Showing posts with label SabeerThuneri. Show all posts
Showing posts with label SabeerThuneri. Show all posts

അവസാന യാത്ര...........


അവസാന യാത്ര...........
ഞങ്ങള്‍ 3 മക്കളാണ് രാജു രമേശ്‌ രതീഷ്‌. ഒരു ഇടത്തരം കുടുംബം. ചേട്ടന്‍ licയില്‍ ജോലി ചെയ്യുന്നു. ഞാന്‍ പഠിപ്പ് കഴിഞ്ഞ് ജോലി തെണ്ടി നടക്കുന്നു. അനിയന്‍ പഠിക്കുന്നു.ചേട്ടന്‍ അച്ഛന്റെ അടുത്ത് അതികം സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
ചേട്ടന് വിവാഹം കഴിച്ച് ഒരു കുട്ടിയുണ്ട്.ചേട്ടത്തിയമ്മ വീട്ടില്‍ മകളെ പോലെയായിരുന്നു പെണ്മക്കള്‍ ഇല്ലാത്തത് കൊണ്ടാവാം. എല്ലാവര്‍ക്കും അവരോട് വലിയ സ്നേഹം ആയിരുന്നു. അവര്‍ക്ക് തിരിച്ചും.നല്ല സന്തോഷത്തോടെ കഴിയുന്ന കുടുംബം.
ഒരു ദിവസം രാത്രി എല്ലാവരും വീട്ടില്‍ ഉണ്ട് ചേട്ടന്‍ പറഞ്ഞു എനിക്ക് ഒരു കാര്യം പറയാനുണ്ട്. അച്ഛനും അമ്മയും അച്ഛനും പരസ്പ്പരം നോക്കി അമ്മ പറഞ്ഞു നീ പറയു. ചേട്ടന്‍ പറഞ്ഞു എനിക്ക് എന്‍റെ വിഹിതം വേണം. എല്ലാവരും ഞെട്ടി.
അമ്മ ചോതിച്ചു നിനക്ക് ഭ്രാന്ത് പിടിച്ചോ?. പിന്നെ അവിടെ ഒരു ബഹളം തന്നെയായിരുന്നു.അവസാനം വീട് വിട്ട് പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ സമ്മതിക്കുകയായിരുന്നു വിഹിതം കൊടുക്കാമെന്ന്.

പിന്നെ ചേട്ടന്‍ ചെയിതത് ചേട്ടന്‍ വീടുവെക്കാന്‍ വേണ്ടി വാങ്ങിയ സ്ഥലം വിറ്റു. ആരും ഒന്നും ചോതിക്കാനും പറയാനും പോയില്ല.വീടിനോട് തൊട്ട് ഒരു വീട് വെച്ചു. പാല് കാച്ച് കഴിഞ്ഞ് ഏട്ടന്‍ എന്നെ വിളിച്ചിരുത്തി കുറെ പറഞ്ഞു.
അച്ഛനെയും അമ്മയേയും നല്ലവണ്ണം നോക്കണം. ചേട്ടത്തിയെ വേണ്ട സഹായങ്ങള്‍ ചെയ്യ്തു കൊടുക്കണം ചെട്ടന്റെ സ്വന്തം മകളെ പോലെ നോക്കണം എന്നൊക്കെ. അപ്പോള്‍ തമാശയായി ഞാന്‍ ചോതിച്ചു ചേട്ടന്‍ എവിടെക്കെങ്ങിലും പോവുകയാണോ?. ചിരിച്ച് കൊണ്ട് പറഞ്ഞു ചിലപ്പോള്‍.
പക്ഷെ അന്ന് ഉറങ്ങിയ ചേട്ടന്‍ പിന്നെ എഴുന്നേറ്റില്ല, കാന്‍സര്‍ആയിരുന്നു ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് അറിഞ്ഞ ദിവസമാണ് വിഹിതം ആവിഷപ്പെട്ടത്‌. ആരോടും ഒന്നും പറയാതെ കടമകള്‍ എല്ലാം തീര്‍ത്തു ചേട്ടന്‍ യാത്രയായി.........
സബീര്‍ തൂണേരി

സദാചാരം..........


സദാചാരം..........
ആ വീട്ടില്‍ താമസിക്കുന്നത് ഒരു പെണ്ണും അവരുടെ 2ചെറിയ മക്കളും പ്രായമായ അമ്മയും. ഭര്‍ത്താവ്‌ ദുബായിലാണ്.
സദാചാര കമ്മിറ്റിയുടെ നിരീക്ഷണത്തിലുള്ള വീട്. അപ്പോഴാണ് ആ വീട്ടിലേക്ക് സുന്ദരനും സുഗുമനുമായ ഒരു യുവാവ് വരുന്നു മണിക്കൂറുകള്‍ അവിടെ ചിലവൊഴിക്കുന്നത് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടത്.കമ്മിറ്റി അന്വേഷണത്തിനു കമ്മീഷനെ നിയോഗിച്ചു.അയാള്‍ ആര്?. അവളും അയാളും തമ്മില്‍ എങ്ങനെ പരിജയം?.ഇതായിരുന്നു അന്വേഷണം.

കമ്മിറ്റി എല്ലാം പെട്ടന്ന് കണ്ടു പിടിച്ചു. അയാള്‍ അടുത്തുള്ള ഹോസ്പ്പിറ്റലില്‍ പുതിയതായി വന്ന ഡോക്ടര്‍ ആണ്. അമ്മയെ ചികിത്സിക്കാന്‍ കൊണ്ടുപോയപ്പോഴുള്ള ബന്തം വീട്ടിലേക്ക് വളരുകയായിരുന്നു.എനി എന്ത് ചെയ്യും?
കമ്മിറ്റിയില്‍ കുറേ പേര്‍ക്ക് അവളോട് സഹതാപം. ഭര്‍ത്താവ് പോയിട്ട് കുറേ ആയില്ലേ അവളും ചോരയും നീരും ഉള്ള പെണ്ണല്ലേ. കുറേ പേര്‍ക്ക് ഭര്‍ത്താവിനോട് സഹതാപം ആ പാവം അവള്‍ക്കും മക്കള്‍ക്കും വേണ്ടിയല്ലേ കഷ്ടപെടുന്നത് ഇങ്ങനെയൊക്കെ ചെയ്യുന്നത് ശെരിയാണോ. അവരെ പറ്റിയുള്ള കഥകള്‍ നാട്ടില്‍ പരന്നു. പക്ഷേ ഇതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല.
ഒരു ദിവസം രാത്രി 12മണിക്ക് അയാളുടെ കാര്‍ ആ വീട്ടിലേക്ക് വരുന്നു. ഉടനെ കമ്മിറ്റി കൂടി. ഇതുവരെ പകലായിരുന്നു ഇപ്പോള്‍ രാത്രിയിലും. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല ഇന്ന് രണ്ടിനേയും കൈയ്യോടെ പിടിക്കണം.
അവര്‍ വീട് വളഞ്ഞു. ശബ്തം കേട്ട് പുറത്തേക്ക് ഇറങ്ങിയ അവരുടെ വീഡിയോ പിടിക്കുന്ന തിരക്കിലായിരുന്നു പലരും, ഹോട്ട്ന്യൂസ്‌ ആണല്ലോ അവിഹിതം. പുറത്തേക്ക് ഇറങ്ങിയ അവരുടെ അടുത്തേക്ക് ആളുകള്‍ പാഞ്ഞടുത്തു. അയാളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. അവര്‍ എന്തൊക്കെയോ പറയാന്‍ ശ്രെമിക്കുന്നുണ്ടായിരുന്നു പക്ഷെ ആരു കേള്‍ക്കാന്‍.
അവര്‍ വീടിനുള്ളില്‍ കയറി കതകടച്ചു.(അവിടെ കൂടിയവരുടെ കമന്റ് സന്സര്‍ ഉള്ളത് കൊണ്ട് ഇവിടെ കൊടുക്കുന്നില്ല).പോലിസ് വന്നു.
si വീടിനകത്ത് കയറി അയാളോട് ചോതിച്ചു നിങ്ങള്‍ ഒരു ഡോക്ടര്‍ അല്ലെ എന്നിട്ട് ഇങ്ങനെയൊക്കെ. അയാള്‍ പറഞ്ഞു സര്‍ നിങ്ങള്‍ സത്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ഇത് എന്‍റെ സുഹൃത്തിന്‍റെ അമ്മയും ഭാര്യയും ആണ്.
ഈ അമ്മക്ക് മരുന്ന് കുത്തി വെക്കണം അതിനാണ് ഞാന്‍ ഇവിടെ വരുന്നത്.ഇപ്പോള്‍ അമ്മക്ക് രോഗം കൂടുതലായി അത് നോക്കാന്‍ വേണ്ടിയാണു ഞാന്‍ ഇവിടെ വന്നത് അപ്പോഴാണ് ഇവരന്നെ പിടിച്ചു വെച്ചിരിക്കുന്നത്.
പക്ഷെ അപ്പോഴേക്കും അവരുടെ വാര്‍ത്ത‍ fbലും watsappilum വയറല്‍ ആയിരുന്നു.........
സബീര്‍ തൂണേരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo