Slider

കവിത: മായുന്ന നിലാവിനൊപ്പം...

0
എന്തിനെൻ മൗനമാം ജാലകത്തിൽ നിന്റെ..
പൊന്മുഖം കാട്ടി കൊതിപ്പിച്ചു തിങ്കളേ..
നീളുമീ ശാരദ രാത്രിയിൽ എന്റെ നീഹാർദ്രസ്വപ്നമായ് നീ ചിരിക്കെ.. ..ഉറങ്ങാതെയുറങ്ങുമീ ശ്യാമരജനിതൻ
ഉടയാട മാറ്റുവാനെത്തി നീ തിങ്കളെ..കള്ളനെപ്പോലെയീ പനിനീർദളത്തിലേയ്ക്കിറ്റുവീഴുന്നൊരീ ഹിമബിന്ദു
നാണിച്ചു പോയി നിൻ കുസൃതിയിൽ..
വിടരുവാൻ വെമ്പുമീ നിശാഗന്ധിയും നിന്റെ കരലാളനത്താൽ മയങ്ങിനിൽപ്പൂ..
ഒറ്റയായ് നിൽക്കുമീ ഏഴിലംപാലതൻ പൂവിന്റെ ഗന്ധമിന്നീ നിലാവിന്റ ചാരുത പങ്കിടുന്നു..
പോവരുതെന്റെ രാവേ നീ, ഈ മനോഹരനിലാവുമായ് നിന്റെ അനുരാഗം തുടരുക...
ചേരുന്നിതാ നിന്നോടൊപ്പമീ ഹിമകണം കുളിർപകരുവാൻ നിൻ തോഴനാം നിലാവിനും...
പാലൊളിനിലാവുമീ രാവും ഇതളൂർന്നു പെയ്യുമീ മഞ്ഞും അകമ്പടിയാവുമീ കുളിർകാറ്റുമൊരിക്കലും യാത്രയാവാതിരുന്നെങ്കിൽ ..
പൗർണമി നിലാവേ നിനക്ക് തോഴരാമിവർക്കൊപ്പം ചേരുന്നു ഞാനും ,മാ്ൻപേടപോൽ തുള്ളിക്കളിക്കുമെൻ ചിത്തവും..
മാഞ്ഞു പോകുവാൻ തിടുക്കമാണെങ്കിലും എന്റെ സങ്കല്പധാരയിൽ കവിതയായ് നിന്നെ നിറയ്ക്കേണം ..പിന്തുടരുന്നു ഞാൻ നിൻ പാതകൾ എത്ര വിദൂരമെങ്കിലും ..
............നിസ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo