Showing posts with label Kuttoos. Show all posts
Showing posts with label Kuttoos. Show all posts

ചേച്ചിയമ്മ

Image may contain: 1 person, eyeglasses and indoor

~~~~~~~~~~
,"ദേവിയെ മനസ്സിൽ ധ്യാനിച്ച്‌ തിരിയിട്ടു നിലവിളക്ക് കൊളുത്തി അവൾ മനസ്സ് യുരുകി പ്രാർത്ഥിച്ചു.,"
കട്ടൻ ചായ ചൂടോടെഒരുകവിൾ കുടിച്ചു അവൾ പഴയകാല ഓർമയിലേക്ക് ആണ്ടു അച്ഛനും അമ്മയും,പറക്കും മുറ്റാത്ത രണ്ടു അനിയത്തി കുട്ടികളെ യുംഏല്പിച്ചു ഈ ലോകത്തോട് വിടപറഞ്ഞു,......
എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവളെഅടുത്ത വീട്ടിലെ രമണി ചേച്ചി ഒരു താങ്ങും തണലായും അവളോട്‌ കൂടെ നിന്നു,...
''പറക്കം മുറ്റാത്ത അനിയത്തി കുട്ടികളെ അവൾ മാറോടു ചേർത്ത് പിടിച്ചു തേങ്ങി കരഞ്ഞു ''ചെറിയ ചെറിയ ജോലികൾ ചെയിതു ജീവിച്ചു.. ...
ഒരു ഹോട്ടലിൽ ജോലി ചെയ്യിത് കിട്ടുന്ന വരുമാനംകൊണ്ട് അവരുടെ കാര്യങ്ങൾ നോക്കാൻ തികയില്ല.
രാവിലെ കിട്ടുന്ന സമയം കുട്ടികൾക്ക് റ്റ്യൂഷൻ എടുക്കും അവിടെയും ഇവിടെയും ഓടി നടന്ന്
ഒരു ആണിനെ പോലെ പണിയെടുക്കുംഅത് കണ്ടുഓരോരുത്തരും അവളെ പരിഹസിച്ചു......
അവൾ അതൊന്നും കേട്ടഭാവോ കാണിക്കറില്ല,കറുത്ത്, മെലിഞ്ഞു വടിവൊത്ത ശരീര പ്രകൃതം ,അവളെ കണ്ടാൽ ആരും ഒന്ന് നോക്കും,
ഒരാൾ അവളെ എപ്പോളും പിറകെ നടന്നു ശല്യം ചെയ്യും,.... ഒരിക്കൽ അയാൾ അവൾ പോകുന്ന ബസ്സിൽ കയറി അവളുടെ പുറകിൽ നിന്ന്‌ മുട്ടി യുരുമി നിന്നു കൊണ്ട് ചോദിച്ചു, നിന്നെ കാണാൻ നല്ല ലുക്ക് ആണല്ലോപെണ്ണേ കോപത്താൽ അവളുടെ മുഖം ചുമന്നു ...
അവൾ അയാളെ തുറിച്ചുനോക്കി അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു നിന്നെ അങ്ങ്, കെട്ടിയാലോ പെണ്ണേഒന്നും മിണ്ടാതെ അവൾ ബസ്സിൽ നിന്നു ഇറങ്ങി നടന്നു കൂടെ അയാളും നടന്നു ഞാൻ '''രാജൻ """ചോദിക്കാൻ മറന്നു നിന്റെ പേര് എന്താ അയാൾ ചോദിച്ചു,
'''അവൾ പറഞ്ഞു തുടങ്ങി എന്റെ പേര് "സുമ" പറക്കമുറ്റാത്ത രണ്ട് അനിയത്തിമാര് എനിക് ഉണ്ട് അവരുടെ കാര്യം നോക്കി ഞാൻ ജിവിച്ചോളാം,എനിക് ഒരുജീവിതം ഉണ്ടെങ്കിൽ അത്‌അവരുടെ കൂടെ അത് പറയുമ്പോൾ അവളുടെ മനസ്സ് തേങ്ങി..''''
ഒന്നുംപ്രതി കരിക്കാതെ അയാൾ തിരിച്ചു പോയിഎല്ലും മുറിയെ പണിയെടുത്തു സ്വന്തo ജീവിതം പോലും വേണ്ട യെന്ന് തീരുമാനിച്ച അവൾ അവർക്ക് വേണ്ടി ജീവിച്ചു......???
"ദിവസങ്ങളും ,മാസങ്ങളും, വർഷങ്ങളും,കടന്നു പോയി"..
രണ്ട് അനിയത്തി മാരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടു ഇന്ന് നല്ലനിലയിൽ ജീവിക്കുന്ന അവരെ കാണുമ്പോൾ അവളുടെ മനസ്സ് നിറയും....
"വിധിയുടെ കളിയാട്ടംപോലെ അവൾ ജോലി കഴിഞ്ഞുതിരിച്ചു വരുമ്പോൾ,
"പാഞ്ഞടുത്തവണ്ടി ഇടിച്ച് കയറി ഒരു കാല് നഷ്ടപ്പെട്ട അവളെ ആവീട്ടിൽ തനിച്ചാക്കി അനിയത്തിമാർ പോയി"".....
"രമണി ചേച്ചിയുടെ സഹായത്തോടെ അവളെ അനാഥ ആശ്രമത്തിൽ കൊണ്ടുവീട്ടു ""അവിടെ എത്തിയ അവളെ കാത്തു നിന്നത് "രാജൻ" അയാളെ കണ്ടപ്പോൾ അവളുടെകണ്ണുകൾ നിറഞ്ഞു തുളുമ്പി .....
അയാൾ അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി ,,അയാളുടെ കണ്ണുകളുംനിറഞ്ഞു തുളുമ്പി,അവളെ അയാൾ അകത്തേക്കു കൊണ്ട് പോയി........
കവിത(kuttoos)

എന്റെ ഏട്ടത്തി അമ്മ

Image may contain: 2 people, people smiling


===================
എന്റെ ഏട്ടന്റെ കല്യാണം ആണ് നാളെ. ആകപ്പാടെ ഒരു ബഹളം വീട്ടിൽ.ബന്ധുക്കൾ ഓക്കേ വന്നു തുടങ്ങി. എന്റെയും ഏട്ടന്റെയും കുട്ടുകാർ വന്നു. കുറച്ചു നേരം അവരോടു ഒത്തു കളിച്ചു ചിരിച്ചു നടന്നു..
എന്റെ അമ്മയുട ആഗ്രഹം ആരുന്നു എന്റെയും. ഏട്ടന്റയും കല്യാണം. കല്യാണം കാണാൻ അമ്മ യില്ല. അമ്മ തളർന്നു പോയി കുറച്ചു നാൾ കിടന്നു പിന്നെ അസുഖം കൂടി മരിച്ചു...
അച്ഛൻ പിന്നെ കല്യാണം കഴിച്ചില്ല. എന്നെയും ഏട്ടനേയും വളർത്തി പഠിപ്പിച്ചു. ഇടക്ക് അമ്മയുടെ കാര്യം ഓർക്കാറുണ്ട് അപ്പോൾ ഇവിടെ പുളി മരത്തിന്റെ ചോട്ടിൽ വന്നു ഇരിക്കും...
എടാ അബിയെ നീ ഇത് എവിടെയാ ഏട്ടന്റെ വിളി ഞാൻ ഇവിടെ യുണ്ട്. നീ അവിടെ എന്തെടുക്കുവാ. ഇങ്ങോട്ട് വന്നേ.ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി...
രാവിലെ എല്ലാരും എത്തി വീട് ഒരു ഉൽസവ തിന്റെ തിരക്ക്. അമ്മയുടെ ഫോട്ടോ യിക്ക് തിരി വെച്ച് തൊഴുതു എല്ലാരും ഇറങ്ങി.
കല്യാണം കഴിഞ്ഞു എല്ലാവരും എത്തി പെണ്ണിന് നില വിളക്ക് കൊടുക്കാൻ അമ്മയുടെ അനിയത്തി. ചിറ്റ നിലവിളക്ക് കൊടുത്തു അകത്തേക്ക് കൊണ്ടു പോയി.
ഒരോ രുത്തർ ആയി എല്ലാവരും മടങ്ങി.
രാവിലെ വാതിൽ തട്ടുന്ന ശബ്ദo. കേട്ട് ചാടി എഴുന്നേറ്റു പോയി വാതിൽതുറന്നു. കൈയിൽ ഒരു കപ്പ് ചായയും ആയി ഏട്ടത്തിയമ്മ കുളിച്ചു ഈറൻ മുടിയും നെറ്റിൽ കുങ്കുമം തൊട്ടു. എന്റെ അമ്മ വന്നത് പോലെ..
അബി ഏട്ടത്തി യമ്മ വിളിച്ചു നീ എന്താ ഇങ്ങനെ നോക്കി നികുന്നെ ചായ കൂടി. ചായ എന്റെ കൈയിൽ തന്നിട്ട് മുറിയിൽ എല്ലാം ഒന്ന് നോക്കി..
ഞാൻ ജോലിക്ക് പോയി വന്നു മുറിയിൽ കയറി. ഒരു തെളിച്ചം തോന്നി മുറി നല്ലപോലെ അടുക്കും ചിട്ടയും ആയി അടുക്കി വെച്ചിട്ടുണ്ട്. എന്റെ അമ്മ ഉള്ള ഒരു തോന്നൽ...
ഞാനും ഏട്ടത്തിയമ്മയും കുട്ടുകാരെ പോലെ ആയി എ വിടെ പോയാലും ഞാനും കൂടെ കാണും ഒരു കൊച്ചു കൂട്ടി യെപോലെ. ഏട്ടൻ എപ്പോളും പറയും ഇപ്പോൾ എന്നെ അവൾക്കു വേണ്ട...
അബി അവൻ കൂട്ടി യല്ലേ. എനിക്ക് പരാതി പറയാനും കൂടെ നടക്കാനും ഒരു അമ്മയെ കിട്ടി. പിന്നെ ഞാൻ എന്തിനു വിഷമിക്കണo..
എന്റെ അമ്മ.. (ഏട്ടത്തിയമ്മ ).

By Kuttoos

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo