Slider

ഗീത

0
Image may contain: 1 person, closeup
_______
... സന്തോഷ്. ജി. തകഴി
പാരിടം കാക്കുന്ന ഗോവിന്ദനിന്നെന്തേ,
പാർത്ഥവിജയമുറപ്പിക്കുവാൻ മടി...!
നിർത്തീടുകച്യുതാ തേരൊന്നൊഴിച്ചു നീ,
ധർമ്മയുദ്ധക്കളമിന്നീ കുരുക്ഷേത്രം...
അങ്ങേത്തലയ്ക്കണിനിരന്നീടുന്നു -
വന്ദ്യപിതാമഹനാചാര്യവൃന്ദവും...
" ആണായ് പിറക്കാത്തവനിന്നെനിക്കുനേർ -
ബാണം പൊഴിച്ചീടിലന്നേരമത്ര ഞാൻ,
ചാപമുപേക്ഷിച്ചു, തൽക്ഷണം സംഗ്രാമ-
ഭൂമിയിൽനിന്നു പിൻവാങ്ങുമതു നൂനം... "
ഇത്ഥം പിതാമഹസത്യമറിഞ്ഞള -
വിംഗിതജ്ഞൻ പാർത്ഥസാരഥിയും ചൊന്നാൻ....
ചെന്നു പിതാമഹനോടു നീ ചോദിക്ക -
സംഗരം നേടുവാനുള്ളോരുപായങ്ങൾ...
ഇന്നവൻ തേർത്തട്ടിലായുധപാണിയായ്,
വന്നീടിലില്ലാജയമിന്നു നിർണ്ണയം...
യുദ്ധം ജയിപ്പതിനേകനവൻ മതി,
നിന്നീടിൽ ഗംഗജനജയ്യൻ രണവീരൻ....
പോരിലാണുങ്ങളോടെയങ്ങെതിരിടൂ,
ധീരശ്ശപഥം കഴിച്ചോരു പൗരവൻ...
നിന്നിൽ വാത്സല്യമേറും പിതാമഹ-
നിന്നുനൽകുമുപദേശം മഹത്തരം...

By: 
Santhosh G Mattathil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo