Showing posts with label NijilaAbhina. Show all posts
Showing posts with label NijilaAbhina. Show all posts

ലക്ഷ്യം

വീടിനോട് ചേർന്ന് കിടക്കുന്ന ചായ്‌പിൽ നിന്ന് പതിവില്ലാത്തൊരു ചുമ കേട്ടാണ് ഞാനങ്ങോട്ടു ചെന്നത്...
ഏകദേശം അഞ്ചു വയസോളം പ്രായമുള്ളൊരാങ്കുട്ടി.. നനഞ്ഞു കുതിർന്നതിനാലാവാം വിറയ്ക്കുന്നുണ്ടായിരുന്നവൻ....
ആരാണോ എന്താണോ എന്നതിനെക്കാൾ പഴയ പാത്രങ്ങളും പൊട്ടി പൊളിഞ്ഞ പഴയ കിടക്കയും ചാക്കിലടുക്കി വെച്ച ഉണക്കചകിരിയും കൊണ്ട് കാല് കുത്താനിടമില്ലാത്ത ചായ്‌പിൽ അവനെങ്ങനെ കയറിയെന്നതായിരുന്നു എന്നെ അതിശയിപ്പിച്ചത്....
ഞാനടുത്തു ചെല്ലുന്തോറും അവന്റെ വിറയലിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു..
നനയാതിരിക്കാൻ തലയിൽ കെട്ടിയ തോര്തെടുത്തവന്റെ തല തുവർത്തുമ്പോഴും തണുത്തു വിറച്ചാ പല്ലുകൾ കൂട്ടിയിടിക്കുന്നതെനിക്ക് കേൾക്കാമായിരുന്നു...
ആരെന്നോ എന്തെന്നോ തിരക്കണമെന്ന് കരുതിയെങ്കിലും ചേർത്തു പിടിച്ചവനോടാദ്യം പറഞ്ഞത് "സാരല്യാട്ടോ ഈ ഉടുപ്പൊക്കെ മാറ്റുമ്പോ ഈ തണുപ്പൊക്കെ മാറിക്കോളുംന്നായിരുന്നു...
നിഷ്കളങ്കമായവനൊന്നു ചിരിച്ചു. മുൻവരിയിലെ നാല് പല്ലുകൾ കൊഴിഞ്ഞു പോയതിനാലാണോ എന്തോ വല്ലാത്തൊരു വശ്യത..... അതിനപ്പുറം വല്ലാത്തൊരാത്മ ബന്ധം തോന്നിയിരുന്നെനിക്ക്....
കുഞ്ഞൂസ് വാന്നു പറഞ്ഞവനെ റൂമിലേക്ക്‌ കൊണ്ട് പോകുമ്പോഴും ഒരപരിചിതത്വം ഞങ്ങളിൽ രണ്ടു പേരിലും ഉണ്ടായിരുന്നില്ല..
നനഞ്ഞു കുതിർന്നയുടുപ്പ് മാറ്റി പകരമെന്ത് കൊടുക്കുമെന്നാലോചിച്ചപ്പോഴാണ് അമ്മയുടെ നേര്യതിനെപ്പറ്റിയോർത്തത്... അത് മടക്കി മുണ്ട് പോലെയാക്കിയവനെ ഉടുപ്പിച്ചപ്പോൾ അവനൊന്നു ചിരിച്ചു. ഒരു പാല്പുഞ്ചിരി....
അമ്മയുടെ പെട്ടി തുറന്നിട്ടെത്ര നാളായി.. ഓർമ്മകൾ കൊത്തി വലിക്കുകയാണ്... ഒരുപക്ഷേ ഇന്നമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം കാരണം ഒരുപാട് നാളുകൂടി ഞാനിന്നൊരാളോട് സംസാരിച്ചല്ലോ.....
അല്ലെങ്കിലും മരണം വരെയും അമ്മ സന്തോഷിച്ചിരുന്നുവോ... അക്ഷരം തെറ്റാതെയച്ഛാന്ന്‌ വിളിക്കാൻ താൻ തുടങ്ങിയപ്പോഴേക്കും ഞങ്ങളെയുപേക്ഷിച്ചു മറ്റൊരുവളിൽ സുഖം കണ്ടെത്താൻ പോയ അച്ഛൻ....,,,,, പക്ഷെ തോറ്റു കൊടുക്കാൻ അമ്മയും തയ്യാറല്ലായിരുന്നു.... കയ്യിൽ കിട്ടിയതെടുത്ത് എന്നെയും കൊണ്ട് നാട് വിടുമ്പോൾ എന്റെ നല്ല ഭാവിയും ജീവിതവും അത് മാത്രമേ അമ്മ ആഗ്രഹിച്ചിരുന്നുള്ളു....
മേൽവിലാസമില്ലാത്തവളായി മാറേണ്ടിയിരുന്ന തന്നെ അസിസ്റ്റന്റ് മാനേജർ അനിഖ എസ് ശ്യാമളയാക്കി മാറ്റിയത് അമ്മയുടെ കഷ്ടപ്പാട് ഒന്ന് മാത്രമായിരുന്നു... എന്റെ പേര് അതിലും ഒരു പുതുമയുണ്ടല്ലേ അനിഖ എസ് ദാമോദർ എന്ന ഞാൻ സ്വയം അനിഖ എസ് ശ്യാമളയായത് അമ്മയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രമല്ല അച്ഛനെന്ന വാലിനോടുള്ള അമർഷം കൊണ്ട് കൂടിയായിരുന്നു.... എന്റെ പേര് ഞാൻ മാറ്റിയെന്നറിഞ്ഞപ്പോ അമ്മ ഒരുപാട് സന്തോഷിച്ചിരുന്നു.. ഒരുപക്ഷേ അന്നാവും അമ്മയേറ്റവും സന്തോഷിച്ചത് അഭിമാനത്തോടെ പുഞ്ചിരിച്ചത്...
"ജോലിയായി അത്യാവശ്യം നല്ലൊരു വീടായി ഇനിയെന്റെ അനുമോള്ക്കൊരു കൂട്ട് വേണം അതൂടി കണ്ടിട്ട് വേണമമ്മയ്ക്ക് കണ്ണടയ്ക്കാൻ ".....
അന്നാ പറച്ചിലിൽ ഞാനമ്മയോടൊരുപാട് പരിഭവം കാട്ടി.... ഭയമായിരുന്നു അന്നൊക്കെ അമ്മയെയുപേക്ഷിച്ച് മറ്റൊരുവളോടൊപ്പം പോയ, എന്റെ ബാല്യത്തിലെ സുഖസൗകര്യങ്ങളും കിട്ടേണ്ടിയിരുന്ന സ്നേഹവും എനിക്ക് നിഷേധിച്ചയച്ഛൻ.....പുരുഷനെന്നാൽ അതായിരുന്നെന്റെ കാഴ്ചപ്പാടും......
എല്ലാ പുരുഷന്മാരും ഒരുപോലെയല്ല മോളെ എന്നെ വളർത്തിയതും വലുതാക്കിയതും ഒരു പുരുഷൻ തന്നെയാണെന്നമ്മ പറഞ്ഞപ്പോൾ,, എന്റെ നല്ല ഭാവിക്ക് വേണ്ടി മാത്രം ജീവിക്കുന്നയവരെ കണ്ടപ്പോൾ മറുവാക്ക് പറയാനായില്ലെനിക്കന്ന്‌....
എന്റെ കാഴ്ചപ്പാടിനെയoഗീകരിക്കുന്ന, അമ്മയുടെ പ്രതീക്ഷയേ അസ്തമിപ്പിച്ച ഒരു വരവേൽപ്പായിരുന്നാ വീട്ടിലും എന്നെ കാത്തിരുന്നത്....
നിന്റെ ജോലീം സൗന്ദര്യോo കണ്ടിട്ടാടി തന്തയില്ലാത്തവളെ നിന്നെയെന്റെ മോൻ കെട്ടിയെടുത്തതെന്നവിടുത്തെയമ്മ പ്രാകുമ്പോഴും ഞാനേറെ പവിത്രമായി കരുതിയിരുന്ന താലിയുടെയവകാശിയെന്നെ ചേർത്തു പിടിക്കുമെന്ന് കരുതിയിരുന്നു...
എന്നാൽ അമ്മയുടെ മുൻപിൽ മിണ്ടാതെ നിൽക്കുന്ന,, നീയതൊന്നും കാര്യമാക്കണ്ട അവരൊക്കെ പഴേ ആള്ക്കാരാ എന്ന് പറഞ്ഞു നിസ്സംഗതയോടെ നടന്നു നീങ്ങുന്ന പാതിയെ നോക്കി കണ്ണീർ പൊഴിക്കാനായിരുന്നെന്റെ വിധി.. അയാള്ക്കും ഞാൻ വെച്ചു വിളമ്പാനും വീട്ടിലെ ജോലികൾ ചെയ്യാനും അയാളുടെ കാമം തീർക്കാനുമുള്ള വെറുമൊരുപകരണം മാത്രമാണെന്ന് പോകെപ്പോകെ മനസിലായി....
. അമ്മയുടെ കണ്ണ് നനയിക്കരുതെന്ന് കരുതി പിടിച്ചു നിന്നു ഒരുപാട്,, പോകെപ്പോകെ വീർത്തു വരാത്ത എന്റെ വയറിനെപ്പറ്റി ചർച്ചചെയ്തൊടുവിൽ മച്ചിയെന്ന വിളിപ്പേര് ചാർത്തി തന്നപ്പോഴും മനസിനെ അമ്മയും ശരീരത്തെയയാളും നോവിച്ചു രസിച്ചപ്പോഴും പ്രതികരിച്ചില്ല എന്നാൽ പിഴച്ചവളെന്നും ദാരിദ്ര്യം പിടിച്ചവളെന്നും ചൊല്ലിയെന്റെയമ്മയെ അപമാനിച്ചപ്പോൾ ആദ്യമായി ഞാനും പ്രതികരിച്ചു...
"ഇനിയൊരക്ഷരം മിണ്ടരുത്,, ഇത്ര നാളും നിങ്ങളുടെ ആട്ടും തുപ്പും ഞാൻ സഹിച്ചു ഒരടിമയെപ്പോലെ ഞാനിവിടെ നിന്നു.. ഇട്ടെറിഞ്ഞു പോകാനെനിക്ക് കഴിയാഞ്ഞിട്ടല്ല അന്നൊക്കെ എന്റമ്മയെ മാത്രേ ഞാനോര്ത്തുള്ളു... ഇനി വയ്യ ""
താലി ഊരിയയാളുടെ മുന്നിൽ വെച്ചപ്പോൾ ചെറുതായി കൈ വിറച്ചിരുന്നു എങ്കിലും അന്നാ പടിയിറങ്ങുമ്പോൾ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നെന്റെ സങ്കടം.....
തന്റെ ജീവിതം പോലെ തന്നെ മകളുടേതുമായല്ലോ എന്ന നിരാശയിൽ നീറി നീറിയമ്മ കൂടിയില്ലാതായപ്പോൾ ഞാനും തോൽക്കുകയായിരുന്നു എല്ലാത്തിനോടും.... ആഗ്രഹിച്ചു നേടിയ ജോലിയിൽ നിന്ന് നീണ്ട ലീവെടുത്താണാദ്യം തുടങ്ങിയത്... പതിയെ പതിയെ ആരോടും സംസാരിക്കാതെയായി.... തോന്നാറില്ല അതാണ് സത്യം....
ഇന്നീ കുഞ്ഞിനെ കണ്ടപ്പോ... എന്തോ അച്ഛനെ നഷ്ടപെട്ട എന്റെ ബാല്യമാണെനിക്കോർമവന്നത്.....
അച്ഛനേമമ്മേം തമ്പായി കൊണ്ടോയിയെന്നും ഞാൻ അമ്മാവന്റെ കൂടെയാണ് നിൽക്കുന്നതെന്നും ഉത്സവത്തിന്‌ കൊണ്ട് വന്നയെന്നെ കൂട്ടാതവര് പോയിയെന്നും പറഞ്ഞവൻ കരഞ്ഞപ്പോൾ എന്തിനെന്നറിയാതെയെന്റെ കണ്ണും നിറഞ്ഞിരുന്നു...
മോനിപ്പോ കഴിക്കെന്ന് പറഞ്ഞവന് ചോറ് വാരിക്കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു അമ്മാവനെ നമുക്ക് നാളെയന്വേഷിക്കാം കുഞ്ഞൂസ് പേടിക്കണ്ട നാളെത്തന്നെ വീട്ടിൽ പോകാമെന്നയെന്റെ മറുപടിയിലവൻ പറഞ്ഞു...
"മോനൂന് പോണ്ട ചേച്ചി മോനൂന് പേടിയാ അവരെ... എന്നെ ചവിട്ടും കെട്ടിയിട്ട് തല്ലും ചോറും വെള്ളോം തരാതെ മുറിയില് പൂട്ടിയിടും.... മോനൂന് പോണ്ട മോനു ചേച്ചീടെ കൂടെ നിന്നോളം എന്നെ പറഞ്ഞു വിടല്ലേ മോനു പാവാ..... "
നിറഞ്ഞു വന്നയെന്റെ കണ്ണുകൾ തുടച്ചവനോട് ചേച്ചീന്ന് വിളിക്കണ്ട മോനു എന്നെയമ്മേന്ന്‌ വിളിച്ചോളു എന്ന് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം പണ്ടെന്നോ അമ്മയെന്നെ ചേർത്തു പിടിക്കുമ്പോൾ ഞാനനുഭവിക്കുന്ന ഒരു സുരക്ഷിതത്വമുണ്ട്.... അതായിരുന്നു ഞാനവനിൽ കണ്ടത്....
എഴുതി കൊടുത്ത ലോങ്ങ്‌ ലീവ് ക്യാൻസൽ ചെയ്തതായി വിളിച്ചു പറയുമ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.. അവകാശികളാരും തേടി വരാത്ത വിധം നിയമപരമായവനെയെന്റെ സ്വന്തമാക്കണം..... ഞാനറിഞ്ഞ പുരുഷനിൽ നിന്ന് വ്യത്യസ്തനായി സ്നേഹിക്കാനറിയുന്ന മനുഷ്യത്വമുള്ളോരു പുരുഷനായവനെ വളർത്തിയെടുക്കണം അതിനുമപ്പുറം അമ്മേയെന്നയവന്റെ വിളിയിൽ മാതൃത്വത്തിന്റെ പൂര്ണതയെനിക്കുമറിയണം.......
You, Lini Jose, Jayachandran NT and 446 others
73 Comments
8 Shares
Like
Comment
Share

ജീവിക്കാൻ മറന്നവർ

Image may contain: 1 person, selfie and closeup
"വലിയ പതിവൃതയാ പോണ പോക്ക് കണ്ടില്ലേ.... ആരാന്റെ എച്ചിൽ പാത്രം കഴുകാൻ ഒരു മടിയുമില്ല.. ഇനീപ്പോ പാത്രo കഴുകൽ മാത്രാണോന്ന് ആർക്കറിയാം... "
"ന്റെ ദാസാ നീയൊന്ന് നിർത്ത് ആ കുട്ടി കേക്കും... പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളേം കൊണ്ട് ഈ ചോര പൊടിയണ പ്രായത്തിൽ ആരേം ആശ്രയിക്കാതെ ജീവിക്കുന്നുണ്ട് അത്.... സഹായിക്കാൻ പറ്റീലേലുo ഉപദ്രവിക്കരുത്..."
രാമേട്ടനാണത് പറഞ്ഞത് ..... തിരക്കിട്ട് നടക്കുന്നതിനിടയിൽ ഞാൻ കണ്ടിരുന്നു രാമേട്ടൻ വാത്സല്യത്തോടെയെന്നെത്തന്നെയിങ്ങനെ നോക്കി നിൽക്കുന്നത്... ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു സംസാരിക്കാൻ തുടങ്ങുമ്പോഴാണ് ദാസേട്ടനത് പറഞ്ഞതും ....
ഒരുപാട് കേട്ടു തഴമ്പിച്ചതാണെന്റെ കാതുകൾ.... കരയാൻ മറന്ന കണ്ണുകളും ചിരിക്കാൻ മറന്ന അധരങ്ങളും പിന്നെ കുറെയേറെ പ്രാരാബ്ധവും അതൊക്കെയാണിന്നീ ദേവു..
ജീവിക്കാനുള്ള ഏക പ്രതീക്ഷ വൈകിയെത്തുന്ന വൈകുന്നേരങ്ങളിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന മൂന്ന് ജോഡി കുഞ്ഞിക്കണ്ണുകളാണ്... ഇരുപത്തിനാലാം വയസിൽ വൈധവ്യമെന്ന വിധി സമ്മാനിച്ചു പോയ വിനോദേട്ടൻ കയ്യിലേൽപ്പിച്ചയെന്റെ മാലാഖ കുഞ്ഞുങ്ങൾ...
പതിനേഴാം വയസിൽ അമ്മാവനും അമ്മായിയും ഭാരമിറക്കി വെച്ചു വിനോദേട്ടനോടൊപ്പം പടിയിറക്കി വിടുമ്പോൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു ..
"ദേവു... നീയെന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നെ.... നിന്റെയീ സ്നേഹം കണ്ടിട്ട് തന്നെയെനിക്ക് പേടിയാവാ... " മാറോടടക്കി പിടിച്ചു വിനോദേട്ടനത് പറഞ്ഞപ്പോൾ ആ നെഞ്ചിടിപ്പിന്റെ താളത്തിൽ മതിമറന്നു കാതോർത്തു ഞാൻ
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരൂല്ലാത്തോൾക്ക് കിട്ടിയ സൗഭാഗ്യ എനിക്കേട്ടൻ.....ഇതുപോലെ ഇങ്ങനെ ഈ നെഞ്ചിൽ ചേർത്തു നിർത്തണം എന്നെ.... "
അന്നെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് പറയുമ്പോൾ... കണ്ണിലെ കണ്ണീരിനെ അധരത്താൽ ഒപ്പിയെടുത്തെന്റെ കണ്ണുകളിൽ നോക്കി അപ്പോഴും ഏട്ടനെന്നോട് പറയുന്നുണ്ടായിരുന്നു ... കൂടെയുണ്ടാവും മരണം വരെ....
അന്നത് കേട്ട് സന്തോഷിക്കുമ്പോൾ ഓർത്തില്ല കൂടെയുണ്ടാവുമെന്ന് പറഞ്ഞത് എന്റെ മരണം വരെയല്ല എന്നത്.....
അല്ല അതും ശെരിയാണ്.. ഒരുപക്ഷെ അന്നായിരുന്നില്ലേ എന്റെയും മരണം.....
മരിക്കണമെന്ന് കരുതുമ്പോഴൊക്കെ കുഞ്ഞാറ്റയും പൊന്നുവും കീരിപ്പല്ല് കാട്ടി ചിരിക്കുന്ന കുട്ടു മോനും മനസിലേക്കോടിയെത്തും...
"അമ്മേ ബിരിയാണി കൊണ്ടരോ ഇന്നും വരുമ്പോ?
ഇന്നലെ കൊണ്ടന്ന ബിരിയാണിക്ക് എന്ത് രുചിയാരുന്നെന്നോ..."
അത് പറയുമ്പോ പൊന്നൂന്റെ കണ്ണിലെ തിളക്കം കണ്ടപ്പോ മനസ്സൊന്നു നൊന്തതാണ്
ജോലി ചെയ്യുന്ന വീട്ടിൽ നിന്നും ഇന്നലെ കളയാൻ വെച്ച ബിരിയാണി കെട്ടി പൊതിഞ്ഞു കൊണ്ടു വരാൻ നോക്കുമ്പോ കൊച്ചമ്മ പറഞ്ഞു
"ദേവു അത് ഇന്നലത്തെയാടി കഴിക്കാൻ കൊള്ളൂലന്ന്.."
പട്ടിക്ക് കൊടുക്കാനാണെന്ന് കള്ളം പറയുബോൾ കണ്ണുകൾ ചതിക്കരുതെന്ന് മാത്രമായിരുന്നു പ്രാർത്ഥന... ഒരുപാട് നാളായി പൊന്നു പറയുന്നു ബിരിയാണി കഴിക്കണമെന്ന്... ആ കുഞ്ഞു സങ്കടം പറച്ചിൽ ഇന്നുമൊരു നോവാണ്..
"അമ്മാ ബിരിയാണിക്ക് നല്ല ടേസ്റ്റാ ല്ലേ... അതിന് നല്ല മണം കാണുവോ ആ കിച്ചു ന്റെ വീട്ടില് എന്നും ഇണ്ടാക്കൂത്രേ അമ്മയ്ക്ക് പൈസ കിട്ടുമ്പോ ബിരിയാണി ഞങ്ങക്കും കൊണ്ടരോ....
ഓരോ ശെനിയാഴ്ച വൈകുന്നേരവും വിചാരിക്കാറുണ്ട്... എണ്ണിപ്പെറുക്കി ഉപ്പും മുളകും വാങ്ങി കുട്ട്യോൾടെ ഫീസിനുള്ളത് മാറ്റി വെച്ചു കഴിയുമ്പോൾ എന്റെ പങ്ക് കുറച്ചുള്ള അരിക്കേ കാശ് തികയാറുള്ളു എന്നത് ബിരിയാണി എന്ന പൊന്നൂന്റെ മോഹത്തെ കണ്ടില്ലെന്ന് നടിക്കാൻ എന്നെയും പ്രേരിപ്പിച്ചിരുന്നിരിക്കും...
. വാഴയിലയിൽ പൊതിഞ്ഞ ഒരു ദിവസം പഴക്കമുള്ള ബിരിയാണി മൂന്ന് പേർക്കും വാരി കൊടുക്കുമ്പോൾ കുട്ടുമോൻ അതിലേക്ക് കുഞ്ഞു കൈകളിട്ടു...
"ഇനി അമ്മ കഴിച്ചോ ഇന്നാ.... "
അതു കഴിക്കുമ്പോൾ തോന്നി ഈ മൂന്ന് പുഞ്ചിരിയിലും കണ്ണിലെ തിളക്കത്തിലും എന്റെയോരോ സങ്കടവും ഇല്ലാതാവുമെന്ന്....
അറിയാതെ ഭിത്തിയിലേക്ക് നോക്കി. വിനോദേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ... പുഞ്ചിരി.... എന്നും പുഞ്ചിരിച്ചാണല്ലോ പതിവ്... ഒരുപക്ഷെ ആ പുഞ്ചിരിയാവാം മുന്നോട്ട് ജീവിക്കാൻ എന്നെ പഠിപ്പിച്ചതും... ആ ഫോട്ടോ എന്നെ നോക്കി പറയാതെ പറയുന്നുണ്ടായിരുന്നു... ഇവരൊന്നു വളർന്നാൽ നിന്റെയെല്ലാ പ്രശ്നോം തീരില്ലേ ദേവൂന്ന്....
അതെ....... ഭർത്താവില്ലാത്തവളെ പാതിരാത്രി വാതിലിൽ തട്ടി വിളിക്കുന്നതും കടക്കണ്ണെറിഞ്ഞു നോക്കുന്നതും ഇല്ലാതാകാൻ മൂന്ന് വയസുള്ള മോൻ ഇനിയുമേറെ വളരണം...
"മോളെ എത്ര കാലാന്ന് വെച്ചാ നീയിങ്ങനെ നിനക്കും വേണ്ടേ ഒരു ജീവിതം... "
വിമലേച്ചി.. വിനോദേട്ടന്റെ ഒരേയൊരു പെങ്ങൾ... എന്നെപ്പറ്റി ആകുലതയുള്ള ഒരേയൊരു വ്യക്തി...
ഇല്ല ഏട്ടത്തി എന്നെ വിനോദേട്ടൻ ഏൽപ്പിച്ചു പോയതാ ന്റെ മക്കളെ... ന്റെ സുഖം നോക്കി ഞാൻ പോയാ സ്നേഹം എന്താന്ന് ന്നെ പഠിപ്പിച്ച ഒരാത്മാവുണ്ട്... ആ ആത്മാവിനു പോലും ശാന്തി കിട്ടാതെ പോകും....
ഒരു ജന്മം മുഴുവൻ കിട്ടാതെ പോയ സ്നേഹം വെറും അഞ്ചു വർഷം കൊണ്ട് തന്നിട്ടുണ്ട് ഏട്ടൻ... ആ ഓർമ്മകൾ മതി മുന്നോട്ടെനിക്ക്... ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ജീവിതത്തിലേക്ക് നിറം പകർന്നു തന്നയാ നീല പട്ടു സാരിയും എന്റെ ആത്മാവിനെ വരെ ബന്ധിച്ചയാ പൊൻതാലിയും...... കൂടെ ഞാനുണ്ട് ന്ന് പറയാതെ പറയാറുണ്ട് എന്റേട്ടൻ...
ദേ ചിരിക്കുന്നത് കണ്ടില്ലേ... കൂടെ ഇണ്ടാവുംന്ന് പറഞ്ഞു പറ്റിച്ച കള്ള ചിരി....
നിറ കണ്ണുകളോടെ വിമലേടത്തി കെട്ടി പിടിക്കുമ്പോൾ പറഞ്ഞിരുന്നു... എന്താവശ്യം വന്നാലും വരണേ മോളേന്ന്....
ആവശ്യങ്ങൾ പലത് വന്നിട്ടും പോയില്ല.. കാരണം ഏട്ടത്തി എന്നെ കണ്ടത് പോലെ കാണാൻ അവരുടെ വീട്ടുകാർക്ക് ആവില്ലെന്ന് എപ്പോഴൊക്കെയോ തിരിച്ചറിഞ്ഞിട്ടുണ്ട്...
പ്ലസ് ടു കഴിഞ്ഞതും കുഞ്ഞാറ്റയ്ക്കായി ആലോചനകൾ കൊണ്ട് വരാൻ തിടുക്കമായിരുന്നു നാട്ടുകാർക്ക്... അപ്പോഴൊക്കെ പഠിക്കണം ജോലി വാങ്ങണം എന്നൊക്കെ സ്വപ്നം കാണാറുള്ള അവളെ ഓർമ വരും....
കടം വാങ്ങിയും ലോണെടുത്തും കുഞ്ഞാറ്റയെ ബാങ്ക് ജോലിക്കാരിയാക്കിയപ്പോൾ നഴ്സിംഗ് പഠിക്കണമെന്ന് പറഞ്ഞ പൊന്നൂന്റെ ആഗ്രഹവും മുടക്കിയില്ല ഞാൻ....
മോള്ടെ ഫീസടച്ചില്ലെങ്കിൽ നാളെ വൈകിട്ട് മോള് വീട്ടിലുണ്ടാവുമെന്ന് പറഞ്ഞത് ഒരു ഞെട്ടലായിരുന്നു...
പലയിടത്തും കൈ നീട്ടി..... എത്താ കൊമ്പിൽ പിടിക്കാൻ പോയിട്ടല്ലേയെന്ന പലരുടെയും ചോദ്യത്തെ ഒരൽപ്പം കണ്ണീരോടെ അവഗണിച്ചു.....
പണ്ടെന്നോ പണിക്ക് പോയ പരിചയം വെച്ച് നാട്ടിലെ പള്ളിയിൽ ചെന്ന് അച്ചനെ കാണുമ്പോൾ പ്രതീക്ഷ ഒട്ടും തന്നെയില്ലായിരുന്നു.....
വിനോദേട്ടനൊപ്പം പഠിച്ചതാത്രേ അച്ചൻ..
അച്ചന്റെ സഹായവും പുറം പണിയും..... ഒരുവിധം മൂന്നാളെയും പഠിപ്പിച്ചു കയറ്റി.....
നീയെന്താ നാട്ടിലേക്ക് വരാത്തത് ന്നുള്ള ചോദ്യത്തിന് ആ ചെറ്റക്കുടിലിലേക്ക് വരാൻ നാണക്കേടാമ്മേ എന്ന പൊന്നൂന്റെ മറുപടി എന്റെ ചങ്കിൽ കൊള്ളുന്നതായിരുന്നു....
അമ്മ ലോണെടുത്തോളു ഞാൻ അടയ്ക്കാം.... എനിക്കും ഇണ്ട് നല്ലൊരു വീട്ടിൽ ഉറങ്ങാനൊരാഗ്രഹം.....അവനും കാണില്ലേ ആഗ്രഹം മ്മക്ക് വീട് പണിയാം....
അന്നത്തെയെന്റെ സങ്കടത്തിൽ കുഞ്ഞാറ്റയത് പറഞ്ഞപ്പോൾ എന്തോ സമാധാനം തോന്നി....
അച്ചന്റെ സഹായം അതിനുമുണ്ടായിരുന്നു..വീട് ഉയരത്തിൽ പൊങ്ങി വരുന്തോറും ഒരു പ്രത്യേക സന്തോഷമായിരുന്നു...
പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞു കുഞ്ഞാറ്റയെ വന്നു പെണ്ണ് ചോദിക്കുമ്പോൾ അവരൊക്കെ നിന്റെ കുടുംബത്തീന്ന് പെണ്ണ് ചോദിച്ചു വന്നത് തന്നെ വലിയ കാര്യാന്ന് നാട്ടുകാർ പറഞ്ഞിരുന്നു...... ഇതല്ലാതെ എനിക്കു വേറൊരു വിവാഹം വേണ്ടെന്ന് കുഞ്ഞാറ്റ പറയുമ്പോൾ ഞാൻ മനസിലാക്കിയിരുന്നു ഇടയ്ക്കിടയ്ക്ക് അവളുടെ റൂമിൽ നിന്ന് കേൾക്കാറുള്ള പതിഞ്ഞ ശബ്ദത്തിലെ ഫോൺ വിളിയിലെ നായകൻ അവനായിരുന്നെന്ന്...
ചോദിച്ചില്ല.... അവളുടെ ജീവിതം അവളെങ്കിലും ആസ്വദിക്കട്ടെയെന്ന് കരുതി... ആ വലിയ വീട്ടിൽ അവള്ടെ സ്വപ്നങ്ങൾക്ക് പ്രാരാബ്‌ധങ്ങളുടെ ചുവയുണ്ടാവില്ല....
കുഞ്ഞാറ്റയെ കാണാൻ വന്നവർ പൊന്നുവിനെ കൂടി കണ്ടപ്പോൾ ഇങ്ങോട്ട് പറഞ്ഞു ഒരുമിച്ചു നടത്തിയാലോ രണ്ട് കല്യാണവുമെന്ന്......
പൊന്നുവിനെ അവർക്ക് ഒരുപാട് ഇഷ്ടായത്രേ ഏട്ടനും അനിയനും രണ്ട് മക്കളേം കൊണ്ട് പോകുന്നു.... രണ്ട് മക്കളും ഒരു വീട്ടിൽ.. ഇതിൽ പരം ഒരമ്മയ്ക്ക് വേറെന്ത് വേണം.....
ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും പറമ്പ് മുറിച്ചു വിറ്റു നന്നായി തന്നെ രണ്ടാളേം ഇറക്കി വിട്ടപ്പോ എന്തൊക്കെയോ ചെയ്തു തീർത്ത പ്രതീതിയായിരുന്നു...
ആ സന്തോഷം തല്ലി കെടുത്തി കൊണ്ടാണ് മൂന്നാം ദിനം കൂടെ ജോലി ചെയ്യുന്നവളുടെ കൈ പിടിച്ചു കുട്ടുമോൻ വീട്ടിൽ കയറി വന്നത്...
അന്ന് മുതൽ ഓരോന്നും മാറി മറിയുന്നത് പതിയെ അറിയുന്നുണ്ടായിരുന്നു.....
എന്നോടൊപ്പം മാത്രം ഭക്ഷണം കഴിക്കാറുണ്ടായിരുന്ന മോൻ അമ്മ കഴിക്കാറുണ്ടോ എന്ന് പോലും തിരക്കാതെയായി തൊട്ടതിനും പിടിച്ചതിനും മകളായി കരുതിയവൾ കുറ്റം കണ്ട് പിടിക്കുമ്പോൾ അമ്മയ്ക്ക് എന്തിന്റെ കേടാന്ന് മകൻ ചോദിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല
നാത്തൂന്റെ സ്വഭാവം കൊണ്ടാണോ അതോ ചെന്ന് കയറിയ വീട്ടിലെ സുഖം കൊണ്ടാണോ പൊന്നൂo കുഞ്ഞാറ്റയും ഈ വഴി മറന്നു തുടങ്ങിയിരിക്കുന്നു...
"മോനെ വീടിന്റ ലോൺ കൂടി ഇനിയമ്മയ്ക്ക് വലിക്കാൻ വയ്യ നീ അടയ്ക്കണം "
അന്നത് പറയുമ്പോൾ ചീറ്റി വന്ന മകനെ ഒരൽപ്പം പേടിയോടെയാണ് നോക്കിയത്...
"ഉള്ള പറമ്പും സ്വത്തും മുഴുവൻ പെണ്മക്കൾക്ക് കൊടുത്തില്ലേ തള്ളേ ഇനി ഇതെങ്കിലും എനിക്കു വേണ്ടി ചെയ്തൂടെ.....
"അമ്മ പറ്റുന്ന പോലെ അടച്ചോളാ ഒന്നും ചെയ്തിട്ടില്ല ന്ന് നിനക്ക് തോന്നുന്നുണ്ട് ല്ലേ ഇപ്പൊ..... അമ്മയിങ്ങനെ കഷ്ടപ്പെടല്ലേന്ന് പറഞ്ഞു സങ്കടം തൂകുന്ന ഒരു കുട്ടുമോൻ ഇണ്ടാർന്നു അമ്മയ്ക്ക്..... ഓർമേണ്ടോ നിനക്ക്???
"ഓഹ് വളർത്തിയ പിച്ച കഥ പറഞ്ഞു നാറ്റിക്കല്ലേ ഇനിയും....
"അമ്മ ലോൺ അടയ്ക്കാൻ നിക്കണ്ട സ്വരൂപ്‌ അടച്ചോളും ഈ വീടും പറമ്പും അങ്ങ് എഴുതി കൊടുത്തേക്കെന്ന് മരുമോൾ പറയുമ്പോൾ മനസിലായി പ്ലാനിങ് നേരത്തെ നടന്നു കഴിഞ്ഞു എന്നത്....
അവസാനത്തെ ഒപ്പും വെച്ചു കഴിഞ്ഞപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു...അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല.. ന്റെ കുട്ടുമോന്റെ കണ്ണിലെ ആ പഴയ തിളക്കം തിരിച്ചു വന്നിരിക്കുന്നു....
അമ്മൂമ്മ ന്തിനാ കരയുന്നെ എന്നുള്ള കൊച്ചു മോന്റെ ചോദ്യത്തിന് അവനെ കെട്ടി പിടിച്ചു തേങ്ങാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളു....
"വൃത്തികെട്ട കൈ കൊണ്ട് കുഞ്ഞിനെ പിടിക്കാതെ തള്ളേ.. വല്ല അസുഖവും വരും ന്റെ കുഞ്ഞിന്... "
ഈ വൃത്തികെട്ട കൈ കൊണ്ട് വാരി കൊടുത്തത് ആർത്തിയോടെ കഴിക്കാറുള്ളോരു ബാല്യം നിന്റെ ഭർത്താവിന് ഉണ്ടായിരുന്നു മോളെ.....
മനസ്സിൽ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ കരഞ്ഞേങ്കിലും പുറമെ കാണിച്ചില്ല.... എന്നും പുഞ്ചിരിച്ചാണല്ലോ പതിവ്...
പഴയ പെട്ടിയിൽ നിന്നാ നീല പട്ടു സാരിയും പൊതിഞ്ഞു വെച്ച പൊൻ താലിയും ചുരുട്ടി കൂട്ടി സൂക്ഷിച്ച കുറച്ച് നോട്ടുകളുമായി പടിയിറങ്ങുമ്പോഴും പ്രതീക്ഷിച്ചു വെറുതെയെങ്കിലും പോവല്ലേ അമ്മേന്ന് കുട്ടുമോൻ പറയുമെന്ന്...
വിനോദേട്ടന്റെ പുഞ്ചിരി നിറഞ്ഞയാ ഫോട്ടോ അതുമാത്രം മതിയായിരുന്നു മുന്നോട്ടുള്ള യാത്രയിൽ കൂട്ടിന്... ജനലിൽ കൂടി എത്തി വലിഞ്ഞു നോക്കുന്ന മോളേ കണ്ടില്ലെന്ന് നടിച്ചു..... അന്നാദ്യമായി പുഞ്ചിരിക്ക് പകരം കണ്ണീർ സ്ഥാനം പിടിച്ചു....
ആ ഫോട്ടോയിൽ നോക്കി അന്നാദ്യമായി ചോദിച്ചു... കൂടെ ഉണ്ടാവുംന്ന് പറഞ്ഞു പറ്റിച്ചു കടന്നു കളഞ്ഞതല്ലേ ഇനിയെങ്കിലും കൊണ്ടോയിക്കൂടെ ന്നെയും....
ശരണാലയത്തിന്റെ പടികൾ കയറുമ്പോൾ വേദനയോടെ നോക്കുന്നയാ കണ്ണുകൾ എനിക്ക് നല്ല പരിചയമായിരുന്നു... അച്ചൻ....
"മക്കൾക്ക് വേണ്ടി ജീവിച്ചപ്പോ സ്വന്തമായി ജീവിക്കാൻ മറന്നു ല്ലേ ദേവു... "
"ഇല്ലച്ചാ ഞാൻ ജീവിച്ചില്ലെന്ന് ആരാ പറഞ്ഞെ... ഞാൻ ജീവിച്ചു നല്ല അന്തസ്സായി തന്നെ.. എന്റെ മക്കൾക്ക് വേണ്ടി... ഇനിയും ജീവിക്കും എന്റെ മക്കൾക്ക് ഒരു ഭാരമായി മാറാതെ അവരെ വേദനിപ്പിക്കാതെ....
ഓരോ ചുവടും മുൻപോട്ട് വെക്കുമ്പോളും ഒറ്റക്കല്ലെന്ന ബോധ്യം എന്നിൽ നന്നേ ഉണ്ടായിരുന്നു
നിറഞ്ഞൊഴുകിയയെന്റെ കവിൾത്തടങ്ങളെ സാരിത്തുമ്പിനാൽ ഒപ്പിയെടുത്തു ചുമരാണിയിൽ ഞാനേട്ടന്റെയാ പുഞ്ചിരിക്കുന്ന ഫോട്ടോ തൂക്കിയിട്ടിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു
നേർത്ത പുഞ്ചിരിയോടെ ഞാനേട്ടനോടായി മെല്ലെ മൊഴിഞ്ഞു
"ചെയ്തത് തെറ്റായോ ഏട്ടാ? അനുസരിച്ചിട്ടല്ലേ ഉള്ളൂ ഇന്നോളം വരെ, ഏട്ടൻ പറഞ്ഞത് ഇന്നും എനിക്ക് ഓർമയുണ്ട്, സ്ഥാനമില്ലെന്ന് കണ്ടാൽ ഇറങ്ങി പോരണം അത് വീട്ടിൽ നിന്നാണെങ്കിലും മനസ്സിൽ നിന്നാണെങ്കിലും.....
പുഞ്ചിരിയോടെ തന്നെ മടങ്ങി പോന്നേക്കണം എന്ന് "
മാറ്റൊട്ടും കുറയാതെ ഏട്ടനെന്നെത്തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴും... ഇന്നോളമെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചയതേ പുഞ്ചിരി...
#നിജില 🌺🌺

#ലക്ഷ്യം

Image may contain: 3 people, people smiling, people standing, tree, child, outdoor and nature
വീടിനോട് ചേർന്ന് കിടക്കുന്ന ചായ്‌പിൽ നിന്ന് പതിവില്ലാത്തൊരു ചുമ കേട്ടാണ് ഞാനങ്ങോട്ടു ചെന്നത്...
ഏകദേശം അഞ്ചു വയസോളം പ്രായമുള്ളൊരാങ്കുട്ടി.. നനഞ്ഞു കുതിർന്നതിനാലാവാം വിറയ്ക്കുന്നുണ്ടായിരുന്നവൻ....
ആരാണോ എന്താണോ എന്നതിനെക്കാൾ പഴയ പാത്രങ്ങളും പൊട്ടി പൊളിഞ്ഞ പഴയ കിടക്കയും ചാക്കിലടുക്കി വെച്ച ഉണക്കചകിരിയും കൊണ്ട് കാല് കുത്താനിടമില്ലാത്ത ചായ്‌പിൽ അവനെങ്ങനെ കയറിയെന്നതായിരുന്നു എന്നെ അതിശയിപ്പിച്ചത്....
ഞാനടുത്തു ചെല്ലുന്തോറും അവന്റെ വിറയലിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു..
നനയാതിരിക്കാൻ തലയിൽ കെട്ടിയ തോര്തെടുത്തവന്റെ തല തുവർത്തുമ്പോഴും തണുത്തു വിറച്ചാ പല്ലുകൾ കൂട്ടിയിടിക്കുന്നതെനിക്ക് കേൾക്കാമായിരുന്നു...
ആരെന്നോ എന്തെന്നോ തിരക്കണമെന്ന് കരുതിയെങ്കിലും ചേർത്തു പിടിച്ചവനോടാദ്യം പറഞ്ഞത് "സാരല്യാട്ടോ ഈ ഉടുപ്പൊക്കെ മാറ്റുമ്പോ ഈ തണുപ്പൊക്കെ മാറിക്കോളുംന്നായിരുന്നു...
നിഷ്കളങ്കമായവനൊന്നു ചിരിച്ചു. മുൻവരിയിലെ നാല് പല്ലുകൾ കൊഴിഞ്ഞു പോയതിനാലാണോ എന്തോ വല്ലാത്തൊരു വശ്യത..... അതിനപ്പുറം വല്ലാത്തൊരാത്മ ബന്ധം തോന്നിയിരുന്നെനിക്ക്....
കുഞ്ഞൂസ് വാന്നു പറഞ്ഞവനെ റൂമിലേക്ക്‌ കൊണ്ട് പോകുമ്പോഴും ഒരപരിചിതത്വം ഞങ്ങളിൽ രണ്ടു പേരിലും ഉണ്ടായിരുന്നില്ല..
നനഞ്ഞു കുതിർന്നയുടുപ്പ് മാറ്റി പകരമെന്ത് കൊടുക്കുമെന്നാലോചിച്ചപ്പോഴാണ് അമ്മയുടെ നേര്യതിനെപ്പറ്റിയോർത്തത്... അത് മടക്കി മുണ്ട് പോലെയാക്കിയവനെ ഉടുപ്പിച്ചപ്പോൾ അവനൊന്നു ചിരിച്ചു. ഒരു പാല്പുഞ്ചിരി....
അമ്മയുടെ പെട്ടി തുറന്നിട്ടെത്ര നാളായി.. ഓർമ്മകൾ കൊത്തി വലിക്കുകയാണ്... ഒരുപക്ഷേ ഇന്നമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം കാരണം ഒരുപാട് നാളുകൂടി ഞാനിന്നൊരാളോട് സംസാരിച്ചല്ലോ.....
അല്ലെങ്കിലും മരണം വരെയും അമ്മ സന്തോഷിച്ചിരുന്നുവോ... അക്ഷരം തെറ്റാതെയച്ഛാന്ന്‌ വിളിക്കാൻ താൻ തുടങ്ങിയപ്പോഴേക്കും ഞങ്ങളെയുപേക്ഷിച്ചു മറ്റൊരുവളിൽ സുഖം കണ്ടെത്താൻ പോയ അച്ഛൻ....,,,,, പക്ഷെ തോറ്റു കൊടുക്കാൻ അമ്മയും തയ്യാറല്ലായിരുന്നു.... കയ്യിൽ കിട്ടിയതെടുത്ത് എന്നെയും കൊണ്ട് നാട് വിടുമ്പോൾ എന്റെ നല്ല ഭാവിയും ജീവിതവും അത് മാത്രമേ അമ്മ ആഗ്രഹിച്ചിരുന്നുള്ളു....
മേൽവിലാസമില്ലാത്തവളായി മാറേണ്ടിയിരുന്ന തന്നെ അസിസ്റ്റന്റ് മാനേജർ അനിഖ എസ് ശ്യാമളയാക്കി മാറ്റിയത് അമ്മയുടെ കഷ്ടപ്പാട് ഒന്ന് മാത്രമായിരുന്നു... എന്റെ പേര് അതിലും ഒരു പുതുമയുണ്ടല്ലേ അനിഖ എസ് ദാമോദർ എന്ന ഞാൻ സ്വയം അനിഖ എസ് ശ്യാമളയായത് അമ്മയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മാത്രമല്ല അച്ഛനെന്ന വാലിനോടുള്ള അമർഷം കൊണ്ട് കൂടിയായിരുന്നു.... എന്റെ പേര് ഞാൻ മാറ്റിയെന്നറിഞ്ഞപ്പോ അമ്മ ഒരുപാട് സന്തോഷിച്ചിരുന്നു.. ഒരുപക്ഷേ അന്നാവും അമ്മയേറ്റവും സന്തോഷിച്ചത് അഭിമാനത്തോടെ പുഞ്ചിരിച്ചത്...
"ജോലിയായി അത്യാവശ്യം നല്ലൊരു വീടായി ഇനിയെന്റെ അനുമോള്ക്കൊരു കൂട്ട് വേണം അതൂടി കണ്ടിട്ട് വേണമമ്മയ്ക്ക് കണ്ണടയ്ക്കാൻ ".....
അന്നാ പറച്ചിലിൽ ഞാനമ്മയോടൊരുപാട് പരിഭവം കാട്ടി.... ഭയമായിരുന്നു അന്നൊക്കെ അമ്മയെയുപേക്ഷിച്ച് മറ്റൊരുവളോടൊപ്പം പോയ, എന്റെ ബാല്യത്തിലെ സുഖസൗകര്യങ്ങളും കിട്ടേണ്ടിയിരുന്ന സ്നേഹവും എനിക്ക് നിഷേധിച്ചയച്ഛൻ.....പുരുഷനെന്നാൽ അതായിരുന്നെന്റെ കാഴ്ചപ്പാടും......
എല്ലാ പുരുഷന്മാരും ഒരുപോലെയല്ല മോളെ എന്നെ വളർത്തിയതും വലുതാക്കിയതും ഒരു പുരുഷൻ തന്നെയാണെന്നമ്മ പറഞ്ഞപ്പോൾ,, എന്റെ നല്ല ഭാവിക്ക് വേണ്ടി മാത്രം ജീവിക്കുന്നയവരെ കണ്ടപ്പോൾ മറുവാക്ക് പറയാനായില്ലെനിക്കന്ന്‌....
എന്റെ കാഴ്ചപ്പാടിനെയoഗീകരിക്കുന്ന, അമ്മയുടെ പ്രതീക്ഷയേ അസ്തമിപ്പിച്ച ഒരു വരവേൽപ്പായിരുന്നാ വീട്ടിലും എന്നെ കാത്തിരുന്നത്....
നിന്റെ ജോലീം സൗന്ദര്യോo കണ്ടിട്ടാടി തന്തയില്ലാത്തവളെ നിന്നെയെന്റെ മോൻ കെട്ടിയെടുത്തതെന്നവിടുത്തെയമ്മ പ്രാകുമ്പോഴും ഞാനേറെ പവിത്രമായി കരുതിയിരുന്ന താലിയുടെയവകാശിയെന്നെ ചേർത്തു പിടിക്കുമെന്ന് കരുതിയിരുന്നു...
എന്നാൽ അമ്മയുടെ മുൻപിൽ മിണ്ടാതെ നിൽക്കുന്ന,, നീയതൊന്നും കാര്യമാക്കണ്ട അവരൊക്കെ പഴേ ആള്ക്കാരാ എന്ന് പറഞ്ഞു നിസ്സംഗതയോടെ നടന്നു നീങ്ങുന്ന പാതിയെ നോക്കി കണ്ണീർ പൊഴിക്കാനായിരുന്നെന്റെ വിധി.. അയാള്ക്കും ഞാൻ വെച്ചു വിളമ്പാനും വീട്ടിലെ ജോലികൾ ചെയ്യാനും അയാളുടെ കാമം തീർക്കാനുമുള്ള വെറുമൊരുപകരണം മാത്രമാണെന്ന് പോകെപ്പോകെ മനസിലായി....
. അമ്മയുടെ കണ്ണ് നനയിക്കരുതെന്ന് കരുതി പിടിച്ചു നിന്നു ഒരുപാട്,, പോകെപ്പോകെ വീർത്തു വരാത്ത എന്റെ വയറിനെപ്പറ്റി ചർച്ചചെയ്തൊടുവിൽ മച്ചിയെന്ന വിളിപ്പേര് ചാർത്തി തന്നപ്പോഴും മനസിനെ അമ്മയും ശരീരത്തെയയാളും നോവിച്ചു രസിച്ചപ്പോഴും പ്രതികരിച്ചില്ല എന്നാൽ പിഴച്ചവളെന്നും ദാരിദ്ര്യം പിടിച്ചവളെന്നും ചൊല്ലിയെന്റെയമ്മയെ അപമാനിച്ചപ്പോൾ ആദ്യമായി ഞാനും പ്രതികരിച്ചു...
"ഇനിയൊരക്ഷരം മിണ്ടരുത്,, ഇത്ര നാളും നിങ്ങളുടെ ആട്ടും തുപ്പും ഞാൻ സഹിച്ചു ഒരടിമയെപ്പോലെ ഞാനിവിടെ നിന്നു.. ഇട്ടെറിഞ്ഞു പോകാനെനിക്ക് കഴിയാഞ്ഞിട്ടല്ല അന്നൊക്കെ എന്റമ്മയെ മാത്രേ ഞാനോര്ത്തുള്ളു... ഇനി വയ്യ ""
താലി ഊരിയയാളുടെ മുന്നിൽ വെച്ചപ്പോൾ ചെറുതായി കൈ വിറച്ചിരുന്നു എങ്കിലും അന്നാ പടിയിറങ്ങുമ്പോൾ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും എന്നതായിരുന്നെന്റെ സങ്കടം.....
തന്റെ ജീവിതം പോലെ തന്നെ മകളുടേതുമായല്ലോ എന്ന നിരാശയിൽ നീറി നീറിയമ്മ കൂടിയില്ലാതായപ്പോൾ ഞാനും തോൽക്കുകയായിരുന്നു എല്ലാത്തിനോടും.... ആഗ്രഹിച്ചു നേടിയ ജോലിയിൽ നിന്ന് നീണ്ട ലീവെടുത്താണാദ്യം തുടങ്ങിയത്... പതിയെ പതിയെ ആരോടും സംസാരിക്കാതെയായി.... തോന്നാറില്ല അതാണ് സത്യം....
ഇന്നീ കുഞ്ഞിനെ കണ്ടപ്പോ... എന്തോ അച്ഛനെ നഷ്ടപെട്ട എന്റെ ബാല്യമാണെനിക്കോർമവന്നത്.....
അച്ഛനേമമ്മേം തമ്പായി കൊണ്ടോയിയെന്നും ഞാൻ അമ്മാവന്റെ കൂടെയാണ് നിൽക്കുന്നതെന്നും ഉത്സവത്തിന്‌ കൊണ്ട് വന്നയെന്നെ കൂട്ടാതവര് പോയിയെന്നും പറഞ്ഞവൻ കരഞ്ഞപ്പോൾ എന്തിനെന്നറിയാതെയെന്റെ കണ്ണും നിറഞ്ഞിരുന്നു...
മോനിപ്പോ കഴിക്കെന്ന് പറഞ്ഞവന് ചോറ് വാരിക്കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു അമ്മാവനെ നമുക്ക് നാളെയന്വേഷിക്കാം കുഞ്ഞൂസ് പേടിക്കണ്ട നാളെത്തന്നെ വീട്ടിൽ പോകാമെന്നയെന്റെ മറുപടിയിലവൻ പറഞ്ഞു...
"മോനൂന് പോണ്ട ചേച്ചി മോനൂന് പേടിയാ അവരെ... എന്നെ ചവിട്ടും കെട്ടിയിട്ട് തല്ലും ചോറും വെള്ളോം തരാതെ മുറിയില് പൂട്ടിയിടും.... മോനൂന് പോണ്ട മോനു ചേച്ചീടെ കൂടെ നിന്നോളം എന്നെ പറഞ്ഞു വിടല്ലേ മോനു പാവാ..... "
നിറഞ്ഞു വന്നയെന്റെ കണ്ണുകൾ തുടച്ചവനോട് ചേച്ചീന്ന് വിളിക്കണ്ട മോനു എന്നെയമ്മേന്ന്‌ വിളിച്ചോളു എന്ന് പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷം പണ്ടെന്നോ അമ്മയെന്നെ ചേർത്തു പിടിക്കുമ്പോൾ ഞാനനുഭവിക്കുന്ന ഒരു സുരക്ഷിതത്വമുണ്ട്.... അതായിരുന്നു ഞാനവനിൽ കണ്ടത്....
എഴുതി കൊടുത്ത ലോങ്ങ്‌ ലീവ് ക്യാൻസൽ ചെയ്തതായി വിളിച്ചു പറയുമ്പോൾ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു.. അവകാശികളാരും തേടി വരാത്ത വിധം നിയമപരമായവനെയെന്റെ സ്വന്തമാക്കണം..... ഞാനറിഞ്ഞ പുരുഷനിൽ നിന്ന് വ്യത്യസ്തനായി സ്നേഹിക്കാനറിയുന്ന മനുഷ്യത്വമുള്ളോരു പുരുഷനായവനെ വളർത്തിയെടുക്കണം അതിനുമപ്പുറം അമ്മേയെന്നയവന്റെ വിളിയിൽ മാതൃത്വത്തിന്റെ പൂര്ണതയെനിക്കുമറിയണം.......

#അമ്മ

"വീണു കിടക്കണ പ്ലാവില എടുത്തു കമിഴ്ത്തി വെക്കില്ല........ എനിക്ക് രണ്ടു കയ്യേള്ളൂട്ടോ അഭ്യേ നിനക്കൊന്നു കൂടിയാലെന്താ" എന്ന അമ്മയുടെ ചോദ്യം പതിവുപോലെ എന്നും ഞാൻ അവഗണിക്കുക മാത്രയിരുന്നു.....

ഈ തല തെറിച്ച മൂന്നെണ്ണത്തിനെ കൊണ്ട് സ്വൈര്യം കൂടി ഇല്ലാണ്ടായല്ലോ എന്ന പല്ലവി ആവർത്തിക്കാൻ തുടങ്ങിയപ്പോ മുതലാണോ എന്തോ ഈയമ്മയ്ക്ക് ഒരു സ്നേഹോല്ല എന്ന് ഞങ്ങളും പറഞ്ഞു തുടങ്ങിയത്......
പരപരാ വെളുക്കണ നേരത്ത് എഴുന്നേറ്റ് ചായേം കടീo ഉണ്ടാക്കി വിളിച്ചെണീപ്പിക്കുമ്പോൾ അമ്മയ്ക്കിന്നും ഈ ദോശേo ചമ്മന്തിo മാത്രേ ഉള്ളോ എന്ന ഞങ്ങളുടെ ചോദ്യത്തിനൊപ്പം അച്ഛനും ചോദിച്ചിരുന്നു നിനക്ക് വേറെന്തെങ്കിലും ഉണ്ടാക്കിക്കൂടെ എന്ന്.....
അന്നൊക്കെയും ഒന്നും മിണ്ടാതെ തിരിച്ചു പോയ അമ്മയുടെ കണ്ണിലെ നീര് മുത്തുകൾ ഞാൻ കാണാത്ത പോലെ നടിച്ചിരുന്നു......
കറിക്ക് ഉപ്പില്ലാന്നും എരിവു പോരാന്നും അച്ഛനും എനിക്കിതു കൂട്ടി ചോറ് വേണ്ടാന്ന് ഞങ്ങളും പറഞ്ഞപ്പോ ഒരിക്കലും പരിഭവം പറയാത്ത അമ്മ തന്റെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ടുകൾ തുറക്കുന്നത് കണ്ട്‌ എത്തി നോക്കിയപ്പോൾ കണ്ടിരുന്നു മുറ്റത്ത് അമ്മയോടൊപ്പം പ്ലാവിലയോട് മത്സരം കൂടുന്ന രണ്ടാട്ടിൻ കുട്ടികൾ.....
നീ മൂത്തോളല്ലേ എന്ന ചോദ്യവുമായി ഇളയൊരു ചെയ്യണ കുരുത്തക്കേടിന് അമ്മയെന്നെ ശിക്ഷിച്ചപ്പോഴോക്കെയും ഞാനുച്ചത്തിൽ വിളിച്ചു കൂവിയിരുന്നു എനിക്കമ്മേ ഇഷ്ടല്ല എനിക്കച്ചേ മതിയെന്ന്....
ദിവസത്തിലൊന്നെന്ന വണ്ണം പേറ്റു നോവിന്റെ വേദന അമ്മ ഓർമപ്പെടുത്തുമ്പോൾ ഞാൻ മനസ്സിലോർത്തിരുന്നു പത്തു മക്കളെ പെറ്റു പോറ്റിയ അമ്മമ്മയ്ക്കില്ലാത്ത എന്ത് വേദന അമ്മയ്ക്കെന്ന്......
മുറ്റത്തെ പാവലിനും പയറിനും വെള്ളമൊഴിച്ചുo കള പറിച്ചുo അമ്മ ഒഴിവു ദിവസം തീർക്കുമ്പോൾ അറിയാതെ പോലും അതിലൊന്ന് കൂടാൻ ഞങ്ങൾ ശ്രമിച്ചിരുന്നില്ല.....
ആഗ്രഹങ്ങൾക്കും മുകളിൽ പണം വില്ലനായപ്പോഴും ആശിച്ച കോഴ്സിന് ചേരാൻ സാധിക്കാതെ വന്നപ്പോഴും ഈ നശിച്ച വീട്ടിൽ ജനിക്കണ്ടിയിരുന്നില്ല എന്ന എന്റെ ശാപവാക്കുകൾക്കൊപ്പം അമ്മയും എന്നോടൊപ്പം പെയ്തൊഴിയുന്നത് ഞാൻ കാണാൻ ശ്രമിച്ചിരുന്നില്ല......
രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന് ഉപ്പേരിയും ഉണ്ണിയപ്പവും ചുട്ടെടുത്ത് ബാഗിൽ വെക്കുമ്പോഴും കഴുകിത്തുടച്ച ഹോർലിക്സ് കുപ്പിയിൽ അച്ചാറു കോരി ഇടുമ്പോഴും അമ്മ നിർത്താതെ കരയുന്നുണ്ടായിരുന്നു....
പെട്ടിയും ബാഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചുരുട്ടിപ്പിടിച്ച കൈയ്യ്ന്റെ നേരെ നീട്ടിയമ്മ പറഞ്ഞു
"അമ്മേടെ കയ്യിലിതേയുള്ളൂ.... ബാക്കി പിന്നെപ്പോഴേലും ഇട്ടു തരാട്ടോ ന്ന് "
നൂറായി മടക്കിയ വിയർപ്പു നിറഞ്ഞ അരിയുടെ മണമുള്ള ആ അഞ്ഞൂറിന്റെ നോട്ടിനോടൊപ്പം അമ്മയുടെ ആകുലത നിറഞ്ഞ മനസ് കൂടിയാണ് അന്നെന്നെ എല്പ്പിച്ചതെന്നെനിക്ക് തോന്നിയിരുന്നു.....
ആ നിമിഷത്തിൽ ഞാനറിയുകയായിരുന്നു അമ്മയോട് കൂടിയ വഴക്കെല്ലാം വെറുതെയായിരുന്നു എന്ന്.....
ഒരുനിമിഷം അകലാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ തോന്നി അമ്മയുടെ നിഴൽ മാത്രമായിരുന്നു ഞാനെന്ന്......
അമ്മയില്ലാത്ത ഹോസ്റൽ മുറിയിൽ ഓരോ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും ഞാനറിയുന്നുണ്ടായിരുന്നു അമ്മ എന്റെ ജീവിതത്തിൽ എന്തായിരുന്നുവെന്ന്.....
മൂന്നു നേരവും വിളിച്ച് നീ കഴിച്ചോ മോളെ എന്നമ്മ അന്വേഷിക്കുമ്പോഴാണ് ഇതുവരെയും അമ്മയുടെ വിശപ്പിനെപ്പറ്റി ഞാനന്വേഷിച്ചിട്ടില്ലല്ലോ എന്നോർത്തത്......
ഹോസ്റൽ ഭക്ഷണത്തിനു മുമ്പിൽ അമ്മയുടെ രുചിക്കൂട്ടുകൾ മനസ്സിൽ നിറയുമ്പോൾ ഞാൻ പതിയെ അറിയുകയായിരുന്നു നീണ്ട പതിനേഴു വർഷങ്ങൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്തൊക്കെയായിരുന്നു എന്ന്......
പനിച്ചുടിൽ മൂടിപ്പുതച്ചു കിടന്നപ്പോൾ അമ്മയുടെ കയ്യുടെ നൈർമല്യവും ആ ഒരു തലോടലുമായിരുന്നു ഞാനാഗ്രഹിച്ചത്.......
അമ്മയെ ഞാനെന്നും പരിഹസിച്ചിരുന്ന പേറ്റു നോവിന്റെ വേദന മനസിലാക്കാൻ ലേബർ റൂമിലെ ഒരാഴ്ചത്തെ പോസ്റ്റിങ്ങ്‌ വേണ്ടി വന്നു എനിക്ക്........ എല്ല് പൊടിയുന്ന വേദനയിൽ സ്വന്തം ദേഹം വരെ മാന്തി കീറിയ, സ്വയം തലമുടി പിടിച്ചു വലിച്ച, ചുണ്ടുകൾ കടിച്ചു പൊട്ടിച്ച ഒരുപാടമ്മമാർ.....
ആ വേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ കരച്ചിൽ കാതോർത്തിരിക്കുന്ന , ആ ഒരു കരച്ചിലിൽ വേദന മറന്നു പുഞ്ചിരിക്കുന്ന ഓരോ അമ്മയിലും ഞാനെന്റെ അമ്മയെ തന്നെയായിരുന്നു കണ്ടിരുന്നത്.....
റൂമിലെത്തിയ ഞാനാദ്യo ചെയ്തത് എന്റമ്മയേ വിളിക്കുകയായിരുന്നു അന്ന്. കുറ്റബോധത്താൽ വിങ്ങിക്കരഞ്ഞ എന്നോടമ്മ ആദ്യം ചോദിച്ചത് എന്റെ മോനെന്ത്‌ പറ്റീന്നാരുന്നു..... അപ്പോഴും ഞാനറിയുകയായിരുന്നു എന്റെ ഒരു കരച്ചിലിൽ പോലും അമ്മയുടെ ഹൃദയം എന്ത് മാത്രം വേവ്ന്ന് ണ്ട് എന്ന്....
പിന്നീടുള്ള ഓരോ കണ്ടു മുട്ടലിനുo അമ്മ സന്തോഷിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. അമ്മയോടൊപ്പമുളള ഓരോ നിമിഷവും ഞാനാസ്വദിക്കുകയായിരുന്നു....
നീ പഠനം പൂർത്തിയാക്കീട്ടു വേണം ഈയമ്മക്കൊന്നു നടു നിവർത്താനെന്നമ്മ പറയുമ്പോഴൊക്ക ഞാനറിയുകയായിരുന്നു അമ്മയ്ക്കെന്നിൽ എന്ത് മാത്രം പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്ന്
പണ്ട് ചെയ്തു പോയ തെറ്റുകളൊക്കെ ഏറ്റു പറഞ്ഞു ഞാൻ പൊട്ടിക്കരയാറുള്ളപ്പോൾ " അമ്മേടെ കുട്ടി കരഞ്ഞാൽ അതാവും അമ്മയ്ക്കേറ്റവും സങ്കടം, വീട്ടിലെ മൂത്തോളു കരയാൻ പാടുണ്ടോ "എന്ന് ചോദിച്ച് അമ്മയെന്നെ ചേർത്തു പിടിക്കാറുണ്ട് അന്നെല്ലാം ആശ്വാസവാക്കുകൾ കൊണ്ടമ്മ തോൽപ്പിക്കുകയായിരുന്നു എന്നെ.....
വെറുപ്പെടുത്ത ഹോസ്റ്റൽ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ വയ്യെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോ ആ നിറ കണ്ണിൽ ഞാൻ കണ്ടത് എന്നിലർപ്പിച്ച പ്രതീക്ഷയായിരുന്നു
" ന്റെ കുട്ടിക്ക് വിഷമാച്ചാൽ പുറത്ത് നിന്ന് പഠിക്കണ്ടാന്ന് അമ്മ പറഞ്ഞപ്പോൾ വാരിപ്പുണർന്ന് ആ നിറകണ്ണുകൾ നോക്കി ഞാൻ പറഞ്ഞു എനിക്കവിടെ സുഖമാണമ്മേ എന്ന്......
By Nijila abhina

അനാഥൻ

അനാഥൻ
=========
"ചവിട്ടിയിറക്കി വിട്ടേക്കതിനെ... ഇല്ലേ കുരിശാകും തോമസേ...... "
പതിവില്ലാതെ ഓഫീസിൽ എല്ലാവരും കൂടി നിൽക്കുന്നത്‌ കണ്ടാണ്‌ ഞാനും അങ്ങോട്ട്‌ ചെന്നത്... സാധാരണ ഇത് പതിവില്ലാത്തതാണ്...പരസ്പരം മുഖത്തേക്ക് പോലും നോക്കാതെ ജീവിക്കുന്ന കുറേ ജീവികൾ... ആകെ ഇവിടെ സംസാരിക്കാറുള്ളത്‌ പിയൂൺ രാഘവേട്ടൻ മാത്രമാണ്...
കൂടി നിന്നവരെ വകഞ്ഞു മാറ്റി നോക്കിയപ്പോൾ ഒരു പയ്യൻ... അഞ്ചാറ് വയസ് പ്രായം വരും... കുറച്ചു ദിവസമായി കാണാറുണ്ടിവനെ...
"എന്താ എന്തായിവിടെ പ്രശ്നം.... എന്തിനാ എല്ലാരും കൂടിയാ കുട്ടിയെ തടഞ്ഞു നിർത്തിയെ... "
കഴിഞ്ഞ ദിവസം വാങ്ങി കൊടുത്ത ഊണിന്റെ ഓർമ്മയിലാവാം എന്റെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖം പ്രതീക്ഷയാൽ തിളങ്ങി...
"ഓ പ്രത്യേകിച്ച് ഒന്നൂല്ല... മൂന്നാല് ദിവസായി ഈ തെണ്ടിച്ചെക്കൻ നമ്മുടെ ഓഫീസിന്റെ ഫ്രണ്ടിൽ കിടന്നാ ഉറക്കം.. അതും പോരഞ്ഞിട്ട് ഇവിടെ വരുന്ന കസ്റെമർസിനോട് തെണ്ടാൻ ചെന്നേക്കുന്നു.. സ്റ്റാറ്റസ് പോകുന്ന പ്രശ്നാ ""
"ശെരിക്കും ഒന്നൂടി പെരുമാറിക്കോ. ഇനി മേലാൽ ഈ പടി ചവിട്ടരുത്.. "
ആ ശബ്ദം വന്നിടത്തേക്ക് ഞാനൊന്നു നോക്കി. ആൻസിയാണ്....
"നാണമുണ്ടോ നിങ്ങൾക്കിത്‌ പറയാൻ ഇത്തിരിയില്ലാത്ത കുഞ്ഞിനെ തല്ലി ചതച്ചിരിക്കുന്നു.. മനസാക്ഷി വേണം മനുഷ്യനായാൽ.. അതെങ്ങനെയാ സ്വന്തം പെറ്റ തള്ളയെ കൊണ്ടുപോയി വൃദ്ധ സദനത്തിൽ തള്ളിയ നിനക്കൊക്കെ എന്ത് മനസാക്ഷി... "
എന്റെ ദേഷ്യം ഇരച്ചു കയറുകയായിരുന്നു.
"ഒരു തെണ്ടി മറ്റൊരു തെണ്ടിയെ സപ്പോർട്ട് ചെയ്യുന്നു. പുച്ഛത്തോടെ ആൻസി പറഞ്ഞു..
"അതെ. നിങ്ങൾക്കൊക്കെ ഞാൻ തെണ്ടിയാവാം.. എനിക്കറിയാം ഈ കുട്ടിയെ എന്ത് ചെയ്യണമെന്ന്..
അവന്റെ കൈ പിടിച്ച് അവിടെ നിന്നിറങ്ങുമ്പോൾ പുറകിൽ നിന്നുയരുന്ന പരിഹാസം നിറഞ്ഞ ചിരികൾ കേട്ടില്ലെന്ന്‌ നടിച്ചു....
കരുണാലയം മാത്രമായിരുന്നു അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌...
അവനോടൊപ്പം ബസിൽ ഇരുന്നപ്പോൾ എന്റെ ഓർമ്മകൾ ഇരുപത്തി ഒന്ന് വർഷം പിറകിലേക്ക്‌ പോയി..
അന്നെനിക്ക് അഞ്ചു വയസ് ഇവന്റെ ഇതേ പ്രായം... ഒരു മഴക്കാലമായിരുന്നു.... തന്നെ കരുണാലയത്തിലാക്കി പോകുന്ന അമ്മയെ വിളിച്ച് താനന്ന്‌ ഒരുപാട് കരഞ്ഞു.. പിന്തിരിഞ്ഞു പിന്തിരിഞ്ഞു നോക്കിയാണന്നമ്മ പോയത്‌..... അമ്മ കരയുന്നുണ്ടായിരുന്നു... പോകാൻ നേരം എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ഭ്രാന്തമായ രീതിയിൽ നെറ്റിയിലും മുഖത്തും കവിളിലും എല്ലാം....
അച്ഛനും ഉപേക്ഷിച്ചു പോയപ്പോൾ രോഗിയായ അമ്മയ്ക്ക് വേറെ മാർഗം ഇല്ലായിരുന്നു എന്ന് വലുതായപ്പോഴാണ് സിസ്റ്റർമാര് പറഞ്ഞു തന്നത്..
കരുണാലയത്തിന്റെ കരുണയിലായിരുന്നു പിന്നീടുള്ള കാലം...
അമ്മേ എന്ന് വിളിക്കാനും മോനെ എന്ന വിളി കേള്ക്കാനും ഒരുപാട് കൊതിച്ചിരുന്നു. ആ ഒരു തലോടൽ എന്നും സ്വപ്നം കണ്ടിരുന്നു... ആരുടെയൊക്കെയോ കനിവിൽ ലഭിച്ചിരുന്ന നിറം മങ്ങിയ വസ്ത്രങ്ങളും പഴയ പുസ്തകങ്ങളും സന്തോഷത്തോടെ ഏറ്റുവാങ്ങി... നിധിയായിരുന്നു അന്നത്.. വർഷത്തിൽ എപ്പോഴെങ്കിലും വരുന്ന അഥിതികളെ കാത്തിരിക്കുമായിരുന്നു മധുരമുള്ളത് എന്തെങ്കിലും കഴിക്കാൻ...
അച്ഛന്റെയും അമ്മയുടെയും കൈകളിൽ തൂങ്ങി വന്ന ഒരു കുട്ടി കൈകളിൽ ലഡ്ഡു വച്ചു തന്നപ്പോൾ ഞാനന്ന് ചോദിച്ചു....എനിക്കിത് വേണ്ട പകരം കുറച്ചു നേരം ഞാനിവരുടെ നടുക്ക് ഇരുന്നോട്ടെ എന്ന്....
നിറഞ്ഞ കണ്ണുകളോടെ അവരെന്നെ നടുക്കിരുത്തി വായിലൊരു ലഡ്ഡു വച്ചു തന്നപ്പോൾ എനിക്ക് തോന്നിയിരുന്നു ലോകത്തിലേറ്റവും രുചിയേറിയത്‌ ലഡ്ഡുവാണെന്ന്.... അന്ന് കഴിച്ച ലഡ്ഡുവിന്റെ മധുരം പിന്നീടീ ഇരുപത്തി ആറു വയസിനിടയിൽ ഒരിക്കലും എനിക്ക് ലഭിച്ചിട്ടില്ല...
പഠനം പൂർത്തിയാക്കി അവിടെ നിന്നിറങ്ങുമ്പോൾ ഒരു ജോലി കിട്ടി തിരികെ അവിടേക്ക് ചെല്ലണം എന്നായിരുന്നു ആഗ്രഹം.. മാസത്തിലൊരിക്കൽ കൈ നിറയെ ലഡ്ഡുവുമായി ചെല്ലുന്ന ഏട്ടനെ നോക്കിയിരിക്കുന്ന അനിയൻമാരുടെ മുഖമോർത്ത് ഞാൻ കണ്ണുകളടച്ചു...
സ്ഥലമെത്തി എന്ന കണ്ടക്ടറുടെ വാക്കുകളാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്‌..
ബസിൽ നിന്നിറങ്ങിയ അവനെന്നോട് ചോദിച്ചു.
"ഏട്ടാ എനിക്കിത്തിരി വെള്ളം വാങ്ങി തരുവോ ? വല്ലാതെ ദാഹിക്കുന്നു.. എന്ന്
നിഷ്കളങ്കമായ ആ ചോദ്യത്തിനു പകരമായി ഞാനവനെ ചേർത്തു പിടിച്ചു...
ഏട്ടാന്നുള്ള അവന്റെ വിളിയിൽ എന്റെ മനസ്സ് നിറയുകയായിരുന്നു.. എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാവുകയായിരുന്നു
അന്നാദ്യമായി അവിടെ വരെ പോയിട്ടും കരുണാലയത്തിന്റെ പടി ചവിട്ടാതെ ഞാൻ തിരിച്ചു പോകുമ്പോൾ അവനെന്നോട് ചേർന്നിരിപ്പുണ്ടായിരുന്നു....
എന്നെ നോക്കി പുഞ്ചിരിച്ച അവനോടു ഞാൻ പറയാതെ പറഞ്ഞു.. ഈ ഏട്ടനെന്നും കൂടെ ഉണ്ടാവുമെന്ന്....
By Nijila abhina

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo