നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ ബെസ്ററ് ഫ്രണ്ട് ഭാഗം......1-2



അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ഞാൻ 10th വെക്കേഷൻ ശേഷം സ്കൂളിലേക്ക് പോവുകയാണ്. ഇത്തവണ ഒരു പ്രത്ത്യേകത ഉണ്ട് പുതിയ കുട്ടികൾ എല്ലാം വരും . അങ്ങിനെ ക്ലാസിലെത്തി സെക്കന്റ് ബെഞ്ച് സെക്കന്റ് place പിടിച്ചു. Class തുടങ്ങാനായി കുറെ പുതിയ കുട്ടികൾ ഉണ്ട് എല്ലാരും പരസ്പരം ചിരിച്ചു ചിലരൊക്കെ സംസാരിച്ചു. പെട്ടെന്നാണ് എന്റെ ശ്രദ്ധ ക്ലാസ്സിന്റെ വാതിലിലേക് പോയാതു . ഒരു സുന്ദരി വാതിൽക്കൽ നിൽക്കുന്നു. നല്ല വെളുത്തു മെലിഞ്ഞ പ്രകൃതം ശാലീന സുന്ദരി എന്നൊക്കെ പറയാം . കവിളിൽ ഒരു മറുക്. അപ്പോഴേ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .
നാളുകൾ കടന്നു പോയി അവൾ പെൺകുട്ടികളുടെ സൈഡിൽ 4th ബെഞ്ചിലാണ് ഇരിക്കുന്നതു . ക്ലാസിൽ ടീച്ചർ എന്റെ ബെഞ്ച് ക്രോസ് ചെയ്യുമ്പോഴെല്ലാം അവളെ തിരിഞ്ഞു നോക്കും. ഇടക്കൊക്കെ പോയി സംസാരിക്കും . അവളുടെ ബസ് സമയം കണ്ടു പിടിച്ചു. ഞാൻ അതേ സമയത്ത് വരാൻ തുടങ്ങി .
അങ്ങിനെ ദിവസവും ഒരുമിച്ചുള്ള യാത്രയിലൂടെ ഒരു നല്ല ഫ്രണ്ട്ഷിപ് വളർന്നു അല്ല വളർത്തിയെടുത്തു. ആയിടക്ക് കോമേഴ്‌സ് ബ്രാഞ്ചിലെ ഒരു പയ്യൻ അവളെ പ്രൊപ്പോസ് ചെയ്തു. നെഞ്ചോന്നാളി . അന്ന് വൈകിട്ട് പോകുമ്പോൾ എന്നെക്കൊണ്ടാകുന്ന വഴിക്കൊക്കെ കോമേഴ്‌സ് കാരനെ താഴ്ത്തികെട്ടി. അന്ന് ഒരു പ്രാർത്ഥനയോടെ ആണ് വീട്ടിൽ പോയതു ഈശ്വര കാത്തോളണേ. പണ്ടാരമടങ്ങാൻ അന്ന് വെള്ളി ആഴ്ച. രണ്ടു ദിവസം കഴിഞ്ഞു. വീണ്ടും പ്രാർത്ഥനയോടെ ആണ് സ്കൂളിൽ പോയാതു. പക്ഷെ അവളെ ബസ് സ്റ്റാൻഡിൽ കണ്ടില്ല. സ്കൂളിൽ എത്തിയപ്പോൾ അതാ ക്ലാസ്സിൽ ഇരിക്കുന്നു. അവൾ പറഞ്ഞു ആതു ഞാൻ റിജെക്ട് ചെയ്തു. ഹ്ഹവൂ വീണ്ടും ഒരു ലഡ്ഡു. ഞാൻ അവളോട് ചോദിച്ചു എന്തു അക്‌സെപ്റ് ചെയ്യാൻജു. അവൾ പറഞ്ഞു ഹേയ് എനിക്കതിലൊന്നും താല്പര്യം ഇല്ല
മനസ്സിൽ ഓർത്തു ഇപ്പൊ നമ്മൾ പറഞ്ഞാൽ ശെരി ആകില്ല . കാലം ഞങ്ങളുടെ അടുപ്പത്തിന്റെ ആഴം കൂട്ടി. ഇടയ്ക്കു അവളുടെ അമ്മ വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി ഇതാണമ്മേ രാഹുൽ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് . 'അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഇവൾ എപ്പോഴും പറയാറുണ്ട് . ഒരു വർഷത്തോളം അങ്ങിനെ പോയി . ആയിടക്ക് NSS ഇന്റെ ക്യാമ്പ് വന്നു അവിടെ എല്ലാരും ഒരുപാട് അടുത്തു പെരുമാറി. അതൊരു പുതിയ അനുഭവമായിരുന്നു . ഇത്രയും അമർത്ഥമായി ആളുകൾ സൗഹൃദം പങ്കു വെക്കുന്നത് മറ്റൊരിക്കലും കണ്ടിട്ടില്ല. രാത്രി വളരെ വൈകിയും ഞങ്ങൾ സംസാരിച്ചു കൊണ്ടേ ഇരുന്നു . അവളുടെ സങ്കടങ്ങൾ അവൾ എന്നോട് പങ്കു വെച്ചു വീട്ടിലെ ഒറ്റപ്പെട്ട അവസ്ഥ പറഞ്ഞു എന്റെ മടിയിൽ കിടന്നു അവൾ കരഞ്ഞു . അവളുടെ മുടി ഇഴകളിൽ തലോടിക്കൊണ്ട് അവളെ സാന്ദ്വനിപ്പിച്ചു . ക്യാമ്പ് തീരുന്ന അന്ന് അവൾ എന്നെ കെട്ടി പിടിച്ചു നിറ കണ്ണുകളോടെ പറഞ്ഞു നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമാണ് . എന്റെ ജീവിതാവസാനം വരെ നീ എന്റെ കൂടെ വേണം . എന്റെ കണ്ണുകളും എന്തിനോ നിറഞ്ഞു . ക്യാമ്പ് കഴിഞ്ഞു വെക്കേഷൻ ആയിരുന്നു. ഇന്ന് സ്കൂൾ തിരക്കുകയാണ്. ഇടയ്ക്കു അവളുടെ വീട്ടിൽ പോയിരുന്നു അമ്മയുമായൊക്കെ നല്ല അടുപ്പമായി. ഇന്ന് തന്റെ മനസ് തുറക്കണം എന്ന് ഉറപ്പിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു . അന്ന് അവൾ കുറച്ചു കൂടി സുന്ദരി ആയിരുന്നു എന്നെനിക്കു തോന്നി . ഉച്ച ഭക്ഷണ സമയത്തു അവൻ അവളുടെ അടുത്തെക്ക് ചെന്ന് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ട്. അവൾ വളരെ സന്തോഷവതി ആയിരുന്നു . ഒരു നാണത്തോടെ അവളും പറഞ്ഞു എനിക്ക് നിന്നോടും ഒരു കാര്യം പറയാനുണ്ട്. എന്റെ കാവിൾ ചുവന്ന് തുടുത്തു. മനസ് എന്തിനെന്നില്ലാതെ സന്തോഷിച്ചു. അടുത്തുള്ള ചുമരിൽ ചാരി അവൻ നിന്നു പറഞ്ഞു നീ ആദ്യം പറ . അവൾ വീണ്ടും നാണം നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു. ഞാൻ സമീർ നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ക്യാമ്പിൽ വച്ച് ഞങ്ങൾ സംസാരിച്ചിരുന്നു . പിന്നെ വെക്കേഷന് ഫോൺ വിളിക്കുമായിരുന്നു. അവൻ നിന്നെ പോലെ തന്നെയാണ്. പക്ഷെ കണ്ണ് കാണാൻ നിന്റെ അത്ര ഭംഗി ഇല്ല. പിന്നെ ചിരി നിന്റേതു തന്നെയാ ഭംഗി. ഫസ്റ്റ് നിന്നോട് ആണ് പറയുന്നത്. ആരോടും ഇപ്പൊ പറയണ്ട
ഒരു നിമിഷം എന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ചാരി നിൽക്കുന്ന ചുമർ ആടുന്ന പോലെ തോന്നി. അടുത്ത സെക്കന്റ് അവളുടെ ചിരിക്കുന്ന മുഖം കണ്ണിൽ വന്നു . അവൾ ചോദിച്ചു നീ എന്താ പറയാനുണ്ടെന്ന് പറഞ്ഞത്. ഞാൻ പറഞ്ഞു ഇല്ല എനിക്ക് നല്ല സുഖമില്ല ഞാൻ ഞാൻ ഉച്ചക്ക് ശേഷം വീട്ടിൽ പോവാന് അത് പറയാൻ വന്നതാ. അവൾ ചോദിച്ചു എന്തു പറ്റി. ഞാനോർത്തു ഇനി എന്ത് പറ്റാൻ. പനി ആണോ . അവൾ എന്റെ കഴുത്തിൽ തൊട്ടു നോക്കി പറഞ്ഞു ചൂടില്ലല്ലോ തണുത്തു വിറങ്ങലിച്ചിരിക്കുന്നു . മെല്ലെ അവളുടെ കയ് എടുത്ത് മാറ്റി വീട്ടിലേക്കു നടന്നു. രണ്ടു ദിവസം ആരോടും മിണ്ടിയില്ല സുഖമില്ലെന്ന് പറഞ്ഞു റൂമിലിരുന്നു . പിന്നെ അമ്മ ചോദിയ്ക്കാൻ തുടങ്ങി എങ്ങിനെ ഉണ്ട് മോനെ. ഞാൻ പറഞ്ഞു കുറവുണ്ട്. എക്സാം അടുത്ത് വരികയല്ലേ സ്കൂളിൽ പോകണ്ടേ. . ഞാൻ ഓർത്തു ശെരിയാണ് അന്ന് സ്കൂളിൽ പോയി ക്ലാസ് റൂമിൽ എത്തിയപ്പോൾ അവൾ ഓടി വന്നു ചോദിച്ചു എങ്ങനുണ്ട് . ഞാൻ വല്ലാതെ വിഷമിച്ചു ഇന്ന് കൂടി കണ്ടില്ലേൽ സമീർ നെ കൂട്ടി വീട്ടിൽ വരാനിരിക്കുകയായിരുന്നു . ഞാൻ ഓർത്തു ഇന്ന് വന്നതു നന്നായി . അവൾ പറഞ്ഞു ഇന്ന് ഞാനവനെ പരിചയപ്പെടുതാം . ഞാൻ ഓർത്തു കിട്ടിയാടൊന്നും പോരാഞ്ഞിട്ടാണോ.
ഉച്ചക്ക് അവർ വന്നു അവൾ അവനോടു പറഞ്ഞു ഇതെന്റെ ബെസ്റ് ഫ്രണ്ട് . സമീർ അവനെ നോക്കി ചിരിച്ചു അവനും. പക്ഷെ ഇത്തറേം ദേഷ്യം ഉള്ളിൽ വച്ച് ആരോടും ഇതുവരെ ഞാൻ ചിരിച്ചിട്ടുണ്ടാകില്ല .
കോഴ്സ് കഴിഞ്ഞു സെന്റ് ഓഫ് ഡേ വന്നു. എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. അവൾ അടുത്തുവന്നു നിറ കണ്ണുകളോടെ പറഞ്ഞു ഇനി സമീറിനെ കാണുമോ... അറിയില്ല . അവൻ പുറത്തു പഠിക്കാൻ പോകുമത്രേ. മുഖത്ത് ശോകം കാണിച്ചു കൊണ്ട് ഉള്ളിൽ ചിരിച്ചു . അടുത്തു വന്നിരുന്നു തോളിൽ തല വെച്ചു അവൾ കരഞ്ഞു. അപ്പൊ ആ വഴിക്കു വന്ന ഒരുത്തൻ ചോദിച്ചു എന്ദെടെ നിറം പടത്തിന്റെ ക്ലൈമാക്സ് ആണോ. അവനു ഒരുമ്മ കൊടുക്കാൻ തോന്നി. ചിരിച്ചു കൊണ്ട് അവളുടെ മുഖത്തെക്ക് നോക്കി അവൾ അത് കേട്ട ഭാവം ഇല്ല . കുറച്ചു കഴിഞ്ഞു സമീർ ക്ലാസ് റൂം ടൂറിൽ വന്നു അവളെ വിളിച്ചു ചോദിച്ചു പോകാം... അവൾ ഇറങ്ങി . പോകുമ്പോൾ എന്നോട് പറഞ്ഞു നിന്നോട് നാളെ അമ്മ വീട്ടിൽ വരാൻ പറഞ്ഞിട്ടുണ്ട്. അവനും അവളും നടന്നു നീങ്ങുന്നത് നിറ കണ്ണുകളോടെ ഞാൻ നോക്കി നിന്നു
നാളെ എൻട്രൻസ് റിസൾട്ട് വരുന്ന ദിവസമാണ്. സ്കൂളിൽ കോച്ചിങ് തന്നിരുന്നു. ഞങ്ങളുടെ പ്രിൻസിപ്പൽ സാറിന്റെ വലിയ മനസ് എന്നാൽ വമ്പൻ സ്രാവുകളോട് മുട്ടാൻ അത് മതിയാകില്ല. ഉള്ളത് 17000 Govt സീറ്റ് എഴുതുന്നതു ലക്ഷങ്ങൾ. എന്റെ പരിമിതികൾ എനിക്കറിയാമായിരുന്നു. എങ്ങിനെ പോയാലും govt സീറ്റ് കിട്ടില്ല മാനേജ്‌മന്റ് സീറ്റ് കിട്ടേം ചെയ്യും.
അങ്ങിനെ ഓരോന്നോർത്തു കിടക്കുമ്പോൾ കുട്ടിക്കാലം ഓർമ വന്നു.
എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് പുതിയ വാടക വീട്ടിലേക്കു മാറുന്നത്. വീടിന്റെ ഉടമസ്ഥന് നെൽ കൃഷി ഉണ്ടായിരുന്നു. 'അമ്മ അവരുടെ വീട്ടിൽ പോയി ഇരുന്നു ഉമി അരിക്കുമായിരുന്നു. അമ്മക്ക് അവർ ജോലി കൊടുത്തതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ 'അമ്മ ഞങ്ങൾക്ക് വേണ്ടി അവർ ഉപേക്ഷിച്ച ഉമി അരിച്ചു അതിലെ അരിയെടുക്കുക ആയിരുന്നു എന്നത് ഒരു പാട് കാലം കഴിഞ്ഞാണ് എനിക്ക് മനസിലായത്.
അച്ഛൻ എന്നും ഒരു പേടി സ്വപ്നമായിരുന്നു. 4 വയസ്സുള്ളപ്പോൾ ഒരിക്കൽ ഉറക്കത്തിൽ നിന്നെഴുന്നേക്കുമ്പോൾ തലയിൽ ചോര ഒലിപ്പിച്ചു നിൽക്കുന്ന അമ്മയെയും കയ്യിൽ പൊട്ടിയ സ്ളേറ്റുമായി നിൽക്കുന്ന അച്ഛനെയും ആണ് കണ്ടത്. അന്ന് അമ്മയെ കെട്ടിപിടിച്ചു കരയാൻ മാത്രമേ എനിക്കാകുമായിരുന്നുള്ളു. അതിനു ശേഷം അച്ഛൻ വീട്ടിൽ വരുന്ന ദിവസം ഞാൻ ഉറങ്ങാറില്ലായിരുന്നു. ഒരിക്കൽ അച്ഛൻ എന്താ ഇങ്ങനെ എന്ന് ചോദിച്ചതിന് 'അമ്മ പറഞ്ഞു അച്ഛന് അമ്മയെ സംശയമാണ്. അതും എന്താണെന്നോ എന്തിനാണെന്നോ എനിക്ക് മനസിലായില്ല. അച്ഛൻ കുടിക്കുമ്പോഴാണ് എല്ലാ പ്രശ്നവും. അന്ന് ഞാൻ ഉറപ്പിച്ചു ഞാൻ കുടിക്കില്ല.
ഏട്ടനെ കാണുമ്പോഴാണ് കൂടുതൽ പ്രശ്നം. അത് കൊണ്ട് തന്നെ ഏട്ടൻ മാമന്റെ വീട്ടിലാണ്. അവിടെ കറൻറ് ഉണ്ട് ടി വി ഉണ്ട്. ഞാൻ ഓർക്കുമായിരുന്നു അവനെന്തു സുഖമാണ്. പക്ഷെ ചെറു പ്രായത്തിൽ അവൻ അവിടെ അവർക്കു വേണ്ടി ജോലി ചെയ്യുക ആയിരുന്നു എനിക്കറിയില്ലായിരുന്നു. ഒരിക്കൽ ഓണത്തിന് അവിടെ പോകുമ്പോഴാണ് ഞാനതു കണ്ടത്. 10 വയസ്സുള്ള ഏട്ടൻ വിറകു കീറുന്നു.
അവൻ വരുന്നതും കാത്തു വഴിയിലേക്ക് നോക്കി ഞാൻ നിൽക്കുമായിരുന്നു. അവൻ വരാറില്ല. ഇരുട്ടുമ്പോൾ ഞാൻ വീട്ടിനുള്ളിലേക്ക് പോകും.പിന്നീടെപ്പോഴോ അവൻ പറഞ്ഞു അവനു വരാൻ പേടിയായിരുന്നത്രെ.
ഒരിക്കൽ ഞാൻ 7Th പഠിക്കുമ്പോൾ വീടിന്റെ ഓണർ വീട് ഒഴിഞ്ഞു തരണം എന്ന് പറഞ്ഞു അന്ന് പോയതാണ് അച്ഛൻ. 'അമ്മ എങ്ങിനെയോ പുതിയ വീട് ശരിയാക്കി ഏട്ടനും കൂട്ടുകാരും ഞാനും ചേർന്നു സാധനങ്ങൾ മാറ്റി 'അമ്മ ഒരു ചെറിയ ജോലിക്കു പോയിത്തുടങ്ങി
അമ്മയുടെ കഷ്ടപ്പാടൊക്കെ മനസിലാക്കി തുടങ്ങി. അതിനു ശേഷം ആവും വിധം അമ്മയെ സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. ഞാൻ മിറ്റമടിക്കുന്നതും നിലം തുടക്കുന്നതുമെല്ലാം കണ്ടു അയൽക്കാരും കൂട്ടുകാരുമൊക്കെ കളിയാക്കുമായിരുന്നു. പക്ഷെ എനിക്കൊരിക്കലും അതിൽ ഒരു കുറവും തോന്നിയിരുന്നില്ല.
കാലം അങ്ങിനെ പോയി. ഏട്ടൻ പഠിപ്പു നിർത്തി ജോലിക്കു പോയിതുടങ്ങി ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കുറേശെ കുറഞ്ഞു വന്നു. ഞാൻ 10th എത്തി. പുതിയ സ്ഥാലവുമായി ഞങ്ങളിണങ്ങി തുടങ്ങി
അന്നൊരു ഓണ ദിവസം ഞങ്ങളും ഏട്ടന്റെ കുറച്ചു ഫ്രണ്ട്സും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതിയ വീട്ടിൽ വന്നതിനു ശേഷം മിക്കവാറും ഓണവും വിഷുവും ഞങ്ങൾ ചെറിയ രീതിയിൽ ആഘോഷിക്കാറുണ്ട്. തമാശകളൊക്കെ പറഞ്ഞു അങ്ങിനെ കഴിക്കുമ്പോൾ എന്റെ കണ്ണ് വീട്ടിലേക്കുള്ള വഴിയിലേക്ക് നീണ്ടു. നെഞ്ച് ചെറുതായൊന്നു പിടച്ചു. അച്ഛൻ. എന്റെ വായിൽ നിന്നു അറിയാതെ വന്നു. വീട് പെട്ടെന്ന് മൂകമായി. എല്ലാരും ഉള്ളത് കൊണ്ട് ഞങ്ങൾ ഒന്നും പറഞ്ഞില്ല. വൈകിട്ട് എല്ലാരും പോയപ്പോൾ ഏട്ടൻ ചോദിച്ചു എന്തിനാണ് കേറി വന്നത്. ഞങ്ങളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല അല്ലെ. ഓടി വന്ന 'അമ്മ അവനെ വിലക്കി വേണ്ട മോനെ. അവൻ എങ്ങോട്ടോ ഇറങ്ങി പോയി. ഞാൻ എങ്ങും പോയില്ല. എന്റെ ഉള്ളിൽ എന്തോ ഒരു ഭയം ഉടലെടുത്തു.
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല പുലർച്ചെ വരെ വരാന്തയിലേക്ക് കാതോർത്തു കിടന്നു. പുലർച്ചെ എപ്പോഴോ കണ്ണൊന്നു മാളി. എന്തോ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നു നോക്കുമ്പോൾ കെയിൽ വെട്ടു കത്തിയുമായി അച്ഛൻ എതിരെ 'അമ്മ. പായിൽ നിന്നും ചാടി എഴുന്നേറ്റ ഞാൻ ക്ഷണ നേരം കൊണ്ട് അവരുടെ നാടുവിലെത്തി. അച്ഛന്റെ കെയിൽ നിന്നും കത്തി പിടിച്ചു വാങ്ങി. അച്ഛൻ ബലം പിടിക്കാൻ നോക്കി. പക്ഷെ എനിക്കു ഒരു കരുത്തു എവിടെ നിന്നോ വന്നു. അച്ഛനെ പുറകോട്ടു തള്ളി. അടുത്തിരുന്ന സ്റ്റൂളിൽ തട്ടി അച്ഛൻ മറിഞ്ഞു വീണു. അന്ന് ആദ്യമായി. അച്ഛന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു... ഇറങ്ങി പൊയ്ക്കോണം ഇല്ലേ കൊത്തി അറിഞ്ഞു ഞാൻ കിണറ്റിലിടും.......
പെട്ടെന്ന് 'അമ്മ ഒന്നനങ്ങി ഞാൻ വീണ്ടും ഓർത്തു നാളെ എൻട്രൻസ് റിസൾട്ട് ആണ് രാവിലെ എഴുന്നേറ്റു റിസൾട്ട് നോക്കാൻ പോണം. എന്റെ പേര് റിസൾട്ടിൽ ഉണ്ടാകില്ല..... കാരണം... ഒരു ചെറു പുഞ്ചിരിയോടെ ഞാൻ ഓർത്തു.
എൻട്രൻസ് എക്സാമിന്റെ അന്ന് രാവിലെ ഞാൻ എഴുന്നേറ്റു പ്രാർത്ഥിച്ചു ഒരുങ്ങി ഇറങ്ങി. 'അമ്മ പറഞ്ഞു മോനെ നല്ലോണം എഴുതണെ... ഞാൻ പറഞ്ഞു ശെരി അമ്മെ. അമ്മയുടെ അനുഗ്രഹവും വാങ്ങി ഇറങ്ങി. പോകുന്ന വഴി നീളെ ഞാൻ ചിന്ദിച്ചു എനിക്ക് മാനേജ്‌മന്റ് സീറ്റെ കിട്ടു അങ്ങിനെ വന്നാൽ ലോൺ എടുക്കാൻ 5സെന്റ് ഭൂമി കൂടെ ഇല്ല. അമ്മക്ക് അല്ലെങ്കിലേ വയ്യാതായി തുടങ്ങി. ഇനീം 4 കൊല്ലം ജോലി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ബസ് ഇറങ്ങാൻ സമയമായി അപ്പോഴാണ് കണ്ടത് ദിലീപ് ന്റെ പുതിയ പടം കല്യാണരാമൻ ഒന്നും നോക്കിയില്ല കയറി.
3 മണിക്കൂർ എല്ലാം മറന്നു ചിരിച്ചു....
നേരം ഏറെ വൈകിയിരിക്കുന്നു ഞാൻ കണ്ണടച്ചു. രാവിലെ 'അമ്മ വിളിച്ചു എടാ എണീക്കു. പൊതത്തു പോലെ കിടന്നുറങ്ങാതെ പോയി റിസൾട്ട് നോക്കിട്ടു വാ.
ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് പീടിക കൊലായിലേക്കു ഓടി. കുറച്ചു നേരം അവിടൊക്കെ നിന്നു തിരിച്ചു വന്നു പറഞ്ഞു ഇല്ലമ്മേ... '
അമ്മ ചോദിച്ചു... നീ ശെരിക്കും നോക്കിയോ.
ഞാൻ പറഞ്ഞു... ഉം
'അമ്മ പറഞ്ഞു... സാരല്ല നീ പറഞ്ഞ പോലെ ഡിപ്ലോമക്ക് പോകാം. അത് കഴിഞ്ഞും എഞ്ചിനീയറിംഗ് നു പോകാം എന്നല്ലേ നീ പറഞ്ഞെ. നമ്മുക്കങ്ങിനെ ചെയ്യാം നീ വിഷമിക്കണ്ട. അമ്മെക്കു ആവും പോലെ നിന്നെ പഠിപ്പിക്കും ...
ഞാൻ ഓർത്തു... എനിക്കതറിയാം അമ്മെ അതാ ഞാൻ എഴുതാഞ്ഞതു...
'അമ്മ ചോദിച്ചു പാർവതിക്കു കിട്ടിയോടാ. ഞാൻ പറഞ്ഞു അറിയില്ല. പോയി ചോദിക്കർന്നില്ലേ. ഉം വൈകിട്ട് പോകാം
വൈകിട്ട് ചായ കുടിച്ചു അവളുടെ വീട്ടിലേക്കു വച്ച് പിടിച്ചു. കാളിങ് ബെൽ അടിച്ചു അനക്കമില്ല അകത്തു കയറി ആരേം കാണുന്നില്ല. അടുക്കള ഭാഗത്തു പോയപ്പോ അവളുടെ 'അമ്മ പിന്നാമ്പുറത്തു എന്തോ ചെയ്യുന്നു. ഞാൻ ചോദിച്ചു അമ്മെ പാറു. അവൾ മേലെ ഉണ്ട് എൻട്രൻസ് കിട്ടില്ലെന്ന്‌ പറഞ്ഞു രാവിലെ കേറി ഇരുപ്പാ.
ഞാൻ മേലേക്ക് കയറി റൂമിൽ നോക്കിയപ്പോ ആള് നല്ല ഉറക്കമാണ്. വിളിച്ചു പാറു. കണ്ണ് തുറന്നു നോക്കി മുഖം തിരിച്ചു കിടന്നു.
ഞാൻ ചോദിച്ചു... നീ കാട്ടണത് കണ്ട തോന്നും ഞാനാ നിന്നെ തോൽപിച്ചെന്നു.
അവൾ ചോദിച്ചു .. നിനക്ക് രാവിലെ വരർന്നില്ലേ. നിനക്ക് കിട്ടി കാണും വല്യ ബുദ്ധി രാക്ഷസനല്ലേ.
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു... എനിക്കും കിട്ടിയില്ല.
അവൾ ചാടി എണീറ്റു എന്നിട്ടു ചോദിച്ചു... ശെരിക്കും... പറ്റിക്കല്ലേ..
ഞാൻ പറഞ്ഞു അല്ല
അവളുടെ മുഖത്തു എന്തെന്നില്ലാത്ത ഒരു പ്രകാശം നാണത്തോടെ ഒന്ന് ചിരിച്ചു എന്റെ കയ്യ് പിടിച്ചു ബാൽക്കണിയിലേക്ക് വന്നു എന്നിട്ടു പറഞ്ഞു. എനിക്ക് കിട്ടില്ലെന്നു എനിക്കറിയാർന്നു. സമീർ ബാംഗ്ളൂർ പോവനത്രെ എയർനോട്ടിക്‌സ് എഞ്ചിനീയറിംഗ് പഠിക്കാൻ. ഞാൻ പാപ്പയോടു പറഞ്ഞിട്ടുണ്ട് എനിക്ക് BBA പഠിക്കണമെന്ന് ബാംഗ്ലൂരിൽ. നീയും വാ ഞാൻ പാപ്പയോടു പറയാം നിനക്കൂടെ അഡ്മിഷൻ ശെരി ആക്കാൻ. ഫീസ് ഒക്കെ പപ്പാ അടച്ചോളും.
ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു ഇല്ലെടാ ഞാൻ പോളി ടെക്‌നിക്കിന് പോവാണ് അമ്മയെ വിട്ടു നില്ക്കാൻ പറ്റില്ല നിനക്കറിയാലോ...
അവൾ ഒന്ന് മൂളി എന്നിട്ടു നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..
അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു നീ എവിടെ വേണേലും പൊയ്ക്കോ ഞാൻ നിന്റെ കൂടെ ഉണ്ടാകും.. നിന്റെ ബെസ്ററ് ഫ്രണ്ട് അല്ലേടാ ഞാൻ...... എനിക്ക് വേണ്ടി അവൾ മുഖത്തു ഒരു ചിരി വരുത്തി...
യാത്ര പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ അവളുടെ കണ്ണിൽ തളം കെട്ടി നിൽക്കുന്ന കണ്ണു നീർ എനിക്ക് കാണാമായിരുന്നു.........

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot