ഏകാന്ത യാമങ്ങൾ
ഉപയോഗം കഴിഞ്ഞുപേക്ഷിച്ചീ
തുരുമ്പ് വീണ ഈ കൂന്താലി തൻ
താപം തപിച്ച മേനി കൊണ്ടിവർ
വെട്ടിയെടുത്തൊരാ പണത്തുട്ടുകളൊക്കെയും
കഷ്ടമായ് കരിം ചിന്തയായ്
തീർന്നുണർവ്വില്ലാ നീചമാം
മനം പുണർന്നുല്ലസിച്ചുവോ
ആരുകൾ തെളിഞ്ഞോരു
കൂന്താലി കൈയിലോ
ഇറ്റെന്കിലും ബലം ബാക്കിയുണ്ടാവുമോ
കായബലം പോകും
കാലമതിൻ കാവ്യനീതി
തരും സൃഷ്ടി സ്ഥിതികളിൽ
ഉത്തരം ചൊല്ലും നീ
ByVGV
0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക