Slider

വരകൾ തെറ്റിയ ചിത്രകാരൻ

0

നീ വരകൾ തെറ്റിയ ചിത്രകാരനോ .........
നീ ശ്രുതി തെറ്റിയ പാട്ടുകാരനോ..........
നിന്റെ നിയമങ്ങൾ തെറ്റ്
നിന്റെ കല്പനകൾ തെറ്റ്
ഒരു ജാതിയിൽ പിറന്ന ഞങ്ങൾക്ക്
നീ രണ്ടു നിയമങ്ങൾ നൽകി
എങ്കിലും ..
കലികാലമെന്നു പഴിക്കുന്നു ചിലർ
തലവരയെ പഴിക്കുന്നു ചിലർ
അന്നത്തിനു ത്രാണിയില്ലാത്തവന്
എന്തിനു നീ വിശക്കുന്നവയറു നൽകി ..
ത്രാണിയുള്ളവന് വീണ്ടും വീണ്ടും
വലിച്ചെറിയുവാൻ അന്നം നൽകി
നീ അന്നം നൽകി പള്ള വീർപ്പിച്ചവർ
വിശപ്പിന്റെ ഭാണ്ഡകെട്ട് ചുമ്മക്കുന്നവനെ
ഭ്രാന്തനെന്നു വിളിച്ചാട്ടിയോടിച്ചു ..
അന്തിയുറങ്ങാൻ ഗതിയില്ലാത്തവർ
നനയുന്ന കടത്തിണ്ണകളിലും
നിർത്തിയിട്ട ഒഴിഞ്ഞ തീവണ്ടികളിലും
അഭയം തേടുന്നു ..
നിന്റെ അനുഗ്രം കിട്ടിയവർ
ആളൊഴിഞ്ഞ മണിമാളികകൾ
വീണ്ടും വീണ്ടും പണിതുയർത്തുന്നു
സമ്പത്തോർത്തു ഉറങ്ങാതെ കിടക്കുന്നു
ജാതിയില്ലാത്ത ഞങ്ങളെ
ജാതി പറഞ്ഞു അധിക്ഷേപിക്കുന്നു
ജാതിയുടെ പേരിൽ ചാട്ടവാറുകൊണ്ടടിക്കുന്നു
തെരുവിൽ അനാഥമായ ബാല്യങ്ങൾ
തെരുവിൽ പിച്ചിച്ചീന്തിയ പെണ്കുരുന്നുകൾ
മക്കളുപേക്ഷിച്ച ജന്മങ്ങൾ
ഓർമ്മകൾ നഷ്ടപ്പെട്ട് ഭ്രാന്തയാവർ ..
മത രാഷ്ട്രീയ ഭ്രാന്തന്മാരുടെ ഭീകരതയിൽ
എല്ലാം നഷ്ടപ്പെട്ടവർ..
സമ്പത്തിന്റെ പഴച്ചാർ പിഴിഞ്ഞെടുക്കാൻ
വിഷമരുന്നു കുത്തിവെച്ചവരുടെ
ഇരകളായവർ ...
കരുണ തേടി ഞങ്ങള്‍ അലഞ്ഞപ്പോഴെല്ലാം
നീ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി ..
കണ്ണില്ലാത്തവന് കാഴ്ച നൽകാതെ
കണ്ണുള്ളവന് വീണ്ടും വെളിച്ചമാകുന്നു
നിന്റെ നിയമങ്ങൾ തെറ്റ്
നിന്റെ കല്പനകൾ തെറ്റ്
നീ വരകൾ തെറ്റിയ ചിത്രകാരൻ
നീ ശ്രുതി തെറ്റിയ പാട്ടുകാരൻ ..
.................................................
രാജീവ് സോമരാജ്, കോന്നി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo