നമുക്കാ കിടപ്പറയിലേക്ക്
ഒന്നൊളിഞ്ഞു നോക്കാം
കേൾക്കുമ്പോൾ നെറ്റി ചുളിക്കും
വാ ചെവിയോർക്ക്
ചേട്ടാ ചേട്ടനെന്നെ
ഒരു സഹോദരിയായി കാണണം
വിശ്വാസം വരാതെ രവി
എന്താ എന്താ പറഞ്ഞത്.
ഞാനൊരാളുമായി സ്നേഹത്തിലാ
ചേട്ടൻ എന്നെ നാളെ എന്റ്റെ വീട്ടിൽ
കൊണ്ടുപോയി വിട്ടേരേ പിന്നെ ഞാനൊരു ശല്യോം ഉണ്ടാക്കാതെ
പൊക്കോളാം
രവി തലചുറ്റിയതു പോലെ
കട്ടിലിലേക്ക് ഇരുന്നു പോയി
പിടിക്കാൻ കൈ പരതിയത്
മുല്ലമാല അലന്കാരത്തിലുടക്കി
മണിയറ നിശബ്ദമായി
തലച്ചോറിലൂടെ ഒരു വെള്ളിടി വെട്ടി
കണ്ണുകളിലൂടെ തീ ജലം ഒഴുകിയിറങ്ങിയത് അവനറിഞ്ഞില്ല
അരമണിക്കൂർ .....കടന്നു പോയി
രവി സമനില വീണ്ടെടുത്തു
തലേ രാത്രി ഒഴുക്കിയ മദ്യത്തിൽ
ഒരു കുപ്പി കിട്ടിയെന്കിൽ
രവിയുടെ സംസാരം ഉറക്കെയായി
എന്തിനു നാളെയാക്കണം ഇപ്പോൾതന്നെ
വീട്ടിലാക്കാം
ആ രാത്രി അവിടെ ആരും
ഉറങ്ങിയില്ല
കാറയച്ചു വീട്ടുകാരെ വരുത്തി
ഒരുമണി രാത്രിക്ക് പെണ്ണിനെ
പറഞ്ഞുവിട്ടു
ആ രാത്രി രവി വീണ്ടും കുട്ടിയായി
പപ്പയുടേം മമ്മിയുടേം നടുക്ക്
ശാന്തമായി കിടന്നു
ഒരു കൂട്ട മരണത്തിനു പകരമായിരുന്നു ദൈവികമായ
ആ ഉറക്കം പപ്പയും മമ്മിയും
അവന്റ്റെ തലയിൽ തഴുകിക്കൊണ്ടിരുന്നു
പ്രഭാതം കണ്ടത് പക്വതയാൽ
നിശ്ചല പ്രകൃതിയായ
ചിരികളികൾ അസ്തമിച്ച
മറ്റൊരു രവി
അപമാനത്തിന്റ്റെ
പന്ത്രണ്ടു വർഷങ്ങൾ
ഇന്നു രവി ജന്മ നാട് ഉപേക്ഷിച്ചു പോകുകയാണ് മുബൈക്ക്
നീറി നീറി പപ്പായും മമ്മിയും
ഓരോ വർഷം മുമ്പ് മരിച്ചു
ഇനി ആരുമില്ല
ആരോരുമില്ലാത്ത ഒരമ്മയേയും
കുഞ്ഞിനേയും ദത്ത് പോലെ
കൂടെ ചേർത്തു ജീവിതത്തിന്
അർത്ഥമുണ്ടാക്കാൻ
ഇനി യാത്ര.
By: VGV
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക