Slider

തിരികെ 3

0
Image may contain: 1 person, selfie

Read Previous Parts here - 
https://www.nallezhuth.com/search/label/Thirike

" അഞ്ചു അഞ്ചു മോളെ. അമ്മയെ വിഷമിപ്പിക്കാതെ പുറത്തേക്ക് വാ. മോളെ നീയിതെവിടെയ ".
സന്ധ്യ എത്ര വിളിച്ചിട്ടും എവിടെ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. അവൾ മുകളിലെ ഗോവണിക്ക് സമീപമുള്ള ലൈറ്റുകൾ ഓൺ ആക്കാൻ ശ്രമിച്ചു. പക്ഷെ അവ ആദ്യമൊന്ന് തെളിഞ്ഞെങ്കിലും പിന്നെ മിന്നി മിന്നി അണഞ്ഞു. അവിടമാകെ കനത്ത ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ആകെയുള്ള പ്രതീക്ഷ പുറത്ത് നിന്നുള്ള സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം മാത്രം. അടഞ്ഞു കിടക്കുന്ന ജനൽ പാളികളുടെ ചില്ലുകൾക്കിടയിലൂടെ ആ നേർത്ത വെളിച്ചം അകത്തെ ഭിത്തിയിൽ തട്ടി പ്രതിഫലിച്ചിരുന്നു. പെട്ടെന്നായിരുന്നു അവൾ ആ ശബ്‌ദം കേട്ടത്. ഒരു മുറിയുടെ വാതിലിനപ്പുറം നിന്നും ആരോ ശക്തമായി വലിച്ചടിക്കുന്നു വലിച്ചടിക്കുന്നു. ശബ്‌ദം കേട്ട മാത്രയിൽ ഒരു നിമിഷം അവളൊന്ന് ഞെട്ടിയെങ്കിലും ഭയത്തോടെ വേച്ചു വേച്ചു അവളാ വാതിലിനരികിലേക്ക് നടന്നു.
" അഞ്ചു , അഞ്ചു " എന്ന് രണ്ട് തവണ അവൾ അവിടെ നിന്നും വിളിച്ചു. എന്നിട്ടും അകത്ത് നിന്നും ഒരു പ്രതികരണവും ലഭിക്കാതായപ്പോൾ ആ വാതിൽ തുറക്കണമെന്ന് തന്നെയവൾ ഉറപ്പിച്ചു. ശക്തിയായി വാതിലിന്റെ കുറ്റി പിടിച്ചവൾ തിരിച്ചു. തുറന്നു വന്ന വാതിലിനരികിൽ നിന്ന് തന്നെ അവളാ മുറിയാകെ ഒന്ന് വ്യക്തമായി നോക്കി.
ഇല്ല അകത്ത് ആരും തന്നെയില്ല. പിന്നെ ഈ ശബ്‌ദം അതെങ്ങനെ. ഇങ്ങനെയൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴായിരുന്നു ശക്തിയായി കാറ്റിന്റെ പ്രവാഹത്തിൽ വലിച്ചടയുകയും തുറക്കുകയും ചെയ്യുന്ന ഒരു ജനൽ പാളി അവളുടെ ശ്രദ്ധയിൽപെട്ടത്. അത് കണ്ടതും അവളുടെ മനസ്സിന് തെല്ലൊരു ആശ്വസം ലഭിച്ചു. ഉടനെ തന്നെ അവൾ അതിനരികിലേക്ക് അതിനരികിലേക്ക് ചെന്ന് ആ പാളി അടച്ചു കുറ്റിയിട്ടു. തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കാലിൽ എന്തോ ഒന്ന് കുരുങ്ങി. അതവൾ കൈയിലേക്കെടുത്തു. അത് ആ ജപമാലയായിരുന്നു. കൂടുതലൊന്നും ആലോചിക്കാതെ അത് അവിടെ കിടന്ന മേശ വലിപ്പിനകത്തേക്ക്വച്ചിട്ട് അവൾ വാതിലിനരികിലേക്ക് നടന്നു . എന്നാൽ അവളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ആ ജനൽ കാറ്റിന്റെ ഗതിക്കനുസരിച്ച് അടയുകയും തുറക്കുകയും ചെയ്ത് കൊണ്ടേയിരുന്നു. അവളുടെ മനസിലെ ഭയം ഇരട്ടിച്ചു തുടങ്ങിയിരുന്നു. ഭയത്തോടെ വേച്ച് വേച്ചവൾ നടന്നു , വീണ്ടും ജനൽ പാളി വലിച്ചടച്ചു കുറ്റിയിട്ടു. തിരിഞ്ഞു നടക്കുമ്പോൾ അവളുടെ കാലിൽ വീണ്ടും എന്തോ കുരുങ്ങിയതായി അവൾക്ക് തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെയവൾ താഴേക്ക് നോക്കി. അത് ആ ജപമാല തന്നെയായിരുന്നു. അവളിലെ ഭയം അതിന്റെ പൂർണത കൈവരിക്കാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. അവളുടെ രോമകൂപങ്ങളിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു. വിറയ്ക്കുന്ന കൈകളോടെ അവളാ ജപമാല ഒരിക്കൽ കൂടി എടുത്തു. അവളത് എടുത്തു നിവർന്നതും അവളുടെ മുന്നിലൂടെ ഒരു നിഴൽ ഓടി മറഞ്ഞതും ഒന്നിച്ചായിരുന്നു. ആ നിഴൽ രൂപത്തെ കണ്ടതും അവൾ അലറി കരഞ്ഞു.
സന്ധ്യയുടെ നിലവിളി കേട്ട് അരവിന്ദ് മുകളിലേക്കെത്തുമ്പോൾ ഭയന്ന് വിറച്ചു ആ വലിയ മുറിയുടെ ഒരു മൂലയിൽ കൂനികൂടിയിരിക്കുകയായിരുന്നു അവൾ.
" സന്ധ്യ എന്താ എന്തുപറ്റി ? എന്തിനാ എന്തിനാ നീ കരഞ്ഞത് " ആകുലതയോടു കൂടിയുള്ള അരവിന്ദിന്റെ ചോദ്യം കേട്ട് നിറഞ്ഞ കണ്ണുകളോടെയവൾ അരവിന്ദിനെ നോക്കി. അടുത്ത മാത്രയിൽ അവൾ അരവിന്ദിനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അവളെ പിടിച്ചുയർത്തി കൊണ്ടവൻ ചോദിച്ചു.
" സന്ധ്യ നീ പേടിക്കാതെ കാര്യം പറ. എന്താ, എന്താ ഇവിടെ സംഭവിച്ചത് ".
വിറയാർന്ന കൈകൾ അവൾ ആ മേശക്ക് നേരെ ചൂണ്ടി. അരവിന്ദ് നോക്കുമ്പോൾ ആ മേശയുടെ വലിപ്പു തുറന്ന് കിടക്കുകയായിരുന്നു. അവൻ ഓടി ചെന്ന് ആ മേശ വലിപ്പ് പരിശോദിച്ചു.
" ഇല്ല അതിവിടെ തന്നെയുണ്ട് ". ജപമാല സുരക്ഷിതമാണെന്നുറപ്പ് വരുത്തി അവൻ ആ മേശ വലിപ്പ് അടച്ചു തന്നെ വച്ചു.
സന്ധ്യയെ താങ്ങിയെടുത്ത് അവൻ താഴേക്ക് നടന്നു. ഡൈനിങ്ങ് ടേബിളിനു സമീപമുള്ള ഒരു കസേരയിലേക്ക് അവളെ പിടിച്ചിരുത്തിയിട്ട് ഒരു ഗ്ലാസ്‌ വെളളം അവൾക്ക് പകർന്നു കൊടുത്തു. അവൾ ആർത്തിയോടെ ആ വെള്ളം കുടിച്ചു കൊണ്ടിക്കുമ്പോഴായിരുന്നു പുറത്ത് നിന്നും അഞ്ജന കയറി വരുന്നത്. അവളെ കണ്ടപ്പോൾ തന്നെ അരവിന്ദ് ചോദിച്ചു.
" മോളിതു വരെ എവിടെയായിരുന്നു ".
" ഞാൻ പുറത്തുണ്ടായിരുന്നു അച്ഛാ ".
" ശരി മോള് പോയി കിടന്നോ ".
അവളെ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറി.
" അരവിന്ദ് ഞാൻ ഞാനവിടെ കണ്ടതാ ഒരു രൂപം ".
" സന്ധ്യാ , നീയിപ്പോ വല്ലാതെ ഭയപ്പെട്ടിരിക്കുന്നു. വാ ഇപ്പൊ പോയി കിടക്കാം ബാക്കി നാളെ സംസാരിക്കാം.
കുരിശിങ്കൽ തറവാട്. ഗാഢ നിദ്രയിലായിരുന്നു ജോർജ്. പെട്ടെന്നായിരുന്നു എന്തോ പൊട്ടി തകരുന്ന ശബ്‌ദം അയാളെ ഉണർത്തിയത്. കിടന്നിടത്തു നിന്നുകൊണ്ട് തന്നെ അയാൾ ലൈറ്റുകൾ ഓണക്കാൻ ശ്രമിച്ചു.ഇല്ല അവ തെളിയുന്നില്ല. അടുത്തിരുന്ന മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി അയാൾ ഫാനിനു നേരെ തെളിച്ചു. അപ്പോഴാണ് കരണ്ട് പോയിരിക്കുന്നു എന്ന സത്യം അയാൾ മനസിലാക്കുന്നത്. മൊബൈൽ ഫോണിലെ വെട്ടവുമായി അയാൾ മുറിക്ക് പുറത്തേക്ക് നടന്നു.
ഡൈനിങ്ങ് ടേബിളിലിരുന്ന വെള്ളം നിറച്ചു വച്ച സ്ഫടിക പത്രമാണ് താഴെ വീണുടഞ്ഞത്. ഇത് ഇതെങ്ങനെ സംഭവിച്ചു. എന്നാലോചിച്ച് അയാൾ ചിന്താ കുഴപ്പത്തിലായി. അത്രയും വലിയ ടേബിളിന്റെ മധ്യത്തിൽ വച്ചിരുന്ന പത്രം നിലത്തു വീണിടയുക അസാധ്യമായ കാര്യം. എങ്കിലും ആലോചിച്ചു സമയം കളയാതെ അയാൾ ആ ഉടഞ്ഞ ചില്ലുകഷ്ണങ്ങൾ പെറുക്കി മാറ്റാൻ ആരംഭിച്ചു. പെട്ടന്നായിരുന്നു ഒരു ചില്ലുകഷ്ണം അയാളുടെ കൈവെള്ളയിൽ തുളച്ചു കയറിയത്. അയാളത് വലിച്ചൂരി. ആ മുറിവിലൂടെ രക്തം തുള്ളി തുള്ളിയായി ഒലിച്ചിറങ്ങാൻ ആരംഭിച്ചു.

ചില്ല്‌ കഷ്ണങ്ങൾ വാരി കൂട്ടി അയാൾ പിൻ വാതിലിലൂടെ പുറത്തേക്ക് നടന്നു. അടുക്കള വരാന്തക്ക് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് ചില്ല് കഷ്ണങ്ങൾ വലിച്ചെറിഞ്ഞ് അയാൾ തിരിച്ചു വന്നു. അയാളുടെ കൈകളിൽ നിന്നും ഇറ്റിറ്റു വീണിരുന്നു രക്ത തുള്ളികൾ അവിടമാകെ പരന്നിരുന്നു . ഒരു കഷ്ണം തുന്നിയെടുത്ത് അയാൾ തറയിൽ വീണു കുടന്നിരുന്ന രക്ത തുള്ളികൾ തുടച്ചു മാറ്റാൻ തുടങ്ങി. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും അവ അവിടെ നിന്നും മാഞ്ഞ് പോകുന്നില്ല. മാത്രമല്ല ഒന്നിലധികം രക്ത തുള്ളികൾ അവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വരിവരിയായി വീണു കിടക്കുന്ന രക്ത കറ തുടച്ചു കൊണ്ടയാൾ മുന്നോട്ടു നീങ്ങി. ഒരു രക്ത തുള്ളി പോലും അപ്രത്യക്ഷമാക്കാൻ അയാൾക്ക്‌ സാധിച്ചില്ല. അൽപ്പം ഭയത്തോട് കൂടി ഒരു തരം വെപ്രാളത്തോടെ അയാൾ അമർത്തി തുടച്ചു നോക്കി. പെട്ടെന്നായിരുന്നു ഒരു വലിയ നിലവിളിയോടെ അയാൾ പിന്നിലേക്ക് ചാടിയത്. ചെളി പുരണ്ട രണ്ട് കാൽപാദങ്ങളാണ് അയാളവിടെ കണ്ടത്. അയാൾ വിറയാർന്ന മുഖത്തോടു കൂടി മെല്ലെ മുകളിലേക്ക് നോക്കി. ഒരു കൊച്ചു പെൺകുട്ടിയായിരുന്നു അത്. ജഡ പിടിച്ച മുടിയിഴകൾ മുന്നിലേക്ക് വീണു കിടക്കുന്നതിനാൽ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. അവളുടെ പാദങ്ങൾ മാത്രമല്ല കൈകളിലും കറുത്ത ചെളി പടർന്നു പിടിച്ചിരുന്നു.
ആരാ , ആരാ നീ.....
പതിഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു.
അതിനുത്തരം നൽകാതെ അവളെ തിരിഞ്ഞു നടന്നു അടഞ്ഞു കിടന്നിരുന്ന മുൻവാതിലുകൾ അവൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. ദൂരത്തെവിടെയോ നായകൾ ഓരിയിടുന്ന ശബ്‌ദവും ചൂളം വിളിച്ചെത്തിയ കാറ്റിന്റെ വേഗത ഉയർന്നു വരുന്ന ശബ്‌ദവും അവിടമാകെ മുഖരിതമായി.
അല്പം ഭയത്തോടെയാണെങ്കിലും അയാൾ അവളെ അനുഗമിച്ചു. അവർ ചെന്നെത്തിയത് കിണറിനരികെയാണ്. അതിനടുത്തെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. പിന്നെ അവളുടെ ശരീരം ഒരു തൂവൽ പാളി പോലെ വായുവിലേക്കുയർന്നു. കിണറിനു മുകളിൽ ചെന്ന് ഒരു വലിയ ശബ്‌ദത്തോട് കൂടി കിണറിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
ഈ കാഴ്ചകളെല്ലാം കണ്ട് ഭയന്ന് വിറച്ചു നിന്നിരുന്ന ജോർജ് പെടുന്നനെ ഓടി കിണറിനരികിലേക്ക് ഓടി. അതിന്റെ കൈവരികൾ പിടിച്ചയാൾ അതിനകത്തേക്ക് എത്തിനോക്കിയ ജോർജിനെ കിണറിനകത്ത്‌ നിന്നും ഉയർന്ന് വന്ന ഒരു കൈ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി ഒരു വലിയ നിലവിളിയോടെ അയാൾ അതിനകത്തേക്ക് ചെന്ന് പതിച്ചു.
അലീന ...........
ഉറക്കത്തിത്തിൽ നിന്നും ഞെട്ടിയുണർന്ന ജോർജ് നിലവിളിച്ചു. അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു. മുടിനാരിഴകളിൽ നിന്നും വിയർപ്പു കണങ്ങൾ താഴേക്ക് ഒളിച്ചിറങ്ങുന്നുണ്ടായിരുന്നു. കണ്ടത് വെറുമൊരു ദുസ്വപ്നമാണെന്ന തിരിച്ചറിവ് അയാൾക്ക്‌ തെല്ലൊരു ആശ്വാസം നൽകി. എങ്കിൽ പിന്നീടങ്ങോട്ട് അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. വല്ലാത്ത ദാഹം അനുഭവപ്പെട്ടപ്പോൾ അയാൾ മുറിക്ക് പുറത്തേക്ക് നടന്നു. ഡൈനിങ് ടേബിളിൽ വച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചയാൾ ദാഹമകറ്റി തിരിച്ചു വരുന്നതിനിടക്കാണ് അയാളത് ശ്രദ്ധിച്ചത്‌. അയാൾ നിന്നിടത് നിന്നിടത്ത്‌ ഒരു തുള്ളി രക്തം വീണു കിടക്കുന്നുണ്ടായിരുന്നു. പതിയെ അയാൾ അതിനരികിലേക്ക് നീങ്ങി. ഉണങ്ങിയിട്ടില്ലാത്ത ചുടു രക്തം അയാൾ വിരൽ തൊട്ട് പരിശോദിച്ചു. അപ്പോഴാണ് കാറ്റിൽ വലിച്ചടയുന്ന മുൻവശത്തെ വാതിൽ പാളികൾ അയാൾ കാണുന്നത്. അയാൾക്കുളിലെ ഭയം അയാളറിയാതെ തന്നെ പുറത്ത് വരാൻ തുടങ്ങിയിരുന്നു. അയാൾ വാതിലിനരികിലേക്ക് നീങ്ങി . ആരോ ചവിട്ടി കയറ്റിയത് പോലെ അവിടെ തറയിലാകെ ചെളി പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു പിടിച്ചിട്ടുണ്ടായിരുന്നു.
ഈ വാതിൽ ഇത് ഞാൻ അടച്ചിരുന്നതാണല്ലോ ? ഈ ചെളി ഇതെവിടെന്നു വന്നു ? അപ്പൊ ഞാൻ കണ്ടത് സ്വപ്നമോ യാഥാർഥ്യമോ ? ഇത്തരം ചോദ്യങ്ങൾ അസ്വസ്ഥമാക്കിയ മനസുമായി അയാൾ ആ വാതിൽ അടച്ചു കുറ്റിയിട്ട് തന്റെ മുറിയിലേക്ക് നടന്നു.
കമ്മിഷണർ ഓഫീസ്.
അരവിന്ദ് രാജീവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
"ഹലോ രാജീവ് ഫോറൻസിക് പരിശോധനയുടെ റിസൾട്ട്‌ വന്നു. ഞാൻ സംശയിച്ചത് പോലെ തന്നെ. ആ കല്ലറയിൽ നിന്നെടുത്ത അസ്ഥിക്കഷ്ണങ്ങൾ അത് മിസ്സിംഗ്‌ ആയ അലീനയുടേതാണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് ആ കുട്ടി എങ്ങനെ മരിച്ചു എന്നുള്ളതാണ് ".
അരവിന്ദ് രാജിവിനോട് ഫോണിൽ സംസാരിച്ചിരിക്കുമ്പോൾ തന്നെ ഒരു കോൺസ്റ്റബിൾ അരവിന്ദിന്റെ ഓഫീസിലേക്ക് കയറി വന്നത്.
" ഹലോ , രാജീവ് ഞാൻ പിന്നെ വിളിക്കാം "...
ഫോൺ കട്ട്‌ ചെയ്തിട്ട് അരവിന്ദ് ചോദിച്ചു.
" എന്താടോ ?
"സാർ ഇപ്പൊ ഇവിടുത്തെ പള്ളിയിൽ നിന്നും ഒരു കോൾ ഉണ്ടായിരുന്നു. ആ പഴയ പള്ളി സെമിത്തേരിയിൽ ഒരു ശവം കിടക്കുന്നു എന്ന് ".
" ഓ മൈ ഗോഡ്, എടൊ താനെത്രയും പെട്ടെന്ന്
വണ്ടിയെടുക്കാൻ പറ നമുക്ക് ഉടനെ വൈഡ് അവിടെ എത്തണം ".
അന്നേ ദിവസം സായനത്തിൽ രാജീവും അരവിന്ദും പുഴക്കരക്കു സമീപമുള്ള പഴയ പാലത്തിൽ വച്ചു കണ്ടുമുട്ടി.
" എന്താ , എന്താ അരവിന്ദ് നീ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞത് ".
"രാജീവ് നീയറിഞ്ഞു കാണുമല്ലോ. കുരിശിങ്കൽ ജോർജിന്റെ മരണം ".
"യെസ് , അറിഞ്ഞു ".
" അന്നത്തെ ജോസിന്റെ മരണത്തോട് സമാനമായ മരണമാണ് അയാൾക്കും ലഭിച്ചിരിക്കുന്നത്. അതുപോലെ തന്നെ വിഷം ഉള്ളിൽ ചെന്ന് അതെ കല്ലറക്ക് സമീപം. കഴിഞ്ഞ ദിവസം സെമിത്തേരിയിൽ വച്ചു നടന്ന സംഭവങ്ങളും , രാത്രി വീട്ടിൽ വച്ചു നടന്ന സംഭവങ്ങളും ഒക്കെ ഒന്ന് കൂട്ടി വായിക്കുമ്പോൾ ".
" അല്ല. ബംഗ്ലാവിൽ എന്ത് സംഭവിച്ചു ".
അന്ന് രാത്രി സന്ധ്യക്കുണ്ടായ അനുഭവങ്ങളെല്ലാം അരവിന്ദ് രാജിവിനോട് പറഞ്ഞു കേൾപ്പിച്ചു.
പറഞ്ഞ കഥകളെല്ലാം കേട്ട് അവിശ്വസനീയമാം വിധം അരവിന്ദിനെ നോക്കി നിന്ന രാജിവിനോടയാൾ തുടർന്നു.
" ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ എന്തോ ഒരു അമാനുഷിക ശക്തി ഇതിനു പിന്നിൽ ഉണ്ടെന്നൊരു തോന്നൽ. എന്റെ ബോധ മനസ്സ് ഇതൊന്നും അംഗീകരിക്കുന്നില്ലെങ്കിലും നമ്മുക്കുണ്ടായ അനുഭവങ്ങൾ, പെട്ടെന്നുണ്ടായ അഞ്ചു മോളുടെ മാറ്റം എല്ലാം വിശ്വസിച്ചു പോകുന്നു ".
" അരവിന്ദ് നീ വിഷമിക്കാതെ നമ്മുക്ക് നമ്മുക്കിവിടത്തെ ഫാദറിനെ ഒന്ന് കാണം. ചിലപ്പോൾ അദ്ദേഹത്തിന് നമ്മളെ സഹായിക്കാനാകും ".
" ശരി വാ പോകാം ".....
പള്ളി മേടയിലെത്തിയ അരവിന്ദും രാജീവും നടന്നതെല്ലാം ഫാദറിനെ ധരിപ്പിച്ചു.
" ഇത്രയും ആണ് ഫാദർ നടന്നത് ".
"നിങ്ങൾ ഇത്രയും പറഞ്ഞത് സ്ഥിതിക്ക് എന്നിക്ക് നിങ്ങളെ സഹായിക്കാതിരിക്കാനാകില്ല. പക്ഷെ അതിനൊക്കെ മുൻപ് ഒരു കാര്യം എന്നിക്ക് സാറിനോട് പറയാനുണ്ട്. കഴിഞ്ഞ ദിവസം ജോർജ് ഇവിടെ വന്നിരുന്നു. അയാളെ കുറച്ചു ദിവസമായി ചില ദുസ്വപ്നങ്ങൾ അലട്ടുന്നു ഒന്ന് കുമ്പസാരിക്കണം എന്ന് പറഞ്ഞു. പല സത്യങ്ങളും അയാളുടെ കുമ്പസാരത്തിൽ നിന്നും എന്നിക്ക് വെളിപ്പെട്ടു. പക്ഷെ അതൊന്നും പുറത്ത് പറയാൻ എനിക്കാകില്ല. കുമ്പസാര രഹസ്യം പുറത്ത് പറയുന്നത് പാപമാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് നിങ്ങളു തന്നെ സത്യമെന്തെന്നറിയുക. ഒരു പക്ഷെ അതായിരിക്കാം അയാളുടെ മരണ കാരണവും ".
" ഇല്ല ഫാദർ താങ്കളുടെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല ".
" അതുവരെ വന്ന് അവിടത്തെ പ്രശ്നങ്ങൾ നേരിൽ കണ്ട് പരിഹാരം ചെയ്യണം എന്നാഗ്രഹമുണ്ട്. പക്ഷെ എന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല. തല്ക്കാലം ദാ ഇത് കൊണ്ട് പോകൂ '.
" ഇതെന്താണ് ഫാദർ ?
" ഇത് പുത്തൻ വെള്ളം. പള്ളിയിൽ വെഞ്ചരിച്ചതാണ് ".
അരവിന്ദും രാജീവും പോകാനൊരുങ്ങിയപ്പോൾ ഫാദർ തിരിച്ചു വിളിച്ചു.
അരവിന്ദിന്റെ കൈയിൽ ഒരു കൊന്ത വച്ചു കൊടുത്തിട്ട് പറഞ്ഞു.
" ഇത് നീ എന്നും കഴുത്തിൽ ധരിക്കണം. ബാക്കിയെല്ലാം നമ്മുക്ക് ദൈവത്തിനു വിടാം. അദ്ദേഹം നമ്മളെ സഹായിക്കാതിരിക്കില്ല ".
തന്റെ കൈവെള്ളയിലിരുന്ന കൊന്ത കണ്ട് അരവിന്ദ് ഒന്ന് ഞെട്ടി.
" ശരി ഫാദർ, പോയി വരാം ".
ഫാദറിനോട് യാത്ര പറഞ്ഞയാൾ രാജീവിനൊപ്പം പള്ളി മേട വിട്ടിറങ്ങി.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo