Slider

കാലമേ നീ എന്നിൽ ഒരു ശേഷിപ്പ്

0

കാലമേ നീ എന്നിൽ ഒരു ശേഷിപ്പ് ..
മാത്രമാക്കുമോ മരണം
കാത്തിരുപ്പുകൾക്ക് അന്വർത്ഥമാകും.
ഒരു ശേഷിപ്പ് മരണം
ആഗ്രഹങ്ങൾ ഒട്ടുമെയില്ലാതെ.തീർക്കും.
ഒരു ശേഷിപ്പ് മരണമോ..
നേടാതെ പോയ ആഗ്രഹങ്ങൾക്കുമപ്പുറം.
മരണം തീർക്കും ഒരു ശേഷിപ്പ് മാത്രമോ
കഥയറിയാതെ രംഗത്ത് ഓടിയെത്തും..
ഒരു കോമാളിയുടെ ശേഷിപ്പോ മരണം
ഇഷ്ടങ്ങൾ ഒക്കെയും ബാക്കി ആക്കി
കൂട്ടി കൊണ്ട് പോകും ആ കോമാളി
നഷ്ടങ്ങൾ ഓർത്തു പൊഴിയും
കണ്ണുനീരിൻ വില അറിയാതെ...
കോമാളി തൻ ശേഷിപ്പോ മരണം
ബാക്കി ആകാത്ത സ്വപ്നങ്ങൾ തൻ
കൂടാര കൂട്ടിലെ ശേഷിപ്പോ മരണം
സ്വപ്നങ്ങളെ ഒരു തൂവൽ ചിറകിൽ..
ഇരുത്തി ദൂരേക്ക് പറന്നുപോകും..
ഈ കോമാളി എന്ന മരണം...
ആ ലോകത്ത് ഇല്ല അവശേഷിപ്പുകളൊന്നും...
എല്ലാം പൂർണത നിറഞ്ഞ സ്വപ്നങ്ങൾ മാത്രം
ഇനി ഒരു ശേഷിപ്പ് മാത്രമായി ജന്മമമോ..
ബിജിത്ത് ബാബു☣
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo