Showing posts with label Fathima Rejulaz. Show all posts
Showing posts with label Fathima Rejulaz. Show all posts

തിരിച്ചറിവ് (ചെറുകഥ)

ഈ നാലു ചുമരുകൾക്കുള്ളിൽ ബന്ധനസ്ഥനായപ്പോളാണ്.. ഞാൻ എന്നെ തന്നെ തിരിച്ചറിയാൻ തുടങ്ങിയത്..
ജനൽ പാളികളിലൂടെ നഗരത്തിന്റെ സ്പന്ദനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ കഴിഞ്ഞു പോയ എൻറ്റെ ജീവിതത്തിലെ ചില ദിവസങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു.
അതിൻറ്റെ ഇടയിൽ ഉപ്പ ഫ്ലാസ്കിൽ ചായ കൊണ്ടു വന്നു.. അതു ഒരു ഗ്ലാസിലേക്ക് ഒഴിച്ച് എനിക്കു നേരെ നീട്ടി. ഞാൻ അതു വാങ്ങി പതിയെ ഊതി കുടിക്കാൻ തുടങ്ങി..
ഉപ്പയുടെ തലയിൽ ഉള്ള കെട്ട് അപ്പോളാണ് ഞാൻ കാണുന്നത്..ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ; ഉപ്പയും ഞാനും സംസാരിച്ചിട്ട് കുറെ ദിവസങ്ങളായി. ഉപ്പയുടെ മുഖത്ത് നോക്കാനുള്ള അർഹതയില്ലയെന്നതു കൊണ്ടാവാംഞാൻ സംസാരിക്കാൻ മുതിരാഞ്ഞത്..അത്രക്കും വേദനപ്പിച്ചിട്ടുണ്ട് ഞാൻ രണ്ടു പേരയും..
ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല.. പുകയ്ക്കുന്നതും കുടിക്കുന്നതുമാണ് ജീവതത്തിലേ ഏറ്റവും വലിയ ആനന്ദമെന്നു ഞാൻ കരുതി..ആ ലോകത്തിനപ്പുറം ഒരു ലോകമുണ്ടെന്നും മനസ്സിലാക്കി കൊണ്ടിയിരിക്കുകയാണ് ഞാനിപ്പോൾ..
എന്നെ പരിചയപ്പെടുത്താൻ മറന്നു..
ഞാൻ അബു...വയസ്സ് 22
കഴിഞ്ഞ കുറെ ദിവസങ്ങളായി റീഹാബിലിറ്റേഷൻ സെൻറ്ററില്ലേ ഒരു അന്തേവാസിയാണ്...
അന്നൊരു ഓണ അവധിയ്ക്ക്; ഉമ്മച്ചി അമ്മായിയുടെ വീട്ടിലേക്ക് പോയപ്പോളായിരുന്നു ഞാൻ ലഹരിയുടെ ലോകത്തേക്ക് ആദ്യമായി കാലെടുത്തുവെക്കുന്നത്.
വീട്ടന്റെ തട്ടുംപ്പുറത്ത് നിന്നു ചങ്ങാതിമാരൊത്ത്...
ആദ്യ പുക.. ആദ്യമൊന്ന് ചുമ്മച്ചെങ്കിലും ചങ്ങാതിമാരുടെ പ്രോൽസാഹനം കൊണ്ട് ഞാൻ ആ സിഗരറ്റ് മുഴുവനും വലിച്ചു തീർത്തു...
പയ്യേ.. പയ്യേ..അതൊരു ശീലമായി.. വലിക്കാതെ കഴിയില്ലെന്നായി..
ചൂയിംഗങ്ങൾ കൊണ്ട് പോക്കറ്റും സെൽഫും നിറഞ്ഞു..
" ഇതിനാടാ ഇങ്ങനെ ചൂയിംഗം തിന്നുന്നേ" ചോദിച്ചാൽ വായനാറ്റം കൊണ്ടാ ഉമ്മച്ചിയേയെന്ന് പറഞ്ഞു തടിതപ്പും.
കക്കൂസിൽ നിന്ന് പുക വലിച്ചതിനു ശേഷം കുറ്റി ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് അടിക്കും. എന്നാൽ കഴിയാവുന്ന രീതിയിൽ ഞാൻ പുകയിടൽ ശീലം വീട്ടിൽ നിന്നു മറച്ചുവെച്ചു.. ഒരുവിധം എല്ലാവരും അങ്ങനെയാണല്ലോ...
പെരുന്നാളിന്റെ അന്ന് വൈകുന്നേരം കൂട്ടുക്കാരുമൊത്ത് ട്രിപ്പിനു പോയപ്പോളാണ് ലഹരിയുടെ അടുത്ത സ്റ്റേജിലേക്ക് ഞാൻ കടന്നത്. കഞ്ചാവ്.. അന്ന് എനിക്ക് പ്രായം 17..
ലഹരിയുടെ ഒരു മാസ്മരിക ലോകം തന്നെ ഞാൻ എന്നിൽ
സൃഷ്ടിച്ചു.. ആ മാസ്മരിക ലോകം ജീവതത്തില്ലേ ഉത്തരവാദിത്യങ്ങളിൽ നിന്നും.. സ്നേഹബന്ധങ്ങളിൽ നിന്നുമുള്ള അകൽച്ചയായിരുന്നു..
ഉപ്പയും ഉമ്മയും ഒരു കുറവും വരുത്തിയില്ല.. പണത്തിനു പണം..നല്ല ഭക്ഷണം.. വസ്ത്രം.. ഒരു വേവലാതിയും അറിക്കാതെ വളർത്തി .
കാഞ്ചാവിന്റെ കടലിലേക്ക് നീന്തും തോറും.. എന്നിൽ പല മാറ്റങ്ങളും സംഭവിച്ചു.. വാശിയും. ദേഷ്യവും കൂടി ചുറ്റിലുമുള്ളവർ ആരാണെന്നോ. എന്താണെന്നോയുള്ള ബോധം എനിക്കില്ലാതെയായി.
ഒരിങ്കൽ ഉപ്പ അയച്ചു തന്ന കാശ് തീർന്നപ്പോൾ ഉമ്മച്ചിയോട് ചോദിച്ചു. " നിനക്ക് ഉപ്പച്ചി തന്നില്ലേ. ഇനി എന്തിനാ കാശെന്ന് " അന്ന് ഞാൻ ഉമ്മച്ചിയോട് കയർക്കുകയും ഉമ്മയേ അസഭ്യം പറയുകയും ഉപദ്രവിക്കുകയും കണ്ണിൽ കണ്ടതൊക്കെ അടിച്ചുപൊട്ടിക്കുകയും ചെയ്തു..
പരാക്രമണം കൂടിയപ്പോൾ ഉമ്മച്ചി
"നിന്നെയൊക്കെ പെറ്റതിനു തൂങ്ങി ചാവുകയാണ് വേണ്ടതെന്ന് " പറഞ്ഞ് ഒരു കയറു കൊണ്ട് മുറിലേക്ക് പോയി. വയ്യേ പിന്തിരിപ്പിക്കാൻ പെങ്ങളും..
ഞാൻ അതൊന്നും ശ്രദ്ധിച്ചതേയില്ല.. അലമാരയിൽ നിന്ന് പണവും വസ്ത്രങ്ങളുമെടുത്ത്. ഞാൻ വീടുവിട്ട് ഇറങ്ങി..
ബാഗ്ലൂർ എന്ന റോങ്കിംങ് സിറ്റിയിലേക്ക്.
കൈയ്യിൽ ആവിശ്യത്തിൽ കൂടുതൽ പണമുണ്ടായത് കൊണ്ട് സുഹ്യത്തുകൾക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.. അവർ എന്നെ ലഹരിയുടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് വഴി കാട്ടി സന്തോഷിപ്പിച്ചു കൊണ്ടേയിരുന്നു.
സെഡേഷനു ഉപയോഗിക്കുന്ന മരുന്നു മുതൽ പാമ്പിൻറ്റെ വിഷം വരെ അതിൽപ്പെടും.. ദിവസങ്ങൾ കയ്യും തോറും എൻറ്റേൽ നോട്ടിൻറ്റെ കനം കുറഞ്ഞു കൊണ്ടേയിരുന്നു.സുഹൃത്തുകളുടെ എണ്ണവും..
പണത്തിനായി പല വഴികൾ തിരെഞ്ഞടുത്ത് തുടങ്ങി..
അതിൻറ്റെ ഇടക്ക് ബാഗ്ലൂരിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിനിടയിൽ പോലീസ് പിടിക്കുന്നത്. ആ വാർത്ത മാധ്യമങ്ങളിൽ പരന്നു..
പോലീസ് സ്റ്റേഷനിൽ എന്നെ കാണാനോ ജാമ്യത്തിൽ ഇറക്കാനോ ആരും വന്നില്ല..
അവിടെവെച്ച് കഞ്ചാവ് വലിക്കാൻ പറ്റാതെ. ഞാനാകെ രോഷം കൊണ്ടു. അക്രമ മനോഭാവം എന്നിൽക്കൂടി..അപ്പോൾ പോലീസുക്കാർ എന്നെ പൊതിരെ തല്ലും.
സ്റ്റേഷൻറ്റെ ഒരു മൂലയിൽ വിവസ്ത്രനായി ഇരുത്തും
അപ്പോൾ എന്നെ കാണാൻ ഒരാൾ വന്നു.. അതു മറ്റാരുമല്ലായിരുന്നു. എൻറ്റെ ഉപ്പ.!
എൻറ്റെ അടുത്ത് വന്നു പോലീസുകാർ നല്കിയ മുറിപാടുകളിലൂടെ കൈ കൊണ്ട് തടവി.. കരയാൻ തുടങ്ങി.. ഞാൻ അപ്പോളും കലി തുള്ളി ഇരിപ്പായിരുന്നു.
ലഹരി നുണയാൻ പറ്റാത്തതിലുള്ള കലി..ഉപ്പാൻറ്റെ കൈ തട്ടി മാറ്റി.. ഞാൻ അടുത്ത് ഉണ്ടായിരുന്ന ഒരു ലാത്തിയെടുത്ത് ഉപ്പാന്റെ തലയ്ക്ക് അടിച്ചു.. ഉപ്പാന്റെ തലയിൽ നിന്ന് ചോര വാർന്നൊലിച്ചു..
ഇതു കണ്ട പോലീസുക്കാർ എന്നെ പൊതിരെ തല്ലി.. ഉപ്പാനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി.. പോവുന്നതിടയിലും
എൻറ്റെ മോനെ ഇനിയും തല്ലലേ എന്നു പറഞ്ഞ് കരയുന്നുണ്ടായിരുന്നു പാവം...
കുറെ തല്ലിയപ്പോൾ എൻറ്റെ ബോധം പോയി.. പിന്നെ ബോധം വന്നപ്പോൾ ഞാൻ ഈ മുറിയിലെ കട്ടിലിൽ ആയിരുന്നു..
കൂട്ടിനു ഉപ്പയും..
നാളെ എനിക്ക് ഡിസ്ചാർജ്ജാണ്..
ഞാൻ ശരീരത്തിൽ കയറ്റികൂടിയ ലഹരിയെന്ന കീടാണുവിനെ പൂർണ്ണമായും ഡോക്ടർമാർ നശിപ്പിച്ചു..
പോവുന്നതിനു മുൻപ്.. ഉപ്പാനോട് സംസാരിക്കണം.. ചെയ്തു കൂടിയ തെറ്റുകൾക്ക് മാപ്പു ചോദിക്കണം.. രാത്രിയില്ലേ ഭക്ഷണം കഴിച്ച് ഞങ്ങൾ കിടപ്പായി.. ഉപ്പയോട് രാവിലെ സംസാരിക്കാമെന്നു കരുതി. ഞാൻ കണ്ണുകൾ അടച്ചു..
രാവിലെ കണ്ണുകൾ തുറന്നപ്പോൾ ഉപ്പ കട്ടിലിൽ കിടക്കുന്നതു കണ്ടു.. എന്താ ഉപ്പ ഇതു വരെ എഴുന്നേറ്റില്ലലോ എന്നു കരുതി
ഞാൻ ഉപ്പാനെ വിളിച്ചു ഉണർത്താൻ കട്ടിൻറ്റെ അരികിലേക്ക് പോയി..
ഉപ്പാ.. ഉപ്പാ. ഉപ്പാ..
മറുപുറം കേൾക്കാൻ ഉപ്പയ്ക്ക്.. ആകുമായിരുന്നില്ല..
ഉപ്പ എന്നെ വിട്ടു പോയിരിക്കുന്നു
സൈലൻറ്റ് അറ്റാക്ക്..
എന്നിൽ തിരിച്ചറിവ് ഉണ്ടാവാൻ ഏറെ വൈകി പോയി. അതു എനിക്കുണ്ടായ നഷ്ടങ്ങൾ വലുതായിരുന്നു..!
ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടങ്ങൾ....
Pathu.......♡

മുദ്രകുത്തപ്പെട്ടവർ

അന്ന് ഞാൻ ക്ലബിന്റെ പടികൾ ഇറങ്ങുമ്പോൾ. എൻറ്റെ ചെവികൾ രണ്ടുംകൈകൾ കൊണ്ടുമർത്തി പിടിച്ചു.. അവർ പറയുന്നതൊന്നും കേൾക്കുവാനുള്ള കെൽപ്പ് എൻറ്റെ മനസ്സിനു ഉണ്ടായിരുന്നില്ല..
കഴിഞ്ഞ കുറച്ചു ദിവങ്ങളായി .. പുച്ഛവും പരിഹാസവുമല്ലാതെ മറ്റൊന്നും എൻറ്റെ ചുറ്റുമുള്ള മുഖകളിൽ കണ്ടിരുന്നില്ല..
അതു എന്നെ കൂടുതൽ അസ്വസ്ഥനാക്കി..
എൻറ്റെ മനസ്സിൻറ്റെ ഭാരമൊന്ന് ഇറക്കിവെക്കാൻ.. ഒന്നുറക്കെ കരയാൻ....ബൈക്കുമെടുത്ത് ഞാൻ വിചനമായ സ്ഥലം ലക്ഷ്യമാക്കി നീങ്ങി..യാത്രയിൽ ഉടനീളമെന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വിജനമായ ഒരു സ്ഥലത്ത് ഞാൻ വണ്ടി ഒതുക്കി ഞാൻ ഇറങ്ങി
മരത്തിൻറ്റെ ചുവടിൽ കെട്ടിയുർത്തിയ കരിങ്കൽ പടവിൽ ഞാനിരുന്നു..
ചുറ്റിലും ഒരു മനുഷ്യനുമില്ലെന്ന് ഒറപ്പു വരുത്തി ..ഞാൻ
കുറെ കരഞ്ഞു .. മനസ്സിനു അനുഭവപ്പെട്ട നീറ്റലിനു ശമനമുണ്ടാവുന്നതു വരെ..
അമ്മ പറയാറുണ്ട് ആൺകുട്ടികൾ കരയാൻ പാടില്ലയെന്ന്.. പക്ഷേ കഴിഞ്ഞ കുറിച്ചു ദിവസങ്ങളായി എനിക്ക് എൻറ്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല..
ഇടക്ക് പോക്കറ്റിൽ നിന്നൊരു സിഗരറ്റ് എടുത്ത് പുകക്കുവാൻ തുടങ്ങി.. വീടു വിട്ട് കോയമ്പത്തൂർ പഠിക്കാൻ പോയതിന്റെ ഗുണമാണ് ഈ പുകവലി..
എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറഞ്ഞത്..
എല്ലാവരുടെയും ആദരവും സ്നേഹവുമേറ്റു വാങ്ങിയ എൻറ്റെ അച്ഛൻ.. ഇന്ന് എല്ലാവരുടെയും മുന്നിൽ കള്ളനായിരിക്കുന്നു.
ഞാനൊരു കള്ളൻറ്റെ മോനും..
ജീവിതം അങ്ങനെയാണ്.. നാം ഉയർത്തിയ കെട്ടി ഉണ്ടാക്കിയ പടവുകൾ തകരാൻ ഒരു നിമിഷം മതി..
കൈ ഒന്നു പൊള്ളിയപ്പോളാണ് സിഗരറ്റ് കുറ്റിയായത് അറിയുന്നത്.. സിഗരറ്റ് കുറ്റി വലിചെറിഞ്ഞ് ഇരുട്ടിനാൾ മൂടപ്പെട്ട പ്രകൃതിയേ നോക്കിയിരുന്നു കൊണ്ട് എൻറ്റെ ചിന്തകളിൽ മുഴുകി..
അപ്പോളാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.. അമ്മയാണ്.. സമയം ഏറെ വൈകിയിരിക്കുന്നു.. അമ്മ എന്നെ കാണാതെ ആയപ്പോൾ പരിഭ്രമിച്ചു കാണും.. അമ്മയും പെങ്ങളും ഒറ്റകാണ്.. അച്ഛനില്ലാത്തതാണ്..
ഹലോ..കണ്ണാ....!
എവിടെയാ നീ.. എത്ര നേരമായി വിളിക്കുന്നു..
അമ്മേ ഞാൻ കൂട്ടുക്കാരൻറ്റെ
വീട്ടിലാ.. ഇപ്പോൾ വരാട്ടോ...
ശരി മോനെ വേഗം വരണേ
ശരി അമ്മേ ഞാൻ ഇതാ ഇറങ്ങി.
ഫോൺ കട്ട് ചെയ്ത് .. ഞാൻ എൻറ്റെ കണ്ണുകൾ തുടച്ചു.. അവിടെ നിന്നു എഴുന്നേറ്റു.. ഞാൻ വീട്ടിലേക്ക് പോയി..
വിട്ടിൻറ്റെ ഉമ്മറ പടിയിൽ അമ്മ കാത്തു നിൽക്കുന്നുണ്ട്..
എന്താനാ അമ്മേ ഈ നേരത്തോക്കെ ഇവിടെ നിൽക്കുന്നേ.. അകത്ത് ഇരുന്നാൽ പോരെ..
ഒന്നുമില്ലാടാ.. നീ വൈകിയപ്പോൾ ആകെ എന്തോ പോലെ..
മീനു ഉറങ്ങിയോ അമ്മേ...
ഹാ ഉറങ്ങി. ഒന്നു കഴികാതെയാ കിടന്നേ.. സ്കൂളിൽ നിന്ന് ആരൊക്കയോ കളിയാക്കിയെന്ന് പറഞ്ഞ് കരച്ചിൽ ആയിരുന്നു വന്ന പാടെ...
മ്.. അമ്മ വലതും കഴിച്ചോ...
ഇല്ലാ കണ്ണാ ഏങ്ങനെയാ തൊണ്ടയിൽ നിന്ന് ഇറങ്ങാ..അച്ഛൻ വലതും കഴിച്ചു കാണുമോ കണ്ണാ..
പ്രഷറിൻറ്റെയും ഷുഗറിന്റെയും ഗുളിക കഴിച്ചില്ലങ്കിൽ.. അച്ഛനു കാൽ കുഴയുന്ന പോലെ തോന്നും..
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..ജാനി കുട്ടി വലതും പോയി കഴിച്ചേ...ഇന്നു ഞാൻ വിളമ്പി തരാൻ...
അച്ഛനുള്ള മരുന്ന് ഞാനും വക്കിലും ജയിൽ പോയപ്പോൾ കൊടുത്തിരുന്നു..അമ്മ വേവലാതിപ്പെടണ്ടട്ടോ
ആണോ കണ്ണാ.. അച്ഛനെന്താ പറഞ്ഞേ... എല്ലാവരെയും സഹായിക്കണമെന്ന ചിന്തയാ അച്ഛൻ..! എല്ലാവരെയും വിശ്വസിക്കും.. അതാ ഈ അനുഭവിക്കുന്നതെല്ലാം
അതു പറഞ്ഞു കഴിഞ്ഞതും .. അമ്മ കരയാൻ തുടങ്ങി.. ഞാൻ അപ്പോൾ അമ്മയെ ചേർത്തു പിടിച്ചു..
വിങ്ങി കൊണ്ട് .. അമ്മ തുടർന്നു
ഇന്ന് കമ്പളത്ത് രാധ ചേച്ചി വന്നപ്പോൾ അച്ഛനെ പോലീസുകാർ വലാതെ ഉപദ്രവിക്കുമെന്നു പറഞ്ഞു.. അതു കേട്ടപ്പോൾ തുടങ്ങിയതാ ഒരു നെഞ്ചിടിപ്പ്.. അങ്ങനെ ചെയ്യോ കണ്ണാ.. അച്ഛനു വയ്യാത്തതല്ലേ..
അങ്ങനെയൊന്നും ഉണ്ടാവില്ല അമ്മേ..
അമ്മ ആദ്യം പോയി കണ്ണൊക്കെ കഴുകിയേ. ഞാൻ മീനുട്ടീയേ വിളിക്കട്ടെ.. രണ്ടാൾക്കും ഞാൻ വിളംബി തരാം ഇന്നു ചോറ്..
അമ്മ പറഞ്ഞത് എത്ര ശരിയാ..
അച്ഛനു എല്ലാവരെയും വിശ്വാസമാ.. എല്ലാവരെയും സഹായിക്കണമെന്ന ചിന്താഗതിക്കാരൻ..
അതു തന്നെയാണ് മറ്റൊള്ളവരുടെ മുന്നിൽ ഇന്നു അച്ഛനൊരു കള്ളനായത്.
കലങ്ങിയ കണ്ണുകളുമായി മീനുട്ടി വന്നു.. അവളെ ആശ്വസിപ്പിക്കാൻ ഞാൻ ഏറെ പാടുപ്പെട്ടു..
രണ്ടുപേർക്കും പ്ലേറ്റ് നിരത്തിവെച്ച് ഞാൻ ചോറു വിളമ്പി
കണ്ണേട്ടൻ തിന്നുന്നില്ലേ..
ഞാൻ കഴിച്ചതാ മീനു..കൂട്ടുക്കാരൻറെ വീട്ടിൽ നിന്ന്.
നുണ പറഞ്ഞു ഞാൻ പിടിച്ചു നിന്നു.. അമ്മ പറഞ്ഞതു പോലെ തൊണ്ടയിൽ നിന്നു ഇറങ്ങണ്ടേ.
നാളെ അച്ഛനെ കോടതിയിൽ ഹാജരാകുന്നത് വരെ എനിക്കൊരു മനസമാധാനവും കിട്ടില്ല...
എന്തായാലും രണ്ടുപേരേയും നിർബന്ധിച്ചു കഴിപ്പിച്ചു..
ഒരുവിധത്തിൽ ഉറക്കാൻ കിടത്തി..
ഞാൻ ട്രറസ്സിൻറ്റെ മുകളിൽ ഒരു പായ വിരിച്ച്.. ഒരു പുകയുമിട്ട് ആകാശത്തിലേക്ക് നോക്കി അങ്ങനെ കിടന്നു..
അച്ഛനൊരു ബാങ്കിലെ ഉദ്യോഗ്സ്ഥനായിരുന്നു.. ക്യാഷർ..!
സാമ്പത്തിക ക്രമക്കേട് നടത്തിയനു കഴിഞ്ഞക്കുറിച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.. അച്ഛൻ..
ഞാൻ ഒരിങ്കലും വിശ്വസിച്ചിരുന്നില്ല ആ വാർത്ത..
കാരണം ഞാൻ അറിയുന്ന അച്ഛൻ.. സ്വന്തം ജോലിയിൽ വിശ്വാസവും ആത്ഥമാർത്ഥയും പുലർത്തുന്ന വ്യക്തിയാണ്.. എവിടെയാണ് അച്ഛനു പിഴച്ചത്..
സഹപ്രവർത്തകനെ അമിതമായി വിശ്വസിച്ചു.. അവിടെയാണ് അച്ഛനു പിഴവു പറ്റിയത്..
ആകാശത്തിലെ നക്ഷത്രങ്ങളേയും നോക്കി ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്നു..
ഇന്നാണ് അച്ഛനെ കോടതിയിൽ ഹാജറാക്കുന്നത്.. രാവിലെ തന്നെ ഞാൻ കോടതിലേക്ക് തിരിച്ചു..
അമ്മയും കൂടെ വരാമെന്ന് വാശിപിടിച്ചു.. പക്ഷേ ഞാൻ കൂടെ കൂടിയില്ല.. അച്ഛനെ കോടതിയിൽവെച്ചു കണ്ടപ്പോൾ ആകെ അവശനായി തോന്നി..
വക്കീലിനു അച്ഛന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞു..കോടതി അച്ഛനെ കുറ്റവിമുക്തനാക്കി..
വീട്ടിലേക്കുള്ള മടക്കയാത്രയിൽ അച്ഛൻ എന്നോട് ഒന്നേ പറഞ്ഞുള്ളൂ..
"ആരേയും വിശ്വസിച്ചു കൂടാ..ല്ലേ.. കണ്ണാ.."
കാലങ്ങൾ കടന്നു പോയി.. ഞാനിന്ന് ഒരു അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജീനിയറാണ്..
പക്ഷേ എന്നേ ആളുകൾ അറിയുന്നത് പഴയ കള്ളൻ നാരായണൻറ്റെ മോനായിട്ടു തന്നെയാണ്..
അച്ഛൻറ്റെ നിരപരാധിത്വം തെളിഞ്ഞിട്ടു പോലും..
ചിലത് അങ്ങനെയാണ് കാലങ്ങൾ എത്ര കഴിഞ്ഞാൽ സമൂഹം നമ്മുക്ക് ചാർത്തി തരുന്ന പേരു മായ്ക്കുവാൻ പ്രയാസമാണ്.
സമൂഹം എന്നെ കള്ളൻറ്റെ മോൻ എന്നു മുദ്രകുത്തി കഴിഞ്ഞിരിക്കുന്നു..
ഞാൻ ആലോചിക്കാറുണ്ട്.. നിരപരാധിയായി ഒരു അച്ഛൻറ്റെ മകനെ സമൂഹം ഇങ്ങനെയാണ് കാണുന്നതെങ്കിൽ കുറ്റക്കാരായ ഒരുപ്പാട് അച്ഛന്മാരുടെ മകളെ ഏങ്ങനെയാവും കാണുക..!
Pathu...♡

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo