നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാവൽകാരൻ


ഞാൻ ആംബുലൻസിൻറ്റെ സീറ്റിൽ അമർന്ന് ഇരുന്ന് ശ്വാസം എടുത്തു. തല പിന്നിലേക്ക് ചായിച്ചു
വണ്ടിയുടെ ചാവി തിരിച്ചു... ക്ലച്ചിൽ കാൽ അമർത്തി.. ഫസ്റ്റ് ഗിയർ തട്ടി ഇടുന്നതിനിടയിൽ നടന്ന സംഭവങ്ങൾ ക്യാൻവാസിൽ വരച്ച് ചേർത്ത ചിത്രം പോലെ മനസ്സിലേക്ക് ഓടിയെത്തി. ആരോ ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ്..ഞാൻ ആറേഴ് ദിവസം മുബ് ആബുലൻസ്മായി നടക്കാവിൽ ചെന്നത്.. ഒരു വ്യദ്ധവയോദികനെ ഏതോ കാർഇടിച്ചു തെറിപ്പിച്ചിരിക്കുന്നു.  കാർ നിർത്താതെ പോയി.. വ്യദ്ധൻ വീണ് കിടക്കുന്നത് കണ്ട് ആരോ വിളിച്ചതാണ് തന്നെ. ആളുകൾ എല്ലാരും ചേർന്ന് വ്യദ്ധനെ ആംബുലൻസിൽ കയറ്റി. തങ്ങളുടെ പണി കഴിഞ്ഞു എന്ന മട്ടിൽ കൂടി നിന്നവരും കണ്ട് നിന്നവരും സഹായിച്ചവരും പിരിഞ്ഞു.
ഞാൻ അരോടെന്നില്ലാതെ അവൻമാരെ എല്ലാം പുലഭ്യം പറഞ്ഞ് ആംബുലൻസുമായി ഇനറൽ ആശുപത്രിയിൽ എത്തി. ഡോക്ടറുടെ ദയനീയ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. ഒരു ജീവനൂടെ പൊലിഞ്ഞിരിക്കുന്നു. ഞാൻ മോർച്ചറിയിലേക്ക് വയോധികൻറ്റെ ശവംഉന്തികയറ്റുബോൾ. മുഖത്തേക്ക് നോക്കി ആരയോ തിരയുകയാണ്..
ഞാൻ മോർച്ചറി സൂക്ഷിപ്പുകാരനോട് സംസാരിച്ചു ആളെ തിരിച്ചറിയാൻ വല്ല അടയാളവും കിട്ടിയോ...? സൂക്ഷിപ്പുകാരൻ പറഞ്ഞു ഒറ്റപ്പാലത്തൂന്ന് കയറിയ ഒരു ബസ് ടിക്കറ്റ് മാത്രം. സൂക്ഷിപ്പ് കാരൻ വ്യദ്ധൻറ്റെ ഫോട്ടോയും ടിക്കറ്റും എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങി.. .
തിരിച്ച് അയാൾക്ക്നേരെ ഞാൻ ഒരു ഇരുന്നൂറ് രൂപയും നീട്ടി ഇത്ക്കെ എന്ത് എന്ന മുഖഭാവത്തോടെ ആ രൂപ വാങ്ങി പോക്കറ്റിലേക്ക് തിരുകി.
ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി..
പിറ്റേന്ന് പത്രം ഞാൻ മുൻപേജ് പോലും നോക്കാതെ ചരമ കോളത്തിൻറ്റെ പേജിലൂടെ കണ്ണോടിച്ചു.ഞാൻ ശ്വാസം മെല്ലെ എടുത്തു ഹാവു... ഞാൻ കൊടുത്ത വാർത്ത വന്നിരിക്കുന്നു.
അത് വായിച്ച് ഭാര്യ തന്ന ചായയും ഊതി കുടിച്ച് ഞാൻ ഇരിപ്പായി
... ഇന്ന് രാവിലെ ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് ഫോണിൽ വിളിച്ച് ആശുപത്രിയിലേക്ക് വേഗം എത്താൻ പറഞ്ഞു... ഞാൻ ആംബുലൻസുമായി ഓടി പാഞ്ഞ് ആശുപത്രിയിൽ എത്തി..
സൂപ്രണ്ടിനെ പോയി കണ്ടു .
അദ്ദേഹം എന്നെ മോർച്ചറിയിലേക്ക് കൂട്ടിക്കോണ്ട് പോയി. ഡോക്ടർ മോർച്ചറി സൂക്ഷിപ്പ് കാരനോട് ആംഗ്യം കാട്ടി അയാൾ ആ ട്രോളി വലിച്ചു.
ഒരു മുരൾച്ചയോടെ ട്രോളി ഞങ്ങളുടെ മുന്നിലേക്ക് എത്തി. മൃതദേഹം കണ്ട് ഞാൻ ഡോക്ടറോട് ചോദിച്ചു ഇത് ഏറ്റ് വാങ്ങാൻ ആരും വന്നില്ലെ.. ??
ഡോക്ടർ തല കുലുക്കി ഇല്ലാ എന്ന് മട്ടിൽ.
ഡോക്ടർ : മിസ്റ്റർ വിജയൻ ഇനി ഈ ബോഡി ഇവിടെ സൂക്ഷിക്കാൻ കഴിയില്ലാ.. ഒരാഴ്ചയായി ഇത് ഇവിടെ ഇങ്ങനെ.
ഞാൻ ഡോക്ടറോട് ദയനീയമായി ചോദിച്ചു ഞാൻ ഇത് എന്ത് ചെയ്യാൻ...??
ഡോക്ടർ: നിങ്ങളാണ് ഇത് ഇവിടെ എത്തിച്ചത് പ്ലീസ് ദയവായി ഇത് ഇവിടെ നിന്ന് ഒഴിവാക്കൂ.....
ഞാൻ ശരി എന്ന മട്ടിൽ തലയാട്ടി. ഇരുന്നൂറ് രൂപയുടെ നന്ദി എന്നവണ്ണം മോർച്ചറി സൂക്ഷിപ്പുകാരൻ മൃതദേഹം ആംബുലൻസിൽ കയറ്റാൻ സഹായിച്ചു.
ഞാൻ വണ്ടി മുന്നൊട്ട് പായിച്ചു.അരോട് എന്നില്ലാത്ത ദേഷ്യം.
സൈറൻ നാട്കേൾക്കത്തക്ക വണ്ണം ഇട്ടു. എൻറ്റെ ഓർമയിൽ അദ്യം വന്നത് വ്യദ്ധൻറ്റെ കൈയിൽ നിന്ന് ലഭിച്ച ഒറ്റപാലത്തൂന്ന് കയറിയ ടിക്കറ്റ്. ഞാൻ ഗിയറുകൾ ചറപറാന്ന് തെന്നിച്ചിട്ടു.. ആക്സിലേറ്റർ ചവിട്ടി പിടിച്ചു. വണ്ടി പടക്കുതിരെയെ പോലെ നിലം തൊടാതെ പാഞ്ഞു. ഒറ്റപാലത്ത് ആദ്യം കണ്ട മുറുക്കാൻ കടക്കാരനോട് കാര്യം പറഞ്ഞു മൃതദേഹം കാട്ടി. അയാൾ നിസ്സഹായനായി പറഞ്ഞു. എനിക്ക് അറിയില്ല. ഇവിടെഒന്നും കണ്ടട്ടില്ലാ... ഞാൻ മുഖം ചുളിച്ചു നിന്നു.
ഞാൻ ഏറെ ജംഗ്ഷനുകളിലെ കടകളിൽ കയറി ഇറങ്ങി.. എല്ലായിടത്തും അറിയല്ല... കണ്ടിട്ടില്ല... ഓർക്കണില്ല എന്നൊക്കെയായിരുന്നു പലരുടെയുംമറുപടി..
ഞാൻ സീറ്റീലിരുന്ന് കിളിവാതിലിലൂടെ പിന്നിലേക്ക് മൃതദേഹത്തേ നോക്കി മൃതദേഹത്തിൻറ്റെ മുഖത്ത് ആരും തിരഞ്ഞ് വരാത്തതിൻറ്റെ വിഷമം നിഴലിച്ചിരുന്നു. ഞാൻ ഒരു നിമിഷം കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു.വേഗം വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു സ്റ്റീയറിംഗ് വളരവേഗം കറക്കി. അടുത്തുളള പൊതു ശ്മശാനത്തിലേക്ക് വണ്ടി ഓടിച്ച് കയറ്റി. ശ്മശാന സൂക്ഷിപ്പുകാരൻ എൻറ്റെ അടുക്കലേക്ക് വന്നു അയാൾകറുത്ത് മെലിഞ്ഞിരുന്നു...
ഞാൻ സംശയ മുഖഭാവത്തോടെ അയാളെ നോക്കി.അയാളുടെ കണ്ണുകൾ ആഗാധ ഗർത്തംകണക്കെ കുഴിഞ്ഞിരിക്കുന്നു
ശവദാഹത്തിൻറ്റെ ചൂടേറ്റ് മുഖം കരിവാളിച്ചനിലയിലായിരുന്നു. വാരിയെല്ലുകൾ നിരനിരയായ് തെളിഞ്ഞ് നിന്നു. മണ്ണിൽ കുഴിച്ചു മൂടപ്പെട്ട ഏതോ ശവത്തിൻറ്റ പ്രേതം കണക്കെ എൻറ്റെ മുന്നിൽ നിൽക്കുന്നു.... ഞാൻ കാര്യങ്ങൾ വിവരിച്ചു. മെലിഞ്ഞ മനുഷ്യൻറ ചുണ്ടിൽ എരിയുന്ന ബീഡിയുടെ പുക ഊതികളഞ്ഞ് കൊണ്ട് പറഞ്ഞു എടുത്തോളു. ഞാൻ മൃതദേഹം തോളിലേറ്റി. എരിഞ്ഞ് തീർന്ന ബീഡി ദൂരേക്ക് വലിച്ചെറിഞ്ഞ്
ബീഡിയുടെ പുക അവസാനമായി ഊതിവിട്ട് എൻറ്റെ മുന്നിലൂടെ നടന്നു. ചിതക്ക് അരികിലെത്തി. ഞാൻ പറഞ്ഞു വായിക്കരി ഇടണം. ഞാൻ നനഞ്ഞ് ഈറനോടെ വന്നു മൃതദേഹത്തിനരികിൽ ഇരുന്നു. കറുത്ത മനുഷ്യൻ പറഞ്ഞ് തന്ന മന്ത്രങ്ങൾ ഉരുവിട്ട് മൃതദേഹത്തിന് വായിക്കരി ഇട്ടു. ഞാൻ കാൽ തൊട്ട് തൊഴുത് വണങ്ങി. മൃതദേഹം ചിതയിലേക്ക് എടുത്ത് വച്ചു . ശ്മാശാന സൂക്ഷിപ്പുകാരൻ അവസാനമായി വ്യദ്ധൻറ്റെ മുഖത്തെ തുണി മാറ്റി. തിരഞ്ഞിരുന്നവർ വന്ന പ്രസന്നമായ മുഖഭാവമായിരുന്നു. മൃതദേഹത്തിന്. ചിതക്ക് തീകൊളുത്തി അഗ്നി ഇരു കയ്യും നീട്ടി ശരീരത്തെ മാറോടണച്ചു. എരിഞ്ഞ് തീരുകയാണ്.. ഒരു സനാഥൻ.....
പോക്കറ്റിൽ കിടന്ന് ഫോൺ നിർത്താതെ ശബ്ദിച്ചു. ഓർമയുടെ മുഖപടം വലിച്ചിട്ട് ഞെട്ടി ഉണർന്നു.
ഫോൺ അറ്റൻറ്റ് ചെയ്തു.
"ദാ. .. വരുന്നു. ...."
മരണത്തിൻറ്റെ പിളർന്ന വായിൽ നിന്ന് ജീവൻറ്റെ അവസാന ശ്വാസവും വാരിപിടിച്ച് ആരോ എൻറ്റെ സഹായത്തിനായി തിരയുന്നു.
ഞാൻ ആക്സിലേറ്റർ അമർത്തി ചവിട്ടി ആംബുലൻസ് മുന്നോട്ട് പായിച്ചു.
......പീജി നെരൂദ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot