നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നല്ലെഴുത്തുകൾക്ക് ലഭിച്ച അംഗീകാരങ്ങൾ







നല്ലെഴുത്ത് തുടങ്ങിയ കാലത്ത് ഇൻബോക്സിൽ വന്ന ഒരു സാഹിത്യ പ്രമുഖൻ വളരെ മോശമായി സംസാരിക്കുകയുണ്ടായി . മലയാള സാഹിത്യത്തിന് ഓൺലൈൻ ഗ്രൂപ്പുകൾ ഒരു ഭീഷണിയാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം . ചില കാര്യങ്ങളോട് ഞങ്ങൾക്കും യോജിപ്പുണ്ടായിരുന്നു . ശ്രദ്ധയില്ലാതെ എഴുതിത്തളളുന്നവ സാഹിത്യത്തിന് ഒട്ടും ഗുണം ചെയ്യില്ല. ഇതിനെത്തുടർന്ന് നല്ലെഴുത്തിൽ ചില ക്രമീകരണങ്ങൾ ഉണ്ടാക്കി . അംഗങ്ങളുടെ എണ്ണത്തിൽ ശ്രദ്ധ കൊടുക്കാതെ ഏതാനും ചില എഴുത്തുകാരെ ഫോക്കസ് ചെയ്യുകയും പോസ്റ്റുകളുടെ നിലവാരത്തിൽ അൽപ്പം കൂടി ശ്രദ്ധ കാട്ടുകയും ചെയ്തു .
അതിന്റെയൊക്കെ ഫലമാവാം , ഇന്ന് മുൻനിര മാധ്യമങ്ങൾ നല്ലെഴുത്തിനോട് വളരെ സൗഹാർദ്ദപരമായ സമീപനം കാണിക്കുന്നത് . നല്ലെഴുത്തിന്റെ റിവ്യൂവിൽ ശ്രീ രാമഭദ്രൻ സർ ആദ്യമായി "ചൂരൽക്കഷായം" കൊടുത്ത സജീവ അംഗമായ ശ്രീ . രാജീവ് സോമരാജിൻ്റെ ( Rajeev Somaraj) കവിത കലാകൗമുദിയിൽ അച്ചടിച്ചു വന്നിരിക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നു . ചിത്രം കാണുക
തീരുന്നില്ല, നല്ലെഴുത്തുകൾക്ക് ലഭിച്ച അംഗീകാരങ്ങൾ - ശ്രീ . ജയാ രാജൻ്റെ ( Jaya Rajan) സ്ഫടികദർശനം എന്ന കഥ മാതൃഭൂമി /ക്ലബ് FM പതിപ്പിലും , അതെ പതിപ്പിൽ തന്നെ ശ്രീ രാമചന്ദ്രബാബുവിൻ്റെ ( https://www.facebook.com/rmorazha) കവിതയും, ഉണ്ണി മാധവന്റെ (https://www.facebook.com/unnymadhavan ) കഥ കലാകൗമുദിയിലും, ശ്രീ ബഷീർ വാണിയക്കാടിന്റെ ( Basheer Vaniyakad) പെൺകരുത്ത് എന്ന കഥ ബഹ്‌റൈൻ 4pm ദിനപത്രത്തിൽ അച്ചടിച്ചു വന്നതും വളരെ പ്രോത്സാഹജനകമാണ് .bignewslive.comdailyhunt.com എന്നീ ഓൺലൈൻ മാധ്യമങ്ങൾ വിനീത അനിലിന്റെ ( Vineetha Anil) നല്ലെഴുത്തിൽ വന്ന രചനയെ പരിചയപ്പെടുത്തിയതും, പേരു വെക്കാതെയാണെങ്കിലും സഞ്ജു കാലിക്കറ്റിന്റെ ( Sanju Calicut) കഥ dailyhunt പ്രസിദ്ധീകരിച്ചതും നല്ലെഴുത്തുകളുടെ അംഗീകാരമായി ഞങ്ങൾ കാണുന്നു .
എഴുത്തുകാരോട് :
നിലവാരം ഉയർത്തുക, ശ്രദ്ധയോടെ ആത്മാർത്ഥതയോടെ എഴുത്തിനെ സമീപിക്കുക - അംഗീകാരങ്ങൾ നിങ്ങളെ തേടിവരും
എല്ലാ മാധ്യമങ്ങൾക്കും നല്ലെഴുത്തിന്റെ പേരിൽ നന്ദി പ്രകാശിപ്പിക്കുന്നു . എഴുത്തുകാർക്ക് അനുമോദനങ്ങൾ . മാന്യ വായനക്കാർക്ക് നല്ലെഴുത്തിന്റെ സാദര പ്രണാമം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot