Showing posts with label AneeshKottayam. Show all posts
Showing posts with label AneeshKottayam. Show all posts

പിൻവിളികൾ. ( കഥ ).


പിൻവിളികൾ. ( കഥ ).
മോനെ ഉണ്ണി...
ശ്രീധരൻമാമയുടെ ആ വിളികേട്ടാണ് അയാൾ ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത്.
എന്തേ ശ്രീധരൻമാമേ.
അല്ല ഉണ്ണിയേ നീ ഇത്രടേം വരെ വന്നിട്ട് ഇന്നു തന്നെ പോവായോ. ?
നിനക്കറിയാല്ലോ ഉണ്ണിയേയ് ഓപ്പോളും ദേവേട്ടനും മരിച്ചതിൽ പിന്നെ ഈ വീട് ഉറങ്ങിയതുപോലെയാ
പിന്നെ നിന്റെ കൂടെപിറപ്പുകൾ ഒന്നിങ്ങട് തിരിഞ്ഞു നോക്കാറുമില്ല്യാ പിന്നെ ആകെ
ഒരു ആശ്വാസം നിന്നോടൊപ്പമുള്ള കുറച്ചു നാളുകളാ.
അറിയാം ശ്രീധരൻ മാമേ..
എന്റെ ഓർമ്മകളുടെ ചിതയൊരുക്കപ്പെട്ട അവസാന രാത്രിയല്ലേ ഇത്
ഇനി പഴയതുപോലെ ഈ തറവാട് ഉണ്ടാവില്യാ അല്ലേ
ഞാൻ പിറന്നമണ്ണിലെ അവസാന നിമിഷങ്ങൾ
എന്നാ ഇനി ഇങ്ങനെയൊക്കെ
ഇല്ല ശ്രീധരൻമാമേ ഇന്നിനി യാത്രയില്ല.
ഇന്നെനിക്ക് ഉറങ്ങാതെ ഈ നാലുകെട്ടിന്റെ ചുവരുകൾ ചേർന്ന് ഓടിനടക്കണം
പേരാലിൻ കൊന്പിലെ കിളികളോട് കഥകൾ പറയണം
ശ്രീധരൻമാമ ഊഞ്ഞാലുകെട്ടിതരാറുള്ള
ആ മുത്തശ്ശിപ്ലാവിന്റെ ചോട്ടിൽ അൽപ്പനേരം ഇരിക്കണം
പിന്നെ ... പിന്നെ അച്ഛന്റെ ഓർമ്മകളുറങ്ങുന്ന ഈ തുളസ്സിത്തറയിൽ അവസാനമായി ഒരു തിരിതെളിയിക്കണം
അമ്മയുടെ താരാട്ടുപോലെ എന്നെ പാടിയുറക്കുന്ന മഴയോടും മഞ്ഞിനോടുമെല്ലാം യാത്രപറയണം
എന്നിട്ട് എനിയ്കൊന്നു ഉറക്കെ കരയണം ശ്രീധരൻ മാ.. പറഞ്ഞു മുഴുവിക്കും മുൻപ് അയാൾ വിതുന്പി കരഞ്ഞിരുന്നു.
എന്താ ഉണ്ണിയെയ് ഇത് നീ കരയുകാ.
ഇല്ല ശ്രീധരൻമാമേ വെറുതേ ഓരോന്ന് ആലോചിച്ച് പോയ്
ശ്രീധരൻമാമയ്ക് ഓർമ്മയുണ്ടോ. ?
പണ്ട് ആ വരിക്ക പ്ലാവിന്റെ കൊന്പിൽ നിന്നും ഞാൻ താഴെ വീണത്
അന്ന് ആ വീഴ്ചയുടെ ആഘാതത്തിൽ ഞാനൊന്നു നിലവിളിച്ചു
ആ നിലവിളി കേട്ടാണ് അച്ഛൻ ഓടിവന്നത്
പാവം പേടിച്ചു കിതച്ചുകൊണ്ട് എന്നോട് ചോദിച്ചു
എന്താ
എന്താ എന്റെ ഉണ്ണിയ്കു പറ്റിയെ എന്ന്
എന്നിട്ട് എന്നെ വാരിയെടുത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു പിന്നെ പരിഭവം കലർന്നൊരു ശകാരവും
എന്താ ഉണ്ണിയെയ് നോക്കി നടക്കണ്ടേ
എവിടെയേലും വീണ് വല്ലതും പറ്റിയാൽ
പിന്നെ അച്ഛനെ നോക്കാൻ ആരാ
ഉള്ളത്.
മക്കള് നാല് ഉണ്ടെങ്കിലും അവസാന നാളിൽ ഒരിറ്റ് വെള്ളം തരാൻ എനിയ്ക് എന്റെ ഉണ്ണിയെ കാണൂവെന്ന് അപ്പോഴും പറഞ്ഞൂ
എന്നിട്ട്. എന്നിട്ട് ഈ ഞാനും അച്ഛനെ ആത്മാവിനെ തനിച്ചാക്കി പോകുകയല്ലേ ശ്രീധരൻമാമേ..
വിങ്ങിപൊട്ടിക്കരയുന്ന ഉണ്ണിയുടെ
ആ വാക്കുകൾ കേട്ടു നിൽക്കാൻ ശ്രീധരൻമാമയ്കായില്ല.
എന്താ ഉണ്ണിയെയ് നീ കൊച്ചുക്കുട്ടികളെപ്പോലെ
നിന്റെ കണ്ണു നിറയുന്നതായിരുന്നു ദേവേട്ടന് ഏറ്റവും സങ്കടം എന്നിട്ടും നീ കരഞ്ഞാൽ അച്ഛന്റെ ആത്മാവ് അതു സഹിക്കില്ല.
നിനക്കറിയാല്ലോ മോനെ
ഈ മണ്ണിനുവേണ്ടി നിന്റെ സഹോദരങ്ങൾ അടിപിടി കൂടുന്നത്
 ഇനി അവർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ നിനക്കാവില്ല
പണവും സന്പാദ്യവുമൊന്നുമില്ലെങ്കിലും നിന്നെ ദേവേട്ടന് ജീവനായിരുന്നു
മരിയ്കുന്നതിന് തൊട്ടു മുൻപും. എന്റെ ഉണ്ണിയേ നോക്കിക്കോണം ശ്രീധരാ എന്നാ പറഞ്ഞത്.
നാളെ നേരം പുലരുന്പോൾ നിന്നെപ്പോലെതന്നെ ഞാനും അനാഥനാണ്
മോനേ
ഇത്രയും കാലം നീയുണ്ടായിരുന്നു എന്ന ധൈര്യമായിരുന്നു. ഇനി അതില്ല
നീ പടിയിറങ്ങുന്നതിനൊപ്പം
ഈ വയസ്സനും ഇറങ്ങുകയാണ്
പോകാനങ്ങനെ ഇടമൊന്നുമില്ല എന്നാലും പോണം ഇനിയുള്ള ജീവിതം കഴിയാവുന്ന പുണ്യസ്ഥലങ്ങളിൽ ഒരു നീണ്ട യാത്ര
രാമേശ്വരം പഴനി ഗുരുവായൂർ അങ്ങനെ ശാപമോക്ഷം തേടിയലയണം
എന്നിട്ട് ഭഗവാന്റെ ഏതെങ്കിലുമൊരു മണ്ണിൽ അലിഞ്ഞു ചേരണം ഇതു പറഞ്ഞു തീരുന്പോഴെക്കും ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ആ കണ്ണുകൾ തുടച്ചുകൊണ്ട് ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരുന്ന നിസ്സഹായകനായ വയസ്സന്റെ കൈകളിൽ പിടിച്ച്. അയാൾ പറഞ്ഞു
ഞാൻ അൽപ്പനേരം ഇതിലെ ഒന്നു നടക്കട്ടെ ശ്രീധരൻമാമേ. വെറുതേ ഒറ്റയ്ക് അയാൾ പറഞ്ഞത് കേൾക്കാതെ ശ്രീധരൻമാമ ഉറക്കത്തിലേയ്ക് വഴുതിവീണിരുന്നു.
അയാൾ ശ്രീധരൻമാമയുടെ വിരലുകൾ വേർപെടുത്തിയ ശേഷം മുറ്റത്തേയ്ക് ഇറങ്ങി നടന്നു.
ആ രാത്രി വേഗം കടന്നുപോകുന്നതായി അയാൾക്കു തോന്നി
ഉറക്കച്ചടവിന്റെ ക്ഷീണം കണ്ണുകളിൽ തളം കെട്ടി നിൽക്കുന്നു
നേരം പുലരുന്നു നിലാവിന്റെ നറും വെളിച്ചം തൂകിയ രാത്രിയുടെ യാമങ്ങൾ വിടപറയുന്നു. തൊടിയിലെ മാവിൻ ചില്ലകൾക്കിടയിൽ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ തെളിയുന്നില്ല പേരാലിൻ കൊന്പിൽ ചിലയ്കുന്ന പക്ഷികളും വന്നില്ല
അന്തരീക്ഷം ശോക ബന്ധുരമാണ്
തിമിർത്തുപെയ്യുവാൻ കാത്തുനില്കുന്ന മഴയ്കു മുൻപായി വീശിയടിക്കുന്ന ഇളം കാറ്റിൽ കരിയിലകൾ പാറീപ്പറക്കുന്നു ചാറ്റൽ മഴയുടെ വരവിനൊപ്പം പഴുത്തടർന്നു വീഴുന്ന മാന്പഴം കൊത്തിപെറുക്കന്ന പൂവാലനണ്ണാനും തൊടിയിലെ പൂക്കളുടെ സുഗന്ധവുമെല്ലാം അയാളെ ഓർമ്മകളിലേയ്ക്കു നടത്തി.
തിമിർത്തലച്ചുപെയ്ന്ന ആ മഴയ്കൊപ്പം ഒന്നു നനയാൻ ആ മണ്ണിനെ പുൽകാൻ അയാളുടെ മനസ്സു വെന്പൽക്കൊണ്ടു
വീശിയടിക്കുന്ന കുളിർ കാറ്റിന് അച്ഛന്റെ വിയർപ്പിന്റെ ഗന്ധം
പെയ്തിറങ്ങുന്ന ഇടവപാതിയ്കൊപ്പം അമ്മയുടെ താരാട്ടും കേൾക്കാം
നടന്നു തീർത്ത ഒരു ജന്മത്തിന്റെ ഓർമ്മകൾ പേറുന്ന ആ മണ്ണിൽ ഒന്നു പൊട്ടിക്കരയാനാകാതെ അയാൾ നിന്നു
കാലം തന്നിൽ പതിച്ചു നല്കിയ അനാഥത്വത്തിന്റെ ഒടുങ്ങാത്ത ഭാരവുംപേറി അയാൾ മടങ്ങാൻ തുടങ്ങുകയാണ്.
ആ യാത്രയ്കു മുൻപ് അയാൾ കാണുന്നുണ്ടായിരുന്നു തന്നെ വാരിപ്പുണർന്ന് മൂർദ്ധാവിൽ ചുംബിക്കുന്ന അച്ഛനെ
തൊടിയിലെ പേരാലിൻ കൊന്പിലെ കിളികളെ പോലെ താരാട്ടു പാടുന്ന അമ്മയെ.
 പിന്നെ ....പിന്നെ താൻ ഉള്ളിന്റെയുള്ളിൽ ഒരു മയിൽപീലിപോലെ സൂക്ഷിച്ചിരുന്ന ഒരു കൊച്ചു കൂട്ടുകാരിയുടെ ഓർമ്മകൾ
അവളുടെ പ്രണയ നൊമ്പരങ്ങൾ പിൻവിളികൾ എല്ലാം ഓർമ്മയിൽ നിന്നും മായുകയാണ്.
നുറുങ്ങിയ മനസ്സിന്റെ ആ തേങ്ങലുകളെ അതേ നാലുകെട്ടിൽ
ഉപേക്ഷിച്ച് അയാൾ അവസാനമായ് അച്ഛന്റെ ഓർമ്മകൾ പെയ്തിറങ്ങുന്ന
ആ തുളസ്സിത്തറയിൽ മുഖം ചായ്ച്ചിരുന്നു
നിദ്രയെ പുൽകാൻ മറന്ന
ദു:ഖ സായാഹ്നങ്ങളുടെ ആലസ്യവും പേറി
അപ്പോഴേയ്കും മഴതോർന്നിരുന്നു
പേരാലിൻ കൊന്പിൽ കുഞ്ഞിക്കിളികൾ വീണ്ടുമെത്തി
കാറ്റാത്താടിയുലഞ്ഞ കരിയിലക്കുട്ടങ്ങൾ മുറ്റത്താകെ ചിതറിക്കിടക്കുന്നു.
അയാളുടെ വികാര നിർഭരമായ വേദന നിറഞ്ഞ നിമിഷങ്ങളുടെ കാഴ്ചകൾ ശ്രീധരൻമാമയുടെ നെഞ്ചിലേയ്ക് ആഴ്ന്നിറങ്ങന്നു.
നേരം വൈകുന്നു ഇനി വൈകിയാൽ ഈ മുറ്റത്തുനിന്നും കൂടെപിറപ്പുകൾ അയാളെ ഇറക്കിവിടുന്നത് കാണേണ്ടിവരും അതിനു മുൻപു യാത്രയാകണം ശ്രീധരൻമാമ മനസ്സിൽ പറഞ്ഞുകൊണ്ട് തുളസ്സിത്തറയിലേയ്ക് നടന്നടുത്തു
ഉണ്ണി എഴുന്നേൽക്കു മോനെ
യാത്രയാകാൻ സമയമായി. ഉണ്ണി
പക്ഷേ ശ്രീധരൻമാമയുടെ ആ വിളി അയാൾ കേട്ടതേയില്ല.
ഇനി കേൾക്കുകയുമില്ല കാരണം
തന്റെ ഓർമ്മകളെ
ആ മണ്ണിൽ ഉപേക്ഷിച്ചു പോകാൻ അയാൾ ഒരുക്കമായിരുന്നില്ല.
തന്റെ അച്ഛനൊപ്പം അവൻ ഉറങ്ങുകയാണ് ഇനി ഒരിക്കലും മടങ്ങിവരാത്ത ഉറക്കം
അപ്പോഴും മഴമേഘങ്ങൾ തിമിർത്തുപെയ്യാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു അയാളെ യാത്രയാക്കാൻ.
ഓരോ യാത്രകളും ഓരോ പിൻവിളികളാണ് ഒരിക്കലും മടങ്ങിവരുവാൻ കഴിയില്ല എന്ന തിരിച്ചറിവുകൾ നൽകുന്ന നിലയ്കാത്ത ഓർമ്മകളുടെ പിൻവിളികൾ
ആ ഓർമ്മകളുടെ ചിറകിലേറി അയാളും മടങ്ങിപോയിക്കഴിഞ്ഞിരുന്നു പരാതികളില്ലാത്ത പരിഭവങ്ങളില്ലാത്ത നിഗൂഢമായ മൗനം പേറുന്ന മറ്റൊരു ലോകത്തേയ്ക്. ....
'Written ..aneesh thomas .'

മഴക്കാടുകൾ (കവിത)

Image may contain: 1 person, standing and outdoor

ഇന്നും അശാന്തിതൻ തീരമണയും മർത്യനുമൃതമായ ചിന്തയും സ്വാർത്ഥമാം ഏകപക്ഷക്കറ പുരണ്ട ദുരാഗ്രഹങ്ങളും
അമ്മയെ പോലും തെരുവിലെറിഞ്ഞിട്ടു-
-പോയവർ വീണ്ടും പുലന്പുന്നു. 
എൻ ജന്മം സമൃദ്ധിതൻ വിളനില-
-മായിടുമെന്നും.
പ്രകൃതിയെ പോലും മഴുവെച്ച നിന്നുടെ വിറപൂണ്ട വിരലുകൾ ഛേദ്യാമായാൽ ജീർണ്ണതയേറ്റു വാങ്ങും മണ്ണിൽ കുരുത്ത പുഴുക്കൾപോലും അറയ്കും അവയെ ഭുജിക്കാൻ.....
നീചമാം നിന്നുടെ ചെയ്തികൾതൻ
രൂക്ഷമാം അരാജകത്വത്തിൻ ദ്വേഷം ഏറ്റുവാങ്ങും ഭാവിതൻ മക്കൾ
ക്രോധ രോക്ഷം പൂണ്ടവർ അലറിയടുക്കും
എനിയ്കു തണലേകാൻ പ്രകൃതിയവൾ ഭാവനയിൽ മെനഞ്ഞയെൻ -വൃക്ഷക്കുടകളെവിടെ
വറുതി അപഹരിച്ചൊരെൻ ഘണ് ഡ -നാളങ്ങൾക്കു ദാഹമകറ്റാൻ നീർച്ചോലയും
കാർമേഘമത്രയും ഏറ്റുവാങ്ങി മഴയായ് പെയ്തൊഴിയ്കുന്ന എൻ മലനിരകളും ഇന്നെ-
-വിടെ.
അന്നു നീയറിയും പുഴുക്കൾപോലും നിന്നിൽ അലിയാൻ. അറയ്കും
വെറും പാഴ് ജന്മമാം നീയെന്ന്
പ്രകൃതിയാം അമ്മയ്കു സംരക്ഷണമാകേണ്ടവൻ
അവൾ തൻ മൃത്യുവിനു കാരണ ഭൂതനും
(പ്രകൃതിയെ സംരക്ഷിക്കുക മരം ഒരു വരമെന്ന് വിളിച്ചു പറയുക. നിർഭാഗ്യവശാൽ ഒരു മരം നശിക്കുന്നതു കണ്ടാൽ പകരം പത്തു മരങ്ങൾ നടുക. നാളെ സ്നേഹിക്കുന്ന ഇന്നിന്റെ മക്കൾ ഓർമയിൽ സൂക്ഷിക്കുക ഈ ആപ്തവാക്യം............. ).
Wri....aneesh

അറബ് വസന്തം. ( ചെറുകഥ).


അറബ് വസന്തം. ( ചെറുകഥ).
പെണ്ണ് എന്ന വാക്കിന് ഭാഷയുടെ വകഭേദങ്ങളില്ല എന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു കടന്നുപോയത്.
അറബ് കഥകളിലെ കാണാപൊന്നുതേടി മരുഭൂമിയിൽ കാലുറപ്പിച്ചു നിന്നപ്പോൾ ബന്ധങ്ങളുടെ വേർപാടുകൾ കുത്തി നോവിച്ചിരുന്നു. ഒരുപാടു തിരക്കു പിടിച്ച നഗരത്തിൽ ഒറ്റയ്കായിപോയ ഒരുതരം മരവിച്ച അവസ്ഥ.
സ്വന്തം ദു:ഖങ്ങളും വേദനകളും ആരും കാണാതെ കരഞ്ഞും തൂലികയുടെ മഷിത്തുള്ളികളാൽ കടലാസിൽ പകർത്തിയും സ്വയം യാഥാർദ്ധ്യം മനസ്സിലാക്കിയ ഇരുണ്ട നാളുകൾ. ഭ്രാന്തമായ ആ അവസ്ഥയും അമിത ജോലിഭാരവും താങ്ങാതെ വന്നപ്പോൾ ആശ്വസത്തിന്റെ വാക്കുകളുമായി എത്തിയ അറബ് സുന്ദരി ...പിന്നെ അവളുടെ വേദനകൾ കേട്ടു കഴിഞ്ഞപ്പോൾ എന്റെ പ്രശ്നങ്ങൾ എത്രയോ നിസ്സാരം എന്നു തോന്നിപ്പോയി.
അവൾക്കൊപ്പമുള്ള യാത്രകളിൽ ഞാനറിയുകയായിരുന്നു നൊപ്മരങ്ങൾക്കും വേദനകൾക്കും ജാതയുടെ ഭാഷയുടെയോ വർണ്ണങ്ങളുടെയൊ വകഭേതങ്ങളില്ല.
ഇരുണ്ടുമുടിയ കറുത്ത വസ്ത്രത്തിനുള്ളിൽ നീറുന്ന ഒരു ഹൃദയമുണ്ടെന്ന്.
ഈ നാട് എനിയ്ക് അന്നവും ആശ്രയവും ആയപ്പോൾ. ഞാൻ അവൾക്ക് ആശയും പ്രത്യാശയുമായി മാറുകയായിരുന്നു.
രാജ്യങ്ങളുടെ മതിൽക്കെട്ടുകളോ ഭാഷയുടെ വൈവിധ്യമോ മറന്ന് അവൾ എന്നെ സ്നേഹിച്ചുകൊണ്ടേയിരുന്നു.
സ്വന്തം ഉമ്മയുടെ പരപുരുഷ ബന്ധവും ഉമ്മയെ തലാക്ക് ചൊല്ലിയ ഉപ്പയുടെ ഇടയ്ക്കിടെയുള്ള വിവാഹവും അവളെ അനാഥത്തിലേയ്ക് തള്ളി വിടുകയായിരുന്നു.
മനസ്സിന്റെ നൊമ്പരങ്ങൾ മറുദേശക്കാരനായ വെറും ഒരു ഡ്രൈവറോട് പങ്കുവയ്ക്കാൻ മാത്രം അവൾ അത്രയും വേദനിച്ചിട്ടുണ്ടാവും
സ്വന്തം ഉമ്മയെ സ്നേഹിക്കാൻ കൊതിച്ച ആ പെൺപൂവിന്. ഇന്ത്യക്കാരിയായ മലയാളി ഗദ്ദാമയുടെ പരിചരണത്തിലും
സ്നേഹത്തിലും തൃപ്തിയടയേണ്ടി വന്നു.
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ആ ഗദ്ദാമയെ തളർത്തിയിരുന്നു ജോലി മതിയാക്കി അവർ നാട്ടിലേയ്ക് തിരിക്കുന്പോൾ അവൾ ആഗ്രഹിച്ചുകാണും
ഇവർ എന്റെ ഉമ്മയായിരുന്നുവെങ്കിൽ. ഒരു പക്ഷേ. ഒരു പെൺ ജന്മമായ നിമിഷങ്ങളെ അവൾ ശപിച്ചിട്ടുണ്ടാകും.
ജോലിക്കാരോട് പൊട്ടിത്തെറിക്കുന്ന കൊച്ചമ്മമാർക്കിടയിൽ വ്യത്യസ്ഥയായിരുന്നു അവൾ.....
ജനിച്ച നാൾ മുതൽ ഒരു മലയാളി വീട്ടമ്മയുടെ വാത്സല്യത്തിൽ വളർന്നതു കൊണ്ടാവും ഇന്ത്യ എന്ന മഹാ രാജ്യത്തോടും ഇന്ത്യക്കാരോടും അവൾക്ക് ഒരുപാടു സ്നേഹമായിരുന്നു.
എനിയ്ക്കൊപ്പം ദീർഘ ദൂര യാത്രകൾ ചെയ്യുന്പോൾ കാറിന്റെ പിൻ സീറ്റിലിരുന്ന് മരുഭുമിിയുടെ വിദുരതയിലേയ്ക്. കണ്ണുനട്ടുരിന്ന് നിറമുള്ള ഒരുപാടു
സ്വപ്നങ്ങൾ കാണുമായിരുന്നു ഒപ്പം ഞാൻ കേൾക്കാറുള്ള മലയാളം പാട്ടുകൾക്ക് അവളുടെ മൈലാഞ്ചികൈകൾ താളമിടുമായിരുന്നു
പിന്നീടുള്ള ഓരോ യാത്രയിലും തീവ്ര പ്രണയത്തിന്റെ ഭാവപ്രകടനങ്ങൾ കണ്ടു തുടങ്ങിപ്പോൾ. ഒരു മടക്കയാത്ര അനിവാര്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങി
കാരണം ഇനി അവൾക്കൊപ്പമുള്ള യാത്രകൾ എനിയ്കു ഭയത്തിന്റെ നാളുകൾ ആയിരുന്നു ഒരു തീരുമാനമെടുക്കാൻ കഴിയാതെ നീല വിഹായസിലേയ്ക് കൈകൾ നിവർത്തി പകച്ചു നിന്നയെനിക്ക് ആദ്യം ഓർമ്മവന്നത് വേദനയിൽ ആശ്വസത്തിന്റെ നാളങ്ങൾ തെളിയിച്ച ഒരു സ്നേഹിതയെക്കുറിച്ചായിരുന്നു
ഈ പ്രതിസന്ധിയിലും അവളുടെ ഉപദ്ദേശം തേടിയപ്പോൾ മറുപടി ഒരു വാക്കു മാത്രമായിരുന്നു. അവൾ പറഞ്ഞത് (നീ നീയായിത്തന്നെ ജീവിയ്ക്കുക)
പിന്നെ അതു തന്നെയാണ് ശരിയെന്ന് എനിയ്കും തോന്നി നാട്ടിലേയ്ക്കു ടിക്കറ്റു ബുക്ക് ചെയ്തു ആ അറബ് ഭവനത്തിന്റെ പടികളിറങ്ങുന്പോൾ ഒരിക്കൽക്കൂടി അവളുടെ തട്ടമുയർത്തി ആ മുഖമൊന്നു കാണാൻ ഞാൻ കൊതിച്ചിരുന്നു എന്റെ ആ ശ്രമം അവൾ തടയുകയും ചെയ്തു. അതിന്റെ കാരണം എനിയ്ക്കറില്ല അവളുടെ കലങ്ങിയ കണ്ണുകൾ ഞാൻ കാണരുത് എന്ന് അവൾ കരുതിയിട്ടുണ്ടാവും അന്ന് അവളെ പിരിഞ്ഞ് ആ അറബ് വസന്തത്തിന്റെ ഓർമ്മകളുമായി മരുഭൂമിയിൽ നിന്ന് മടങ്ങുന്പോൾ. ഒരു സത്യം ഞാൻ മനസ്സിലാക്കിരുന്നു. പെണ്ണ് എന്നു പെണ്ണ് തന്നെയാണ്
സന്പന്നതയിൽ ജനിച്ചതു കൊണ്ടോ സന്പത്ത് സമൃദ്ധിയിൽ ജീവിച്ചതുകൊണ്ടോ അവളുടെ വേദനകൾ മാറാൻ പോകുന്നില്ല ....
സ്നേഹം കൊതിയ്ക്കുന്ന ഒരു ഹൃദയം അവൾക്കുമുണ്ടാകും അതു കാണാൻ കഴിഞ്ഞാൽ നമ്മുക്കു മുന്നിലവൾ അനുസരണയുള്ള ഒരു നഴ്സറിക്കുട്ടിയാകും.
അവർക്കായ് മധുരമുള്ള ഒരായിരം നിമിഷങ്ങൾ നമ്മുക്കു നല്കാൻ കഴിയും. അങ്ങനെ നമ്മൾ നമ്മളായിത്തന്നെ ജീവിയ്ക്കുക ...!!!
Writte anish Thomas

(വിടരുവാൻ മറന്ന നാലുമണിപ്പൂക്കൾ )കഥ


(വിടരുവാൻ മറന്ന നാലുമണിപ്പൂക്കൾ )കഥ
എല്ലാ വേദനകളും കാലത്തിനുമായ്കാൻ കഴിയുമോയെന്ന് എനിയ്കറില്ല.
ആർദ്രമായതൊന്നിനേയും
അതിരുകവിഞ്ഞു സ്നേഹിക്കരുത്‌ എന്ന് പറഞ്ഞു തന്നതും എന്റെ ചാച്ചനായിരുന്നു
അതേ കാലം തന്നെയാണ് ചാച്ചനെ എന്നിൽ നിന്നും വേർപെടുത്തിയതും.
(തികഞ്ഞ ഏകാന്തതയിൽ വിദൂരതിൽ കണ്ണുനട്ടിരിക്കുന്പോൾ അവൾ മനസ്സിൽ ഒരായിരം തവണ ഉരുവിടുമായിരുന്നു. )
ഇല്ല ഇനി ഈ ജന്മം എന്നെ തേടി വരുവാനോ എനിയ്കു പ്രതീക്ഷയോടെ കാത്തിരിയ്കുവാനോ ആരുമില്ല.
(മനംമടുപ്പിയ്കുന്ന ഏകാന്തതയിൽ മനസ്സിന്റെ താളം തന്നെ നഷ്ടപ്പെട്ട ആനിയ്ക് പിന്നെയുള്ള ആശ്രയം .
അവളുടെ കൈവിരലുകളിൽ അടർന്നു വീഴുന്ന അക്ഷരക്കൂട്ടുകളായിരുന്നു. )
(രാത്രിയിൽ പെയ്ത മഴയുടെ ഇറ്റു വീഴുന്ന തുള്ളികളിൽ കുതിർന്ന പച്ച മണ്ണിൽ അലസമായി പൊഴിഞ്ഞുവീണ മാന്പുപ്പിന്റെ ഗന്ധവും പാറേൽ പള്ളിയിലെ ഞായറാഴ്ച കുർബാനയുടെ മണി നാദവും പിന്നിട്ട ജീവിതയാത്രയുടെ നനുത്ത ഓർമ്മകളിലേയ്ക് അവളെ കൂട്ടിക്കൊണ്ടുപോയി. )
ഓർമ്മവയ്കുന്നതിനു മുൻപു തന്നെ അമ്മയെ നഷ്ടപ്പെട്ട എനിയ്ക് എല്ലാം എന്റെ ചാച്ചനായിരുന്നു അമ്മയുടെ മരണശേഷം ചാച്ചൻ മറ്റൊരു വിവാഹത്തിനു തയ്യാറാവത്തിന്റെ പരിഭവം ചാച്ചന്റെ കുടുംബക്കാർക്ക് ഇന്നുമുണ്ട്
അതുകൊണ്ടാകും എന്നെ വളർത്താൻ ചാച്ചൻ കഷ്ടപ്പെടുന്നതു കണ്ടിട്ടും ഒരു വാക്കുകൊണ്ടുപോലും ഒരു സഹായവും ആരും ചെയ്യാഞ്ഞത്.
എങ്കിലും എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു കുറവും വരുത്താതെ ചാച്ചൻ എന്നേ പൊന്നുപോലെ വളർത്തി. ചാച്ചന്റെ കഷ്ടപ്പാടുകൾ കണ്ട് കണ്ണ് നിറച്ചും ആ മാറിലെ പിതൃസ്നേഹത്തിന്റെ ചൂടേറ്റും ഞാൻ വളർന്നു.
പ്രീഡിഗ്രി പരിക്ഷ കഴിഞ്ഞ് ഇനിയങ്ങോട്ട് എന്ത് എന്ന് പകച്ചു നിൽക്കുന്ന കാലത്താണ് ആതുരസേവനത്തിന്റെ പുത്തൻ വഴിത്താരയിലേയ്ക് ചാച്ചൻ എന്റെ ശ്രദ്ധ തിരിച്ചുവിട്ടത്. രോഗങ്ങളിൽ വലയുന്ന അനേകായിരം നിരാലംബർക്കിടയിലേയ്ക് തൂവെള്ള വസ്ത്രം ധരിച്ച് മാലാഖയെപ്പോലെ കടന്നുവരുന്ന ആയിരക്കണക്കിനു നഴ്സുമാരെ പറ്റി ഞാനും ഓർത്തത്. പിന്നെ ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല.
ബാംഗ്ലൂർ റോയൽ കോളേജ് ഓഫ് നഴ്സിങ്ങ് സെന്ററിലേയ്ക് വെളുപ്പിനത്തെ തീവണ്ടി തന്നെ പിടിച്ചു.
ചാച്ചനുമൊത്ത് അഡ്മിഷൻ പ്രൊസിജേഴ്സ് കഴിഞ്ഞ് കോളേജ് കാന്ററീനിൽ ഇരുന്നു ചായകുടിയ്കുന്പോൾ ചാച്ചന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
എന്റെ മനസ്സും പിടയുന്നുണ്ടായിരുന്നു എങ്കിലും എല്ലാം ഉള്ളിലൊതിക്കി ചിരിയ്കുന്ന ഭാവത്തിൽ ചാച്ചനെ യാത്രയാക്കി !!
അന്ന് തീവണ്ടിയുടെ ജനാലയ്കിടയിലൂടെ എന്നേ നോക്കി നിസഹായകതയോടെ ഇരിയ്കുന്ന ചാച്ചന്റെ മുഖം ഇന്നും ഞാനോർക്കുന്നു.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള ഊർജ്ജവും അറിവും പകർന്നു തന്നത് ചാച്ചനായിരുന്നു. വിദ്യാഭാസത്തിന്റെ പടവുകൾ ഓരോന്നായി വാശിയോടെ പഠിച്ചു കയറുന്പോൾ എന്നേക്കുറിച്ചുള്ള ചാച്ചെന്റെ സ്വപ്നങ്ങൾ ആകാശം മുട്ടെ ഉയരുകയായിരുന്നു . ആ പ്രതീക്ഷകളിൽ ഞാനും സധൈര്യം മുന്നേറുകയായിരുന്നു.
പക്ഷേ എവിടെയോ എനിയ്കു തെറ്റി നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.
മെട്രോ സിറ്റിയുടെ തിരക്കുകളും മോഹിപ്പിയ്ക്കുന്ന നാഗരികതയുടെ അതിവേഗവും ഇൻറെർ നെറ്റ് ചാറ്റിംങ്ങും എല്ലാം എന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.
(ജീവിതത്തിലെ ആ നശിച്ച ദിവസം ആനി ഓർത്തെടുക്കുന്നു )
(കഴിഞ്ഞുപോയ വർഷത്തിലെ ഒരു സാധാരണ ദിവസം ഹോസ്റ്റൽ മുറിയിൽ)
കുളികഴിഞ്ഞ് ഈറനണിഞ്ഞ നെറുകയിൽ ചാച്ചൻ തൊട്ടു തരാറുള്ള രാസ്നാദിപൊടി കൈയ്യിൽ തിരുമി നിൽക്കുമ്പോളായിരുന്നു ആദ്യമായി ആ പരിജിതമല്ലാത്ത നന്പറിൽ മൊബൈൽ ശബ്ദിച്ചത്.
ഞാൻ ഫോൺ അറ്റന്റെ ചെയ്തു.
ഹലോ. ആനിയല്ലേ ?
യെസ് ഹൂ ആർ യൂ.
(മറുതലയ്കൽ ഒരു നിശബ്ദതയ്കു ശേഷം വീണ്ടും. )
ഞാൻ ജെയ്സൺ ഞാൻ ആനിയുടെ സീനിയർ ആണ് എനിയ്കു കുട്ടിയെ ഒരുപാട് ഇഷ്മാണ്.
പറഞ്ഞു തീരും മുൻപേ ഞാൻ ഫോൺ കട്ട് ചെയ്തു.
എനിയ്ക്കു വല്ലാത്ത പരിഭ്രമം തോന്നി അതിനിടയിൽ കൂട്ടുകാരികളുടെ സംശയവും
ആരാ ആനി വിളിച്ചത് ? എന്തിനാ നീ പരഭ്രമിയ്കുന്നത് ?
നടന്നതു മുഴുവൻ ഞാൻ കൂട്ടുകാരികളോട് പറഞ്ഞു.
(ഇതു കേട്ട് ഉറക്കെ ചിരിച്ചുക്കൊണ്ട് മെറിൻ പറഞ്ഞു. )
ഹേയ് ആനി ഇത്ര ചെറിയ കാര്യത്തിന് ഇത്രയും ടെൻഷെൻ. ഇതൊക്കെ ഇവിടെ പതിവല്ലേ
മെറിൻ പറഞ്ഞു തീരും മുൻപേ ആ കോൾ വീണ്ടും എത്തി.
ഇത്തവണ കോൾ അറ്റന്റെ ചെയ്തത് മെറിനായിരുന്നു
എനിയ്കു പകരം അവൾ സംസാരിച്ചുതുടങ്ങി. എന്നേ സ്നേഹിക്കുന്നു എന്നു പറഞ്ഞ ആ ചെറുപ്പക്കാരനു സന്തോഷം നല്കുന്നതായിരുന്നു അവളുടെ വാക്കുകൾ.
അങ്ങനെ എന്റെ അനുവാദം പോലും ചോദിക്കാതെ എനിയ്കു അവനെ ഇഷ്‌ടമാണെന്ന് മെറിൻ അവനോട് പറഞ്ഞു.
അങ്ങനെ ഞാൻ അറിയാതെ എന്റെ ആദ്യ പ്രണയം പൂവിട്ടു
ആദ്യമൊക്കെ എനിയ്കും വെറുപ്പായിരുന്നെങ്കിലും പതിയെ പതിയെ ഞാനും അവനെ സ്നേഹിച്ചു തുടങ്ങി സ്വപ്നം കാണാൻ തുടങ്ങി.
എന്റെ ചാച്ചൻ ഒഴികെ മറ്റാരും ചുംബിക്കാത്ത എന്റെ കവിളുകളിൽ ഒരായിരം സ്നേഹ ചുംബനങ്ങൾ അവൻ നൽകി എന്റെ ഹൃദയത്തിൽ അവൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു
എന്റെ ശരിരം ആസ്വദിക്കുന്നതിൽ അവനു ഞാൻ മൗനാനുവാദവും നൽകി
ആ വികാര നിർഭരമായ ഏതോ നിമിഷങ്ങളിൽ ...
അവൻ മൊബലിൽ പകർത്തിയ ചിത്രങ്ങൾ എനിയ്കു. വേശ്യയെന്ന ഓമനപ്പേരും നൽകി.
ജെയ്സണുമൊത്തുള്ള എന്റെ ദൃശ്യങ്ങൾ പകർത്തിയതുപോലും എന്റെ കൂട്ടുകാരികൾ ആയിരുന്നു. എല്ലാ ഒരു തിരക്കഥ പോലെ പ്ലാൻഡ് ...ആയിരുന്നുവെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത് പക്ഷേ അപ്പോഴേക്കും എന്റെ ചാച്ചൻ എനിയ്കു നഷ്ടപ്പെട്ടിരുന്നു
സ്വന്തം മകൾ വ്യഭിചരിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരുടെ മൊബൈലിൽ കാണേണ്ടിവരുന്ന ഒരു പിതാവിന്റെ അവസ്ഥ. ആ നിമിഷം ചാച്ചൻ മരിച്ചതിനു തുല്യമായിരുന്നിരിക്കണം
പിന്നെ നാട്ടുകാരുടെ പരിഹാസവും അവഹേളനവും ചാച്ചന്റെ സമനിലതെറ്റിച്ചിരുന്നു. ചാച്ചന്റെ മരണവാർത്ത പോലും ഞാനറിയുന്നത് മാസങ്ങൾ കഴിഞ്ഞാണ്
പാറേൽ പള്ളിയുടെ സെമിത്തേരിയിൽ ചാച്ചന്റെ ശരിരം എന്റെ അമ്മയ്ക്കൊപ്പം അന്ത്യവിശ്രമം കൊള്ളുംന്പോൾ ഒരേ ഒരു തവണ ചാച്ചൻ ഒന്നുണർന്നിരുനെങ്കിൽ ആ കാലുകളിൽ പിടിച്ച് ഒന്നു മാപ്പ് പറയാൻ കഴിഞ്ഞിരുനെങ്കിൽ എന്ന് മോഹിച്ചുപോയി.
പള്ളിയിൽ നിന്നും തിരുച്ചു വീട്ടിലേയ്കു നടന്നു കയറുന്പോൾ നിശബ്ദമായ ഒരു പിൻവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു മോളെ ആനിയെന്ന്.
എന്നിൽ നിന്നും ഈ ജീവിതത്തിൽ നിന്നു പടിയിറങ്ങിപ്പോയ എന്റെ ചാച്ചന്റെ ഓർമ്മകൾ എന്നെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു
ചില രാത്രികളിൽ ഞാൻ കാണാറുണ്ടായിരുന്നുതേങ്ങിക്കരയുന്ന ഒരു വൃദ്ധന്റെ മുഖം
മകളെ കുറിച്ചുളള സ്വപ്നങ്ങളിൽ എരിഞ്ഞടങ്ങിയ എന്റെ ചാച്ചന്റെ മുഖം
മനസ്സു നിറഞ്ഞു കവിയുന്പോൾ വിരലുകൾ ചലിച്ചു തുടങ്ങുന്നത്
എന്റെ വിരലുകളും ..!ചലനമുള്ളവ ആയിരിക്കണം കാരണം. ..
ഇനിയും ഒരു ആനി പിറക്കാതിരിക്കട്ടെ. !
{മകളെ അറിയുക സൗഹൃദത്തിൻ വാതായനങ്ങൾ തുറന്ന് അവൻ വരും നീ -
-യെൻ പ്രാണനെന്നുച്ചൊല്ലി വീണുപോകുംനിൻ ഇളം മനസ്സിൻ ദൗർബല്യം
കാമത്തിൻ കണ്ണിലൊളിപ്പിച്ച പ്രേമ-
-മെന്നു ചൊല്ലി നിൻ ഇളം മേനി അവൻ
കരങ്ങളിൽ പിടയും കൊഴിയും നിൻ ഇലകൾ വിടരും മുൻപേ വേരോടെ പറിച്ചെറിയും നിൻ പൂമേനിയെ. }
Writing anish Thomas ....

(സ്വപ്നങ്ങൾ വില്കുന്നവർ). കഥ.


(സ്വപ്നങ്ങൾ വില്കുന്നവർ). കഥ.
പ്രവാസം ഒരു വേദനയാണ് നൊന്പരമാണ്
ഒടുങ്ങാത്ത സാന്പത്തികഭാരവും പേറി
ഇഷ്ടങ്ങളെ കണ്ണിരിലൊതിക്കി കാത്തിരിപ്പിനെ പഠിച്ചവർ.
കണ്ടുമുട്ടലുകൾക്ക് മാസങ്ങളും വർഷങ്ങളും തള്ളിനീക്കുന്പോൾ സ്വന്തം നാടും വീടും ഭാര്യയും മക്കളുമെല്ലാം തനിക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുമെന്ന് മനസ്സിന്റെ നെരിപ്പോടിൽ കുറിച്ചിടുന്നവൻ. ആ ഓർമ്മകളിൽ സ്വയം ആശ്വസിക്കുന്നവൻ.
മഴയുടെ ചിലന്പൊച്ച കേൾക്കാനോ താളത്തിൽ പെയ്തിറങ്ങുന്ന മഴത്തുള്ളിയെ പ്രണയിച്ചു കൊതി തീരാത്തവൻ.
മിഴികളിൽ പച്ചപ്പിന്റെ ദ്യശ്യ ഭംഗികളില്ല.
നാടിന്റെ നിശബ്ദതയില്ല. ഒഴുകുന്ന അരുവിയുടെ സംഗീതമില്ലാ.
എങ്കിലും ഒരേ മുറിയിൽ പലദേശങ്ങളെ പല സംസ്കാരങ്ങളെ കോർത്തിണക്കുന്നവർ.
കയ്യിൽ കിട്ടുന്ന പണവുമായി ബാങ്കിന്റെ നീണ്ട നിരയിലേക്ക് പായുന്പോൾ ഒരു പുതു വസ്ത്രം വാങ്ങാനോ നല്ല ആഹാരം കഴിക്കാനോ അവൻ മിനക്കെടാറില്ല. കാരണം ഇവിടിത്തെ ഒരു രുപ നാട്ടിലെ പതിനെട്ടു രൂപയാ ആ പണം മാറ്റിവച്ചാൽ തന്റെ കുടുംബം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ജീവിയ്കും എന്നു കരുതി മനസ്സിന്റെ സ്വപ്നങ്ങളെ സ്വയം വില്കുന്നവൻ.
ആ പ്രവാസത്തിന്റെ ആദ്യനാളുകളിൽ സൗഹൃദത്തിന്റെ ഒരു ചങ്ങലതന്നെയുണ്ടായിരുന്നു എനിക്ക് അല്ല. ഞങ്ങൾക്ക്.
അതിൽ എറ്റവും പ്രീയപ്പെട്ടവൻ ഇസ്മായിൽ. സ്നേഹിക്കുന്നവർക്കുവേണ്ടി എന്നും അല്ലാഹുവിന്റെ മുന്പിൽ ഇരക്കുന്നവൻ. മുറതെറ്റാതെയുള്ള നിസ്കാരത്തിന്റെ ദിവ്യപ്രഭയിൽ തിളങ്ങുന്ന കണ്ണുകളുമായി ഒരു ചെറു മന്ദഹാസവുമായി. ചുണ്ടിൽ ഗസ്സലുകളുമായി എത്രയോ രാത്രികൾ
അവൻ ഞങ്ങൾക്കൊപ്പം.
ആദ്യമെത്തിയ നാളുകളിൽ തിളച്ചുമറിയുന്ന ആവേശമായിരുന്നു അവന്.
പണം സന്പാദിക്കണം നക്കാപിച്ച പലിശയ്കുവേണ്ടി ഉപ്പയുടെ കഴുത്തിനു പിടിച്ച വർക്കിയുടെ മുന്നിലേക്ക്. പണം എറിഞ്ഞു കൊടുക്കണം കടം കൊണ്ട് നിറംകെട്ടുപോയ ഉപ്പയുടെ മുഖത്തെ ചിരി വീണ്ടെടുക്കണം ചോർന്നൊലിക്കുന്ന വീടിന്റെ മച്ച് പുതുക്കിപണിയണം
പ്രഷറും ഷുഗറുമെല്ലാം ഒന്നിച്ചു തളർത്തിയ ഉമ്മയെ നല്ല ഡോക്ടറെ കാണിക്കണം ഹുക്ക് പോയ നിക്കറിൽ സേഫ്റ്റി പിൻ കുത്തി സ്കൂളിലേയ്കു പോകുന്ന മക്കൾക്ക് പുതിയ കുപ്പായം വാങ്ങിക്കണം.
പിന്നെ.
പിന്നെ കരകാണകടലിന്റെ അക്കരയിലേയ്ക് വീടിന്റെ പടികളിറങ്ങുന്പോൾ മുഷിഞ്ഞു പിന്ജിയ ധാവണിയുടുത്ത് അവന്റെ കൈവിരലുകളിൽ അമർത്തിപിടിച്ച്. കാതിലെ കമ്മലൂരി നൽകിയ അവന്റെ പ്രീയതമ സൈനുവിന് ഒരു പുതിയ കമ്മൽ.
എല്ലാ മോഹങ്ങളും വീണ്ടു ഓർത്തെടുത്ത് മൂന്നുമാസത്തെ ലീവിന് നാട്ടിലേയ്ക് തിരിയ്കുകയാണ് അവൻ. അതിന്റെ തിരക്കിലാണ് മറ്റുള്ളവരും. ......
സമദെ എടാ.... സമദെ (ബാപ്പുട്ടിക്കാ നീട്ടിവിളിച്ചു )
ഹോ ... എന്താ ഇക്കാ എന്താ കാര്യം ?
എടാ ഇസ്മായിലിന്റെ പാസ്പോർട്ട് എടുത്ത് പെട്ടിയിൽ വയ്ക്ക്. ഹിമാറെ.
ഹോ അതൊക്കെ ഇസ്മയിലു തന്നെ എടുത്തു വച്ചു ഇക്കാ. നിങ്ങടെ ഒരു കാര്യം ബല്ലാത്ത ഇടങ്ങേറുതന്നെ.
വെറുതെയല്ല. നസിമാത്ത വിളിക്കുമ്പോളൊക്കെ. നിങ്ങളിപ്പം വരണ്ടാ നിങ്ങളിപ്പം വരണ്ടാ എന്ന് പറയുന്നത്.
(
സമദിന്റെ ആ സംസാരം മുറിയിലാകെ ചിരിപടർത്തി ).
അല്ല ഇസ്മായിൽ നീ പുതിയ കുപ്പായമൊന്നും വാങ്ങിയില്ലെ. ?
ഹോ ഇല്ല ഇക്കാ ആ കാശിനു സൈനുവിന്. ഒരു സാരികൂടി വാങ്ങി ഓൾക്കും കുട്ടികൾക്കും വേണ്ടിയല്ലേ നമ്മൾ ഇവിടെ കഷ്ടപെടുന്നത്.
പിന്നെ പഴയ കുപ്പായത്തിന് കുഴപ്പമൊന്നുമില്ലല്ലോ. ?
എന്റെ ഇസ്മായിലെ അന്റെ ഒരു കാര്യം (ബാപ്പുട്ടിക്കാ പരിഭവത്തിൽ പറഞ്ഞു നിർത്തി. ).
അതെ അഷറഫ് കാറുമായി വന്നു ഇസ്മയിലെ നീ വണ്ടിയിൽ കയറ്.
( ഇസ്മായിൽ കാറിൽ കയറിയതും ബാപ്പുട്ടിക്കയുടെ കണ്ണു നിറഞ്ഞു)
അ‌ങ്ങനെ കണ്ണിരും സന്തോഷവും ഒക്കെയായ് ഇസ്മയിനെ യാത്രയാക്കിയശേഷം ഞങ്ങൾ മുറിയിലെത്തി.
അടുത്തമാസം എനിക്കും ലീവാണ് ഇസ്മയിലിനെ പോലെ ഞാനും സ്വപ്നം കണ്ടു തുടങ്ങി നാടിന്റെ പച്ചപ്പും മഴയുടെ സംഗീതവുമൊക്കെ.
ദിവസങ്ങൾ കടന്നുപോയി ഞാനും ഇന്നു യാത്ര തിരിക്കുകയാണ്. മുറിയിൽ വീണ്ടും പെട്ടികെട്ടുന്ന തിരക്കും ബാപ്പുട്ടിക്കയുടെ മുഴങ്ങുന്ന ശബ്ദവും.
സമദെ എടാ....സമദെ
ഹോ ഈ ഹലാക്ക് പിടിച്ച കാക്കാ വിളിച്ചുകൂവാൻ തുടങ്ങി. എന്താ ഇക്കാ എന്താ കാര്യം.
എടാ പഹയാ ഓന് ഇന്നാ ഫ്ളൈറ്റ് അല്ലാതെ നാളെയല്ല നീ ആ പെട്ടിയിലൊക്കെ പേരും അഡ്രസും എഴുത്.
ഹോ എന്റെ ഇക്കാ അതൊക്കെ സുബൈർ തന്നെ എഴുതി.
ആരു നാട്ടിൽപോകാൻ നിന്നാലും സമദെ എടാ സമദെ (ആ താത്തയുടെ ഒരു കഷ്ടകാലം )(സമദിന്റെ. ആ സംസാരം അന്നും മുറിയിൽ ചിരിപടർത്തി )
സുബൈറെ എടാ സുബൈറെ ( ബാപ്പുട്ടിക്ക. വീണ്ടും നീട്ടി വിളിച്ചു)
ദേ വീണ്ടും വിളിക്കുന്നു ഇങ്ങേർക്കു വല്ലോ അസുഖം ഉണ്ടോ ???
(സമദിന്റെ വാക്കുകൾ കൂട്ടചിരിയിലേക്കായി).
ബാപ്പുട്ടിക്കാ തുടർന്നു.
സുബൈറെ അഷറഫ് കാറുമായി എത്തി എന്നാ പിന്നെ വൈകെണ്ടാ. ആ പിന്നെ നാട്ടിൽ ചെന്നാൽ ഉടൻ നമ്മുടെ. ഇസ്മയിലിനെ കാണാൻ മറക്കല്ലെ
(ഓൻ പോയിട്ട് ഒരു മാസം തികയണു ഇതു വരെ ഒരു വിവരവും അറിഞ്ഞില്ല. )
അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് മൂന്ന് മാസത്തെ ലീവിന് ഞാനും യാത്ര തിരിച്ചു.
ആദ്യത്തെ ഒരാഴ്ചത്തെ തിരക്കുകൾ കാരണം ഇസ്മയിലിനെ കാണാൻ പോകാൻ എനിക്കു കഴിഞ്ഞില്ല. കുറെ അന്വേഷണങ്ങക്കൊടുവിൽ ഞാൻ അവനെ കാണുന്പോൾ അവൻ വളരെ ക്ഷീണിച്ചിരിക്കുന്നു അതിന്റെ കാരണവും ഞാൻ തിരക്കി.
ഇസ്മയിൽ നിനക്കെന്തുപറ്റി വീടിന്റെ പണി തീർക്കണം വർക്കിയുടെ മുഖത്തു പണം എറിഞ്ഞു കൊടുക്കണം. ഉപ്പയുടെ മുഖത്തെ ചിരി വീണ്ടെടുക്കണം. എന്നൊക്കെ പറഞ്ഞിട്ട് ? എന്താ നീ ദിവസക്കൂലികാർക്കൊപ്പം. എന്താടാ എന്താ പറ്റിയത്
എന്റെ ചോദ്യം മുഴുവിക്കു മുന്പ് എന്റെ തോളിലേയ്ക് ചേർന്നു. നിന്ന് അവൻ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.
അവന്റെ വിയർപ്പിന്റെ അദ്ധ്വാനത്തിന്റെ മുഴുവൻ സന്പാദ്യവും എടുത്ത്. അവന്റെ പ്രീയതമ സൈനു പോയി.
നാടിന്റെ ആഡംബരതയിൽ മുടിയിൽ കറുപ്പു പൂശി വിലകൂടിയ. ബൈക്കും ഇറുകിയ ജീൻസും ധരിച്ച ഏതോ ഒരു കപട സദാചാര പരിഷ്കാരിക്കൊപ്പം മൂന്ന് മക്കളെയും ഇസ്മയിലിനെയും തളർന്നു കിടക്കുന്ന ഉമ്മയെയും ഉപ്പയെയും ഉപേക്ഷിച്ച് അവൾ പോയി. ( ഇസ്മയിലിന്റെ വാക്കുകൾ ഇടറി)
സുബൈർ നിങ്ങൾ എന്നെ തിരക്കി ഇവിടെ എത്തിയല്ലോ സന്തോഷം. വെറും ആറു വർഷത്തെ നിങ്ങൾ കാണിച്ച സ്നേഹം പതിമൂന്നു വർഷം കൂടെ ഉണ്ടായിരുന്നവൾ കാണിച്ചില്ല.
ഇസ്മായിൽ ഇനി തിരിച്ച് ഗൾഫിലേയ്ക്ക് ??
ഇല്ല സുബൈർ അങ്ങോട്ടേയ്ക് ഇല്ല. !
(അൽപം ദൂരെയ്ക് വിരൽ ചൂണ്ടി ഇസ്മയിൽ തുടർന്നു) സുബൈർ നിങ്ങൾ ആ പഴയ ഇരുന്പു പാലം കണ്ടോ ?
മിം എന്താ ഇസ്മായിൽ.
കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്പോൾ ആ പാലത്തിൽ കയറാൻ എനിയ്ക് പേടിയായിരുന്നു. ഞാൻ പേടിച്ചങ്ങനെ നിൽകുന്പോൾ ഉപ്പ. ഓടിവരും എന്റെ ഇസയെ ഞാൻ തോളിലിരുത്തി അക്കരെ കടത്താം എന്നും പറഞ്ഞ്.
അന്ന് ഉപ്പയുടെ തോളിൽ അള്ളി പിടിച്ച് ഇരിക്കുന്പോൾ ഒരു ധൈര്യമായിരുന്നു. ഇന്ന് ആ ധൈര്യം എനിയ്ക് ഇല്ല സുബൈർ.
കഴിഞ്ഞ ലിവിനു വന്നപ്പോൾ ഉമ്മയും സൈനുവും കുട്ടികളും വലിയ കരച്ചിലായിരുന്നു അന്ന് ഉപ്പ മാത്രം കരഞ്ഞില്ല അരകല്ലിട്ടിരിക്കുന്ന തറയുടെ ഓരത്ത് ചാഞ്ഞു നിൽക്കുന്ന തൈമാവിന്റെ പറ്റം ചേർന്നു നിന്ന ഉപ്പയുടെ കണ്ണുകൾ ഒരായിരം ചോദ്യങ്ങൾ എന്നോട് ചോദിക്കുന്നപോലെ തോന്നി
എന്റെ പൊന്നുമോൻ ഇസയെ ഇനി കാണുവാൻ ഉപ്പയ്ക് ആയൂസ് ഉണ്ടാവുമോ എന്ന്.
അന്നു ഞാൻ മനസ്സിൽ കുറിച്ചിരുന്നു സുബൈർ ഇനി ഗൾഫിലേയ്ക് ഇല്ലെന്ന് എന്റെ പ്രാണനായിരുന്നവൾ ഇനി എന്നേതേടി വരില്ല
എന്റെ കുഞ്ഞുമക്കൾക്ക് ഇനി ഞാൻ ഉപ്പ മാത്രമല്ല ഉമ്മയുമാകണം.
പിന്നെ എന്നെ തോളിലേറ്റി വളർത്തിയ ഉപ്പയേയും ഉമ്മയേയും നോക്കണം
അവരുടെ മിഴികളിൽ പ്രത്യശയുടെ നാളുകൾ വിടർത്തണം മരിക്കുന്നതുവരെ അവരെ അരികിൽ ചേർത്തു നിർത്തിആശ്വസിപ്പിക്കണം സ്നേഹത്തിന്റെ കരുതലിന്റെ നെടുവീർപ്പുകൾ കൊണ്ടു മൂടണം
നമുക്ക് മാത്രമേ അതിനു കഴിയു സുബൈർ കാരണം നമ്മൾ പ്രവാസികൾ സ്വപ്നങ്ങൾ വില്കുന്നവരല്ലെ . 

By
Anish Thomas

നില തെറ്റിയ ജീവിതങ്ങൾ


ഇരുട്ടിന്റെ നിശബ്ദതയെ കീറീമുറിച്ചു കൊണ്ടാണ് ജീവൻ കിടക്കയിൽ നിന്നും ഞെട്ടിയുണർന്നത്. ആ വെപ്രാളത്തിൽ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ആകെ വിയർക്കുന്നു ചുറ്റും ചോര തളം കെട്ടി നിൽക്കുന്ന പോലെ.
ജീവാാ (ദീപയുടെ ആ വിളികേട്ടാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. )
ജീവാ എന്താ നീ നിലവിളിച്ചത്. ?
ദീപാ ഞാൻ .....ദീപ ഞാ...
ജീവാ എന്താ നിനക്കു പറ്റിയെ എന്തിനാ നീ നില വിളിച്ചത്. ?
ദീപാ ഞാൻ. ഞാൻ ...ഞാൻ ഇന്നലെ.
നീ ഇന്നലെ ? പറ
ഞാൻ കൊന്നു ദീപാ എന്റെ ഈ കൈകൾകൊണ്ടു കൊന്നു ദീപാ ഒരു കുടുംബത്തെ മുഴുവൻ.
ജീവാ നീ ഭ്രാന്ത് പറയുവാണോ ഹും കൊന്നുപോലും. നീ പാതിരാത്രിക്ക് കള്ളുംകുടിച്ച് ഓരോന്ന് പറയല്ലേ നീ കിടന്നുറങ്ങാൻ നോക്ക്. ഹും കൊന്നുപോലും. ( അതും പറഞ്ഞ് പിറുപിറുത്ത് കൊണ്ട് അവൾ മുറിയിലേക്ക് പോയി )
(പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല) ഈശ്വരാ ജീവൻ ഇന്നു എന്തൊക്കയാ എന്നോടു പറഞ്ഞത് അവൻ. അവൻ കൊന്നുവെന്നോ ഇല്ല ഞാൻ ഇതു വിശ്വസിക്കില്ല അവന് അവനത് ചെയ്യാൻ കഴിയില്ലാ. എന്റെ വിരലുകളിൽ പിടിച്ചാ അവൻ വളർന്നത്. അവനു ഞാൻ കൂടെപിറപ്പു മാത്രമായിരുന്നില്ല.
കലാലയത്തിന്റെ ഇടനാഴികളിൽ എന്റെ കയ്യും കൂട്ടിപിടിപ്പിച്ച് പഠിക്കാൻ വിടുന്പോൾ അച്ഛന് എന്നേക്കാൾ പ്രതീക്ഷ അവനിലായിരുന്നു. അച്ഛന്റെ ജീവിതം തന്നെ അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
നാളെ സൂര്യനുദിക്കുമ്പോൾ അവൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ആ പാവം അച്ഛന് സഹിക്കില്ല.
ദീപയ്ക് ശരീരം തളരുന്ന പോലെ തോന്നി. അവൾ തിരിഞ്ഞുംമറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
രാവിലെ പത്രക്കാരൻ വന്നപ്പോൾ അവളാണ് ആദ്യം മുറ്റത്തേക്ക് ഓടിയത്.
അവൾ പത്രവും വാങ്ങി അകത്തേക്ക് പോകുന്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അച്ഛനെ അവൾ ശ്രദ്ധിച്ചതേയില്ല.
നേരെ മുറിയിലേയ്ക് ചെന്ന് ഒരു വിറയലോടെ ആ പത്രം നിവർത്തി നോക്കി
ഒരു ഞെട്ടലോടെ അവൾ ആ വാർത്ത അറിഞ്ഞു.
ഈശ്വരാ. ജീവൻ അവൻ പറഞ്ഞതൊക്കെ സത്യമായിരിക്കുന്നു. തന്റെ സഹോദരൻ ഒരു കുടുംബത്തിന്റെ അടിവേരു തകർത്തിരിക്കുന്നു.
എപ്പോഴാണ് അവനൊരു മൃഗമായി മാറിയത്.
കലാലയ രാഷ്ട്രീയത്തിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും നടന്നു തുടങ്ങിപ്പോൾ അതു വെറുമൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാകുമെന്നു കരുതിയ എനിക്കു തെറ്റി.
ചുടുചോര കണ്ട് അറപ്പു മാറിയ രാഷ്ട്രിയ നേതാക്കളിൽ നിന്നും മൂർച്ചയേറിയ ആയുധം വാങ്ങുന്നത് അവന് ഹരമായിരുന്നോ.
ഇല്ല ഇതിന് അവൻ ശിക്ഷ അനുഭവിക്കണം
( എന്തോ തീരുമാനിച്ച് ഉറച്ചപോലെ അവൾ ജീവന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു )
പക്ഷേ അവനെ അവിടെയെങ്ങും കണ്ടില്ല. അവൻ എവിടെയ്ക്കോ ഓടി പോയിരിക്കുന്നു.
ഇനിയെന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു.
ഇല്ല എനിക്കു പോകണം അവനില്ലാതാക്കിയ ആ കുടുംബം ഈശ്വരാ. ..
പത്രത്തിൽ വായിച്ചറിഞ്ഞ അറിവുകൾവച്ച് അവൾ ആ മരണ വീട്ടീൽ എത്തി.
നിറഞ്ഞ കണ്ണുകളുമായി അവൾ കണ്ടു നിരത്തിയിട്ടിരിക്കുന്ന നാലു ശരീരങ്ങൾ.
ഹോ. ദീപ മുഖം പൊത്തി തിരിഞ്ഞു നിന്നു. അപ്പോഴാണ് ഹൃദയം തകർക്കുന്ന ആ കാഴ്ച അവൾ കണ്ടത് ആ ശവശരിരങ്ങൾക്കിടയിൽ പിച്ചവെച്ചു നടക്കാൻ പ്രായമായ ഒരു നാലു വയസുകാരൻ അവന്റെ പരിഭ്രമം നിറഞ്ഞ രീതികളിൽ നിന്ന് ദീപയ്ക് ഒന്നു മനസ്സിലായ്
അച്ഛനും അമ്മയ്കും രണ്ട് സഹോദരങ്ങളുടെയും. ജീവിതത്തിനൊപ്പം. ആ കുരുന്നിന്റെ കാഴ്ചയും എന്റെ സഹോദരനും രാഷ്ട്രീയ മത ഭ്രാന്തന്മാരും ചേർന്ന് അപഹരിച്ചിരിക്കുന്നു.
തന്റെ കണ്ണുകൾക്കു കാഴ്ചയില്ലന്നോ കാഴ്ച എന്താണെന്നോ അവനറില്ല. തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഇനി വരില്ലെന്നും ആ കുരുന്നിനു അറിയില്ല.
ആ ജഡങ്ങൾക്കിടയിലൂടെ ഒരു വെപ്രാളത്തിൽ അവൻ അലറി കരഞ്ഞുകൊണ്ടേയിരുന്നു.
കൂടി നില്ക്കുന്നവർ അലറിക്കരയുമ്പോൾ ആ കുരുന്നു ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് ചെവി കൂർപ്പിച്ചു ഇരിക്കുന്ന കാഴ്ച. ദീപയുടെ സമനില തെറ്റിച്ചു.
അവൾക്കു ശരിരം വലിഞ്ഞു മുറുകുന്നപോലെ തോന്നി അവളുടെ കണ്ണുകൾ നിറഞ്ഞൊഴികി.
ഈശ്വരാ എന്റെ സഹോദരൻ ചെയ്ത കൊടും ക്രൂരതയ്ക്ക് എന്തു പ്രായ്ശിചിത്തമാണ് ചെയ്യേണ്ടത് ?
അവൻ പിറന്ന അതേ ഉദരത്തിൽ തന്നെയാണോ താനും പിറന്നതെന്ന് ഓർത്തപ്പോൾ അവൾക്ക് അവളോടു തന്നെ വെറുപ്പുതോന്നി.
അവൾ വീണ്ടും ആ കുരുന്നിനേ നിറഞ്ഞകണ്ണുകാളാൽ നോക്കി.
എന്നിട്ടു ആ ജഡങ്ങൾക്കിടയിലേക്ക് ഓടിയടുത്തു വെപ്രാളത്താൽ അലറിക്കരയുന്ന ആ പൈതലിനെ അവൾ വാരി പുണർന്നു മാറോട് ചേർത്തു വച്ചു.
അവന്റെ അമ്മയുടെ മാറിലെ ചൂട് ദീപയുടെ മാറിലും ഉണ്ടായിരുന്നിരിക്കണം അവന്റെ കരച്ചിൽ ശാന്തമായി. എന്നിട്ടു അവളുടെ മാറിൽ ഒട്ടിപിടിച്ച് അവൻ തളർന്നു കിടന്നു. (ഇനി അമ്മയെ എങ്ങും വിടില്ല എന്ന ഭാവത്തിൽ).
കന്യകയായി ഇരിക്കുംമ്പോൾ തന്നെ അവളുടെ അമ്മ മനസ്സ് ഉണരുകയായിരുന്നു.
ഹിന്ദുവും ക്രിസ്തിയാനിയും ഇസ്ലാമും ആയി ജനിച്ചെന്ന ഒറ്റ കാരണത്തിൽ കൊന്നും കൊലവിളിച്ചും നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക്. ജീവിച്ചിരിക്കുന്ന കുരുന്നു രക്തസാക്ഷികൂടി. Writing Aneesh Kottayam

നില തെറ്റിയ ജീവിതങ്ങൾ (കഥ)


ഇരുട്ടിന്റെ നിശബ്ദതയെ കീറീമുറിച്ചു കൊണ്ടാണ് ജീവൻ കിടക്കയിൽ നിന്നും ഞെട്ടിയുണർന്നത്. ആ വെപ്രാളത്തിൽ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ആകെ വിയർക്കുന്നു ചുറ്റും ചോര തളം കെട്ടി നിൽക്കുന്ന പോലെ.
ജീവാാ (ദീപയുടെ ആ വിളികേട്ടാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. )
ജീവാ എന്താ നീ നിലവിളിച്ചത്. ?
ദീപാ ഞാൻ .....ദീപ ഞാ...
ജീവാ എന്താ നിനക്കു പറ്റിയെ എന്തിനാ നീ നില വിളിച്ചത്. ?
ദീപാ ഞാൻ. ഞാൻ ...ഞാൻ ഇന്നലെ.
നീ ഇന്നലെ ? പറ
ഞാൻ കൊന്നു ദീപാ എന്റെ ഈ കൈകൾകൊണ്ടു കൊന്നു ദീപാ ഒരു കുടുംബത്തെ മുഴുവൻ.
ജീവാ നീ ഭ്രാന്ത് പറയുവാണോ ഹും കൊന്നുപോലും. നീ പാതിരാത്രിക്ക് കള്ളുംകുടിച്ച് ഓരോന്ന് പറയല്ലേ നീ കിടന്നുറങ്ങാൻ നോക്ക്. ഹും കൊന്നുപോലും. ( അതും പറഞ്ഞ് പിറുപിറുത്ത് കൊണ്ട് അവൾ മുറിയിലേക്ക് പോയി )
(പക്ഷേ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല) ഈശ്വരാ ജീവൻ ഇന്നു എന്തൊക്കയാ എന്നോടു പറഞ്ഞത് അവൻ. അവൻ കൊന്നുവെന്നോ ഇല്ല ഞാൻ ഇതു വിശ്വസിക്കില്ല അവന് അവനത് ചെയ്യാൻ കഴിയില്ലാ. എന്റെ വിരലുകളിൽ പിടിച്ചാ അവൻ വളർന്നത്. അവനു ഞാൻ കൂടെപിറപ്പു മാത്രമായിരുന്നില്ല.
കലാലയത്തിന്റെ ഇടനാഴികളിൽ എന്റെ കയ്യും കൂട്ടിപിടിപ്പിച്ച് പഠിക്കാൻ വിടുന്പോൾ അച്ഛന് എന്നേക്കാൾ പ്രതീക്ഷ അവനിലായിരുന്നു. അച്ഛന്റെ ജീവിതം തന്നെ അവനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
നാളെ സൂര്യനുദിക്കുമ്പോൾ അവൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ആ പാവം അച്ഛന് സഹിക്കില്ല.
ദീപയ്ക് ശരീരം തളരുന്ന പോലെ തോന്നി. അവൾ തിരിഞ്ഞുംമറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
രാവിലെ പത്രക്കാരൻ വന്നപ്പോൾ അവളാണ് ആദ്യം മുറ്റത്തേക്ക് ഓടിയത്.
അവൾ പത്രവും വാങ്ങി അകത്തേക്ക് പോകുന്പോൾ ഉമ്മറത്തെ ചാരു കസേരയിൽ ഇരിക്കുന്ന അച്ഛനെ അവൾ ശ്രദ്ധിച്ചതേയില്ല.
നേരെ മുറിയിലേയ്ക് ചെന്ന് ഒരു വിറയലോടെ ആ പത്രം നിവർത്തി നോക്കി
ഒരു ഞെട്ടലോടെ അവൾ ആ വാർത്ത അറിഞ്ഞു.
ഈശ്വരാ. ജീവൻ അവൻ പറഞ്ഞതൊക്കെ സത്യമായിരിക്കുന്നു. തന്റെ സഹോദരൻ ഒരു കുടുംബത്തിന്റെ അടിവേരു തകർത്തിരിക്കുന്നു.
എപ്പോഴാണ് അവനൊരു മൃഗമായി മാറിയത്.
കലാലയ രാഷ്ട്രീയത്തിൽ കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചും നടന്നു തുടങ്ങിപ്പോൾ അതു വെറുമൊരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാകുമെന്നു കരുതിയ എനിക്കു തെറ്റി.
ചുടുചോര കണ്ട് അറപ്പു മാറിയ രാഷ്ട്രിയ നേതാക്കളിൽ നിന്നും മൂർച്ചയേറിയ ആയുധം വാങ്ങുന്നത് അവന് ഹരമായിരുന്നോ.
ഇല്ല ഇതിന് അവൻ ശിക്ഷ അനുഭവിക്കണം
( എന്തോ തീരുമാനിച്ച് ഉറച്ചപോലെ അവൾ ജീവന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു )
പക്ഷേ അവനെ അവിടെയെങ്ങും കണ്ടില്ല. അവൻ എവിടെയ്ക്കോ ഓടി പോയിരിക്കുന്നു.
ഇനിയെന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു നിന്നു.
ഇല്ല എനിക്കു പോകണം അവനില്ലാതാക്കിയ ആ കുടുംബം ഈശ്വരാ. ..
പത്രത്തിൽ വായിച്ചറിഞ്ഞ അറിവുകൾവച്ച് അവൾ ആ മരണ വീട്ടീൽ എത്തി.
നിറഞ്ഞ കണ്ണുകളുമായി അവൾ കണ്ടു നിരത്തിയിട്ടിരിക്കുന്ന നാലു ശരീരങ്ങൾ.
ഹോ. ദീപ മുഖം പൊത്തി തിരിഞ്ഞു നിന്നു. അപ്പോഴാണ് ഹൃദയം തകർക്കുന്ന ആ കാഴ്ച അവൾ കണ്ടത് ആ ശവശരിരങ്ങൾക്കിടയിൽ പിച്ചവെച്ചു നടക്കാൻ പ്രായമായ ഒരു നാലു വയസുകാരൻ അവന്റെ പരിഭ്രമം നിറഞ്ഞ രീതികളിൽ നിന്ന് ദീപയ്ക് ഒന്നു മനസ്സിലായ്
അച്ഛനും അമ്മയ്കും രണ്ട് സഹോദരങ്ങളുടെയും. ജീവിതത്തിനൊപ്പം. ആ കുരുന്നിന്റെ കാഴ്ചയും എന്റെ സഹോദരനും രാഷ്ട്രീയ മത ഭ്രാന്തന്മാരും ചേർന്ന് അപഹരിച്ചിരിക്കുന്നു.
തന്റെ കണ്ണുകൾക്കു കാഴ്ചയില്ലന്നോ കാഴ്ച എന്താണെന്നോ അവനറില്ല. തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഇനി വരില്ലെന്നും ആ കുരുന്നിനു അറിയില്ല.
ആ ജഡങ്ങൾക്കിടയിലൂടെ ഒരു വെപ്രാളത്തിൽ അവൻ അലറി കരഞ്ഞുകൊണ്ടേയിരുന്നു.
കൂടി നില്ക്കുന്നവർ അലറിക്കരയുമ്പോൾ ആ കുരുന്നു ശബ്ദം കേൾക്കുന്ന ദിക്കിലേക്ക് ചെവി കൂർപ്പിച്ചു ഇരിക്കുന്ന കാഴ്ച. ദീപയുടെ സമനില തെറ്റിച്ചു.
അവൾക്കു ശരിരം വലിഞ്ഞു മുറുകുന്നപോലെ തോന്നി അവളുടെ കണ്ണുകൾ നിറഞ്ഞൊഴികി.
ഈശ്വരാ എന്റെ സഹോദരൻ ചെയ്ത കൊടും ക്രൂരതയ്ക്ക് എന്തു പ്രായ്ശിചിത്തമാണ് ചെയ്യേണ്ടത് ?
അവൻ പിറന്ന അതേ ഉദരത്തിൽ തന്നെയാണോ താനും പിറന്നതെന്ന് ഓർത്തപ്പോൾ അവൾക്ക് അവളോടു തന്നെ വെറുപ്പുതോന്നി.
അവൾ വീണ്ടും ആ കുരുന്നിനേ നിറഞ്ഞകണ്ണുകാളാൽ നോക്കി.
എന്നിട്ടു ആ ജഡങ്ങൾക്കിടയിലേക്ക് ഓടിയടുത്തു വെപ്രാളത്താൽ അലറിക്കരയുന്ന ആ പൈതലിനെ അവൾ വാരി പുണർന്നു മാറോട് ചേർത്തു വച്ചു.
അവന്റെ അമ്മയുടെ മാറിലെ ചൂട് ദീപയുടെ മാറിലും ഉണ്ടായിരുന്നിരിക്കണം അവന്റെ കരച്ചിൽ ശാന്തമായി. എന്നിട്ടു അവളുടെ മാറിൽ ഒട്ടിപിടിച്ച് അവൻ തളർന്നു കിടന്നു. (ഇനി അമ്മയെ എങ്ങും വിടില്ല എന്ന ഭാവത്തിൽ).
കന്യകയായി ഇരിക്കുംമ്പോൾ തന്നെ അവളുടെ അമ്മ മനസ്സ് ഉണരുകയായിരുന്നു.
ഹിന്ദുവും ക്രിസ്തിയാനിയും ഇസ്ലാമും ആയി ജനിച്ചെന്ന ഒറ്റ കാരണത്തിൽ കൊന്നും കൊലവിളിച്ചും നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക്. ജീവിച്ചിരിക്കുന്ന കുരുന്നു രക്തസാക്ഷികൂടി. 

Writing Aneesh Kottayam

അക്ഷരങ്ങളെ സ്നേഹിച്ച ചങ്ങാതി


ഒരിക്കലും ഉറവവറ്റാത്ത ഓർമ്മകളുടെ വിളനലമാണ്. ബാല്യം. ആ ബാല്യത്തിൽ എനിക്കൊപ്പം ഒരു ചങ്ങാതിയുണ്ടായിരുന്നു . ഒരു നിഷ്കളങ്കതയുടെ മുഖവുമായി. എന്നേ തേടി വരാറുള്ള. എന്റെ. കളിക്കുട്ടുകാരൻ.
എന്നും ഞങ്ങൾ ഒന്നിച്ചായിരുന്നു സ്കൂളിൽ പോകുന്നതും മഴനനയുന്നതും സ്കൂളിനു പിന്നിലെ കുറ്റിക്കാട്ടിൽ മഷിതണ്ടുപറിക്കുന്നതും.
അവനുമൊത്തുള്ള എന്റെ ബാല്യം എനിക്കേറെ പ്രീയപ്പെട്ടതായിരുന്നു.
എല്ലാവരോടും വലിയ ബഹുമാനവും സ്നേഹവുമായീരുന്നു. അവന്.
ശരിക്കും ഞാൻ അവനെപോലെയാവൻ കൊതിച്ചിട്ടുണ്ട്.
മണ്ണിലൊന്ന് കാലമർത്തിച്ചവിട്ടിയാൽ കാൽച്ചുവട്ടിലെ പ്രാണികൾ ചത്തുപോകില്ലെയെന്ന് പരിഭവം പറയുമായീരുന്നു അവൻ.
അക്ഷരങ്ങളെ സ്നേഹിച്ച ചങ്ങാതി അതായിരുന്നു അവൻ. ശോകമായിരുന്നു അവന്റെ ഭാവം . അക്ഷരങ്ങൾ അവന്റെ അമ്മയും തിമിർത്തു പെയ്യുന്ന മഴ അവന്റെ കാമുകിയും.
എപ്പോഴും കവിതകൾ ചേർത്തേ സംസാരിക്കൂ.
കാലംതെറ്റിപെയ്യുന്ന മഴയിൽ അടിമുടിനനഞ്ഞ് അവൻ പറയും. എന്റെ പ്രണയിനി അവൾ ഇക്കൊല്ലം നേരത്തെ എത്തിയെന്ന്.
മഴയെ ഇത്രയധികം സ്നേഹിക്കുകയും ആ മഴയിൽ നനഞ്ഞ് പ്രകൃതിയോട് കഥകൾ പറഞ്ഞും പക്ഷികളോട് കവിതചൊല്ലിയും. അവനലഞ്ഞുനടക്കുമായിരുന്നു.
പഠിക്കാൻ ഒരുപാടു മിടുക്കനല്ലെങ്കിലും വേണുമാഷിന്റെ ക്ലാസ്സിൽ. മുൻനിരയിൽ കാണൂമായിരുന്നു. കാരണം. ഓരോ ആഴ്ചയിലേയും മലയാളം പാഠത്തിനെപ്പം വേണു മാഷിന്റെ ഒരു കവിതയും ഉണ്ടാകുമായിരുന്നു.
പാഠപുസ്ത്കങ്ങളിലെ പദ്യങ്ങൾ അവനുകാണാപാഠമായിരുന്നു.
ഒരിക്കൽ. അവനെഴുതിയ കവിത ഞങ്ങളുടെ ക്ലാസ്സിലെ സെലിൻ. തട്ടിപറിച്ചോടുന്നത്. ശൃമള ടീച്ചർ കണ്ടു അവർ ആ കവിത വായിച്ചുനോക്കിയിട്ട്. അവന്റെ നേർക്ക് ആക്രോശിച്ചെത്തിയിട്ട് പറഞ്ഞു. എല്ലായിടത്തും കാണും കഥ കവിത എന്നൊക്കെ പറഞ്ഞു കുറെ എണ്ണങ്ങള്. പഠിക്കുന്ന കുട്ടികളെ കൂടി വഴിതെറ്റിക്കാനായിട്ട്.
ശൃമള ടീച്ചറിന്റെ ആ ശകാരം അവന്റെ നിഷ്കളങ്കമായ മുഖത്തു വിഷാദം പടർത്തി.
എങ്കിലും കഥകളും കവിതകളും അവൻ
ഉപേക്ഷിച്ചില്ല. അതു ഉപേക്ഷിക്കാൻ അവനു കഴിയുമായിരുന്നില്ല.
പിന്നീടൊരിക്കൽ. സ്കുളിന്റെ വാർഷികത്തിന്. ആ കവിതകൾ അവന്റെ നാവിൽ നിന്നുതന്നെ ചൊല്ലികേട്ടപ്പോൾ. നിറഞ്ഞ കണ്ണുകളുമായി ശൃമള ടീച്ചർ
അവനെ ചേർത്തു പിടിച്ച്. ആ കവിളിൽ ഒരു മുത്തം നൽകിയത്. ഞാനോർക്കുനു
ഒരിക്കൽ. വേണു മാഷിന്റെ ക്ലാസ്സിൽ മഴനോക്കിയിരുന്നതിന് അവനെ മാഷ് ടേബിളിന്റെ മുകളിൽ കയറ്റി നിർത്തി. (.
(അതായിരുന്നു തെറ്റു ചെയ്യുന്നവർക്ക് വേണു മാഷ്. കൊടുക്കുന്ന ശിക്ഷ)
അന്നു മുതൽ എപ്പോൾ മഴ പെയ്താലും അവൻ ടേബിളിനു മുകളിൽ കയറിനിക്കും
മഴയെന്നാൽ അവന് അത്രയ്ക് ജീവനായിരുന്നു.
ഇത്തവണ അവൻ ലീവിനു വന്നപ്പോൾ ഞങ്ങൾ വേണു മാഷിനെ കാണാൻ പോയിരുന്നു അപ്പോഴും സ്കുളിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു
അവൻ പുറത്തേക്ക് നോക്കി മഴയിലേക്ക്
അലിഞ്ഞുചേരുന്നത് വേണുമാഷ് നോക്കി നിന്നു എന്നിട്ട് അവനോടു ചോദിച്ചു. കഴിഞ്ഞ തവണ ലീവിനു വന്നപ്പോൾ ഇപ്പം തരാം വേണു മാഷ് എന്നും പറഞ്ഞ് വാങ്ങിയ അഞ്ഞുറു രൂപ എന്തിയെന്ന്. ചോദിച്ചു
കയ്യിൽ പണം ഒന്നും കരുതാഞ്ഞ അവൻ ആ പഴയ ടേബിളിന്റെ മുകളിൽ
കയറി നിന്നു കണ്ണുകൾ നിറച്ചു.
ഇതു കണ്ട വേണു മഷിന്റെ കണ്ണുകളും തുളുംപി.
വാത്സല്ലൃത്തോടെ വേണു മാഷ് അവന്റെ കൈകളിൽ പിടിച്ചു താഴെയിറക്കി അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഇവനെന്താ സുധി ഇത്ര പാവമായിപോയത് ?
(എനിക്കും അതിനു ഉത്തരമില്ലായിരുന്നു)

വിഷാദം അവന്റെ. ഭാവമായീരുന്നു. എങ്കിലും. ഇത്തവണ ലീവിനു വന്നപ്പോൾ
അവൻ കൂടുതൽ ദു:ഖിതനായിരുന്നു.
എന്താ. നിന്റെ വിഷമം എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു.
വേദനകൾ ഞാൻ നിന്നോട് പങ്കുവയ്ക്കാറുണ്ട്. എന്റെ രോഗങ്ങളും. എന്നാൽ നീ അറിയാത്ത നിന്നോട് പറയാൻ കഴിയാത്ത ഒരു തിരമാലയുണ്ട്
ഉള്ളിൽ.
പക്ഷെ ഒരിക്കൽ ഞാൻ ഒരാളോട് എല്ലാം തുറന്നു പറയും എന്നെ അറിയാത്ത. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത. കഥകളെയും കവിതയെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന. ഒരു പെൺക്കുട്ടിയോട്.
എന്റെ വേദനയുടെ നീറുന്ന നൊപ്പ്മരങ്ങളുട ഭണ്ണ്ടാരകെട്ടുകൾ ഞാൻ അഴിക്കും.
എല്ലാം തുറന്നു പറയും കഴിയുമെങ്കിൽ ഒന്ന് ഉറക്കെ കരയും.
അന്നു മുതൽ അവൾ എനിക്കു പ്രീയപ്പെട്ടവൾ തന്നെ ആയിരിക്കും.
പെണ്ണിനെ കാമവെറിയോടെ നോക്കുന്ന ഇഷ്ടമായിരിക്കില്ലത്.
നിന്നെപോലെ തന്നെ എന്നെ അറിയുന്ന എന്റെ ആരുമല്ലാത്തവൾ.
അവളുടെ ആശൃസാവാക്കുകളിൽ ഞാൻ സ്വയം ആശൃസിക്കും.
എന്നിട്ട് ഒരു ദിവസമെങ്കിലും ശാന്തനായി ഉറങ്ങും.
ഞാൻ പോയി വരാം ചങ്ങാതീന്ന് പറഞ്ഞ് അവൻ നടന്നു മറഞ്ഞു.
(ഒരു നിമിഷം അവന്റെ വാക്കുകൾ ഞാനോർത്തു)
എന്തായിരിക്കും എന്നോടും അവന്റെ വീട്ടുകാരോടും മറച്ചുവച്ച ആ വേദനാ?
അറിയില്ല !
പക്ഷെ ഒന്നു ഞാൻ മനസ്സിലാക്കിയിരുന്നു
കടുത്ത വിഷാദ രോഗവും ശരീരത്തെ കാർന്നു തിന്നുന്ന അർബുദ്ദവും അവനെ
തളർത്തിയിരുന്നു. ഇനി എന്തിന്റെ മുന്നിൽ കീഴടങ്ങണം എന്ന ഒറ്റ ചോദ്യമേ അവനുമുന്നിൽ ഉണ്ടായിരുന്നുള്ളു.
ഇടയ്കെപ്പഴോ പത്തു ദിവസത്തെ ലീവിനു വന്നപ്പോൾ അന്നും എന്നെ കണ്ടിരുന്നു.
അന്നു യാത്ര പറഞ്ഞ് എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു എന്നിട്ട് എന്നോട് പറഞ്ഞു
ചങ്ങാതി നിനക്കു തരാൻ ഒന്നുമില്ല എന്റെ കൈയ്യിൽ എങ്കിലും നിനക്കായ് ഞാൻ ഒരു കവിത. രചിക്കും.
അടരുവാൻ കഴിയില്ലെനിക്കീ ചങ്ങാതിയെ പോൽ ഓടീ കളിച്ചു
മഴനനഞ്ഞുല്ലസിച്ചാചെറു ബാല്ലൃവും
ബലിഷ്ടമാം കരങ്ങൾ കോർത്തിണക്കി
ചേർന്നുനിന്ന പുളി മരത്തണലും ആറ്റി
ക്കരയിലെ പൊടിമൺ വാരീക്കളിച്ചതുംമറക്കില്ല ഞാൻ ചങ്ങാതിയേ....
അന്നു കവിത ചൊല്ലി യാത്രപോയ എന്റെ ചങ്ങാതിയെ കാത്ത് പുളിമരച്ചോട്ടിൽ കാത്തിരുന്നു ഞാനും എന്റെ ഓർമ്മകളും
പിന്നീടൊരിക്കലും എന്റെ ചങ്ങാതി എന്നെ കാണാൻ എത്തിയില്ല. അർബുദ്ദത്തിനു മുന്നിൽ അവൻ. കീഴടങ്ങിയിരുന്നു.
അവന്റെ തണുത്തുറഞ്ഞ ശരീരവും അവന്റെ ഭാര്യയുടെയും മക്കളുടെയും നിലവിളി ഒന്നും എനിക്കു കാണാൻ കഴിയുമായിരുന്നില്ല.
എങ്കിലും ഞാൻ അറിഞ്ഞിരുന്നു അവന്റെ ഭാര്യയ്ക് എഴുതിയ മരണക്കുറിപ്പിൽ രണ്ട് വരികൾ എനിക്കുവേണ്ടിയും മാറ്റി വച്ചിരുന്നു......
ഇനിയുംകാത്തിരിക്കു ചങ്ങാതി ന
മ്മളോടി കളിച്ചും മഴ നനഞ്ഞും പുളിമര
ത്തണലിൽചേർന്നു നിന്നതും ഇനിയു വരാം ഞാൻ ഒരു പെരുമഴയായ് നിൻ ചാരെ..........

writing 

aneesh kottayam

നല്ല നിലത്തുവീണത് നൂറ് മേനി


സഹദേവൻ മാഷിന്റെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു സുബൈറിക്കാന്റെ കടയിൽ നിന്നും ഒരു സ്ട്രോങ്. ചായ . മാഷിന്റെ തലവെട്ടം കാണുംപോൾ തന്നെ ചായ റെഡി. പക്ഷേ പതിവു തെറ്റിച്ച് സഹദേവൻ മാഷ്. ചായക്കടയിലേക്ക് നോക്കാതെ നേരെ നടന്നു പോയി എടുത്തുവച്ച ചായയിൽ നോക്കി നല്ല കട്ടക്കലിപ്പിൽ. സുബൈറിക്കാ നീട്ടീ വിളിച്ചു ..ആമിനാ....എടി ആമീനാ... എന്താ ഇക്കാ എന്തുപറ്റി..? ഒന്നുംപറ്റിയില്ലാ.നീ. ആ ചായകൊണ്ട് അകത്തുവയ്ക്. എടി ആ ചായകൊണ്ട് അകത്തുവെയ്ക്കാൻ..... എന്റെ റബ്ബേ. ഞാൻ. കേട്ടി ഇക്കാാാ. എന്താ. ഇക്കാ രാവീലെ ഇത്തയുമായി ഒരുകശപിശ? മിം. ഹാ. ഇതാരാ. ടോമിയോ ഒന്നും പറയെണ്ടടാ ചെക്കാ .! മിം എന്നാ പറ്റി. ? കച്ചോടംഇല്ലടോ പതിവു ചായകുടിക്കുന്ന സഹദേവൻ മാഷ് പോലും തിരിഞ്ഞു നോക്കാതെയാ പോയത് ...... ഓഹോ അതാണോ കാര്യം ഇന്നു നിങ്ങളല്ലാതെ ആരെങ്കിലും ഇന്ന് കട തുറക്കുമോ ? ഇന്നല്ലെ നമ്മുടെ അലക്സിയുടെ മോന്റെ അനുമോദനചടങ്ങ് കളക്ട്ർ ഒക്കെ വരുന്നെന്നാ കേട്ടത് ഈ നാട്ടുകാര് മുഴുവൻ അവിടെയുണ്ട് സഹദേവൻ മാഷും അങ്ങോട്ട് തന്നെയാവും പോയത് മാഷിന്റെ പൂർവ്വ.വിദ്ധൃർഥിയല്ലേ അലക്സിയും എബിമോനും..... അള്ളാ ഞമ്മളതു മറന്നു ...ആമീനാ.....എടി ആമീനാ... ഹോൊ എന്താ മനുഷൃാ. ??? നീ ഇവടെ വന്നു കുത്തിയിരിക്ക്. ഞാൻ നമ്മുടെ എബിമോൻ ഡോക്ടർ പരിക്ഷ പാസായി വന്നതിന്റെ സ്വീകരണപരിപാടിക്കു പോകുവാ നീ കട നോക്കിക്കോ....വാടാ ടോമിച്ചാ നമ്മുക്കു സൈക്കിളിൽ പോകാം ...... ഒന്നു ചവിട്ടി വിട് ഇക്കാ. അള്ളാ ...... എടാ ടോമിയെ ഈ നാട് മുയുബൻ ഉണ്ടെല്ലോടാാ?? സലാമെ തുടങ്ങിയോടാ.? എടാ ടോമിയെ എവിടെ എവിടെ അലക്സീടെ പൊന്നുമോൻ ? ഇക്കാ വെള്ള ജുബ്ബാ ഇട്ടു നിക്കുന്നത് കണ്ടോ. അതൊക്കെ ഇട്ടു നിക്കുന്നത് കണ്ടാൽ. ഒരു ഡോക്ടറുടെ ഗമയൊക്കെയുണ്ട്. അല്ലേ ഇക്കാ......ഗമയൊക്കെ ഉണ്ടായതല്ലടോ ഉണ്ടാക്കിയതാ. ശരിയാ സുബൈറു പറഞ്ഞത് (സഹേദവൻ മാഷ് തുടർന്നു) തോൽവിയുടെ ഒരു തുടർച്ചയായിരുന്നു അലക്സിയുടെ ജീവിതം രണ്ടാനമ്മയുടെ ക്രൂരപീഠനങ്ങളിൽ നിന്നും. ജാതിയും മതവും നോക്കതെ ഊമയായ ഒരു പെണ്ണിനെ താലിയും കെട്ടി പൊന്നുപോലെയാ അവളെ നോക്കി ഉള്ള കിടപാടവും വിറ്റ് എല്ലുമുറിയെ പണിയുമെടുത്ത് കിട്ടുന്ന കാശൊക്കെ പുസ്തകവും വാങ്ങിച്ചു എബിയെ പഠിക്കാൻ വിട്ടപ്പോൾ നാടുനീളെ നടന്നു കുറ്റം പറഞ്ഞവരാ ഈ കൂടി നില്കുന്നവരൊക്കെ. ആ നിക്കുന്ന കൂട്ടി ഡോക്ടർ അലക്സിയുടെ വിയർപ്പാണെടോ മറ്റാർക്കും അവാശപ്പെടാനില്ലാത്ത അവന്റെ സ്വപ്നം ..........മാഷിന്റെ കണ്ണുകൾ നിറഞ്ഞു (ഒരു കുട്ടി വന്ന് മാഷിനോട് പറഞ്ഞു) സഹദേവൻ മാഷിനെ. വേദിയിലിക്ക് ചെല്ലാൻ പ്രസിഡന്റ പറഞ്ഞു. സഹദേവൻ മാഷ് വേദിയിലേക്ക് ചെന്നിരുന്നു. മൈതാനത്തെ ഉച്ചഭാഷിണി മുഴങ്ങി തുടങ്ങി ...,നമസ്കാരം വേദിയിൽ ഉപവിശിഷ്ടരായിരിക്കുന്ന ബഹുമനപ്പെട്ട കോട്ടയം ജില്ലാ കലക്ടർ വിനയ് ബാബു സാറിനും മറ്റു വിശിഷ്ട വ്യക്തികൾക്കും നല്ലവരായ നാട്ടുകാർക്കും സ്നേഹത്തിന്റെ ഭാഷയിൽ സ്വഗതം ആശംസിച്ചുകൊള്ളുന്ന ആദൃമായി സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്യുവായി ബഹുമാനപ്പെട്ട കളക്ടർ വിനയ് ബാബുസാറിനെ ക്ഷണിച്ചുകൊള്ളുന്നു. ബഹുമാനൃരായ വിശിഷ്ടവൃക്തികളെ അപൂർവ്വങ്ങളിൽ അപുർവ്വമായ മെഡിക്കൽ എൻട്രൻസ് പരിക്ഷയിൽ ഒന്നാം റാങ്ക് എന്ന ഈ നേട്ടം കൈവരിച്ച എബിന് അനുമോദിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ് ഒപ്പം അദ്ധേഹത്തി ന്റെ ഔദ്ധോഗൃ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾകൈവരിക്കാൻ സാധിക്കട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഈ സമ്മേളനം ഔപചാരികമായ് ഉത്ഘാടനം ചെയ്തതായ് പ്രഖൃപിച്ചുകൊള്ളുന്നു നന്ന്നി നമസ്കാരം.. (അടുത്തതായി. കളക്ടറുടെ കയ്യിൽ നിന്നും ഉപഹാരം സ്വീകരിക്കാനായ് ) നിങ്ങളോടു രണ്ടുവാക്ക് പറയുവാനുമയി എബിനെ ക്ഷണിച്ചുകൊള്ളുന്നു .... വേദിയിൽ സന്നിഹിതരായിക്കുന്ന വിശിഷ്ട വൃക്ഥികളെ. നല്ലവരായ എന്റെ നാട്ടുകാരെ. ഇന്നു ഞാൻ ഈ ഉപഹാരം സ്വീകരിക്കുംപോൾ എന്റെ ചാച്ചനും ഉണ്ടാവണം എന്നു ഞാൻ ഒരുപാടു ആഗ്രഹിച്ചു പക്ഷേ ചാച്ചനു വരാൻ കഴിയില്ല .. എല്ലാം വരെയും പോലെ തന്നെ സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ചാച്ചന്റെ ജീവിതവും എന്ന് എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ എല്ലാവരും സംശയിക്കുന്നുണ്ടാവും സംസാരിക്കാൻ കഴിയാത്തവൾ എങ്ങെനെ കഥപറഞ്ഞുതരും എന്ന്. ശരിയാണ് അമ്മയുടെ നാവ് ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. എന്റെ അമ്മയുടെ കണ്ണുകൾ കഥപറയുമായിരുന്നു കൈകൾ പറയുമായിരുന്നു എന്റെ അമ്മ ഒരുപാടു എഴുതുമായിരുന്നു അമ്മയുടെ എഴുത്തിലൂടെ ഞാൻ എന്റെ ചാച്ചനെ കൂടുതലറിഞ്ഞു നന്നായി പഠിക്കുമായിരുന്നു ചാച്ചൻ ആ പഠനകാലത്താണ് അമ്മയെ സ്നേഹിച്ചതുംഎല്ലാവരെയും സഹായിക്കുമായിരുന്നു ചാച്ചന്റെ ആ ശീലമാകാം ചെയ്യാത്ത തെറ്റിന്റെപേരിൽ പഠനംപോലും ഉപേക്ഷിക്കേണ്ടി വന്നു പിന്നെ ചാച്ചന്റെ ജീവീതത്തിൽ അമ്മ കടന്നു വന്നത് പിന്നെയുള്ള ചാച്ചന്റെ ജീവിതം ഞങ്ങൾക്കു മാത്രമുള്ളതായിരുന്നു എല്ലാം അച്ഛൻമാരും മക്കൾക്കു മൊബൈലും ഗെയ്മും ലാപ്ടോപ്പും വാങ്ങീ കൊടുക്കുംപോൾ എനിക്കു ചാച്ചൻ വാങ്ങിതന്നത് പുസ്തകകെട്ടുകളായിരുന്നു ഒരു ക്രിസ്തിയാനിയായ് ജീവീക്കാൻ ചാച്ചനും ഒരു ഹിന്തുവായി ജീവീക്കാൻ അമ്മയും പറഞ്ഞിട്ടില്ല. നിന്നെപോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുദേവന്റെ മാർഗ്ഗമായിരുന്നു ചാച്ചന്റെത്. അതു തന്നയല്ലേ. ബുദ്ധനും മുഹമ്മദ് നബിയും പറഞ്ഞതെന്ന് ഞാനും മനസ്സിലാക്കി എന്റെ ഉയർച്ചക്കു കാരണം മണ്ണും ചെളിയും പുരണ്ട എന്റെ ചാച്ചന്റെ വിയർപ്പാണ് ചാച്ചൻ എന്നിലുടെ കണ്ടത് ചാച്ചന്റെ ജീവിതമായിരുന്ന സ്വപ്നങ്ങളായിന്നു ഇന്ന് ഞാൻ ഒരുപാടു സന്തോഷവാനാണ് കാരണം എന്റെമ്മ്ക്കുംഎന്റെ ചാച്ചനും ഒരു കുഞ്ഞുവാവകൂടി വന്ന ദിവസമാ എനിക്കൊരു കുഞ്ഞനിയനും എന്നെ പോലെതന്നെ അവനും ഭാഗ്യമുള്ളവനാ കാരണം എന്റെ ചാച്ചന്റെയും അമ്മയുടെയും മകനായ് ജനിക്കാൻ കഴിഞ്ഞില്ലേ.....ജീവിതത്തിൽ നമ്മൾ അച്ഛനമ്മമാർക്കുവേണ്ടി ജീവീക്കു അവർ നമ്മുക്കുവേണ്ടി ജീവീച്ച പോലെ ..............writin Aneesh Kottayam

നിറങ്ങളെ. പ്രണയിച്ചവൾ


നിറങ്ങളെ പ്രണയിച്ചവൾ ഒറ്റപെടാൻ വിധിക്കപ്പെട്ടവൾ വേദനകൾ ജീവീതത്തിൽ പെരുമഴയായി പെയ്തിറങ്ങിയപ്പോഴും തളരാതെ പിടിച്ചു നിൽക്കാൻ അവൾക്ക് കരുത്തുണ്ടായിന്നോ? ഒരു കൊച്ചു കുടുംബം ആയിരുന്നു അവളുടെത്. അച്ഛനും അമ്മയും ഒരു കുഞ്ഞനിയനും . എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുന്നത് എന്റെ വീടിന്റെ ജനാലയിൽക്കുടി കാണാറുണ്ടായിരുന്നു അന്ന് അവൾക്കൊപ്പം അവളുടെ കുഞ്ഞനിയൻ ഉണ്ടായിരുന്നു ഒരു കുസ്യതിക്കുട്ടൻ.. അന്നുമുതൽ അവളുടെപിന്നാലെ..അല്ല അവൾക്കൊപ്പം നടക്കാൻ ഞാൻ തീരുമാനിച്ചു എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടി .കൺമുന്നിൽ കാണുന്നതെല്ലാം അഴകുള്ളതായി തോന്നിയ ദിനങ്ങൾ. പക്ഷേ അവളുടെ വളർച്ചെക്കൊപ്പം ആരുടെയോ കാൽപെരുമാറ്റം ഞാൻ അറിഞ്ഞിരുന്നു ആരാണവർ എന്താണ് അവർക്കുവേണ്ടത് ? അറിയില്ല ! അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. അവളുടെ വീട് നിറയെ ആളുകൾ കൂടി നിൽക്കുന്നവീടീന്റെ പടിക്കൽ വാവിട്ടു കരയുന്നു അവൾ.! എനിക്കു ഒന്നു മനസ്സിലാകുനില്ല ?ഞാൻ തൊട്ടടുത്ത വീട്ടിൽ കാരൃം തിരക്കി. വിതുംപി കരഞ്ഞു അവർ പറഞ്ഞു ആ വീട്ടിലെ കുട്ടിയുടെ അച്ഛനും അതിന്റെ അനിയനും എതോ ആക്സിഡന്റിൽ മരിച്ചു എന്നു. ഒരു നിമിഷം ഞാൻ ഷോക്കിൽ തരിച്ചു നിന്നുപോയി. ഈശൃരാ ആ കുട്ടി എങ്ങനെ ഇതു സഹിക്കും. അവളുടെ അടുത്തുചെന്ന് ഒന്ന് സമധാനിപ്പിക്കാൻ കഴിയുന്നില്ലല്ലോ. ഒന്നുചേർത്തുപിടിച്ചു ...ഞാൻ വേദനയോടെ ആ പടികൾ ഇറങ്ങി. തിരിച്ചു വീട്ടിലേക്ക് നടന്നു എന്റെ കണ്ണുകളിൽ ആ കുസൃതിക്കുട്ടന്റെ മുഖം തെളിഞ്ഞുവന്നു അന്നുപെയ്ത മഴയും തെളിഞ്ഞ നിലാവും ഒന്നും ഞാൻ കണ്ടതേയില്ല. പിന്നെയുള്ള ഞായറാഴ്ചകളിൽ അവൾ പള്ളിയിൽ പോകുംപോൾ അവളുടെ വലതു കൈയ്യുടെ. ചൂണ്ടുവിരൽ നിവർത്തിപിടിച്ചിരുന്നു അവളുടെ കുഞ്ഞനിയനു തൂങ്ങിപിടിച്ചു നടക്കാൻ പാകത്തിന്. ആ കാഴ്ച എനിക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.....പിന്നെ ആ നാട്ടിൽ നിൽക്കാൻ എനിക്കു കഴിയുമായിരുനില്ല. എന്റെ പ്രീയപ്പെട്ട ഞായറാഴ്ചകളെയും പേരുപോലും അറിയാത്ത ആ കൂട്ടുകാരിയെയും. വിട്ട് പ്രവാസത്തിന്റെ നാലുചുവരുകൾക്ക്കുള്ളിലേക്ക് കൂടുമാറി. വേദന നിറഞ്ഞ ഓർമ്മകൾ ഉള്ളതുകൊണ്ടാവാം നീണ്ട 5 വർഷം പോയതറിഞ്ഞില്ല ഇനി മടങ്ങണം . അങ്ങനെ പ്രവാസത്തിന്റെ ഭാരവുംപേറി തിരികെ നാട്ടിലേക്ക് തിരിച്ചു .അന്നും ഒരു ഞായറാഴ്ചയായിരുന്നു യാത്രക്ഷീണം ഉണ്ടായിരുന്നു എങ്കിലും ആദൃം പോയത് എന്റെ മുറിയിലെ ആ പഴയ ജനാലയുടെ അടുത്തേക്കായിരുന്നു . അവളുടെ വരവുംകാത്ത്. എന്റെ കാത്തിരിപ്പിനു വിരാമംഇട്ട്. ആ ഇടവഴിലെ ചെമ്മൺപാതയിലൂടെ അവൾ നടന്നടുത്തു അവളുടെ ഇടതു തോളിൽ ഒരു കുഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു ഞാൻ വീണ്ടും ചിന്തകളിലേക്ക് പോയി അവൾ വിവാഹം കഴിച്ചിട്ടില്ല പിന്നെ എങ്ങനെ അവൾക്കു കുഞ്ഞ്...?....?... ആരാണ് അവൾക്കു ആ കുഞ്ഞിനെ സമ്മാനിച്ച് കടന്നുകളഞ്ഞത്. അറിയില്ല ! ഒരു പക്ഷേ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിന്നു. പള്ളിയിൽ നിന്നും തിരികെ നടന്നകലുന്ന അവളെ നിറകണ്ണുകളോടെ ഞാൻ നോക്കിനിന്നു അപ്പോഴും ഇടതുതോളിലെ കുഞ്ഞിനെ മുറുകെ പിടിച്ചുകൊണ്ട് വലതുകൈയ്യടെ ചൂണ്ടുവിരൽ. താഴെക്ക് നിവർത്തിപിടിച്ചിട്ടു ണ്ടായിരുന്നു. അവൾ .......അവളുടെ കുഞ്ഞനിയനു തൂങ്ങിനടക്കാൻ പാകത്തന്...! 

Anish

അള്ളാഹുവിന്റെ കൈകൾ..


പടച്ചവന്റെ കൈ. നേരം ഇരുട്ടിവരുന്നു. മഴയക്ക് മുൻപ് വീശീയടിക്കുന്ന ചൂടുകാററിനൊപ്പം ബഷീറിക്കായുടെ മനസ്സും ചുട്ടുപൊള്ളുന്നു. വരുന്ന മാസം ആയിഷയുടെ നിക്കാഹ് കൈയ്യിൽ ഒരാണപൈസയില്ലാ... ബഷീറിക്കാ ആത്മഗദം പറഞ്ഞു...കൊണ്ട് തോളിൽ കിടന്ന തോർത്തെടുത്ത് വീശീ.. എന്താ ഇപ്പം ബഷീറിക്കാ ഇങ്ങള് തന്നെ വർത്താനം പറയണെ. ഹാ ഇതാരാ നജീബോ നീ പീടിക അടച്ചു വരുന്ന വഴിയാ. ഒന്നും പറയെണ്ട ഇക്കാ കടയടക്കാറായപ്പോ നല്ല തിരക്ക്. അല്ലനിങ്ങളെന്താ ബേജാറായി നടക്കണ് വല്ലൊ കുഴപ്പവും ഉണ്ടൊ.? നിനക്കറിയമല്ലോ നജീബെ ആയിഷ നിക്കാഹ് ഇങ്ങ് അടുത്തു ഇനി മഹറിനുള്ള പണം ഉണ്ടാക്കണം കയ്യിൽ ഒരു ചില്ലി കാശില്ല ഗൾഫിൽ കിടന്ന് നയിച്ചതൊക്കെ ആസിയാടെയും നബീസയുടെയും നിക്കാഹ് കഴിഞ്ഞപ്പംതീർന്നും പിന്നെ കടം വാങ്ങാൻ ഇനി ആരാ? നിനക്കുൾപ്പെടെ ഒരുപാടു തരാനുമുണ്ട്... എന്റെ ബഷീറിക്കാ എല്ലാം നടക്ക്കും .... ഞാൻ പോട്ടെ. ആമീനാ ഇപ്പം വിഷമിക്കുനുണ്ടാവും ... ആയീഷാ മോളെ ആയിഷാ. എന്താ ഉപ്പാ....എന്താ വിളിച്ചെ? മോളെ ഉമ്മയെന്തിയെ . ഉമ്മ നിസ്ക്കരിക്കുന്നു.. മിം മോളു പൊയ്ക്കോ. ദിവസങ്ങൾ കടന്നുപോയി ......ആയീഷയുടെ നിക്കാഹിന്റെ തലേ നാൾ ......ആയിഷയുടെ ഉമ്മ. ഇക്കാ പണം ശരിയായോ. ? കുറച്ച് ബാക്കി വീടന്റെ ആധാരം എഴുതുംപോൾ തരാമെന്ന് പറഞ്ഞു. വീട് വിറ്റാൽ നമ്മൾ എവിടെ പോകും? അറിയില്ലാ... എല്ലാം വരുന്നപോലെ വരട്ടെ ആയിഷയുടെ നിക്കാഹ് ദിവസം........ എല്ലാവരും തിരക്കിലാണ്. ബഷീറിക്കാ തീ പിടിച്ചപോലെ ഓടി നടക്കുന്നു. നജീബെ നീ പോയി ആ കലവറയിൽ ഒന്ന് നോക്ക് എനിക്ക് നേരം കിട്ടാഞ്ഞിട്ടാ. മോനെ ഷമീറെ നീ പോയി ചെക്കന്റെ കാറ് വരുന്ന അങ്ങാടി പോയി നിക്ക്. അവരെ കൂട്ടിക്കൊണ്ടുവരണം. ശരിയിക്കാ ഷമീർ ആ വഴിക്കും പോയി പെട്ടെന്നാണ്. ബ്രോക്കർ കോയാ വന്ന് ബഷീറിക്കായുടെ ചെവിയിൽ പറഞ്ഞു ഈ നിക്കാഹ് നടക്കില്ല്ല ഇക്കാ ....എന്താഎന്താപറഞ്ഞെ നടക്ക്കില്ലന്നൊ ? അതെ ഇക്കാ. എന്താകാരൃം ? സ്വന്തമായി വീടീല്ലാത്തവളെ കൂടെ പൊറുപ്പിക്കാൻ കഴിയില്ലന്ന്. അള്ളാഹ് ബഷീറിക്കയുടെ രോധനം ആ പന്തലിൽ മുഴങ്ങി. കൺമഷിയെഴുതിയ ആയിഷയുടെ കണ്ണുകൾ കലങ്ങി അത്തറിന്റെ മണമുള്ള ആ പകൽ ഒരു ദുരന്തത്തിന് സാക്ഷിയാവുമെന്ന് എല്ലാവരും ഭയന്നും. ?? പെട്ടെന്ന് ആ അള്ളാഹുവിന്റെ. കൈകൾ എന്നുപറയാനെ കഴിയൂ ഒരു സുമുകനായ ഒരുചെറുപ്പക്കാരൻ ആയിഷയുടെ ഉപ്പയോടു പറഞ്ഞു. ഉപ്പ എന്റെ വീട് പോസ്റ്റാഫീസിനു പിന്നിലാണ് എന്റെ ഉപ്പ മരിച്ചുപോയി പിന്നെ ആകെയുള്ളത് ഉമ്മയും ഒരു അനിയത്തിയും എനിക്ക് കല്ലൃണപ്രായമായെന്ന് ഉമ്മ എപ്പോഴും പറയും ഞാൻ ഇതുവരെ അതു കാരൃമാക്കിയില്ലാ പക്ഷെ ഇപ്പോൾ ഉപ്പ കരയുന്ന കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവന്നു അതുകൊണ്ടു ചോദിക്കുവാ. എനിക്ക്ക് എനിക്ക് തരു വോ? ആയിഷയെ എനിക്ക് പൊന്നും പണവും ഒന്നും വേണ്ട. ഞാൻ....ഞാൻ നോക്കികൊളാം പൊന്നുപോലെ ബഷീറിക്കയുടെ മനസ്സിൽ അള്ളാഹ് എന്ന നാമം വാതോരാതെ വിളിച്ചു പറഞ്ഞു. കണ്ടു നിന്നവർ നിറകണ്ണുകളോടെ പറഞ്ഞു. അള്ളാഹുവിന്റെ കൈകൾ..... 
അനീഷ് കോട്ടയം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo