നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരുപാടുമുടിയുള്ള പെണ്ണ്

..Image may contain: Mahesh Kannappi, closeup
എത്രയോ ചെറുതിൽ കാണുന്നതാണതിനെ മെലിഞ്ഞു വെളുത്ത ശരീരമുള്ള ആ നീളൻമുടിക്കാരിയേ..എത്രയോ തിളക്കമുള്ള കണ്ണുകളാണവൾക്ക്.വെക്കേഷനുകൾക്കുമാത്രം കാണാൻ കിട്ടുന്ന മുഖം.
അവളമ്മവീട്ടിലേക്കു വരുന്നത് സ്കൂൾ അവധികൾക്കു മാത്രമായിരുന്നു.എന്നിരുന്നാലും ആ മുഖമെന്നും സ്വപനങ്ങളിലുണ്ടായിരുന്നുവെന്നതു സതൃം.
കാലം വല്ലാത്തൊരു പാച്ചിലായിരുന്നു പെണ്ണെന്നോ കാലത്തിനൊപ്പം ഋതുമതിയായി. പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനിൽ കാത്തിരിപ്പിനവസാനം ആ നീളൻമുടിക്കാരിയെത്തി എങ്കിലും സമപ്രായക്കാരുടെ ദൃഷ്ടി അവളിലേക്കെത്തുന്നത് എന്നിൽ വലിയ അലോസരമുണ്ടാക്കിയിരുന്നു ആ വെളുത്തുമെലിഞ്ഞ പെണ്ണിനെ എനിക്കത്ര മാത്രം ഇഷ്ടവുമായിരുന്നൂ.പറയാൻ മാത്രം ഒരു ബന്ധവും അവളുമായിട്ടില്ല താനും ഞാനവളെ നോക്കുമ്പോളോക്കെയും അവളന്നെ നോക്കാറുണ്ടന്നൊരു വിശ്വാസം അതുമാത്രമാണ് കൈമുതൽ..
ആ ചെറിയ ഇടവഴിയിൽ ഞാനടക്കമുള്ള വായ്നോക്കികളുടെ എണ്ണം കൂടുന്നൂ എങ്കിലും ആരോ പറയുന്നു എന്നോടവൾക്കെന്തോ ഉണ്ടെന്ന് . പോടാ അവിടന്നു ആളെ കൊതിപ്പിക്കാണ്ടെന്നു പറയുമ്പോളും മനസ്സിലൊത്തിരി പൂത്തിരികത്തിയിരുന്നു.സ്വപ്നങ്ങൾ തോറ്റം തുള്ളുകയായിരുന്നു.
അന്നൊരു ദിവസം അമ്മയാ പറഞ്ഞേ അവളുടെ അച്ഛൻ മരിച്ചൂന്ന് വിഷം കഴിച്ചതാത്രേ..സാമാനൃം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാട് ഒറ്റ മകൾ ഇയാളെന്തിനാ ഇതു ചെയ്തേ..എന്നു അമ്മയടക്കമുള്ളവരുടെ സംശയങ്ങളും ചോദൃങ്ങളും നാട്ടീന്നൊരുപാട് പോയിരിന്നു സംസ്കാര ചടങ്ങുകൾക്ക്.
എന്തോ എനിക്കു പോകാൻ തോന്നിയില്ല.
മരണത്തിനു ശേഷം അവളെ ഞാൻ കണ്ടില്ല എന്നാൽ മരണത്തിനുമപ്പുറമൊരു വേദനയാ അച്ഛൻ മരിച്ചു ആറുമാസത്തിനകം അവൾക്കു കിട്ടിയത് അതിനമ്മ കൂടെ ജോലി ചെയ്യുന്ന തന്നേക്കാൾ മൂന്നു വയസ്സു കുറവുള്ള ഒരാളുടെ കൂടെ പോകുമ്പോൾ മകളെ മറന്നുപോലും.പിന്നെയവളുടെ വലിയമ്മാവൻ അവളെ കൂട്ടിക്കോണ്ടു വന്നു.
കണ്ണുകളിലെ തിളക്കം കുറഞ്ഞു അലസമായി കേശഭാരത്തോടെ എന്നോ ഞാനൊരുനോക്കു കണ്ടിരുന്നവളെ.
അമ്മ പിഴച്ചുപോയ അവൾക്കായി ആരും അതുവഴി സൈക്കിൾ ചവിട്ടാറുമില്ല. എനിക്കാണേൽ ഒരുതരം വീർപ്പുമുട്ടലായിരുന്നു ഒന്നുകണ്ടു ആശ്വസിപ്പിക്കാൻ മനം കൊതിക്കുമ്പോഴും അതിനെനിക്കെന്തവകാശം എന്ന ചിന്തയും.
അതിനിടക്കെന്നോ അമ്മ അച്ഛനോടു പറയുന്നതു കേട്ടു അവളെ അമ്മാവന്റെ മകൻ കെട്ടാൻ പോകുവാന്ന്.ഒരായിരം കൊള്ളിയാനോരുമിച്ചു മിന്നി ഒരു നിമിഷം ഞാൻ തകർന്നുവെന്നു തോന്നി.അവളോടുള്ള ഇഷ്ടം ഒരിടത്ത് അതിനപ്പുറം കെട്ടാൻ പോകുന്ന മഹാൻ കഞ്ചാവ്, കള്ള് ,പെണ്ണ് എന്നുവേണ്ട ഒരു ചെറുപ്പക്കാരനുണ്ടാവേണ്ട എല്ലാ ദൂഷൃവുമുള്ളൊരുത്തൻ നിസഹായമായൊരവസ്ഥ മനസ്സങ്ങു കാടുകേറുന്നു എന്നോട് ഞാൻ തന്നെ ചോദിക്കുന്നുണ്ട് ഏതൊ ഒരു പെൺകുട്ടിക്ക് എന്തു വന്നാലും നിനക്കെന്താന്ന്.മറുപടിയില്ലാതെ ഞാനും കഷ്ടപ്പെടുന്നുമുണ്ട്.
പിറ്റേന്നൊരു വെള്ളിയാഴ്ചയായിരുന്നു ആ ചെറിയൊരു നാട്ടമ്പലത്തിൽ ആഴ്ചയിൽ ചൊവ്വയും വെള്ളിയും മാത്രമേ പൂജയുള്ളൂ . വീടിനുമുന്നിലെ ഇടവഴിലൂടെ ഒരു നീല ധാവണിക്കാരി അമ്പലത്തിലേക്ക് അവൾക്കു മുട്ടിനടുത്തോളം മുടിയുണ്ടായിരുന്നു അവളുടെ കണ്ണീരുപോലാ ഈറൻ കോതിയാ മൂടിയിൽ നിന്നും നീർമുത്തുകൾ പൊഴിച്ചിരുന്നു പെട്ടൊന്നൊന്നു കുളിച്ചെന്നു വരുത്തി അച്ഛനാദൃം വാങ്ങിതന്ന സുസൂക്കി സാമുറായ് ബൈക്കു മെടുത്ത് അമ്പലത്തിലക്കുള്ള പുല്ലു വഴിയിൽ കാത്തുനിന്നു സഹികെട്ട് ബൈക്ക് സ്റ്റാന്റിൽ നിർത്തി അതിൻമേലിരുപ്പായി .
അവളവിടെ നിന്നു വരുന്നു എന്തോ എനിക്കൊരുതരം പേടിയോ വിറയലോ ഒന്നും തന്നെ തോന്നുന്നില്ല എങ്ങു നിന്നോ ഒരു ധൈരൃം കൂടെ കൂടി അവളടുത്തെത്തി എന്നെയൊന്നു നോക്കി ചിരിച്ചെന്നു വരുത്തി കടന്നുപോകാനൊരുങ്ങിയപ്പോൾ എന്നിൽനിന്നും ഞാൻ പോലുമറിയാതൊരു ചോദൃമുയർന്നിരുന്നു.
ശ്രീകുട്ടീ തനിക്കെന്റെ പെണ്ണായി എന്നോടൊപ്പം കൂടാമോന്ന് .അവൾ ഒന്നും മിണ്ടിയില്ല പക്ഷേ ഇടംകയ്യിലെ വാഴയിലകീറിൽ നിന്നും ചുവപ്പും പച്ചയും കുപ്പിവളകളിട്ട വലം കയ്യിലെ മോതിര വിരൽ കൊണ്ടെന്റെ നെറ്റിയിലൊരു കുറിയിട്ടു തരുകയായിരുന്നു. ചന്ദനത്തിനത്രമാത്രം കുളിർമയുണ്ടെന്നറിഞ്ഞതന്നാണ്
വീട്ടിലവതരിപ്പിക്കാനമ്മുവായിരുന്നു കൂട്ട് (ഒറ്റ പെങ്ങൾ) അമ്മയ്ക്കെന്തോ ഒരു അസ്വസ്ഥത അമ്മ പോയ പെൺകുട്ടിയല്ലെ ഇനിയിപ്പോ നാട്ടുകാര് വല്ലതും പറയുമോന്നൊക്കെ അച്ചനിടപെടുന്നു നാളെ നീ ആരുടെയെങ്കിലും കൂടെ പോയാൽ അമ്മൂനെ എനിക്കു കെട്ടിച്ചുവിടണ്ടേ ഒറ്റ ചോദൃം അമ്മയ്ക്കു പൂർണസമ്മതം ഗുരുവായൂരപ്പനു മുന്നിൽ കെട്ടു നടത്താൻ
പുലർച്ചെ രണ്ടൂമണിക്കു അമ്മാവന്റെ വീട്ടിൽ നിന്നും മുത്തച്ഛന്റെ കല്ലറയ്ക്കടുകുടെ കവുങ്ങിൻ പറമ്പിലൂടെ ഒറ്റയ്ക്കു വരുമ്പോൾ ഒട്ടും പേടി തൊന്നിയില്ലാത്രെ അവൾക്ക്.
ഇന്നിപ്പോൾ പത്തുവർഷങ്ങൾക്കിപ്പുറം രണ്ടു കുറുമ്പൻ ഉണ്ണികണ്ണൻമാർക്കു കുറി തൊട്ടുകൊടുക്കുമ്പൊഴും ആ വലംകയ്യിൻ മോതിരവിരലിൽ ഒരുനുള്ളു മാറ്റിവെക്കാറുണ്ടവൾ അതേ കുളിർമയോടെ..
മഹേഷ് തിരൂർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot