Slider

ഭാര്യ

0

ഒരു വാക്കിന്റെ
ബലത്തിൽ.....
ഒരു ചെറു മഹറിന്റെ
ബലത്തിൽ
എനിക്ക് പിന്നിലിറങ്ങി
വന്നൊരു...
സ്നേഹത്തിൻ വസന്ത -
കാലമാണ് നീ...
കടലോളം സഹിച്ചും...
മണ്ണോളം ക്ഷമിച്ചും
എൻ പിന്നിലുറച്ചു....
നിന്നൊരു...
സഹനത്തിൻ സൗഗന്ധിക-
വൃക്ഷമാണ് നീ...
മൂക്കൊന്ന് വിയർത്താൽ
മുഖമൊന്ന് ചുവന്നാൽ
ആധിയുമായെന്നെച്ചുറ്റും
ഇളം തെന്നലും നീ...
എത് ജന്മപുണ്യത്തിന്നേ-
തപൂർവ്വഭാഗ്യം നീ...
അറിവില്ലയെന്നാലും..
ദൈവത്തിന് ചൊല്ലാം നന്ദി..

By: 
Yem Yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo