നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റാമിന്റെ ലെച്ചു - കഥ: കനൽ


കേസിന്റെ വിധി അടുത്ത മാസം
1/1/2017 തീയതിലേക്ക് മാറ്റി
വച്ചിരിക്കുന്നു.....
മരണ വിധിക്കായി
കാത്തിരിക്കുകയാണ്......
എന്റെ ശരീരത്തു അവശേഷിക്കുന്ന
ജീവന്റെ ഓരോ തുടിപ്പുകളും.......
അഞ്ച്പേരുടെ ജീവനെടുത്ത
ഈ കൈകൾക്ക് ഒരു വിറയിലും ഉണ്ടായിരുന്നില്ല........
നെഞ്ചിലേക്ക് കഠാരയിറക്കുമ്പോൾ.
മുഖത്തേയ്‌ക്ക്‌ ചീറ്റിയ ചൂട് രക്തവും
ഓരോ ജീവനുകളും ഈ കൈകളിലൂടെ പിടഞ്ഞു ഇല്ലാതാകുമ്പോഴും നെഞ്ചിലെ കനൽ അണഞ്ഞിരുന്നില്ല ......
ആരായിരുന്നു ഞാൻ......
കൊച്ചി നഗരത്തിലെ പേടി സ്വപ്നം....
നഗരത്തെ വിറപ്പിച്ചിരുന്ന റൗഡി.....
ബുള്ളെറ്റ് റാം,പരുന്തു റാം.....
അതാണ് പിള്ളേര് എനിക്കിട്ട പേര്.
പരുന്ത് ഒന്ന് ആഗ്രഹിച്ചാൽ അത് നേടിയിരിക്കും.......
കൊട്ടേഷൻ,കള്ളക്കടത്ത്‌, റിയൽ എസ്റ്റേറ്റ് ,നിശാപാർട്ടികളിലെ ബ്രൗൺ ഷുഗർ സപ്ലൈ,
കൊച്ചി നഗരത്തിൽ ഓരോ ഡീലിലും പരുന്തിന്റെ കൈകളുണ്ടായിരുന്നു ,
വമ്പൻ സ്രാവുകൾക്കു വേണ്ടപ്പെട്ടവൻ,
കൊച്ചി നഗരത്തിൽ കിരീടം വയ്ക്കാത്ത രാജാവ്........
കൊണ്ടും കൊടുത്തും കയ്യൂക്കോടെ കൊച്ചിനഗരത്തെ അടക്കി ഭരിച്ചിരുന്ന കാലം........
അന്നൊരു ന്യൂഇയർ ദിനമായിരുന്നു ...
പണപ്പിരിവിനു വേണ്ടി കൊച്ചി
നഗരത്തിലൂടെ പരുന്തുപോലെ
ബുള്ളെറ്റിൽ മുന്നിലേയ്ക്ക് പാഞ്ഞു ....
ആ യാത്ര അധികം നീണ്ടു നിന്നിരുന്നില്ല ....
ലെച്ചുവിനെ അന്നായിരുന്നു
ആദ്യമായി കാണുന്നത്......
അതൊരു ആക്സിഡന്റ് ആയിരുന്നു.....
ബുള്ളറ്റിന്റെ ഫ്രണ്ടിലേയ്ക്ക് വീണ
 കുട്ടിയെ ഇടിച്ചു തെറിപ്പിച്ചു.....
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു. തലപൊട്ടി രക്തം വാർന്നൊഴുകാൻ തുടങ്ങി. ഒരു നിമിഷത്തെ എന്റെ അശ്രദ്ധകൊണ്ട് സംഭവിച്ച ആക്‌സിഡന്റ്‌.....
വലിയ തെറ്റുകൾ ചെയ്തിട്ടുണ്ട് .
ഇതുവരെയും ഒരു സ്ത്രീയുടെ ചോര
എന്റെ കൈകളിൽ പുരണ്ടിട്ടില്ല....
ഉപേക്ഷിച്ചിട്ട് പോകുവാൻ മനസ്സു വന്നിരുന്നില്ല......
ഇരു കൈകളിലേയ്‌ക്ക് ‌കോരി എടുക്കുമ്പോൾ, വിറയ്ക്കുന്ന ശരീരവുമായി എന്റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കുന്ന നിറഞ്ഞ കണ്ണുകൾ .എന്റെ ഹൃദയത്തിൽ വേദനയോടെ ആഴ്ന്നിറങ്ങി......
 രക്തം ഒഴുകുന്നു ശരീരമോടെ
അടുത്തുള്ള ആശുപത്രിൽ
എത്തിക്കാനുള്ള വെപ്രാളമായിരുന്നു.....
വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടുവാൻ ഹോസ്പിറ്റലെ അധികൃതർ
പറഞ്ഞപ്പോഴാണ് ആ കുട്ടിയുടെ കൈയില് തൂക്കിയിരുന്ന ബാഗ് ശ്രദ്ധിച്ചത്....
ഉള്ളിലെ അറയിലായി ചെറിയ ബുക്കും .....
അതിൽ രണ്ടു നമ്പർ മാത്രമേ കുറിച്ചിരുന്നുള്ളൂ.......
എന്നെ അത്ഭുത പെടുത്തിയത്......
അതിലെ ഒരുനമ്പർ എന്റേതായിരുന്നു .... ഇതുവരെയും കാണാത്ത പരിചയമില്ലാത്ത മുഖം. എങ്ങനെ നമ്പർ ....?
മറു നമ്പറിലേയ്ക്ക് കാൾ ചെയ്‌തു.
ഒരു സ്ത്രീ കാൾ അറ്റൻഡ് ചെയ്‌തത്‌.
ഓർഫണെജിലെ നമ്പർ ആയിരുന്നു അത് .
ആക്സിഡന്റ് വിവരങ്ങൾ അറിയിച്ചു നിമിഷങ്ങൾക്കകംകുറച്ചു സ്ത്രീകൾ
അവിടെ നിന്നും എത്തിയിരുന്നു ....
"അപകടനില തരണം ചെയ്‌തു."
ഡോക്ടറുടെ മറുപടി കേട്ടത്തിന്
ശേഷമാണ് ശ്വാസം പൂർണ സ്ഥിതിയിലേയ്‌ക്ക്‌ എത്തിയിരുന്നത്‌...
ഇതുവരെ തോന്നാത്തൊരു കുറ്റബോധം മനസ്സിനെ ഒന്നുലച്ചിരുന്നു.....
ഹോസ്പിറ്റലിലെ ബില്ല് എല്ലാം
 സെറ്റിൽ ചെയ്‌തിറങ്ങുമ്പോഴും...
മനസ്സിൽ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല...എന്റെ നമ്പർ
എങ്ങനെ ആ ബുക്കിൽ വന്നു.....
ഓരോ ദിവസവും ഹോസ്പിറ്റലിലെ റിസപ്ഷൻ വരെ എത്തിയിരുന്നു .
അസുഖ വിവരങ്ങൾ അന്വേഷിച്ചു.
ദിവസങ്ങളോരോന്നും കടന്നുപോയി.
ഒരു നാൾ ഹോസ്പിറ്റൽ എത്തിയപ്പോൾ അവർ അവിടെ നിന്നും ഡിസ്ചാർജ്
ചെയ്‌തു പോയിരുന്നു ....
ആ കണ്ണുകൾ എന്റെ ഹൃദയത്തിൽ
ആഴ്ന്നിറങ്ങിയിരുന്നോ.?എനിക്കറിയില്ല...
റിസപ്ഷനിൽ നിന്നും സാർ എന്ന വിളികേട്ടാണ് തിരിഞ്ഞു നോക്കുന്നത്...
"സാർ ആ കുട്ടി ഇവിടെ ഒരു ലെറ്റർ ഏൽപ്പിച്ചിരുന്നു.. സാറിനെ
ഏൽപ്പിക്കാൻ പറഞ്ഞു ".......
ജീവിതത്തിൽ ആദ്യമായി എനിക്കൊരു ലെറ്റർ....എന്താകും അതിനുള്ളിൽ
കുറിച്ചിട്ടുണ്ടാവുക.എന്നെ അറിയാമോ ,?
ആകാംഷാഭരിതമായ നിമിഷങ്ങളിലൂടെ
മനസ്സ് ഒരുനിമിഷം കടന്നുപോയി .....
പ്രിയപ്പെട്ട റാം ഏട്ടന്....
 എന്റെ പേര് ലക്ഷ്മി...
ഇഷ്ടമുള്ളവർ ലെച്ചു എന്ന് വിളിക്കും...
റാം ഏട്ടൻ എന്നെ ലെച്ചു എന്ന് വിളിച്ചാൽ മതി... അതാണ് എനിക്ക് ഇഷ്ടം...സ്വന്തമെന്നു പറയുവാൻ ഓർഫണെജിലെ
അന്തേവാസികളല്ലാതെ ആരുമില്ല....
ഏട്ടന്റെ കാര്യങ്ങളും എനിക്കറിയാം....
ഏട്ടൻ എന്നോട് ക്ഷമിക്കണം അന്നത്തെ ആക്സിഡന്റ് ഞാൻ മനഃപൂർവം സൃഷ്ട്ടിച്ചതാണ്...ഏട്ടന്റെ മുന്നിൽ
വരുവാൻ എന്റെ മുന്നിൽ
അങ്ങനെയൊരു വഴിയുള്ളായിരുന്നു....
ഞാൻ ടീച്ചറാണ്...അതിന് കാരണം ഏട്ടനാണ് ഏട്ടന്റെയുള്ളിലെ ആരും കാണാത്ത നല്ല മനസ്സാണ്...നന്ദിയും കടപ്പാടും എങ്ങനെ വീട്ടും എനിക്കറിയില്ല....
ഒന്ന് മാത്രം എനിക്കറിയാം..എന്റെ മനസ്സ്
ഏട്ടന് അർപ്പിച്ചു കഴിഞ്ഞു ...ഏട്ടൻ എന്നെ സ്വീകരിക്കണം...ഞാൻ കാത്തിരിക്കും... ഏട്ടന്റെ മാത്രംലെച്ചു...
ക്രൂരനായ മനുഷ്യൻ.എല്ലാവരുടെ
ഉള്ളിലും അറപ്പും വെറുപ്പുമുള്ള മുഖം. .. അങ്ങനെയുള്ള എന്നെ സ്നേഹിക്കാൻ
ഒരു പെൺകുട്ടിയോ.....
അതൊരിക്കലും ശരിയാകില്ല.....
ബുള്ളറ്റ് മുന്നിലേയ്ക്ക് പാഞ്ഞു...
തെരുവോരത്തു ജനിച്ച എനിക്ക് അന്നം
തന്നത് തെരുവിന്റെ മക്കളാണ്.....
ഒരു പ്രാന്തി തള്ളയുടെ വയറ്റിൽ
നിന്നുമാണ് പിറന്നു വീണത് എന്ന് ആരൊക്കയോ പറഞ്ഞകേട്ടറിവ്‌.....
തെരുവിൽ കിടന്ന മക്കളെ പഠിപ്പിച്ചു.
എന്റെ അവസ്ഥ അവർക്ക് വരരുതെന്ന് ആഗ്രഹിച്ചു, അവരുടെ രക്ഷകൻ ഞാനെന്ന് ഒരിക്കലും അറിയരുതെന്ന് ആഗ്രഹിച്ചു.......
അനാഥരായി കഴിയുന്ന അമ്മമാരെ ഏറ്റെടുത്തു, ...വഴിയോരത്തു ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാനത്തിനു വിലപറയാൻ വന്നവന്റെ തല തല്ലിപ്പൊളിച്ചു. അവിടെനിന്നും തുടങ്ങി എന്റെ പ്രയാണം...
കൈയൂക്കാണ് മുന്നിലോട്ടുള്ള വഴിയെന്ന് തിരിച്ചറിഞ്ഞ നാളുകൾ....പലതെറ്റായ
 വഴികളിലൂടെയും സഞ്ചരിച്ചിരിക്കേണ്ടി വന്നു .....പുഴുത്ത പട്ടിയപോലെ ഏതെങ്കിലും തെരുവോരത്തു എന്റെ ശരീരവും ഒരുനാൾ ഉണ്ടാകും...കരയുവാൻ ആരും വേണ്ട...
.....വാളെടുത്തവൻ വാളാൽ....
അങ്ങനെയുള്ള എന്റെ ജീവിതത്തിൽ
ഒരു പെണ്ണിന് സ്ഥാനമുണ്ടായിരുന്നില്ല ......
കടലിന്റെ തീരം.....തിരമാലകൾ രോഷം കൊണ്ട് വിറയ്ക്കുന്നു.....ചുവന്ന സൂര്യൻ കടലിന്റെ മീതെ ജ്വലിച്ചു നില്ക്കുന്നു....
അരികിലായി ലക്ഷ്മിയും.....
എന്റെ മറുപടി അവളെ ഒരുപാട് വേദനിപ്പിച്ചു കണ്ണുകൾ
ചുവന്നു തുടുത്തു .....
എനിക്കതിനെ കഴിയുള്ളു....
അവളുടെ സ്‌നേഹം തിരിച്ചറിയാഞ്ഞിട്ടല്ല....
ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാനും....
മൗനങ്ങൾ കുറച്ചു നേരം കഥകൾ പറഞ്ഞിരുന്നു ..... .
ലെച്ചുവിന്റെ കണ്ണുനീർ കണ്ട് പിടിച്ചുനില്ക്കുവാൻ എനിക്ക്
അധികനേരം സാധിക്കുമായിരുന്നില്ല ....
അത്രത്തോളം ലെച്ചുവിലേയ്‌ക്ക്‌ എന്റെ മനസ്സടുക്കുന്നുണ്ട് ...
ആരുമില്ലാത്തവർക്ക് സ്നേഹിക്കാൻ കൂടെആരെങ്കിലും ഉണ്ടാകുമ്പോഴുള്ള മാറ്റമാകാം അത്....
ഇനി മുന്നോട്ട് ലെച്ചുവിനു വേണ്ടി മാത്രം ജീവിക്കുവാൻ തയ്യാറാവണം,
മനസ്സിനെ പറഞ്ഞു ബലപ്പെടുത്തി ......
മനസ്സിന്റെ കോണിൽ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും നാമ്പുകൾ
 മുളപൊട്ടി .......
തിരമാലകളും....
ചുവന്ന സൂര്യനും.....
പ്രകൃതിയുടെ സമ്മതം അറിയിച്ചിരുന്നു....
മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സ്നേഹവും സാന്ത്വനവും..... .
നഷ്ടമായ ബാല്യത്തിന്റെ,യൗവ്വനത്തിന്റെ സ്നേഹ സുഖങ്ങൾ ...ലെച്ചുവിന്റെ സ്പർശനത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നുണ്ട് ...
നെഞ്ചിലേയ്ക്ക് ലെച്ചു ചാഞ്ഞു,
മുന്നോട്ടുള്ള ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അർപ്പിച്ചു .....
എല്ലാം അവസാനിപ്പിക്കണം.പുതിയ മനുഷ്യനായി മുന്നോട്ട് ജീവിക്കണം.ഇനി മുന്നിലോട്ടുള്ള ജീവിതത്തിൽ ഈ പരുന്തു റാമിനെ ആരും കാണില്ല......
കാലങ്ങൾ കടന്നുപോയി...
തണുത്ത പുലരിയിൽ...എന്റെ നെഞ്ചിൽ ചൂടുപറ്റി മയങ്ങുന്ന ലെച്ചു...
എല്ലാം ഉപേക്ഷിച്ചു കൊച്ചി നഗരത്തോട്
വിട പറഞ്ഞിട്ട് രണ്ടു വർഷക്കാലം കഴിഞ്ഞിരിക്കുന്നു.....
ലെച്ചുവിന്റെ വയറ്റിലേക്ക് തടവി...
അച്ഛന്റെ തലോടൽ...ഇപ്പോൾ അഞ്ചു മാസ്സം ഗർഭിണിയാണ് ..ഒരു കുഞ്ഞുജീവനും കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു...
സന്തോഷകരമായ ദിനങ്ങളിലൂടെയാണ് ഈ രണ്ടു വർഷക്കാലം കടന്നുപോയത്...
ആരും തിരിച്ചറിയാൻ ഇല്ലാത്ത ഗ്രാമത്തിൽ നമുക്ക് നമ്മൾമാത്രമായി ജീവിതം ....
വാശിക്കാരിയാണ്.എപ്പോഴും അടുത്തു ഞാനുണ്ടാവണം. ഈ അവസ്ഥയിൽ എല്ലാ പെൺകുട്ടികളും അങ്ങനെയാകാം. എല്ലാ ആഹാരത്തിനോടും കൊതിയാണ്. എന്നാൽ ഒന്നും കഴിക്കുകയുമില്ല.....
ഓരോ ജീവിതങ്ങൾക്കും മാറ്റങ്ങളുണ്ടാകും . മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത് എപ്പോഴും സ്നേഹമായിരിക്കും .എന്റെ ജീവിതത്തിലെ മാറ്റങ്ങളുടെ തുലാസിൽ ലെച്ചുവിന്റെ സ്നേഹം മാത്രമേയുള്ളു . അല്ലങ്കിൽ ഇന്ന് ഏതെങ്കിലും ഓടയിൽ ഞാനിപ്പോൾ .
എന്തിനാ പഴയകാര്യങ്ങൾ ഞാനിപ്പോൾ ഓർക്കുന്നത് .....
ലെച്ചുവിന്റെ വിളികേട്ടാണ് റൂമിലേക്ക് ചെന്നത് .വാശിപിടിച്ചിരിക്കുവാ
കാരണം ഞാനിപ്പോൾ തൊട്ടിൽ വാങ്ങികൊടുക്കണം. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.സിറ്റിയിൽ പോയാലെ വാങ്ങാനും കഴിയുള്ളു.
വാശിപിടിച്ചാൽ വാങ്ങി കൊടുക്കുന്നതുവരെ മുഖവും വീർപ്പിച്ചിരിക്കും.ഞാൻ ജോലിക്കു
പോയിക്കഴിഞ്ഞാൽ ഒറ്റയ്ക്കല്ലേള്ളു . തൊട്ടിൽ കൂടെയുള്ളപ്പോൾ
കുഞ്ഞടുത്തുള്ള തോന്നൽ......
കേട്ടപ്പോൾ ത്തന്നെ സങ്കടം തോന്നി. എന്തയാലും സിറ്റിവരെ പോകേണ്ടി വരും ...
"വാതിൽ അടച്ചു tv കണ്ടിരിക്ക്.ഞാൻ വേഗം പോയിട്ടുവരാം" .ഇറങ്ങുമ്പോൾ
വാതിപ്പടിയിൽ എന്നെനോക്കി
നിൽപ്പുണ്ടായിരുന്നു......
സിറ്റിയിൽ നല്ല തിരക്കായിരുന്നു .വണ്ടികൾ ഒച്ചുപോലെ ഇഴയുന്നുള്ളു. അങ്ങനെ സിറ്റിയിൽ എത്തിപ്പെട്ടു .കുട്ടികൾക്കുള്ള സാധങ്ങൾ വാങ്ങുന്ന മൊഞ്ചുള്ള കടയിൽ ത്തന്നെ കയറി. ഏറ്റവും വിലയുള്ള തൊട്ടിൽ തിരഞ്ഞെടുത്തു .കുട്ടികൾക്കുള്ള എല്ലാ സാധനങ്ങളും കടയിലുണ്ട് .കട മുഴുവനായി വാങ്ങാൻ തോന്നും.കുഞ്ഞു ഡ്രെസ്സുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.
പോക്കറ്റിൽ യാത്ര ചിലവിനുള്ള പൈസ മാറ്റിവെച്ചു.കുഞ്ഞു ഉടുപ്പുകൾ നല്ലമണമുണ്ട്.കുഞ്ഞുങ്ങളുടെ അതേ മണം, എല്ലാം വാങ്ങണം. "അച്ഛന്റെ കൈയിൽ പൈസ ഇല്ലടാ.നീ ഇങ്ങു വാ നമുക്ക് എല്ലാം വാങ്ങാം."കുഞ്ഞിനെ ആഗ്രഹിക്കുന്ന
അച്ഛന്റെ മനസ്സായിരുന്നു....
ലെച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടും.
ഈ കുഞ്ഞുടുപ്പുകൾ കാണുമ്പോൾ .
മനസ്സിലൂടെ ലെച്ചുവിന്റെ മുഖത്ത് വിരിയുന്ന സന്തോഷങ്ങൾ ഓർത്തുപോയി,
ഭർത്താവ് ഭാര്യക്ക് കൊടുക്കുന്ന അപ്രതീക്ഷ സമ്മാനം,തിരിച്ചു പ്രകടമാകുന്ന സ്നേഹം....
റോഡിലെ തിരക്കുകാരണം അല്പം വയ്കിയിരുന്നു...
അക്കരെ നിന്നു നോക്കിയപ്പോഴെ വീടിനു പുറത്തുള്ള ലൈറ്റ് അണഞ്ഞുകിടക്കുന്നു ... ഞാൻ വരുന്നതിന് മുന്നെ ഉറങ്ങിയോ.
തോടും വയലും കടന്നു വീട്ടിന്റെ മുന്നിൽ എത്തി......
മുന്നിലെ വാതിൽ തുറന്നു കിടക്കുന്നു....
വാതിൽ അടയ്ക്കാതെ കിടന്നോ.....?
റൂമിന്റെ ലൈറ്റ് ഓൺ ചെയ്‌തു....
കട്ടിലിലും കാണുന്നില്ല
 എവിടെപോയിരിക്കുവാ ......
അടുക്കള ഭാഗത്തുമില്ല....
എവിടെയാ ലെച്ചു നീ ....
മനസ്സിനുള്ളിലൂടെ തീ ഗോളങ്ങൾ പായുന്നുണ്ട് .രക്തം വളരെ കുറവാണെന്ന ഡോക്ടർ പറഞ്ഞത്,
തലകറക്കം അനുഭവപ്പെടാം ..... പുറത്തേക്കിറങ്ങി തലകറങ്ങി വല്ലതും വീണോ....ഓരോ നിമിഷവും മനസ്സിൽ പല ചിന്തകൾ കടന്നുവന്നിരുന്നു ....
ഉച്ചത്തിൽ വിളിച്ചു...
തിരിച്ചു വിളികേൾക്കുവാനായി....
അടുക്കള വാതിൽ തുറന്നു കിടക്കുന്നത്‌ അപ്പോഴാണ് ശ്രദ്ധിക്കുന്നത് ....
പുറത്തേക്കിറങ്ങി.. .... നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു വരുന്നു ....എവിടെയാണ് ലെച്ചു നീ ....എന്നെ ഭയപ്പെടുത്തുവാൻ ശ്രമിക്കുകയാണോ... "ലെച്ചു എന്നെ കളിപ്പിക്കാതെ. മുന്നിലേയ്ക്ക് വാ വേഗം....
ലെച്ചുവിന്റെ നമ്പറിലേയ്ക്കു വിളിച്ചു നോക്കി.ബെല്ല് കേൾക്കുന്നുണ്ടായിരുന്നില്ല ഫോൺ ഓഫാക്കി വച്ചിരിക്കുകയാണല്ലോ...
വീടിനു ചുറ്റിലും ലൈറ്റ് അടിച്ചു നോക്കി .... വീടിനു കുറച്ചുമാറി ഫോൺ നിലത്തു ചിന്നി ചിതറി കിടക്കുന്നു....ഇതങ്ങനെയാണ്‌
ഇവിടെ വന്നത്....
ഫോൺ കിടന്ന ഭാഗത്തുനിന്നും എന്തോ ഇഴച്ചുകൊണ്ടുപോയ പാടുകൾ കിടക്കുന്നു ...
ആ പാടുകൾ വീടിഞ്ഞു ചേർന്നുള്ള കുറ്റികാട്ടിലേക്കാണ് കണ്ണുകൾ കൊണ്ടെത്തിച്ചത്....
വിറയാർന്ന കാലുകൾ മുന്നിലേക്ക് വെച്ചു...
കാലുകൾ നീങ്ങുന്നുണ്ടായിരുന്നില്ല,
ഉള്ളിലൂടെ കയറി ഭയം കാഴ്ചയെ മങ്ങിച്ചു........
മോളെ ലെച്ചു.....
കണ്ണുകൾ കുറ്റികാട്ടിലൂടെ പരതി..... ആരൊക്കയോ ഉള്ളിലേക്ക് കടന്നിട്ടുണ്ട്,ചെറിയ കിരു കിരു ശബ്ദം ഉള്ളിൽ നിന്നും പുറത്തേക്കു വരുന്നത് എനിക്ക് കേൾക്കാമായിരുന്നു .....
ശബ്ദത്തെ കാതുകളും കണ്ണുകളും പിന്തുടർന്നു
കാലിൽ എന്തോ തടഞ്ഞു താഴേക്ക് നോക്കി... മാക്സി ....അല്ല ലെച്ചു അണിഞ്ഞിരുന്ന
 മാക്‌സി അല്ല....
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.....
ഈ നിമിഷം എന്റെ ശ്വാസം നിലയ്ക്കുമോ.... കാലുകൾ മുന്നിലേക്ക് തന്നെ വെച്ചു...
ശരീരത്തെ മറയ്ക്കുന്ന അടി വസ്ത്രങ്ങൾ
പലഭാഗത്തായി.....
ശ്വാസം കിതക്കുന്നുണ്ട്‌ ....
അയ്യോ മോളെ ലെച്ചു ...
ഞാൻ കണ്ടു എന്റെ ലെച്ചുവിനെ എന്റെ കണ്ണുകൾ കണ്ടു ....
നഗ്‌ന ശരീരത്തോടെ എന്റെ മുന്നിൽ...
വിറയ്ക്കുന്ന ഹൃദയത്തോടെ ഒരുപാട് വിളിച്ചു നോക്കി ......
ചലനമറ്റ് കിടക്കുന്ന ലെച്ചുവിന്റെ ശരീരം എന്റെ മടിയിലേക്ക് കിടത്തി‌ ...
തുടയിലൂടെ രക്തം താഴേക്കു
ഒലിച്ചിറങ്ങുന്നു ....
വയറ്റിലേക്കു തടവി....
എന്റെ കുഞ്ഞുപോയോ....
മരവിച്ച മനസ്സിൽ നിന്നും ഇടറിയ ശബ്ദം ലെച്ചുവിനെ വിളിച്ചുണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു....
"കണ്ണുതുറക്കു ലെച്ചു ഞാൻ എന്തൊക്കെയാ വാങ്ങികൊണ്ടുവന്നത് നോക്കൂ,നമ്മുടെ കുഞ്ഞിന്.തൊട്ടിലും ,ഉടുപ്പ്.
മോളെ ലെച്ചു എഴുനേൽക്കട....
അവസാനത്തെ നിമിഷങ്ങളായിരുന്നു...
പിന്നിൽ നിന്നും ആരോ തലയിലേക്ക് ആഞ്ഞടിച്ചു ....
പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല....
മാസങ്ങൾക്കു ശേഷമാണ് ബോധം തെളിഞ്ഞത്. ...
എല്ലാം നഷ്ടപ്പെട്ടവനായി...
പുതിയൊരു എഴുനേൽപ്പായിരുന്നു.....
അന്നുകേരളത്തിലെ കോളിളക്കം
സൃഷ്‌ടിച്ച കേസ്സായിരിന്നു ....
ഗുണ്ടാപക ,
ഗർഭിണിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു
ക്രൂരമായി കൊലപ്പെടുത്തി....
അഞ്ചുപേരെ അറസ്റ്റ്
ചെയ്‌തു...
നിയമത്തിന്റെ പഴുതിൽ നിന്നും
അവർ രക്ഷപ്പെട്ടിരുന്നു.....
ഞാൻ ചെയ്‌ത തെറ്റിനുള്ള ശിക്ഷയാണോ....
എന്റെ കുഞ്ഞും ലെച്ചുവും അനുഭവിച്ചത്‌...
മനസ്സിൽ ഊതിക്കാച്ചിയ കനലുമായി...
അഞ്ചു ജീവനുകൾ...
നാളുകൾക്ക് ശേഷം...
എന്റെ കൈകളിലൂടെ
ഈ മണ്ണിൽ നിന്നും തുടച്ചു നീക്കി......
വിധിക്കൂ നിങ്ങളെന്റെ വിധി നിർണയിക്കൂ.......
ശരൺ🙂😐

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot