
നിറങ്ങൾ.. നിന്നോർമകൾ...
ചിറകുകൾ വിരിഞ്ഞങ്ങനെ..
കാലത്തിനുമപ്പുറം ..
ചിറകുകൾ വിരിഞ്ഞങ്ങനെ..
കാലത്തിനുമപ്പുറം ..
തുരുമ്പു വീണ ജാലകക്കമ്പികളും
നിന്നെയറിഞ്ഞു തുടങ്ങിയിട്ടുണ്ടാകണം.
വിറയുന്നോരെൻ വിരലുകളേറ്റ്..
പെയ്തുതോർന്ന നിന്നോർമകളേറ്റ്..
നിന്നെയറിഞ്ഞു തുടങ്ങിയിട്ടുണ്ടാകണം.
വിറയുന്നോരെൻ വിരലുകളേറ്റ്..
പെയ്തുതോർന്ന നിന്നോർമകളേറ്റ്..
നെടുവീർപ്പും കണ്ണീരുപ്പുമേറ്റുറങ്ങുന്ന
തലയിണയ്ക്കുമിപ്പോൾ നിന്നെ കാണണമത്രേ
പറയുവാനേറെയുണ്ടെന്ന്..
തലയിണയ്ക്കുമിപ്പോൾ നിന്നെ കാണണമത്രേ
പറയുവാനേറെയുണ്ടെന്ന്..
പകലും രാത്രിയും ..
കറുപ്പും വെളുപ്പും ..
വിരസത..
നീയില്ലാതെ ..നിറങ്ങളില്ലാതെ ..
കറുപ്പും വെളുപ്പും ..
വിരസത..
നീയില്ലാതെ ..നിറങ്ങളില്ലാതെ ..
കാലത്തിനപ്പുറമൊരു കരയുണ്ടെങ്കിൽ
നീ കാത്തിരിപ്പുണ്ടാവുമല്ലേ?
ഇനിയെന്നാണാവോ
തിരനീന്തിയിനിയവിടം വരെ ...
-------------
നീ കാത്തിരിപ്പുണ്ടാവുമല്ലേ?
ഇനിയെന്നാണാവോ
തിരനീന്തിയിനിയവിടം വരെ ...
-------------
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക