Slider

ഹേ രുദ്രാ

0

രുദ്രാ
നിദ്രാവത്വം തീർത്തിട്ടുള്ളിലെ_
മന്ത്രാക്ഷങ്ങൾ തിരിച്ചുപിടിച്ചി-
ട്ടിന്നീകാവ്യ ചമൽക്കാരത്തിൻ
വൻ കരനീളെയലഞ്ഞേൻ
തീക്കണ്ണിൻ കനക പ്രഭ തീണ്ടിയ
വാക്കുകളാകും തീക്കുണ്ഠത്തിൽ
കാച്ചിയെടുത്ത ഹവിസായ്
നിൻ തുടിതാളച്ചെമ്പട കൊട്ടിയുറഞ്ഞും
ഭോഗാരണ്യനിവാസിതനെന്നുടെ
നാഗാഭരണ വിഷപ്പാനത്താൽ
ധൂളി നിറഞ്ഞ നിഴൽക്കാലത്തിൻ
തീവ്രത തെല്ലു ശമിക്കാൻ
രാഗദ്വേഷ വികാരവിചാര
വിരാജിത ജീവനകലയിൽ
രാവേറുമ്പോൾ ഭസ്മാംഗൻ
പ്രിയതാണ്ഡവനർത്തന പൂർവ്വം
ധൂർജടിയായ് ദ്രുതനാദവിശേഷ-
തരംഗത്താരാട്ടല്ലോ
ആർത്തും പേർത്തും ഭൂതഗണങ്ങൾ
പഞ്ചാക്ഷരിയുടെ മത്തുപിടിച്ചി-
ട്ടന്ധം ചുറ്റി വലം വെക്കുമ്പോൾ
മതി കല ചൂടി ദ്യുതി കല ചിന്നി
പ്രതിപദമൊരു ശിവസംഹാരത്തിൻ
ധവളവിശുദ്ധിയണിഞ്ഞെൻ നാദം
നരകത്തോളം വിറകൊണ്ടീടാൻ
പകരൂ തിരുജഢ ചൂടിയ ഗംഗാ-
പരിഷേകം നീ പകലിരവുകളിൽ
By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo