നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവളുടെ പ്രതികാരം



രാവിലെ കുട്ടേട്ടന്റെ കടയിൽ നിന്നും ഒരു ചായ പതിവാണ് കടയിൽ എത്തിയാൽ നാട്ടിലെ എല്ലാ കാര്യങ്ങളും അറിയാം ചർച്ച ചെയാൻ കുറേ പേരുണ്ട് അവിടെ .
വീട്ടിൽ നിന്നും ഇറങ്ങിയ ഉടനെ ജമീല താത്താന്റെ ചോദ്യം ഇന്ന് പണിയില്ലേ സൈജു .?
ഉണ്ട് ഇത്താ പോവാണ്.
റഷീദിക്ക പോയോ പണിക്ക് .?
ഇല്ല ഇന്ന് കല്ല്യാണം കൂടാൻ പോയി പണി ലീവാക്കി ഇക്കാക്ക .
ഏത് കല്ല്യാണം ഇന്ന് എവിടാ കുടുംബത്തിലാണോ .?
അല്ല സൈജു നീ ഒന്നും അറിഞ്ഞില്ലേ ആ ബാലൻ മാഷിന്റെ മോന്റെ കല്ല്യാണം .
ആരെ രമേശിന്റെ കല്ല്യാണം ഇന്നോ ഒന്ന് പോ താത്ത അവന്റെ കല്ല്യാണം ഉണ്ടേൽ എന്നോട് പറയാതിരിക്കോ ..
എനിക്കൊന്നും അറിയില്ല കല്ല്യണം ഉണ്ടെന്നും പറഞ്ഞു റഷീദിക്ക രാവിലെ പോയി ,
ചായക്കടയിൽ എത്തിയാൽ അറിയാം നേരെ വലിഞ്ഞു നടന്നു .
കടയിൽ സ്ഥിരം കത്തിയടിക്കുന്ന ആളുകൾ ഉണ്ട് കടയിൽ കയറിയതും കുട്ടേട്ടന്റെ ചോദ്യം .
അല്ല സൈജു നീ കല്ല്യാണത്തിന് പോയില്ലേ .?
ഞാൻ അറിഞ്ഞില്ല കുട്ടേട്ടാ എന്നോട് പറഞ്ഞില്ല ..
പറയാൻ ഒന്നും ഇല്ല ബാലൻ മാഷിന്റെ മോൻ ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നിട്ടുണ്ട് അമ്പലത്തിലേക്ക് പോവുന്നത് കണ്ടു താലി കെട്ടിയിട്ട് വീട്ടിൽ പോവൂ ബാലൻ മാഷ് വീട്ടിൽ കയറാൻ സമ്മതിക്കില്ല എന്ന പറയുന്നത് കേട്ട് ..
ഞാനൊന്ന് പോയി നോക്കട്ടെ പണിക്ക് ഇനി നാളെ പോവാം .കുട്ടേട്ടൻ വരുന്നോ .?
ഞാനില്ല സൈജു കട തുറന്നിട്ടത് കണ്ടില്ലേ നീ പോയി വാ നാലാൾ ചായക്ക് വരുന്ന സമായാണ് ,
അമ്പലത്തിൽ എത്തിയതും ഒരുപാട് പേരുണ്ടല്ലോ രമേശും പെണ്ണും മാലയിട്ട് നിൽക്കുന്നു കല്ല്യാണം കഴിഞ്ഞെന്ന് മനസിലായി ,
രമേഷേ എന്താടാ എനോടൊരു വാക്ക് പറയാതിരുന്നേ .?
ഒന്നിനും പറ്റിയില്ലെടാ പെട്ടന്നായിരുന്നു എല്ലാം നീ വന്നത് നന്നായി വീട്‌ വരെ ഒന്ന് വരണം അച്ഛൻ ദേഷ്യത്തിലാ എനിക്കൊരു കൂട്ട് നീ വായോ ,
ബാലൻ മാഷിന്റെ മുനിലേക്കോ .ഞാൻ വരണോ അച്ഛനോട് ഒന്ന് പറഞ്ഞു നോക്കായിരുന്നില്ലേ നിനക്ക് ഈ നാട്ടിൽ എന്ത് കാര്യത്തിനും അവസാന വാക്ക് മാഷിന്റെ അല്ലെ . നീ ചെയ്‌തത് തെറ്റായി പോയി ..
എടാ അച്ഛനോട് ഞാൻ പറഞ്ഞതാണ് സമ്മതിച്ചില്ല താഴന്ന ജാതിയിൽ ഉള്ള പെണ്ണാണ് എന്നും പറഞ്ഞു വഴക്കായി .ഇവളെ മറക്കാൻ എനിക്ക് പറ്റില്ല പിന്നെ ഞാൻ എന്ത് ചെയ്യും .
ശരി എന്തായാലും ഇത്രയും ആയില്ലേ ഞാനും വരാം നടക്ക് ..
ഇവളുടെ പേരെന്താടാ എവിടെ ഉള്ളതാ .?
ഞാൻ ശ്യാമ വീട് പാലക്കാട് മുണ്ടൂർ .
നിന്റെ വീട്ടിൽ അറിയോ ഇത് ,
എന്റെ വീട്ടിൽ 'അമ്മ അനിയനും മാത്രേ ഒള്ളു അവരോട് പറഞ്ഞിട്ടാ പോന്നത് . .
അപ്പോ മാഷ് കയറ്റിയിലേലും നിന്റെ വീട്ടിൽ പോവാലോ അല്ലെ ..
അതൊന്നും പറ്റില്ല എന്റെ വീട്ടിൽ നിൽകാനാണേൽ എനിക്കിപ്പോ ഇറങ്ങി വരണോ ...
വീട് എത്താനായി രമേശ് വിറക്കാൻ തുടങ്ങി ...
വീട്ടിന് മുന്നിൽ നിറയെ ആളുകൾ .
നേരെ വീട്ടിലേക്ക് കയറി ചെന്ന് .മാഷേ ബാലൻ മാഷെ .
എന്താ സൈജു .?
ഇങ്ങള് ഇങ്ങട്ടുന്ന് വരീം .
ആ കാര്യം പറയ് ആ തല തെറിച്ചവന്റെ കാര്യം ആണേൽ പറയണ്ട സൈജു പൊയ്ക്കോ ..
അതല്ല മാഷേ എന്തായാലും ഇങ്ങനൊക്കെ ആയി അവരെ വിളിച്ചു വീട്ടിൽ കയറ്റ് മാഷേ എന്തകയാലും ഇങ്ങളെ മോനല്ലേ .
ജാതിയും മതവും നോക്കരുത് എന്ന് പറഞ് പഠിപ്പിച്ചതും മാഷാണ് ഞങ്ങളെ . അത് ഇപ്പോ മാഷ് മറന്നോ .
ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു വീട്ടിൽ കയറി ...
രമേഷേ ശ്യാമേ കുറച്ചു ദിവസം ദേഷ്യം ഉണ്ടാവും അച്ഛനും അമ്മക്കും കാര്യാക്കണ്ട ശരിയാവും ഞാൻ പോട്ടെ എന്നാ .
ഒരുപാട് നന്ദി സൈജു .നീ പോയിട്ട് വാ .
ശ്യാമേ വാ അമ്മയോട് സംസാരിക്കാം .
അമ്മെ മറക്കാൻ പറ്റിയില്ല 'അമ്മ ഞങ്ങളെ അനുഗ്രഹിക്കണം രണ്ടു പേരും അമ്മയുടെ കാലിൽ വീണു .
'അമ്മ മുഖം കനപ്പിച്ച് ഒന്നും മിണ്ടാതെ മാറി നടന്നു ..
അത് കണ്ട് രമേശിന്റെ കണ്ണ് നിറഞ്ഞു സാരല്യ ഏട്ടാ എല്ലാം ശരിയാവും .ശ്യാമ അവനെ സമാദാനിപ്പിച്ചു .
ദിവസങ്ങൾ കടന്നു പോയി രമേശ് പണിക്ക് പോവുന്ന സമയം കുത്തു വാക്കുകൾ പറഞ്ഞും ദേഷ്യം കാണിച്ചും ശ്യാമയെ വിഷമിപ്പിച്ചു കൊണ്ടിരുന്നു അച്ഛനും അമ്മയും .
എന്തിനാ അച്ഛാ എന്നെ ഇങ്ങനെ വഴക്ക് പറയുന്നേ ഞാൻ എന്ത് തെറ്റാ ചെയ്തത് ..
നീ ഒരു തെറ്റും ചെയ്തില്ലേ നിനക്ക് എന്റെ മോനെ അല്ലാതെ ആരേം കിട്ടിയില്ലേ വശീകരിക്കാൻ വീട്ടിൽ കയറ്റാൻ പറ്റാത്ത വർഗം ..
അതെ എന്നെ വീട്ടിൽ കയറ്റാൻ പറ്റില്ല അല്ലെ എന്ന് മുതലാ മാഷിന് അത് മനസിലായത് ,.
മാഷിന് എന്നെ അറിയോ മാഷെ .ഒന്ന് ഓർത്തു നോക്കിയേ .,
വയസ്സായില്ലേ ഓർമകാണില്ല ഞാൻ പറഞ്ഞു തരാം .
പണ്ട് സാർ മുണ്ടൂർ സ്കൂളിൽ മലയാളം മാഷ് ആയി ജോലി ചെയ്യുന്ന സമയം ഒരു ശനിയായഴ്ച സ്‌പെഷൽ ക്ലാസ് ഉണ്ടായിരുന്നു ഞാൻ അന്ന് 7 ബി പഠിക്കുന്ന സമയം
ക്ലാസ് കഴിഞ് മഴ പെയ്തു തുടങ്ങി കുടയുള്ള കുട്ടികളെല്ലാം വീട്ടിൽ പോയി കുട ഇല്ലാത്തത് കൊണ്ട് മാഷ് വീട്ടിൽ ആക്കാമെന്ന് പറഞ്ഞു എന്നെ അവിടെ നിർത്തി കുട്ടികൾ എല്ലാം പോയി കഴിഞ്ഞപ്പോ ആ ക്ലാസ് റൂമിൽ നിങ്ങളുടെ കാമം എന്റെ ശരീരത്ത് ആടി തീർത്തപ്പോ നിങ്ങളെന്റെ ജാതി നോക്കിയില്ല ഒന്നര മാസം ഞാൻ പനിച്ചു കിടന്നു നാട്ടുകാർക്ക് പ്രിയപ്പെട്ട ബാലൻ മാഷ് തുഫ് ...
നിങ്ങൾ തിന്ന ബാക്കി എച്ചിൽ തിന്നാൻ നിങ്ങളെ മകനെക്കാൾ
യോഗ്യനായ ഒരാളെ ഞാൻ കണ്ടില്ല ഇനി നിങ്ങളെ മുന്നിൽ നിങ്ങളെ മോന്റെ ഭാര്യയായിഇവടെ ശ്യാമ ജീവിക്കും ..
വലിയ മാഷല്ലേ നാട്ടുകാരുടെ ഇടയിൽ ബഹുമാനം കളയണ്ട ഞാനെന്റെ ജീവിതം ജീവിച്ചു തീർത്തോളാം എന്നെ ഉപദ്രിവിക്കാതിരിക്കുന്ന കാലം നിങ്ങളെ മുഖം മൂടിയും അഴിഞ്ഞു വീഴില്ല ..
അടുത്ത ദിവസം രാവിലെ മേശയുടെ മുകളിൽ ഒരു കത്തെഴുതി വെച്ച് ബാലൻ മാഷ് യാത്രയായി .
മോനെ അച്ഛൻ പോവുകയാണ് തിരിച്ചു വരും ചെയ്തുപോയ പാപങ്ങൾ കഴുകി കളയണം എന്നിട്ട് ഞാൻ തിരിച്ചു വരും ..
എന്തിനാ അമ്മെ അച്ഛൻ പോയത് അച്ഛൻ എന്ത് തെറ്റാ ചെയ്തത് ,,
കണ്ണീർ തുടച്ചു 'അമ്മ പാഞ്ഞു അച്ഛൻ വരും നീ വിഷമിക്കണ്ട ..
ശ്യാമയും അച്ഛനും സംസാരിക്കുന്നത് ഒരു ചുമരിന്റെ അപ്പുറത്ത് നിന്നും കേട്ട അമ്മക്ക് വേറൊന്നും പറയാനുണ്ടായിരുന്നില്ല .,.
കാലങ്ങൾ കഴിഞ്ഞു അച്ഛനെ തീരയാത്ത സ്ഥലങ്ങൾ ഇല്ല ,
രമേശ് ഇന്നും കാത്തിരിക്കുന്നു അച്ഛൻ വരുന്നതും കാത്ത് ..
മാതാ പിതാ ഗുരു ദൈവം
പലപ്പോഴും തെറ്റി പോവുന്ന വാക്കുകൾ അതിൽ നൊന്തു പോയാ ശ്യാമയുടെ പ്രതികാരം ..ഇതായിരുന്നു
അവളുടെ പ്രതികാരം ..
നജീബ് കോൽപാടം .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot