Showing posts with label NeenaRajan. Show all posts
Showing posts with label NeenaRajan. Show all posts

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം

ഇന്ന് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ഉണ്ടായി . കോളേജില്‍ പോയി സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരുന്ന വഴി . കോട്ടയം KSRTC സ്റ്റാൻഡിൽ വെച്ച് ഒരു കുട്ടി എന്റെ മുന്നില്‍ വന്നു പറഞ്ഞു 10 രൂപ താ . അവനെ കണ്ടപ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു മുഖ പരിചയം തോന്നി . കഴിഞ്ഞ രണ്ട് ആഴ്ച മുന്നെ അവനെ ഞാന്‍ ചെങ്ങന്നൂര്‍ പ്രൈവറ്റ് സ്റ്റാൻഡിൽ വെച്ച് കണ്ടു . പക്ഷേ അന്നും അവന്‍ എന്നോട് ഇങ്ങനെ തന്നെ പറഞ്ഞു 10 രൂപ താ എന്ന് . എനിക്കു അതു കേട്ടപ്പോള്‍ കൌതുകം തോന്നി ഞാന്‍ പറഞ്ഞു നീ 10 രൂപ മാത്രമേ വാങ്ങുള്ളൂ. അപ്പോള്‍ അവന്‍ എന്റെ മുഖത്ത് നോക്കി ചിരിച്ചു എന്നിട്ട് വീണ്ടും പറഞ്ഞു 10 രൂപ താ എന്ന് . ഞാന്‍ അവന്റെ കവിളില്‍ തൊട്ട് ചോദിച്ചു . മോന്റെ പേര് എന്താ , ഒന്നും മിണ്ടിയില്ല . വീണ്ടും ചോദിച്ചു നീ ആരുടെ കൂടെയാ വന്നത് എന്ന് അപ്പോള്‍ അവന്‍ എനിക്കു പിന്നില്‍ നില്ക്കുന്ന സ്ത്രീയെ ചൂണ്ടി കാണിച്ചു . ഞാന്‍ അവരെ രൂക്ഷമായി ഒന്നു നോക്കി , പിന്നെ മുന്നില്‍ നിന്ന അവനെ നോക്കുമ്പോള്‍ കാണുന്നില്ല , തിരിഞ്ഞു നോക്കുമ്പോള്‍ ആ സ്ത്രീയെയും . പിന്നീട് ഇന്നാണ് ഞാന്‍ അവനെ കാണുന്നത് . അവന്‍ ഓടിപ്പോകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടു ഞാന്‍ അവന്റെ കുഞ്ഞിക്കൈയ്യിൽ പിടിച്ചു . അപ്പോഴും അവന്‍ എന്നോട് പറഞ്ഞു 10 രൂപ താ എന്ന് . ഞാന്‍ അവനോട് പറഞ്ഞു നിനക്കു ഞാന്‍ ഒരു രൂപ പോലും തരില്ല നിനക്കു വിശക്കുന്നു എങ്കില്‍ വാ ആഹാരം വാങ്ങി തരാം എന്ന് . അപ്പോള്‍ അവന്‍ അവന്റെ കൈ വയറിൽ തൊട്ടു പറഞ്ഞു . വിശക്കുന്നു 10 രൂപ തരാന്‍ . ഞാന്‍ അവനെയും വിളിച്ച് കൊണ്ടു അടുത്തുള്ള ഹോട്ടലില്‍ പോയി. അവിടെ ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ ഞങ്ങളെ പലരും നോക്കി . കളിയാക്കുന്ന മട്ടില്‍ ചിരിച്ചു . ഞാന്‍ അവനോട് ചോദിച്ചു നിനക്കു എന്തു കഴിക്കാൻ വേണം എന്ന്. അവന്‍ മെല്ലെ ചിരിച്ചു കൊണ്ടു എന്നെ ബിരിയാണിയുടെ പടം ചൂണ്ടി കാണിച്ചു . ബിരിയാണി കൊണ്ടു വന്നപ്പോള്‍ അവന്‍ കൈയില്‍ ഇരുന്ന പ്ളാസ്റ്റിക് പാത്രത്തില്‍ പകുതി വെച്ചു . ഞാന്‍ ചോദിച്ചു ഇതെന്തിനാ അപ്പോള്‍ അവന്‍ പറഞ്ഞു അവന്റെ അനുജത്തിക്കു കൊടുക്കാനാണെന്ന് . 5 വയസ്സ് ഉള്ള ആ കുഞ്ഞു സ്വന്തം കൂടപ്പിറപ്പിനോട് കാണിക്കുന്ന ആ കരുതൽ ഇന്ന് ഈ സമൂഹത്തിൽ ഇല്ലാത്തത് . പാത്രത്തിലെ ആഹാരം മുഴുവന്‍ അവന്‍ കഴിച്ചു . കഴിക്കുന്നതിന് ഇടയില്‍ കൂടുതല്‍ ചോദിച്ചു അവനെ ഞാന്‍ ബുദ്ധിമുട്ടിച്ചില്ല . ഞാന്‍ കാശ് കൊടുക്കുന്ന സമയം അവന്‍ പുറത്തേക്ക് പോയി . ഞാന്‍ വിചാരിച്ചു അവന്‍ പോയി എന്ന് . വെളിയില്‍ ഇറങ്ങിയപ്പോള്‍ അവന്‍ അവിടെ തന്നെ നിന്നു . ഞാന്‍ അവനോട് ചോദിച്ചു എന്താ നിന്റെ പേര് അവന്‍ പേടി കൂടാതെ പറഞ്ഞു അപ്പു . ഞാന്‍ ചോദ്യങ്ങള്‍ തുടർന്നു . നിന്റെ അച്ഛനും അമ്മയും എവിടെ , അവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു ചത്തു പോയി , ഇവിടെ നീ എങ്ങനെ വന്നു എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു ,വലിയച്ഛൻ അക്കായിക്കു കൊടുത്തു കാശ് വാങ്ങി എന്ന് . ഞാന്‍ പറഞ്ഞു ഞാന്‍ നിന്നെ പോലീസില്‍ ഏല്പ്പിക്കാം അവര്‍ നിന്നെ സർക്കാരിൽ ഏല്പ്പിക്കും .അപ്പോൾ മോന്‍ പഠിച്ച് വലിയ ആള്‍ ആവും എന്ന് .വാടിയ മുഖത്തോടെ അവന്‍ പറഞ്ഞു വേണ്ട . എന്റെ അനുജത്തി അക്കായുടെ എടുത്താ എനിക്കു പോണം എന്ന് .ഞാന്‍ അവന്റെ കൈയില്‍ 10 രൂപ വെച്ച് കൊടുത്തു അവൻ അത് വാങ്ങി എന്റെ കൈയില്‍ തന്നെ തിരിച്ചു വെച്ചു തന്നു. അവന്‍ മുന്നോട്ട് നടന്നു .പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു വന്നു എന്റെ കൈയ്യില്‍ ഒരു ഉമ്മ തന്നു . അവന്‍ മുന്നോട്ട് നടന്നു നീങ്ങുമ്പോള് എന്റെ ഹൃദയം തകരുന്ന വേദന എനിക്ക് തോന്നി . . ഒരു അപേക്ഷ ഇങ്ങനെ കാണുന്ന കുഞ്ഞുങ്ങളെ ആട്ടി ഓടിക്കാതെ ഒരു നേരത്തെ അന്നം വാങ്ങി കൊടുത്തു . സുരക്ഷിതമായി കൈകളില്‍ എത്തിക്കണെ . . 
[ നീനാ രാജൻ ]

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo