Slider

നല്ല നിലത്തുവീണത് നൂറ് മേനി

0

സഹദേവൻ മാഷിന്റെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു സുബൈറിക്കാന്റെ കടയിൽ നിന്നും ഒരു സ്ട്രോങ്. ചായ . മാഷിന്റെ തലവെട്ടം കാണുംപോൾ തന്നെ ചായ റെഡി. പക്ഷേ പതിവു തെറ്റിച്ച് സഹദേവൻ മാഷ്. ചായക്കടയിലേക്ക് നോക്കാതെ നേരെ നടന്നു പോയി എടുത്തുവച്ച ചായയിൽ നോക്കി നല്ല കട്ടക്കലിപ്പിൽ. സുബൈറിക്കാ നീട്ടീ വിളിച്ചു ..ആമിനാ....എടി ആമീനാ... എന്താ ഇക്കാ എന്തുപറ്റി..? ഒന്നുംപറ്റിയില്ലാ.നീ. ആ ചായകൊണ്ട് അകത്തുവയ്ക്. എടി ആ ചായകൊണ്ട് അകത്തുവെയ്ക്കാൻ..... എന്റെ റബ്ബേ. ഞാൻ. കേട്ടി ഇക്കാാാ. എന്താ. ഇക്കാ രാവീലെ ഇത്തയുമായി ഒരുകശപിശ? മിം. ഹാ. ഇതാരാ. ടോമിയോ ഒന്നും പറയെണ്ടടാ ചെക്കാ .! മിം എന്നാ പറ്റി. ? കച്ചോടംഇല്ലടോ പതിവു ചായകുടിക്കുന്ന സഹദേവൻ മാഷ് പോലും തിരിഞ്ഞു നോക്കാതെയാ പോയത് ...... ഓഹോ അതാണോ കാര്യം ഇന്നു നിങ്ങളല്ലാതെ ആരെങ്കിലും ഇന്ന് കട തുറക്കുമോ ? ഇന്നല്ലെ നമ്മുടെ അലക്സിയുടെ മോന്റെ അനുമോദനചടങ്ങ് കളക്ട്ർ ഒക്കെ വരുന്നെന്നാ കേട്ടത് ഈ നാട്ടുകാര് മുഴുവൻ അവിടെയുണ്ട് സഹദേവൻ മാഷും അങ്ങോട്ട് തന്നെയാവും പോയത് മാഷിന്റെ പൂർവ്വ.വിദ്ധൃർഥിയല്ലേ അലക്സിയും എബിമോനും..... അള്ളാ ഞമ്മളതു മറന്നു ...ആമീനാ.....എടി ആമീനാ... ഹോൊ എന്താ മനുഷൃാ. ??? നീ ഇവടെ വന്നു കുത്തിയിരിക്ക്. ഞാൻ നമ്മുടെ എബിമോൻ ഡോക്ടർ പരിക്ഷ പാസായി വന്നതിന്റെ സ്വീകരണപരിപാടിക്കു പോകുവാ നീ കട നോക്കിക്കോ....വാടാ ടോമിച്ചാ നമ്മുക്കു സൈക്കിളിൽ പോകാം ...... ഒന്നു ചവിട്ടി വിട് ഇക്കാ. അള്ളാ ...... എടാ ടോമിയെ ഈ നാട് മുയുബൻ ഉണ്ടെല്ലോടാാ?? സലാമെ തുടങ്ങിയോടാ.? എടാ ടോമിയെ എവിടെ എവിടെ അലക്സീടെ പൊന്നുമോൻ ? ഇക്കാ വെള്ള ജുബ്ബാ ഇട്ടു നിക്കുന്നത് കണ്ടോ. അതൊക്കെ ഇട്ടു നിക്കുന്നത് കണ്ടാൽ. ഒരു ഡോക്ടറുടെ ഗമയൊക്കെയുണ്ട്. അല്ലേ ഇക്കാ......ഗമയൊക്കെ ഉണ്ടായതല്ലടോ ഉണ്ടാക്കിയതാ. ശരിയാ സുബൈറു പറഞ്ഞത് (സഹേദവൻ മാഷ് തുടർന്നു) തോൽവിയുടെ ഒരു തുടർച്ചയായിരുന്നു അലക്സിയുടെ ജീവിതം രണ്ടാനമ്മയുടെ ക്രൂരപീഠനങ്ങളിൽ നിന്നും. ജാതിയും മതവും നോക്കതെ ഊമയായ ഒരു പെണ്ണിനെ താലിയും കെട്ടി പൊന്നുപോലെയാ അവളെ നോക്കി ഉള്ള കിടപാടവും വിറ്റ് എല്ലുമുറിയെ പണിയുമെടുത്ത് കിട്ടുന്ന കാശൊക്കെ പുസ്തകവും വാങ്ങിച്ചു എബിയെ പഠിക്കാൻ വിട്ടപ്പോൾ നാടുനീളെ നടന്നു കുറ്റം പറഞ്ഞവരാ ഈ കൂടി നില്കുന്നവരൊക്കെ. ആ നിക്കുന്ന കൂട്ടി ഡോക്ടർ അലക്സിയുടെ വിയർപ്പാണെടോ മറ്റാർക്കും അവാശപ്പെടാനില്ലാത്ത അവന്റെ സ്വപ്നം ..........മാഷിന്റെ കണ്ണുകൾ നിറഞ്ഞു (ഒരു കുട്ടി വന്ന് മാഷിനോട് പറഞ്ഞു) സഹദേവൻ മാഷിനെ. വേദിയിലിക്ക് ചെല്ലാൻ പ്രസിഡന്റ പറഞ്ഞു. സഹദേവൻ മാഷ് വേദിയിലേക്ക് ചെന്നിരുന്നു. മൈതാനത്തെ ഉച്ചഭാഷിണി മുഴങ്ങി തുടങ്ങി ...,നമസ്കാരം വേദിയിൽ ഉപവിശിഷ്ടരായിരിക്കുന്ന ബഹുമനപ്പെട്ട കോട്ടയം ജില്ലാ കലക്ടർ വിനയ് ബാബു സാറിനും മറ്റു വിശിഷ്ട വ്യക്തികൾക്കും നല്ലവരായ നാട്ടുകാർക്കും സ്നേഹത്തിന്റെ ഭാഷയിൽ സ്വഗതം ആശംസിച്ചുകൊള്ളുന്ന ആദൃമായി സമ്മേളനം ഔപചാരികമായി ഉത്ഘാടനം ചെയ്യുവായി ബഹുമാനപ്പെട്ട കളക്ടർ വിനയ് ബാബുസാറിനെ ക്ഷണിച്ചുകൊള്ളുന്നു. ബഹുമാനൃരായ വിശിഷ്ടവൃക്തികളെ അപൂർവ്വങ്ങളിൽ അപുർവ്വമായ മെഡിക്കൽ എൻട്രൻസ് പരിക്ഷയിൽ ഒന്നാം റാങ്ക് എന്ന ഈ നേട്ടം കൈവരിച്ച എബിന് അനുമോദിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ് ഒപ്പം അദ്ധേഹത്തി ന്റെ ഔദ്ധോഗൃ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾകൈവരിക്കാൻ സാധിക്കട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഈ സമ്മേളനം ഔപചാരികമായ് ഉത്ഘാടനം ചെയ്തതായ് പ്രഖൃപിച്ചുകൊള്ളുന്നു നന്ന്നി നമസ്കാരം.. (അടുത്തതായി. കളക്ടറുടെ കയ്യിൽ നിന്നും ഉപഹാരം സ്വീകരിക്കാനായ് ) നിങ്ങളോടു രണ്ടുവാക്ക് പറയുവാനുമയി എബിനെ ക്ഷണിച്ചുകൊള്ളുന്നു .... വേദിയിൽ സന്നിഹിതരായിക്കുന്ന വിശിഷ്ട വൃക്ഥികളെ. നല്ലവരായ എന്റെ നാട്ടുകാരെ. ഇന്നു ഞാൻ ഈ ഉപഹാരം സ്വീകരിക്കുംപോൾ എന്റെ ചാച്ചനും ഉണ്ടാവണം എന്നു ഞാൻ ഒരുപാടു ആഗ്രഹിച്ചു പക്ഷേ ചാച്ചനു വരാൻ കഴിയില്ല .. എല്ലാം വരെയും പോലെ തന്നെ സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ചാച്ചന്റെ ജീവിതവും എന്ന് എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോൾ എല്ലാവരും സംശയിക്കുന്നുണ്ടാവും സംസാരിക്കാൻ കഴിയാത്തവൾ എങ്ങെനെ കഥപറഞ്ഞുതരും എന്ന്. ശരിയാണ് അമ്മയുടെ നാവ് ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. എന്റെ അമ്മയുടെ കണ്ണുകൾ കഥപറയുമായിരുന്നു കൈകൾ പറയുമായിരുന്നു എന്റെ അമ്മ ഒരുപാടു എഴുതുമായിരുന്നു അമ്മയുടെ എഴുത്തിലൂടെ ഞാൻ എന്റെ ചാച്ചനെ കൂടുതലറിഞ്ഞു നന്നായി പഠിക്കുമായിരുന്നു ചാച്ചൻ ആ പഠനകാലത്താണ് അമ്മയെ സ്നേഹിച്ചതുംഎല്ലാവരെയും സഹായിക്കുമായിരുന്നു ചാച്ചന്റെ ആ ശീലമാകാം ചെയ്യാത്ത തെറ്റിന്റെപേരിൽ പഠനംപോലും ഉപേക്ഷിക്കേണ്ടി വന്നു പിന്നെ ചാച്ചന്റെ ജീവീതത്തിൽ അമ്മ കടന്നു വന്നത് പിന്നെയുള്ള ചാച്ചന്റെ ജീവിതം ഞങ്ങൾക്കു മാത്രമുള്ളതായിരുന്നു എല്ലാം അച്ഛൻമാരും മക്കൾക്കു മൊബൈലും ഗെയ്മും ലാപ്ടോപ്പും വാങ്ങീ കൊടുക്കുംപോൾ എനിക്കു ചാച്ചൻ വാങ്ങിതന്നത് പുസ്തകകെട്ടുകളായിരുന്നു ഒരു ക്രിസ്തിയാനിയായ് ജീവീക്കാൻ ചാച്ചനും ഒരു ഹിന്തുവായി ജീവീക്കാൻ അമ്മയും പറഞ്ഞിട്ടില്ല. നിന്നെപോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുദേവന്റെ മാർഗ്ഗമായിരുന്നു ചാച്ചന്റെത്. അതു തന്നയല്ലേ. ബുദ്ധനും മുഹമ്മദ് നബിയും പറഞ്ഞതെന്ന് ഞാനും മനസ്സിലാക്കി എന്റെ ഉയർച്ചക്കു കാരണം മണ്ണും ചെളിയും പുരണ്ട എന്റെ ചാച്ചന്റെ വിയർപ്പാണ് ചാച്ചൻ എന്നിലുടെ കണ്ടത് ചാച്ചന്റെ ജീവിതമായിരുന്ന സ്വപ്നങ്ങളായിന്നു ഇന്ന് ഞാൻ ഒരുപാടു സന്തോഷവാനാണ് കാരണം എന്റെമ്മ്ക്കുംഎന്റെ ചാച്ചനും ഒരു കുഞ്ഞുവാവകൂടി വന്ന ദിവസമാ എനിക്കൊരു കുഞ്ഞനിയനും എന്നെ പോലെതന്നെ അവനും ഭാഗ്യമുള്ളവനാ കാരണം എന്റെ ചാച്ചന്റെയും അമ്മയുടെയും മകനായ് ജനിക്കാൻ കഴിഞ്ഞില്ലേ.....ജീവിതത്തിൽ നമ്മൾ അച്ഛനമ്മമാർക്കുവേണ്ടി ജീവീക്കു അവർ നമ്മുക്കുവേണ്ടി ജീവീച്ച പോലെ ..............writin Aneesh Kottayam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo