
അളിയാ ഈ പഞ്ചമിക്കു എത്ര വയസ്സ് കാണും ഞാൻ ആകാംഷയോടെ അതുലിനോട് ചോദിച്ചു ...
ആ ഒരു പത്തു നാല്പത്തഞ്ചു കാണും... പക്ഷെ അത്രേം പറയില്ലട... ഹൊ എന്നാ ഒരു മൊതലാ ഞാൻ ഒരിക്കൽ അവരുടെ അടുത്തു പോയിട്ടുണ്ടു...തിരിച്ചു വരാൻ തോന്നില്ല...
പഠിത്തം കഴിഞ്ഞു നാട്ടിൽ വന്നപ്പോ ഒരു പൂതി പഞ്ചമിയുടെ അടുത്തൊന്നു പോണം...അവരെ ഒന്ന് നേരിൽ കാണണം കൂട്ടുകാർ പറഞ്ഞു പറഞ്ഞു പഞ്ചമി ഒരു സ്വപ്നമായി മനസ്സിൽ അങ്ങ് കിടക്കുവാണ്.........
ഈ പഞ്ചമി ഞങ്ങടെ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യ ആണ്....പ്രേമിച്ച ചെക്കൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞു പറ്റിച്ചു ഗർഭിണിയാക്കി മുങ്ങി..ഒടുക്കം എട്ടാം മാസം ഒരു കുഞ്ഞിനെ പ്രസവിച്ചു മൂന്നിന്റെ അന്ന് അത് ചത്തു...ജീവിക്കാൻ വേറെ നിവർത്തിയില്ലാതെ ഈ പണിക്കിറങ്ങി....ഇങ്ങനെ അവളെ പറ്റിയുള്ള അല്ലറ ചില്ലറ കാര്യങ്ങൾ ചെത്തുകാരൻ കണാരൻ പറഞ്ഞറിഞ്ഞു...
അങ്ങനെ ഒരു ദിവസം ഞാൻ പഞ്ചമിയെ കാണാൻ തന്നെ തീരുമാനിച്ചു...കൂട്ടുകാരുമൊത്തു കടവിൽ ചെന്നിരുന്നു അതിനെ പറ്റി ചർച്ച ചെയ്തു...പഞ്ചമിയുടെ ഇഷ്ടാനിഷടങ്ങൾ ആണ് മുന്നിട്ടു നിന്നത്...അവന്മാർ ഒക്കെ പറയണ കേട്ട് എനിക്കാണേൽ നിക്കാനും ഇരിക്കാനും വയ്യ എന്ന അവസ്ഥ..രണ്ടെണ്ണം അങ്ങട് വീശി ഞാൻ അവന്മാരോട് കാര്യം പറഞ്ഞു എനിക്കിപ്പോ പഞ്ചമിയെ കാണണം....
എന്റെ ആഗ്രഹം കണ്ടു കൂട്ടത്തിൽ ഉള്ള പി പി ഗോപൻ അവരുടെ വീട് വരെ കൂടെ വരാമെന്നേറ്റു ..അവൻ ഇടയ്ക്കിടയ്ക്ക് അവരുടെ അടുത്ത് പോകാറുണ്ടത്രെ.... പഞ്ചമിയുടെ കൂടെ ശയിക്കുന്നത് സ്വപ്നം കണ്ടു ഞാൻ നടന്നു...
ഗോപൻ തന്നെയാണ് അവരുടെ വാതിലിൽ മുട്ടിയത് ...രണ്ടു തവണ മുട്ടിയപ്പഴേക്കും കയ്യിൽ ഒരു മണ്ണെണ്ണ വിളക്കുമായി വാതിൽ തുറന്നു ഒരു രൂപം പ്രത്യക്ഷപ്പെട്ടു...
പഞ്ചമി.........എന്റെ കണ്ണ് തള്ളി പോയി...ആ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു ഇന്ദ്രലോകത്തിലെ മേനകയേ പോലും വെല്ലുന്ന സൗന്ദര്യ ധാമത്തെ....അറിയാതെ തുറന്നു പോയ വായിൽ കൂടെ ഈച്ച കയറാതെ ഇരിക്കാൻ വായ ഗോപൻ അടച്ചു....
കയറി വരൂ അവർ ചിരിച്ചു കൊണ്ട് എന്നെ അകത്തേക്ക് വിളിച്ചു...യാത്ര പറഞ്ഞു ഗോപൻ പോയത് പോലും ഞാൻ അറിഞ്ഞില്ല ...ഒരു സ്വപ്നത്തിൽ എന്ന പോലെ ഞാൻ അവരെ പിന്തുടർന്ന് അകത്തേക്ക് കയറി....
അവർ എന്നെ കട്ടിലിൽ ഇരുത്തി...ചുമലിൽ ഇട്ട തോർത്ത് അവർ അടുത്തുള്ള അഴയിൽ വിടർത്തിയിട്ടു...അവരുടെ മനോഹരമായ മാറിടത്തിലേക്കു കാമക്കണ്ണുകളോടെ ഞാൻ നോക്കി....
അവർ എന്റെ അടുത്തിരുന്നു....
ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ എവിടത്തെയാ?പേടിക്കണ്ട ധൈര്യമായി പറഞ്ഞോ ഞാൻ ഇത് ആരോടും പറയാൻ ഒന്നും പോണില്ല...അവർ ചിരിച്ചു....
ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ എവിടത്തെയാ?പേടിക്കണ്ട ധൈര്യമായി പറഞ്ഞോ ഞാൻ ഇത് ആരോടും പറയാൻ ഒന്നും പോണില്ല...അവർ ചിരിച്ചു....
ഞാൻ.... ഞാൻ തെക്കേടത്തെ രാമന്നായരുടെ മോനാ പവൻ....
അവർ ഒരു നിമിഷം ഞെട്ടി...
അവർ എന്നെ സൂക്ഷിച്ചു നോക്കി ഇരുന്നിടത്തു നിന്നും എണീറ്റിട്ടു എന്റെ മുടിയിൽ തലോടി....
അവർ ഒരു നിമിഷം ഞെട്ടി...
അവർ എന്നെ സൂക്ഷിച്ചു നോക്കി ഇരുന്നിടത്തു നിന്നും എണീറ്റിട്ടു എന്റെ മുടിയിൽ തലോടി....
പിന്നെ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു...
എന്താ എന്ത് പറ്റി അച്ഛനെ അറിയുമോ...(ദൈവമേ അച്ഛൻ എങ്ങാനും ഇവിടെ വരാറുണ്ടോ ?ഞാൻ ഞാൻ മനസ്സിൽ ചിന്തിച്ചു പോയി.... )
ഉവ്വ് എന്നർത്ഥത്തിൽ അവർ തലയാട്ടി...
ഉവ്വ് എന്നർത്ഥത്തിൽ അവർ തലയാട്ടി...
അച്ഛനേം അറിയും എന്റെ മുന്നിൽ ഇരിക്കുന്ന മോനേം അറിയും....
എന്നെ അറിയുമോ എങ്ങനെ?
അതൊക്കെ ഒരു കഥ.....
വെറുതെ അതൊക്കെ പറയണോ?
വെറുതെ അതൊക്കെ പറയണോ?
ഉം എനിക്കറിയണം എന്തായാലും ഇവിടെ വന്നില്ലേ ഇതും കൂടി കേട്ടിട്ടാകാം ബാക്കി....
അവർ പറഞ്ഞു തുടങ്ങി......
എനിക്ക് 17 വയസ്സ് പ്രായം എന്നെ ഒരുത്തൻ പറ്റിച്ചു വയറ്റിൽ ഒരു സമ്മാനം തന്നിട്ട് പോയി...എനിക്ക് അന്ന് ആരും ഇല്ലായിരുന്നു..... അന്ന് നിന്റെ അമ്മയാണ് എനിക്ക് സഹായം ചെയ്തു തന്നത്... നിന്റെ വീടിന്റെ ചായ്പ്പിൽ നിന്റെ അമ്മ നങ്ങേലി എനിക്കഭയം തന്നു...അന്ന് നിന്റെ അമ്മ രണ്ടു മാസം ഗർഭിണിയാണ്...
ഏഴു മാസങ്ങൾ കഴിഞ്ഞു മാസം തികയാതെ എട്ടാം മാസത്തിൽ ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു...പിറ്റേ ദിവസം നിന്റെ അമ്മ നിന്നെയും പ്രസവിച്ചു....ഞാൻ പ്രസവിച്ചു മൂന്നാം ദിവസം എന്റെ കുഞ്ഞു മരിച്ചു...
അവശയായ എന്നെ നിന്റെ അമ്മ പറഞ്ഞു വിട്ടില്ല...ഞാൻ അത്യാവശ്യം പണികൾ ഒക്ക ചെയ്തു അവിടെ തന്നെ നിന്നു... അന്ന് നിന്റെ അമ്മക്ക് നിനക്ക് തരാൻ പാലില്ലായിരുന്നു...മുലപ്പാലിനു വേണ്ടി നീ ശ്വാസം വിടാതെ കരയുമായിരുന്നു... അത് കേട്ട് എന്റെ നെഞ്ചു വിങ്ങിയിട്ടുണ്ട് .....ഒടുക്കം നിന്റെ കരച്ചിൽ കണ്ടു സഹികെട്ടു നിന്റെ അമ്മ എന്നോട് ഇച്ചിരി പാല് കുഞ്ഞിന് തരുമോ എന്ന് ചോദിച്ചു...
അന്ന് ഞാൻ വീണ്ടും അമ്മയായി.... ഞാൻ നിന്നെ മടിയിൽ ഇരുത്തി പാൽ തന്നു..എന്റെ മുലകൾ നിനക്കായി
ചുരന്നു..പിന്നീട് നീ വിശന്നു കരയുമ്പോൾ ഒക്കെ എന്നിലെ അമ്മ ഉണരും നിന്റെ അമ്മേടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞാൻ ഓടി വന്നു നിന്നെ എടുത്തു മടിയിൽ കിടത്തും...എന്റെ മുലകൾ കണ്ടാൽ നീ അന്ന് കരച്ചിൽ നിർത്തുമായിരുന്നു....നീ പാൽ കുടിക്കുന്നത് കണ്ടു നിന്റെ അമ്മ കരയുമായിരുന്നു ...... നിനക്ക് രണ്ടു വയസാകണ വരെ നിന്നെ ഞാൻ നിലത്തു വെച്ചിട്ടില്ല..... ഒടുക്കം നിന്റെ അച്ഛന് ട്രാൻസ്ഫർ ആയി നിന്നെ അവർ മദ്രാസിലേക്കു കൊണ്ടുപോകുന്ന രംഗം ഇന്നും എന്റെ കണ്മുന്നിലുണ്ട്...
ചുരന്നു..പിന്നീട് നീ വിശന്നു കരയുമ്പോൾ ഒക്കെ എന്നിലെ അമ്മ ഉണരും നിന്റെ അമ്മേടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഞാൻ ഓടി വന്നു നിന്നെ എടുത്തു മടിയിൽ കിടത്തും...എന്റെ മുലകൾ കണ്ടാൽ നീ അന്ന് കരച്ചിൽ നിർത്തുമായിരുന്നു....നീ പാൽ കുടിക്കുന്നത് കണ്ടു നിന്റെ അമ്മ കരയുമായിരുന്നു ...... നിനക്ക് രണ്ടു വയസാകണ വരെ നിന്നെ ഞാൻ നിലത്തു വെച്ചിട്ടില്ല..... ഒടുക്കം നിന്റെ അച്ഛന് ട്രാൻസ്ഫർ ആയി നിന്നെ അവർ മദ്രാസിലേക്കു കൊണ്ടുപോകുന്ന രംഗം ഇന്നും എന്റെ കണ്മുന്നിലുണ്ട്...
അത്രയും പറഞ്ഞപ്പഴേ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു .....ഞാൻ ഒന്നും മിണ്ടാൻ വാക്കുകൾ കിട്ടാതെ തല കുനിച്ചിരുന്നു.... കഴിച്ച കള്ളിന്റെ വരെ കെട്ടിറങ്ങി പോയി.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.....
അൽപ നേരത്തെ മൗനത്തിനു ശേഷം എന്തോ പറയാൻ വേണ്ടി തലയുയർത്തിപ്പോൾ അവർ അവരുടെ ബ്ലൗസിന്റെ ഹുക് അഴിക്കുന്നതാണ് ഞാൻ കണ്ടത്...ഞാൻ ചാടി എണീറ്റ് അവരുടെ കയ്യിൽ മുറുകെ പിടിച്ചു....അഴയിൽ കിടന്ന തോർത് എടുത്തു അവരുടെ ചുമലിൽ ഇട്ടു അവരുടെ നേരെ ഒന്ന് നോക്കി ....എന്ത് പറയണം എന്നറിയാതെ മിണ്ടാതെ പകച്ചു നിന്ന അവരെ ഞാൻ കെട്ടിപ്പിച്ചു....എന്നിട്ടു അവരോടു പറഞ്ഞു അമ്മ ഇനി ഈ പണിക്കു നിക്കണ്ട ഇനി ഞാൻ ചിലവിനു തന്നോളം....അതെന്റെ കടമയാണ്...
എന്തോ പറയാൻ തുനിഞ്ഞ അവരുടെ നേരെ വേണ്ട എന്നർത്ഥത്തിൽ ഞാൻ തലയാട്ടി....എന്റെ നേരെ കൂപ്പിയ ആ കൈകൾ സ്നേഹത്തോടെ താഴ്ത്തിക്കൊണ്ട് ഇനിയും വരാം എന്ന് പറഞ്ഞു ഞാൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഒരമ്മയെ കൂടി ലഭിച്ച സന്തോഷമായിരുന്നു മനസ്സ് നിറയെ................
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക