നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിചിന്തനം

Image may contain: 1 person, beard, sunglasses and closeup
...................

പഠിത്തം കഴിഞ്ഞു ജോലി സമ്പാദിച്ചു ഇഷ്ടമുള്ള ആളെ വിവാഹവും കഴിച്ചു സന്തോഷമായി ജീവിക്കുകയായിരുന്നു അനസൂയ എന്ന അനു.
എന്ത് ആഗ്രഹിച്ചാലും സാധിച്ചു തരാൻ കാത്തു നിൽക്കുന്ന ഭർത്താവാണ് കാർത്തിക്ക്
അങ്ങനെ ഇരിക്കുമ്പോൾ
അവിചാരിതമായി പുതിയ ഒരു സ്റ്റാഫ്‌ ഓഫീസിൽ വന്നതും അയാളെ പരിചയപ്പടുന്നതും സുമുഖനും സ്മാർട്ടും ആയ ചെറുപ്പക്കാരൻ. വളരെ മാന്യമായ പെരുമാറ്റം. അതായിരുന്നു ടോണി
അത് കൊണ്ട് തന്നെ ഓഫീസിൽ ഉള്ള ഒരു സ്റ്റാഫ്‌ എന്നതിലും കൂടുതൽ ആയി ഞങ്ങൾ അടുത്തു. എന്തും തുറന്നു പറയാനും എവിടെയും ഒപ്പം കൊണ്ടുപോകാനും കഴിയുന്ന ഒരു നല്ല ഫ്രണ്ട്. അതിലും ഉപരി എന്റെ കാര്യങ്ങളിലും വളരെയധികം ഉത്തരവാദിത്വമുള്ള ഒരാൾ. എന്തോ അയാളിൽ നിന്നും വലിയ ഒരു സംരക്ഷണം കിട്ടുന്ന ഒരു സമാധാനം. അങ്ങനെ ആരെല്ലാമോ ആയി മാറുകയായിരുന്നു ടോണി എനിക്ക്...
അങ്ങനെ ഇരിക്കെയാണ് കാർത്തിക്കിന്റെ കമ്പനി അവനെ ദുബായിൽ കൊണ്ടു പോകാൻ തീരുമാനിച്ചതും പെട്ടന്ന് തന്നെ എല്ലാം ശരിയാക്കി അവൻ പോയതും.. കുറെ ജോലികൾ ബാക്കി വെച്ചു പെട്ടന്ന് ഉള്ള കാർത്തിക്കിന്റെ യാത്രയിൽ ആശ്രയം ടോണി മാത്രം ആയി മാറി. എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവൻ ചെയ്തപ്പോൾ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി.
അന്ന് പതിവിലും കൂടുതൽ ജോലി ഓഫീസിൽ ഉണ്ടായിരുന്നു. കുറച്ചു നേരം കൂടുതൽ ഇരുന്നാൽ വർക്ക് പെട്ടെന്ന് തീർക്കാം.. ഒറ്റക്ക് ഇരിക്കണ്ട എന്ന് പറഞ്ഞു അന്ന് ടോണി ഒപ്പം ഇരുന്നു. പക്ഷെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ അയാൾ ശരിക്കും ഒരു പുരുഷൻ മാത്രം ആയി മാറി. ഒരു പക്ഷെ ഞാനും അത് ആഗ്രഹിച്ചത് കൊണ്ട് ആയിരിക്കണം എനിക്ക് അയാളോട് ദേഷ്യം തോന്നിയില്ല.
"അല്ലെകിൽ അങ്ങനെ ഒരു സാഹചര്യം വേണമെകിൽ ഒഴിവാക്കാമായിരുന്നു "
ആ ബന്ധം മെല്ലെ മെല്ലെ കൂടുതൽ ദൃഢമായി മാറിക്കൊണ്ടിരുന്നു ഒഴിവു സമയങ്ങൾ ഞങ്ങളുടെ മാത്രം ആയി മാറി.വീട്ടിൽ ആരും ഇല്ലാത്ത സമയങ്ങളിൽ അയാൾ ബെഡ്റൂമിലും എത്തി തുടങ്ങിയിരുന്നു. ഭാര്യ ഭർത്താക്കൻമാരെ പോലെ ആയി മാറിയിരുന്നു ഞങ്ങളുടെ ബന്ധം.
ഒരു ദിവസം ടോണി വീട്ടിൽ ഉള്ള സമയത്തു ഒരു കാൾ ചെയ്യാൻ വേണ്ടി ആണ് അനുവിന്റെ ഫോൺ എടുത്തത്
കാൾ ചെയ്തു കഴിഞ്ഞു യാദൃശ്ചികമായി അപ്പോൾ വന്ന ഒരു മെസ്സേജ് ടോണി കണ്ടു. ഏതോ ഒരു അർജുൻ i love youഎന്ന് മെസേജ് അയച്ചിരിക്കുന്നു.
ആകാംഷയോടെയാണ് അയാൾ മുഴുവൻ മെസ്സേജുകളും പിന്നീട് നോക്കിയത്. തന്റെ മാത്രം എന്ന് പറഞ്ഞവൾ വേറെ ആരുടെയൊക്കയോയാണ് എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.
ഫോൺ കൊടുക്കുമ്പോൾ തന്നെ അയാൾ അവളോട് ചോദിച്ചു
"അനു ആരാ അർജുൻ.."
"എന്റെ ഫ്രണ്ടാണ് എന്താ.."
"എങ്ങനെ പരിചയം.. "
"ഫേസ്ബുക്കിൽ നിന്നും "
"നീ എന്തിനാ കണ്ട ആളുകളോട്അതിൽ സംസാരിക്കുന്നത്. നിന്നോട് ഞാൻ പറഞ്ഞത് അല്ലെ പരിചയം ഇല്ലാത്ത ആളുകളൊട് സംസാരിക്കരുത് എന്ന്. "
"ഞാൻ മോശമായി ഒന്നും സംസാരിച്ചില്ല ഒരു ഹായ് മാത്രം അല്ലെ പറഞ്ഞോളൂ "
"അത്രേ ഉള്ളു അനു... ഇതൊക്കെ പിന്നെ എന്താ... "
അയാൾ അവളുടെ മൊബൈലിൽ അയാൾ കണ്ട മെസ്സേജുകൾ കാണിച്ചു കൊടുത്തപ്പോൾ അവൾക്കു ഒന്നും പറയാൻ ഇല്ലായിരുന്നു. ഒരു പെണ്ണ് ഇത്ര തരാം താഴാൻ പാടില്ലായിരുന്നു. നിന്നെ ആത്മാർത്ഥമായി സ്‌നേഹിച്ചത് ആണ് ഞാൻ ചെയ്യ്ത തെറ്റ്."
"ഞാനതിനു എന്താണ് ടോണി പറഞ്ഞത്.... "
"എന്ത് സംസാരിച്ചു എന്ന് അല്ല എന്തിന് സംസാരിച്ചു എന്നാണ് ഞാൻ ചോദിച്ചത്..
എന്തിനാ ഒരു പരിചയവും ഇല്ലാത്തവരോട് സംസാരിക്കുന്നത്. ഇനി അങ്ങനെ എന്തെകിലും ഫോണിൽ കണ്ടാൽ പിന്നെ നമ്മൾ സംസാരിക്കില്ല "
എല്ലാ പ്രശ്നകളും തീർന്നു അവർ വീണ്ടും പഴയ പോലെ ജീവിക്കാൻ തുടങ്ങി.അങ്ങനെയിരിക്കെ അവളുടെ ഫേസ്‍ബുക്ക്ൽ വന്ന ഒരു കമ്മന്റ് ആണ് അയാളിൽ വീണ്ടും സംശയം ഉണ്ടാക്കിയതും അയാൾ അത് തുറന്നു നോക്കിയതും.
അതിലും കുറെ ഫ്രണ്ട്സനെ കണ്ടപ്പോൾ ടോണി വീണ്ടും അനുവിനോട് ചോദിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കി.
" നിന്റെ മനസ്സിൽ എന്താണ്. നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല. നമ്മുടെ ഈ ബന്ധം ഇവിടെ അവസാനിക്കുന്നു. നീ ചെയുന്നത് എന്താണ് എന്ന് നീ ഓർത്തു നോക്ക്. കുടുംബത്തിൽ ജനിച്ച ഏതെങ്കിലും സ്ത്രീകൾ ഒരു പരിചയവും ഇല്ലാത്ത പുരുഷന്മാരോട് സംസാരിക്കുമോ.. വീഡിയോ കാൾ ചെയ്യുമോ... നിനക്ക് ഇത്ര ബോധം ഇല്ലാതായി പോയല്ലോ അനൂ..
ഇതൊക്കെ പറയാൻ ഞാൻ ആരാ അതുപോലെ വലിഞ്ഞു കയറി വന്നവൻ അല്ലെ.. നിന്റെ ജീവിതത്തിൽ ഇനി ഞാൻ ഇല്ല"
ടോണി അവിടെ നിന്ന് ഇറങ്ങി പോയി. അവൾ ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു ഒരുപാട് അവനെ തിരിച്ചു വിളിച്ചു പക്ഷെ അവനു അവളുടെ മേൽ ഉള്ള വിശ്വസം നഷ്ടപ്പെട്ടിരുന്നു അവൻ തിരിച്ചു വന്നില്ല.
എന്തൊക്കെ മോഹനവാഗ്ദാനങ്ങൾ ആണ് ടോണി പറഞ്ഞിരുന്നത്. ഭാര്യ ഉള്ള ഒരാളെ തൻ ഇത്ര അധികം സ്നേഹിക്കാൻ പാടില്ലായിരുന്നു.അയാളുടെ കാര്യം കഴിഞ്ഞപ്പോൾ താൻ മോശമായി അയാളുടെ ഉള്ളിൽ ഇരുപ്പ് അറിയാൻ തനിക്കു കഴിഞ്ഞില്ല. അയാളുടെ ലക്ഷ്യവും തന്റെ ശരീരം മാത്രമായിരുന്നു എന്ന്.
എല്ലാം നഷ്ടപ്പട്ടപ്പോൾ ആണ് അനുവിനും തോന്നിയത് ടോണി പറഞ്ഞത് ശരിയാണ് താൻ തെറ്റുകാരിയാണ് . ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ കൂടെ സംസാരിക്കാൻ പാടില്ലായിരുന്നു.അവരെ വിശ്വസിക്കാൻ പാടില്ലായിരുന്നു.
ഇതെല്ലാം അറിയുമ്പോൾ തന്റെ ഭർത്താവ് എങ്ങനെ സഹിക്കും. ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മരിക്കുന്നത് ആണ് നല്ലത്...എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ ഇരുന്നു..... സ്വന്തം ആയി ഒരു ഭർത്താവ് ഉണ്ടായിട്ടും സാഹചര്യം കൊണ്ടും മൊബൈലിന്റെ ഉപയോഗം കൊണ്ടും സ്വന്തം ജീവിതം കള്ളങ്കപ്പെടുത്തി നശിപ്പിച്ചു...... ഇനി എന്തു ചെയ്യണം.
"ഒരു വിചിന്തനത്തിനു സമയം ആയി"......
******************************************
ഇനി അവൾ എന്തു ചെയ്യണം എന്ന് നിങ്ങൾ പറയണം........
അക്ബർ ഷൊറണ്ണൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot