അങ്ങിനെ എന്റെ ആയുസ്സിലെ ഒരു ക്രിസ്തുമസ് കൂടി കഴിഞ്ഞു.... ഇത് ഞാനൊരിക്കലും മറക്കില്ല... പ്രവാസലോകത്ത് ആഘോഷങ്ങൾ എല്ലാം ഒരു പ്രഹസനമാണ് എന്നത് സത്യം മാത്രമാണ്.... ആഘോഷങ്ങൾ എല്ലാം നാട്ടിൽ... മറുനാട്ടിൽ ഓർമ്മയിലെ ആഘോഷങ്ങൾ മാത്രം.... അതുകൊണ്ടല്ലാട്ടോ ഈ ക്രിസ്തുമസ് മറക്കില്ല എന്ന് പറഞ്ഞത് അതിന് കാരണം എനിക്ക് പനി പിടിച്ചതാണ്.... ഇന്ന് ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ ഇവിടെ ഞാൻ തളർന്നു കിടന്നപ്പോൾ ഞാൻ ഓർത്തു എന്നിലെ ജയ്‌സനെ.... നാട്ടിൽ ആയിരുന്നെങ്കിൽ എഴുന്നേൽക്കേടാ കഞ്ഞി കുടിക്ക് വാ ആശുപത്രിയിൽ പോകാം എന്നൊക്കെ പറഞ്ഞു ഓരോ കാര്യത്തിനും പിന്നാലെ പിന്നാലെ വന്ന് ശുശ്രൂഷിക്കുന്ന അമ്മ എന്ന ആ സത്യത്തെ.... എത്ര വലുതായാലും നമ്മൾ ഇടക്കിടക്ക് കുട്ടികൾ ആയി പോകും ചെറുപ്പത്തിൽ എനിക്ക് പനി വന്നാൽ പിന്നെ ഭയങ്കര ചിട്ടകളാണ്.... കളിയാക്കരുത് ട്ടോ... ഞാൻ കാലിന്റെ മസിൽ ഉരുണ്ടു കയറുന്നു എന്ന് പറഞ്ഞു കാൽ തിരുമ്മിക്കും.... ഉള്ളം കാലിൽ കിക്കിളി ഉണ്ടാക്കാൻ പറയും... ഒന്നിനുമല്ല മമ്മി എപ്പോഴും എന്റെ കൂടെ ഇരിക്കുവാൻ വേണ്ടി മാത്രം.... ഒടുവിൽ എനിക്ക് അടുക്കളയിൽ പണിയുണ്ട് ചെക്കാ എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു ( ചുമ്മാതാ) എഴുന്നേറ്റ് ഒരു പോക്കാ.... പത്തു മിനിറ്റ് കഴിയുമ്പോളേക്കും തിരിച്ചു വരും.... അല്ലേലും സ്വന്തം കുഞ്ഞിന് വയ്യ എന്നറിഞ്ഞാൽ ഏതെങ്കിലും ഒരു അമ്മക്ക് സഹിക്കുമോ.... ഇന്ന് ഇവിടെ പനിച്ചു തുള്ളി ഒറ്റക്ക് കിടന്നപ്പോൾ ഞാൻ ഇതെല്ലാം ആലോചിച്ചു.... ഇപ്പോഴും എനിക്ക് വിശക്കുന്നില്ല.... പട്ടിണി കിടക്കേണ്ടി വന്ന ഒരു ക്രിസ്തുമസ്.... അതാണ് ഈ ക്രിസ്തുമസ് ഞാൻ മറക്കില്ല എന്ന് പറഞ്ഞതിന്റെ കാരണം.... അല്ലെങ്കിലും ഇവിടെ വന്നതിൽ പിന്നെ എനിക്ക് ഓണവും ക്രിസ്തുമസും ഒന്നും അതുപോലെ തോന്നിയിട്ടില്ല എല്ലാ ദിവസവും പോലെ ഒരു സാധാരണ ദിവസം അത്രയേ തോന്നിയിട്ടുള്ളു....ഇത് എനിക്ക് തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമാണ്...... ഞാൻ ഇവിടെ ഒറ്റക്ക് ആയപോലെ അവിടെ എന്റെ മമ്മിയും ഒറ്റക്കായി ... അതുകൊണ്ടു തന്നെ എന്തൊക്കെ ഉണ്ടായാലും എനിക്ക് സുഖമാ മമ്മി മമ്മിക്കൊ...?? അവിടുന്നും പറയും സുഖമാണെന്ന്... എനിക്കെന്തെങ്കിലും വയ്യെന്ന് പറഞ്ഞാൽ മമ്മിക്കും മമ്മിക്കു എന്തെങ്കിലും വയ്യായ്ക ഉണ്ടെന്ന് പറഞ്ഞാൽ എനിക്കും സങ്കടമാകുമെന്നു ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം... സംസാരിച്ചു കൊണ്ടിരിക്കുമ്പോ അവിടെ കണ്ണ് നിറയുന്നത് എനിക്കിവിടെ നിന്ന് അറിയാൻ പറ്റും.... വളർച്ചയുടെ പടവുകളിൽ എവിടെയോ ഞാൻ ഒരു മുരടന്റെ കുപ്പായം എടുത്തണിഞ്ഞു.... എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ പിന്നെ ഇതാ ഇപ്പൊ ഇത്ര വലിയ ആനക്കാര്യം എന്ന് തിരിച്ചു പറയുമ്പോൾ ആ മുഖത്തു വരുന്ന ദേഷ്യം നീയെന്നാ ഇത്രക്ക് വലുതായത് എന്ന ചോദ്യം ഒക്കെ കേൾക്കുമ്പോൾ ഉള്ളിൽ ചിരി വരും അതിനു വേണ്ടിയാണ് ആ മുരടന്റെ കുപ്പായം.... എന്റെ മമ്മീ എനിക്കൊരുപാട് മിസ്സ് ചെയ്യുന്നുണ്ട് ട്ടോ.... എനിക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ ഒരിക്കലും മറക്കില്ല ഞാൻ... എന്നിൽ കണ്ട സ്വപ്‌നങ്ങൾ അത് പൂർണ്ണമായ അളവിൽ നിറവേറ്റാൻ എനിക്ക് സാധിച്ചിട്ടില്ല അതെനിക്കറിയാം.... പക്ഷെ ഒന്ന് .... ഒന്ന് മാത്രം ഞാനുറപ്പ് തരാം..... ഞാനൊരിക്കലും സങ്കടപെടുത്തില്ല..... അറിയാം മുഖപുസ്തകത്തിൽ വാരിക്കോരി എഴുതി പ്രകടിപ്പിക്കേണ്ട ഒന്നല്ല അമ്മസ്നേഹം എന്ന്... പക്ഷേ ഇന്ന് ഞാൻ ഒരുപാട് ഓർത്തു... ഇത് അത് പോലെ ഫോൺ വിളിച്ചു പറഞ്ഞാൽ ആ പാവം ഇരുന്നു കരച്ചിൽ ആകും.... അപ്പൊ പിന്നെ എന്താ ചെയ്യുക.... അക്ഷരങ്ങളിലൂടെ അതങ്ങു ഒഴുക്കി കളയുക..... ഞാൻ ഉദ്ദേശിച്ചത് പൂർണ്ണ രൂപത്തിൽ ആയോ എന്നെനിക്കറിയില്ല അക്ഷരങ്ങൾ പിടി തരുന്നില്ല.... എങ്കിലും എഴുതിയപ്പോൾ എന്തോ ഒരാശ്വാസം....
By
Jaison George
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക