Showing posts with label SarathMNair. Show all posts
Showing posts with label SarathMNair. Show all posts

ഇവിടെയുണ്ടു ഞാൻ.

Image may contain: 1 person



നിന്നെയറിഞ്ഞ്,..
ദൂരയൊരിടത്ത്
നിദ്രയകന്നൊരു നിശ്വാസം
നീണ്ടമിഴികൾതുറന്നെന്നെത്തേടുന്ന നിമിഷങ്ങളെയറിഞ്ഞ്..
കാലം നമ്മിൽനിന്നടർത്തുന്ന യൗവ്വനത്തിന്റെ വേർപാടിൽവെന്ത്
ആയുസ്സിന്റെ ഒരിതൾപ്പൂവു വാടുംമുമ്പേ,
നിന്റെയിലത്തണുപ്പിലേക്കെന്നെയണയ്ക്കുവാൻകൊതിച്ച്..
വരികയെന്നിലേക്ക്.
ഭ്രാന്തുപൂക്കുന്ന
മുടിച്ചുരുളുകൾക്കുള്ളിലേക്കു നിന്റെ നീണ്ട വിരലുകളെയലയാൻ വിടുക..
നോവു തുടിക്കുന്ന നെഞ്ചിലേക്കു നിന്റെ മുഖമൊന്നമർത്തുക..
അധരങ്ങൾകൊണ്ടെന്റെ നെറുകിലൊരു ചന്ദനത്തണുപ്പേകുക...
എന്റെയപൂർണ്ണതകളിലേക്കു നിറഞ്ഞൊഴുകുക..
ഇനിയുണരാം പ്രിയേ..,
നീയും ഞാനുമെന്ന ഇല്ലായ്മയിരുട്ടിൽനിന്ന്,
നമ്മളെന്നൊരുദയത്തിലേക്ക്....
-ശരത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo