Showing posts with label ShyleshPattambi. Show all posts
Showing posts with label ShyleshPattambi. Show all posts

കനലുകൾ എരിഞ്ഞടങ്ങുമ്പോൾ

Image may contain: 1 person, closeup


അതിരാവിലെ തന്നെ ജോലിക്കെത്തിയ രാജൻ അന്ന് രാവിലെ 10 മണി ആയപ്പോഴേക്കും ജോലിനിർത്തി വല്ലാത്തവിശപ്പ്. കൈയ്യിലെ മരപ്പൊടിയൊക്കെ തട്ടിക്കുടഞ്ഞ് കൈകഴുകി ആ ചെറിയവീടിന്റെ ഉമ്മറത്തേക്ക് നടന്നു.ചുറ്റുമൊന്നുനോക്കി തേപ്പ്കഴിയാത്ത ചുവര്. ഷീറ്റ്മേഞ്ഞ മേൽക്കൂര, എല്ലാം നിരീക്ഷിക്കുന്നതിനിടയിൽ ഉള്ളിൽ നിന്ന് 38 വയസ്സ് തോന്നിക്കുന്ന ഒരു മുസ്ലീം യുവതി പുറത്തേക്ക് വന്നു.
"രാജാ ഷക്കീറ് ഭക്ഷണം വാങ്ങാൻ പോയിക്ക്ണ് ,ഓൻ ഇപ്പ വരും ഇങ്ങളിവിടിരുന്നോളിൻ "
അത്രയും പറഞ്ഞുകൊണ്ട് തലയിലെ തട്ടം ശരിയാക്കിക്കൊണ്ട് അകത്തേക്ക് പോയി.
അന്നാണെങ്കിൽ പതിവില്ലാത്ത വിശപ്പ്, രാജൻ തിരിച്ച് പണിസ്ഥലത്തേക്ക് നടന്നു. അവിടെ അടുക്കിവച്ച മരകഷ്ണങ്ങളിൽ സ്ഥാനമുറപ്പിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ ആരോ വിളിച്ചു.
തിരിഞ്ഞ് നോക്കി കൈയ്യിൽ ഒരു പൊതിയുമായി 10 വയസ്സ് പ്രായമുള്ള ഒരു പയ്യൻ അത് ഷക്കീർ ആണെന്ന് രാജന് മനസ്സിലായി .
"മോൻ എത്തിയോ "
രാജൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
അവൻ കൈയ്യിലെ പൊതി അയാൾക്കുനേരെ നീട്ടി.
"ദാ "
വിശന്നിരിക്കുന്ന രാജൻ വേഗം പൊതി വാങ്ങി മടിയിൽവെച്ച് തുറന്നു 3 പൊറോട്ടയും ഒരുപൊതിയിൽ ചിക്കൻകറിയും. വിശന്നു കണ്ണു കാണാത്ത അവസ്ഥയിലായ രാജൻ വേഗം കഴിക്കാൻ തുടങ്ങി .ഇടയിൽ,
"മോനെ കുറച്ച് വെള്ളം കൊണ്ട് തരാവോ മാമന് "
''ഉം " എന്ന മട്ടിൽ അവൻ തലയാട്ടി അകത്തേക്ക് ഓടി.അൽപ്പനേരം കഴിഞ്ഞ് വെള്ളവുമായി എത്തി.
അവസാനത്തെ പൊട്ട് പൊറാട്ടയും വായിലിട്ട് കൈയ്യിലെ കടലാസ് തെങ്ങിന്റെ ചുവട്ടിലേക്ക് ചുരുട്ടിയിട്ട് കൈ കഴുകി.
ഷക്കീറിന്റെ കൈയ്യിന്ന് ഗ്ലാസ് വാങ്ങി.
അവന്റെ മുഖത്തേക്ക്നോക്കി.
എന്തോ കടുത്തനിരാശ, മുഖമാകെ ക്ഷീണം.
"എന്താ ഷക്കീറ് മോന് ഒരു വിഷമം?, ഒന്നും കഴിച്ചില്ലെ?"
രാജൻ കാര്യം തിരക്കി.
തലയുയർത്തി നോക്കിക്കൊണ്ട് ആ ബാലൻ പറഞ്ഞു .
"ഇല്ല "
"ശ്ശൊ സമയമിത്രയും ആയല്ലോ എന്തെ?
പോയി കഴിക്ക് മോനേ."
അൽപ്പനേരം മൗനമായി നിന്ന ഷക്കീർ
പറഞ്ഞു.
''മേസ്തിരി കഴിച്ച ശേഷം ബാക്കി വരുന്നത് കഴിക്കാൻ പറഞ്ഞു ഉമ്മ "
ഞ്ഞെട്ടിത്തരിച്ചു പോയ രാജൻ അൽപ്പനേരം സ്തംഭിച്ചു നിന്നു.
അൽപ്പം കണ്ണു നിറഞ്ഞെങ്കിലും കുട്ടികളല്ലേ തമാശയായിരിക്കും എന്നു കരുതി രാജൻ അത് കാര്യമാക്കിയെടുത്തില്ല.
ഗ്ലാസിലെ വെള്ളംകുടിച്ച് ഗ്ലാസ് തിരിച്ചേൽപ്പിച്ചു.
"ഹമ്പടാ , ചിക്കൻകറി ഇഷ്ടമാലേ ?"
ഷക്കീർ ഒന്നു മുഖമുയർത്തി നോക്കി
" ഉം''
അവൻ തലയാട്ടി.
"എന്നാ മോൻ പോയി കഴിക്ക് ഉമ്മ കാത്തിരിപ്പുണ്ടാവും. ഞാൻ ബാക്കി വർക്ക് ചെയ്യട്ടെ "
കൈയ്യിൽ ഗ്ലാസുംകൊണ്ട് അവൻ നടന്നു നീങ്ങി.ജോലി ചെയ്യുന്നതിനിടയിലും രാജന്റെ മനസ്സിനകത്ത് വല്ലാത്തൊരു വിങ്ങൽ അലയടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് രാജൻ സ്വയംപറഞ്ഞ് സമാധാനിച്ചു.
"ഏയ്, ആ കുട്ടി തമാശ പറഞ്ഞതാവും!"
സമയം 10.45 ആയി പണിതിരക്കിനിടയ്ക്കാണ് രാജൻ അതു ശ്രദ്ധിച്ചത്.പൂമുഖപടിയിൽ പ്ലേറ്റുമായി ഇരിക്കുന്ന ഷക്കീർ ,കൈയിലെ പ്ലേറ്റ് ചെരിച്ചു കൊണ്ട് കുടിക്കുന്നതു കണ്ടപ്പോൾ അന്നത്തെ പ്രഭാതഭക്ഷണം കഞ്ഞിയാണെന്ന് രാജന് മനസ്സിലായി.
''ഭഗവാനെ അറിഞ്ഞില്ലല്ലോ ഞാൻ ആ പിഞ്ചു പൈതലിന്റെ ആഗ്രഹം "
രാജന്റെ കണ്ണുകൾ നിറഞ്ഞു .
"രാജേട്ടോ....! എന്താ ഒരു ആലോചന?"
കൂടെയുള്ള ഹെൽപ്പർ ശിവൻ ചോദിച്ചു, വീട് അടുത്തായതിനാൽ അവൻ കഴിച്ചു വരവാണ് പതിവ് .പ്രധാന മേസ്തിരിക്ക് സുഖമില്ലാത്തതിനാൽ രാജൻ അന്ന് പുതിയതായി എത്തിയതാണ്.
"എന്താ ഒരു വിഷമംപോലെ രാജേട്ടാ ? ഇന്നെപ്പോൾ എത്തി പണിക്ക്?.
രണ്ട് ദിവസായി പണികളെല്ലാം മുടങ്ങിക്കിടക്കുവാ!."
"ഞാൻ 8.30 ന് വന്നു ശിവാ.ദേ, ഇപ്പോ ചായ കുടിച്ചേയുള്ളൂ ,വന്നിട്ട് വീടിന്റെ വാതിലിന്റെ പണി തുടങ്ങി "
"ഹ ഹ രാജേട്ടൻ ഫുൾ എനർജറ്റിക്കാണല്ലോ!?, ഇന്നലെ മേസ്തിരി പറഞ്ഞാർന്നു വരുംന്ന്. "
" എനർജറ്റിക്കൊക്കെ ആയേപറ്റു! പ്രായം 48 ആയി.ഇല്ലേൽ കുടുംബം പട്ടിണിയാവും!" പുഞ്ചിരിച്ചുകൊണ്ട് പണികൾ തുടങ്ങി.
ജോലി ചെയ്യുന്നതിനിടയിൽ രാജൻ ചോദിച്ചു.
" ശിവാ..! ഇവര് വല്ലാതെ കഷ്ടതയിലാലെ?
വാതിലിനുപകരം മരപ്പലകകൾ ആണ് ഇവിടുത്തെവാതിൽ ആകെമൊത്തം കണ്ടപ്പോൾ ,അതാ ചോദിച്ചെ"
അതെ രാജേട്ടാ കഷ്ട്ടപ്പാടാണ്.പഞ്ചായത്തിൽ നിന്നും ലഭിച്ച പൈസ കൊണ്ടാ ഇപ്പോ ഇതൊക്കെ തട്ടി കൂട്ടുന്നത്. ഹമീദ്ക്കാ ..., അദ്ദേഹത്തിന്റെ മോനും ഭാര്യയും ഭാര്യയുടെ അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം.വളരെ ദുരിതത്തിലായിരുന്നു അവരുടെ ജീവിതം അത് ഇവിടെ ഉള്ളവർക്കറിയാം. നാട്ടിൽ ആവുമ്പോൾ പടവ് പണിക്ക് പോയാണ് അവർ കഴിഞ്ഞിരുന്നത്. ഉമ്മയുടെ അസുഖത്തിന് തന്നെ പൈസ തികഞ്ഞിരുന്നില്ല ."
"എന്താ ഉമ്മയ്ക്ക് അസുഖം ശിവാ "
രാജൻ വളരെ ദു:ഖത്തോടെ ചോദിച്ചു .
"ക്യാൻസറായിരുന്നു.
അവരുടെ അവസ്ഥ കണ്ട് സുഹൃത്ത് ഒരു വിസ ശരിയാക്കുകയും തുടർന്ന് ഹമീദ്ക്കാ ഒരുപാട് പ്രതീക്ഷയോടെ ഗൾഫിൽ പോവുകയും ചെയ്തു. ജോലിയൊന്നും കുഴപ്പമില്ലായിരുന്നു.അറബിയുടെ വീട്ടിലെ ക്ലീനിംഗ് ജോലിക്കിടെ കൈ തട്ടുകയും അറബി അദ്ദേഹത്തെ തല്ലിയെന്ന പരാതി നൽകിയതിനെ തുടർന്ന് ജയിലിൽ അടയ്ക്കുകയും ചെയ്തു."
ഇതു കേട്ട രാജൻ.
"ഈശ്വരാ എന്തൊരു കഷ്ട്ടകാലമാണ് ,എന്നിട്ട് വന്നോ റഷീദ്ക്കാ?"രാജൻ കാര്യം തിരക്കി.
"ഇല്ല, ഇനിയും 4 വർഷം ഉണ്ടെന്നാണ് പറയുന്നത് കേട്ടത്."
ശിവൻ മറുപടി നൽകി.
"അപ്പോൾ ഇവരുടെ വരുമാനമാർഗം?."
രാജൻ ചോദിച്ചു.
"കുടുംബശ്രീയിൽ ചെറിയൊരു ജോലി അത്ര തന്നെ ! ".
രാജന്റെ കണ്ണുകൾ നിറഞ്ഞു .
" അപ്പോൾ ആ മോൻ പറഞ്ഞത് ശരിയായിരിക്കും ,ഈശ്വരാ "
എന്താണെന്ന് ശിവൻ കാര്യംതിരക്കി.
നടന്നതെല്ലാം രാജൻ വിവരിച്ചു.
ഇതുകേട്ട ശിവൻ പറഞ്ഞു,
"നമുക്ക് ഉച്ചയ്ക്ക് പുറത്തുനിന്ന് കഴിക്കാം രാജേട്ടാ ഇവരുടെ അവസ്ഥ മോശമാ ബുദ്ധിമുട്ടിക്കണ്ടാ. "
"ശരിയാണ് ശിവ ഞാൻ അറിഞ്ഞില്ല പാവങ്ങൾ" രാജൻ മറുപടി നൽകി.
ഇരുവരും ജോലിയിൽ മുഴുകി സമയം 1'.20 ആയി ജോലി നിർത്തിയ ഇരുവരും എഴുന്നേറ്റ് വീടിന്റെ മുന്നിലേക്ക് നടന്നു .
രാജൻ അകത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു.
"ചേച്ചീ.... ചേച്ചീ ... "
അകത്തുനിന്ന് ശബ്ദംകേട്ട ആമിന ആരാണെന്ന് നോക്കാനെത്തി.
"കഴിക്കാൻ പോവാ ട്ടോ, മോൻ എവിടെ ?"
"എന്തേ ഓൻ ഇവിടെണ്ട്, ഷക്കീറേ ... "
ആമിന നീട്ടി വിളിച്ചു .
"എന്താ രാജേട്ടാ ഓൻ വല്ല കുരുത്തക്കേടും കാണിച്ച?"
ഇതു കേട്ട രാജൻ ചിരിച്ചു കൊണ്ട് .
"ഏയ് ഇല്ല അവൻ നല്ല കുട്ടിയല്ലെ "
അകത്തുനിന്ന് ഓടിയെത്തിയ ഷക്കീറിനെ നോക്കിക്കൊണ്ട് രാജൻ പറഞ്ഞു.
"മുത്തുമണി ഇവിടെ വാ, ചേച്ചീ ഞാനിവനെ എന്റെ കൂടെ കൊണ്ടു പോവാ ഓന് ഞാൻ നല്ല കോഴിക്കറിയും പൊറോട്ടയും മേടിച്ച് കൊടുത്ത് വരാം "
ഷക്കീർ ഉമ്മയുടെ മുഖത്തേക്ക് നോക്കി.
ഒടുവിൽ ആമിന സമ്മതംമൂളി.
"ന്റെ കുട്ടി ചെല്ല് "
ആമിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവർ അകത്തേക്ക് പോയി.
"രാജൻ മേസ്തിരിയുടെ ഷക്കീറുട്ടൻ എവിടെ?"
അയാൾ അവനെ വാരിയെടുത്തു. കൈ പിടിച്ച് അങ്ങാടിയിലേക്ക് നടന്നു. ഒപ്പം ശിവനുമുണ്ട്.
കടയിലെത്തിയവർ ഭക്ഷണം കഴിച്ച് പാർസൽ വാങ്ങാനൊരുങ്ങി .
ഷക്കീറിന്റെ മുഖത്ത് ചിരി വിടർന്നു.
"കുറുമ്പാ ന്താ ചിരി "
രാജൻ മേസ്ത്തിരി അവനെ വാരിപ്പുണർന്നു.
"ശിവ ഒരു 3 പാർസൽ പറയ് ഒന്ന് ഷക്കീർ മോന് ആമിനാത്തയ്ക്ക് ഉമ്മയ്ക്ക് ."
"അത് ആശാനെ ഉമ്മയില്ല മരിച്ചു കഴിഞ്ഞ വർഷം റഷീദിക്കാനു വരാൻ പറ്റിയിയില്ല ".
"ഓഹ് ",രാജൻ മൗനമായി .
"എന്നാ 2 പറയ്"
ഭക്ഷണവും വാങ്ങി വീട്ടിലേക്ക് നടന്നു ഒപ്പം ഷക്കീറുമുണ്ട്.വീടിന്റെ മുന്നിലെത്തിയപ്പോൾ കൈയ്യിലുള്ള സഞ്ചി ഷക്കീറിന്റെ കയ്യിൽ കൊടുത്തു.
"ഉമ്മയ്ക്കും കൊടുക്കണം ട്ടോ "
രാജൻ പറഞ്ഞു.
ഇരുവരും ജോലിയിൽ മുഴുകി സമയം വൈകുന്നേരമായി പണി മാറ്റിയ രാജന്റെ അടുത്തേക്ക് ആമിന കൂലിയുമായി എത്തി.
500 രൂപ എടുത്ത് ബാക്കി തിരിച്ച് കൊടുത്തുകൊണ്ട്
" ആമിത്ത രണ്ട് ദിവസത്തെ ജോലിയെ എനിക്കിവിടെയുള്ളു അതുകൊണ്ട് ബാക്കി പൈസ നമ്മുടെ റഷീദ്ക്കാ വരുമ്പോ തന്നാ മതി.ഇതാണ് എന്റെ വിലാസം, ഫോൺ നമ്പറുണ്ട്''.
ഇതു കേട്ടതും ആമിത്ത.
'' അയ്യോ ഇക്കാ ഇനീം 4 വർഷാവും വരാൻ ."
"സാരമില്ലന്നേ അപ്പോൾ മതി, "
ശരി എന്ന് യാത്ര പറഞ്ഞിറങ്ങി. തുടർന്ന് പിറ്റേന്നും
ജോലികൾ പൂർത്തിയാക്കി.
പിന്നീട് രാജൻ ആ കാര്യം മറന്നു പോയി വർഷങ്ങൾ കടന്നുപോയി.
ഒരു സന്ധ്യാസമയത്ത് ഒരപരിചിതൻ എന്നാൽ മുന്നെ കണ്ടതുപോലെ തോന്നിക്കുന്ന രൂപവുമായി രാജന്റെ വീടിന്റെ ഗെയിറ്റ് കടന്നു വന്നു.
"രാജൻ മേസ്തിരിയല്ലെ?"
അയാൾ ചോദിച്ചു .
''അതെ ആരാ മനസ്സിലായില്ല ?"
"എന്നെ നേരിൽ അറിയുവാൻ വഴിയില്ല. മേസ്തിരിക്ക് ഓർമ്മയുണ്ടൊ 4 വർഷം മുന്നെ ഒരു വീട്ടിൽ ജോലി ചെയ്തപ്പോൾ
ഒരു ഷക്കീർ എന്ന മോന് ഭക്ഷണം വാങ്ങിക്കൊടുത്തത് "?.
ആ അപരിചിതൻ പറഞ്ഞു.
"ഓർമ്മയുണ്ട് നിങ്ങൾ റഷീദ് ആണോ?"
രാജൻ ചോദിച്ചു.
"അതെ " അയാൾ മറുപടിനൽകി
രാജൻ മേസ്തിരി അന്ന് മോന് ഭക്ഷണം വാങ്ങിക്കൊടുത്ത ദിവസം അന്ന് ഗൾഫിലെ ഭരണാധികാരിയുടെ പിറന്നാൾ പ്രമാണിച്ച് തടവുകാർക്ക് പൊറോട്ടയും ചിക്കൻ കറിയും വീട്ടിലേക്ക് വിളിക്കുവാനും അന്ന് അനുമതി ലഭിച്ചു.ഭക്ഷണം മക്കളുടെ വിചാരത്തിൽ ഇറങ്ങാത്തതിനാൽ നാട്ടിലേക്ക് വിളിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. മോൻ വയറ് നിറച്ച് കഴിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം.മേസ്തിരിയെ പടച്ചോൻ കാക്കട്ടെ ."
"റഷീദെ നമ്മളൊക്കെ മനുഷ്യന്മാരല്ലെടൊ , പരസ്പരസഹായമല്ലെ ഏറ്റവും വലിയ കാര്യം! "
രാജൻ റഷീദിനെ ആലിംഗനം ചെയ്തു.
അൽപ്പനേരം കഴിഞ്ഞ് പോക്കറ്റിൽ നിന്ന് അന്നത്തെ കൂലിയെടുത്ത് രാജന് നേരെ നീട്ടി.
"ഇതാ മേസ്തിരിക്ക് തരാനുള്ളത്, 2000 രൂപ"
ഇതു കണ്ടതും രാജൻ പറഞ്ഞു.
" വേണ്ട റഷീദെ നീ ഈ പണം കൊണ്ട് മോനും ഭാര്യക്കും വേണ്ടത് വാങ്ങിക്കൊടുക്ക്.
അവനെന്തിയേ ഷക്കീർ? സുഖല്ലെ കുറുമ്പന്?"
"എന്നാലും, പടച്ചോൻ സഹായ്ച്ച് ഓൻ ഹാപ്പിയായിരിക്കണ് ചോദിക്കാറുണ്ട്."
"അതെയോ, ഒന്നും പറയണ്ട "എനിക്കുള്ള കൂലി ദൈവത്തിന്റെ കണക്കു ബുക്കിൽ എഴുതിക്കോളും റഷീദേ ".
റഷീദിന്റെ കണ്ണുകൾ നിറഞ്ഞു രാജൻ മേസ്ത്തിരിയെ ആലിംഗനം ചെയ്തു. ഇടക്കെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രാജൻ മേസ്ത്തിരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
xxxxxxxxxxxxxx
ശൈലേഷ് പട്ടാമ്പി

ശരണാലയം

ശരണാലയം
....................
ഇളംതവിട്ട് നിറമുള്ള ഷർട്ട് നീല കരയോടു കൂടിയ മുണ്ട് പ്രായം ഏകദേശം 50 കഴിഞ്ഞു കാണും
അയാൾ ഹാളിലേക്ക് കയറി വന്നു. മുഖത്ത് അൽപ്പം ഉറക്കക്ഷീണമുണ്ട്, പേര് കൃഷ്ണൻ പട്ടാമ്പിയിലുള്ള സ്നേഹതീരമെന്ന ശരണാലയത്തിന്റെ നോക്കി നടത്തിപ്പുകാരൻ.സ്നേഹവും കരുണയും ജീവവായു ആയി കരുതുന്നവൻ.
നിരന്നു കിടക്കുന്ന കട്ടിലിന്റെ ഇടയിലൂടെ ധൃതിയിൽ അയാൾ കടന്നു ചെന്നു .
"അമ്മമാരെ ഇന്ന് നമുക്ക് പുതിയൊരു ആളിനെ പരിചയപ്പെടാം"
കട്ടിലിരുന്ന പ്രായം ചെന്നവരും അല്ലാത്തവരുമായ
അമ്മമാർ ആകാംക്ഷയോടെ കാതോർത്തു, പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കി .
"അതെ ഈ സ്നേഹതീരത്തേക്ക് ഒരു അമ്മക്കിളികൂടി പറന്നെത്തിയിരിക്കുന്നു, ഭാനുമതി അമ്മേ വരു" .
അദ്ദേഹം ആദരപൂർവ്വം അവരെ വിളിച്ചു.
വെള്ളകസവ് സെറ്റ് സാരിയുടെ തുമ്പ് കൊണ്ട് തോളിലൂടെ മൂടിപ്പുതച്ച ഭാനുമതി അമ്മ തെല്ലു അമ്പരപ്പോടെ ഹാളിലേക്ക് കയറി വന്നു. യാത്ര ചെയ്ത ക്ഷീണം നന്നായി ആ മുഖത്തുണ്ട്, കൈയ്യിൽ ഒരു മുളസഞ്ചിയുമുണ്ട്.
എല്ലാവരും എഴുന്നേറ്റുനിന്നു അതിൽ നിന്ന് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ അവരുടെ അടുത്തേക്ക് ഓടി അവരെ വാരി പുണർന്നു.
"ഭാനുമതി അമ്മ എവിടുന്നാ?"
സരസ്വതിയമ്മെ എന്തായിത് അവരു വന്നു കയറിയല്ലെ ഉള്ളു.
"അയ്യോ കൃഷ്ണേട്ടാ ഞാനത് മറന്നുട്ടോ കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത സന്തോഷം പുതിയൊരു അംഗത്തെ കിട്ടുകയല്ലെ "
"ഉം ഉം ശരി ശരി ഭാനുമതിയമ്മ വളാഞ്ചേരിക്കടുത്തുള്ള കോട്ടപ്പുറം എന്ന സ്ഥലത്തു നിന്നാ വരുന്നത്. ബാക്കി വിഷേശങ്ങൾ പതിയെ അറിയിക്കാം
എല്ലാരും കൂട്ടം കൂടി നിൽകാതെ പോയി ഇരിക്കു"
ഭാനുമതിയമ്മ അൽപ്പം അമ്പരപ്പോടെ ചുറ്റും നോക്കി, ഏവരും അവരവരരുടെ കട്ടിലിൽ സ്ഥാനമുറപ്പിച്ചുകൊണ്ട് ഭാനുമതിയമ്മയെ നോക്കി.
ഭാനുമതിയമ്മേ ഇതാണ് അമ്മയ്ക്കുള്ള കട്ടിൽ, ദേ അടുത്തു തന്നെ ചെറിയ അലമാറയുണ്ട് അതിൽ സാധനങ്ങൾ ഒക്കെ വെച്ചോളു, പിന്നെ ഈ ഹാളിന്റെ തെക്കേ അറ്റത്ത് കുളിമുറി ഒക്കെ ഉണ്ട്ട്ടോ മറ്റു കാര്യങ്ങളെല്ലാം ഓഫീസിൽ നിന്ന് സംസാരിച്ചതാണല്ലോ, ശരിട്ടോ വരാം കുറച്ച് തിരക്കുണ്ട് "
അയാൾ പുറത്തേക്കു നടന്നു.കൈയ്യിലെ
സഞ്ചി കട്ടിലിൽ വെച്ച് അൽപ്പനേരം മൗനമായ് കട്ടിലിൽ സ്ഥാനമുറപ്പിച്ചു.
കുറച്ചു കഴിഞ്ഞ് ഭാനുമതിയമ്മ തന്റെ സഞ്ചിയിൽ നിന്ന് സാധനങ്ങൾ അലമാറയിൽ അടുക്കി വെക്കാൻ തുടങ്ങി.
"ഭാനുമോളെ "
അൽപ്പം ഇടറിയ ശബ്ദത്തിൽ ആരോ വിളിച്ചു. അവർ തിരിഞ്ഞു നോക്കി.
കണ്ടാൽ 85 വയസ്സ് തോന്നിക്കുന്ന അമ്മ കട്ടിലിന്റെ അരികിൽ പിടിച്ച് അവരുടെ അടുത്തേക്ക് വരുന്നു.ഭാനുമതിയമ്മ വേഗം സാധനങ്ങൾ അവിടെ വെച്ചുകൊണ്ട് അവരെ പിടിച്ചു കട്ടിലിൽ ഇരുത്തി.
"മോളെ എന്താ ഒന്നും മിണ്ടാത്തെന? സങ്കടമൊന്നും വേണ്ടട്ടോ, നമ്മുടെ വീട് തന്നെ ഇത്.വീട്ടിലുള്ളവരേക്കാൾ സ്നേഹിക്കാനറിയുന്നവർ"
ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ നിറഞ്ഞു.
"അമ്മേ, എന്താ അമ്മയുടെ പേര്?"
"കല്യാണി, ഞാൻ ഒറ്റപ്പാലത്തിന്നാ കുട്ടിയേ "
അവർ പറഞ്ഞു. കല്യാണിയമ്മ തുടർന്നു.
അല്ല മോളെ മക്കളൊക്കെ? ഹാ! ഉള്ളതും ഇല്ലാത്തതും കണക്കായിരിക്കും അല്ലേ?
ഭാനുമതിയമ്മ സഞ്ചിയിൽ നിന്ന് കടലാസിൽ പൊതിഞ്ഞ എന്തോ ഒന്നു എടുത്തു അതിലെ കടലാസ് പതിയെ തുറന്നു.
കല്യാണിയമ്മ ആകാംക്ഷയോടെ നോക്കി, മറ്റുള്ളവരും അടുത്തുകൂടി നിന്നു.
അതിൽ നിന്ന് ഫോട്ടോ പുറത്തെടുത്ത് കല്യാണിയമ്മയുടെ നേരെ നീട്ടി.
''എന്താത് കുട്ടിയെ " ?
അവർ ആ ഫോട്ടോ വാങ്ങി നോക്കി .
"ആരാ ഇത് നല്ല ഐശ്വര്യമുള്ള മുഖം
മോനായിരിക്കും അല്ലേ?"കല്യാണിയമ്മ ചോദിച്ചു.
"അതെ ,മകനാണ് പേര് ശ്രീരാജ് .ഒരേ ഒരു മകൻ.
"ഉം അതാണ് അമ്മമാരുടെ മനസ്സ് അവർക്ക് നമ്മളെ വേണ്ടെങ്കിലും നമുക്ക് തള്ളികളയാനാവില്ലല്ലോ, അല്ല മോളെ ഒറ്റയ്ക്കാണോ വന്നത് അതോ മകൻ കൊണ്ടുവിട്ടു കാണും ല്ലേ ?"
"അത് '... മോൻ മരിച്ചു 8 മാസം മുന്നേ."
ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു,
കണ്ണീർ തുടച്ചു കൊണ്ട് അവർ തുടർന്നു.
മോന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ മരിച്ചിരുന്നു ,ക്യാൻസർ ആയിരുന്നു. പിന്നീട് 20 വർഷത്തോളം ഞാൻ അവനെ വളർത്തി അടുത്തുള്ള സ്കൂളിലെ മലയാളം അധ്യാപികയായി തുടർന്നു പിന്നീട് സർവീസിൽ നിന്ന് കഴിഞ്ഞ കൊല്ലം പിരിഞ്ഞു. വയ്യാതായി ഡോക്റ്ററെ കാണിച്ചപ്പോൾ കരളിന് മാരകമായ അസുഖം ഉണ്ടെന്ന് കണ്ടെത്തി.കരൾ മാറ്റി വയ്ക്കുകയേ വഴിയുള്ളു എന്ന് ഡോക്റ്റർ പറഞ്ഞു. അതിനുവേണ്ടിയുള്ള രാപകലില്ലാത്ത ഓട്ടത്തിലായിരുന്നു ശ്രീ എന്റെ മോൻ .
അവന് ഇൻഷൂറൻസ് കമ്പനിയിലായിരുന്നു ജോലി ചെറിയ ശംബളവും ഞാൻ പ്രൈവറ്റ് സ്കൂളിലെ അദ്ധ്യാപികയും ആയിരുന്നതിനാൽ
വരുമാനമാർഗം ഇല്ലായിരുന്നു. മോന്റെ ശംബളമായിരുന്നു ഏക ആശ്രയം.
അവന് എന്റെ കാര്യം ഓർത്ത് തീരാ ദു:ഖമായിരുന്നു. ചെറിയ വീടും 5 സെന്റ് സ്ഥലവും ഒരു കാരണവശാലും വിൽക്കരുതെന്ന് അവന് വാശിയായിരുന്നു.അങ്ങനെ ഒരു ദിവസം അവൻ പതിവിലും വൈകിയാണ് ജോലിക്കിറങ്ങിയത്."
"എന്റെ ഭാനു അമ്മ വിഷമിക്കണ്ടട്ടോ
ഹൈ ഒന്ന് ചിരിക്ക് മദറെ "
എന്നും പറഞ്ഞ് ഒരു മുത്തവും നൽകി ബൈക്കിൽ പോയതാ പോകുന്ന വഴിക്ക്
ആക്സിഡന്റിൽ അവൻ ഗുരുതരമായി
പരിക്കേറ്റ് കോമയിലായി.അങ്ങനെ എന്റെ അമ്മാവന്റെ നാക്കിൽ നിന്നാണ് ഞാനാ കാര്യം അറിയുന്നത് .അവയവദാനത്തിന് അവൻ സമ്മതം നൽകിയ പേപ്പർ എന്നെ കാണാച്ചു. ഒരേ രക്ത ഗ്രൂപ്പുകളും മറ്റു കുഴപ്പമൊന്നുമില്ലാത്തതിനാലും അവന്റെ കരൾ തന്നെ സ്വീകരിക്കാമെന്ന് ഡോക്റ്റർ പറഞ്ഞു.എങ്ങനെ ഞാൻ? അവന്റെ ജീവൻ നഷ്ട്ടപ്പെടുത്തിക്കൊണ്ട് ".
ഭാനുമതിയമ്മ വിതുമ്പി കൊണ്ട് .
ഡോക്റ്റർമാർ കൈ ഒഴിഞ്ഞു എങ്ങനെയാ ഞാൻ അവന്റെ കരൾ സ്വീകരിക്കുക വേണ്ടെന്ന് പലപ്രാവശ്യം പറഞ്ഞു പക്ഷേ അമ്മാവൻ സമ്മതിച്ചില്ല.
"വല്ലതും പറ്റിയാൽ ആരുനോക്കാനാ എന്നായിരുന്നു മറുപടി "
എന്റെ ജീവൻ ഭദ്രമാക്കിക്കൊണ്ട് ഒടുവിൽ അവൻ യാത്രയായി.6 മാസം ഞാനവിടെ തനിച്ച് രണ്ട് മാസമൊക്കെ അമ്മാവനും ഭാര്യയും നിന്നു പിന്നെ ഒക്കെ ഭാരമായി തോന്നിക്കാണും പോയി അവർ .
പിന്നെ തനിച്ച് അവന്റെ ഓർമ്മകൾ എന്നെ ഒരു ഭ്രാന്തിയാക്കും എന്ന നിലയായപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു.
എന്റെ മോന് കുട്ടികളെ വലിയ ഇഷ്ട്ടമാ ഞാൻ ആ വീടും സ്ഥലവും ഓർഫനേജിനു വേണ്ടി എഴുതി നൽകിക്കൊണ്ട് വീടുവിട്ടു ഇറങ്ങി.
അവൻ എന്നെ തനിച്ചാക്കിയില്ല കല്യാണിയമ്മേ. എന്റെ ഉള്ളിൽ നിന്നും അവൻ പറയുന്നുണ്ട് ..
"ഭാനു അമ്മേ മോനില്ലെ കൂടെ " എന്ന്
ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു മാതാവിന്റെ വിങ്ങൽ അലയടിച്ചു കൊണ്ടിരുന്നു.
ശൈലേഷ് പട്ടാമ്പി

പാഥേയം

മറ്റൊരു ഗ്രൂപ്പിൽ മത്സരത്തിന് ഒന്നാം സ്ഥാനം രചന നല്ലെഴുത്തിലെ കുടുംബാഗങ്ങളോട് പങ്കുവയ്ക്കുന്നു .
പാഥേയം
.................
"മന്ഥരേ"...! രാജമാതാവിൻദാസിയോ?
കൂനവിരൂപയാം വൃദ്ധസ്ത്രീയോ?
രാഘവൻകാട്ടിലൂടാനയിക്കുമ്പോൾ
ആർത്തുചിരിച്ചു നീ മോദമോടെ!
കല്ലേറുവാങ്ങിയയോദ്ധ്യയിൽ നിന്നു നീ,
ശത്രുഘ്നശാപം വിലയ്ക്കു വാങ്ങി
ആലംബമില്ലാതലഞ്ഞു ചുടുകാട്ടിൽ
പ്രാകൃത ജീവിതം ബാക്കിയാക്കി!
ആശ്രമ സംസർഗം ക്ഷീണമായ് തോന്നിയാ
കേകയം തന്നിലേക്കാനയിച്ചു,
ബന്ധുവാം സോദരപുത്രൻ നിനച്ചു നിൻ
ജംഗമവസ്തുക്കൾ സ്വന്തമാക്കാൻ!
കാരാഗൃഹത്തിൽ വസിച്ചനാളൊക്കെയും
ഇന്നലെയെന്നപോലോർക്കുക നീ,
മരണംവരിക്കാൻ മനസാ നിനച്ച നാൾ
രഘുരാമനെത്തി നീ മോചിതയായ്!
പതിനാലുവത്സരം വനവാസം തീർത്തൊരാ,
രാമൻ നിനക്കേകി ജന്മപുണ്യം!
അപരാധമൊക്കെയും കഴുകിക്കളഞ്ഞു നിൻ
പാഥേയം തന്നതു രാമരാജ്യം!!
ശൈലേഷ് പട്ടാമ്പി

ഹാൽഫ് പാർട്ട്

ഹാൽഫ് പാർട്ട്
HALF PART
...........................
മഞ്ഞുപാളികൾ കൊണ്ട് പുതച്ചുറങ്ങുന്ന ഹിമവൽശിഖരങ്ങൾ, അവയുടെ താഴെ മഞ്ഞിനെ പ്രണയിച്ചൊഴുകുന്ന അരുവികൾ, മഞ്ഞുകാലത്ത് മാത്രം കാണുന്ന വർണ്ണപ്പൂക്കൾ ആ പർവ്വതനിരകളിൽ നിറഞ്ഞു നിൽക്കുന്നു .
അതെ ഇതു സ്നോവാലി, ഒരു വർഷത്തിൽ 7 മാസവും മഞ്ഞ് എന്നതാണ് ഇവിടുത്തെ പ്രതേകത, തികച്ചും പ്രാചീനമായ ജീവിത രീതികൾ, കരിങ്കല്ലുകൾ കൊണ്ട് ചിത്രപ്പണികൾ കഴിച്ച് പതിച്ച നടപ്പാതകൾ, മഞ്ഞുദേവതയുടെ വിവിധ തരത്തിലുള്ള വഴിയോര പ്രതിമകൾ, ബ്രിട്ടീഷ് പ്രദേശമായ സ്നോവാലിയുടെ സാമ്പത്തികാവസ്ഥ മഞ്ഞുകാലം കഴിയും വരെ വളരെ ദയനീയമായിരുന്നു.
1820 കാലഘട്ടത്തിന്റെ പരിമിതികളിൽ ജീവിച്ചുപോകുന്ന സ്നോവാലി സമൂഹം. വിവിധ തരത്തിലുള്ള വഴിയോര കച്ചവടം, അരുവിയിൽ നിന്ന് ശേഖരിക്കുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി ഒരുക്കുന്ന
കമ്പിളി കുപ്പായമണിഞ്ഞ കച്ചവടക്കാർ .
''ഹലോ മാർക്ക് സുഖമല്ലേ, "
വഴിയോരപാതയിൽ നിന്നൊരു കച്ചവടക്കാരനോട് ഒരപരിചിതൻ ചോദ്യമുയർത്തി ,
"ഓഹ് ഇതാരു ലൂതറോ? ഒരുപാടായല്ലോ കണ്ടീട്ട് ?നിനക്കറിയാമല്ലോ കാര്യങ്ങൾ?"
മാർക്ക് മറുപടി നൽകി.
"അറിയാം സുഹൃത്തേ മോന്റെ കാര്യം എന്തായാലും വളരെ കഷ്ട്ടമായി, ഒരു ആൺകുഞ്ഞായ് ജനിച്ചിട്ടും സ്ത്രീയായ് മാറാൻ ശ്രമിച്ച 'ലീ '
ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന
ആ പാവം മോന്റെ കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തന്നാ."
ഇതു കേട്ട് കണ്ണു നിറഞ്ഞു നിൽക്കുന്ന മാർക്കിനെ ലൂതർ ആശ്വസിപ്പിച്ചു.
"സമുഹം അങ്ങിനെയാണ് മാർക്ക് അവിടെ അങ്ങിനെയുള്ളവരും മനുഷ്യർ തന്നെയാണ് എന്ന പരിഗണന പലപ്പോഴും നൽകാറില്ല എന്നതാണ് സത്യം".
ഇതു കേട്ട് നെടുവീർപ്പിട്ടു കൊണ്ട് മാർക്ക് മറുപടി നൽകി .
"എന്തു പറഞ്ഞിട്ടെന്താ എനിക്കെന്റെ മോൻ നഷ്ട്ടമായി വീട്ടിൽ അവന്റെ അമ്മ സമനില തെറ്റിയ പോലെയാണ്, ജീവിച്ചു പോകുവാൻ ദാ ഈ കരിങ്കല്ലുകൊണ്ട് പ്രതിമകളുണ്ടാക്കി വില്ക്കുന്നു. എന്തു ചെയ്യാനാ"
മകനേ നഷ്ട്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചു.
കടലാസിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ലീയുടെ ഫോട്ടൊ എടുത്തു നോക്കിക്കൊണ്ട് മാറോട് ചേർത്ത് അദ്ദേഹം വിങ്ങിപ്പൊട്ടി. ഒരുപക്ഷേ ആ കൊടും തണുപ്പിനെ ഇല്ലാതാക്കുവാനത്രവണ്ണം ആ കണ്ണീരിന്റെ ചൂടിനു ശക്തിയുണ്ടായിരിക്കാം.
" ഹേയ് മാർക്ക് എന്താണിത് എല്ലാം നമ്മുടെ വിധിയെന്നു സമാധാനിക്കു".
ലൂതർ സമാധാനിപ്പിച്ചു.
പെട്ടെന്ന് അവരുടെ സംഭാഷണം മുറിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം കയറി വന്നു.
"ഹലോ "
അവർ ഇരുവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു .
"എന്നാൽ ഞാൻ അങ്ങോട്ട് കച്ചവടം നടക്കട്ടെ സുഹൃത്തേ, ഞാൻ കുറച്ച് മത്സ്യം വാങ്ങട്ടെ "
ലൂതർ മാർക്കിനോട് പറഞ്ഞു ശരി പോയി വരു.
ശേഷം മാർക്ക് തന്റെ ഉപഭോക്താവിനെ സ്വാഗതം ചെയ്തു
" വരു മാഡം ഏതു തരത്തിലുള്ള ശിൽപ്പങ്ങളാണ് വേണ്ടത്?"
അദ്ദേഹം ബഹുമാനത്തോടുകൂടി ചോദിച്ചു. ചെറുപുഞ്ചിരിയോടെ അവൾ മറുപടി നൽകി,
"എനിക്ക് ഇവയൊന്നുമല്ല വേണ്ടത് പുതിയ ഒരു ശിൽപ്പമാണ് വേണ്ടത് ".
ഇതുകേട്ട മാർക്ക് പറഞ്ഞു
"തീർച്ചയായും കുറച്ച് ദിവസം വേണ്ടതുണ്ട്, അല്ല മാഡം ഏതുതരം ശിൽപ്പമാണ് വേണ്ടത് എന്ന് പറഞ്ഞില്ലല്ലോ?"
ഇതു കേട്ടതും അവൾ വീണ്ടും പുഞ്ചിരിച്ചു എന്നീട്ട് തുടർന്നു
" എനിക്ക് താങ്കളുടെ മകന്റെ രൂപമുള്ള ശിൽപ്പമാണ് വേണ്ടത് ."
മനസ്സിനുള്ളിൽ പെട്ടെന്ന് ഒരു മിന്നൽ പിണറേറ്റപോലെ മാർക്ക്
അൽപ്പനേരം നിശബ്ദനായി, അൽപ്പം കഴിഞ്ഞ് അദ്ധേഹം തുടർന്നു
"ലീയുടെ യോ?".
മാർക്ക് അമ്പരപ്പോടെ ചോദിച്ചു.
"അതെ അച്ഛാ ലീയുടെ തന്നെ "
അവൾ മറുപടി നൽകി, തുടർന്ന് ബാഗിൽ നിന്ന് കുറച്ച് പണം അദ്ധേഹത്തിനു നൽകി
"ഇതു വാങ്ങു, പണിക്കൂലിയേക്കാൾ അധികമുണ്ട് ഒരു മകൾ തരുന്ന പോലെ കരുതിയാൽ മതി"..
അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ പണം സ്വീകരിച്ചു.
"അല്ല മോൾടെ പേര് പറഞ്ഞില്ലല്ലോ?"
ഇതു കേട്ടതും അവൾ മറുപടി നൽകി
"ഞാൻ ലിയ, ഫ്ലവർ ഗാർഡന്റെ അടുത്താണ് താമസം. "
അവൾ പുഞ്ചിരിച്ചു. മാർക്ക് തുടർന്നു ,
" അല്ല ലീ മോനേ എങ്ങിനെ അറിയാം" ?
ഇതു കേട്ട 'ലിയ' തെല്ലൊന്നു പതറി ,
" അത് അത് ,ഞാൻ പറഞ്ഞത് വൈകരുതേ"
അവൾ വിഷയം മാറ്റിക്കൊണ്ട് യാത്ര ചോദിച്ച് നടന്നു നീങ്ങി.ദൂരേക്ക് നടന്നകലുന്ന ലിയയേ നോക്കി മാർക്സ് സ്വയം പറഞ്ഞു,
"ആരായിരിക്കാം ആ കുട്ടി
ചിലപ്പോൾ കൂട്ടുകാരി ആയിരിക്കും, ".
സമയം വൈകുന്നേരത്തോടടുക്കുന്നു മാർക്ക് തന്റെ കച്ചവടം മതിയാക്കി ശിൽപ്പങ്ങളെല്ലാം എടുത്തു വെച്ചു.
"തണുത്ത കാറ്റ് വേഗം വീട്ടിലെത്തണം കുറച്ച് മത്സ്യം പോകുന്ന വഴിക്ക് വാങ്ങാം".
സ്വയം പിറുപിറുത്തു കൊണ്ട് അദ്ധേഹം അന്നത്തെ കച്ചവടം മതിയാക്കി വീടു ലക്ഷ്യമാക്കി നടന്നു നീങ്ങി.
ഇരുണ്ട പ്രകാശത്തിൽ അവ്യക്തമായ യാത്രക്കാരുടെ രൂപം കണ്ടാൽ മഞ്ഞു കൊണ്ട് നിർമ്മിച്ച രൂപങ്ങളാണെന്ന് തോന്നും. മാർക്ക് അൽപ്പം ക്ഷീണിതനാണെങ്കിലും തന്റെ പ്രിയ പത്നി ഭക്ഷണം ഒന്നും കഴിച്ചു കാണില്ല എന്ന ചിന്തയിൽ ധൃതിയിൽ നടന്നു നീങ്ങി, ഒപ്പം ചന്തയിൽ നിന്നു വാങ്ങിയ മീനുമായി.
വിവിധ വർണ്ണങ്ങളിലുള്ള മത്സ്യങ്ങൾ, അന്ത്യശ്വാസം വലിച്ചുവെങ്കിലും കണ്ടാൽ ജീവനുള്ള പോലെ തോന്നിക്കുന്നവ അവയുടെ ശരീരത്തിൽ മഞ്ഞു തുള്ളികൾ പറ്റിപിടിച്ചിരിക്കുന്നു, വാലിൻ തുമ്പത്തുപിടിച്ച മാർക്ക്ന്റെ കൈകളുടെ ചലനത്തിനനുസരിച്ച് ചലിക്കുന്ന മത്സ്യങ്ങളെ കണ്ടാൽ അവയെല്ലാം നൃത്തം അഭ്യസിച്ചവയാണെന്ന് തോന്നിപ്പോക്കും.
"ഹൊ എന്തൊരു തണുപ്പ് ,അൽപ്പം കൂടെ നടക്കാനുണ്ടല്ലോ"
മാർക്ക് കോൺഗ്രീറ്റ് പാതയിലൂടെ വേഗത്തിൽ നടന്നു നീങ്ങി...
അദ്ധേഹം വീടിന്റെ മുന്നിൽ എത്തിയതും നിരാശനായി.
" അവൾ ഇന്നും ?"
അലക്ഷ്യമായി വലിച്ചെറിഞ്ഞ പൂച്ചട്ടികൾ, ചിലത് പൊട്ടിയിട്ടുണ്ട് അതിലെ ചെടികൾ പറിച്ചെറിഞ്ഞിട്ടുണ്ട്, കൈയ്യിലെ മത്സ്യവുമായി മാർക്ക് വേഗത്തിൽ അകത്തേക്ക് നടന്നു.
"ലിസാ....ഡിയർ... "
മാർക്ക് തന്റെ പ്രിയതമ എവിടെ എന്നറിയാതെ തെല്ലു ഉത്കണ്ഠയിൽ വിളിച്ചു .
വിശാലമായ ഹാളിലേക്ക് പ്രവേശിച്ച മാർക്ക് ചുറ്റുമൊന്നു നോക്കി .
അടുക്കി വെച്ച സാധനങ്ങളെല്ലാം അവിടിവിടെയായി വലിച്ചെറിഞ്ഞ നിലയിൽ
ചിതറിക്കിടക്കുന്നു. നെരിപ്പോടിന്റെ അരികിൽ ചാരുകസേരയിൽ ഇരിക്കുന്ന തന്റെ പ്രിയപത്നിയെ നോക്കി അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കൈയ്യിലെ മത്സ്യങ്ങൾ ഡൈനിംഗ് ടേബിളിൽ വച്ചുകൊണ്ട് അദ്ദേഹം കണ്ണുകൾ തുടച്ചു .
"ലിസാ "
ഇടറിയ ശബ്ദത്തിൽ അദ്ധേഹം പതിയെ വിളിച്ചു.
ശബ്ദം കേട്ടയുടനെ തന്നെ അവൾ തിരിഞ്ഞു നോക്കി.
"മോൻ വന്നോ... മോനേ ലീ.... "
ഇരിപ്പിടത്തിൽ നിന്ന് പെട്ടെന്നവൾ ചാടി എഴുന്നേറ്റുകൊണ്ട് അദ്ധേഹത്തിന്റെ അടുത്തേക്കു പാഞ്ഞു.
"എവിടെ എന്റെ മോൻ, രാവിലെ മത്സ്യം വാങ്ങാൻ പോയതാ, കാണുന്നില്ലല്ലോ, എവിടെയാ ലീ ... ലീ ....."
ലിസ അവിടെ ആകാംക്ഷയോടെ പരതി.
"അവൻ വന്നില്ല അല്ലേ?" അവൾ വിതുമ്പി.
എന്തു പറയണമെന്നറിയാതെ മാർക്ക് അൽപ്പനേരം മൗനമായി .
"ലിസ അവനെ ഞാൻ ചന്തയിൽ നിന്നു കണ്ടു, കച്ചവടവുമായി ബന്ധപ്പെട്ട് തിരക്കിലാണ്, ദേ നോക്കു നിനക്കവൻ വാങ്ങി തന്നയച്ചതാണ് "
മേശപ്പുറത്തിരുന്ന മത്സ്യത്തെ ചൂണ്ടി കാണിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ലിസ അവിടേക്ക് സൂക്ഷിച്ചു നോക്കി, പതിയെ അടുത്തേക്കു നടന്നു..
സൂക്ഷ്മമായി നോക്കി .
"വേണ്ട എനിക്കിതൊന്നും വേണ്ട എനിക്കെന്റെ മോനേ കാണണം, അവൻ വരാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കില്ല" ലിസ വിതുമ്പി.
നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് മാർക്ക് അവളെ ആശ്വസിപ്പിച്ചു.
" ഡിയർ എന്താണിത് നമ്മുടെ ലീമോൻ വരും, നീ ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞാൽ അവൻ വിഷമിക്കില്ലെ? ഭക്ഷണമെല്ലാം കഴിച്ച് സന്തോഷമായി ഇരിക്കണം കേട്ടോ "
ശരിയെന്നഭാവത്തിൽ ലിസ തലയാട്ടി.
ചിതറിക്കിടക്കുന്ന പുസ്തകങ്ങളും അടുക്കിപ്പെറുക്കി വയ്ക്കാൻ തുടങ്ങി.
അതിനിടയിൽ ഡയറിയുടെ ഇടയിൽ നിന്ന്
ഒരു ഫോട്ടോ താഴെ വീണു.
"എന്താണിത്? ഇതു ലീയുടെ ഡയറി ആണല്ലോ? "
അദ്ധേഹം താഴെ വീണ ഫോട്ടോ എടുത്തു നോക്കി. മാലാഖ പോലൊരു പെൺകുട്ടി, മാർക്ക് ഡയറി മറിച്ചു നോക്കി.
" നീ കാണും എന്നിലൂടെ " എന്ന വാചകം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.കൂടാതെ തന്റെ ഇരു കണ്ണുകളും ദാനംചെയ്യുന്നു എന്ന സാക്ഷ്യപത്രവും.
തുടർന്നുള്ള കുറിപ്പുകൾ അദ്ധേഹം വായിച്ചു തുടങ്ങി.
" ഞാൻ സമൂഹത്തിൽ ഒറ്റപ്പെട്ടു ,ആളുകൾ അറപ്പോടെ നോക്കി കളിയാക്കുന്നു. ജീവിക്കാൻ മോഹമുണ്ട് പക്ഷേ.....
കൂടെനിന്നവർ ഇവർ മാത്രം
ലിറ്റിൽ സാനിയയും അവളുടെ അമ്മ ലിയയും..."
അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"മോനേ " .... മൈ ഡിയർ ....
അയാൾ ആ ഡയറി നെഞ്ചോടു ചേർത്തുകൊണ്ട് വിതുമ്പി.
സമയം രാത്രി 8 മണി ലിസയേയും കൂട്ടി മാർക്ക് തന്റെ ശിൽപ്പനിർമ്മാണ ഭാഗത്തേക്ക് നടന്നു.വീടിന്റെ ഉള്ളിൽ തന്നെ പ്രത്യേക മുറി സജ്ജമാക്കിയ അദ്ധേഹം അവിടെ തന്നെയാണ് അധികം ജോലികളും ചെയ്യാറുള്ളത് .
ഇരുണ്ട മുറിയിൽ ലൈറ്റ് തെളിയിച്ച് ആ മുറിയിലെ നെരിപ്പോടിനു തീ പകർന്നു.തുടർന്ന് ശിൽപ്പത്തിനുവേണ്ട കല്ലുകൾ സജ്ജമാക്കി അദ്ധേഹം ശിൽപ്പ നിർമ്മാണത്തിൽ മുഴുകി,കൂട്ടിന് ലിസയുമുണ്ട്
എന്താണ് ചെയ്യുന്നതെന്ന് ആ മാതാവിന് മനസ്സിലാകുന്നില്ല, സൂക്ഷിച്ചു നോക്കുന്നുണ്ട്.
ദിവസം 4 കഴിഞ്ഞു പതിവുപോലെ എല്ലാ ദിനങ്ങളും കടന്നുപോയി ശിൽപ്പം തയ്യാറായിക്കഴിഞ്ഞു.ലിസാ ആ പ്രതിമയ്ക്കരികിൽ തന്നെയാണ് എപ്പോഴും.
"എന്താഡിയർ ഇതു? വരൂ.. വന്നു കിടക്കു, സമയം വൈകിയിരിക്കുന്നു".
മാർക്ക് തന്റെ പത്നിയെ അവിടെ നിന്ന് എഴുന്നേൽപ്പിച്ചു.
പോകുന്ന വഴിക്ക് ആ മാതാവ് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.പുഞ്ചിരിതൂകുന്ന 'ലി'യുടെ ജീവനുള്ളതെന്ന് തോന്നിക്കുന്ന പ്രതിമ.
മാർക്ക് ലൈറ്റണച്ച് കിടന്നുവെങ്കിലും ഉറക്കം ആ ഇമകളെ തഴുകിയില്ല. അദ്ധേഹം ചിന്തകളിൽമുഴുകി
"നാളെ അവർ പ്രതിമ കൊണ്ടുപോകാൻ വരും
മോന്റെ വിവരങ്ങൾ അവർക്കെന്തായാലും അറിയാതിരിക്കില്ല അവസാനമായി ഒന്നു കാണാൻ പോലും ഞങ്ങൾക്കായില്ല വിവരം മാത്രം ലഭിച്ചു വരട്ടെ ചോദിക്കാം "...
നെടുവീർപ്പിട്ടുകൊണ്ട് അദ്ദേഹം പതിയെ ഉറക്കത്തിലാഴ്ന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ ചായയുമായി മാർക്ക് ലിസയുടെ അടുത്തെത്തി.
ലിസ ഇന്ന് പതിവിലും സന്തോഷവതിയാണ് .
"ഓഹ് ഡിയർ സുന്ദരിയായിരിക്കുന്നല്ലോ, പുതിയ വസ്ത്രവുമൊക്കെ ആണല്ലോ?"
പുഞ്ചിരിച്ചു കൊണ്ട് മാർക്ക് പറഞ്ഞു .
ഇതുകേട്ടതും ലിസാ വളരെ ആവേശത്തിൽ മറുപടി നൽകി.
"നിങ്ങളറിഞ്ഞില്ലേ?"
എന്താ?
മാർക്ക് കാര്യം തിരക്കി.
ലിസ തുടർന്നു ,
"ഞാനിന്നലെ പറയാൻ മറന്നു പോയി, മോൻ ഇന്നു വരും "
ലിസ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അദ്ധേഹത്തിന്റെ മുഖത്തു നോക്കി.
നിരാശനായി നിൽക്കുന്ന മാർക്കിനെ കണ്ട് ലിസ വീണ്ടും ചോദ്യമുയർത്തി .
"എന്താ ആലോചിക്കുന്നത്?, ചെല്ലൂ പുതിയ ഡ്രസ്സ് ഇടൂ... "
ശരിയെന്നമട്ടിൽ തലയാട്ടിക്കൊണ്ട് കൈയ്യിലെ കപ്പ് ലിസയ്ക്കു നൽകി.
സമയം കടന്നു പോയി, വീടിന്റെ ഉമ്മറത്ത് ഒരു കുതിരവണ്ടി വന്നുനിന്നു .
ശബ്ദം കേട്ട ഉടൻ ലിസാ ഓടിയെത്തി, മാർക്ക് ആരാണെന്നറിയാൻ പിന്നാലെ എത്തി.
കുതിരവണ്ടിയിൽ നിന്ന് മനോഹരമായി വസ്ത്രം ധരിച്ച രണ്ടുപേർ ഇറങ്ങി.
മാർക്കിനു അവർ മാലാഖമാരേ തോന്നി.
ഓടിയെത്തിയ ലിസയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.
"അതെ ഇതു അവൾ ലിയ ആണല്ലോ"
മാർക്ക് ആ കുഞ്ഞു മാലാഖയെ ശ്രദ്ധിച്ചു
ഫോട്ടോയിൽ കണ്ടതിനേക്കാൾ ഓമനത്തമുള്ള മുഖം, ചുരുണ്ട തവിട്ടു നിറമുള്ള മുടി ആ പിഞ്ചുമുഖത്ത് പുഞ്ചിരി വിടർന്നു. മാർക്ക്അവരുടെ അടുത്തേക്കു നടന്നു.
"മാഡം പറഞ്ഞ ശിൽപ്പം തയ്യാറായിട്ടുണ്ട്, വരു അകത്തോട്ടിരിക്കാം."
അവരെ സ്വാഗതം ചെയ്തുകൊണ്ട് അദ്ധേഹം
വീടിനകത്തേക്ക് ആനയിച്ചു.
ലിസ ആരാണെന്ന് അറിയാതെ സൂക്ഷിച്ചു നോക്കി.. ലിയ മോളെ വാരിയെടുത്തു.
ആ കുഞ്ഞുപെൺകുട്ടി താഴെ ഇറങ്ങാൻ വാശിപിടിച്ചു.
"എന്താ മോളെ നിനക്ക് പരിചയമില്ലാത്ത സ്ഥലമാ തട്ടിവീഴും "
ലിയ മോളെ ആശ്വസിപ്പിച്ചു.
"എന്താ മാഡം അവൾ നടക്കട്ടെ താഴെ ഇറക്കു കൊച്ചു കുഞ്ഞുങ്ങൾ ഓടിക്കളിക്കേണ്ട പ്രായമാ"
മാർക്ക് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"അത് വേറൊന്നുമല്ല അവൾക്ക് കാഴ്ച്ചയില്ല"
അൽപ്പനേരം അവിടെ മൂകമായി .
"വരു ഇരിക്കു, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം "
മാർക്ക് അകത്തേക്ക് പോയി.
ലിസ ആ പിഞ്ചുകുഞ്ഞിനെ നോക്കി, ആദ്യം മുഖംചുളിച്ചു, പിന്നീട് പുഞ്ചിരിച്ചു. ഓടിവന്ന് വാരിയെടുത്ത്
അവർ കുഞ്ഞിനെ കെട്ടിപ്പിടിച്ച് മുത്തം നൽകി.
"മാഡം ,ശിൽപ്പമെങ്ങിനെയുണ്ട് നോക്കു ഹാൽഫ്പാർട്ട് ആണ് ഈ ശിൽപ്പം മുഴുവൻ രൂപമില്ല".
കുടിക്കാൻ പാനീയം നൽകിയതിനു ശേഷം അകത്തുനിന്ന് ശിൽപം ടേബിളിൽ വച്ചു മാർക്ക് കൊണ്ട് പറഞ്ഞു .
"ഇറ്റ്സ് റിയലി ബ്യൂട്ടിഫുൾ "
ലിയ ശിൽപ്പത്തെ തലോടിക്കൊണ്ട് പറഞ്ഞു.
"മോളെ ലീ എവിടെയാണ് ,മരിച്ചു എന്ന വാർത്തയല്ലാതെ ഒന്നുമറിയില്ല ഞങ്ങൾക്ക്,
ദേ ഇതു നോക്കു ഈ ഡയറിയിൽ നിങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടല്ലോ?, പറയു എവിടെയാ അവൻ?".
മാർക്കിന്റെ കണ്ണുകൾ നിറഞ്ഞു .
ഡയറി മറിച്ചു നോക്കിക്കൊണ്ട് നിറകണ്ണുകളോടെ ലിയ പറഞ്ഞു.
"അത്..... സത്യമാണ് അച്ഛാ 'ലീ ' നമ്മെവിട്ട് പോയി എന്ന വാർത്ത സത്യമാണ്.
ഒരു ആക്സിഡന്റ് ആയിരുന്നു. ഫ്ലവർ ഗാർഡനിൽ ഇടയ്ക്കിടെ വരുമായിരുന്ന ' ലീ ' മോളേ കാണുകയും അവർ തമ്മിൽ നല്ല കൂട്ടാവുകയും ചെയ്തു ,അവൾക്ക് കാഴ്ച്ചയില്ലാത്തത് ലീ യെ വല്ലാതെ അലട്ടിയിരുന്നു. ഒടുവിൽ അദ്ധേഹത്തിന്റെ ഒരു കണ്ണ് മോൾക്ക് നൽകാൻ അദ്ദേഹം തീരുമാനിക്കുകയും സാക്ഷ്യപത്രത്തിൽ ഒപ്പ് നൽകി തരികയും ചെയ്തു.അങ്ങനെ ഇരിക്കെ ഒരുനാൾ മോള്
ശ്രദ്ധവെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഇറങ്ങുകയും ലീ രക്ഷിക്കാനായി മോളെ റോഡിനരികിലേക്ക് തള്ളിയിട്ടു .പക്ഷേ ആദ്ധേഹത്തോട് ദൈവം കരുണ കാണിച്ചില്ല വലിയ ചരക്കുവണ്ടി ....... "
മുഴുവനാക്കും മുൻപേ അവൾ വിങ്ങിപൊട്ടി.
വലിയ ചക്രങ്ങൾക്കിടയിൽ അരഞ്ഞുതീർന്ന ലീയുടെ ശരീരഭാഗങ്ങളിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. തുടർന്ന് നടപടികൾ കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ മുൻവശത്ത് അദ്ദേഹത്തിനു അന്ത്യവിശ്രമമൊരുക്കി."
ഇതുകേട്ട മാർക്ക് ഞെട്ടിത്തരിച്ചു നിന്നു.
അങ്കിൾ..... ലീ അങ്കിൾ'.......
ഇരുവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു .
പ്രതിമയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ കുഞ്ഞു മാലാഖ വിതുമ്പുകയാണ്.
"നോക്കു അച്ഛാ ലീ യെ അവൾ കാണുന്നു ഉൾക്കാഴ്ച്ചയിലൂടെ "
അദ്ധേഹത്തിന്റെ കണ്ണുകൾ നൽകിയില്ലെങ്കിലും അവൾ നിന്ന് ലീയെ കാണുന്നു.
മാർക്ക് മോളെ വാരി പുണർന്ന് വിതുമ്പുന്നത് ലിയയും മകന്റെ വരവുംകാത്ത് കഴിയുന്ന ലിസയും സാക്ഷ്യംവഹിച്ചു നിന്നു.
..............................
ശൈലേഷ് പട്ടാമ്പി

ജീവിതായനം

ജീവിതായനം
................
ഉമ്മറകോലായിൽ പത്രം വായിക്കുന്ന ദിവാകരന്റെ അടുത്ത് ചായ ഗ്ലാസ് വച്ചുകൊണ്ട് രമ ചെറിയ പരിഭ്രമത്തോടെ തന്റെ ഭർത്താവിനോട് പറഞ്ഞു.
" നോക്കു എനിക്കൊരു കാര്യം പറയാനുണ്ട് "
ഇതു കേട്ട ദിവാകരൻ മൂളി,
"മ് എന്തേ ?"
അദ്ദേഹം വീണ്ടും വായനയിൽ മുഴുകി.
അൽപ്പം ദേഷ്യത്തോടെ,
"ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?,
എന്തുപറഞ്ഞാലും നിങ്ങൾക്ക് തമാശയാണല്ലോ?''
അവൾ ദേഷ്യം കൊണ്ട് മുഖം തിരിച്ചു,
"എന്താടോ രാവിലെ തന്നെ?''
പത്രം മടക്കി വെച്ചു കൊണ്ട് ദിവാകരൻ
കാര്യം തിരക്കി.
രമ തുടർന്നു
"ഇങ്ങനെ ആയാൽ ഞാനിവിടെ നിൽക്കുകയില്ല, ഞാനെന്റെ വീട്ടിൽ പോകും"
ഇതു കേട്ട ദിവാകരൻ എന്തെന്നറിയാതെ അമ്പരന്നു .
"എന്തുപറ്റി പെട്ടെന്ന്?"
കുറച്ച് ശബ്ദമുയർത്തിക്കൊണ്ട് രമ തുടർന്നു,
"എനിക്കും മക്കൾക്കും ഇവിടെ നിൽക്കുവാൻ ബുദ്ധിമുട്ടാണ്, നിങ്ങളുടെ അമ്മയുടെ അസുഖം ദിവസംതോറും കൂടി വരികയാണെന്നല്ലാതെ കുറവൊന്നും കാണുന്നില്ല, ഇവിടെ കുട്ടികളുള്ളതാ എനിക്കിനി പറ്റില്ല ".
ഇതു കേട്ടതും ദിവാകരൻ വീടിന്റെ അകത്തേക്കു നോക്കി.
"ഒന്നു മെല്ലെ പറയ് എന്റെ രമേ, അമ്മ കേൾക്കും" .
ഇതു കേട്ട രമ ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റുകൊണ്ട്,
"ആരു കേട്ടാലും വിരോധമില്ല ഞാൻ പറഞതു പറഞ്ഞു, ബാക്കി തീരുമാനം ഏട്ടന്റേത്."
കുട്ടികളാണെങ്കിൽ അവരുടെ അടുത്തീന്ന് പോന്നനേരോം ഇല്ല" .
ഈ സമയത്ത് അകത്തുനിന്ന് എന്തോ തട്ടി വീണു.
"നാശം പിടിച്ച പൂച്ച, എല്ലാം തട്ടി മറയ്ക്കും മനുഷ്യന് പണിയെടുത്ത് നടുവൊടിഞ്ഞു "
ശബ്ദം കേട്ട രമ പിറുപിറുത്തു കൊണ്ട് അകത്തേക്ക് നടന്നു .
താടിയ്ക്ക് കൈകൊടുത്ത് എന്തു ചെയ്യണമെന്നറിയാതെ ദിവാകരനും
നിസ്സഹായവസ്ഥയിലായി.
"ഡാ വിനു, സൂര്യ ഇവിടെ വാ ഞാൻ പലപ്പോഴും പറയാറുണ്ട് അവരുടെ അടുത്ത് പോകല്ലെ പോകല്ലെന്ന് ,രണ്ടും കേൾക്കണ്ട
വാ ഇവിടെ ".
രമ ദേഷ്യത്തോടെ ദേവകിയമ്മയുടെ മടിയിലിരുന്ന മക്കളെ പിടിച്ചു വലിച്ചു.
"എന്താ മോളെ ഇത്, എനിക്ക് ഒന്നുമില്ലന്നേ
ദേവകിയമ്മ ശക്തിയായി ചുമച്ചു " .
ഇതു കണ്ട രമ തന്റെ മക്കളേ അവളിലേക്ക് അടുപ്പിച്ചു.
മുഖത്തു അറപ്പു പ്രകടിപ്പിച്ച് ദേവകിയമ്മയോട് പറഞ്ഞു.
"ഓ ഒന്നുമില്ല പോലും, ഈശ്വരാ ഞാനും എന്റെ മക്കളും എന്തൊക്കെ ഇവിടെ അനുഭവിക്കുമോ എന്തോ, എല്ലാം തലവിധി"
കുട്ടികളെ വിളിച്ചവൾ പുറത്തേയ്ക്കു നടന്നു.
നെഞ്ചു തടവിക്കൊണ്ട് ദേവകിയമ്മ അവരെ നോക്കി ,അവരുടെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞൊഴുകിയിരുന്നു.
റൂമിൽവയ്ച്ച കുടുംബഫോട്ടോയിലേക്ക് ദേവകിയമ്മ നോക്കിക്കൊണ്ട് വിതുമ്പി.
ദേവകിയമ്മയുടെ ഭർത്താവ് അവർക്ക് 50 വയസ്സുള്ളപ്പോഴാണ് മരിക്കുന്നത് .അദ്ദേഹമുള്ളവരെ ദേവകിയമ്മ ഒരു മുഷിഞ്ഞ വാക്കു പോലും കേട്ടിട്ടില്ല, കഷ്ട്ടപ്പാട് എന്തെന്നറിഞ്ഞിരുന്നില്ല.
അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ ദു:ഖവും എല്ലാം ദേവകിയമ്മയെ തളർത്തി.
കലശലായ ശ്വാസംമുട്ടലിനെ തുടർന്നാണ്
ഡോക്റ്ററെ കാണുന്നതും സംഭവമെന്താണെന്ന് അറിയുന്നതും, ശ്വാസകോശത്തിലെ ക്യാൻസറാണെന്നറിഞ്ഞിട്ടും വീടുഭാഗം വയ്ക്കും വരെ നല്ലപോലെ നോക്കിയ മക്കൾ ഇന്ന് ആരുനോക്കുമെന്ന് മത്സരം.
ദേവകിയമ്മയുടെ 3 മക്കളുടെ ഫോട്ടോ കൈയ്യിലെടുത്തു; കൈ നന്നായി വിറയ്ക്കുന്നുണ്ട്.
വൈകുന്നേരം കഞ്ഞികുടിച്ച് പതിവുപോലെ
ദേവകിയമ്മ കിടന്നു,
പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു പേര കുട്ടികൾ കടക്കുന്ന റൂമിന്റെ അരികിലേക്ക് നടന്നു.
പതിയെ വാതിൽ തുറന്നു നോക്കി മകനേയും കുട്ടികളേയും മങ്ങിയ വെളിച്ചത്തിൽ അൽപ്പനേരം നോക്കി നിന്നു.
സമയം രാവിലെ 7 മണി
ദിവാകരന്റെയും രമയുടെയും ആദ്യ മകനായ വിനു പത്രം വായ്ക്കുന്ന ദിവാകരന്റെ അടുത്തേക്ക് ഓടിയെത്തി.
"മുത്തശ്ശിയെ കാണുന്നില്ല അച്ഛാ, എവിടെ പോയി?"
പത്രം വായന നിർത്തിക്കൊണ്ട് ദിവാകരൻ മറുപടി നൽകി,
"കാണുന്നില്ലന്നോ അകത്തു കാണും പോയി നോക്കു "
പത്രം മടക്കി വെച്ച് തന്റെ പത്നിയെ ഉച്ചത്തിൽ
വിളിച്ചു.
"രമേ രമേ...''
അടുക്കളയിൽ നിന്ന് വിളി കേട്ട രമ ഉടൻ അവിടെയെത്തി.
"എന്താ ഏട്ടാ ചായ ഇപ്പോ എടുക്കാം ".
രമയുടെ വാക്കുകൾ മുറിച്ചു കൊണ്ട്
ദിവാകരൻ തുടർന്നു.
"നീ ഇന്നലെ കതക് പൂട്ടിയില്ലായിരുന്നോ?, രാവിലെ നോക്കുമ്പോൾ ചാരിവെച്ചിരിക്കുന്നു,
അതിനെങ്ങനാ സീരിയൽ അല്ലെ സീരിയൽ " .
ദിവാകരൻ വീടിനുള്ളിലേക്ക് നടന്നു. ഇതു കേട്ട രമ അദ്ദേഹത്തിന്റെ പിന്നാലെ അനുഗമിച്ചു.
"ഞാൻ ഇന്നലെ കതക് അടച്ചതാണല്ലോ, ആരു തുറന്നു അത് ?ഈശ്വരാ ഇനി കള്ളന്മാരെങ്ങാനും "അവൾ ആവലാതി പ്രകടിപ്പിച്ചു.
ഇതു കേട്ട ദിവാകരൻ തിരിഞ്ഞുനോക്കി
ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന ഭാവത്തിൽ
പറഞ്ഞു.
"കള്ളൻ കൊണ്ടുപോയെങ്കിൽ നന്നായി പോയി "അല്ല അമ്മ എവിടെ?. വിനു രാവിലെ റൂമിൽ കണ്ടില്ല എന്നു പറഞ്ഞു " .
"ഓ അവിടെയെങ്ങാനും കാണും "
അതൊന്നും ശ്രദ്ധിക്കാതെ രമ റൂമിലേക്ക്
ഓടി മോഷണം നടന്നോ എന്ന് ഉറപ്പു വരുത്തുകയാണ് രമയുടെ ലക്ഷ്യം.
"അലമാറയിൽ 4 പവന്റെ ചെയിനുള്ളതാ 2 വളയും ഈശ്വരാ "
അവൾ പിറുപിറുത്തു കൊണ്ട് പോയി.
ഈ സമയം ദിവാകരൻ അമ്മയുടെ മുറിയിൽ പോയി, പഴയ കട്ടിലിൽ ചുരുട്ടിവെച്ച പായ അതിനരികിൽ അഴുക്കുപുരണ്ട തലയണ
ഇരുളടഞ്ഞ നാലു ചുവരുകൾ, ദിവാകരൻ ചുറ്റുമൊന്ന് കണ്ണോടിച്ചു, വസ്ത്രങ്ങളൊന്നും കാണുന്നില്ല, ദിവാകരന് അൽപ്പം കാര്യം പിടികിട്ടി തുടങ്ങിയിരുന്നു ,ഈ സമയത്താണ് കട്ടിലിൽ ഒരു തുണ്ട് കടലാസ് അയാളുടെ ശ്രദ്ധയിൽപ്പെടുന്നത് .
അതിൽ അവ്യക്തമായി എഴുതിയത് ദിവാകരൻ വായിച്ചു.
"മോൻ സന്തോഷമായി ജീവിക്കുക അമ്മയാത്രയാവുന്നു, എന്നെ തിരയേണ്ടതില്ല എന്നും കൂടെയുണ്ട്, മക്കൾക്ക് ശല്യമാകില്ല ഈ അമ്മ പോകുന്നു."
മക്കളെ ശ്രദ്ധിക്കണം റെയിൽവേ ട്രാക്ക് ഉള്ളതാണ്, ചെറിയ മോൻ വന്നാ പറയണം"
അമ്മയുടെ വാക്കുകൾ ദിവാകരനെ
അസ്വസ്ഥനാക്കി,
ആ തുണ്ട് കടലാസ് കഷ്ണമെടുത്ത് പൂമുഖ കോലായിലേക്ക് നടന്നു നീങ്ങീ.
"അച്ഛാ, അച്ഛാ മുത്തശ്ശി എവിടെ "
വിനു വാശി പിടിച്ചു.
നിറഞ്ഞ കണ്ണുകളോടെ ദിവാകരൻ
പറഞ്ഞു .
"മുത്തശ്ശി വരും മോനേ,
കൈയ്യിലെ കടലാസ്സുകഷണം ദിവാകരൻ മാറോട് ചേർത്തു.
ഈ സംഭവമറിഞ്ഞ രമയ്ക്ക് യാതൊരു ദു:ഖവും ഉണ്ടായില്ല.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി
അമ്മയെ കുറിച്ച് ആരും പിന്നെ അവിടെ പറഞ്ഞതില്ല,
അങ്ങനെ ഒരുദിവസം വിനുവിനെ സ്ക്കൂളിൽ പറഞ്ഞയച്ച ശേഷം രമ തന്റെ അയൽക്കാരിയായ വിജിയോട് പൊങ്ങച്ചം
വിളമ്പുന്ന സമയം..
കാര്യമായ ചർച്ചയ്ക്കിടയിൽ പരിസരം മറന്ന് അവൾ ചർച്ചയിൽ മുഴുകി.
ഈ സമയം ഒടുവിലത്തെമോൻ സൂര്യ പടികടന്ന് റെയിൽവേ ട്രോക്കിൽ എത്തിയത്
അവർ ശ്രദ്ധിച്ചില്ല.
"ഈശ്വരാ എന്തൊരു ഉഷ്ണം, വീട്ടിലേക്ക് കുറച്ചുകൂടി അല്ലേ ഉള്ളു എന്നൊരു സമാധാനം" മുഷിഞ്ഞ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് ദേവകിയമ്മ നെറ്റിയിലെ വിയർപ്പ് തുടച്ചു ,കൈയ്യിൽ ഒരു പൊതിയിൽ പേരക്കുട്ടികൾക്കായ് വാങ്ങിയ പലഹാരവും മുറുകേ അരയിൽ കെട്ടിക്കൊണ്ട് യാത്ര തുടർന്നു.
നീണ്ട രണ്ടുമാസ കാലയളവിൽ ദേവകിയമ്മ വല്ലാതെ ആയിരിക്കുന്നു, കണ്ടാൽ തിരിച്ചറിയാത്ത വിധം മാറിപ്പോയിരിക്കുന്നു. ക്ഷേത്രങ്ങളിൽ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങൾ, ചിലപ്പോഴൊക്കെ അസുഖം വല്ലാതെ കൂടും,
ചിലർ ദേവകിയമ്മയുടെ നിസ്സഹായതാവസ്ഥ കണ്ട് ഭക്ഷണവും ചില്ലറ പൈസയും നൽകും.
പക്ഷേ മക്കളുടെ നന്മയ്ക്കായ് അവർ നിറകണ്ണുകളോടെ പ്രാർത്ഥിക്കും.
"ഈ അമ്മ ജീവിച്ചിരുപ്പുണ്ടോ എന്നു തിരക്കുവാൻ പോലും ആരുമില്ലാതായ് കഴിഞ്ഞ മാസം വരണമെന്ന് കരുതിയതാ കഴിഞ്ഞില്ല പിന്നെ പേരക്കുട്ടികളെ കാണാതിരിക്കാൻ വയ്യ എന്താ ചെയ്യാ ഈ പാവിയായ വൃദ്ധ.
,ഈശ്വരൻ അങ്ങു വിളിച്ചിരുന്നെങ്കിൽ " .നെഞ്ച് തടവിക്കൊണ്ട് യാത്രയ്ക്കിടെ പിറുപിറുത്തു.
സമയം രാവിലെ 10.20, അടുത്തൊന്നും സ്റ്റോപ്പില്ലാത്തതിനാൽ അധികം വണ്ടികളും
ചീറിപ്പാഞ്ഞു പോകുന്ന ഭാഗമായതിനാൽ അപകടങ്ങൾ പതിവാണ്.
സൂര്യ റെയിൽവേ ട്രോക്കിൽ ഇരുന്ന് കല്ലുകൾ പെറുക്കി കാര്യമായ കളിയിലാണ്, ദൂരെ നിന്നും അടുത്തു വരുന്ന തീവണ്ടി ശബ്ദം ആ പ്രദേശത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.
"ഏതാ ആ കുട്ടി?"
ദേവകി അമ്മ പ്രായത്തെ വകവയ്ക്കാതെ ആ ബാലനെ ലക്ഷ്യമാക്കി ഓടിയടുത്തു.
"അയ്യോ സൂര്യമോനേ "
ചെരുപ്പ് ഇടാത്ത കാൽപ്പാദങ്ങൾ മെറ്റൽ കല്ലുകളെ താണ്ടിക്കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് അടുത്തു.
സംസാരത്തിനിടയിലാണ് രയുടെ ശ്രദ്ധ മോനിലേക്ക് തിരിയുന്നത് .
"മോനേ സൂര്യാ "
രമ ഉറക്കെനിലവിളിച്ചു, എങ്കിലും കാര്യമൊന്നുമുണ്ടായില്ല. പാഞ്ഞടുക്കുന്ന
തീവണ്ടിയും മോനേയും അവൾ ഓടിയടുക്കുമ്പോൾ മാറി മാറി നോക്കി .
ഇതേ സമയം ഒരു മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ മറുവശത്തു നിന്ന് ഓടി അടുക്കുന്നുണ്ടായിരുന്നു. പക്ഷേ രമയുടെ കണ്ണിൽ അതൊന്നും കാണുന്നില്ലായിരുന്നു.
തന്റെ മകന്റെ നേരെ രമ ഓടി, തീവണ്ടി അടുത്തെത്തി പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
"മോനേ "
രമ ഉറക്കേ നിലവിളിച്ചു ഭീമമായ ശബ്ദത്തോടെ തീവണ്ടി കടന്നു പോയി.അൽപ്പനേരം എല്ലാം നിശബ്ദമായി.
ട്രോക്കിനു താഴെ നിന്ന് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്.
രമ അവിടേക്ക് ഓടിയടുത്തു,
"മോനേ, മോനേ,
തന്റെ മോനേ വാരിയെടുത്തു.
കൈയ്യിൽ ചെറിയ പോറൽ അല്ലാതെ കുഴപ്പമൊന്നും പറ്റിയിട്ടില്ല, പക്ഷേ ദേഹത്തും ട്രോക്കിലുമായി രക്തംവും, ചിതറിക്കിടക്കുന്ന പലഹാരവും ശരീരഭാഗങ്ങളുംരമയെ വല്ലാതെ ഭയപ്പെടുത്തി .
അറ്റുപോയ കൈ സൂര്യമോന്റെ അടുത്ത് കിടന്ന് പിടയ്ക്കുന്നുണ്ട്, മോന് ഒന്നും പറ്റിയില്ലല്ലോ എന്നു ചോദിക്കുപോലെ. രമ മോനേ മാറോടണച്ചു.
അയൽവാസി രമയെ സമാധാനിപ്പിച്ചു.
തന്റെ ആലയത്തിൽ നിന്ന് അയനം ചെയ്ത മാതാവ് തന്നെയാണ് പേരക്കുട്ടിയെ സുരക്ഷിതമാക്കിയേൽപ്പിച്ചുകൊണ്ട് മരണത്തിലേക്ക് അയനം ചെയ്യപ്പെട്ടത് എന്നറിയാതെ അവർ ആ നിമിഷം അവരുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു. ജീവിതായനം അവസാനിക്കും വരെ തന്റെ മക്കളെയും കുടുംബത്തിനേയും സ്നേഹിച്ച അമ്മ തന്നെ ആയിരുന്നു എന്ന് പിറ്റേന്ന് അവർ തിരിച്ചറിഞ്ഞു.
" അയ്യോ ഈ പാപിയായ മരുമകളോട് ക്ഷമിക്കു അമ്മേ, ഒരിക്കലും ഞാൻ മാപ്പ് അർഹിക്കുന്നില്ല, ഉള്ളകാലമത്രയും ഞാൻ ദ്രോഹിച്ചിട്ടെ ഉള്ളു, അമ്മേ" .
ദേവകിയമ്മയുടെ ശരീര ഭാഗങ്ങൾ തുന്നിച്ചേർത്ത രൂപത്തിനു മുന്നിലിരുന്നു അവൾ അലമുറയിട്ടു കരഞ്ഞു.ഇനി ഒരിക്കലെങ്കിലും തിരിച്ചു കിട്ടാത്ത ആ പുണ്യത്തിനു മുൻപിൽ.....
ശൈലേഷ് പട്ടാമ്പി

മിഴിനീർ

മിഴിനീർ
...............
കിച്ചു ഇവിടെ വാ....
സമയം 8മണി ,ആ കുഞ്ഞു വീട്ടിൽ നിന്ന് രമയുടെ ശബ്ദം അലയടിച്ചു..
വീടിനു കാവലായ് നിൽക്കുന്ന പോലെ സ്കൂട്ടി നിൽക്കുന്നു ...
ടാ കിച്ചു നിനക്കിന്ന് സ്കൂളിൽ പോകേണ്ടെ...
സ്കൂട്ടർ തുടച്ചു കൊണ്ടിരിക്കുന്ന കിച്ചുവിന്റെ പിതാവ് മഹേഷ് ചോദിച്ചു....
അവർ വളരെ സന്തോഷത്തിലാണ് ഇന്നു കിച്ചുവിന്റെ ജന്മദിനമാണ് .എങ്ങിനെ സന്തോഷമില്ലാതിരിക്കും കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന് ലഭിച്ച സൗഭാഗ്യമല്ലേ കിച്ചു!
നീ അവിടെ എന്തെടുക്കുകയാ? അമ്മയായ രമ ധൃതിപ്പെട്ട് തിരയുകയാണ്:
നാനിവിടെ ണ്ട് ചിരിച്ചുക്കൊണ്ട് ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ കുഞ്ഞു ഇടവിട്ട പല്ലുകൾകാട്ടി അവൻ ചിരിച്ചു.....
അഞ്ചാം വയസ്സിലേക്ക് കടക്കുന്ന താരമാണിന്നവൻ അച്ഛൻ അവിടെ നിന്ന് പറഞ്ഞു!
എന്തോ രാവിലെ വൃകൃതി ഒപ്പിച്ചിട്ടുണ്ട്... അമ്മ അവനെ കോരിയെടുത്തു ...
മുത്ശ്ശി ... അവൻ അമ്മയോട് പറഞ്ഞു ....
അകത്തുന്നിന്ന്
രമേ മോളേ രമേ... രമയുടെ അമ്മ വിളിക്കുന്നു
എന്താ അമ്മേ ഇതാ വരുന്നു ....
വയസ്സ് 80 ആയതിന്റെ ചെറിയ പ്രശ്നങ്ങളുണ്ട് എന്നാലും എപ്പോഴും ഉഷാറാണ് .
എന്താ അമ്മേ! അവൾ അമ്മയുടെ അരികിലെത്തി കാര്യം തിരക്കി...
എന്റെ കണ്ണാടി കണ്ടോ നീ?... അതില്ലാതെ ഒന്നും കാണത്തില്ല അറിയില്ലെ?
ഞാൻ കണ്ടില്ല അമ്മേ ...രമ്മ പറഞ്ഞു!
മുത്ശ്ശി ഹ ഹ കിച്ചു ചിരിച്ചു.. എടാ കള്ളാ കണ്ണാടി എടുത്ത് ഒളിപ്പിച്ച് വെച്ചേക്യാണല്ലേ?
മുത്തശ്ശി ചോദിച്ചു....
ടാ കിച്ചു അതു എടുത്തു കൊണ്ട് വന്ന് കൊട്ക്ക് ... അല്ലെൽ ഇന്നു നിനക്ക് കേക്ക് തരില്ലട്ടോ.
കുഞ്ഞു ട്രൗസറിട്ട് അമ്മയുടെ മേലിൽ നിന്ന് ചാടിയിറങ്ങി ഒരോട്ടം!
കുഞ്ഞുകൈകൾ കൊണ്ട് തുടച്ച് ദൃതിയിൽ എടുത്തു കൊണ്ട് വന്ന് മുതശ്ശിയുടെ കൈയ്യിൽ കൊടുത്തു...
മിടുക്കൻ ... മുത്തശ്ശി അവനെ വാരി പുണർന്നു ന്റെ കുട്ടിക്ക് നല്ലതു വരട്ടേ....
ഇന്നു പള്ളികൂടത്തിൽ പോകേണ്ട ട്ടോ ഇന്നു മുത്തശ്ശിയുടെ ഒപ്പം ഇരിക്കണം.... മുത്തശ്ശി രമയോട് ഇന്ന് ഇവനെ വിടണ്ട നല്ല ദിവസമല്ലേ ... മ് ശരിയാണ് ഇന്നു ഇവിടിരിക്കട്ടെ കിച്ചു. ഞാൻ അടുക്കളയിൽ
ചെല്ലട്ടെ കിച്ചു നീ കുളിക്കണില്ലെ? മ് എന്നു
പറഞ്ഞ് തലയാട്ടി, അവൻ അകത്തേക്കോടി.
വിഴണ്ട ന്റെ കുട്ടി പതുക്കെ പോ കിച്ചു... മുത്തശ്ശി പറഞ്ഞു.
കൈയ്യിലൊരു ടവ്വലും സോപ്പുമായി മുത്തശ്ശിയുടെ അരികിലെത്തി.
മുത്ശ്ശി.... ശോപ്പ് കുശ്ശണ്ണം... നിശ്കളങ്കമുഖം കണ്ട് മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു....
ന്റെ കുട്ടിനെ ഞാൻ കുളിപ്പിക്കാലോ.....
മഹിഏട്ടാ കേക്ക് എൽപ്പിച്ചതു എപ്പോൾ കിട്ടുമെന്നാ പറഞ്ഞേ?.... രമ അടുക്കളയിൽ
നിന്ന് ചോദിച്ചു.
ഓ ഞാനിതാ ഇറങ്ങുവാന്നേ... പോയ് വരാം. സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം കടയിലേക്ക് പോയി.
ഹൈ സുന്ദരനായല്ലോ ന്റെ കുട്ടി'. പുതിയ കുപ്പായമൊക്കെ ഇട്ട്. ഇനി മോൻ പോയി കളിച്ചോളുട്ടോ.... ഞാൻ കുളിച്ച് വരാം ട്ടോ'.iii ശരിയെന്ന ഭാവത്തിൽ തലയാട്ടി കട്ടിലിൽ കിടന്ന കളിപ്പാട്ടമെടുത്ത് ഓടി... നേരം കുറേ ആയി അച്ഛൻ കേക്കുമായി വന്നു ... രമേ '... കിച്ചുവിന്റെ കളിപ്പാട്ടമെന്താ ഗെയ്റ്റിനു വെളിയിൽ കിടക്കുന്നത് .... രമ അടുക്കളയിൽ നിന്ന് ഓടി വന്നു..... കിച്ചു എവിടെ മഹേഷ് ചോദിച്ചു. രമ ചിരിച്ചു കൊണ്ട് അവൻ അമ്മയുടെ അടുത്തുണ്ടന്നേ ,എന്താ രമേ ?മുത്തശ്ശി
അകത്തുനിന്ന് കുളി കഴിഞ്ഞ് വരുന്നു'
ഒന്നുമില്ലാ അമ്മെ കിച്ചു വിന്റെ കളിപ്പാട്ടം ഗെയ്റ്റിനു പുറമേ കിടക്കുന്നു കിച്ചു എവിടെ എന്നു ചോദിച്ചപ്പോൾ ഞാൻ പറയുകയായിരുന്നു അകത്തുണ്ടെന്നു .....
ന്റെ ഭഗവതി അവൻ കുളി കഴിഞ്ഞ് ഇവിടെ കളിക്കുകയായിരുന്നല്ലോ ഗെയ്റ്റ് അടച്ചിട്ടില്ലാർന്നോ! ഇല്ല ഞാൻ കടയിൽ പോകാനായ് തറന്നതാ മറന്നു പോയി. അവൻ അടുത്ത വീട്ടിലെങ്ങാനും കാണും ഞാൻ അന്യോഷിച്ച് വരാം .ഞാനും ണ്ട് രമയും ഒപ്പം കൂടി രാമേട്ടാ കിച്ചു വന്നേർന്നോ ഇവിടെ ?കാച്ചുവോ? കിച്ചുവല്ലേ നിങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്നത്? അയൽവാസി ഞ്ഞങ്ങളുടെ വണ്ടിയിലോ? ആശ്ചര്യത്തോടെ അയാൾ രാമേട്ടനെ നോക്കി 'എടോ തന്റെ കാറിലു ,അതിനു ഞാൻ കാറുമായി എവിടെയും പോയില്ലല്ലോ സ്കൂട്ടറുമായി കടയിൽ പോയി അവൻ അകത്തുണ്ടായിരുന്നു ..... അയ്യോ കിച്ചു ന്റെ മോൻ കിച്ചു രമ കരയാൻ തുടങ്ങി, നീ വിഷമിക്കല്ലെ എന്നു പറഞ്ഞു തീരും മുൻപേ രമ ബോദ്ധരഹിതയായി:..
ടോ ഞാൻ കരുതി നിങ്ങളെ ഞാനം പുറത്ത് പോകുകയായിരിക്കുമെന്ന് നമുക്ക് പോലിസിൽ പരാതി നൽകാം ....
പോലീസിലും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല .....
സംഭവം നടന്നിട്ട് ഇന്നേക്ക് 2 മാസം ഇതിനിടയിൽ മുത്തശ്ശി കിച്ചു വിന്റെ വേർപാടിൽ മനംനൊന്ത് യാത്രയായി. രമയോ മാനസ്സിക നില തെറ്റിയ പോലെ ഗെയ്റ്റിനരികിൽ കിച്ചുവിനെയും കാത്ത്.....
കാലം ഒരു അശ്വത്തെ പോലെ കുതിച്ചു പായുമ്പോഴും ആ മാതൃഹൃദയത്തിൽ
കിച്ചു വിന്റെ ഓർമ്മകൾ അഗ്നിപർവ്വതത്തിൽ നിന്ന് തിളച്ച് ഒഴുകുന്ന ലാവ പോലെ തീവ്രപ്പെട്ടുകൊണ്ടിരുന്നു.
പൂമുഖ കോലായിലിരുന്നു ആ അമ്മ പൊഴിച്ച കണ്ണീർ തുള്ളികളേറ്റ് തുളസ്സിചെടി പോലും
ഉണങ്ങിയിരിക്കുന്നു ,
മുഖത്ത് വല്ലാത്ത ക്ഷീണം തോന്നിക്കുന്നു ,
ഒരുക്കമില്ലാതെ മുടിയിഴകൾ പാറിക്കളിക്കുന്നു....
രമേ... മഹേഷ് പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു '
മ് .....ഇടറിയ ശബ്ദത്തോടവൾ മറുപടി നൽകി.
നമുക്ക് ഇവിടുന്ന് ഒന്നു മാറി നിൽക്കാം ഇപ്പോൾ അമ്മയുമില്ലല്ലോ നിനക്കതൊരു
ആശ്വാസമായിരിക്കും'
മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു.
നീലേശ്വരത്തുള്ള അനിയത്തിയുടെ വീട്ടിൽ പോകാമെന്ന തീരുമാനം മനസ്സിലുറപ്പിച്ചു'
പിറ്റേന്നു തന്നെ രാവിലെ തന്നെ യാത്ര തിരിച്ചു' വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരം രമ
കിച്ചു വിന്റെ ഒരു ഫോട്ടൊ കൈയിലെടുത്തിരുന്നു'
രമേ നമുക്ക് ദൈവം ഉണ്ടടോ വിഷമിക്കരുത്
ദൈവം നമ്മുടെ വിളി കേൾക്കും....
ന്റെ കുഞ്ഞിനു ഒന്നും വരുതരുതേ ദൈവമേ
ഈ പെറ്റവയറിന്റെ വേദനയ്ക്ക് പരിഹാരമായി അവനേ തിരിച്ചു തന്നേക്കണേ ... രമ പൊട്ടിക്കരഞ്ഞു...
രമേ അരുത് കിച്ചു വരും.... മഹേഷ് ആശ്വസിപ്പിച്ചു.
സമയം 11 ഏകദേശം രാമേശ്വരം എത്താനാകുന്നു.
മഹേഷ് തന്റെ കാർ വഴിയരികിൽ പാർക്ക് ചെയ്തു. രമേ നമുക്ക് അനിയത്തിയുടെ മക്കൾക്ക് വല്ലതും വാങ്ങണ്ടേ നീയും വാ' നമുക്ക് അവർക്കെന്തെങ്കിലും വാങ്ങാം.
രമ മുഖം തുടച്ച് കാറിൽ നിന്നിറങ്ങി'
ഹൊ എന്തൊരു വെയിൽ .... രമേ നീയ്യതു കണ്ടോനീണ്ട വരി പഴയ നോട്ടുകൾ മാറ്റാൻ നിൽകുന്നവരാ പാവങ്ങൾ വെയിലും കൊണ്ട് അവരുടെ കഷ്ട്ടപ്പാട് ആരറിയാനാ'
നീണ്ടവരികൾക്കിടയിൽ കുത്തു ബാലൻ പൊട്ടിയ പാട്ടയുമായി ഭിക്ഷ യാചിക്കുന്നത് രമയുടെ ശ്രദ്ധയിൽപ്പെട്ടു.
മഹേഷ് തിരിഞ്ഞു നോക്കി 'ആഹാ നീ ഇതൊന്നും കേട്ടില്ലെ, നീ എന്താ നോക്കുന്നത്? മഹേഷ് രമയുടെ അടുത്ത് പോയി'
മഹിഏട്ടാ ദേ അതു നമ്മുടെ കിച്ചുവിനെ പോലെയുണ്ട് അവൾ ചുണ്ടി കാണിച്ചു.
അതു കിച്ചുവോ ഹേയ് കിച്ചു വെളുപ്പല്ലേ
ഇതു കറുത്ത കുഞ്ഞല്ലേ?
അല്ല ഇതെന്റെ കിച്ചു തന്നെ രമ ആ ഭിക്ഷ യാചിക്കുന്ന ബാലന്റെ അടുത്തേക്കോടി...
രമേ നിൽക്കു.... മഹേഷും പിന്നിൽ '
കിച്ചു... രമ ഇടറിയ സ്വരത്തിൽ ആ ബാലനെ വിളിച്ചു അവൻ തിരിഞ്ഞ് നോക്കി 'മ്മാ അവൻ നിറകണ്ണുകളോടെ രമയേനോക്കി വിളിച്ചു .മഹിഏട്ടാ ദേ നമ്മുടെ കിച്ചു തന്നെയാ .കിച്ചു ടാ മോനേ മഹേഷും അവനരികിലെത്തി ദേഹാസകലം കരിതേച്ച് അവനെ
കറുപ്പാക്കി മാറ്റിയിരിക്കുന്നു ദേഹത്തിൽ അങ്ങുമിങ്ങുമായി പൊള്ളിയ പാടുകൾ.
മുഷിഞ്ഞ കുട്ടി ട്രൗസറുമിട്ട് അവൻ അമ്മയേ കെട്ടിപിടിച്ചു കരഞ്ഞു.. ഇതേ സമയം
ഇനങ്ങൾ തടിച്ച് കൂടി ... "ടേയ്മാറിനെടാ
ഇതെന്നുടെ കുഴന്തൈ ". മുറുക്കിതുപ്പിക്കൊട്ട് ഒരു നാടോടി സ്ത്രീ അവിടെയെത്തി..... ച്ഛി പോടി
നുണ പറയുന്നോ അരിഷം പൂണ്ട രമ ആ സ്ത്രീയെ ആഞ്ഞു തല്ലി' ഇവളെ പോലിസിൽ ഏൽപ്പിക്കണം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ടീംസാ നാട്ടുകാർ പലരും പറഞ്ഞു. അവർ പോലീസിൽ വിവരം നൽകി .അൽപസമയത്തിനു ശേഷം പോലീസ് എത്തി നാട്ടുകാർ ആ നാടോടി സ്ത്രീയെ പോലിസിലേൽപ്പിച്ചു' വാ നമുക്ക് വീട്ടിൽ പോകാം മഹേഷ് പറഞ്ഞു '
മ്മാ മ്മാ വിഷ്ക്കുണു കിച്ചു വയറു പിടിച്ചുക്കൊണ്ട് അമ്മയോട് പറഞ്ഞു. നെഞ്ച് തകർന്ന വേദനയോടെ രമ അവനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞുiiii
ന്റെ മോൻ വാ അച്ഛൻ പാപ്പം വാങ്ങി തരാലോ വയറു നിറയുവോളം ഭക്ഷണവും സ്നേഹവും നൽകി.തിരിച്ചു യാത്രയായി. വീട്ടിലെത്തിയ കിച്ചു അമ്മയ്ക്ക് തന്റെ കുഞ്ഞികൈ കാണിച്ചു കൊണ്ട് മ്മാ നിന്നെ തല്ലി, മ്മാ മുറി ആയി നിറകണ്ണുകളോടെ രമ അവനെ വാരിപ്പുണർന്നു അതിനിടയിൽ
കിച്ചു പെട്ടെന്ന് ചുമരിൽ തൂങ്ങിയ മുത്തശ്ശിയുടെ ഫോട്ടോ കണ്ടത്. മുത്ശ്ശി കിച്ചു അകത്തേക്കോടി 'അമ്മ ഒന്നും മിണ്ടാതെ നിന്നു നിരാശ ഭാവത്തിൽ അവൻ തിരിച്ചു വന്നു മ്മാ മുത്ശ്ശി ,കിച്ചു മുത്തശ്ശി മരിച്ചു പോയിടാ... രമ പറഞ്ഞു
എപ്പോ വരും? കിച്ചു ചോദിച്ചു .ഇനി വരില്ല
കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു .രമ അവനെ മുത്തശ്ശി ഉറക്കുന്ന മണ്ണിന്റെ അടുത്തു കൊണ്ടുപോയി ഒന്നുമറിയാതവൻ
അമ്മയേ നോക്കി '
പ്രോർത്ഥിച്ചോളുമോൻ കിച്ചു കൈകൾ കൂപ്പി നിന്നു ഇതേ സമയം അടുത്തു പൂത്തു നിന്ന മന്ദാര ചെടിയിൽ നിന്നു ഒരു മന്ദാരപ്പൂവ് കൊഴിഞ്ഞ് കിച്ചുവിന്റെ കൈകളിൽ തങ്ങി നിന്നു...... മിഴിനീരു തുടച്ച് കിച്ചു ആ പൂവുമായി വീട്ടിലേക്ക് അമ്മയോടൊപ്പം തിരിച്ച് നടന്നു.
ശൈലേഷ് പട്ടാമ്പി

മൺമറഞ്ഞുപോയ ചിലമ്പൊലികൾ


മൺമറഞ്ഞുപോയ ചിലമ്പൊലികൾ
.............................................
"ശ്ശൊ,ഇതൊക്കെ ആകെ പൊടിയായല്ലോ
മോളേ ലക്ഷ്മി ഇതൊക്കെ ഒന്ന് സൂക്ഷിച്ചു വച്ചു കൂടെ നിനക്ക്?"
വീടിന്റെ മച്ചിൻ മുകളിൽ നിന്ന് മരക്കോണിയിലൂടെ ഇറങ്ങുന്ന കാൽപാദ ശബ്ദവും ആ ചോദ്യത്തിനൊപ്പം താളം പിടിച്ചു.
"ലക്ഷ്മീ.... ഈ കുട്ടിയിതു എവിടെയാ... ?"
പടികളിറങ്ങി ലക്ഷ്മിയുടെ അമ്മ പൂമുഖകോലായിലേക്ക് നടന്നു നീങ്ങി.
"മോള് ഇവിടെ ഉണ്ടായിരുന്നോ?എന്താ മോളെ ഒറ്റയ്ക്കിരുന്നു ചിന്തിച്ചു കൂട്ടുന്നത്? കഴിഞ്ഞതെല്ലാം കഴിഞ്ഞു നീ ഇങ്ങനെ ഓരോന്ന് ആലോചിച്ചിട്ട് എന്തു കാര്യം?വെറുതെ അസുഖങ്ങൾ വരുത്തി വയ്ക്കാതെ."
ലക്ഷ്മിയുടെ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
"ഇതൊന്നും വേണ്ടാതായോ ന്റെ കുട്ടിക്ക്?"
ലക്ഷ്മി തിരിഞ്ഞു നോക്കി, കണ്ണുകൾ തുടച്ചുകൊണ്ട് അമ്മയുടെ കൈയ്യിലെ പൊതി
വാങ്ങിച്ചു. "ഓഹ് ഇപ്പോഴുമുണ്ടല്ലേ ഇതു ,വർഷം ഒരുപാടായി, എന്റെ കല്യാണം കഴിഞ് 2 മാസം വരെ ഇതു ഞാൻ കൂടെ കൂട്ടി, പിന്നെ ഞാൻ ഉപേക്ഷിച്ചു ഇനി ഈ കാലുകൾക്കി ചിലങ്ക അണിയുവാൻ കഴിയുമോ എന്നു നിശ്ചയമില്ല"
ഇതു കേട്ട അമ്മ സരസ്വതി തെല്ലു ദു:ഖത്തോടെ മകളോട് പറഞ്ഞു .
"എന്താ മോളേ ഇത് നീ ഇങ്ങനെ നിരാശയായിരുന്നാൽ എങ്ങിനെയാ?ഏതു നേരത്താണാവോ ഞങ്ങൾക്ക് ആ തമിഴനു നിന്നെ ആലോചിക്കാൻ തോന്നിയത്?"എന്റെ കുട്ടിയെ അവനും അവന്റെ വീട്ടുകാരും ചേർന്ന് ദ്രോഹിച്ചു ല്ലേ?. ഒന്നും നീ പറയുന്നില്ലല്ലോ മോളെ " അവർക്കെതിരെ കേസ് കൊടുക്കണം ദ്രോഹികൾ " എന്റെ മോളെ തിരിച്ചുകിട്ടിയല്ലോ, എങ്ങിനെക്കെയോ ഇവിടെ എത്തി, ഈശ്വരാ....
മോൾടെ കോലം കണ്ട് സഹിക്കാനാവുന്നില്ലല്ലോ .....
സരസ്വതി അമ്മ സാരി തുമ്പു കൊണ്ട് അവരുടെ കണ്ണീർ ഒപ്പി.
ലക്ഷ്മിയുടെ കണ്ണിൽ ദേഷ്യവും നിരാശയും ദു:ഖവും പ്രകടമായി. "വിവാഹം, കുടുംബം "ലക്ഷ്മിയുടെ മുഖത്ത് പുശ്ചം നിറഞ്ഞു,
"എന്താ ഞാൻ പറയേണ്ടത് അമ്മേ? 28 വർഷത്തെ ദുരിതങ്ങളുടെ കണക്കോ അതോ എന്നിൽ നിന്ന് നഷ്ട്ടപ്പെട്ട ഭരതനാട്ട്യമെന്ന കലയുടെ തീരാ നഷ്ട്ടത്തെ കുറിച്ചോ ?അതൊ എന്റെ കുഞ്ഞിനെ വയറ്റിൽ വച്ചു തന്നെ ഇല്ലാതാക്കിയ നിമിഷത്തിന്റെ ഓർമ്മകളോ?" .അതൊ രാമേശ്വരത്തെ മുതലാളിയും എന്റെ ഭർത്താവെന്ന് പറയുന്ന രമേഷിനെ കുറച്ചോ ....
ഇതു കേട്ട സരസ്വതിയമ്മ ഞെട്ടിത്തരിച്ചു
"കുഞ്ഞോ എന്താ ന്റ കുട്ടി പറഞത്?"എന്റെ
ദേവീ എന്താ ഞാൻ കേൾക്കുന്നത്?
അതെ കുഞ്ഞ്, ഒരു ജീവൻ ഇന്നു എന്റെ കൈ പിടിച്ച് നടക്കേണ്ട വയസ് അതും സ്വപ്നമായ് അല്ലെങ്കിലും
വക്കുപൊട്ടിയ പാത്രത്തിനു സ്വർണ്ണം പൂശിയാലും നമ്മുടെ കണ്ണ് ആദ്യമെത്തുന്നത് ആ പൊട്ടിയ ഭാഗത്തേക്കായിരിക്കും അമ്മേ അതാണ് സത്യം, എന്നിലെ കുറവ് മാത്രം കണ്ടവർ,രാമേശ്വരത്തെ ധനികനായ അദ്ദേഹത്തിനു മറ്റു പല ബന്ധങ്ങൾ ഉണ്ട് എന്ന് അറിഞ്ഞിട്ടും ഞാനവിടെ നിന്നു, കല്യാണം കഴിഞ്ഞ് ആദ്യനാളുകൾ കുഴപ്പമില്ലാതെ നീങ്ങി പിന്നീട് അമ്മായമ്മ
വാക്കുകളാൽ കുത്തിനോവിക്കാൻ തുടങ്ങി,
നോക്കു എന്റെ ദേഹത്തെ പാടുകൾ, അവരുടെ സമ്മാനമാണിത്, വീട്ടിൽ വിരുന്നുകാർ വന്നു പോകുമ്പോൾ ജോലിക്കാരി എന്ന പേരു മാത്രം സ്വന്തം, അദ്ദേഹത്തിന്റെ സ്നേഹപ്രകടനം അയാളുടെ കാമദാഹം തീർക്കാൻ മാത്രം.
ഒടുവിൽ എന്റെ കുഞ്ഞിനേയും അവർ, ഒരുപാട് ദ്രോഹിച്ചു, കേസുകൊടുത്താലും ഒതുക്കി തീർക്കാവുന്ന കാര്യമേ അവർക്കുള്ളു, എനിക്ക് ഭരതനാട്യത്തിൽ ഇനിയും പഠിക്കുകയും, അതു അവിടുത്തെ ക്ഷേത്രത്താൽ അവതരിപ്പിക്കണമെന്നും പറഞ്ഞപ്പോൾ സുഹൃത്തിന്റെ മുന്നിൽ വച്ച് തല്ലി പിന്നീട്
ഭരതനാട്യത്തിനു വേണ്ട
വടിവൊത്ത അഴക് അവർ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി, ഗർഭിണിയായ എന്നെ സകല ജോലികളും ചെയ്യിക്കും, ഒടുവിൽ ആ സന്താനം ഇവിടുത്തെ പാരമ്പര്യമായി വരരുത് എന്ന തീരുമാനം മകനെ അറിയിച്ചു, പതിവില്ലാത്ത സ്നേഹം നടിച്ച് അതും അവർ നേടിയെടുത്തു ,പിന്നീട് ഞാൻ ആരുമല്ലാതായി
അടുക്കളക്കാരി, പുതിയ പത്നിയുടെ കയറി വരവോടെ അവളുടെ മുന്നിൽ പണവും ആ പെട്ടിയും തന്ന് പോയ്ക്കൊളാൻ പറഞ്ഞു, എന്താ കാര്യമെന്ന് തിരക്കിയവളോട്, ജോലിക്കാരി ശരിയല്ലാ എന്ന മനോഹരമായ ഉത്തരവും നൽകി ഒടുവിൽ വീടുവിട്ട് ഇറങ്ങി ഇവിടെ എത്തി, ശരീരത്തിനു തീരെ വയ്യാ അമ്മേ"
അവൾ വിതുമ്പി.
ഇതു കണ്ട അമ്മ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
"ഈശ്വരാ എന്നാലും അവരു എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്തല്ലോ?"ഞങ്ങൾക്ക് നീ വിളിക്കുമ്പോ ഒന്നും പറഞ്ഞില്ലല്ലോ ഇവിടെ വന്നപ്പോഴും നീ ഈ ചിലങ്ക വച്ചു പോയി എന്നല്ലാതെ സുഖമാ അമ്മേ എന്നു മാത്രമേ പറഞ്ഞുള്ളു ന്റെ കുട്ടീ"
അവൾ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.
"ഇല്ല ഒന്നും പറഞ്ഞില്ല എല്ലാം എന്റെ വിധിയെന്നു സമാധാനിച്ചു, കുഞ്ഞ് മരിച്ചതു പോലും പറഞ്ഞില്ല " അവൾ വിതുമ്പി.
മോളേ വിഷമിക്കല്ലേ, നീ സമാധാനമായിരിക്ക് ആ ശേഖരനാ ഈ അലോചന കൊണ്ട് വന്നേ, അയാൾ മരിക്കുകയും ചെയ്തു, നിനക്ക് താൽപര്യമില്ലാഞ്ഞിട്ടും ഞങ്ങൾ നിന്റെ ഭാവി കളഞ്ഞല്ലോ, എല്ലാം നടന്നു കഴിഞ്ഞു മോള് വിഷമിക്കരുത്,
അമ്മ മോൾക്ക് ചായ എടുക്കാം " മോള് ഒരാഴ്ച്ചയായിട്ട് നിന്റെ ക്ലാസ് റൂമിലേക്ക് പോയി നോക്കിയില്ലല്ലോ അമ്മ അവിടെയൊക്കെ വൃത്തിയാക്കിട്ടുണ്ട് മോള് ചെല്ലു
അവിടെ ഒക്കെ പോയി വാമനസ്സൊന്ന് ശാന്തമാകട്ടെ ".
കൈയ്യിലെ പൊതിയിലെ ചിലങ്കകളുമായി
അവൾ തന്റെ ക്ലാസ് റൂമിലേക്ക് നടന്നു .
ചിത്രപ്പണികൾ കൊണ്ട് മനോഹരമായ തൂണുകൾക്ക് നഷ്ട്ടത്തിന്റെ കണക്കുകൾ പറയുന്ന ഇരുണ്ട നിറം.
ലക്ഷ്മി വലതുകാൽ വച്ച് അവളുടെ ഓർമ്മകളുറങ്ങുന്ന റൂമിലേക്ക് നടന്നു നീങ്ങി, ജീവിതത്തിനു മുൻപിൽ കൊട്ടിയടക്കപ്പെട്ട വാതിൽ പോലെ ആരുടെയോ കൈ സ്പർശനമേൽക്കാൻ കൊതിച്ച വാതിൽ അവൾ പതിയെ തുടർന്നു, തുരുമ്പെടുത്തുപോയ വിജാഗിരികൾക്കിടയിൽ നിന്ന് വന്ന ശബ്ദം അവൾക്ക് തന്നെ വയറ്റിൽ നിന്ന് പ്രാണൻ വെടിയുന്ന കുഞ്ഞിന്റെ കരച്ചിൽ പോലെ തോന്നി, നിറഞ കണ്ണുകളോടെ ചുറ്റും നോക്കി, ചുവരിൽ തന്റെ വലിയ ചിത്രം ഭരതനാട്യ വേളയിൽ കുഞ്ഞിരാമേട്ടൻ എടുത്ത ഫോട്ടോ നോക്കി തന്റെ വിദ്യാർത്ഥിയായ ശരത്ത്ചന്ദ്രൻ വരച്ച ചിത്രത്തെ ലക്ഷ്മി പതിയെ തലോടി.
കൈയ്യിലെ ചിലങ്കകൾ പതിയെ ഒന്ന്
തട്ടി, ആ മധുരശബ്ദത്തിനൊപ്പം അവൾ പഴയ ഓർമ്മയിലേക്ക് തിരിച്ചുപോയി,
" ഇന്നത്തെ ക്ലാസ് നമുക്ക് ആരംഭിക്കാം, ശരത്ത്, പ്രഭ ഏവരും ശ്രദ്ധിക്കു "
അന്നത്തെ പ്രഭാതവും പതിവുപോലെ ആരംഭിച്ചു,
"ആംഗികാഭിനയത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഹസ്താഭിനയത്തിനുള്ളത്, ഹസ്താഭിനയം ഹസ്തമുദ്രകളിലൂടെയാണ് നിർവ്വഹിക്കുന്നത്. സംസാരഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകൾ. നാട്യശാസ്ത്രത്തിലെ ഒമ്പതാം അദ്ധ്യായം ഹസ്തമുദ്രകളെപ്പറ്റിയാണ് നാം ഇന്നലെ പഠിച്ചത്, "
"രേവതി ഏതാണവ? പറയു.. "
"ടീച്ചറെ,അഭിനയഹസ്തവും,നൃത്തഹസ്തവും"
രേവതി മറുപടി നൽകി.
"മിടുക്കി ,തെല്ലു പുഞ്ചിരിയോടെ ലക്ഷ്മി പറഞ്ഞു " .
അതെ അഭിനയഹസ്തവും,നൃത്തഹസ്തവും,
ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ് കേട്ടോ,ഒരു കൈ കൊണ്ട് കാണിക്കുന്ന അസം‌യുക്തം, രണ്ട് കൈകൾ ‍കൊണ്ട് കാണിക്കുന്ന സം‌യുക്തം എന്നിങ്ങനെ മുദ്രകൾ രണ്ട് വിധമുണ്ട്. വളരെ പ്രധാനപ്പെട്ടവയാണ്, നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങൾ 37 ആണ്‌ അതിൽ 24 എണ്ണം അസംയുക്തമാണ്‌.
ഈ 14 പേർക്കും പൂർണ്ണ അറിവ് ഭരതനാട്യതെ കുറിച്ച് ഉണ്ടായിരിക്കണം ശ്രദ്ധിക്കു,
ലക്ഷ്മി തുടർന്നു, അറിയാതവ കുറിച്ചെടുത്തോളു, "
"ശരി ടീച്ചർ " അവർ മറുപടി നൽകി
ലക്ഷ്മി തുടർന്നു,
പതാകം, ത്രിപതാകം, കർത്തരീമുഖം, അര്ദ്ധചന്ദ്രം, അരാളം, ശുകതുണ്ഡം, മുഷ്ടി, ശിഖരം, കപിന്ഥം, സൂചീമുഖം, പത്മകോശം, സർപ്പശിരസ്സ്, മൃഗശീർഷം, കാംഗുലം, അലപത്മം, ചതുരം, ഭ്രമരം, ഹംസാസ്യം, ഹംസപക്ഷം, സന്ദംശം, മുകുളം, ഊർണ്ണനാഭം, താമ്രചൂഡം, എന്നിവയാണ് നാട്യശാസ്ത്രത്തിൽ പറയുന്ന ഒരു കൈകൊണ്ട് കാണിക്കുന്ന 24 അസം‌യുക്ത മുദ്രകൾ.എഴുതിയോ എല്ലാരും ?".
"എഴുതി ടീച്ചറെ "അവർ മറുപടി നൽകി.
എന്നാൽ അടുത്തത് ശ്രദ്ധിക്കു
അഞ്ജലി, കപോതം, കർക്കടം, സ്വസ്തികം, കടകാവർദ്ധമാനം, ഉത്സംഗം, നിഷധം, ദോളം, പുഷ്പപുടം, മകരം, ഗജദന്തം, അവഹിത്ഥം, വർദ്ധമാനം എന്നിങ്ങനെ രണ്ട് കൈകൊണ്ട് കാണിക്കുന്ന 13 സം‌യുക്ത മുദ്രകളുണ്ട്.
കൂടാതെ,
നൃത്തഹസ്തങ്ങൾ 29 എണ്ണമാണ്. ചതുരശ്രം, ഉദ്വത്തം, തലമുഖം, സ്വസ്തികം, വിപ്രകീർണ്ണം, അരാളകടകാമുഖം, ആവിദ്ധവക്രം, സൂചീമുഖം, രേചിതം, അർദ്ധരേചിതം, ഉത്ഥാനവഞ്ചിതം, പല്ലവം, നിതംബം, കേശബന്ധം, ലതാഖ്യം, കരിഹസ്തം, പക്ഷവഞ്ചിതകം, പക്ഷപ്രദ്യോതകം, ഗരുഡപക്ഷം, ദണ്ഡപക്ഷം, ഊർദ്ധമണ്ഡലി, പാർശ്വമണ്ഡലി, ഉരോമണ്ഡലി, ഉര:പാർശ്വമണ്ഡലം, മുഷ്ടികാസ്വസ്തികം, നളിനീപത്മകോശം, അലപദ്മോൽബണം, ലളിതം, വലിതം എന്നിങ്ങനെയാണു 29 നൃത്തഹസ്തങ്ങൾ., എഴുതിയോ? എല്ലാരും ഇതൊക്കെ ഓർമ്മയിൽ സൂക്ഷിക്കണം കേട്ടോ, പിന്നെ പറയാനുള്ളത്,
അഭിനയഹസ്തങ്ങളും നൃത്തഹസ്തങ്ങളും ചേർത്ത് 66 മുദ്രകളുടെ പേരുകൾ നാട്യശാസ്ത്രത്തിലുണ്ടെങ്കിലും 64 മുദ്രകളുടെ ലക്ഷണങ്ങളേ പറഞ്ഞിട്ടുള്ളു... ഇടയിൽ ഒരു കാറിന്റെ ശബ്ദം, പെണ്ണുകാണൽ ചടങ്ങ് എല്ലാം മിന്നിമറയുന്നു.
ആലോചിച്ചു നിന്ന ലക്ഷ്മി നന്നായി വിയർക്കുന്നുണ്ടായിരുന്നു
"ഓ മലയാളത്തി പൊണ്ണാ പറ വാ ഇല്ലയേ,
എന്ന അമ്മായമ്മയുടെ ശബ്ദം ലക്ഷ്മിയുടെ
കാതിൽ മുഴങ്ങി, കണ്ണുകളില്‍ തന്റെ ഭർത്താവിന്റെ രൂപം ഭീഭത്സമായി കടന്നുകയറുന്നപോലെ അവൾക്ക് തോന്നി. ലക്ഷ്മിയുടെ കണ്ണുകൾ ചുവന്നു,കൈയ്യിലെ ചിലങ്കകൾ അവളുടെ ചിത്രത്തിലേക്ക് ആഞ്ഞുവീശി, ചുവരിൽ തട്ടിയ ചിലങ്കയുടെ മുത്തുകൾ ചിന്നി ചിതറി.
ക്രൂരമായ തമിഴ് സംസാരങ്ങൾ അവളുടെ കാതിൽ മുഴങ്ങി, ലക്ഷ്മി ഒരു മുഴുഭ്രാന്തിയെന്ന പോലെ അവിടുത്തെ എല്ലാ സാധനങ്ങളും വലിച്ചു എറിഞ്ഞു .
"സരസ്വതിയേ എന്താ ലക്ഷ്മിയുടെ നൃത്ത റൂമിന്നു ശബ്ദം കേൾക്കുന്നേ" ?
കൈയ്യിലെ പച്ചക്കറി സഞ്ചി കോലായിൽ വെച്ച് ലക്ഷ്മിയുടെ അച്ഛൻ കൃഷ്ണൻ അവിടേക്ക് ഓടി, ചായയുമായി എത്തിയ സരസ്വതി അമ്മ ചായ തിണ്ണയിൽ വെച്ച് അവിടെക്ക് ഓടി.
ഈ സമയം വലിച്ചിട്ട പെട്ടിയിൽ നിന്ന് തന്റെ വിദ്യാർത്ഥിയായ പ്രഭയുടെ ഫോട്ടം തെറിച്ചു വീണു...
അൽപ്പം ശാന്തമായി അവൾ അതെടുത്തു നോക്കി.. തന്റെ പൈതലെന്നവണ്ണം ലക്ഷ്മി അതു മാറോട് ചേർത്തു പിടിച്ചു ...
"എന്റെ കുഞ്ഞ് ... എന്റെ കുഞ്ഞ്... "
കണ്ണിൽ നിന്ന് വീണ കണ്ണീർതുള്ളികൾ
ചില്ലുപാത്രം പോലെ വീണുടഞ്ഞു...
അവൾ പതിയെ ചുവരിൽ ചാഞ്ഞു കൊണ്ട്
ഉറക്കെ പൊട്ടിക്കരഞ്ഞു...
ചുവരിലൂടെ വഴുതിനിലത്തിരുന്നു, പതിയെ ആ ശബ്ദം കുറഞ്ഞു വന്നു.
"മോളേ, മോളേ. വാർദ്ധക്യം ബാധിച്ച ആ രണ്ടു ജീവനുകൾ അവിടേക്ക് ഓടിയെത്തി,
സരസ്വതിയമ്മ അവളെ പിടിച്ചുകുലുക്കി ,"
പൊന്നുമോളേ, മോളേ "...
ലക്ഷമി പതിയെ അമ്മയുടെ മാറിലേക്ക് ചരിഞ്ഞു, ജീവൻ നിലച്ച ശരീരത്തിൽ മുറുകെ പിടിച്ച ആ ഫോട്ടോയുമായി .....
.........................
ശൈലേഷ് പട്ടാമ്പി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo