Showing posts with label RajeevSomaraj. Show all posts
Showing posts with label RajeevSomaraj. Show all posts

കാലാന്തരം

Image may contain: 1 person, standing, mountain, sky, outdoor and nature

പലപ്പോഴും നീയെന്നെ
തഴുകി പോയിട്ടുണ്ട്
ഒരിക്കലും നീയെന്നെ 
ഗാഢമായി പുൽകിയിട്ടില്ല
ഒരിക്കൽ നിനക്കെന്നെ
പ്രണയിച്ചേ മതിയാകു..
അന്ന് നിൻ കത്തിയെരിയുന്ന
മടിയിൽ കിടന്നെല്ലാം
മറന്നുറങ്ങും ഞാൻ
കീറിയ സഞ്ചിയിൽ പൊട്ടിയ
സ്ലേറ്റുമായി വല്ലപ്പൊഴും സ്നേഹിച്ച
പള്ളിക്കുടം കഴിഞ്ഞ് വന്നെന്നെ
പിശാചെന്ന് വിളിച്ച പൈതലിനെ
ദയനീമായി നോക്കിയതും
അറിയാത്ത ചോദ്യം
മൗനിയാക്കിയതും
ബാല്യം
അറിഞ്ഞിരുന്നില്ല പലതിനും
ഉത്തരം മൗനമായി ഒഴുകിയെന്ന്
താടിയും മുടിയും നീട്ടി വളർത്തിയ
ഭ്രാന്തൻ
മുഷിഞ്ഞക്കുപ്പായക്കാരൻ
പിച്ചു പേയും പറയുന്നത് നോക്കി
ചിരിതൂകിയ ഞാനറിഞ്ഞില്ല
ഉള്ളിലൊരു കുന്നു നീറിപ്പുകഞ്ഞ്
പിച്ചും പേയും പറയുന്നുവെന്ന്
ഒഴിഞ്ഞുമാറിയ ഭ്രാന്തനെന്ന്
ഒരിക്കൽ നിനക്കെന്നെ
പ്രണയിച്ചേ മതിയാകു
അന്ന് വഴിയോരത്ത് നിന്റെ
മടിയിൽ മയങ്ങുമെന്റെ
നെറ്റിയിൽ അവർ എഴുതും
അവരെ എഴുതിയ കവിയെന്ന്
രാജീവ് സോമരാജ്, കോന്നി

കവിത - അച്ഛനോട്


നല്ലെഴുത്തിലെ ശ്രദ്ധേയരായ യുവകവികളിൽ ഒരാളായ ശ്രീ രാജീവ് സോമരാജ് എഴുതിയ മനോഹരമായ കവിത - " അച്ഛനോട് "
ആലാപനം ചെയ്തിരിക്കുന്നത് കാർത്തിക ജി കർത്താ
കവിത കേട്ട ശേഷം ഈ യുവ പ്രതിഭകളെ അനുമോദിക്കുക , അനുഗ്രഹിക്കുക .
കൂടുതൽ കവിതകൾ കേൾക്കുവാൻ, വീഡിയോ തുടങ്ങുമ്പോൾ തെളിയുന്ന Subscribe ബട്ടൺ അമർത്തുക


പ്രണയിനി , ദയ - രാജീവ് സോമരാജ് രണ്ടു കവിതകൾ


പ്രണയിനി:

മരണമെത്തും മുൻപേ
മരണകിടക്കയിലെത്തുമോ നീ 
നിനക്കായിയുള്ളിലൊളിപ്പിച്ച 
പ്രണയം ഒരു വരി കവിതയിൽ 
ചൊല്ലിടാം നീ കേൾക്കുമെങ്കിൽ ..
എൻ കരങ്ങളിൽ പൊതിഞ്ഞീടുക
നിൻ ഹൃദയസ്പന്ദനം 
എൻ ശ്വാസതന്ത്രികൾ പൊട്ടിടാതെ ..
---------------------
രാജീവ് സോമരാജ്, കോന്നി


ദയ

മുലപ്പാൽ ചുരത്തും മുലക്കണ്ണുകളിൽ
കണ്ടത് കാമമോ
പിറവിയെടുക്കും ദളങ്ങൾക്കിടയിൽ
കാമരക്തമൊഴുക്കുവാൻ
നീ അനവസരങ്ങളിൽ പതുങ്ങി
നിന്നുവോ
ഓർക്കുക നീ
അവർ തൻ ദയയുടെ
ബാക്കി പത്രമല്ലോ നീ
---------------------------------

രാജീവ് സോമരാജ്

ആത്മവിലാപം (കവിത)


ഹൃദയം പൊട്ടുമാറുച്ചത്തിൽ
പറഞ്ഞിട്ടേ ..
എന്റെ ചില്ലകൾ നീ വെട്ടിയരിഞ്ഞിടു 
ശാപവാക്കുകളാൽ എന്നിൽ തീ കോരിയിടു
കത്തി ചാമ്പലാവട്ടെ എന്റെ
ചില്ലയിൽ തളിരിട്ട കിനാവള്ളിയിലെ
തളിരിലകൾ
കടപുഴകി വീഴട്ടെ …
മണ്ണിന്റെ മണമേറ്റ
എൻ ശരീരത്തെ മണ്ണിൻ തരികൾ
ഭുജിക്കട്ടെ
മാതാവിൻ ഗർഭപാത്രത്തിൽ
തിരികെയെത്തട്ടെ
ഇനിയും പിറക്കാത്ത കുഞ്ഞായി
ജിവിക്കുവാൻ
എനിക്ക് മുന്നേ വളർന്നാമരം
തണൽ നൽകാനാവതെ
സ്വയം ശപിച്ചു ഇല്ലാതെയാകുന്നത്
കണ്ടു നിൽക്കാൻ വയ്യന്റെ ലോകമേ..
അമ്മ തൻ നെഞ്ചിലെ കനലും
അച്ചന്റെ ഉള്ളിലെ തേങ്ങലും
ഒരു ചിരി മാഞ്ഞ മുഖങ്ങൾ
എന്നുള്ളിലെ വിങ്ങുന്ന ഹൃദയത്തിൻ
ഭാരമേറ്റിടുന്നു
ചിതലരിച്ചൊരാ മേൽക്കൂര പോലെ
നാളെ ജീവിതം മണ്ണിൽ പതിച്ചിടാം
അന്ന് നീ കർമ്മത്തിൻ കടം പറയാതെ
എന്നെ ഏൽക്കണം
സ്വാന്ത്വന വാക്കിന്റെ ഒരു പിടി
മണ്ണെന്റെ ദേഹം മുടൂമോ
ഇല്ല അറിയില്ലൊരാൾക്കും
കഥയും കവിതയും
മനസ്സും
നിദ്ര വിട പറഞ്ഞ രാത്രിതൻ
ഏകാന്ത വഴികളിൽ
സ്വന്ത്വനം വരികളിൽ തേടിയ
എൻ നെഞ്ചിലെ ഗദ്ഗദം വരികളിൽ
തികയാതെ കണ്ണിൽ തുളമ്പുന്നു..
നിർത്തിടട്ടെ ....
രാജീവ് സോമരാജ്

താരാട്ടിനീണമായി


എല്ലാ സ്നേഹനിധികളായ അമ്മമാർക്കും .. ചിങ്കിരി വാവകൾക്കും സമർപ്പിക്കുന്നു
.....................................
മുത്തേ മുത്തേ നീയുറങ്ങ്
താലോലമാടി നീയുറങ്ങ്
താരാട്ടിനീണമായി അമ്മയുണ്ട്
താനേ ഒഴുകുന്ന തെന്നലുണ്ട്
നീയാ തൊട്ടിലിലുറങ്ങും നേരമെല്ലാം
മുത്തമിടാം നിന്നോമൽ കാൽ വിരലിൽ
അമ്പിളിമാമൻ കഥപറയും
നിനക്കുറങ്ങാൻ കൂട്ടിരിക്കും
ചിമ്മുന്ന വാൽക്കണ്ണെഴുതാം
പൂങ്കവിളില് മറുകുവെക്കാം
എന്നിടനെഞ്ചിലെ പാലാഴിയിൽ
സ്നേഹം ഞാൻ കരുതിവെക്കാം
ഇങ്കിനായി നീ കരയും നേരം
വാത്സല്യമെല്ലാം ഒഴുക്കാം ചുണ്ടിൽ
പാദങ്ങൾ നോവാതെ നടത്തിടാം ഞാൻ
വാവേ നീയുറങ്ങെൻ താരാട്ടു കേട്ട്
രാജീവ് സോമരാജ് ..

മഴയുടെ കൂട്


.........................
കഴിഞ്ഞ തുലാമാസ സന്ധ്യയിൽ
ആർത്തലച്ചു വന്നവളെ ഞാനെൻ
മച്ചിന്റെ മുകളിലെ കൂട്ടിലടച്ചിട്ടു
ഉഷ്ണം കൊണ്ടെൻ മേനി
പൊള്ളി മീനമാസച്ചൂടിൽ
എന്നിട്ടും മച്ചിലേക്കെത്തിയില്ല
ഇടവത്തിലവളുടെ തോഴി വന്നിട്ടും
ഇവിടെയില്ലെന്ന കള്ളമോതി ഞാൻ
കോണിപ്പടിയടഞ്ഞു നിന്നു
ഇന്നീ തുലമാസ സന്ധ്യയിൽ
മച്ചിന്റെ മുകളിലെ തട്ടും മുട്ടും കേട്ട് ഞാൻ
കൂടിന്റെ വാതിൽ മെല്ലെ തുറന്നു
ആർത്തിറങ്ങി പെയ്തു
വെള്ളിയിൽ തീർത്തരഞ്ഞാണവും
പാദസരങ്ങളും കിലുങ്ങിയയെച്ചയിലെൻ
നെഞ്ചിടുപ്പേറി
മതിയെന്നു പറയും വരെ
നനയിച്ചു
നിന്റെ സ്നേഹക്കൂടെനിക്ക് തടവറയല്ല
എങ്കിലും പെയ്തിറങ്ങാൻ
കൊതിപൂണ്ടു നിൽക്കുമെൻ
മനസ്സാണിത്
........
രാജീവ് സോമരാജ്
07.11.2016

മഴയുള്ള സന്ധ്യയിൽ


മഴയെ സ്നേഹിച്ചവളുടെ മിഴികളിൽ
സന്ധ്യതൻ പ്രണയരാഗമോ....
അവളുടെ ചുരുൾ മുടിയിൽ
മെല്ലെ തഴുകിയ തെന്നൽ
കാതിലെ ലോലാക്കിൽ താളമിട്ട്
കാതിലോതിയത് കവിതയോ...
ഇന്നീ മഴയുള്ള സന്ധ്യയിൽ
തെളിയുന്ന ദീപത്തിൽ നിൻ
മിഴികളിൽ തെളിയുന്നതനുരാഗ
വര്ണങ്ങളോ...
കൂരിരുളാൽ മാറാല പറ്റിയൊരെൻ
മനസ്സിന്റെ നാലുകെട്ടിൻ
തുളസിത്തറയിലെ തിരിയായ്
തെളിഞ്ഞു നിൻ മന്ദസ്മിതം.
നിന്‍റെ പാദസരങ്ങൾ ഓടിക്കളിച്ചെ-
ന്നുള്ളിലെ  ഇടനാഴികളിലെന്നും
ജന്മങ്ങൾ കൂട്ടായി വരുമെന്ന് പാടി..
നിന്റെ ഒരു നോക്കെന്നിലെത്താഞ്ഞതിൽ
പരിഭവം പൂണ്ടൊരെന്നെ
ഇന്നലെ മഴയുള്ള സന്ധ്യയിൽ
നീ കളിയാക്കിയുണർത്തിയില്ലേ ...
തുളസിതൻ നന്മ മുടിയിൽ ചൂടി
നീയാകസവു ചുറ്റി ദേവിയെ പോൽ
അമ്പലമുറ്റത്ത് നിന്ന നേരം
അരയാലിൻചോട്ടിൽ നിന്നൊരെന്നെ
അഞ്ജന കണ്ണാൽ
നോട്ടമെറിഞ്ഞതെന്നിടനെഞ്ചിൽ
പ്രണയ ശരങ്ങളായ് ....
ഇന്നീ മഴയുള്ള സന്ധ്യയിൽ
ചാരത്തണഞ്ഞ നിൻ
മിഴികളിലെ കവിത ഞാനിവിടെ
കുറിച്ചിടട്ടെ ....
------------------------------------------------
രാജീവ് സോമരാജ് . കോന്നി

ആരാണിവൻ


ആരാണിവൻ ഇടുങ്ങിയ
ഇടനാഴിയിലുടെ പായുന്നവൻ
ഇരുണ്ട ഇടനാഴികളിലെ
ഭിത്തികളിൽ ജനന മരണ
കണക്കുകൾ എഴുതി വെച്ചിടുന്നവൻ
വിശാലമീ ലോകത്ത്
വിശാലയമായി ജീവിക്കണമെന്ന്
വീമ്പിളക്കിയവന് ഇടുങ്ങിയാറടിമണ്ണ്
നൽകിയവൻ വിശാലഹൃദയർക്ക്
ചിന്തയായി
ആരാണിവൻ? ആണിയിലിടിച്ചു
കാറ്റത്താടുന്ന കടലാസ്സുകളിലൂടെ
വർഷങ്ങൾ എണ്ണി മടുത്ത
കണ്ണുകളിൽ തിമിരവും
വിരലുകളിൽ ചുളിവും നൽകിയവൻ
ഞാൻ ഞാനായീ സാഗര തീരത്ത്
തിരമാലകളെണ്ണി നിൽക്കുമ്പോൾ
ഉദായസ്തമയങ്ങൾ നൽകി
എവിടെയോ പോയി മറഞ്ഞവൻ
അവന് പിറകെ നാമെല്ലാവരും
പായുന്നു പിന്നിലും അവനുണ്ടെന്നറിയാതെ
എണ്ണിയാൽ തീരാത്ത മുടിയിഴകൾ
വലിച്ചു നീട്ടിയപ്പോൾ
തലയിലിരുന്നവനോതി തന്നതാണീ കവിത 

by: rajeev somaraj

തിരിച്ചിട്ടൊരു ചിന്ത


ദാഹിച്ചാൽ കുടിച്ച് തീർക്കണം
വിശന്നാൽ കഴിച്ച് തീർക്കണം
ഉറക്കം വന്നാൽ ഉറങ്ങി തീർക്കണം
സങ്കടം വന്നാൽ കരഞ്ഞു തീർക്കണം
സന്തോഷം വന്നാൽ ചിരിച്ചു തീർക്കണം
പ്രണയം തോന്നിയാൽ പ്രേമിച്ചു തീർക്കണം
മഴ വന്നാൽ നനഞ്ഞു തീർക്കണം
പനി വന്നാൽ പനിച്ചു തീർക്കണം
മരണം വന്നാൽ
തിരിഞ്ഞു നടന്നിടേണം
-------------------------------
രാജീവ് സോമരാജ് , കോന്നി

വൈറൽ ആയ ഒരു പ്രണയ ലേഖനം


ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന കാലത്ത് വൈറലായ ഒരു പ്രണയ ലേഖനത്തിന്റെ കഥയാണിത് ,.
2002 - 2003 കാലഘട്ടത്തിലാണ് സംഭവം
ഞാനും അവളും തമ്മിലുള്ള പ്രണയം അതിന്റെ കൊടും മുടിയിൽ കാറ്റുകൊണ്ട് നിൽക്കുന്ന സമയം , ഞങ്ങളുടെ പ്രണയം മുഴുവൻ ലാന്റ് ഫോണിലൂടെയും ഇടവഴികളിലുമൊക്കെയായിരുന്നു .
അവൾക്ക് ഒരു പ്രേമ ലേഖനം കൊടുക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി , പൊതുവേ നല്ല ധൈര്യമില്ലാത്തവളായത് കൊണ്ട് വാങ്ങില്ലാ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും 'പ്രേമലേഖനമില്ലാതെ എന്ത് പരിശുദ്ധ പ്രണയം' എന്ത് വന്നാലുംപ്രേമലേഖനം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അതിന് ഒരു വഴിയും കണ്ടു പിടിച്ചു. അങ്ങനെ അറിയാവുന്ന സാഹിത്യത്തിലും കവിതയിലും മുക്കി ജോർജ്ജ് മേരിക്കെഴുതിയ പോലെ ഒരു പ്രണയ ലേഖനമങ്ങ് എഴുതി അവസാനം അവളോടുള്ള പ്രണയം ആവാഹിച്ചൊരു ചുംബനവും .. ഒരു പ്രത്യേകതയുള്ള പ്രണയലേഖനം .
ഞാൻ രണ്ടു നേരം സുലൈമാനി കുടിക്കുമ്പോൾ അവൾക്കും അവളുടെ വീട്ടുകാർക്കും വീട്ടിൽ രണ്ട് നേരം ചായ കുടിക്കുന്ന ശീലമാണ്. രാവിലെ നബീസ താത്തയുടെ വീട്ടില്‍ നിന്നും വൈകിട്ടും കമലമ്മ ചേച്ചിയുടെ വീട്ടില്‍ നിന്നുമായിരുന്നു അവര്‍ പാല് വാങ്ങിയിരുന്നത് . രാവിലെ പാല് വാങ്ങിക്കുന്ന വീട്ടിൽ നിന്ന് അവർ തന്നെ കുപ്പിയിൽ മറ്റൊരു വീടിന്റെ ഗെയ്റ്റിനടുത്തായി കൊണ്ടു വെയ്ക്കും , അവൾ രാവിലെ ഒരു 6:15 നും 6 :30 നും ഇടയക്ക് വന്നെടുക്കും .. ഞാൻ അന്ന് ടാപ്പിംഗിനൊക്കെ പോകുന്ന കാലമായിരുന്നു എന്നും 5:45 പോകുന്ന ഞാൻ അന്ന് വൈകിയാണ് പോവാൻ ഇറങ്ങിയത് . പ്രണയലേഖനം നാലായി മടക്കി പോക്കറ്റിലിട്ടു കൂടെ ഒരു റബ്ബർ ബാൻഡും. പാൽക്കുപ്പി വെക്കാറുള്ള ഗേറ്റിനു മുൻപിൽ വന്നു ഭാഗ്യം പാൽക്കുപ്പി കൊണ്ട് വെച്ചിട്ടുണ്ട് . നാലായി മടക്കിയ പ്രേമ ലേഖനം അഞ്ചായി മടക്കി ഞാൻ കുപ്പിയോടു ചേർത്ത് റബ്ബർ ബാന്റിട്ടു ഭദ്രമാക്കി എന്നിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.
ഉച്ചക്ക് ക്ലാസ്സു കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു . ഓ ആശ്വാസം അവൾക്ക് വിരോധമില്ല മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആദ്യ പ്രണയ ലേഖനം വിജയകരമായി വിക്ഷേപിച്ചിയതിന്റെ ഒരു ലഹരിയായിരുന്നു എനിക്ക് .
വൈകുനേരം അവൾ പാല് വാങ്ങിക്കാൻ കമലമ്മ ചേച്ചിയുടെ വീട്ടിലേക്കു പോകുന്ന ഇടവഴിയിൽ ഞാൻ അവളെ കാത്തു നിന്ന് . അവൾ അതാ വരുന്നു ഉച്ചക്ക് കണ്ടപ്പോൾ ഉള്ള ചിരി അവളുടെ മുഖത്തില്ലായിരുന്നു . അവൾ നല്ല ഗൗരവത്തിലായിരുന്നു കണ്ണുകളിൽ ഞാൻ ദേഷ്യം എരിയുന്നത് ഞാൻ കണ്ടു .ഒരക്ഷരം മിണ്ടാതെ അവൾ പോയി...
എഴുത്ത് എഴുതിയത് പ്രശ്‌നമായോ , അതോ കത്തിലെ അവസാന ഭാഗത്തിലെ പരിശുദ്ധ ചുംബനം അസ്ഥാനത്തായോ?.
ഞാൻ ആകെ ടെൻഷൻ ആയി പണിപാളിയോ ഈശ്വര ! ........
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ..11 മാണി ആയപ്പോൾ തലക്കൽ ഇരുന്നു ലാൻഡ് ഫോൺ പതിയെ ചിരിച്ചു . ഞാൻ ഫോൺ എടുത്തു അപ്പുറത്തു അവൾ പതിയെ ദേഷ്യത്തിൽ
" ഇതിലും ഭേദം എന്നെ വെടിവെച്ചു കൊല്ലുന്നതായിരുന്ന ".
"എന്ത് പറ്റി " ഞാൻ ചോദിച്ചു
ഇനിയെന്ത് പറ്റാനാ, എന്ത് പണിയാ രാജീവണ്ണൻ കാണിച്ചത് എഴുത്ത് എന്തിനാ അവിടെ കൊണ്ട് വെച്ചത് , അമ്മയാണ് ഇന്ന് വന്ന് പാലെടുത്തത് ..
ദേഷ്യപ്പെട്ടതിന്റെ കാരണം അപ്പോളാണ് എനിക്ക് പിടി കിട്ടിയത്.
ചന്ദ്രനിലേക്ക് വിട്ട റോക്കറ്റ് ചൊവ്വയിൽ ചെന്ന് പതിച്ച പോലെയായി എന്റെ പ്രണയലേഖനത്തിന്റെ അവസ്ഥ
അവൾ പിന്നെയും ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു.
അവൾക്ക് ഞാൻ ഒരു ചെല്ല പേര് ഇട്ടിരുന്നു . അതായിരുന്നു ഞാൻ ആ എഴുത്തിൽ എഴുതിയത് ,തന്റെ പേരില്ല എന്ന കാരണം പറഞ്ഞ് അവൾ തല്ക്കാലം രക്ഷപ്പെട്ടു. അങ്ങനെ ആ പ്രണയലേഖനം ഞങ്ങൾ മൂന്നു പേർക്കിടയിൽ വൈറലായി ..
ഇനി ഒരിക്കലും പ്രണയലേഖനം എഴുതില്ല എന്ന് തീരുമാനിച്ചു.
പക്ഷേ കുറച്ച് നാളുകൾക്ക് ശേഷം സാഹചര്യം ഒരു എഴുത്തു കൂടി എന്നെ കൊണ്ടെഴുതിപ്പിച്ചു . അതും പഴയ പോലെ ലക്ഷ്യം തെറ്റി ചൊവ്വയിൽ തന്നെ പതിച്ചു. ...
പ്രണയം പലപ്പോഴും നമ്മളെ നമ്മളല്ലാതാക്കും അല്ലേ ...?
രാജീവ് സോമരാജ്
ആശയം . സുഹൃത്ത്

എന്താ വെറൈറ്റിയല്ലേ ..?


പലപ്പോഴും സൗന്ദര്യമുള്ളവരെ കാണുമ്പോൾ ദൈവത്തോട് പറയാറുണ്ട് അത്രയ്ക്ക് തന്നില്ലങ്കിലും കുറച്ചെങ്കിലും തരാമായിരുന്നു .
പാട്ടു പാടുന്നവരെ , വരയ്ക്കുന്നവരെ , ഡാൻസ് ചെയ്യുന്നവരെ ,അഭിനയിക്കുന്നവരെ, എഴുതുന്നവരെ , അങ്ങനെ കലാകാരന്മാരയൊക്കെ കാണുമ്പോൾ ഇതേ ചോദ്യം ആവർത്തിച്ചു. 
അങ്ങനെ മടുത്ത ജീവിതം എടുത്ത് കിണറ്റിൽ കളയാൻ തീരുമാനിച്ചപ്പോൾ
'ദാ പുള്ളി പ്രത്യക്ഷപ്പെട്ടു പറയുവാണ് '
ഞാൻ വെറൈറ്റി പരീക്ഷിച്ചു നോക്കിയതാണ് അതാണ് 'നീ' എന്ന്
ഇത് കേട്ട് ഞാൻ തരിച്ച് നിന്നു പോയ് മനസ്സിൽ വല്ലാത്തൊരു സന്തോഷം
'അപ്പോൾ ഞാൻ ഒരു വെറൈറ്റി സംഭവമാണല്ലേ '
കിണറ്റിൽ ചാടാൻ പോയ ഞാൻ ആ കിണറ്റിൽ നിന്ന് തന്നെ നാലഞ്ച് തൊട്ടി വെള്ളം കോരി തലയിൽ കൂടിയൊഴിച്ചു ... ഒ ഹ് എന്തൊരു കുളിര് ..
എന്റെ ഒരു കാര്യം
എന്ന് ....
രാജീവ് സോമരാജ്

അംബുജ പ്രണയം


പുലർക്കാല സുന്ദര
മേഘങ്ങൾക്കിടയിലൂടവനവളെ
ഒളികണ്ണറിഞ്ഞു..
താമരപ്പൂവിൻ മിഴികൾ തുറന്നവനെ
നോക്കി
ഇതളുകൾ വിടർത്തി
പുഞ്ചിരിയിൽ കാമുകന്റെ
മനസ്സിലെ പ്രണയമായ്
അവന്റെ പൊൻ കിരണങ്ങളാൽ
അവളെ തഴുകി
മാടി വിളിച്ചു തന്നിലേക്ക്...
ഒരു നാൾ പ്രണയമവൾക്ക്
ചിറകായ് മാറി
ഒരു പൂമ്പാറ്റയായി
പറന്നുയർന്നവനിലേക്ക്
പ്രിയസഖിയായ് കാമിനിയായ്
അലിഞ്ഞു ചേരനായ്..
അവനിലേക്കുള്ള ദൂരം
മനസ്സിലെ കുളിരാകവേ ..
അവനുടെ കിരണങ്ങളേറ്റ്
ചിറകുകൾ കരിഞ്ഞതവളറിഞ്ഞില്ല
വീണു മാതാവിന് നനഞ്ഞ
പുൽമേഞ്ഞ മടിയിൽ
പ്രിയനേ കഴിയില്ല നിന്നടുത്തെത്തുവാൻ
എന്റെ പ്രണയം നിനക്ക് നൽകുവാൻ
എന്റെ ചിറകുകൾ നിന്റെ പ്രണയാഗ്നിയിൽ
കരിഞ്ഞു പോയി ...
പ്രിയതേ ... പ്രണയനി
പൊറുക്ക നീ കഴിയില്ല നിന്നെയെനിക്കേൽക്കുവാൻ
കരയുവാൻ കൂടി കഴിയില്ലത്
തീ മഴയായ് തീർന്നിടും ..
മുൻജന്മ ശാപമോ കർമ്മഫലമോ
വീണ്ടും പാപിയായ് നിന്റെ വിധിയിൽ
എങ്കിലും നിന്നെ ഞാൻ പ്രണയിക്കുന്നു
പ്രയതേ ......
അവളുടെ മിഴികൾ നിറഞ്ഞു
ചുണ്ടുകൾ വിടർന്നു ....
നിറഞ്ഞ മിഴികളടഞ്ഞു
ഭൂമി മാതവിനിടനെഞ്ചൊന്നു തേങ്ങി
കാർമേഘങ്ങൾ തൻ നെഞ്ചുരികി
പേമാരിയായി പെയ്തിറങ്ങി
നിറഞ്ഞൊഴുകിയ പുഴയിൽ
അംബുജയായവൾ യാത്രയായ്
അവനിലേക്കെത്തുവാൻ .....
...........................
രാജീവ് സോമരാജ് , കോന്നി

വാങ്ങിയ മാലിന്യം



ആശിച്ചു ഞാൻ അഞ്ചു
സെന്റ് ഭൂമി വാങ്ങി
മോഹിച്ചൊരു വീടും പണിതു
മുന്നു സെന്റ് നിറയെ..
രണ്ട് സെന്റ് മുറ്റം നിറയെ
ഒരു തണൽ മരം പോലും വെക്കാതെ
റ്റൈൽ നിരത്തി ഭംഗി വരുത്തി
കൂടയിൽ വളർന്ന ചെടികളും വാങ്ങിവെച്ചു.
ചാരുകസേരയിലിരുന്നാസ്വദിച്ചു
മാലിന്യം മറവു ചെയ്യാൻ സ്ഥലമില്ലാതെ
അയൽപക്കകാരന്റെ വായിലേക്കിട്ടു.
അയാൾ അവിടെ ബോർഡ് തൂക്കി
റോഡരികിലിട്ടു
പഞ്ചായത്തും ബോർഡ് തൂക്കി
ശ്രാദ്ധമുണ്ണുവാൻ മാത്രം
വിളിച്ച കളിയാക്കിയ കാക്കയും
വരുന്നില്ല കൊത്തി വലിക്കാൻ
തെരുവുനായ്ക്ക് മനുഷ്യമാംസം
പ്രിയമാണു പോലും
ദുർഗന്ധം സഹിക്കവയ്യാതെ
ഞാൻ അഞ്ചു സെന്റും വീടും വിറ്റു
..............................................
രാജീവ് സോമരാജ്, കോന്നി

മൂടിക്കെട്ടിയ കണ്ണുകൾ


മൂടി കെട്ടിയ കണ്ണുകൾ നീതി
നിഷേധത്തിൻ പ്രതീകമോ ...
നീ നിൻ മാതാവിൻ മടിയിൽ
നിൻ ദേഹം വെറും രതി വൈകൃതത്തിൻ
കളി കോപ്പായി മാറുന്നു.
ഇനിയും ദളങ്ങൾ പൊളിയും
കാമവെറിയന്മാരുടെ രക്ത പാച്ചിലാൽ
കൂർത്ത കുന്തമുനകളാൽ
ഇനി ജീവനാമ്പുകൾ പൊഴിയും
ക്രൂരതയുടെ മുറിഞ്ഞ ഒറ്റ കരത്താൽ
മുറിഞ്ഞ കൈക്ക് രക്ഷയ്ക്കായി
കറുത്ത ഭൂതം മകളെ വിറ്റ കാശുമായി
തൊണ്ട കീറി വാദിക്കുന്നു
മകളെ നിന്റെ നിലവിളി കേൾക്കില്ല
നിന്റെ മരണം കാണില്ല
നീതിയുടെ കണ്ണും കാതും
ഗാന്ധിയുടെ മുഖം പതിഞ്ഞ കറുത്ത
തുണിയാൽ മൂടപ്പെട്ടിരിക്കുന്നു..
......................................

രാജീവ് സോമരാജ്

ആവണി


ആവണി പൂവണിഞ്ഞുവോ
നിൻ മണിമുറ്റത്തു പൂക്കളമിടാൻ
തുമ്പ ഒരുങ്ങി വന്നുവോ..
കായൽപ്പരപ്പിന് ഓളങ്ങളിൽ
പൊന്നോണപ്പാട്ടിന് താളം തുളുമ്പി
ഓണത്തുമ്പിതൻ പാട്ടിൽ
നാടുണർന്നു പൂവിളിയായി..
ഉത്രാട രാവിൽ നിൻ ചുണ്ടിലെ
ഈണം നുകരുവാൻ
പാലൊളി തിങ്കൾ വിരുന്നു വന്നു
പൊൻനൂലിന് ഊഞ്ഞാലിലാട്ടുവാൻ
നിന്നെ കാത്തുനിന്നു ..
*************************
രാജീവ് സോമരാജ്

ഹൃദയത്തിലേക്കൊരു യാത്ര


ഹൃദയത്തിന് വാതിലകത്തേക്കു തുറന്നു
പതിയെ നടന്നു ഞാൻ വെറുതെ ...
ഇരുണ്ട മൂലയിൽ ഒരു കോണിൽ
തളർന്നുറങ്ങുമെൻ
പ്രിയമാം സ്വപ്നങ്ങളെ കണ്ടു
എന്നോ മറന്ന പ്രിയ സ്വപ്നങ്ങളെ ..
അവളുടെ നെറുകയിലറിയാതെ
ഞാനൊന്നു തലോടവേ ....
അരുതേ അവളെയുണർത്തരുതേ ..
അവളുടെ തേങ്ങലിൽ കണ്ണീരുറവ
വറ്റിയിരിക്കുന്നെന്നിൽ
ബാക്കിയില്ല ഒരശ്രുകണം പോലും
മിഴികളുടെ ഗദ്ഗദം കേട്ടുഞാൻ
വീണ്ടും നടന്നു കദനത്താൽ
തൂങ്ങിയ ശിലയുമായി
കണ്ടു ഞാൻ
സ്‌മൃതിതൻ ചെപ്പിലൊളിപ്പിച്ച
ബാല്യമാം കുന്നിമണികൾ ..
കോരിയെടുത്തു ഞാൻ കൈകുമ്പിളിൽ
കൊതിയോടെ നോക്കി നിന്നു..
കഴിയില്ല തിരികെയെടുക്കാൻ
അടഞ്ഞു കിടപ്പു ..
വിധിയുടെ വാതിൽ..
നഷ്ടഭാരം പേറി ഞാൻ ..
എത്തി
തുറന്ന പുസ്തകത്തിനരുകിൽ
"കൊണ്ട് പോക നീ
നിന്റെ നഷ്ട പ്രണയവും
നീ തിരഞ്ഞൊരു ബാല്യവും
ഓർമ്മകളായി ഏഴുതപ്പെട്ടിരിക്കുന്നെന്നിൽ
കൊണ്ട് പോക നീ
ആവോളം നുണയുക
ആവോളം എഴുതുക ".
.....................................
രാജീവ് സോമരാജ് , കോന്നി

സ്വർഗ്ഗവും നരകവും പിന്നെ പുണ്യവും


മരണമെന്ന മതിലിനപ്പുറം
സ്വർഗ്ഗവും നരകവും 
തീർത്തു മനുഷ്യൻ
മരണമെന്ന മതിലിനിപ്പുറം
സ്വർഗ്ഗവും നരകവും
കൽപ്പിച്ചു ദൈവവും
അറിഞ്ഞിട്ടും അറിയാതെ
മനുഷ്യൻ
കർമ്മങ്ങൊളൊക്കെ
ചെയ്തു
കൂലി ചോദിച്ചു വാങ്ങുന്ന
കർമ്മിയുടെ മുന്നിൽ
മുട്ടുകുത്തി നിന്നു
മന്ത്രങ്ങൾ ചൊല്ലി പുണ്യം വാങ്ങി
സ്വർഗം നേടി കൊടുക്കാൻ
രാജീവ്‌ സോമരാജ് . കോന്നി

നിനക്കു വേണ്ടി


ഞാൻ കാണും മുൻപേ
നീ അകലേക്ക്‌ പോയി...
ചുരുണ്ട മുടിയുള്ള സുന്ദരി...
നീ പറഞ്ഞറിവ് മാത്രമായി ..
അമ്മയുടെ അമ്മിഞ്ഞ നുകരാതെ
അച്ഛന്റെ വാത്സല്യം അറിയാതെ
ചേട്ടന്റെ അനിയത്തിയാവാതെ
ഈ അനിയന്റെ ചേച്ചിയാവാതെ
അകലയുടെ ആഴങ്ങളിൽ
ആകാശ തീരങ്ങളിൽ നീ മേഘമായി മറഞ്ഞു...
കുസൃതിയിൽ ഞാൻ മുഴുകവേ..
വാത്സല്യമോടെ നീ എൻ ചെവിയിൽ
നുള്ളവേ..
നോവാതെ നിന്റെ കയ്യിൽ കടിക്കുന്നോരെൻ ബാല്യം
കൗമാരത്തിൽ നീ എന്‍റെ ചേച്ചിയായും
യൗവനത്തിൽ സുഹൃത്തായും
ഒരിക്കൽ നീ സുമംഗലിയായി വിടപറയവെ
നിറയുന്നോരെൻ കണ്ണുകളും
പകൽസ്വപ്നങ്ങളിൽ നിറയെവേ
കണ്ണിൽ സ്നേഹത്തിന് നൊമ്പരങ്ങൾ
തുളുമ്പി...
വരും ജന്മത്തിലെങ്കിലും
നീ വരില്ലേ.. എനിക്കു കൂട്ടായി
കൂടെപ്പിറപ്പായി....
By: രാജീവ് സോമരാജ്
(ജീവനില്ലാതെ ഭൂമിയിൽ പിറന്നു വീണ
എന്‍റെ പെങ്ങൾക്ക് സമർപ്പിക്കുന്നു )

ഓർമകൾ കൂട്ടിന്


ഓർമ്മകളെയും കൂട്ടി ഞാനെൻ
യാത്ര തുടരവേ...
ഓർമ്മകളില്ലാതെ ഒറ്റക്ക്
മതിയെൻ യാത്രയെന്നുറപ്പിച്ചു.
പിന്നിലേക്ക് നോക്കുവാൻ ഇനിയെനിക്കാവില്ല.
വിടപറയാം നമുക്കെന്നു മൊഴിയവെ..
ഉപേക്ഷിച്ചു നീ പോവുകയെങ്കിൽ
തിരിഞ്ഞുനോക്കാതെ നീ പോവേണം
"നിന്റെചിന്തകളുടെ വേരുകളാണ് ഞങ്ങൾ,
നിന്‍റെ ജീവന്റെ തുടിപ്പാണ് ഞങ്ങൾ "
മറുപടിയായി ഓർമ്മകൾ ഓർമ്മപ്പെടുത്തി
തലയാട്ടി ഞാൻ മുന്നോട്ട് നീങ്ങവേ
ശൂന്യതയെന്നിൽ നിറഞ്ഞുപൊങ്ങി.
വാക്കുകൾക്കായി അക്ഷരങ്ങൾക്കായി
ദാഹിച്ചു തൊണ്ടവരണ്ടു ഞാൻ ..
തിരിഞ്ഞു നോക്കി
ഓർമ്മകൾ ഇല്ലാതെ ശൂന്യതയാണെന്റെ
ജീവിതമെന്ന തിരിച്ചറിവിൽ
ചിന്തയുടെയും ചിരിയുടെയും
ദുഖത്തിന്റെയും ഓർമ്മകൾ
ഓടിയടുത്തു എന്നിലെ ശൂന്യതയിലേക്ക്.
പിന്നിലേക്കു വലിച്ചിഴക്കുന്ന
ഓർമ്മകൾ തന്നെയാണ്
മുന്നിലേക്കായം കൂട്ടുന്നതും
കൂട്ടിനായി കൂട്ടിഞാനവരെ വീണ്ടും
തുടരുന്നയെൻ ജീവിതയാത്രയിൽ..
രാജീവ്‌ സോമരാജ് , കോന്നി

വരകൾ തെറ്റിയ ചിത്രകാരൻ


നീ വരകൾ തെറ്റിയ ചിത്രകാരനോ .........
നീ ശ്രുതി തെറ്റിയ പാട്ടുകാരനോ..........
നിന്റെ നിയമങ്ങൾ തെറ്റ്
നിന്റെ കല്പനകൾ തെറ്റ്
ഒരു ജാതിയിൽ പിറന്ന ഞങ്ങൾക്ക്
നീ രണ്ടു നിയമങ്ങൾ നൽകി
എങ്കിലും ..
കലികാലമെന്നു പഴിക്കുന്നു ചിലർ
തലവരയെ പഴിക്കുന്നു ചിലർ
അന്നത്തിനു ത്രാണിയില്ലാത്തവന്
എന്തിനു നീ വിശക്കുന്നവയറു നൽകി ..
ത്രാണിയുള്ളവന് വീണ്ടും വീണ്ടും
വലിച്ചെറിയുവാൻ അന്നം നൽകി
നീ അന്നം നൽകി പള്ള വീർപ്പിച്ചവർ
വിശപ്പിന്റെ ഭാണ്ഡകെട്ട് ചുമ്മക്കുന്നവനെ
ഭ്രാന്തനെന്നു വിളിച്ചാട്ടിയോടിച്ചു ..
അന്തിയുറങ്ങാൻ ഗതിയില്ലാത്തവർ
നനയുന്ന കടത്തിണ്ണകളിലും
നിർത്തിയിട്ട ഒഴിഞ്ഞ തീവണ്ടികളിലും
അഭയം തേടുന്നു ..
നിന്റെ അനുഗ്രം കിട്ടിയവർ
ആളൊഴിഞ്ഞ മണിമാളികകൾ
വീണ്ടും വീണ്ടും പണിതുയർത്തുന്നു
സമ്പത്തോർത്തു ഉറങ്ങാതെ കിടക്കുന്നു
ജാതിയില്ലാത്ത ഞങ്ങളെ
ജാതി പറഞ്ഞു അധിക്ഷേപിക്കുന്നു
ജാതിയുടെ പേരിൽ ചാട്ടവാറുകൊണ്ടടിക്കുന്നു
തെരുവിൽ അനാഥമായ ബാല്യങ്ങൾ
തെരുവിൽ പിച്ചിച്ചീന്തിയ പെണ്കുരുന്നുകൾ
മക്കളുപേക്ഷിച്ച ജന്മങ്ങൾ
ഓർമ്മകൾ നഷ്ടപ്പെട്ട് ഭ്രാന്തയാവർ ..
മത രാഷ്ട്രീയ ഭ്രാന്തന്മാരുടെ ഭീകരതയിൽ
എല്ലാം നഷ്ടപ്പെട്ടവർ..
സമ്പത്തിന്റെ പഴച്ചാർ പിഴിഞ്ഞെടുക്കാൻ
വിഷമരുന്നു കുത്തിവെച്ചവരുടെ
ഇരകളായവർ ...
കരുണ തേടി ഞങ്ങള്‍ അലഞ്ഞപ്പോഴെല്ലാം
നീ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി ..
കണ്ണില്ലാത്തവന് കാഴ്ച നൽകാതെ
കണ്ണുള്ളവന് വീണ്ടും വെളിച്ചമാകുന്നു
നിന്റെ നിയമങ്ങൾ തെറ്റ്
നിന്റെ കല്പനകൾ തെറ്റ്
നീ വരകൾ തെറ്റിയ ചിത്രകാരൻ
നീ ശ്രുതി തെറ്റിയ പാട്ടുകാരൻ ..
.................................................
രാജീവ് സോമരാജ്, കോന്നി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo