Showing posts with label AkbarShornur. Show all posts
Showing posts with label AkbarShornur. Show all posts

വിചിന്തനം

Image may contain: 1 person, beard, sunglasses and closeup
...................

പഠിത്തം കഴിഞ്ഞു ജോലി സമ്പാദിച്ചു ഇഷ്ടമുള്ള ആളെ വിവാഹവും കഴിച്ചു സന്തോഷമായി ജീവിക്കുകയായിരുന്നു അനസൂയ എന്ന അനു.
എന്ത് ആഗ്രഹിച്ചാലും സാധിച്ചു തരാൻ കാത്തു നിൽക്കുന്ന ഭർത്താവാണ് കാർത്തിക്ക്
അങ്ങനെ ഇരിക്കുമ്പോൾ
അവിചാരിതമായി പുതിയ ഒരു സ്റ്റാഫ്‌ ഓഫീസിൽ വന്നതും അയാളെ പരിചയപ്പടുന്നതും സുമുഖനും സ്മാർട്ടും ആയ ചെറുപ്പക്കാരൻ. വളരെ മാന്യമായ പെരുമാറ്റം. അതായിരുന്നു ടോണി
അത് കൊണ്ട് തന്നെ ഓഫീസിൽ ഉള്ള ഒരു സ്റ്റാഫ്‌ എന്നതിലും കൂടുതൽ ആയി ഞങ്ങൾ അടുത്തു. എന്തും തുറന്നു പറയാനും എവിടെയും ഒപ്പം കൊണ്ടുപോകാനും കഴിയുന്ന ഒരു നല്ല ഫ്രണ്ട്. അതിലും ഉപരി എന്റെ കാര്യങ്ങളിലും വളരെയധികം ഉത്തരവാദിത്വമുള്ള ഒരാൾ. എന്തോ അയാളിൽ നിന്നും വലിയ ഒരു സംരക്ഷണം കിട്ടുന്ന ഒരു സമാധാനം. അങ്ങനെ ആരെല്ലാമോ ആയി മാറുകയായിരുന്നു ടോണി എനിക്ക്...
അങ്ങനെ ഇരിക്കെയാണ് കാർത്തിക്കിന്റെ കമ്പനി അവനെ ദുബായിൽ കൊണ്ടു പോകാൻ തീരുമാനിച്ചതും പെട്ടന്ന് തന്നെ എല്ലാം ശരിയാക്കി അവൻ പോയതും.. കുറെ ജോലികൾ ബാക്കി വെച്ചു പെട്ടന്ന് ഉള്ള കാർത്തിക്കിന്റെ യാത്രയിൽ ആശ്രയം ടോണി മാത്രം ആയി മാറി. എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവൻ ചെയ്തപ്പോൾ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി.
അന്ന് പതിവിലും കൂടുതൽ ജോലി ഓഫീസിൽ ഉണ്ടായിരുന്നു. കുറച്ചു നേരം കൂടുതൽ ഇരുന്നാൽ വർക്ക് പെട്ടെന്ന് തീർക്കാം.. ഒറ്റക്ക് ഇരിക്കണ്ട എന്ന് പറഞ്ഞു അന്ന് ടോണി ഒപ്പം ഇരുന്നു. പക്ഷെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ഒരു പുരുഷൻ മാത്രം ആയി മാറി. ഒരു പക്ഷെ ഞാനും അത് ആഗ്രഹിച്ചത് കൊണ്ട് ആയിരിക്കണം എനിക്ക് അയാളോട് ദേഷ്യം തോന്നിയില്ല.
"അല്ലെകിൽ അങ്ങനെ ഒരു സാഹചര്യം വേണമെകിൽ ഒഴിവാക്കാമായിരുന്നു "
ആ ബന്ധം മെല്ലെ മെല്ലെ കൂടുതൽ ദൃഢമായി മാറിക്കൊണ്ടിരുന്നു ഒഴിവു സമയങ്ങൾ ഞങ്ങളുടെ മാത്രം ആയി മാറി.വീട്ടിൽ ആരും ഇല്ലാത്ത സമയങ്ങളിൽ അയാൾ ബെഡ്റൂമിലും എത്തി തുടങ്ങിയിരുന്നു. ഭാര്യ ഭർത്താക്കൻമാരെ പോലെ ആയി മാറിയിരുന്നു ഞങ്ങളുടെ ബന്ധം.
ഒരു ദിവസം ടോണി വീട്ടിൽ ഉള്ള സമയത്തു ഒരു കാൾ ചെയ്യാൻ വേണ്ടി ആണ് അനുവിന്റെ ഫോൺ എടുത്തത്
കാൾ ചെയ്തു കഴിഞ്ഞു യാദൃശ്ചികമായി അപ്പോൾ വന്ന ഒരു മെസ്സേജ് ടോണി കണ്ടു. ഏതോ ഒരു അർജുൻ i love youഎന്ന് മെസേജ് അയച്ചിരിക്കുന്നു.
ആകാംഷയോടെയാണ് അയാൾ മുഴുവൻ മെസ്സേജുകളും പിന്നീട് നോക്കിയത്. തന്റെ മാത്രം എന്ന് പറഞ്ഞവൾ വേറെ ആരുടെയൊക്കയോയാണ് എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.
ഫോൺ കൊടുക്കുമ്പോൾ തന്നെ അയാൾ അവളോട് ചോദിച്ചു
"അനു ആരാ അർജുൻ.."
"എന്റെ ഫ്രണ്ടാണ് എന്താ.."
"എങ്ങനെ പരിചയം.. "
"ഫേസ്ബുക്കിൽ നിന്നും "
"നീ എന്തിനാ കണ്ട ആളുകളോട്അതിൽ സംസാരിക്കുന്നത്. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ പരിചയം ഇല്ലാത്ത ആളുകളൊട് സംസാരിക്കരുത് എന്ന്. "
"ഞാൻ മോശമായി ഒന്നും സംസാരിച്ചില്ല ഒരു ഹായ് മാത്രം അല്ലെ പറഞ്ഞോളൂ "
"അത്രേ ഉള്ളു അനു... ഇതൊക്കെ പിന്നെ എന്താ... "
അയാൾ അവളുടെ മൊബൈലിൽ അയാൾ കണ്ട മെസ്സേജുകൾ കാണിച്ചു കൊടുത്തപ്പോൾ അവൾക്കു ഒന്നും പറയാൻ ഇല്ലായിരുന്നു. ഒരു പെണ്ണ് ഇത്ര തരാം താഴാൻ പാടില്ലായിരുന്നു. നിന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചത് ആണ് ഞാൻ ചെയ്യ്ത തെറ്റ്."
"ഞാനതിനു എന്താണ് ടോണി പറഞ്ഞത്.... "
"എന്ത് സംസാരിച്ചു എന്ന് അല്ല എന്തിന് സംസാരിച്ചു എന്നാണ് ഞാൻ ചോദിച്ചത്..
എന്തിനാ ഒരു പരിചയവും ഇല്ലാത്തവരോട് സംസാരിക്കുന്നത്. ഇനി അങ്ങനെ എന്തെകിലും ഫോണിൽ കണ്ടാൽ പിന്നെ നമ്മൾ സംസാരിക്കില്ല "
എല്ലാ പ്രശ്നകളും തീർന്നു അവർ വീണ്ടും പഴയ പോലെ ജീവിക്കാൻ തുടങ്ങി.അങ്ങനെയിരിക്കെ അവളുടെ ഫേസ്‍ബുക്ക്ൽ വന്ന ഒരു കമ്മന്റ് ആണ് അയാളിൽ വീണ്ടും സംശയം ഉണ്ടാക്കിയതും അയാൾ അത് തുറന്നു നോക്കിയതും.
അതിലും കുറെ ഫ്രണ്ട്സനെ കണ്ടപ്പോൾ ടോണി വീണ്ടും അനുവിനോട് ചോദിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി.
" നിന്റെ മനസ്സിൽ എന്താണ്. നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല. നമ്മുടെ ഈ ബന്ധം ഇവിടെ അവസാനിക്കുന്നു. നീ ചെയുന്നത് എന്താണ് എന്ന് നീ ഓർത്തു നോക്ക്. കുടുംബത്തിൽ ജനിച്ച ഏതെങ്കിലും സ്ത്രീകൾ ഒരു പരിചയവും ഇല്ലാത്ത പുരുഷന്മാരോട് സംസാരിക്കുമോ.. വീഡിയോ കാൾ ചെയ്യുമോ... നിനക്ക് ഇത്ര ബോധം ഇല്ലാതായി പോയല്ലോ അനൂ..
ഇതൊക്കെ പറയാൻ ഞാൻ ആരാ അതുപോലെ വലിഞ്ഞു കയറി വന്നവൻ അല്ലെ.. നിന്റെ ജീവിതത്തിൽ ഇനി ഞാൻ ഇല്ല"
ടോണി അവിടെ നിന്ന് ഇറങ്ങി പോയി. അവൾ ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു ഒരുപാട് അവനെ തിരിച്ചു വിളിച്ചു പക്ഷെ അവനു അവളുടെ മേൽ ഉള്ള വിശ്വസം നഷ്ടപ്പെട്ടിരുന്നു അവൻ തിരിച്ചു വന്നില്ല.
എന്തൊക്കെ മോഹനവാഗ്ദാനങ്ങൾ ആണ് ടോണി പറഞ്ഞിരുന്നത്. ഭാര്യ ഉള്ള ഒരാളെ തൻ ഇത്ര അധികം സ്നേഹിക്കാൻ പാടില്ലായിരുന്നു.അയാളുടെ കാര്യം കഴിഞ്ഞപ്പോൾ താൻ മോശമായി അയാളുടെ ഉള്ളിൽ ഇരുപ്പ് അറിയാൻ തനിക്കു കഴിഞ്ഞില്ല. അയാളുടെ ലക്ഷ്യവും തന്റെ ശരീരം മാത്രമായിരുന്നു എന്ന്.
എല്ലാം നഷ്ടപ്പട്ടപ്പോൾ ആണ് അനുവിനും തോന്നിയത് ടോണി പറഞ്ഞത് ശരിയാണ് താൻ തെറ്റുകാരിയാണ് . ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ കൂടെ സംസാരിക്കാൻ പാടില്ലായിരുന്നു.അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു.
ഇതെല്ലാം അറിയുമ്പോൾ തന്റെ ഭർത്താവ് എങ്ങനെ സഹിക്കും. ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മരിക്കുന്നത് ആണ് നല്ലത്...എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ഇരുന്നു..... സ്വന്തം ആയി ഒരു ഭർത്താവ് ഉണ്ടായിട്ടും സാഹചര്യം കൊണ്ടും മൊബൈലിന്റെ ഉപയോഗം കൊണ്ടും സ്വന്തം ജീവിതം കള്ളങ്കപ്പെടുത്തി നശിപ്പിച്ചു...... ഇനി എന്തു ചെയ്യണം.
"ഒരു വിചിന്തനത്തിനു സമയം ആയി"......
******************************************
ഇനി അവൾ എന്തു ചെയ്യണം എന്ന് നിങ്ങൾ പറയണം........
അക്ബർ ഷൊറണ്ണൂർ

ഗൾഫ് നെറ്റ്കാൾ

Image may contain: 1 person, beard and indoor

ആരാ ഈ പാതിരാത്രി നേരത്തു പരിചയം ഇല്ലാതെ നമ്പറിൽ നിന്നാണല്ലോ.......ഫോൺ എടുക്കുമ്പോൾ നയന ഓർത്തു.....ഒരു ഗൾഫ് നെറ്റ്കാൾ ആണ്
ആരായിരിക്കും
ഹാലോ ആരാ.... എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും പറയാതെ കാൾ കട്ട്‌ ആയി
ഇതിപ്പോ ആരാ....നയന നമ്പർ നോക്കുമ്പോൾ വീണ്ടും കാൾ വന്നു എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണെന്നും പറഞ്ഞു കട്ട്‌ ആക്കി.....
പിന്നിട് അത് ഒരു പതിവ് സംഭവം ആയി.... ഗൾഫിൽ നിന്നും നെറ്റ്കാൾ വരും എടുത്താൽ ഒന്നും പറയാതെ കട്ട്‌ ആയി പോകുകയും ചെയ്യും .....
എന്തു ചെയ്യണം രാജീവ്‌ നോട് പറയണോ
രാജീവിന്‌ ഇപ്പോൾ തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാതായി തുടങ്ങിയിരിക്കുന്നു ..... വീട്ടിലെ കാര്യമോ കുട്ടികളുടെ കാര്യമോ ഒന്നും അനേഷിക്കുന്നില്ല.....
അധികസമയവും പുറത്ത് ഓരോ തിരക്കിലും വീട്ടിൽ വന്നാൽ മൊബൈലിൽ കളിയും ആണ് അങ്ങനെ ഉള്ള ആളോട് പറഞാലും വല്യകാര്യം ഒന്നും ഉണ്ടാവാൻ പോകുന്നില്ല.
പറഞ്ഞാൽ ചിലപ്പോൾ തന്റെ മൊബൈൽ മേടിച്ചു വെച്ചാലോ എന്നും വിചാരിച്ചു രാജീവ്‌ വീട്ടിൽ ഉള്ളപ്പോൾ ഫോൺ സൈലന്റ് ആക്കി വെച്ചു.
നയന ഞാൻ നാളെ ഒരു ബിസിനസ്സ് ടൂർ പോകുകയാണ് ഒരാഴിച്ച കഴിഞ്ഞേ വരികയുള്ളൂ എന്നും പറഞ്ഞു മറുപടിക്കു പോലും കാത്തു നില്കാതെ പെട്ടിയും എടുത്തു രാജീവ്പോയി.
എന്തിനാ ഇങ്ങനെ എന്നെ ഏട്ടൻ ഒഴിവാക്കുന്നത് എന്നും ആലോചിച്ചു ഉറങ്ങാൻ കിടന്നെങ്കിലുംഉറക്കം വന്നില്ല മനസ്സ് അസ്വസ്ഥമായിരുന്നു ഉറക്കം വരത്തെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് വീണ്ടും ആ കാൾ വന്നത്.......
എടുത്തു ഒന്നും പറയാതെ ചെവിയിൽ വെച്ചു കിടന്നു. അപ്പോ അപ്പുറത്തു നിന്നും അയാൾ പറയുകയാണ്
ഹലോ "ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകും തളരരുത്"
ഇത്രയും പറഞ്ഞു കാൾ കട്ട്‌ ചെയ്യ്തു പോയി.
ഇതാരാ തന്നെ തന്റെ അറിഞ്ഞ പോലെ സംസാരിക്കുന്നത് അറിയുന്നവർ ആരെങ്കിലും ആവുമോ ........വീണ്ടും കാൾ വരും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അന്ന് വിളി വന്നില്ല....... കുറച്ചു ദിവസം ആയി കാൾ വരാതെ ആയപ്പോൾ ആകാംഷ സഹിക്കാൻ വയ്യാതെ ഉറക്കം വരാത്ത രാത്രികൾ ആയി...
ഉറക്കത്തിൽ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് ചാടി എഴുന്നറ്റ് നോക്കിയപ്പോൾ അതെ നമ്പർ ....
ഹലോ എന്തിനാ ഇങ്ങനെ എന്നെ കളിപ്പിക്കുന്നത് നിങ്ങൾ ആരാണ് ,എന്താ നിങ്ങൾക്കു വേണ്ടത് എന്നു ഒന്നു പറയുമോ ഒറ്റശാസത്തിൽ ഇത്രയും ചോദിച്ചു കൊണ്ട് അവൾ ചെവിയിൽ ഫോൺ വെച്ചു കാത്തിരുന്നു .....അവൻ മെല്ലെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി..... അവർ അങ്ങനെ അടുക്കാൻ തുടങ്ങി. അവിടെ ഒരു പുതിയ ആശ്വാസം കണ്ടത്തുക ആയിരുന്നു അവൾ .....
അവളുടെ എല്ലാ വിഷമങ്ങൾക്കും അവന്റെ കൈയിൽ സമാധാനം ഉണ്ടായിരുന്നു ....
ഒരു ദിവസം അവൾ അവനോട് ചോദിച്ചു ,നിങ്ങൾക്കു എങ്ങനെയാണ് അന്ന് ഞാൻ മനസ്സു തകർന്നു ഇരിക്കുകയാണ് എന്ന് മനസിലായത്...
ഹിഹിഹി എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു , രാത്രിയിൽ ഉറക്കമില്ലാത്ത എല്ലാവർക്കും മനസ്സിൽ എന്തെകിലും പ്രശ്നം ഉണ്ടാവും അതുകൊണ്ടു വെറുതെ ഒന്നു പറഞ്ഞു നോക്കിയതാ..... അവന്റെ ചിരി കേട്ടപ്പോൾ കൂടെ അവളും ചിരിച്ചു. അവൾക്കു അപ്പോൾ ദേഷ്യപ്പെടാൻ തോന്നിയില്ല
രാജീവന് കുറച്ചു ദിവസം ആയി നയനയുടെ പെരുമാറ്റത്തിൽ എന്തോ ഒരു പൊരുത്തകേടുകൾ തോന്നാൻ തുടങ്ങിയിട്ട് ഒന്നും ചോദിക്കുന്നില്ല പഴയ പോലെ പരാതികളില്ല
എന്തു പറഞ്ഞാലും ദേഷ്യം പകൽ ഉറക്കമാണ് കൂടുതൽ തന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന അവൾക്ക് വേദനിക്കുന്ന രീതിയിൽ ചോദിക്കാൻ ഒരു വിഷമം തനിക്ക് അവളെ സംശയം ആണ് എന്ന് തോന്നിയാലോ
സമാധാനം ഇല്ലതെ ആയി രാജീവ്‌ ഒരു ദിവസം അവൾ ഇല്ലാത്ത സമയത്തു അവളുടെ അലമാരയിൽ
വെറുതെ നോക്കിയപ്പോൾ അതിൽ ഇതുവരെ തൻ കാണാത്ത ഒരു മൊബൈൽ.......അതിൽ ഒരു നമ്പറിൽ നിന്നുമാത്രമേ കാൾ വന്നിട്ടുള്ളൂ അതും ഗൾഫ് നമ്പർ
തന്റെ സംശയം ശക്തമാകുന്നത് ആയിരുന്നു പിറ്റേന്ന് നയനയുടെ കൈയിൽ ഉള്ള മൊബൈലിൽ രാജീവ്‌ കണ്ടത്.
അവൾക്കു വേറെ ഒരു ബന്ധം ഉണ്ട് എന്ന സത്യം രാജീവ്‌ തിരിച്ചറിഞ്ഞു.
ഇനി എന്തു ചെയ്യണമെന്നാലോചിച്ച് രാജീവിന് പിന്നെ ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതായി.....
അവൾ എന്നോട് ഇങ്ങനെ ചെയ്തല്ലോ അവളെ കൊന്നുകളയും എന്ന് വരെ തോന്നിയെങ്കിലും പിന്നിട്ട് ഉള്ള ജീവിതം എന്ന ചിന്ത രാജീവിനെ തളർത്തി. അവളെ എങ്ങനേയെങ്കിലും മാറ്റി എടുക്കണമെന്ന് തന്നെ അവന്റെ മനസ്സ് പറഞ്ഞു....
ദേഷ്യം കൊണ്ട് ഒന്നും ശരിയാവില്ല അവളോട് തുറന്നു സംസാരിക്കാം എന്ന് തീരുമാനിച്ചു അയാൾ.
വളരെ ക്ഷമയോടെ അയാൾ അവളിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
രാജീവ്‌ മറ്റു തിരക്കിൽ പെട്ടു തന്നെ ശ്രദ്ധിക്കാതെ ആയപ്പോൾ തനിക്കു പറയാൻ ഉള്ളത് കേൾക്കാനും തന്നെ സമാധാനിപ്പിക്കാനും ഒരാൾ ഉണ്ടായപ്പോൾ അയാളെ സ്നഹിച്ചു പോയി എന്ന അവളുടെ വാക്കുകൾ കുടുബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന രാജീവിന് താങ്ങാൻ കഴിയുന്നതിലും വലിയ വേദന ആയിരുന്നു.....
രണ്ടു പേരും പരസ്പരം കാര്യങ്ങൾ സംസാരിച്ചപ്പോൾ രാജീവില്ലാത്ത ഒരു ജീവിതം നയനക്കു പറ്റില്ലെന്ന് പറഞ്ഞ് അവൾ കരയുകയായിരുന്നു......
എന്ത് തിരക്കുകൾ ക്കിടയിലും വേണമെങ്കിൽ അവളെ മനസ്സിലാക്കാനും ആശ്വാസം പകരാനും തനിക്ക് കഴിയുമായിരുന്നു എന്ന ചിന്ത രാജീവിനെ തളർത്തി.......
ജീവിതത്തിൽ തങ്ങൾക്കിടയിലുണ്ടായ ആ വിടവിനെ നികത്താനും ആ ഫോൺ കാളിൽ നിന്ന് നയന യെ രക്ഷിക്കാനുമായി നല്ല ഒരു കൗൺസിലറുടെസഹായം വേണ്ടിവന്നെങ്കിലും അവളെ അവന് തിരിച്ചു ജീവിതത്തിലേക്കു കൊണ്ടു വരാനായി.......
@#ഇത്തരം ജീവിതങ്ങൾ നമുക്കുചുറ്റുമുണ്ട്... @#
അക്ബർ ഷൊറണ്ണൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo