സ്വപ്നാന്തരങ്ങളിൽ എന്നോ ഒരു
മൃദുമഴയായ് തോർന്നുപോയ
പ്രണയമേ ..
നിന്നിൽ പൂവിടുന്ന ഓർമ്മകൾ
കണ്ണുനീരായി കാലത്തിൽ
കൈക്കുമ്പിളിൽ
നിറയുമ്പോൾ
ഒരു തെന്നലായ്
തഴുകുവാൻ
ഇന്നും കൊതിച്ചുപോകുന്നു.
എന്നിലെ വിഷാദം നീ തൊട്ടു
മായ്ക്കുന്ന കാലം
ഏറെ അകലെ.
ആകാശത്തിന്റെ അറ്റത്ത്
ഓർമകളുടെ താഴ് വ വരയിൽ
നീ മഴവില്ലായ് വിരിയുമ്പോൾ
ഒരു ചിറകുണ്ടെങ്കിൽ നന്നായേനെ
പ്രണയത്തിൻ നീർമാതളം വീണ്ടും
പൂക്കുവാൻ കാത്തു
പൂമ്പാറ്റ എന്നും.
Rajeev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക