Showing posts with label PGNerooda. Show all posts
Showing posts with label PGNerooda. Show all posts

ഇരുളിന്റെ ബലിയാട്


സാവിത്രിയുടെ സാരിത്തുമ്പിൽ നിന്ന് പിടിവിടാതെ അമ്മയുടെ ചുവടുകൾക്കൊപ്പം ശ്വേതകുട്ടി മുന്നോട്ട് നീങ്ങി. അവളുടെ ഫ്രോക്ക് പകുതി തോളിൽ നിന്ന് കൈയിലേക്ക് ഊർന്ന് വീണിരുന്നു. അമ്മയുടെ സാരി തുമ്പിലെ പിടിവിടാതെ അവൾ അമ്മയുടെ പിറകെ ഓടിക്കൊണ്ടെ ഇരുന്നു. ബസ്റ്റാന്റിന്റെ പിന്നിലെ മതിലിനോട് ചേർന്ന് സാവിത്രി ചാരി നിന്നു കൂടെ അമ്മക്ക് ഒപ്പം ശ്വേതയും . എന്റെ ചുണ്ടിലെ എരിയുന്ന ബീഡിയുടെ കനൽ ജ്വലിപ്പിച്ചു. ഇരുട്ടിൽ ബീഡിയുടെ കനൽ ചുവന്ന് തുടുത്ത് നിന്നു. ആവശ്യക്കാരുടെ സിഗ്നൽ കിട്ടിയ എന്നവണ്ണം സാവിത്രി എന്റെ അരികിലെ ഇരുട്ടിലേക്ക് നടന്ന് വന്നു.
ബീഡി എന്റെ ചുണ്ടിൽ നിന്നും ചൂണ്ട് വിരലിലും തള്ളവിരലിലുമായി എടുത്ത്. ബീഡിയുടെ കെട്ട നാറ്റം തുളുമ്പി നിൽക്കുന്ന എന്റെ വായിൽ നിന്ന് പെണ്ണിന്റെ മാംസത്തിന് വില പറഞ്ഞു മുന്നൂറ് രൂപ. അവൾ ദേഷ്യത്താൽ ഉറക്കെ സംസാരിച്ചു എന്റെ നടൂ കളഞ്ഞിട്ട് മുന്നൂറ് രൂപയോ മുന്നൂറ് രൂപക്ക് കുഴമ്പ് വാങ്ങാൻ പോലും തികയില്ല. അഞ്ഞൂറ് രൂപ വേണം.
ഞാൻ പറഞ്ഞു കുറേ വിയറപ്പ് പറ്റിയതല്ലേ നാനൂറ് രൂപ തരും പറ്റുമോ ഇല്ലയോ.?? അവൾ മുഖം ദേഷ്യം കൊണ്ട് തിരിച്ചു.
കൈ പിന്നിലേക്ക് വെച്ച്
മതിലിനോട് തല ചേർത്ത് സാവിത്രിയെ തന്നെ ഇമവെട്ടാതെ നോക്കുന്ന കുഞ്ഞിനെകണ്ട സാവിത്രി. കടുപ്പിച്ച് പറഞ്ഞു ശരി നാനൂറ് എങ്കിൽ നാനൂറ് ഉള്ളത് മതി. ഇരുട്ടിനെ പുണർന്ന് പുതിയതായി പണി നടക്കുന്ന കെട്ടിടത്തിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. പടികൾ ഒരോന്നായി കയറുമ്പോൾ സാവിത്രി എന്നെ ദേഷ്യത്താൽ ശപിച്ചു .
നാനൂറ് രൂപക്ക് ഞാൻ നാലായിരം പടി കയറി.
ഞാൻ തിരിഞ്ഞ് നിന്ന് ഒന്ന് ഇളിച്ചുകാട്ടുക മാത്രം ചെയ്തു പടികൾ കയറി ആകാശത്തിനെ കൈ കൊണ്ട് തൊടാൻ കഴിയും എന്ന വണ്ണം ഉയരത്തിൽ ഞങ്ങൾ എത്തി.
ഞാൻ മാനത്തെ നക്ഷത്രത്തെ നോക്കി നക്ഷത്രങ്ങൾ ഇമവെട്ടാതെ ഞങ്ങളെ തന്നെ നോക്കി നിന്നു.
എന്റെ തിടുക്കം കണ്ട് അവൾ തന്റെ സാരി അഴിച്ച് അവിടെ ചാരി വെച്ചിരുന്ന മുളയിൽ വിരിച്ച് ഒരു മറയുണ്ടാക്കി മറുപുറത്ത് അവളുടെ കുഞ്ഞിനെ ഇരുത്തി. സാവിത്രി എന്റെ ഒപ്പം കിടന്നു.
എന്നാൽ ശ്വേതകുട്ടി അവൾ സാരിയുടെ മറയിലേക്ക് നോക്കി എങ്ങലടിച്ച് കരഞ്ഞുകൊണ്ടെ ഇരുന്നു.എന്റെ ഇംഗിതങ്ങൾക്ക് ഒപ്പം വഴങ്ങുന്ന വേളയിലും സാവിത്രി അമ്മയുടെ എല്ലാ സ്നേഹത്തോടും കൂടി ശ്വേത കുട്ടിയുടെകരച്ചിൽ ശമിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ സാവിത്രിയിൽ ആനന്ദം കണ്ടെത്തിയപ്പോൾ സാവിത്രി അമ്മയുടെ കടമ ചെയ്യാൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. അവൾ തന്റെ മുടി വാരി കെട്ടി സാരി തലപ്പ് അരയിൽ കുത്തുമ്പോൾ എന്റെ നേർക്ക് കൈ നീട്ടി ഞാൻ മുന്നൂറ് രൂപ കൈയിലേക്ക് വെച്ചു. അവൾ ദേഷ്യത്താൽ ഉറക്കെ എന്നോട് കയർത്തു
ദേ.... പോക്കിർത്തരം കാട്ടരുത് ഞാൻ തനിക്ക് ഒപ്പം കിടന്നിട്ടാ കാശ് ചോദിച്ചത് നാണം കെട്ടവൻ...... നിന്നെ കണ്ടപ്പോഴെ തോന്നി നീ ഒരു ചെറ്റ എന്ന് ... ഫൂ ..... അവളുടെ പുലഭ്യം കേട്ട്
ഞാൻ ഇളിച്ചതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല തറയിലേക്ക് ദൃഷ്ടി പതിപ്പിച്ച് നിൽക്കുക മാത്രം ചെയ്തു.
അവൾ കഞ്ഞിനെ ഒക്കത്ത് വെച്ച് പടികൾ ചവിട്ടി താഴേക്ക് ഇറങ്ങി നടന്ന് അകന്നു അപ്പോഴും എന്റെ ദൃഷ്ടി തറയിൽ നിന്ന് പിൻവലിച്ചിരുന്നില്ല. അവർ ഇരുട്ടിലേക്ക് മറഞ്ഞതും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ഞാൻ അവർ മറഞ്ഞ ഇരുട്ടിലേക്ക് നോക്കി ഉറക്കെ പൊട്ടി ചിരിച്ചു... ചിരികളിൽ കാർമേഘം കറുത്തു ഇരുട്ടിന് മുമ്പത്തേക്കാൾ കനം വെച്ചു
ഇരുട്ടിനെ നോക്കി ഞാൻ വീണ്ടും ഉറക്കെ പൊട്ടി ചിരിച്ചു...
സാവിത്രി നടന്നകന്ന ഇരുട്ടിനെ വിരൽ ചൂണ്ടി ഉറക്കെ ഉറക്കെ പറഞ്ഞു എന്നെ തെറ്റിൽ നിന്നും തെറ്റിലേക്ക് തള്ളിവിട്ട പെൺവർഗ്ഗത്തിന്റെ സന്തതി....?
ഇനി നിനക്കും സാവിത്രി എന്റെ രോഗം.... പറയാനും കേൾക്കാനും ഇമ്പം ഉള്ള രോഗം
"ഏയിഡ്സ്... "
ഈ രോഗത്താൽ നീയും എന്നെ പോലെ വെറുക്കപെടും.
ഉറക്കെപൊട്ടിച്ചിരിച്ച് ഭൂമിയെ എന്റെ ചിരിയാൽ നിശബ്ദമാക്കി ഇരുട്ടിനെ വകഞ്ഞ് മാറ്റി ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ തലോടി മണ്ണിൽ പതിച്ചു...
.... പീജി നെരൂദ....

കാവൽകാരൻ


ഞാൻ ആംബുലൻസിൻറ്റെ സീറ്റിൽ അമർന്ന് ഇരുന്ന് ശ്വാസം എടുത്തു. തല പിന്നിലേക്ക് ചായിച്ചു
വണ്ടിയുടെ ചാവി തിരിച്ചു... ക്ലച്ചിൽ കാൽ അമർത്തി.. ഫസ്റ്റ് ഗിയർ തട്ടി ഇടുന്നതിനിടയിൽ നടന്ന സംഭവങ്ങൾ ക്യാൻവാസിൽ വരച്ച് ചേർത്ത ചിത്രം പോലെ മനസ്സിലേക്ക് ഓടിയെത്തി. ആരോ ഫോൺ വിളിച്ച് പറഞ്ഞത് കൊണ്ടാണ്..ഞാൻ ആറേഴ് ദിവസം മുബ് ആബുലൻസ്മായി നടക്കാവിൽ ചെന്നത്.. ഒരു വ്യദ്ധവയോദികനെ ഏതോ കാർഇടിച്ചു തെറിപ്പിച്ചിരിക്കുന്നു.  കാർ നിർത്താതെ പോയി.. വ്യദ്ധൻ വീണ് കിടക്കുന്നത് കണ്ട് ആരോ വിളിച്ചതാണ് തന്നെ. ആളുകൾ എല്ലാരും ചേർന്ന് വ്യദ്ധനെ ആംബുലൻസിൽ കയറ്റി. തങ്ങളുടെ പണി കഴിഞ്ഞു എന്ന മട്ടിൽ കൂടി നിന്നവരും കണ്ട് നിന്നവരും സഹായിച്ചവരും പിരിഞ്ഞു.
ഞാൻ അരോടെന്നില്ലാതെ അവൻമാരെ എല്ലാം പുലഭ്യം പറഞ്ഞ് ആംബുലൻസുമായി ഇനറൽ ആശുപത്രിയിൽ എത്തി. ഡോക്ടറുടെ ദയനീയ മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു. ഒരു ജീവനൂടെ പൊലിഞ്ഞിരിക്കുന്നു. ഞാൻ മോർച്ചറിയിലേക്ക് വയോധികൻറ്റെ ശവംഉന്തികയറ്റുബോൾ. മുഖത്തേക്ക് നോക്കി ആരയോ തിരയുകയാണ്..
ഞാൻ മോർച്ചറി സൂക്ഷിപ്പുകാരനോട് സംസാരിച്ചു ആളെ തിരിച്ചറിയാൻ വല്ല അടയാളവും കിട്ടിയോ...? സൂക്ഷിപ്പുകാരൻ പറഞ്ഞു ഒറ്റപ്പാലത്തൂന്ന് കയറിയ ഒരു ബസ് ടിക്കറ്റ് മാത്രം. സൂക്ഷിപ്പ് കാരൻ വ്യദ്ധൻറ്റെ ഫോട്ടോയും ടിക്കറ്റും എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങി.. .
തിരിച്ച് അയാൾക്ക്നേരെ ഞാൻ ഒരു ഇരുന്നൂറ് രൂപയും നീട്ടി ഇത്ക്കെ എന്ത് എന്ന മുഖഭാവത്തോടെ ആ രൂപ വാങ്ങി പോക്കറ്റിലേക്ക് തിരുകി.
ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി..
പിറ്റേന്ന് പത്രം ഞാൻ മുൻപേജ് പോലും നോക്കാതെ ചരമ കോളത്തിൻറ്റെ പേജിലൂടെ കണ്ണോടിച്ചു.ഞാൻ ശ്വാസം മെല്ലെ എടുത്തു ഹാവു... ഞാൻ കൊടുത്ത വാർത്ത വന്നിരിക്കുന്നു.
അത് വായിച്ച് ഭാര്യ തന്ന ചായയും ഊതി കുടിച്ച് ഞാൻ ഇരിപ്പായി
... ഇന്ന് രാവിലെ ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് ഫോണിൽ വിളിച്ച് ആശുപത്രിയിലേക്ക് വേഗം എത്താൻ പറഞ്ഞു... ഞാൻ ആംബുലൻസുമായി ഓടി പാഞ്ഞ് ആശുപത്രിയിൽ എത്തി..
സൂപ്രണ്ടിനെ പോയി കണ്ടു .
അദ്ദേഹം എന്നെ മോർച്ചറിയിലേക്ക് കൂട്ടിക്കോണ്ട് പോയി. ഡോക്ടർ മോർച്ചറി സൂക്ഷിപ്പ് കാരനോട് ആംഗ്യം കാട്ടി അയാൾ ആ ട്രോളി വലിച്ചു.
ഒരു മുരൾച്ചയോടെ ട്രോളി ഞങ്ങളുടെ മുന്നിലേക്ക് എത്തി. മൃതദേഹം കണ്ട് ഞാൻ ഡോക്ടറോട് ചോദിച്ചു ഇത് ഏറ്റ് വാങ്ങാൻ ആരും വന്നില്ലെ.. ??
ഡോക്ടർ തല കുലുക്കി ഇല്ലാ എന്ന് മട്ടിൽ.
ഡോക്ടർ : മിസ്റ്റർ വിജയൻ ഇനി ഈ ബോഡി ഇവിടെ സൂക്ഷിക്കാൻ കഴിയില്ലാ.. ഒരാഴ്ചയായി ഇത് ഇവിടെ ഇങ്ങനെ.
ഞാൻ ഡോക്ടറോട് ദയനീയമായി ചോദിച്ചു ഞാൻ ഇത് എന്ത് ചെയ്യാൻ...??
ഡോക്ടർ: നിങ്ങളാണ് ഇത് ഇവിടെ എത്തിച്ചത് പ്ലീസ് ദയവായി ഇത് ഇവിടെ നിന്ന് ഒഴിവാക്കൂ.....
ഞാൻ ശരി എന്ന മട്ടിൽ തലയാട്ടി. ഇരുന്നൂറ് രൂപയുടെ നന്ദി എന്നവണ്ണം മോർച്ചറി സൂക്ഷിപ്പുകാരൻ മൃതദേഹം ആംബുലൻസിൽ കയറ്റാൻ സഹായിച്ചു.
ഞാൻ വണ്ടി മുന്നൊട്ട് പായിച്ചു.അരോട് എന്നില്ലാത്ത ദേഷ്യം.
സൈറൻ നാട്കേൾക്കത്തക്ക വണ്ണം ഇട്ടു. എൻറ്റെ ഓർമയിൽ അദ്യം വന്നത് വ്യദ്ധൻറ്റെ കൈയിൽ നിന്ന് ലഭിച്ച ഒറ്റപാലത്തൂന്ന് കയറിയ ടിക്കറ്റ്. ഞാൻ ഗിയറുകൾ ചറപറാന്ന് തെന്നിച്ചിട്ടു.. ആക്സിലേറ്റർ ചവിട്ടി പിടിച്ചു. വണ്ടി പടക്കുതിരെയെ പോലെ നിലം തൊടാതെ പാഞ്ഞു. ഒറ്റപാലത്ത് ആദ്യം കണ്ട മുറുക്കാൻ കടക്കാരനോട് കാര്യം പറഞ്ഞു മൃതദേഹം കാട്ടി. അയാൾ നിസ്സഹായനായി പറഞ്ഞു. എനിക്ക് അറിയില്ല. ഇവിടെഒന്നും കണ്ടട്ടില്ലാ... ഞാൻ മുഖം ചുളിച്ചു നിന്നു.
ഞാൻ ഏറെ ജംഗ്ഷനുകളിലെ കടകളിൽ കയറി ഇറങ്ങി.. എല്ലായിടത്തും അറിയല്ല... കണ്ടിട്ടില്ല... ഓർക്കണില്ല എന്നൊക്കെയായിരുന്നു പലരുടെയുംമറുപടി..
ഞാൻ സീറ്റീലിരുന്ന് കിളിവാതിലിലൂടെ പിന്നിലേക്ക് മൃതദേഹത്തേ നോക്കി മൃതദേഹത്തിൻറ്റെ മുഖത്ത് ആരും തിരഞ്ഞ് വരാത്തതിൻറ്റെ വിഷമം നിഴലിച്ചിരുന്നു. ഞാൻ ഒരു നിമിഷം കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു.വേഗം വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു സ്റ്റീയറിംഗ് വളരവേഗം കറക്കി. അടുത്തുളള പൊതു ശ്മശാനത്തിലേക്ക് വണ്ടി ഓടിച്ച് കയറ്റി. ശ്മശാന സൂക്ഷിപ്പുകാരൻ എൻറ്റെ അടുക്കലേക്ക് വന്നു അയാൾകറുത്ത് മെലിഞ്ഞിരുന്നു...
ഞാൻ സംശയ മുഖഭാവത്തോടെ അയാളെ നോക്കി.അയാളുടെ കണ്ണുകൾ ആഗാധ ഗർത്തംകണക്കെ കുഴിഞ്ഞിരിക്കുന്നു
ശവദാഹത്തിൻറ്റെ ചൂടേറ്റ് മുഖം കരിവാളിച്ചനിലയിലായിരുന്നു. വാരിയെല്ലുകൾ നിരനിരയായ് തെളിഞ്ഞ് നിന്നു. മണ്ണിൽ കുഴിച്ചു മൂടപ്പെട്ട ഏതോ ശവത്തിൻറ്റ പ്രേതം കണക്കെ എൻറ്റെ മുന്നിൽ നിൽക്കുന്നു.... ഞാൻ കാര്യങ്ങൾ വിവരിച്ചു. മെലിഞ്ഞ മനുഷ്യൻറ ചുണ്ടിൽ എരിയുന്ന ബീഡിയുടെ പുക ഊതികളഞ്ഞ് കൊണ്ട് പറഞ്ഞു എടുത്തോളു. ഞാൻ മൃതദേഹം തോളിലേറ്റി. എരിഞ്ഞ് തീർന്ന ബീഡി ദൂരേക്ക് വലിച്ചെറിഞ്ഞ്
ബീഡിയുടെ പുക അവസാനമായി ഊതിവിട്ട് എൻറ്റെ മുന്നിലൂടെ നടന്നു. ചിതക്ക് അരികിലെത്തി. ഞാൻ പറഞ്ഞു വായിക്കരി ഇടണം. ഞാൻ നനഞ്ഞ് ഈറനോടെ വന്നു മൃതദേഹത്തിനരികിൽ ഇരുന്നു. കറുത്ത മനുഷ്യൻ പറഞ്ഞ് തന്ന മന്ത്രങ്ങൾ ഉരുവിട്ട് മൃതദേഹത്തിന് വായിക്കരി ഇട്ടു. ഞാൻ കാൽ തൊട്ട് തൊഴുത് വണങ്ങി. മൃതദേഹം ചിതയിലേക്ക് എടുത്ത് വച്ചു . ശ്മാശാന സൂക്ഷിപ്പുകാരൻ അവസാനമായി വ്യദ്ധൻറ്റെ മുഖത്തെ തുണി മാറ്റി. തിരഞ്ഞിരുന്നവർ വന്ന പ്രസന്നമായ മുഖഭാവമായിരുന്നു. മൃതദേഹത്തിന്. ചിതക്ക് തീകൊളുത്തി അഗ്നി ഇരു കയ്യും നീട്ടി ശരീരത്തെ മാറോടണച്ചു. എരിഞ്ഞ് തീരുകയാണ്.. ഒരു സനാഥൻ.....
പോക്കറ്റിൽ കിടന്ന് ഫോൺ നിർത്താതെ ശബ്ദിച്ചു. ഓർമയുടെ മുഖപടം വലിച്ചിട്ട് ഞെട്ടി ഉണർന്നു.
ഫോൺ അറ്റൻറ്റ് ചെയ്തു.
"ദാ. .. വരുന്നു. ...."
മരണത്തിൻറ്റെ പിളർന്ന വായിൽ നിന്ന് ജീവൻറ്റെ അവസാന ശ്വാസവും വാരിപിടിച്ച് ആരോ എൻറ്റെ സഹായത്തിനായി തിരയുന്നു.
ഞാൻ ആക്സിലേറ്റർ അമർത്തി ചവിട്ടി ആംബുലൻസ് മുന്നോട്ട് പായിച്ചു.
......പീജി നെരൂദ....

*ബലികാക്ക* ..... *പീജി നെരൂദ* ....


സകല നിയന്ത്രണവും പോയിരുന്നു അയാളുടെ... ഉറക്കെകരയണം... എന്നല്ല തോന്നിയത് ഉറക്കെ അലറി വിളിക്കണം എന്നാണ് തോന്നിയത്.... അയാളുടെ കൈയിലെ... ഫോൺ കൈയിൽ കിടന്ന് ഞെരിഞ്ഞമർന്നു... മറുതലക്കൽ നിന്ന് നിലക്കാത്ത തേങ്ങലുകൾ അദ്ദേഹത്തിൻറ്റെ വാക്കുകൾക്ക് വ്യക്തമായ പുലമ്പലുകളായി മാറി ...
അയാളുടെ കൈയിൽ നിന്ന് ഫോൺ പിടി വഴുതി താഴേക്ക് വീണു. അയാളുടെ കാലുകൾ തറയിൽ ഉറച്ചില്ല.. തറയിലേക്ക് അയാൾ കുഴഞ്ഞിരുന്നു ഇരുന്നു. വളരെ ബുദ്ധി മുട്ടി തലമുടിയുടെ ഇടയിലൂടെ വിരൽ തിരുകി തല കുമ്പിട്ട് ഇരുന്നു .കണ്ണിൽ നിന്ന് കണ്ണുനീരല്ല രക്തമാണ് ഒഴുകുന്നത് എന്ന് അയാൾക്ക് തോന്നി. തന്റെ പ്രവാസം കൊണ്ട് തനിക്ക് ഉണ്ടായ നഷ്ടങ്ങളിൽ ഏറ്റവും വലുത് ....
താൻ അച്ഛനായതിൽ ആനന്ദിച്ചിരുന്നു... എൻറ്റെ ചോരയിൽ വിരിഞ്ഞ എൻറ്റെ കുഞ്ഞ് അവൻറ്റെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലലോ... അവൻ എന്നേപോലെയായിരുന്നോ... അതോ.... ഭാര്യ യെപോലെയോ. അറിയില്ലാ.... അത് കാണാനുളള വിധി എനിക്ക് ഇല്ലാതെ പോയി..... ഈ നശിച്ച പ്രവാസം ബന്ധങ്ങളുടെ അവസാന ശ്വസത്തെവരെ നശിപ്പിച്ചിരിക്കുന്നു .. അയാളുടെ തേങ്ങലുകൾ ഭിത്തിയിൽ തട്ടി പെരുമ്പറ പോലെ മുഴങ്ങി... അയാളുടെ കാതുകളിൽ കൊട്ടി അടക്കുന്ന ശബ്ദം മുഴങ്ങി നിന്നു.... അയാൾ നിയന്ത്രണം
നഷ്ടപെട്ട് കരഞ്ഞ്കൊണ്ട്
ഒരു തോർത്ത് മുണ്ട് ഉടുത്ത് മൂന്ന് ബക്കറ്റ് വെളളം തലയിൽ കമഴ്ത്തി ഈറനോടെ... താൻ അച്ഛനായതിൽ സന്തോഷം പങ്ക് വെക്കാനായി കൂട്ടുകാർക്കായി തയ്യാറാക്കിയ ചോറ് എടുത്തോണ്ട് വന്ന് തറയിൽ വെച്ചു. വാഴയിലയും തറയിൽ വിരിച്ചു.... അയാൾ വലത്കാൽ മുട്ട് തറയിൽ ഊന്നി... നിറകണ്ണുകളോടെ മന്ത്രങ്ങൾ ഉരുവിട്ട് ബലി ചോറായി സങ്കൽപ്പിച്ച് മൂന്ന് വലിയ ഉരുളകളാക്കി ഇലയിൽ നിരത്തി... എഴുന്നേറ്റ് ഈറൻ കൈ കൂട്ടി അടിച്ച് മൂന്ന് പ്രവിശ്യം ശബ്ദം ഉണ്ടാക്കി...
അയാൾ തന്റെ മുട്ടുകൾ തറയിൽ ഊന്നി ചുണ്ടുകളാൽ ഉരുളയിൽ കടിച്ചു......
കണ്ണുനീർ ഉരുളയിലേക്ക് വീണ് കുതിർന്നു... താൻ കാണാത്ത.. പൊന്നോമനയുടെ ആത്മാവിന്റെ ശാന്തിക്കായി അയാൾ ഒരു ബലികാക്കയായി സ്വയം മറി...
..... *പീജി നെരൂദ*....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo