെന്നാണ് ഉമ്മ മുന്നിലേ കതക് തുറക്കാൻ പോന്നത്
വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു
വേണ്ടുമ്മ ഞാൻ തുറക്കാം അവർക്ക് എന്നേ അല്ലേ വേണ്ടത്
ആരാ മോനേ നബിസാന്റെ വിട്ടു കാരാണോ
അതേ ഉമ്മാ
അള്ളാ കാത്തോളണേ
ഞാൻ വാതിൽ മേല്ലേ തുറന്നു നല്ല മഴ
വണ്ടിയുടേ ഡോർ തുറന്ന് നബിസു ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു
എന്നോട് ക്ഷമിക്കണം ഇക്കാ
എന്താണെന്നറിയാതേ ഞാൻ തരിച്ച് പോയി ഇവളെന്താ ഈ പറയുന്നത്
ദേ അടുത്ത ഡോർ തുറന്ന് അവളുടെ ഉപ്പ
ചാറ്റൽമഴയത്ത് വെളളജുബയും തലയിൽ വെള്ളതൊപ്പിയും നെറ്റിയിൽ അഞ്ച് നേര നിസ്ക്കാരതഴമ്പും ഒരാറാറര പൊക്കവും അതിനൊത്ത തടയുമുള്ള ആരേയും തല്ലാനും കൊല്ലാനും പേടിയില്ലാത്ത കീരിക്കാടൻ ജോസിനേപ്പോലുള്ള സാധനം പുറകിൽ അവളെ ആങ്ങളമാരും കാർന്നോമാരും അവരെന്റെ അടുത്തേക്ക് വന്നു എന്റെ നെഞ്ചടിപ്പ് കൂടി വന്നു
മോനേ അബ്ദു ഈ പെണ്ണ് പറയുന്നത് കേട്ട് ഞങ്ങളാകെ ബേജാറായി പിന്നിടന്വേഷിച്ചപ്പോഴല്ലേ സത്യ അറിഞ്ഞത്
അവര് നിന്റെ ഉപ്പാന്റെ മക്കളാണെങ്കിൽ അവരീപുരയിൽ വളരണം അല്ലാണ്ട് പുരക്ക് പുറത്തല്ല വളരേണ്ടത് ഞങ്ങാ പോയി വിളിച്ച് കൊണ്ട് വരാ അവരെ
ഉപ്പാ അത് അവര് ജാതിമതും വേറേയാ ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
എടാ ഹമക്കേ ഈ ജാതി മതും മനുഷ്യനുണ്ടാക്കുന്നതാ മനുഷ്യന് വിശക്കുമ്പോഴും വേധനിക്കുംമ്പോഴും ആരും ജാതി മതും നോക്കാറില്ല അവർ
നേരനിൽക്കും മ്പോഴാജാതി മതും നോക്കി തമ്മില്ലടിക്കുന്നത് അവര് നിന്റെ പെങ്ങമാരായി നിന്റെ സംരക്ഷണത്തിൽ അവർക്കിഷ്ട്ടമതത്തിൽ വിശ്വസിച്ച് ഈ വീട്ടിൽകഴിഞ്ഞാ മതി എന്തേലും ആവശ്യമുണ്ടേ എന്നോട് പറഞ്ഞാ മതി ഞാൻ സഹായിക്കാം
ഇതാരാ ഈ പറഞ്ഞത് എന്റെ നബി സാന്റെ ഉപ്പ തന്നേയാണോ
എന്റെ പെങ്ങമരെ വിളിക്കാൻ അവർ പ്പോയി കൂടെ നബീസും ആ നേരവും മഴ പെയ്ത് കൊണ്ടേയിരുന്നു
നല്ലക്കാര്യത്തിന് മഴ ശുഭലക്ഷണമാണാത്രേ.
( മതം ഏതായാലും
മനുഷ്യൻ നന്നായാൽ മതി )

ഒരു വിഷുകൈനീട്ടം



മാലപടക്കത്തിന്റെ ശബ്ദം കേട്ടാണ് ഞാനുണർന്നത് കണി കാണാൻ സമയമായി കാണും
അച്ഛാ
എന്താ മോളെ
നമ്മുടെ വീട്ടിൽ മാത്രം എന്താ പടകം പൊട്ടിക്കാത്തത്
അച്ഛന് സുഖമിലാത്തത് മോള് കാണുന്നില്ലേ മോളും കുഞ്ഞാറ്റ യും ചെറിയ കുട്ടികളല്ലേ നിങ്ങൾ കുറച്ച് വലുതാവട്ടെ എന്നിട് നമ്മുക്ക് കുറേ പടക്കം വാങ്ങി പൊടിക്കാം
അച്ഛാ
എന്താ
ഇന്ന് രാവിലെ ആയാൽ പുതിയ ഉടുപ്പ് ഇടണ്ടേ കുറേ പൈസയും കൈനീട്ടം കിട്ടില്ലേ
എന്റെ അംഗൻവാടിയിലെ എല്ലാ കുട്ടികൾക്കും പുതിയ ഉടുപ്പ് വാങ്ങി എനിക്ക് മാത്രം വാങ്ങിയില്ല
അച്ഛന്റെ കാല് മുറിച്ചത് മോള് കാണുന്നില്ലേ
എന്തിനാ കാല് മുറിച്ചത്
അതെല്ലാം പിന്നെ പറയാം
ഇന്ന് നല്ലൊരു ദിവസമായിട്ട് അമ്മ എന്താണ് ഉണ്ടാക്കുന്നത് നീ കണ്ടോ? നിനക്കിഷ്ട്ടപെട്ട പഴംപൊരി
എനിക്ക് അതൊന്നും വേണ്ട പുതിയ ഉടുപ്പ് മതി
ഇന്ന് നമ്മുടെ വീട്ടിൽ ആരെല്ലാം വരും എന്നറിയാമോ?
ഇല്ലാ
കൃഷ്ണൻ വലിയച്ചൻ, കുഞ്ഞമ്മ വരും ആൻറി അമ്മ പിന്നെ പാപ്പനും വരും ഇവരൊക്കെ മോൾക്ക് ഉടുപ്പ് കൊണ്ട് വരും കൈനീട്ടം തരും
ആ പൈസ ഒക്കെ മോൾ എന്താ ചെയ്യുക
അച്ഛൻ ആശുപത്രിയിൽ പുതിയ കാല് വാങ്ങാൻ പോകുലേ അന്നേരം തരും
പുതിയ ഉടുപ്പ് ഞാൻ നാളെ
അംഗൻവാടിയിൽ പോകുമ്പോൾ ഇടുമലോ
അച്ഛൻ കുറച്ച് സമയം കൂടി ഉറങ്ങട്ടെ നീ ശബ്ദമുണ്ടാക്കല്ലേ കുഞ്ഞാറ്റ എഴുന്നേറ്റാൽ പിന്നെ അമ്മ പഴംപൊരിയുണ്ടാക്കില്ല അമ്മാമയും സുഖമിലാ തെ കിടക്കുകയല്ലേ.
പിന്നീട് കാറിന്റെ ശബ്ദം കേട്ടാണു ഞാനുണർന്നത്
ശോഭേ ആരാ വന്നത്
ചെറിയേച്ചിയാ
മോളെ എഴുന്നേൽക്ക് ദാ ആന്റി അമ്മ വന്നു
അവൾ സന്തോഷത്തോടെ എഴുന്നേറ്റ് തുള്ളിച്ചാടി താഴേക്ക് ഏണി പടികളിറങ്ങി
അച്ഛാ ആന്റി അമ്മ വന്നു ആന്റി അമ്മ വന്നു
അൽപ്പസമയത്തിനകം അവൾ വിഷമത്തോടെ
എന്റെ രികിലേക്ക് വന്ന് സങ്കടം പറഞ്ഞു
ആന്റി അമ്മ ഉടുപ്പ് വാങ്ങിയില്ല പത്ത് രൂപയാകൈ നീടം തന്നത്
ഓ സാരമില്ലാ
കുഞ്ഞമ്മ വരാനില്ലേ പാപ്പനുണ്ട് വലിയച്ഛനുണ്ട് ഇവരൊക്കെയില്ലേ കുഞ്ഞാറ്റ എവിടെ
അവൾ താഴെ ഉണ്ട്
കാറ് പെട്ടെന്ന് പോവുകയും ചെയ്തും
ശോഭേ അവൾ പോയോ എന്താ എന്നെ കണാൻ വരാതിരുന്നത്
'ഏണി പടി മുഴുവനും കയറാതെ അവൾ പറഞ്ഞു
നല്ലൊരു ദിവസമായിട്ട് നിങ്ങൾ കിടക്കുന്നത് കാണാൻ കഴിയില്ലാന്ന്

കുട്ടികൾക്ക് ഒന്നും കൊണ്ടുവന്നില്ലേ അവൾ'!
ഇല്ലാ
അമ്മയ്ക്കോ
ഇല്ലാ
കുട്ടികളുടെ ഉടുപ്പിനൊക്കെ വലിയ വിലയാ പിന്നിട് വാങ്ങാന്ന് അവർക്ക് എവിടെയോ പോകാനുണ്ട് അതാ വേഗം പോയത്

വിഷു കോടി വിഷു നലാതെ വിഷു കഴിഞ്ഞിട്ടാ വാങ്ങല്
എന്റെ രണ്ട് മക്കളുടെ ഉടുപ്പിന് ഇത്രയും പൈസ യോ ശിവ .... ശിവ
ഭർത്താവ് ബിസ്സിനസുകാരൻ മക്കൾ രണ്ട് പേരും ഗൾഫിൽ നല്ല ജോലിക്കാർ സാരമിലാ എനിയുമുണ്ടല്ലോ അവരെ നേക്കാം
ഫോണടിക്കുന്നുണ്ടല്ലോ ആരാ നോക്കിയേ
നിങ്ങളുടെ അനിയനാ
ഇന്ന് വരുനില്ലാ ടൂർ പോകാനുണ്ടെന്ന്
എല്ലാവരും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്താ എന്നിട്ടും വിഷു ആയിട്ട് സ്വന്തം അമ്മയേ കാണാൻ സമയമില്ല
അച്ഛാ
എന്താ മോളേ
ആപ്പൻ എവിടെയോ പോയിന്ന് എനിക്ക് ഇപ്പം പുതിയ ഉടുപ്പ് വേണം
ഇന്ന് കടകളൊക്കെ ലീവാ അതാണ് ആന്റിയമ്മ കുപ്പായം വാങ്ങാതിരുന്നത് നമ്മുക്ക് നാളെ വാങ്ങാം
ദാ വലിയച്ചൻ വരുന്നുണ്ട് മോൾക്ക് ഉടുപ്പ് കൊണ്ട് വരും താഴേപ്പോയി നോക്ക്
ഈ വണ്ടിയുടെ ഒച്ച കേട്ടപ്പോൾ അവൾക്ക് സന്തോഷം ഉണ്ടായില്ല അവൾ വിഷമത്തോടെ താഴേക്ക് ഇറങ്ങിപ്പോയി
വിഷമത്തോടെ അവൾ വീണ്ടും തിരിച്ച് വന്നു കൈയിൽ രണ്ട് മിഠായിയും അമ്പത് രൂപയുടെ ഒര് പുതിയ നോട്ടും
ഇതാരാ തന്നത്
മിഠായി കുഞ്ഞമ്മ പുതിയ പൈസ വലിയച്ഛൻ
ഉടുപ്പ് അപ്പുറത്തേ രമേശ മാമന്റെ കല്യാണത്തിന് വാങ്ങി തരാന്ന് വല്യച്ഛൻ പറഞ്ഞു.
അവൾക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
അച്ഛൻ ആശുത്രി പോയിട്ട് പുതിയ കാല് വാങ്ങിട്ട് പണിക്ക് പോകുലേ അന്നേരം കുറേ പൈസ കിട്ടു ലേ എന്നിട്ട് എനിക്ക് കുപ്പായം വാങ്ങിയാ മതി അച്ഛാ
എന്റെ മകളുടെ സംസാരം കേട് എന്റെ കണ്ണ് നിറഞ്ഞു. ഒര് കാലത്ത് കൂലി പണി എടുത്തിരുന്ന ഞാൻ ഓണത്തിനും വിഷൂനും പ്രായം നോക്കാതെ എലാവർക്കും തുണി വാങ്ങി കൊടുത്തു . ഏട്ടൻ കല്യാണം കഴിഞ്ഞ് പഠിക്കണമെന്ന് പറഞ്ഞ് കൽക്കത്തപ്പോയപ്പോൾ ഏട്ടത്തിയമ്മ, പെങ്ങമാർ, മരുമക്കൾ എല്ലാവർക്കും പണം വാരികോരി കൊടുത്തു പഠിപ്പിച്ചു ഇന്ന് എല്ലാ വരും നല്ല നിലയിൽ എനേയും എന്റെ മക്കളേയും ആർക്കും വേണ്ട
മരമില്ലിൽ കൂലി പണി എടുത്ത എനിക്ക് പൈസയുടെ വില അന്ന് ഞാനറിഞ്ഞില്ല കുടുംബം നോക്കി പെങ്ങമാരെ കെട്ടിച്ച ബാധ്യത തീർത്തും കല്യാണം കഴിക്കാനും വൈകി. മരം വീണ് കാല് മുറിച്ചിട്ട് അഞ്ചാറ് മാസായി ആരും തിരിഞ്ഞ് നോക്കിയിട്ടില്ല
ഈ വിടും പറമ്പും പണയത്തിലാ ഞാനും മക്കളും ബാധ്യത ആകുമോ എന്ന കരുതിയിട്ടായിരിക്കും ആരും വരാത്തത് എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കൾ കഷ്ട്ടപെടുമല്ലോ ഭഗവാനെ.......
സ്വന്തം അമ്മയുവേണ്ട ആരും വേണ്ട. പണമുള്ളവർക്ക് പുതിയ പുതിയ കാറ് വാങ്ങാനും വീടിന് മോടി കുട്ടാനും പൈസ ഉണ്ട്
എന്റെ നാലും ഒന്നര വയസുമുള്ള രണ്ട് മക്കൾക്ക് കുപ്പായം വാങ്ങാൻ ആരുടെ കൈയിലും കാശില്ല
അച്ഛനെതിനാ കരയുന്നത് അമ്മയും താഴേന്ന് കരയുവാ അച്ഛാ
ഒന്നുമില്ല മോളേ കണ്ണിൽ പൊടി വീണതാ
അമ്മയോട് ഇവിടെ വരാൻ പറ
ശോഭേ വാ
നീ എന്തിനാ ടി കരയുന്നേ
നല്ലൊരു ദിവസായിട്ട് മക്കൾക്കൊരു ഉടുപ്പ് പ്പോലും ആരും വാങ്ങി കൊടുത്തില്ലല്ലോ?
അവൾക്കത് മുഴുവനും പറയാൻ കഴിഞ്ഞില്ല.
കരയേണ്ട നാളെ നി പോയി വാങ്ങിച്ചാൽ മതി അവർ പോയി അല്ലേ ഏട്ടൻ എന്തേ മുകളിലേക്ക് വരാഞ്ഞത്
ഏട്ടന് ഏണി പടി കയറാൻ കഴിയില്ലാന്ന് നടുവേധനയാ പിന്നെ കണ്ടോളാണ്
അവളോ കുഞ്ഞാന്റി
ഏട്ടന്റെ കൂടെ തന്നെ കാറിൽ പോകുന്നു പിന്നെ വണ്ടി കിട്ടില്ലന്ന്
ഞാൻ കിടക്കുന്നത് കാണാൻപ്പോലും ആർക്കും സമയമില്ലാ
ആരും തുണയില്ലാത്തവർക്ക് ദൈവം ഒര് വഴി കാണിക്കും
അച്ഛാ അപ്പുറത്തേ പിള്ളേരെല്ലാം പുതിയ കുപ്പായം ഇട്ടു എനിക്കില്ല
ദാ അവരെല്ലാം ഇന്നല്ലെ ഇടു എന്റെ മോൾ നാളെ ഇട്ടാൽ മതി നാളെ അവരി ടിലല്ലോ
അച്ഛാ എനിക്ക് രണ്ടെണം വേണം
ഉം വാങ്ങാം
പെട്ടെന്നാണ് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്
എല്ലാരും വന്ന് പോയല്ലോ പിന്നെ ഇതാരാ
ജനാല വഴി പുറത്തേക്ക് നോക്കിയ അവളുടെ മുഖത്ത് ദേഷ്യം പടർന്നു
നിങ്ങളുടെ ശത്രുക്കളാ
ആര് അബുവും, സജിയോ
അതേ
നീ പോയി അവരെ സ്വീകരിക്ക്
ഇല്ലാ
എടി അവർ നമ്മുടെ വീട്ടിലെ അതിഥികളാ പോയി വിളിക്ക്
താഴേക്ക് പോയവൾ രണ്ട് പേരെയും കൂടി മുകളിലേക്ക് വന്നു.
സജി അബു ഇരിക്കടാ
നീ ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്
ഇപ്പോൾഒന്നും വേണ്ട വേഗം പോണം
എന്താ ഈ വഴി പഴയ കണക്ക് വലതും തീർക്കാനാണോ?
ഹേയ് അല്ലട ഒര്തെറ്റിധാരണയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതല്ലേ അത് വിട്ടേ
ഞാനല്ലെ സജി നിന്നെ കത്തികൊണ്ട് കുത്തിയത് ഇന്നെന്റെ കാല് പോയാടാ
ഞങ്ങൾ അതെല്ലാം മറന്നു
പിന്നെ നീ അന്ന് അങ്ങിനെ ചെയ്തത് കൊണ്ട് ഒരു ഗുണമുണ്ടായി എനിക്ക് ഈ നാട് വിട്ട് പോകാനും അബുവിന്റെ കൂടെ ഗൾഫിൽ ബിസിനസ്സ് തുടങ്ങാനും എല്ലാം സാധിച്ചു

എന്താ അബു വലിയ പൊതിയൊക്കെ
അത് ഒന്നുല്യ നിന്റെ ഭാര്യക്കും കുട്ടിക്ഷക്കും തുണി തരങ്ങളാ അളവൊന്നുമറിയില്ല നമ്മൾ ആദ്യായിട്ടല്ലേ ഇവരെ കാണുന്നത് പിന്നെ കുറച്ച് ചോക്ലേറ്റും
നിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ഇപ്പോഴാ അറിയുന്നത് ആറേഴ് വർഷമായില്ലേ നമ്മൾ കണാത്തത്
രണ്ട് പേരും നാട്ടിൽ വന്നിട്ട് കുറേ ദിവസമായോ?
ഇല്ലാ ഒരാഴിച്ചാ
ബിസിനസ്സ് ഒക്കെ
ബാഗ്ലൂരിലും, ഡൽഹിയിലും പിന്നെ ഗൾഫിലും
ഇതിനിടയിൽ പുതിയ കുപ്പായം കണ്ട എന്റെ മകൾ സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നത് ഞാൻ കണ്ടു
അച്ഛാ എന്റെ പുതിയ കുപ്പായം എനക്കും കുഞ്ഞാറ്റക്കും അമ്മയക്കും കുറേ കുപ്പായം ഉണ്ടല്ലോ
അബു എന്തിനാ ഇത്രയൊക്കെ വാങ്ങിയത്
കുട്ടികളളല്ലേ അവർ ആഘോഷിക്കട്ടേ
പെട്ടെന്ന് അബു എന്തോ മേശപ്പുറത്ത് വച്ചു
പിന്നെ ഞങ്ങൾ വന്നത് ഇതൊരു ചെക്ക് ബുക്കാണ് നിന്റെ ബാങ്കിലെ കടം മുഴുവനും ഞങ്ങൾ അടച്ചു നാളെ ബേങ്കിൽ പോയി രേഖാ വാങ്ങണം രണ്ട് മക്കളുടെ പേരിലും കുറച്ച് പൈസ ഡപ്പോസിറ്റുണ്ട് നിന്റെ ആവശ്യത്തിന് മാസമാസം ഞങ്ങൾ പൈസ അയച്ച് തരും നീ എനി ആരുടെ മുന്നിലും കൈ നിട്ടേണ്ട
ഞങ്ങൾ നാളെ പോകും
അടുത്താഴിച്ച അമേരിക്കൻ കമ്പനിയുമായി ഒര് കോൺട്രാക്റ്റുണ്ട് അത് കൂടി ശരി ആയാൽ പിന്നെ ഒന്നും പേടിക്കാനില്ല
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ നാട്ടുകർ നമ്മളെ വിളിച്ചപേരുണ്ട് ഓർമ്മയുണ്ടോ തൃമ്മൂർത്തികളെന്ന് എനി ഉള്ള കാലം അങ്ങിനെ തന്നെ മതി പഴയത് കഴിഞ്ഞു അത് മറക്കുക
സജി അബു നിങ്ങളെന്താ......... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.,,,,
നിനക്ക് സസ്പെൻസ്റ്റായിട്ടുള്ള ഒരു വിഷു കൈനീട്ടം.

Shajee

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo