നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനുഷ്യൻ (തുടർലേഖനം - ഭാഗം മൂന്ന്)


മനസ്സിനെ എങ്ങനെ ശക്തിപ്പെടുത്താം എന്നതാണ് ചർച്ച.മനസിനെ പറ്റി പറയുമ്പോൾ അതിൽ ആത്മാവിനെക്കൂടി പറയേണ്ടി വരുന്നുണ്ട്. കാരണം ആത്മാവും ശരീരവും കൂടിച്ചേർന്നതാണ് മനുഷ്യൻ.
ആത്മാവിന് സ്വന്തമായി ചെയ്യാൻ കഴിയുന്നത് സ്വപ്നാടനം മാത്രമാണ്. ചിന്ത, പ്രേരണ, കർമ്മം എന്നിവ സ്വപ്നത്തിൽ സാദ്ധ്യമാകാത്തത് കൊണ്ട് തന്നെ അവകളുടെ കാര്യപ്രാപ്തിക്ക് ശരീരം ആവശ്യമാണ്.
ഇനി ആത്മാവില്ലാതെ ശരീരത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?. ഇല്ല. ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെടുമ്പോൾ അതായത് ഉറക്കം തുടങ്ങുമ്പോൾ ശരീരം പാതി ജഡാവസ്ഥയിലാവുന്നുണ്ട്.
ആത്മാവിന്റെ ഘടന പ്രകാശമാണ്. സാധാരണ പ്രകാശമല്ല. ദിവ്യപ്രകാശം. സാധാരണ പ്രകാശത്തിന്റെ വേഗത സെക്കന്റിൽ മൂന്ന് ലക്ഷം കി.മി.ആണെങ്കിൽ ദിവ്യപ്രകാശം അതിന്റെയും എത്രയോ പതിന്മടങ്ങാണ്. സാധാരണ പ്രകാശവും ദിവ്യപ്രകാശവും തമ്മിലുള്ള വ്യത്യാസം, സാധാരണ പ്രകാശത്തെ കണ്ണ് കൊണ്ട് അനുഭവവേദ്യമാകുന്നുണ്ട് .അതിന്റെ ഘടനയായ ചൂട് ശരീരത്തിന് ഉൾക്കൊള്ളാൻ തന്നെ കഴിയുകയുകയുമില്ല.
അത് കൊണ്ട് തന്നെ സാധാരണ പ്രകാശത്തെ ശരീരത്തിന് ഒരിക്കലും യോജിക്കുകയില്ല. അവിടെയാണ് ദിവ്യപ്രകാശത്തിന്റെ പ്രസക്തി.ദിവ്യപ്രകാശത്തിൽ ചൂട് ഇല്ല. എന്നാൽ ശരീരത്തിന്റെ പ്രവർത്തനത്തിന് ചൂട് ആവശ്യമാണ് താനും.സാധാരണ പ്രകാശത്തിൽ ഉള്ള ചൂട് ആണ് ശരീരത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെങ്കിൽ ശരീരം ഈയാംപാറ്റകളെ പോലെ പെട്ടെന്ന് നശിച്ചുപോകുമായിരുന്നു. കാരണം സാധാരണ പ്രകാശത്തിന്റെ ചൂടിന്റെ സ്വഭാവം സംഹാരമാണ്.
എന്നാൽ ശരീരം നിലനിൽപിനാവശ്യമായ ചൂട് ഉൽപാദിപ്പിക്കുന്നത് എവിടെ നിന്നാണ്?.ശബ്ദത്തിൽ നിന്നാണെന്നാണ്‌ ശാസ്ത്രം പറയുന്നത്.ശബ്ദത്തിൽ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് ഹൃദയം പ്രവർത്തിക്കാനാവശ്യമായ ചൂട് ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ടായിരിക്കാം ചില സമുദായങ്ങൾ പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ ചെവിയിൽ ദൈവനാമം ഉരുവിടുന്നത്.
കാരണം ദൈവത്തിന്റെ നാമമാണല്ലൊകേൾവിയിലും വായനയിലും സംസാരത്തിലും ഏറ്റവും ഉത്തമമായത്.അതു കൊണ്ടാണ് ഗർഭിണികൾ കേൾക്കുന്ന ശബ്ദങ്ങൾ ഗർഭസ്ഥ ശിശുവിനെ സ്വാധീനിക്കും എന്ന് പറയുന്നത്. കുട്ടികളിലെ അപസ്മാര രോഗങ്ങൾക്ക് പ്രസവിക്കപ്പെട്ട ഉടനെയുള്ള ശബ്ദ നിയന്ത്രണം അത്യന്താപേക്ഷിതമാണെന്ന് നാം മനസ്സിലാക്കണം.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot