നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൈവത്താൻ

Image may contain: 1 person, closeup
-----------------------
....സന്തോഷ് ജി. തകഴി.
എണ്ണയുംപനിനീരും പഞ്ചഗവ്യവുംതേനും,
ഉല്പന്നസമൃദ്ധമായ് നീരാടിയെന്നാകിലും,
ഉണ്ണുവാനരി റേഷനുണ്ടൊരുനേരം നേദ്യം
അന്നമായ്സമർപ്പിപ്പൂ മാസാന്ത്യദിനങ്ങളിൽ...
ശർക്കരത്തരിയ്ക്കായിശണ്ഠകൂട്ടുന്നു; പങ്കു-
തർക്കിച്ചു ചിതലും ചീവീടും പടയണി...!
പട്ടിണികൊണ്ടു നാവും തൊണ്ടയും വരളുന്നു,
കിട്ടിടാ പച്ചവെള്ളം സംക്രാന്തി ദിനം വരെ....!!
ദൈവമാണഖിലവുംനൽകുന്നനാഥൻ;സൃഷ്ടി
വൈഭവം വിളിച്ചോതും താഴികക്കുടക്കീഴെ,
'ഇത്തിരിവെട്ടം കിട്ടിയെങ്കിൽ ഞാനറിഞ്ഞേനെ -
കുത്തിയതാരെന്നെന്നെ പഴുതാരയോ തേളോ?'
ദൈന്യതക്കെട്ടഴിച്ചു കോവിലിൽ ലോകർവന്നു -
വന്യമായ് വിലപിച്ചും സങ്കടം വിളമ്പിയും,
കൈവല്യമൂർത്തിയ്ക്കൊരു വഴിപാടും 'വാഗ്ദാനമായ് '
ദൈവത്താരുടെ ദൈന്യമാരറിയുന്നു...ഭുവിൽ...!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot