നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖംമൂടികളിൽ ചിലർ.

Image may contain: 1 person
--------------------------------------
മധുരത്തിൽ വാക്കുകൾ പൊതിഞ്ഞ്
കുറുക്കന്റകൗശലവുമായി
പക സൂക്ഷിച്ച മനസ്സോടെ
പതുങ്ങിയിരിക്കും ചിലർ.
അറിയാതെ വെളുത്ത മുഖം പൊളിച്ച് പുറത്തുചാടും ചില നേരങ്ങളിൽ കറുത്ത മനസ്സിന്റെ വൈകൃതങ്ങൾ.
പണിപ്പെട്ടൊതുക്കി വെക്കുന്ന സാഡിസ്റ്റിനെ
അപ്പോൾ തിരിച്ചറിയാൻ കഴിയും.
മയക്കുന്ന ചിരിയും പ്രവർത്തിയുമായ്
അഭിനയിക്കുന്ന മനസ്സിന്റെ
മുഖാവരണം പുറത്തു വരുമ്പോൾ,
ആ തലച്ചോറിലെ പുഴുക്കൾ കണ്ടാൽ..
അദ്ധ്വാനിച്ചുകൂട്ടിയ സമ്പാദ്യങ്ങൾ കൊണ്ട് അന്യനെ എങ്ങിനെ തറപറ്റിക്കാമെന്ന ചിന്തയിൽ മനസ്സമാധാനം നഷ്ടപ്പെട്ട്
തകർന്നടിയുന്ന വിഡ്ഢികൾ.
ഭക്തിയുടെ ആവരണത്തിൽ പൊതിഞ്ഞു സൂക്ഷിക്കും ചിലർ ഈ ചീഞ്ഞ ചിന്തകളെ.
ശരിയായ സമാധാനത്തിന് ഉള്ളു തുറന്ന ചിരിയും പ്രവർത്തിയും മറ്റുള്ളവർക്ക് പകർന്നു നൽകിയാൻ കിട്ടുന്ന പരമാനന്ദത്തിനെ തിരിച്ചറിയാൻ
കഴിവില്ലാത്ത നികൃഷ്ട ജൻമങ്ങൾ.
ആരിൽ നിന്നാണ് ആർക്കാണ് ജയിക്കാൻ കഴിയുക..?
ഇന്ന് ഒരുത്തനെ തോൽപ്പിച്ചാൽ
വിജയാരവം അവസാനിക്കുന്നതിനു മുമ്പേ
നിന്നെ തോൽപ്പിക്കാൻ
ഒരുത്തനുണ്ടാവും ജീവിതത്തിൽ.
ഇതിനും മുകളിൽ എപ്പോൾ തലയിൽ പതിക്കുമെന്നറിയാത്ത
തൂങ്ങിക്കിടക്കുന്ന മരണമെന്ന വാളും.
ഇതിനിടക്കാണ് ഇത്രയും ചെറിയ ജിവിതത്തിലിരുന്ന്
നീ ദുഷ്ട മോഹങ്ങൾ നെയ്തുകൂട്ടുന്നത്.
ബാബു തുയ്യം.
26/05/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot