Slider

നിഘണ്ടു

0

അയ്യോ എന്ന വാക്കിനെ ചെറുതായി കാണണ്ട കേട്ടോ....എന്താണന്നോ ചുവടെ ചേർത്തിട്ടുള്ളത് വായിച്ചു നോക്കു...
തെന്നിന്ത്യൻ സംസാരഭാഷയിലെ സ്ഥിരം പ്രയോഗമായ 'അയ്യോ' ഓക്സ്ഫോര്‍ഡ് ഇംഗ്ളീഷ് നിഘണ്ടുവില്‍ ഇടംനേടി. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും വിവിധതരത്തില്‍ വിവിധ സാഹചര്യങ്ങളില്‍ 'അയ്യോ' പ്രയോഗം ഉണ്ടാകാറുണ്ടെന്ന് നിഘണ്ടുവിലെ അര്‍ഥസൂചികയില്‍ പറയുന്നു. നിഘണ്ടുവിന്റെ സെപ്തംബറിലെ പട്ടികയിലാണ് 'അയ്യോ' ഇടംപിടിച്ചത്. 'യോഗാസന' എന്ന പദവും നിഘണ്ടുവില്‍ എത്തി. 150 വര്‍ഷം പഴക്കമുള്ളനിഘണ്ടുവില്‍ ആറുലക്ഷത്തോളം വാക്കുകളുണ്ട്്...
ചില വാക്കുകളും നാമവും ചുവടെ ചേർക്കുന്നു.
============================
1: മഹം
നാ: യാഗം, പോത്ത്, നേര്‍ച്ച, കാന്തി, ശോഭ, ആഘോഷം, ഉത്സവം
2:മേഹം
നാ: ആട്, ഒരു രോഗം, മേഹരോഗം, പ്രമേഹം (മൂത്രമൊഴിവ്)
3:മോഹം
നാ: അറിവില്ലായ്മ, മായ, വ്യാകുലത,
ബോധക്കേട്, അഷ്ടരാഗങ്ങളില്‍ ഒന്ന്, വലിയ ആഗ്രഹം, തന്റേടമില്ലായ്മ, ദുഃഖം, നൊമ്പരം, പിഴ, തെറ്റ്.
വാക്കുകളുംഅർത്ഥങ്ങളും
****************************
1. വീത = പൊയ്പ്പോയ
2. വീതം = പങ്ക്
3. വീതംസം = ഇര പിടിക്കാനുള്ള കുരുക്ക്
4. വീതഭയം = ഭയമില്ലാതെ
5. വീതാശ = ആശയില്ലാത്ത
6. വീത് = വിസ്താരം
7. വീതശങ്കം = സംശയമില്ലാതെ
8. വീതരാഗ = നിസ്സംഗമായ
9. വീതസൂത്രം = പൂണൂൽ
10. വീതദംഭ = അഹങ്കാരമില്ലാത്ത
11. വീതിഹോത്രന്‍ = അഗ്നിദേവൻ
12. വീതിക്കുക = വീതം വെയ്പ്പ്
13. വീതം = ഒഴിഞ്ഞത്
14. വീതി = കുതിര, ഗതി, ശുദ്ധീകരിക്കല്‍, പ്രകാശരശ്മി,,,,
നന്ദി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo