നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഊർമിള


വാത്മീകി പാടിയ രാമായണത്തിലെ ദുഃഖപുത്രി
പതിനാലുവർഷങ്ങൾ വൻതപം ചെയ്തു നീ
വിരഹത്തിൻ അയോധ്യാ പുരിയിൽ
ഭർതൃധർമ്മം തോറ്റ സോദര സ്നേഹത്തിൽ
ഉരുകി നീ പതിനാലു വർഷം....
ആരോടും പറയാതെ ഉള്ളിൽ ഒതുക്കി നീ
ദു:ഖത്തിൻ കാഞ്ചന ജംഗ...
കേകയപുത്രിതൻ ആട്ടക്കഥയിൽ
ദുഃഖം വിദൂഷകവേഷമാടി
രാജ്യം ഭരിക്കേണ്ട ശ്രീരാമചന്ദ്രനോ
നേടിയല്ലോ വനവാസം
വനവാസം വിധിച്ചൊര നാടകാന്ത്യത്തിൽ
പ്രജ്ഞതൻ പ്രഹരത്തിൽ വീണു....
ഊർമിള ദു:ഖകയത്തിലമർന്നു
വാശി പിടിച്ചു നീ അനുഗമിച്ചീടാം ഞാൻ
പത്നി ധർമ്മം നിറവേറ്റാൻ
നാളെയെൻ ജീവിതം നരകമായ് മാറീടും
കാന്തനെവിടെ അവിടല്ലയോ പത്നിസ്ഥാനം
പരിഹസിച്ചിടും മാലോകർ നാളെന്നെ
നേമിവംശത്തിൽ കളങ്കംവരുത്തി വയ്ക്കും
രാമാനുജൻ ചൊല്ലി സ്നേഹമോടപ്പോൾ
രാമസേവയാണെൻ എൻ ജീവനചര്യം
നീ കൂടെ വന്നാലോ ആരു കാത്തിടുമെൻ
പ്രിയമാതാവിനേയും പിതാവിനേയും
പതിയുടെ പാദത്തിൽ അളകങ്ങളർപ്പിച്ചു
നമ്രശിരസ്ക്കയായ് ചൊല്ലിയല്ലോ
എൻ പ്രാണനൊരു ഭാഗം അനുഭവിച്ചീടും
കാന്താ നിൻ കാടിൻവ്യഥകളെല്ലാം....
കാത്തു കൊള്ളിടുക കണ്ണിനു കണ്ണായ്
പ്രിയരാഘവനേയും പത്നിയേയും....
പാലിച്ചുകൊള്ളാം ഞാൻ പുത്രധർമ്മങ്ങളെ
അങ്ങാഗമിച്ചീടുമാ നാൾവരെയും
ഭാഗിച്ചു മൈഥിലി പ്രാണനപ്പോൾ
യാത്ര ചൊല്ലാതെ നീ ഓടിയൊളിച്ചല്ലോ
അന്തപുരത്തിൻ അകത്തളിൽ
അന്തപ്പുരത്തിലെ സപ്രമഞ്ചത്തിൽ നീ
വിരഹത്തിൻ വാത്മീകം തീർത്തു അതിൽ
തൻ പ്രാണനാഥന്റെ അഴകാർന്ന ചിത്രം വരച്ചു
ഓരോ ദിനങ്ങളും ആ വർണ്ണചിത്രത്തിൽ -
പത്നി ധർമ്മം നിറവേറ്റി
കൂട്ടിനായ് ദു:ഖവും സരയു നദിയും സുമിത്രദേവിയും മാത്രം
ഈരേഴുവൽസരം ദു:ഖത്തിൽ മുങ്ങിയ
നീയാണ് അശ്രുവിൻ പുത്രി
ത്രിമൂർത്തികൾക്കമ്മയാംഅനസൂയ മാതാവും
ഊർമിളേ നീയും ഒരുപോലെ
ബെന്നി ടി ജെ
05/11/2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot