നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ല വാർത്ത


മറ്റൊരു നല്ല വാർത്ത കൂടി .... .
നമ്മുടെ ഗ്രൂപ്പിലെ , ആദരണീയനായ അംഗം ശ്രീ ഹരീന്ദ്രൻ വിജയക്കുറുപ്പിന്റെ (C V Harindran - Harindran Vijayakurup) "കുറിഞ്ഞി - കണ്ണടച്ച് പാലു കുടിക്കാൻ ഇഷ്ടപ്പെടാത്തവൾ " എന്ന കഥ സമാഹാരത്തിന് മലയാള പുരസ്‌കാരം ൧൧൯൨ (1192) ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ .......നമ്മുടെ സ്വന്തം ഹരിച്ചേട്ടന് നല്ലെഴുത്തിന്റെ ആശംസകൾ ........
വളരെ നല്ല വരവേൽപ്പ് ലഭിച്ച ഈ കഥാസമാഹാരം രണ്ടാം പതിപ്പിലേക്കു കടക്കുന്നു . ആയതിനാൽ ഇതിന്റെ രണ്ടാം പതിപ്പ് ആമസോൺ ഡോട്ട് കോമിൽ മാത്രമേ തൽക്കാലം ലഭ്യമാവൂ .
കുറിഞ്ഞി എന്ന കഥാസമാഹാരത്തിന്
1 . മലയാള സമീക്ഷ പുരസ്‌കാരം 2016
2 . കേരള സാഹിത്യ മണ്ഡലത്തിന്‍റെ ആദരവ്
3 . മലയാള പുരസ്‌കാരം എന്നിവ ലഭിച്ചു.
പ്രസ്തുത കൃതിയെപ്പറ്റി പ്രശസ്ത സാഹിത്യകാരനായ ശ്രീ ബിനു വിശ്വനാഥൻ ( മലയാള പുരസ്‌കാര ജേതാവ് ) എഴുതിയ നിരൂപണത്തിലേക്ക് ......
കുറിഞ്ഞി - ഗൃഹാതുരതയിൽ വാർത്തെടുത്ത ശില്പം
=================================================
ഏതു കൃതിയും അംഗീകരിക്കപ്പെടുന്നത് ; കൃതിയും, അനുവാചകനും ഒരേ ഭാവതലത്തിൽ സമരസപ്പെടുമ്പോഴാണ് . ഗൃഹാതുരതയും, നഷ്ടപ്പെട്ടുപോയ ബാല കൗമരാവസ്ഥയും, ഭൂതകാല വേദനയും, കണ്ണീരും, കിനാവും, സ്വപ്നവും, സ്മേരവുമെല്ലാം ഏതൊരു മാനവ ഹൃദയത്തിനും വിലപ്പെട്ടതാണ് .
അങ്ങനെ , ഗൃഹാതുരതയുടെ ചില തുരുത്തുകളിലേക്കു അനുവാചക ഹൃദയങ്ങളെ കൈപിടിച്ച് കൊണ്ടുപോകുന്ന കൃതിയാണ് കുറിഞ്ഞി ( കണ്ണടച്ച് പാലു കുടിക്കാൻ ഇഷ്ടമില്ലാത്തവൾ ) എന്ന സി വി ഹരീന്ദ്രൻ്റെ കഥാ സമാഹാരം .
ആഖ്യാന ശൈലിയിലെ നവഭാവം കൊണ്ടും, ലാളിത്യം കൊണ്ടും, സമകാലിക സാമൂഹിക മാനവിക വിഷയങ്ങളുടെ രൂപകങ്ങളായും, ബിംബങ്ങളായും വർത്തിക്കുന്നു .
ശ്രീ സി വി ഹരീന്ദ്രൻ എഴുതിയ ഈ കഥാ സമാഹാരത്തിൽ ഒൻപത് കൃതികളാണ് ഉള്ളത് . " ഒരു നാണയത്തിന്റെ ആത്മകഥ " എന്ന് തുടങ്ങുന്ന കൃതിയിൽ നിന്നും, പുരോഗതി പ്രാപിക്കുന്ന കഥാസമാഹാരം ഒൻപതാമത്തെ കൃതിയായ "ആനന്ദ് , ഉമ , പ്രതികാരം " എന്ന സംഭ്രമാത്മകമായ കഥയിൽ അവസാനിക്കുന്നു .
" ഒരു നാണയത്തിന്റെ ആത്മകഥ " യിലൂടെ കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നത് ഒരു വെള്ളി നാണയത്തിൻ്റെ പ്രയാണവും നിയതിയും മാത്രമല്ല; ഒരു മാനവരാശിയെ , അവന്റെ വിധിയെ, അവന്റെ ജീവിത യാത്രയെ, അവൻ്റെ അർത്ഥശൂന്യമായ അവസാനത്തെ കൂടിയാണ് .
ഈ കഥാസമാഹാരത്തിലെ മറ്റു കൃതികൾ പരിശോധിച്ചാലും, മനുഷ്യനുള്ളിലെ ഭാവ പരിണാമത്തെയും, അവൻ്റെ വൈകാരിക രാസമാറ്റത്തെയും ഒരു മറയും കൂടാതെ നിവർത്തി നിർത്തുന്നു .
ഭൂതകാലവുമായി സദാ കെട്ടു പിണഞ്ഞു നിൽക്കുന്ന കഥാകൃത്തിന്റെ ആത്മാംശമാകണം , കഥകളിലൂടെ സഞ്ചരിക്കുന്നത് . അന്ന് നടന്നു പോയ ചെങ്കൽ വഴികളിലൂടെ , യൗവ്വനം തിമിർത്ത സാംസ്കാരിക സംഘടനകളിലൂടെ , വിദ്യ ചൊരിഞ്ഞ അധ്യാപകനിലൂടെ, പുഞ്ചപ്പാടങ്ങളിലൂടെ അയാൾ കാവ്യവുമായി നടന്നു നീങ്ങുന്നു .
അതോടൊപ്പം അവഗണനയുടെയും , ആത്മ നീരസത്തിന്റെയും, ആത്മരതിയുടെയും, ആത്‌മീയവാണിഭങ്ങളുടെയും ബിംബങ്ങളും ഇദ്ദേഹം സമർത്ഥമായി ഉപയോഗിക്കുന്നുണ്ട് . ഈ ലോകത്തിലെ മനുഷ്യസ്വഭാവത്തിൻ്റെ എല്ലാ ചേരുവകളും സ്വതഃസിദ്ധമായ ശൈലിയിൽ ചിന്താ പദ്ധതിയിൽ വാർത്തെടുക്കാൻ ഇദ്ദേഹം കാണിച്ച വൈഭവം ശ്‌ളാഘനീയം തന്നെ .
മുൻപ് പറഞ്ഞത് പോലെ, അവഗണിക്കപ്പെട്ടവനും, പാർശ്വവൽക്കരിക്കപ്പെട്ടവനും, പ്രതികൂലാവസ്ഥയിൽ പ്രതികരിക്കാൻ കഴിയാതെ , സ്വന്തം മാനം പോലും അപരന് കാഴ്ചവെച്ച് വേട്ട മൃഗത്തോട് മധുര പ്രതികാരം ചെയ്യുന്ന പേന പ്രതികാരത്തിന്റെ നിഗൂഢ സമവാക്യവും, സ്നേഹവും, ആർദ്രതയും, സ്നിഗ്ധതയും, മറവിയും, സ്‌മൃതിയുമെല്ലാം, അതി വിദഗ്ദ്ധമായി , മനോഹരമായി, ഒരു ശില്പം നിർമ്മിക്കുന്ന ശില്പിയുടെ ചാരുതയോടെ ശ്രീ സി വി ഹരീന്ദ്രൻ വാർത്തെടുക്കുന്നു .
ഈ കൃതികളെല്ലാം മൗലികവും, കാലികവുമാണ് . ഇന്നലെകളിൽ അരങ്ങേറിയതും , ഇന്നുകളിൽ അരങ്ങു തകർക്കുന്നതും , നാളെകളിൽ സംഭവിക്കാൻ പോകുന്നതുമാണ് ഈ കഥകളും കഥാപാത്രങ്ങളുമെല്ലാം തന്നെ .
രൂപകവും, ബിംബവും ചേർത്ത് , ഗൃഹാതുരതയുടെ മേമ്പൊടി ചേർത്ത് സൃഷ്ടിച്ച ഈ ചാരുതയാർന്ന കലാശില്പം ആഹ്ളാദകരമായ വായനക്ക് ഇട നൽകും . ഇത് , സ്വീകാര്യതയിൽ ഔന്നത്യത്തിലെത്തും . തീർച്ചയായും ഈ കൃതി ഗൃഹാതുരതയിൽ വാർത്തെടുത്ത ശില്പം തന്നെ .
ആസ്വാദനം :
ബിനു വിശ്വനാഥൻ , ഹരിപ്പാട്
9605868105
============================================
കുറിഞ്ഞി
( കണ്ണടച്ച് പാലു കുടിക്കാൻ ഇഷ്ടപ്പെടാത്തവൾ)
ബുക്കർമാൻ പബ്ലിക്കേഷൻസ് ,
ഇടപ്പള്ളി
എറണാകുളം
വില: 70 രൂപ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot