നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കള്ളാ.... നിനക്കുള്ള വാക്കുകൾ


(എന്നെങ്കിലും നീ വായിക്കണം നീ അറിയണം )
സ്വാപ്നങ്ങൾ തകർപ്പെടുന്നത് ഇപ്പോളാണ്.... ആശ്രയം നഷ്ട്ടപെടുമ്പോൾ... തന്നെ ഇശ്വരൻപോലും കൈവിടും എന്ന് തോന്നുമ്പോൾ... എന്താണ് ആശ്രയം..... കാക്കുന്നവന് അറിയില്ല... കട്ടമുതലിന്റെ വില... എന്തിനാണ് മോഷണം.... ജീവിക്കുവാനോ... അതോ ജീവിതം തകർക്കുവാനോ.... ഈ മോഷണംകൊണ്ട് എന്താണ് അവനു ഗുണം...
അറിയില്ല.... നിങ്ങൾ പറഞ്ഞുതരു... ഒരു ലോട്ടറിതൊഴിൽ ചെയുന്ന വെക്തിക് എന്താണ് നേട്ടം... ഒന്നുമില്ല.. കച്ചവടം ചെയുമ്പോൾ ഒരു ടിക്കറ്റിനു കിട്ടുന്നത് വെറും 1 അല്ലെങ്കിൽ 3 അത്രയും വരികയുള്ളു... പിന്നെ അവനു കമ്മീഷൻ കിട്ടും... എപ്പോൾ.. അവൻ വിറ്റ ലോട്ടറി അടിക്കുകയാണ് എങ്കിൽ... ഭാഗ്യനേഷണകാർ മാത്രമല്ല ഭാഗ്യക്കുറി വിതരണക്കാരും ഭാഗ്യംതേടുന്നു... പ്രതീക്ഷയോടെ.... അവന്റെ കൈയിലുള്ള ബാഗിൽ സരൂപിച്ച പൈസയിൽ മൂകഭാഗവും നാളത്തെ ലോട്ടറി എടുക്കുവാനുള്ള പണമാണ്... ബാക്കി കുടുംബത്തിലേക്ക്.... ആ പണവുമായി വീട്ടിൽ പോകുമ്പോൾ അത് മോഷണം പോയാൽ അവന്റെ അവസ്ഥ എന്താണ്... താങ്ങുവാൻ കഴിയുമോ... ഇല്ല... അവന്റെ കുട്ടികൾ ഈ ക്രിസ്‌മസ്‌ ദിനം മുളക്ക് കൂട്ടി കഴിക്കേണ്ട അവസ്ഥ ആ കള്ളൻ അറിയുമോ....
ഇല്ല അറിയില്ല അറിഞ്ഞാൽ ആ പാപം ചെയ്യില്ല.. ഒന്നും വേണ്ടാ കഴിഞ്ഞ ക്രിസ്‌മസ്‌ രാത്രി ഒരു പാവം മനുഷ്യന്റെ ജീവിതം തല്ലിതകർത്ത ദിവസമായിരുന്നു..... ഒരു മൊബൈൽഷോപിന്റെ ഉടമസ്ഥന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ രാത്രി... അതിനപ്പുറം വിളിക്കുവാൻ കഴിയില്ല..... എന്താണ് ഞാൻ പറയേണ്ടത്....
ഒരു കട കണ്ടാൽ അവനു എന്തു കഷ്ടപ്പാട് അല്ലെ... അറിയില്ല... അവന്റെ ഉള്ളിലെ തീ.... അവൻ ആരുടെയൊക്കെ കൈയും കാലും പിടിച്ചായിരിക്കും കട തുടങ്ങിയത്.. അതിൽ നിന്നും കിട്ടുന്ന വരുമാനം അവന്റെ കുടുബം കഴിയുന്നത്.... കടയിൽ നോക്കുമ്പോൾ എത്ര മൊബൈൽ..... ഐഫോൺ..... ബ്ലാക്ബെറി.... സാംസങ്..... ഐ ബോൾ..... Spaice... സൂപ്പർ.... അടിപൊളി...
ഇതെല്ലം എങ്ങനെ അവിടെയെത്തി... കടം.... മൊബൈൽ സെയിൽസ് മാൻ മാർ താൽകാലികമായി വില്പനക് നൽകുന്ന സാധനങ്ങൾ (കൊമ്പത്തുള്ളവരെ ഉദ്ദേശിക്കുന്നില്ല )ദിവസവും വൈകുനേരം അവർ വരുമ്പോൾ അവിടെയില്ലാത്ത ഫോണിന്റെ പൈസ അവർക്കു നൽകണം.. ബാക്കി കിട്ടുന്നതോ 100-159.... അത്രയും ഉള്ളു.... കുറച്ചു ചോദിക്കുമ്പോൾ കൊടുക്കണം... അല്ലെങ്കിൽ അപ്പുറത് പോകും.... വലിയ ഓഫർ കൊടുത്തു മുന്നോട് പോകുവാൻ ഈ പാവങ്ങൾക്ക് പണമില്ല... കൈയിൽ കിട്ടുന്ന 150ൽ നൂറു കുറച്ചുകൊടുക്കുമ്പോൾ എന്താണ് ലാഭം... റീചാർജ് ചെയ്താൽ എത്ര കിട്ടും... അറിയില്ല.... റീചാർജ് പൂർത്തിയായാൽ വൈകിട്ട് കാള്സഷന് വരും കൊടുക്കണം പെട്ടിയിലെ പൈസയുടെ ബാക്കി..... അതും ആരും അറിയേണ്ട.... കുട്ടത്തിൽ പതിവുകാരുടെ കടം പറച്ചിലും.... എല്ലാം പോട്ടെ... അങ്ങനെയുള്ള ഈ ഷോപ്പിൽ തന്നെവേണോ കള്ളാ... കക്കാൻ..... നിനക്കു പണ്ടാരടങ്ങാൽ...... ആ പാവങ്ങളുടെ കടത്തിന്..അവന്റെ ജീവിതത്തിനു... സന്തോഷത്തിനു... നീ ഉണ്ടാക്കിയ ചിതായാണോ.... ഇത്....
എന്തിനാണ് നീ മോഷണം നടത്തുന്നത്... ആർക് വേണ്ടി... പണ്ട് കായംകുളം കൊച്ചുണ്ണി മോഷണം നടത്തി.... അത് പാവങ്ങളുടെ വിശപ്പ് മാറ്റാൻ.... അതുപോലെ എന്തു കാരുണ്യം ആണ് നീ ചെയുന്നത്.മൊബൈൽ പുഴുങ്ങികൊടുത്താൽ വിശപ്പ് മാറ്റുമോ... അതോ... പറയിപ്പിക്കേണ്ട.. . . കൊച്ചുണ്ണി... പണക്കാരുടെ പണമാണ് മോഷ്ട്ടിച്ചത്... നിയോ... പാവത്തിനെ പിച്ചച്ചട്ടിയിൽ.. നീ കണ്ടോ.. ആ പാവം... ചങ്കുപൊട്ടി നില്കുമ്പോളും പുഞ്ചിരിയോടെ എല്ലാവരെയും നോക്കുന്നത്.....പൊട്ടിക്കരയാൻ കഴിയാതെ..... അറിയില്ല.. നീ അറിയില്ല.....
ആ പാവത്തിനെ വാക്കുകൾ...... നീ കേൾക്കണം...
ഞാൻ കഴിഞ്ഞ ജന്മത്തിൽ പലിശക്കാരൻ ആയിരുന്നോ... കൊടും ക്രൂരൻ ആയ പലിശകാരൻ... അതല്ലേ എന്റെ ജീവിതം ഇങ്ങനെ.... തെരുവിൽ പിച്ചയെടുക്കുന്നു മനുഷ്യന് പോലും ഉണ്ടാവും പറയാൻ കാരണം... പക്ഷെ നിനക്കു.... ഇല്ല മാപ്പില്ല....
നെഞ്ച് പൊട്ടി നില്കുമ്പോളും എല്ലാവരെയും നോക്കി പുഞ്ചിരിച്ചു ആ മനുഷ്യന്റെ ശാപം നീ... ഒരുകാലത്തും ഗതിപിടിക്കില്ല.... ആ പാവം പോയിട്ടുണ്ട്...കസ്റ്റമറിന്റെ കാലുപിടിക്കാൻ... നീ കൊണ്ടുപോയത് അവരുടെയുംകൊണ്ടാണാലോ.... ചെല്ല് അടുത്ത ആരുടെയെങ്കിലും ജീവിതം തകർക്ക്...
നാളെ നിനക്കും ഈ ഗതിവരരുത്...
രചനാ... ശരത് ചാലക്ക

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot