നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണം


യഥാർത്ഥ ജീവിതത്തിൽ മറക്കാനാവാത്ത ഒരു രാത്രി...
ഞാൻ ഡിഗ്രി കോഴിക്കോട് പഠിക്കുന്ന കാലം. പഠനത്തോടൊപ്പം ഫറോക്കിലെ HP യുടെ പെട്രോൾ പമ്പിൽ ജോലിയുമുണ്ട്. അവിടെ ജോലിക്ക് കേറി കുറച്ചു മാസങ്ങൾക്കു ശേഷം പമ്പിലേക്ക് ഒരു പ്രായമായ ആളു ജോലിക്കു വന്നു പെട്രോൾ അടിച്ചു കൊടുക്കാനുള്ള ആരോഗ്യം ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ ആളുടെ പ്രായവും അവസ്ഥയും കണ്ടാൽ മടക്കി അയക്കാനും കഴിയില്ല അതുകൊണ്ടു മുതലാളി അദ്ദേഹത്തിന് അവിടെ കണക്കുകളും മറ്റും നോക്കാൻ ഏൽപ്പിച്ചു ആദ്യമേ ഒരു മാനേജർ ഉണ്ടെങ്കിലും ഒരു സഹായത്തിനു എന്നു പറഞ്ഞു മുതലാളി നല്ല മനസ്സു കാണിക്കുയായിരുന്നു...
പമ്പിന്റെ തന്നെ ഒരു റൂമുണ്ട് അവിടെയാണ് ഞാനും നീലഗിരി ഉള്ളാ ജോണി ചേട്ടനും താമസം ഒരു സിംഗിൾ റൂം ഒരു കട്ടിൽ വാഷ്‌ബേസ് വാഷ്ബേസിനോട് ചേർന്നു ചെറിയൊരു മാർബിൾ കൊണ്ട് ഉണ്ടാക്കിയ തട്ട് ഇത്രയുമാണ് സ്വകര്യം ജോണി ചേട്ടന്റെ ഡ്യൂട്ടി ഞാൻ ഉച്ചക്ക് രണ്ടു മണിക്ക് ചെല്ലുമ്പോൾ തീരും പിന്നെ രാത്രി പതിനൊന്നു കഴിഞ്ഞേ ഞാൻ വരൂ അതു കഴിഞ്ഞു രാവിലെ ആറു മുതൽ എട്ടുവരെ ആണ് എനിക്ക് ഡ്യൂട്ടി എട്ടു കഴിഞ്ഞാൽ വീണ്ടും ജോണി ചേട്ടൻ തന്നെ അങ്ങനെ മാറി മാറി ഷിഫ്റ്റ് ആണ് ഞങ്ങൾക്ക്..
ജോണി ചേട്ടൻ മലയാളി ആണെങ്കിലും പണ്ട് കുടിയേറി പോയതാണ് നീലഗിരിക്ക്. ഒരു പാവം നാട്ടിൻപുറത്തുകാരൻ നാട്ടിൽ ഭാര്യയും രണ്ടു മക്കളും അപ്പനും അമ്മയും.
സ്നേഹമുള്ള പെരുമാറ്റം കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലും അല്ലാ എങ്കിലും എന്റെ കത്തിയുടെ നല്ലൊരു ശ്രോതാവായിരുന്നു ആള്.
റൂമിൽ ഞാൻ വീട്ടിൽ കൊണ്ടുവന്ന ഇൻഡക്ഷൻ കുക്കർ ആണ് ഞങ്ങളുടെ അടുപ്പ് അത്യാവശ്യം ചോറും കഞ്ഞിയും അച്ചാറും മുട്ടയും മാഗിയുമൊക്കെയായി ഞങ്ങൾ മുന്നോട്ട് പോവുമ്പോഴാണ് ഈ ഏട്ടൻ കൂടി ഞങ്ങളുടെ റൂമിലേക്ക് വരുന്നത്...
രാത്രി റൂമിൽ ഡ്യൂട്ടി കഴിഞ്ഞു വന്നാണ് ഞങ്ങൾ പരിചയപെടുന്നത് പ്രായം എഴുപത്തിൽ കൂടുതൽ കാണും ആൾ വിചാരിക്കും പോലെ നിസ്സാരകാരനായിരുന്നില്ല. ഇംഗ്ലീഷ് പഠിക്കാൻ സ്വന്തമായി സൂത്ര വാക്യങ്ങളും രീതികളും കണ്ടുപിടിച്ച ഒരു അധ്യാപകൻ പുസ്തകങ്ങളും ഉണ്ട് സ്വന്തമായി എഴുതിയുണ്ടാക്കിയത് അതും ചെറുതൊന്നുമല്ല നമ്മുടെ എൻസൈക്ലോപീഡിയ പോലെ നല്ല കട്ടിയും കനമൊക്കെയുള്ളത് പുസ്തകത്തിന്റെ റോയലിറ്റി മാത്രം വീട്ടിലെ അടുപ്പ് പുകയാൻ തികയാതെ വന്നപ്പഴാണ് ആളു ഇങ്ങനെ ഒരു ജോലിക്ക് വന്നത്. ഒരുപാട് കുട്ടികൾക്ക് അറിവ് പകർന്ന ഒരു വലിയാ അധ്യാപകൻ പക്ഷെ ജീവിതം ഏതൊക്കെ വേഷം കെട്ടിക്കുമെന്ന് നമുക്ക് അറിയില്ലലോ വീട്ടിൽ ഭാര്യയും മോനും മോൻ ചെറിയ കുട്ടി ആണ് അന്ന് ആറോ ഏഴിലോ ഓക്കേ പഠിക്കുന്നു..
എനിക്ക് നല്ലൊരു കൂട്ടുകാരനായിരുന്നു അദ്ദേഹം പ്രായത്തിലുപരി നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു ജീവിതത്തിൽ സാമ്പത്തികമായി ഒന്നും ബാക്കിയാക്കാനാവാത്തതു കൊണ്ടാവാം എന്റെ ചിലവാക്കാൻ രീതികൾ കണ്ടു കുറെ ഉപദേശിച്ചിട്ടുണ്ട് കിട്ടുന്നതിന്റെ നാല്പത്തഞ്ചു ശതമാനം എങ്കിലും മാറ്റി വെച്ചോ ഇല്ലങ്കിൽ നാളെ ദുഖിക്കേണ്ടി വരും എന്നു വരെ എന്നോട് പറഞ്ഞിരുന്നു പക്ഷെ ഇപ്പഴും ആ കാര്യത്തിൽ ഞാനൊരു പരാജയമാണ്..
അങ്ങനെ റൂമിൽ മാഷും ഞാനും ജോണിച്ചേട്ടനും മാഷ് വന്നതോടെ പാചകവും നന്നാവാൻ തുടങ്ങി ഞാനും ജോണി ചേട്ടനും നിലത്ത് പാ വിരിച്ചും മാഷ് കട്ടിലിലുമാണ് കിടക്കാർ...
അന്നാണ് എന്റെ ജീവിതത്തിൽ ഞാൻ മറക്കാത്ത ആ രാത്രി
അതൊരു നോമ്പ് കാലമാണ് രാത്രി വൈകിയും കാമുകിയുമായി ഫോണിൽ കിന്നരിച്ചു കിടക്കുകയാണു ഞാൻ ഉറങ്ങീട്ടില്ല...
പെട്ടന്നു റൂമിൽ ഒരു ശബദം ഞെട്ടി എണീറ്റ ഞാൻ ലൈറ്റ് ഓണാക്കിയപ്പോൾ കണ്ടത് കട്ടിലിൽ വിലങ്ങനെ കിടക്കുന്ന മാഷ് ശ്വാസം എടുക്കാൻ പാടുപെടുന്നതാണു.
ജോണി ചേട്ടനും എണീറ്റു ആദ്യം കേട്ടപോലെ തന്നെ മാഷ് വീണ്ടും അലർച്ചപോലെ ശബ്ദമുണ്ടാക്കി എന്താണ് മനസ്സിലാവാത്ത ഞങ്ങൾ ഒന്നു പകച്ചു പോയി സമനില വീണ്ടെടുത്തു ചെരിഞ്ഞു കിടന്ന മാഷേ നേരെ കിടത്തി.
ശ്വാസം കിട്ടാഞ്ഞിട്ടാവണം വായ പൂർണമായും തുറന്നിരുന്നു മുഖത്തെ പേശികളൊക്കെ വലിഞ്ഞു മുറുകി കണ്ണും മൂക്കുമൊക്കെ കൂടുതൽ വികസിച്ചു പേടിയാവുന്നു മുഖ ഭാവം വേഗം വെള്ളം എടുത്തു ചുണ്ടുകൾ നനച്ചു കൊടുത്തു പക്ഷെ അപ്പോഴേക്കും മാഷിന്റെ ബോധം മറഞ്ഞിരുന്നു...
പെട്ടന്നു മുതലാളിയെ വിളിച്ചു ആളുടെ അനിയൻ വണ്ടിയുമായി വന്നു ഞങ്ങൾ എല്ലാരും കൂടി മാഷേ പിടിച്ചു കാറിൽ കയറ്റി വേഗം ചുങ്കത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി അവിടെ എത്തി ഡോക്ടർ പരിശോധിച്ചെങ്കിലും എല്ലാം കഴിഞ്ഞിരുന്നു റൂമിൽ നിന്നും ഞങ്ങൾ ബോധം പോയെന്നു വിചാരിച്ചത് മരണം തന്നെ ആയിരുന്നു...
വല്ലാത്തൊരു ഷോക്ക് ആയി അതു ജീവിതത്തിൽ ആദ്യത്തെ അനുഭവം നമ്മൾ കിടക്കുന്ന റൂമിൽ മരണത്തിന്റെ മാലാഖ വന്നു ഒരാളെ കൂട്ടികൊണ്ടുപോയിരിക്കുന്നു...
ഹോസ്പിറ്റലിലെ ഫോര്മാലിറ്റികൾ വേഗം തീർത്തു അദ്ദേഹത്തിന്റെ ശവ ശരീരവുമായി ആംബുലൻസിൽ വീട്ടിലേക്ക്...
ആംബുലനസിന്റെ മുൻപിൽ മുതലാളിയുടെ അനിയനും ബാക്കിൽ ഞാനും ജോണി ചേട്ടനും മരണപ്പെട്ട ആളുടെ കൂടെ ആ ശരീരവും കണ്ടുകൊണ്ടൊരു യാത്ര വല്ലാത്തൊരു മാനസിക അവസ്ഥയിലൂടെ കടന്നുപോയ നിമിഷങ്ങൾ.
കുറച്ചു സമയത്തെ യാത്രക്കു ശേഷം അദ്ദേഹത്തിന്റെ വീടെത്തി അപ്പോഴേക്കും ആളുകൾ കൂടിയുരുന്നു എല്ലാരും കൂടി പിടിച്ചു സ്ട്രക്റ്ററിൽ അദ്ദേഹത്തെ അകത്തേക്ക് കിടത്തി പൊട്ടി കരഞ്ഞു വീണ ആ ചേച്ചിയുടെയും സംഭവിച്ചത് ഉൾക്കൊള്ളാനാവാത്ത ആ കുഞ്ഞുമോന്റെയും മുഖം ഇപ്പഴും മനസ്സിലുണ്ട്.
ഇനി അവർക്ക് ഈ ലോകത്ത് ഒറ്റക് പോരാടി ജയിക്കണം കൂടെ നിന്നും അന്നമൂട്ടിയ ആൾ അസ്തമിച്ചിരിക്കുന്നു...
തിരിച്ചു പോന്നിട്ടും റൂമിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റും കാണുമ്പഴും വല്ലാത്തൊരു നടുക്കം എന്നെ പിടികൂടാറുണ്ട് പിനീട് ഞാനവിടുന്നു കോഴിക്കോട്ടെക് മാറുകയും അതു കഴിഞ്ഞു പഠനം പൂർത്തിയാക്കി നാട്ടിലേക്കും മടങ്ങി...
ഇടക്കൊരുനാള് കോഴിക്കോട്ടേക്കുള്ള യാത്രയിൽ ഫറോക്ക് വഴി പോന്നപ്പോൾ വെറുതെ പമ്പിലൊന്നു കേറി അപ്പോഴാണറിഞ്ഞത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ജോണി ചേട്ടനും മരിച്ചു അതെ റൂമിൽ വെച്ച് ഹൃദയാഘാതം വന്നു മാഷ് മരിച്ച അതെ പോലെ തന്നെ...
എല്ലാം കഴിഞ്ഞിട്ടിപ്പോ മൂന്നോ നാലോ വർഷങ്ങളായികാണും.
ഇനി ആ മൂന്നുപേരിൽ ബാക്കിയുള്ളത് ഞാൻ മാത്രം....
അർശദ്‌ കോർമത്ത്‌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot