Slider

പ്രണയപ്പേമാരി

0

അറിയാതെ പോയി നീയെൻ നിറമാർന്ന കനവുകൾ
കാണാതെ പോയി നീയെൻ നനവാർന്ന നയനങ്ങൾ
ചൂടാതെ പോയി നീയെൻ വാടാത്ത പൂവുകൾ
കേൾക്കാതെ പോയി നിയൻ പ്രാണന്റെ നൊമ്പരം
തഴുകാതെ പോയി നീയെൻ വിറയാർന്ന കൈകളും
അണിയാതെ പോയി നീയെൻ സ്നേഹമാം സിന്ദൂരവും
നീയെന്നപ്രാണനെന്നെ പിരിഞ്ഞോരാ നാളിൽ ഞാൻ
ഭ്രാന്തനെപ്പോലലഞ്ഞു തിരിഞ്ഞതും
എൻ പ്രാണനന്നൊരു കയറിൽ പിടഞ്ഞതും
എൻ നെഞ്ചകത്തന്നു ചിന്തിയ ചോരയതിന്നുമുറയ്ക്കാതെ തുള്ളിയായുറ്റുന്നു
എൻ നെഞ്ചിന്റെ നേരിന്റെ സാക്ഷ്യമായ്
ചോരെയെക്കാൾ ചുവന്നൊരു ചെമ്പനീരെൻ
കുഴിമാടത്തിപ്പോഴും വാടാതെ നിൽക്കുന്നു
നാളെ നീ നീറുന്ന നെഞ്ചുമായെൻ
കുഴിമാടത്തു കണ്ണീർ പൊഴിക്കവേ
വാടാതെ നിൽക്കുന്നൊരാ ചെമ്പനീർ വസന്തമെൻ തോരാത്ത പ്രണയത്തിൻ പേമാരിയായീടും

ശ്രീജിത്ത് കൽപ്പുഴ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo