Slider

സത്യത്തിന്റെ ദുഃഖം (ഗദ്യ കവിത )

0

പിന്നെയും പിന്നെയും 
ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു, 
ഒരു മെഴുകുതിരി കൊളുത്താൻ,
ഇരുളിനെ അകറ്റാൻ.
പക്ഷേ
ഭയാനകമായ
ഈ കാറ്റു സമ്മതിക്കുന്നില്ല.
കാറ്റു വിതക്കുന്നവനോട് ഞാൻ ചോദിച്ചു
"തിരി തെളിയിക്കട്ടെ ഞാൻ ?
വെളിച്ചം ഒരു അനുഗ്രഹമല്ലേ ?"
ഒരു കൊടുങ്കാറ്റു
അഴിച്ചു വിട്ടുകൊണ്ടവൻ പറഞ്ഞു
"പ്രകാശം സത്യത്തെ വെളിപ്പെടുത്തും..."
മറഞ്ഞു നിന്നിരുന്ന സത്യം ഉറക്കെ ചോദിച്ചു:
"എന്നെ എല്ലാവരും ഭയക്കുന്നു
ഞാനെന്തു പിഴച്ചു ?"
കാറ്റു വിതക്കുന്നവൻ അലറി :
"സത്യമേ
സത്യം ആയിപ്പോയത് തന്നെ നിന്റെ കുറ്റം"
രചന :Sai Sankar
തൃശൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo