Slider

രതി

0

ചെന്നൈയിൽ സൺ ഡയറക്റ്റ് കസറ്റമർ കെയറിൽ ജോലി ചെയ്യുന്ന കാലം...
രാത്രി പത്തരയ്ക്ക് ഷിഫ്റ്റ് കഴിഞ്ഞ് തരമണി സ്റ്റേഷനിൽ നിന്നും ചെന്നൈ പാർക്ക് സ്റ്റേഷനിലേക്ക് അവിടെ നിന്ന് താമ്പരം സ്റ്റേഷനിലേക്ക് ഏകദേശം പന്ത്രണ്ടര കഴിയും റൂമിലേക്കെത്താൻ...
അങ്ങിനെ ഒരു ദിവസം ചെന്നൈ പാർക്കിൽ നിന്നും താമ്പരത്തിലേക്കുള്ള യാത്രയിലാണ്...
രതിയെ കണ്ടുമുട്ടുന്നത്...
പ്രായമുള്ള ഒരാളും രണ്ട് പെൺകുട്ടികളും രണ്ടാമത്തെ സ്റ്റേഷനിലിൽ നിന്നും കയറി...
ഒന്ന് വെളുത്ത് മൂക്കുത്തി കുത്തിയ ഒരു സുന്ദരി...രതി...
മറ്റേ കുട്ടി കറുത്തിട്ടാണേലും ഭംഗിയുണ്ട്....
വിൻഡോയോട് ചേർന്നാണ് ഞാനിരിക്കുന്നത്...
അവർ എനിക്ക് എതിരെ വന്നിരുന്നു...
എനിക്ക് നേരെ എതിർ വശത്തായിട്ടായിരുന്നു രതി ഇരുന്നിരുന്നത്....
പരിഭ്രാന്തിയോടുകൂടിയാണ് സംസാരിച്ചിരുന്നത്....
അവരുടെ സംഭാഷണത്തിന്റെ ചുരുക്കം ഞാൻ പറഞ്ഞു തരാം...
ടീ നഗറിൽ ആരുടെയോ ബെർത്തിടേ പാർട്ടിക്ക് ട്രിച്ചിയിൽ നിന്നും വന്നതാണവർ...
പാർട്ടി കഴിഞ്ഞ് കുറച്ച് സ്ഥലങ്ങളിലെ കറക്കവും കഴിഞ്ഞപ്പോൾ
ലെയ്റ്റായി...
സ്റ്റേഷനിലേക്ക് വരുന്നേരം ആരൊക്കെയോ അവരെ ഫോളോ ചെയ്തു...
ഭയന്ന അവർ സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞു...
അയാൾ അവർക്ക് ഇരിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയും..
ഇപ്പോൾ കൂടെയുള്ള ആളെ ഏല്പിക്കേം ചെയ്തു...
അവർക്ക് ഇനി പോകേണ്ടത് ട്രിച്ചിക്ക് ബസ്സ് കിട്ടുന്ന താബരം ഈസ്റ്റിലേക്കാണ്...
അയാൾ വഴി പറഞ്ഞ് കൊടുക്കുന്നുണ്ട്...
ധൈര്യം കൊടുക്കുന്നുണ്ട്...
അയാളുടേത് സീസൺ ടിക്കറ്റാണ്...
അയാൾക്ക് അതിന് മുൻപേ ഇറങ്ങണം...
അവർക്ക് അയാൾ കൂടേ വന്നിരുന്നെങ്കില്ലെന്നുണ്ട്...
കാര്യം മനസ്സിലായപ്പോൾ ഞാൻ ഇടയിൽ കേറി പറഞ്ഞു...ഞാൻ താമ്പരത്താണിറങ്ങുന്നത്...ഞാൻ താമ്പരം വെസ്റ്റിലേക്കാണ്....എങ്കിലും കുഴപ്പമ്മില്ല...
ഞാൻ ബെസ്റ്റോപ്പിലാക്കി തരാം...
അങ്ങിനെ ഞാനും അയാളും സംസാരിച്ച് തുടങ്ങി...
പരിചയപ്പെട്ടു...
അയാൾ വീണ്ടും കാര്യങ്ങൾ വിശദീകരിച്ചു...
ഞാൻ കൊണ്ടാക്കി കൊടുക്കാമ്മെന്ന് ഉറപ്പ് കൊടുത്തു....
അയാൾ അവരോടായി പറഞ്ഞു...
വിനീതിനെ കണ്ടിട്ട് നല്ല ചെക്കനാണെന്ന് തോന്നുന്നു...
വിനീത് ഹെൽപ്പ് ചെയ്യും...
അയാളുടെ സ്റ്റേഷനെത്തിയപ്പോൾ യാത്ര പറഞ്ഞ് അയാളിറങ്ങി....
ട്രയിൻ വീണ്ടും മൂവ് ചെയ്തതും
രതി എന്നോട് ചേർന്നിരുന്നു...
കാലുകൾ പരസ്പരം മുട്ടുന്ന വിധം...
എന്തിപ്പിത് എനിക്ക് തോന്നി....
കാലുകളോട് കാലുകൾ ചേർത്ത് വെച്ച് അല്പം മുന്നോട്ടേക്ക് ചാഞ്ഞിരുന്നു....
പിന്നെ വീണ്ടും കഥ...
ചെന്നൈ കാഴ്ചകളെ കുറിച്ച്...
പെൺകുട്ടികളുടെ ഡ്രസ്സ് സ്റ്റൈലിനെ കുറിച്ച്....
അവർ പത്താം ക്ലാസ്സ് സ്റ്റുഡൻസാണ്...
നാളെ എക്സാം ആണ്...
അങ്ങിനെ അങ്ങിനെ....
ഞാൻ തമിഴ് നന്നായി സംസാരിക്കുന്നുണ്ടെന്ന്...
ഞാൻ പറഞ്ഞു...
ഞാൻ ചെന്നൈയിൽ കുറച്ച് നാളായി...
ചെറുപ്പം മുതലേ സിനിമകളും കാണും..
കുറെശ്ലെ വായിക്കേം ചെയ്യും...
അപ്പോൾ അവർക്ക് ഞാൻ തമിഴ് വായിക്കുന്നത് കേൾക്കണം...
ബാഗിൽ നിന്നും രതി ബുക്കെടുത്ത് എന്റെ മടിയിൽ വെച്ചു....
അവളുടെ ഇടത് കൈ എന്റെ മടിയിൽ...(അവിടെ തന്നെ....അവൾ അറിഞ്ഞ് കൊണ്ട് തന്നെ)
വലത് കൈ വായിക്കേണ്ട വരികളിലും...
ആ നിമിഷം എന്തായിരിക്കും ഇവരുടെ ഉദ്ധേശ്യമ്മെന്നൊക്കെ ചിന്തിച്ചു...
പല പേജുകളായി രണ്ട് മൂന്ന് വരികൾ വായിക്കുമ്പോഴേക്കും സ്റ്റേഷനെത്തി...
പുറത്തിറങ്ങി നടക്കുമ്പോൾ...
മറ്റെ കുട്ടി ഞങ്ങളെ നോക്കി 
രണ്ട് പേരും ഹൈറ്റ് കൊണ്ടും എല്ലാം കൊണ്ടും നല്ല ചേർച്ഛയാണെന്ന്...
അത് കേട്ടതും ഇവള്ളെന്നോട് ചേർന്ന് നടന്ന് ഹൈറ്റ് നോക്കി ചിരിക്കുന്നു...
കണ്ണ് കൊണ്ടും...
ഞാനും ചുമ്മ ചിരിച്ചു...
പടികൾ കയറുമ്പോൾ അവൾ മറ്റവളോടായി പറഞ്ഞു...
ഇതെന്ത് ഫീലില്ലാത്ത സാധനാണെന്ന്...
പടികളിറങ്ങി സ്റ്റേഷന് പുറത്തേക്ക് കടന്നതും...അവൾ എന്റെ കൈകൾക്കിടയിലേക്ക് അവളുടെ കൈകളിട്ട് എന്നെ ചേർത്ത് പിടിച്ചു...
ആരേലും കണ്ടാൽ തന്നെ അടുപ്പമ്മുള്ളവരാണെന്ന് കരുതിക്കോട്ടെയെന്ന്...
ഞങ്ങൾ സ്റ്റോപ്പിലെത്തി...
അവൾ പിടി വിട്ടില്ല...
ഒരു ബസ്സ് വന്നു...
ട്രിച്ചിയല്ലായിരുന്നു...
അടുത്ത ബസ്സ് വന്നു...ട്രിച്ചിയിലേക്കായിരുന്നു...
ഞാൻ സീറ്റുണ്ടോയെന്ന് നോക്കാൻ ചെന്നു അവരും കൂടെ പോന്നു...
സീറ്റില്ലായിരുന്നു...
തിരികെ വരുമ്പോൾ ഒരു വണ്ടിയെന്റെ അരികിലൂടെ പോയി...
അവളെന്നെ പിടിച്ച് വലിച്ച് ദേഹത്തോട്ട് ചേർത്ത് നിർത്തി...
അയ്യോ...ഇപ്പോ ഇടിച്ചേനേ എന്ന മട്ടിൽ...പിന്നെ എന്റെ മുന്നിൽ നിന്ന് മുടി ഒരു വശത്തേക്കാക്കി
പുറം കാട്ടിക്കൊണ്ട് 
മറ്റവളോടായി...ടീ എന്റെ ടോപ്പിന്റെ ബട്ടൺ ശരിക്ക് തന്നെയല്ലേയെന്നും മറ്റും...
അതിനിടക്ക് അടുത്ത ബസ്സ് വന്നു....
അതിൽ സീറ്റുണ്ടായിരുന്നു....
പക്ഷെ കണ്ടക്ടറുടേം കിളിയുടേം നോട്ടം ശരിയല്ലെന്ന് പറഞ്ഞ് കയറിയില്ല....
കുറച്ച് കഴിഞ്ഞ് മൂന്നാമത്തെ ബസ്സ് വന്നു....അതിലും സീറ്റുണ്ടായിരുന്നു....
ഞാൻ കയറിക്കോളാൻ പറഞ്ഞു...
കണ്ടക്ടറോട് പൈസയെത്രയെന്ന് അവർ തന്നെ ചോദിച്ചു...
നാനൂറ്റി അറുപതോ മറ്റോ പറഞ്ഞു....അത് കേട്ടപ്പോൾ അവർക്ക് വേണ്ടയെന്നായി....
നൂറ് രൂപയുടെ കുറവുണ്ടായിരുന്നു....
ഞാനത് കൊടുത്തു....
അവർ ബസ്സിൽ കയറി....
ചെന്നാൽ അറിയിക്കണം എന്ന്
പറഞ്ഞ് നംബറും കൊടുത്തു....
പെൺകുട്ടികൾ എന്ന പരിഗണന...
നൂറ് രൂപയ്ക്ക് വേണ്ടിയാകാം ഇത്ര പാടുപ്പെട്ടത്...
പിന്നെ അവരിലുള്ള വിശ്വാസമില്ലായ്മ ...
അതുകൊണ്ടൊക്കെയാണ് നൂറ് കൊടുത്തത്....
പിറ്റേന്ന് എനിക്ക് മെസേജ് വന്നു...നന്ദിയൊക്കെ പറഞ്ഞ്...
പിന്നീട് ഞങ്ങൾ ചാറ്റ് ചെയ്തു...
അപ്പോൾ കഥ മാറി...
അവൾ മേരീഡ് ആണ് ഒരു കൊച്ചുണ്ട്...
ഭർത്താവ് ഉപേക്ഷിച്ച് പോയതാണെന്നും മറ്റും...
വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്ന ഐറ്റം ആയത് കൊണ്ട് കോൺടാക്റ്റ് പതിയെ ഇല്ലാതായി....
മൂന്ന് മാസങ്ങൾക്ക് ശേഷം ഫെയ്സ്ബുക്കിൽ എനിക്ക് ഒരു റിക്വസ്റ്റ് രതിയുടെ ...എനിക്ക് അതിശയം തോന്നി...
ഇവളിതെങ്ങിനെ ഒപ്പിച്ചു എന്നാലോചിച്ച്...
രണ്ട് ദിവസത്തെ ചാറ്റിന് ശേഷം...
എനിക്കൊരു പതിനായിരം രൂപ കടം തരോ....?
ജോലി ശരിയായാൽ തിരിച്ച് തരാമ്മെന്ന്.....

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo