നേരമില്ലാത്ത കാലത്ത്
കാലമില്ലാത്ത നേരത്ത്
വന്നു പെട്ടൊരു പ്രാന്തിൻ്റെ
കൊണങ്ങൾ ചെറുതല്ലഹോ
ഊതി വീർത്ത ബലൂണിന്
പൂതി പൊട്ടിത്തെറിക്കുവാൻ
ചേതമില്ലാതെ ചെയ്തോളൂ
പൊട്ടക്കണ്ണുള്ള പാക്കരാ
കാലുളുക്കിക്കിsക്കുന്ന
ജീവിതം വഴിമുട്ടിയാൽ
നാണിയമ്മ വരും പിന്നെ
പരമാനന്ദ സാഗരം!
പതിവായ് ഭാര്യയുണ്ടെങ്കിൽ
പരദാരങ്ങൾ വേണമോ
കൊതി മൂത്ത കിനാവിൻ്റെ
കിണറിൽ വീണുപോയതാ
ഇരവും പകലും നിൻ്റെ-
യറിവിൽ പെട്ടതൊക്കെയും
തച്ചു പൊട്ടിച്ചു താളത്തിൽ
ജപതു: ശുഭമസ്തുതേ!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക