തീരത്തെഴുതിയിട്ട വാക്കുകള്‍ പോലെ സ്വപ്‌നങ്ങള്‍
തിരയിലേക്കിറങ്ങിപ്പോകുമ്പോള്‍
നിസ്സഹായത കാല്‍പ്പാടുകള്‍ തീര്‍ക്കുന്നത്
നോക്കിനിന്നൊരു കാലമുണ്ടായിരുന്നു.
കണ്ണുനീര്‍ത്തുള്ളികള്‍ക്കന്നേ-
വിലയിടിഞ്ഞുപോയെന്ന തിരിച്ചറിവില്‍
തിരകളെന്‍െ്‌റ സ്വപ്‌നങ്ങളെ
തിരികെത്തന്നതേയില്ല.
രൂപങ്ങള്‍ മാറ്റിവരക്കപ്പെട്ട സ്വപ്‌നങ്ങളത്രയും
ചേക്കേറുവാന്‍ നിറചിരിയോടെയിന്ന്
ഒരുവിളിപ്പാടകലെ കാത്തുനില്‍ക്കുന്നു.
മനസ്സിന്‍െ്‌റ പത്മവ്യൂഹം ഭേദിച്ചവയൊക്കെയും
ആത്മാവൊരുക്കിയ ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍
പരാജിതന്‍െ്‌റ പുസ്തകത്താളിരുന്ന്
നിസ്സഹായതയിപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്...
by..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക