Showing posts with label Achievements. Show all posts
Showing posts with label Achievements. Show all posts

ആസ്വാദനക്കുറിപ്പെഴുത്ത് - മത്സരവിജയികൾ



മത്സരത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ആശംസകൾ
ഒന്നാംസമ്മാനം ( 2001 രൂപയുടെ പുസ്തകങ്ങൾ ) - രഞ്ജിത്ത് മണ്ണാർക്കാട് 
രണ്ടാം സമ്മാനം ( 1001 രൂപയുടെ പുസ്തകങ്ങൾ ) - ബിജിന, രാഹുൽ രാജ്
വിജയികൾ അഡ്മിൻസിന് മേൽവിലാസവും ഫോൺ നമ്പറും കൈമാറേണ്ടതാണ് .
നന്ദി
അഡ്മിൻപാനൽ
നല്ലെഴുത്ത്

Results - Idukki Global Sahithya Award2018


==ഓണക്കാലത്ത് മധുരവുമായി നല്ലെഴുത്ത് ===




നല്ലെഴുത്തിലെ പ്രഗത്ഭരായ രചയിതാക്കളുടെ പുസ്തകങ്ങൾ . തെറ്റുകുറ്റങ്ങൾ ക്ഷമിച്ച്, ഈ പ്രിയ അക്ഷരസ്നേഹികളെ അനുഗ്രഹിച്ചാലും .

ഇപ്പോൾ ലഭ്യമായവ :-
1. നല്ലെഴുത്തുകൾ :- രചനാ സമാഹാരം - വില 180
2. പ്രാർത്ഥനപോലെ പ്രണയം :- കവിതാസമാഹാരം - വില 120
3. ഹോംലി മീൽസ് - ഹാസ്യകഥാസമാഹാരം - വില 150
4. മൈതീന്റെ ചെറ്യേ സ്പാനർ - ഹാസ്യകഥാസമാഹാരം - വില 150
==============================================

1. MK Books, Thiruvananthapuram
2. Chilanka books, Chinnakkada, Kollam
3. Higgin Bothams, RailwayStation, Kollam
4. Balakrishnan News Agencies, Bhagavathipadi, Kayamkulam
5. ByWord Books, Damodaran & Sons Complex, RoundWest, Thrissur
6. EnteBook, 2nd Floor Kedar Tower, Puthiya Palam, Kozhikode
7. India Book center, Kannur Old Stand, Kannur

8. Online Buy: എല്ലാ വിദേശരാജ്യങ്ങളിലും ലഭ്യമാണ്
EnteBook Online Stores - www.entebook.com
Entebook Android App -
Get it here:- Play store: https://goo.gl/ntbJf1
App Store: https://goo.gl/Wp6UKi

===കഥോദയം മത്സരഫലം ===




www.nallezhuth.com
രണ്ടു കോടി Page Views പൂർത്തീകരിച്ച ഘട്ടത്തിൽ നടത്തിയ,
"Late Smt. എലിസബത്ത് കുര്യാക്കോസ് സ്മാരക 
കഥോദയം അവാർഡ് - 2018"
മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെടുകയും, 10001 രൂപ ക്യാഷ് പ്രൈസ്, പ്രശസ്തിപത്രം , എന്നിവയ്ക്ക് അർഹയാവുകയും ചെയ്ത ലിൻസി വർക്കിക്ക് ( Lincy Varkey) നല്ലെഴുത്തിന്റെ അഭിനന്ദനങ്ങൾ .
ഈ അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് കഥാകൃത്തും, ഹ്രസ്വ ചിത്ര നിർമ്മാതാവുമായ
ശ്രീ സുനിൽ ചെറിയകുടിയാണ്.
ഒരുപാട് രചനകൾ ആപ്പ് വഴിയും , ഇമെയിൽ വഴിയും, ഗ്രൂപ്പ് വഴിയും, മത്സരത്തിനായി ലഭിച്ചിരുന്നു . അയച്ച രണ്ടുരചനകളിൽ ഒരെണ്ണം മികച്ചതാക്കിയവരും, പ്രതിഭാശാലികളുമായ രചയിതാക്കളുടെ പേരുവിവരങ്ങൾ താഴെക്കൊടുക്കുന്നു. പ്രോത്സാഹനമായി പ്രശസ്തിപത്രം ( Certificate), ജൂലൈ 14 -ന് നടക്കുന്ന ചടങ്ങിൽ വച്ച് സാദരം സമ്മാനിക്കുന്നതാണ് . ചടങ്ങിൽ എത്താൻ കഴിയാത്തവർ; പേരും, മേൽവിലാസവും, അഡ്മിൻ ഉണ്ണി ആറ്റിങ്ങലിനേയോ, സുമേഷ് കൗസ്തുഭത്തിനേയോ ഏല്പിക്കേണ്ടതാണ് . ചടങ്ങിന്റെ കൂടുതൽ വിവരങ്ങൾക്ക് അഡ്മിൻ സജ്‌ന ഷാജഹാനെ സമീപിക്കുക .
1. Aisha Jaice
2. Ambika Menon
3. Arun V Sajeev
4. Athira Santhosh
5. Azeez Arackal
6. Benny TJ
7. Biju Perumchelloor
8. Bindu S
9. Bins Thomas
10. Ganesh GB
11. Gireesh Ollekkat
12. Giri B Warrier
13. Haritha Arun
14. Jaison George
15. Jayachandran NT
16. Jolly Chakramakkil
17. Joy Thanickal
18. Jyothis Vasanth
19. Kadarsha
20. Kavitha Saphal
21. Nizar VH
22. Pramod Krishnan
23. RBK Muthukulam
24. Rekha Anand
25. Saji Varghese
26. Shefeer Parappath
27. Sivarajan Kovilazhikam
28. Sreedhar RN
29. Sreejith Govind
30. Sumy Alphus

വീണ്ടും സന്തോഷവാർത്തകൾ :-

Image may contain: 3 people, people smiling


നല്ലെഴുത്തുകാരുടെ രചനകൾ വിവിധമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കാണുന്നതിൽ അതിയായ സന്തോഷമുണ്ട് . ചിത്രം ശ്രദ്ധിക്കുക.
തെറ്റുകുറ്റങ്ങൾ ക്ഷമിച്ചുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുമല്ലോ.
അഭിനന്ദനങ്ങൾ -
July Vogt - സഹകാര്യം മാസിക - ജൂൺ ലക്കം
Basheer Kmm Paravur - ബഹ്‌റൈൻ 4 പിഎം
Aisha Jaice - സൺ‌ഡേ മംഗളം
അഡ്മിൻ പാനൽ ,
നല്ലെഴുത്ത്

സന്തോഷവാർത്ത


ഈ വർഷത്തെ കാക്കനാടൻ അവാർഡിനായുള്ള കഥാമൽസരത്തിൽ പൊതുവിഭാഗത്തിൽ രണ്ടാംസ്ഥാനം നമ്മുടെ സജീവാംഗമായ ഫർസാന അലിക്ക് ലഭിച്ച വിവരം അഭിമാനത്തോടെ എല്ലാവരേയും അറിയിക്കട്ടെ .
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു
അഭിനന്ദനങ്ങൾ -
From
Nallezhuth Admin Panel

ശുഭവാർത്തകൾ ( 102)



====ശുഭവാർത്തകൾ =====

നല്ലെഴുത്തിന്റെ അഡ്മിനായ വിനീത അനിൽ എഴുതിയ "ആത്മാവ് "എന്ന കഥ ഗുരുശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ .- ചിത്രം ശ്രദ്ധിക്കുക

മറ്റൊരു നല്ലവാർത്ത :-

പറവൂർ സാഹിത്യവേദി പ്രസിദ്ധീകരിച്ച, ജിബി ദീപക്കിന്റെ , ചില കാലാവസ്ഥാമാറ്റങ്ങൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം; കവിയും എഴുത്തുകാരിയുമായ ശ്രീമതി ഡോ ജിത ടീച്ചർ , നമ്മുടെ അഡ്മിനും കഥാകാരിയുമായ ശ്രീമതി രശ്മിഗോപകുമാർ മൂത്തേടത്തിന് നൽകി നിർവ്വഹിക്കുന്നു . ചിത്രം ശ്രദ്ധിക്കുക .

രണ്ടു കഥാകാരികളേയും അഭിനന്ദിക്കുന്നു , ആശംസകൾ

Also Read: https://www.facebook.com/groups/nallezhuth/permalink/1786537628095383/






അഡ്മിൻ പാനൽ നല്ലെഴുത്ത്

===സന്തോഷവാർത്തകൾ ===(101)



===സന്തോഷവാർത്തകൾ ===

നല്ലെഴുത്തുകാരുടെ രചനകൾ - (നൂറ്റിയൊന്നാമത്തേത്) - പ്രിന്റ് മീഡിയയിലും , ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വന്നുകാണുന്നതിൽ അതിയായ സന്തോഷം

നമ്മുടെ അഡ്മിൻ - സജ്‌ന ഷാജഹാൻ എഴുതിയ "ഇലഞ്ഞിപൂക്കുമ്പോൾ " മഹിളാചന്ദ്രികയിലും , നമ്മുടെ സജീവാംഗമായ കവിത സഫൽ എഴുതിയ "അമ്മിണിയേടത്തി"" നവനീതത്തിലും , നമ്മുടെ സ്വന്തം അനീഷ് ഫ്രാൻസിസ് എഴുതിയ "തിയറി ഓഫ് മർഡർ " കലാകൗമുദി കഥയിലും പ്രസിദ്ധീകരിച്ചവിവരം അഭിമാനത്തോടെ അറിയിക്കട്ടെ .

ഈ കഥാകൃത്തുക്കളെ നമുക്കെല്ലാവർക്കും ചേർന്ന് അഭിനന്ദിക്കാം --

അഡ്മിൻ പാനൽ

നല്ലെഴുത്ത്

നല്ലെഴുത്തിന് ഒരു സംസ്ഥാന അവാർഡ്







==ഒരു സന്തോഷവാർത്ത ===
നമ്മുടെ ഗ്രൂപ്പിലെ അംഗമായ ശ്രീ സുനിൽ ചെറിയകുടിയുടെ ""ബാലന്റെ ഗ്രാമം "" എന്ന ടെലിഫിലിം സംസ്ഥാന പുരസ്‌കാരം നേടിയ വിവരം ഇതിനാൽ അറിയിക്കട്ടെ.
അദ്ദേഹത്തിന് അഭിനന്ദനങ്ങൾ .
നമ്മുടെ ഗ്രൂപ്പിൽ "ബാലന്റെ ഗ്രാമം " പോസ്റ്റ് ചെയ്തിരുന്നു .
https://www.nallezhuth.com/…/SunilCheriyakudi-BalanteGramam…
അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .


NB ==
അദ്ദേഹം നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്കായി സ്പോൺസർ ചെയ്ത കഥാരചനാ മത്സരം തുടരുന്നു ..

നല്ലെഴുത്തിലെ നന്മമരങ്ങൾ



എങ്ങനെ തുടങ്ങണം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.. എന്റെ ഓർമ്മയിൽ കലാലയ ജീവിതം കഴിഞ്ഞ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ,ഏറെ ആസ്വദിച്ചത് 2017 വർഷം അത് നല്ലെഴുത്തിൽ എത്തിയതിന് ശേഷമാണ്. നല്ലെഴുത്തിൽ വരുമ്പോൾ ഒരു കോളേജിൽ എത്തിയ പ്രതീതിയാണ്. ഗുരുക്കൻമാരും കൂട്ടുകാരും സീനിയേഴ്സും ജൂനിയേഴ്സും ഒക്കെയായിട്ട് ഒരു കലാലയം പോലെ ..
അവിചാരിതമായിട്ടാണ് ഞാൻ നല്ലെഴുത്തിൽ എത്തുന്നത്. എന്റെ പ്രിയ സഹോയെ പരിചയപ്പെട്ടതിൽ നിന്നും ഉണ്ടായ ഒരു കഥയിൽ തുടങ്ങി പിന്നീട് അനുഭവങ്ങളെല്ലാം ചെറിയ തമാശ രീതിയിയിൽ എഴുതി തുടങ്ങി. ആദ്യമേ എന്റെ എഴുത്തിന്റെ ശൈലികൊണ്ടാവാം ഞാനൊരു സ്ത്രീയാണെന്ന് അംഗീകരിക്കാൻ പലരും മടിച്ചു. (ചിലപ്പോ എനിക്കും തോന്നിയിട്ടുണ്ട്)എന്നാലും എറെ പേരും എന്റെ കഥകൾ ആസ്വദിച്ചു സപ്പോർട്ടു ചെയ്തു.
ഒരു കഥ എഴുതാനുള്ള കഴിവൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങളും തമാശ രൂപത്തിൽ എഴുതി. എന്റെ പ്രീയപ്പെട്ടവരും, സഹപ്രവർത്തകരും ,പിന്നെ നല്ലെഴുത്തിലെ കൂട്ടുകാരും ഒക്കെ എന്റെ കഥാപാത്രങ്ങളായി .ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായി.. ഗുരുവിനെപ്പോലെ , ഏട്ടനെപ്പോലെ, കൂട്ടുകാരെപ്പോലെ കൂടെപ്പിപ്പുകളെപ്പോലെ ,ചിലപ്പോൾ അതിനേക്കാൾ മേലെയുള്ള ആത്മബന്ധങ്ങൾ .. അതും നല്ലെഴുത്തിൽ നിന്നും കിട്ടി.
മുൻപൊക്കെ പല ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നിട്ടും അവിടെ നിന്നൊന്നും കിട്ടാത്ത ഒന്ന് .നമ്മുടെ സ്വഭാവരൂപികരണം .അതിന് നല്ലൊരു പങ്ക് വഹിക്കാൻ നല്ലെഴുത്തിന് സാധിച്ചു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പ്രായത്തിന് ഇളയവരോടും മുതിർന്നവരോടും ഒക്കെ ഒരു സ്നേഹത്തോടും ബഹുമാനത്തോടും ഇടപെടാൻ പഴയ എഴുത്തുകാരും പുതിയ പുതിയ എഴുത്തുകാരും ശ്രദ്ധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പുതിയ എഴുത്തുകാരുടെ രചനകളെ രണ്ടും കൈയും നിട്ടീ സ്വീകരിക്കുകയും അകമഴിഞ്ഞ് പോത്സാഹിപ്പിക്കുകയും ചെയ്യുന്നു..
ഇതിനിടെ ഒരുപാട് മികച്ച എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെ മികച്ച രചനകൾ വായിക്കാൻ കഴിഞ്ഞു. പല മികച്ച എഴുത്തുകാർ നമ്മുടെ സൗഹൃദവലയത്തിൽ ഉണ്ടെന്നത് അഭിമാനത്തോടെ ഓർക്കുന്നു. എങ്കിലും ചിലപ്പോഴെങ്കിലും ആരുടെയോ മനസ്സ് വേദനപ്പിച്ചു. ഈയവസരത്തിൽ ഞാനതിന് ക്ഷമ ചോദിക്കുന്നു.
കൊഴിഞ്ഞ് പോകാൻ തുടങ്ങുന്ന ഈ വർഷത്തിൽ എനിക്ക് കിട്ടിയത് ഒരുപിടി നല്ല സൗഹൃദങ്ങളാണ്. ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. സ്നേഹമുണ്ട്.. എന്റെ പ്രിയ കൂട്ടുകാരൻ.. എനിക്ക് നല്ലെഴുത്തിൽ നിന്നും കിട്ടിയ എന്റെ ആത്മമിത്രം ..ഒരുപാട് പ്രോത്സാഹിപ്പിച്ച നല്ലെഴുത്തിലെ നന്മ മരം ഉണ്ണി മാഷ് , എന്റെ ഉണ്ണിച്ചേട്ടനും മായക്കുട്ടിയും ,ബാബു ചേട്ടൻ ,എന്റെ ഗഡി ,ശ്രീക്കുട്ടൻ ,രമേശ് ജി............................. ( എന്നെ സ്നേഹിക്കുന്നവർ എല്ലാവരും )അങ്ങനെ പോകുന്നു എന്റെ നല്ല സൗഹൃദങ്ങൾ ..
2017 വർഷം കടന്നു പോകുമ്പോഴേക്കും നല്ലെഴുത്ത് ഉയർച്ചയുടെ പടവുകൾ താണ്ടുകയാണ്. നല്ലെഴുത്ത് ഗ്രൂപ്പിൽ നിന്ന് ഓൺ ലൈൻ ദ്വൈവാരികയിൽ എത്തി നിൽക്കുന്നു നല്ലെഴുത്തിന്റെ വളർച്ച . ഒരുപിടി നല്ലെഴുത്തുകാരുടെ രചനകൾ അച്ചടിമഷി പുരണ്ടു. നല്ലെഴുത്തിന്റെ ഈ ഉയർച്ചയുടെ പടവുകളിലൂടെ നടക്കാൻ കഴിഞ്ഞതിൽ നല്ലെഴുത്തിന്റെ ഒരു ചെറിയ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
2018 വർഷവും നല്ലെഴുത്തിനും ,നല്ലെഴുത്തുകാർക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
നല്ലെഴുത്ത് തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാഗങ്ങൾക്കും ഈ വർഷത്തെ ആദ്യത്തെ പുതുവത്സര ആശംസകൾ എന്റേതാവട്ടെ. എല്ലാവർക്കും വരുന്ന വർഷത്തിൽ എല്ലാ വിധ സൗഭാഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രിയ സൗഹൃദങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

:::നല്ലെഴുത്തിൽ വീണ്ടും നല്ല വാർത്തകൾ :::



:::നല്ലെഴുത്തിൽ വീണ്ടും നല്ല വാർത്തകൾ :::
1. നമ്മുടെ സ്വന്തം ഹരിച്ചേട്ടൻ ( Harindran Vijayakurup ) വീണ്ടും പുരസ്‌കാരങ്ങൾ നേടുന്നു .(ചിത്രം ശ്രദ്ധിക്കുക)
 കാവ്യാഞ്ജലി 2017
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ രാഘവപ്പറമ്പിൽ 2017 മാർച്ച് 25, 26 തിയതികളിൽ നടന്ന സംസ്ഥാന കവിതാ ക്യാമ്പിന്റെ സമാപന സമ്മേളന വേദിയിൽ വച്ച് പു ക സ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി എൻ മുരളിയിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു. പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ സമീപം.
2. ...മ്മടെ സ്വന്തം ബഷീർക്ക, ബഷീർ വാണിയക്കാട് ( Basheer Kmm Paravur ) - നല്ലെഴുത്തിൽ ഹിറ്റായ, അദ്ദേഹത്തിന്റെ " വഞ്ചനയുടെ ബാക്കിപത്രം " എന്ന കഥ ബഹറൈൻ 4 pm പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു . (ചിത്രം ശ്രദ്ധിക്കുക ) .
To read this, please follow the link -https://www.facebook.com/groups/nallezhuth/permalink/1324253604323790/

::::നല്ലെഴുത്തുകൾ:::::മൂന്നാം പതിപ്പിലേക്ക്


::::നല്ലെഴുത്തുകൾ:::::
മൂന്നാം പതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നല്ലെഴുത്തുകൾ . പ്രതീക്ഷിച്ചതിലും വളരെ മികച്ച പ്രതികരണം . ധാരാളം വായനശാലകളിൽ എത്തിക്കുവാൻ കഴിഞ്ഞു . വായിച്ചവർ നല്ല അഭിപ്രായം ഇപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്നു . ഉള്ളടക്കം, പ്രിന്റിങ് , കവർ പേജ് , അതിലെല്ലാം തന്നെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് .
അതിലുപരി , ഈ ശ്രമം തുടങ്ങിയ നാൾ മുതൽ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ തകർക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയായി "നല്ലെഴുത്തുകളെ" കാണുന്നു .
ഓഗസ്റ്റിൽ നല്ലെഴുത്ത്.കോം ലോഞ്ച് ചെയ്തപ്പോൾ ഉയർന്നു വന്ന നിർദ്ദേശമാണ് ഒരു രചനാ സമാഹാരം . സെപ്റ്റംബർ 2016 - അന്ന് ഗ്രൂപ്പിൽ സജീവമായുണ്ടായിരുന്നവരെയും , അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് 64 പേരുടെ ലിസ്റ്റ് തയ്യാറാക്കി . കഥകളും കവിതകളും പലപ്പോഴും മാറ്റിയെടുക്കേണ്ടി വന്നിട്ടുണ്ട് . ഒടുവിൽ ഇതിൽ നിന്നും 52 പേരുടെ രചനകൾ പുസ്തകത്തിലേക്ക് എടുക്കുകയുണ്ടായി . പ്രസിദ്ധീകരണ രംഗത്തെ ശക്തന്മാരെയാണ് ആദ്യം ഇതുമായി സമീപിച്ചത് . വളരെ മോശം പ്രതികരണമായിരുന്നു എന്നു മാത്രമല്ല , ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിപ്രായം തന്നെയായിരുന്നു മിക്കവരും പ്രകടിപ്പിച്ചത് . " ഓൺലൈൻ എഴുത്തുകാർക്കെന്തിനാണ് പുസ്തകം "
എങ്കിലും ഇതുമായി മുന്നോട്ടു പോകുവാനും; നല്ലെഴുത്തിൽ എഴുതിയ , ആദ്യകാലങ്ങളിൽ കൂടെ നിന്ന രചയിതാക്കൾക്ക് ഒരു പ്രോത്സാഹനം ആയിത്തന്നെ ഇതിനെ അവതരിപ്പിക്കുവാനും തീരുമാനിച്ചു . കച്ചവട മനോഭാവം തീർത്തും ഒഴിവാക്കി, ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുവാൻ തന്നെയായി ശ്രമം .
വളരെ ശ്രദ്ധാപൂർവ്വം രചനകളിൽ നിന്നും തെറ്റുകൾ കുറച്ചെടുക്കുവാനും നിലവാരം ഉറപ്പു വരുത്തുവാനും, എഡിറ്റർ ആയ സുകാമി പ്രകാശ്ജിയുടെ ( Sukaami Prakash) പ്രതിഫലേച്ഛയില്ലാതെയുള്ള പരിശ്രമം വിജയം കണ്ടതിൽ വളരെ സന്തോഷം തോന്നുന്നുണ്ട് . തൻ്റെ പല ജോലിത്തിരക്കുകളും മാറ്റി വച്ചു കൊണ്ട് നിരവധി ദിവസങ്ങൾ (മാസങ്ങൾ ) ഇതിനു വേണ്ടി പരിശ്രമിച്ച അദ്ദേഹത്തിന് ഈ അവസരത്തിൽ നന്ദി പറഞ്ഞു കൊള്ളട്ടെ.
നല്ലെഴുത്തുകൾ പുറത്തു വരുവാൻ വേണ്ടി മാസങ്ങളോളം തീവ്രമായി യത്നിച്ച ശ്രീ പ്രേം മധുസൂദനനും (Prem Madhusudanan) ഈ അവസരത്തിൽ നന്ദി പറയുന്നു . ഓരോ ചുവടുവെയ്പ്പിലും ഒപ്പം നിൽക്കുന്ന എല്ലാ അഡ്മിൻസിന്റെയും പരിശ്രമവും പ്രാർത്ഥനയും.......ഇതൊക്കെയാണ് "നല്ലെഴുത്തുകൾ ". ഒരു നന്ദിയിൽ ഒതുക്കാവുന്നതല്ല ഇതൊക്കെ എന്നറിയാം . എങ്കിലും തങ്ങളുടെ മികച്ച രചനകൾ നല്ലെഴുത്തുകൾക്കു വേണ്ടി സമർപ്പിച്ച എല്ലാ രചയിതാക്കൾക്കും നല്ലെഴുത്തിന്റെ സ്നേഹം നിറഞ്ഞ നന്ദി .
ഇന്ന് മറ്റു പല ഗ്രൂപ്പുകളും സമാന രീതിയിൽ ചിന്തിച്ചുകൊണ്ട് പുസ്തകം പുറത്തിറക്കാനായി ശ്രമിക്കുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട് . ഓൺലൈൻ മേഖലയിൽ നിന്നും, മികച്ച അനവധി പുസ്തകങ്ങൾ പുറത്തു വരട്ടെ . ഭാവുകങ്ങൾ.
=========================================
"നല്ലെഴുത്തുകൾ " വാങ്ങാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ contact ചെയ്യുക
.
South Kerala - പ്രേം മധുസൂദനൻ - 9447131314
North Kerala - ആനന്ദ് കൊളോളം - 9895388389
നേരിട്ട് വാങ്ങുമ്പോൾ ഒരു പുസ്തകം - വില 180 /-
By VPP -------- 180 + VPP charge extra
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
വിദേശത്തേക്ക് - 180 + 210 normal post
ചില സ്ഥലങ്ങളിൽ കൊറിയർ സർവീസ് ഇല്ലാത്തതിനാൽ പോസ്റ്റോഫീസ് വഴി അയക്കേണ്ടി വരും. ആയതിനാൽ പൂർണ്ണ മേൽവിലാസം നൽകുക.
നന്ദി

നല്ലെഴുത്തുകൾ


മുൻ‌കൂർ പണമടച്ചവർക്ക് "നല്ലെഴുത്തുകൾ ", കഴിഞ്ഞ ആഴ്ച മുതൽ അയച്ചു തുടങ്ങി. ഇതു വരെ ലഭിക്കാത്തവർ ഇൻബോക്സിൽ മെസ്സേജ് ഇടുക .
അടുത്ത "നല്ലെഴുത്തുകൾ " പ്രസിദ്ധീകരിക്കുമ്പോൾ പകുതി രചനകൾ പുസ്തകം വാങ്ങിയിട്ടുള്ള രചയിതാക്കളുടേതായിരിക്കും . കൂടുതൽ പുസ്തകങ്ങൾ വാങ്ങിയവർക്കാകും മുൻഗണന. പുസ്തകം വാങ്ങി ഞങ്ങളേയും എഴുത്തുകാരെയും ആദരിച്ചവർക്ക് അതിയായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു .
"നല്ലെഴുത്തുകൾ " വാങ്ങാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ contact ചെയ്യുക .
South Kerala - പ്രേം മധുസൂദനൻ - 9447131314
North Kerala - ആനന്ദ് കൊളോളം - 9895388389
നേരിട്ട് വാങ്ങുമ്പോൾ ഒരു പുസ്തകം - വില 180 /-
By VPP -------- 180 + VPP charge extra
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
വിദേശത്തേക്ക് - 180 + 210 normal post
ചില സ്ഥലങ്ങളിൽ കൊറിയർ സർവീസ് ഇല്ലാത്തതിനാൽ പോസ്റ്റോഫീസ് വഴി അയക്കേണ്ടി വരും. ആയതിനാൽ പൂർണ്ണ മേൽവിലാസം നൽകുക.
നന്ദി
ടീം നല്ലെഴുത്ത് 

ബ്രിട്ടീഷ്‌പത്രത്തിനു നല്ലെഴുത്തിൻ്റെ നന്ദി


നല്ലെഴുത്തുകൾ ഇനി മുതൽ യുകെ ആസ്ഥാനമാക്കിയുള്ള ഓൺലൈൻ മലയാള ദിനപത്രമായ www.britishpathram.com -ലും. വിദേശമലയാളികൾക്കിടയിൽ വൻ പ്രചാരത്തിലുള്ള ഓൺലൈൻ ദിനപത്രമായ ബ്രിട്ടീഷ്‌പത്രത്തിനു നല്ലെഴുത്തിൻ്റെ നന്ദി രേഖപെടുത്തുന്നു..........

നല്ലെഴുത്തുകൾക്ക് ലഭിച്ച അംഗീകാരങ്ങൾ







നല്ലെഴുത്ത് തുടങ്ങിയ കാലത്ത് ഇൻബോക്സിൽ വന്ന ഒരു സാഹിത്യ പ്രമുഖൻ വളരെ മോശമായി സംസാരിക്കുകയുണ്ടായി . മലയാള സാഹിത്യത്തിന് ഓൺലൈൻ ഗ്രൂപ്പുകൾ ഒരു ഭീഷണിയാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം . ചില കാര്യങ്ങളോട് ഞങ്ങൾക്കും യോജിപ്പുണ്ടായിരുന്നു . ശ്രദ്ധയില്ലാതെ എഴുതിത്തളളുന്നവ സാഹിത്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. ഇതിനെത്തുടർന്ന് നല്ലെഴുത്തിൽ ചില ക്രമീകരണങ്ങൾ ഉണ്ടാക്കി . അംഗങ്ങളുടെ എണ്ണത്തിൽ ശ്രദ്ധ കൊടുക്കാതെ ഏതാനും ചില എഴുത്തുകാരെ ഫോക്കസ് ചെയ്യുകയും പോസ്റ്റുകളുടെ നിലവാരത്തിൽ അൽപ്പം കൂടി ശ്രദ്ധ കാട്ടുകയും ചെയ്തു .
അതിന്റെയൊക്കെ ഫലമാവാം , ഇന്ന് മുൻനിര മാധ്യമങ്ങൾ നല്ലെഴുത്തിനോട് വളരെ സൗഹാർദ്ദപരമായ സമീപനം കാണിക്കുന്നത് . നല്ലെഴുത്തിന്റെ റിവ്യൂവിൽ ശ്രീ രാമഭദ്രൻ സർ ആദ്യമായി "ചൂരൽക്കഷായം" കൊടുത്ത സജീവ അംഗമായ ശ്രീ . രാജീവ് സോമരാജിൻ്റെ ( Rajeev Somaraj) കവിത കലാകൗമുദിയിൽ അച്ചടിച്ചു വന്നിരിക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നു . ചിത്രം കാണുക
തീരുന്നില്ല, നല്ലെഴുത്തുകൾക്ക് ലഭിച്ച അംഗീകാരങ്ങൾ - ശ്രീ . ജയാ രാജൻ്റെ ( Jaya Rajan) സ്ഫടികദർശനം എന്ന കഥ മാതൃഭൂമി /ക്ലബ് FM പതിപ്പിലും , അതെ പതിപ്പിൽ തന്നെ ശ്രീ രാമചന്ദ്രബാബുവിൻ്റെ ( https://www.facebook.com/rmorazha) കവിതയും, ഉണ്ണി മാധവന്റെ (https://www.facebook.com/unnymadhavan ) കഥ കലാകൗമുദിയിലും, ശ്രീ ബഷീർ വാണിയക്കാടിന്റെ ( Basheer Vaniyakad) പെൺകരുത്ത് എന്ന കഥ ബഹ്‌റൈൻ 4pm ദിനപത്രത്തിൽ അച്ചടിച്ചു വന്നതും വളരെ പ്രോത്സാഹജനകമാണ് .bignewslive.comdailyhunt.com എന്നീ ഓൺലൈൻ മാധ്യമങ്ങൾ വിനീത അനിലിന്റെ ( Vineetha Anil) നല്ലെഴുത്തിൽ വന്ന രചനയെ പരിചയപ്പെടുത്തിയതും, പേരു വെക്കാതെയാണെങ്കിലും സഞ്ജു കാലിക്കറ്റിന്റെ ( Sanju Calicut) കഥ dailyhunt പ്രസിദ്ധീകരിച്ചതും നല്ലെഴുത്തുകളുടെ അംഗീകാരമായി ഞങ്ങൾ കാണുന്നു .
എഴുത്തുകാരോട് :
നിലവാരം ഉയർത്തുക, ശ്രദ്ധയോടെ ആത്മാർത്ഥതയോടെ എഴുത്തിനെ സമീപിക്കുക - അംഗീകാരങ്ങൾ നിങ്ങളെ തേടിവരും
എല്ലാ മാധ്യമങ്ങൾക്കും നല്ലെഴുത്തിന്റെ പേരിൽ നന്ദി പ്രകാശിപ്പിക്കുന്നു . എഴുത്തുകാർക്ക് അനുമോദനങ്ങൾ . മാന്യ വായനക്കാർക്ക് നല്ലെഴുത്തിന്റെ സാദര പ്രണാമം

നല്ല വാർത്തകൾ ....വീണ്ടും





നമ്മുടെ ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമായ ശ്രീ സുരേഷ് നടുവത്തിൻ്റെ ( Suresh Naduvath ) കവിതാ സമാഹാരം
"അശുഭരാത്രി" പുസ്തകശാലകളിലേക്കെത്തുന്നു ......
"അശുഭരാത്രി"യുടെ പ്രകാശനച്ചടങ്ങിൽ കല്പറ്റ നാരായണൻ മാഷും ഒപ്പം ഭാസ്കരൻ പിള്ള സാറും - ചിത്രം ശ്രദ്ധിക്കുക .
....ആശംസകൾ ...

വീണ്ടുമൊരു നല്ല വാർത്ത കൂടി

........വീണ്ടുമൊരു നല്ല വാർത്ത കൂടി .........




നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗമായ ജൂലി വോട്ട്‌ July Vogt അവർകളുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു

''പുളിമരത്തണലില്‍'' നിരവധി കഥകളുടെ, ബന്ധങ്ങളുടെ, നിരവധിയായ ബന്ധനങ്ങളുടെ, എടുത്തോമനിക്കാനും സൂക്ഷിച്ചു വെയ്ക്കാനും പ്രേരിപ്പിക്കുന്ന്‌ നേഹസൗഭാഗ്യങ്ങളുടെ, ചാപല്യങ്ങളുടെ ഓര്‍മ്മകളാണ്.
_യു.എ. ഖാദര്‍
.
എഴുതാതിരിക്കുവാന്‍ വയ്യ എന്ന് ഉള്ളില്‍ നിന്ന് ഒരുത്തി നിരന്തരം വര്‍ത്തമാനം പറഞ്ഞുക്കൊണ്ടിരിക്കുമ്പോള്‍
അവളെ പുറത്താക്കാനുള്ള ശ്രമമാണ് ഈ കഥകളുടെ ആവിഷ്‌ക്കാരം.
_നാലപ്പാടം പത്മനാഭന്‍
.................................................................................................
പുളിമരത്തണലില്‍
_ജൂലി വോട്ട്‌
ISBN 978-93-85899-47-8
Stories Rs. 80/-

എല്ലാ പുസ്തക fair കളിലും ലഭ്യമാണ്; കൂടാതെ vppസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്

ആശംസകൾ

നല്ലെഴുത്തിലെ മറ്റൊരു നല്ല വാർത്ത


        നല്ലെഴുത്തില്‍ തുടര്‍ന്നുപോരുന്ന പദപരിചയം എന്ന പംക്തി ഇനിമുതല്‍ കൈകാര്യം ചെയ്യുന്നത് അധ്യാപകനും ഭാഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിക്കുന്ന വ്യക്തിയുമായ പി.എം.നാരായണന്‍ (Narayanan PM ) ആയിരിക്കും. 
അദ്ദേഹത്തെ നല്ലെഴുത്ത് സസന്തോഷം സ്വാഗതം ചെയ്യുന്നു-

ഈ ശ്രേഷ്ഠ വ്യക്‌തിത്വത്തിനെ പറ്റി...............
        വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതലപ്രവര്‍ത്തകനും ജില്ലാ കണ്‍വീനറുമായിരുന്ന ഇദ്ദേഹം, യു.പി.മലയാളം അധ്യാപകപരിശീലനങ്ങളില്‍ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായും പാഠപുസ്തകരചനാസംഘാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടികളുടെ വായനയും എഴുത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവം. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന് നല്ലെഴുത്തിൻ്റെ നല്ല ആശംസകൾ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo