Showing posts with label Song. Show all posts
Showing posts with label Song. Show all posts

മാസ്‌ക് ഇടാറുണ്ടോ ? (പാരഡി ഗാനം)

മാസ്‌ക് ഇടാറുണ്ടോ ?
അയ്യപ്പനും കോശിയും സിനിമയുടെ പാരഡി ഗാനം 
              
 അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ  "കളകാത്ത സന്ദന മേരം"  എന്ന ഹിറ്റ് ഗാനത്തിന്  കോക്ക് ആൻഡ് ബുൾ കൊമേഴ്ഷ്യൽസ് പുറത്തിറക്കിയ പാരഡി
വൈറലാവുന്നു. നർമ്മവും ചിന്തയും സമന്വയിപ്പിച്ച ഈ കൊറോണ ബോധവൽക്കരണ ഗാനം
സാമൂഹിക അകലം പാലിക്കാതെ  കവലയിൽ കൂടിനിൽക്കുന്നതും രോഗവ്യാപനം തടയുന്നതിൽ മുഖാവരണത്തിന്റെ പ്രസക്തിയുമൊക്കെ ഹാസ്യാത്മകമായി പാടിയിട്ടുണ്ട്. 

മാസ്‌ക് മുഖത്തിടാതെ  താടിമ്മേൽ അണിയുന്ന മലയാളിയുടെ ശീലത്തെ  വിമർശിക്കുന്ന സംഭാഷണമൊക്കെ ചിരി പടർത്തുന്നതാണ്.

ബസ്സാ൦. ഇ.സി ആണ് ഗാനരചനയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ആലാപനം റിയാസ് കടാമ്പള്ളി, എഡിറ്റിംഗ് ശ്രീരംഗ് എം.കെ, റെക്കോർഡിംഗ് അമീൻ ജൗഹർ, പബ്ലിക് റിലേഷൻസ് അബുൽ ഹസൻ ടി.

അനുതാപഗീതം

Image may contain: 2 people, hat, closeup and outdoor

(ക്രിസ്തീയ ഭക്തിഗാനം)
നാഥാ,നിൻ ദിവ്യരക്തശരീരങ്ങൾ
സ്വീകരിച്ചൊരെന്നിൽ നിറയണമേ,
നാഥാ, നിൻ പരിശുദ്ധമാം രക്ത-
ത്താലെന്നെയും കഴുകണമേ
എന്നെയും കഴുകണമേ.

ദിവ്യഭോജ്യമാ,മപ്പവും വീഞ്ഞും
നിൻ തിരുരക്ത,ശരീരമായ് മാറിടുമീ
കുർബ്ബാനയില്‍, ഈ അൾത്താരയില്‍
ഒരു പൂജാമലരായ് ഞാൻ മാറിടട്ടെ
ഒരു പൂജാമലരായ് ഞാൻ മാറിടട്ടെ.
നീയെഴുന്നള്ളുമീ ബലിവേദിമുന്നിലാ-
യൊരു മെഴുതിരിപോലെരിഞ്ഞു-
തീർന്നെന്‍റെ, ദു:ഖങ്ങളെല്ലാമൊഴുക്കിടട്ടെ
ജോർദാൻനദിയിലെ മാമോദീസപോലേ-
യെന്നാത്മാവിനെ കഴുകുകില്ലേ നീ?
എന്നാത്മാവിനെ കഴുകുകില്ലേ?
കല്മഷമേറിടുമെന്‍റെ ഹൃദയത്തില്‍
നിന്നാത്മചൈതന്യം നിറയ്ക്കുകില്ലേ?
നാഥാ, കൃപയോടെയെന്നെത്തഴുകുകില്ലേ?
കൃപയോടെയെന്നെത്തഴുകുകില്ലേ?
നാഥാ,നിൻ ദിവ്യരക്തശരീരങ്ങൾ
സ്വീകരിച്ചൊരെന്നിൽ നിറയേണമേ,
നാഥാ, നിൻ പരിശുദ്ധമാം രക്ത-
ത്താലെന്നെയും കഴുകണമേ
എന്നെയും കഴുകണമേ.
ബെന്നി.ടി.ജെ
26/10/2018

ഒരിക്കൽ കൂടി. (ഗസൽ

Image may contain: 1 person, beard
---------------------------------
ഒരിക്കൽക്കൂടി.... ഒരിക്കൽക്കൂടീ........
ഒരിക്കൽക്കൂടി നിന്നരികിലെത്താൻ..
ആ മടിയിലെ ചൂടിനെ പുണർന്നുറങ്ങാൻ.
പിണക്കം മാറിയ കവിളിലെ കണ്ണീരു-
തുടച്ചുകൊണ്ടൊരുനുള്ളു മധുരം നൽകാൻ.
ഇടയ്ക്കു നീ മൂളുന്ന പ്രണയഗീതങ്ങളിൽ-
ഇടക്കയായിടനെഞ്ചുമിടിച്ചു നില്ക്കാൻ.
ഇടയ്ക്കെങ്ങോ നാം പണ്ട് മറന്നൊരാ പാട്ടിന്റെ-
ഇടയിലെക്കുളിരല നനഞ്ഞുനില്ക്കാൻ..
മുടിക്കെട്ടു നീക്കിയാപൗർണമി നോക്കുമ്പോ-
ളടുത്തിരുന്നൊരുനൂറു കഥകൾ ചൊല്ലാൻ..
പുലരിതന്നിതളുകൾ നീഹാരമണിയുമ്പോൾ-
തുടിക്കുംനിൻനെഞ്ചിലേയിടങ്ങൾ തേടാൻ..
ഒരിക്കൽക്കൂടി ... ഒരിക്കൽക്കൂടി .......
✍️കണ്ണപുരം വിജു

വെള്ളാമ്പൽ - Film Song

Image may contain: 1 person, smiling, closeup

വെള്ളാമ്പൽ പൂവിനുള്ളിൽ
എള്ളോളം മോഹം പൂത്തു
പകലോൻ കണ്ടില്ല അത് പകലോൻ കണ്ടില്ല.......
നാടാകെ പാടി നടക്കും വണ്ണാത്തിപ്പുള്ളിന് 
കാതിൽ
തെക്കൻകാറ്റോദി ...... കള്ളകിന്നാരം.
(വെള്ളാമ്പൽ)
കളകളം ഒഴുകും അരുവികൾ പാടി.....
കാറ്റിൽ മർമ്മരം കൂടെ ചൊല്ലി
വെള്ളാമ്പൽ പൂവിൻ മോഹങ്ങൾ
(വെള്ളാമ്പൽ)
വെള്ളാമ്പൽ പൂവേ നിന്നുള്ളിലുണ്ടോ
അരുണ്ണന്ന് നൽകാൻ അളവറ്റ സ്നേഹം
മാനത്ത് ചിരിതൂകി നിൽക്കും
പകലോന്റ ചാരത്തായ് നിൽക്കാൻ......
( വെള്ളാമ്പൽ)
ആകാശകോണില് ചൊല്ലാം
മേഘത്തിൻ കൊട്ടാരം കെട്ടാം
മാരിവിൽ ഊഞ്ഞാലിൽ ആലോലം ആടുമ്പോൾ
താരക കുഞ്ഞു ചിരിക്കും നിന്റെ
താരക കുഞ്ഞുചിരിക്കും
(വെള്ളാമ്പൽ)
സൂര്യ ശ്രീ.......

കള്ള്പാട്ട്


പണിയൊന്നുമില്ലാതെ ഉറക്കവും വരാതെ ചൊറിയും കുത്തി കട്ടിലിൽ കിടന്നപ്പൊ തോന്നിയ വരികളാ. ഇതേത് പാട്ട് ശാഖയിൽ പെടുമെന്ന് എനിക്ക് തന്നെ സ്വയം നിശ്ചയമില്ലാത്തതിനാൽ ഇതിന് ഞാൻ പേര് ഇങ്ങിനെ ഇട്ടു,
" കള്ള്പാട്ട് ". പ്രത്യേകിച്ച് വലുതായി തലപുകയ്കാതെ എഴുതാൻ കഴിഞ്ഞ വരികൾ എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഒരു നേരം കൊല്ലിയായി മാത്രം കണ്ടാൽ മതി.
തല്ലരുത്, നന്നായികൊള്ളും.
കള്ള്പാട്ട്. സജീവ് ദാസ്.
26-10-2016.
വാളെടുത്തവൻ വാളാൽ വീണപ്പോൾ വാള് വെച്ചവൻ വീണതെന്തെ?
അങ്കവും വെട്ടീല താളീം ഒടിച്ചില്ല,
അങ്കചുവടൊട്ടും വെച്ചുമില്ല.
അക്കരെ നിന്നപ്പം ഇക്കരെ ഷാപ്പില്
വാള് വെച്ചോരുടെ കുത്തിയോട്ടം.
വിളിച്ചിട്ടും നിന്നില്ല പിടിച്ചിട്ടും നിന്നില്ല
ഷാപ്പിന്റെ വീതിയെടുത്തു ചേകോൻ.
നാല് ദിക്കും നോക്കി കണ്ണ് തള്ളീ ചേകോൻ,
കുടിയിലേക്കുള്ള വഴിയെവിടെ!
രണ്ട്കാലിൽനിന്നും നാല്കാലേലായീ
പിന്നെ -
ഷാപ്പിന്റെ വേലിയിൽ തൂങ്ങിയാടി.
വേലിപടർപ്പിലെ ആന ചൊറിയണം
ചേകോനെ ആകെയങ്ങാട്ടിവിട്ടൂ.
ചൊറിയാനായ് കലികേറി പിടിവിട്ട് വേലീലിട്ടാഞ്ഞ് ചവിട്ടവേ-
തെന്നിമറിഞ്ഞ് നിലംപരിശായത് പാടത്തെ ചേറിലങ്ങായിരുന്നെ.
ചൊറി തീരാൻ ചേകോനാ ചേറിലായ്
വീണു കിടന്നുരുണ്ടു.
അത്കണ്ട് നാട്ടാരു ചേകോനെ താങ്ങി കരയ്കു വെച്ചു.
പാതിയിറങ്ങിയ കള്ളിന് കൂട്ടിന്
ഒരു കുപ്പി കള്ള് കൈയിൽ വാങ്ങി.
കള്ള് വഴിനീളെ മോന്തി കുടിച്ചിട്ട് വേലിക്കില്ലാത്തോരു കുറ്റോം ഇല്ല.
കായ് കിടക്കേണ്ട കീശ നിറയേ
ചേറ് നിറഞ്ഞിട്ടലാക്കിലായ്.
തോട്ടിൻ കരയിലൂടെ ആടി കുടിയേറി
നല് കാലിൽ നിന്ന് വാള് വീശി.
അത്കണ്ട് പെണ്ണാള് ഓടി വന്നേ,
മുടിമാടികെട്ടിയുറഞ്ഞ്തുള്ളീ.
തുറപ്പയെടുത്തു വലത്തു വച്ചു.
നാട്ടാര് വട്ടം കൂടി നിന്നു.
ചേകോന്റെ കെട്ടങ്ങ് ആവിയായി.
തലയിലെ തോർത്തിന്റെ കെട്ടഴിച്ചു.
തോളിലങ്ങിട്ടിട്ട് കൈകെട്ടിനിന്നു.
മണ്ടികരേറി പായേൽവീണു.
ശുഭം.

ഒരു സ്നേഹഗീതം - (ലളിതഗാനം)



എൻ,വലം കൈയ്യിലേ.. ചൂണ്ടാണി
വിരൽത്തുമ്പാൽ
കരിമഷികൊണ്ടു, നിൻ
കണ്ണെഴുതാം
ചാരേയണഞ്ഞൂ നീ..,യനങ്ങാ-.
തിരുന്നെങ്കിൽ
മിഴിപൂട്ടി സ്വപനത്തിൽ ,
അലിഞ്ഞിരുന്നാൽ
എന്നും,മ്മിഴി'പൂട്ടി സ്വപനത്തിൽ
അലിഞ്ഞിരുന്നാൽ
... (എൻ വലം...
വിരൽചേർത്തുവെച്ചു, നിൻ
കേശഭാരത്തിലേ
പിണ'ഞ്ഞങ്ങു, പിണങ്ങുമാ.....
മുടിയിഴകൾ
അരുമയായ് വിരൽ'കോർത്തു
ഇഴപിരി'ച്ചൊരുവേള,
അഴകോലും രൂപത്തിൽ
പിന്നിത്തരാം,
അഴകോലും രൂപത്തിൽ
പിന്നിയിടാം.....
(എൻ വലം..
ഒരുവേള,യോർക്കാതെൻ
കൈവിരൽ മൃദുലമായ്
മൃദുലേ നിൻ കണ്ടത്തിൽ
തൊട്ടനേരം.....
കോരിത്തരിച്ച നിൻ തനു,പുല്കും
അഗ്നിയേ....
ചുണ്ടിണ,യറിയാതെ
നുകർന്നു'വല്ലോ' യെൻ-
ച്ചുണ്ടിണ അറിയാതെ
നുകർന്നു'വല്ലോ....
(എൻ വലം....
സുരഭിലയാമങ്ങൾ എത്ര
കഴിഞ്ഞു 'പോയ്..
സ്വപ്നങ്ങളെല്ലാം പടർന്നു
പോയ് 'മാരിയിൽ..
മഴവില്ലിൻ വർണ്ണങ്ങൾ
ഏകി നീ മാഞ്ഞപ്പോൾ
ഏകാന്തയാമങ്ങൾ പൂക്കുമീ
ശിലകളിൽ....
നിൻച്ചിത്രം കോറി ഞാൻ
കാത്തിരിപ്പായ്
നേർത്തനിൻ പദ,ചലനത്തിനായ്
. 'കാത്തിരിപ്പായ്....
ഇന്നും 'കാത്തിരിന്നൂ
എന്നും 'കാത്തിരിക്കും..
( എൻ വലം...
ജികെ
18-09-2016 1.53PM

ഗാനം


മലയാള പൈങ്കിളി - കഥയൊന്നു ചൊല്ലു നീ
പഴമ തൻ പൊലിയൂറും കഥയൊന്നു ചൊല്ലു നീ
ഒരു കുടന്ന പൂവുമായ് ചിങ്ങ മിങ്ങെത്തുമ്പോൾ
രാജാധിരാജൻ്റെ കഥയൊന്നു ചൊല്ലു നീ (മല )
ആമോദത്തോടെയും ആർപ്പും വിളിയുമായ്
ഒരു വട്ടിപ്പൂവുമായ് കുട്ടിപ്പടയെത്തുന്നേ
കുരുത്തോലത്തോ ര ണ വും നേദിച്ചൊരടയുമായ്
വട്ടത്തിലൊത്തുകൂടി പൂവട്ടമൊരുക്കുന്നേ
തുമ്പപ്പൂ അഴകുളള ഓമൽക്കിടാങ്ങൾക്കായ്
ആ കഥ ചൊല്ലു നീ - മലയാള പൈങ്കിളിയേ (മല)
പൊന്നോണ പട്ടു ചുറ്റി- കതിർ മുല്ല പൂവു ചൂടി
പാൽനിലാവൊളി തൂകി മങ്കമാർ മേവുന്നു
കൊതിയൂറും സദ്യവട്ടം - പാട്ടും ചിരിയുമായ്
ഉല്ലാസത്തോടവർ ഒത്തുകൂടുന്നേ
തിരുവാതിര ചോടു വയ്ക്കാൻ ഈ രടി ചമയ്ക്കുവാൻ
ആ കഥ ചൊല്ലു നീ മലയാള പൈങ്കിളിയേ (മല)


By: Sabu Aroor

ഗസൽ വരികൾ- ഒരു പരീക്ഷണം


ഗസൽ വരികൾ- ഒരു പരീക്ഷണം.
========================
(ഹിന്ദുസ്ഥാനി രാഗങ്ങൾ നന്ന ,)
ഹൃദയരാഗ കൂസുമമേ...എൻ..,
മധുരവാണീ.... അരുകിലണയൂ....
നിൻ, പൂവദനത്തിലേ.... പൂക്കുമാ,
പുഞ്ചിരീ... കണ്ടോട്ടേ... ഞാൻ....
(ഹൃദയ....്
ഭൃംഗമായ് നുകരില്ലാ.... മധു,
ശലഭമായി പൂം ..പൊടി കവരില്ലാ....
കാറ്റായ് വന്നൂ നിൻസുഗന്ധം പരത്തില്ലാ...
നീർമണിയായി ഞാൻ വേദനയേകില്ലാ...
(ഹൃധയ.....
നിനക്കായ് , ഞാനൊരു മോഹമഞ്ചൽ.
താമരത്തണ്ടിനാൽ പണിഞ്ഞുവെക്കാം, അതി-ലംബുജ,ഇതളുകൾ,ചേർത്തങ്ങു തുന്നിയ പൂമെത്ത മോടിയിലൊരുക്കി വെക്കാം....
(ഹൃദയ...
താരകൾ മാനത്തുണർന്നുവല്ലോ..
ഗന്ധർവ്വയാമം, അടുത്തുവല്ലോ....
രാക്കിളി, നാണത്താൽ മൂളിയല്ലോ ...
നീരാട്ടു കഴിഞ്ഞു നീ എന്നുവരും..
എൻചാരേ.. ഇരിക്കുവാനെന്നു വരും...
(ഹൃദയ...

By: ജി.കെ
14-08-2016 10.02PM

ഗാനം



പോകെ പോകേ ഉള്ളിൽ നിൻമുഖം മാത്രമായ്
പോകെ പോകേ കാതിൽ നിൻസ്വരം മാത്രമായ്.
(പോകേ പോകെ)
കനവുകളാലെ നിന്നേ തേടി
ഇടമുറിയാതേ പ്രേമം മൂളി
നിനവുകളാകെ നിന്നിലായി
സ്വരമഴ പോൽ
സുഖമഴപോൽ നീയെൻ.
മാത്രം ..തോഴി..
(പോകെ പോകേ )
കളിചിരിമേവും നാളിലന്നോ
പുതുചിരിയാളും നേരമായാ
പുലരിയിലേകനായ് ഞാൻ കണ്ടു
പുതുമഴപോൽ
പുലരൊളിപോൽ നിന്നെ
.മാത്രം.. തോഴീ ....
(പോകെ പോകേ)
നിഴലുകൾ വീഴും രാവിലായാ
മഴമുകിലെന്നിൽ പെയ്തു പോകേ
നിനവുകൾ ചൂടി ഞാനും നില്കേ
ചന്ദ്രിക പോൽ
വെൺമഴ പോൽ നീയെൻ..
മുന്നിൽ.. തോഴി..
(പോകെ പോകേ)
________,_________________,
രമേഷ് കേശവത്ത്.....

ദേവാ


എൻ മണിവീണ മീട്ടുവാൻനീ വരില്ലേ ?
നിൻ അംഗുലീയങ്ങൾക്കല്ലാതെയൊന്നിനും
ആവുകയില്ലി പഴംതന്ത്രികകളയക്കുവാൻ (ദേവ........)
വാഴ്‌വിനെ വസന്ത സൗഗന്ധ
സാനുവാക്കും തവ
വരസ്‌പർശ രശ്മികൾ
വീണുവീണെന്റെ സ്വപ്നവല്ലികൾ
പൂവുകൊണ്ടു നിറയട്ടെ (ദേവാ ...........)
കുറുകിയൊരെൻവിരൽത്തുമ്പുകളശ്വ -
വേഗത്തിൽ തുടിച്ചിടട്ടെ
മരവിച്ച മേധയിൽ ആയിരംതാളങ്ങൾ
തുളുമ്പിടട്ടെ എന്നും തളിർത്തിടട്ടെ (ദേവ.....)

സമൂഹ ഗാനം


സമൂഹ ഗാനം
------------------
ഒരു ചെറു തൈ നടുക,ഭൂമി -
ക്കൊരു കുട നൽകീടുക
ഒരു വരമായതു തീരും നാളെ 
ഒരു നവ സംസ്കാരം വിരിയും
മലിനത അനുദിനമുയർന്നു മണ്ണിതു -
നരകം തീർത്തീടുമ്പോൾ
വലയുക നമ്മൾ ,നമ്മുടെ സഹജർ
അതിനു പരിഹാരം
ഒരു ചെറു തൈ നാം നടുക ,ഭൂമി -
ക്കൊരു കുട നൽകിടുക
അരുതേ ,അരുതേ നോവിക്കരുതേ
പ്രകൃതിയെ നോവിക്കരുതേ
ചാമരമേന്തിയ വൃക്ഷ ലതാദികൾ
കുളിരിൻ പൂ കുടയുന്നൂ
നദികൾചിരിതൂകുന്നു
നാവനവനിർജ്ജരി താളമിടുന്നു
പുതിയൊരു ജീവിത പാതയി തിവിടെ
തുടിച്ചു തുയിലുണരുന്നു
അരുതേ അരുതേ നോവിക്കരുതേ.
By: 
Varghese Kurathikadu

ഇലകൊഴിഞ്ഞു...


ഇലകൊഴിഞ്ഞു ഇലകൊഴിഞ്ഞു
തളിരണിഞ്ഞു ശിഖരം
ആ തനുവിലന്നു തരളമായി
അനിലനൊന്നു തഴുകി (2....) {ഇലകൊഴിഞ്ഞു....
കുളിരുകോരി കുളിരുകോരി
മാഘമാസ പെണ്‍കൊടി
തരളമായി ചിരി ചിരിച്ചു
കണിക്കൊന്ന പൂവിന്‍ പൂങ്കുല (2...) {ഇലകൊഴിഞ്ഞു....
തണുവണിഞ്ഞു തണുവണിഞ്ഞു
വരുണനൊന്നു പുല്‍കീ...
ആ മധുരനീരില്‍ കുണുങ്ങിനിന്നു
അന്നിതള്‍വിരിച്ച തളിരുകള്‍ (2..) {ഇലകൊഴിഞ്ഞു .....
ജികെ
14-03-2016.

തങ്കവര്‍ണ്ണമൊഴുകും


തങ്കവര്‍ണ്ണമൊഴുകും, നിന്‍ തനുവില്‍...
ചന്ദനം ചാര്‍ത്തിയതാരോ............
മാഘമാസ ചന്ദ്രികയോ....
താരകളോ.....പൂങ്കാറ്റോ....
താരകളോ.....പൂങ്കാറ്റോ.... (തങ്കവര്‍ണ്ണ.....
പശ്ചിമാമ്പരത്തിന്‍ കീഴേ....
കാത്തിരിക്കും നേരത്ത്....
ആരുതൂകി നിന്‍ കവിളില്‍...
ശ്വേതവര്‍ണ നിറക്കൂട്ട്..
ശ്വേതവര്‍ണ നിറക്കൂട്ട്.. (തങ്കവര്‍ണ്ണ....,
കാത്തിരിക്കും കണ്ണിണയില്‍...
കരിമഷിയും ഏകിയതാര്..
ഉള്ളിലുള്ള കാമുകനോ.....
കരിമുകിലോ, നറുതിങ്കളോ....
കരിമുകിലോ, നറുതിങ്കളോ.... (തങ്കവര്‍ണ്ണ....,
ആരിതിന്നു ചാര്‍ത്തീ നെറ്റിയില്‍,
കനലെരിയും സൂര്യമുഖം...
ആരിതിന്നു നല്‍കീ നെറുകയില്‍
കുങ്കുമത്തിന്‍ സുമരേഖാ ......
കുങ്കുമത്തിന്‍ സുമരേഖാ ...... (തങ്കവര്‍ണ്ണ....,
ജികെ
09-05-2016

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo