നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂടാരപ്പെരുന്നാൾ


മാനസ മെന്തേ മൗനിക്കുന്നു
മാനുഷഭാവം മരവിക്കുന്നു 
എങ്ങും കണ്ണീർപ്പാടം
മാനവനെങ്ങും തീക്കനൽ വർഷം
ഒതുങ്ങിയെന്തേ പമ്മിപ്പമ്മി
മാനുഷനങ്ങു മറഞ്ഞു
മാരകവിഷസർപ്പങ്ങൾ
ഫണം വിടർത്തി
തുടർ നൃത്തം തുടരുമ്പോൾ
ഒരുചെറു കൊള്ളികണ
ക്കേലും നീയെന്തേ നീറുന്നീല?
വേദനകൊണ്ടൊന്നമർഷമാളുന്നീല ?
കുരുതിക്കോഴികൾ പിടഞ്ഞു
ചിറകിട്ടടിച്ചു കേഴുന്നേരം
മനസ്സിൽകരുതുക നീയും
കുരുതിക്കുള്ളൊരു കോഴി
പ്രാണ സ്പന്ദനമങ്ങനെ
നീരവ നൃത്തം ചെയ്യുന്നേരം
കെട്ടുകഴിഞ്ഞു ചിങ്ങപ്പകലുകൾ
വെന്നിക്കൊടിയുടെ ചലനം
നീലക്കടലും കീറിമുറിച്ച-
ങ്ങ,കരെയെത്തിയകാലം
കൊക്കിൽ നിറയെ
ഹേമം കൊത്തിയെടുത്തു
കൊഴുത്തൊരു ഭവനം
കല്ലുകളിളകി ത്തകരുംനേരം
എത്തുവതാരീ യിടവഴി താണ്ടി ,
യതറിയുന്നേരംഞെട്ടി വിറച്ചു
മുറിക്കകമേറി തഴുതും പൂട്ടി
യകം പറ്റുംപോൾ
ആൺ ജന്മ്ങ്ങൾക്കറുതി
നേരിൻ ആവണികൾക്കതു വറുതി
പിന്നെ മറക്കേണ്ടതു നിൻ
വിഹിത മതറിയേണം നീ ! (2003ൽ എഴുതിയത്)

By 
Varghese Kurathikadu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot