Slider

മാവേലി വന്നു!

0

മാവേലി വന്ന്
മാവേലിരുന്നു
ഓണത്തുടിപ്പിൽ
കാണം തുലഞ്ഞു!
തുമ്പച്ചെടിക്കും
കമ്പം കുറഞ്ഞു
തുമ്പിക്കിനാവി-
ന്നിമ്പം തളർന്നു
നാടായ നാടും
വീടായ വീടും
ചേർന്നൊത്തുപാടി
ബോണസു വന്നോ?
കോൺക്രീറ്റുകാടിൻ
പൂങ്കാവനത്തിൽ
ബോൺസായ് മരത്തിൻ
ശിങ്കാരിയാട്ടം
കോലം വരക്കാൻ
കോലായിലിപ്പോൾ
വാലും തലയും
തിരിഞ്ഞോരു ബാല്യം
കാലം ചവച്ചിട്ട
ശീലങ്ങളെല്ലാം
കാലിൽ കുരുങ്ങി
മാവേലി നിന്നു
ഓലക്കുടക്കും
പേറ്റൻ്റു വന്നു
പാലും പഴവും
പാക്കറ്റ് തിന്നു
മാവിൻ്റെ കൊമ്പിൽ
കോണം മുറുക്കി
മാവേലി പോയി
മാവേന്നു പോയി!
**** ****** *****
ശ്രീനിവാസന്‍ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo